ഹയര്‍
സെക്കന്ററി ഹിസ്റ്ററി
(സീനിയര്‍)തസ്തികയിലെ
ഒഴിവുകള്‍
2112.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ നിലവില്‍
എത്ര അദ്ധ്യാപകരുടെ
ഒഴിവുകളാണ് ഉള്ളതെന്ന്
വിഷയം തിരിച്ച്
വിശദമാക്കാമോ;
(ബി)
ഹയര്‍സെക്കന്ററി
ഹിസ്റ്ററി (സീനിയര്‍)
വിഭാഗത്തില്‍ ആകെ എത്ര
തസ്തികകള്‍ ആണ്
നിലവില്‍ ഉള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
സ്പെഷ്യല്‍
റൂള്‍ പ്രകാരം പ്രസ്തുത
തസ്തികകളിലേക്ക്
പ്രൊമോഷന് വഴിയും
പി.എസ്.സി. വഴിയും എത്ര
ശതമാനം വീതം നിയമനം
നടത്തണമെന്നാണ് വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹയര്‍സെക്കന്ററി
ഹിസ്റ്ററി (സീനിയര്‍)
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത ഒഴിവുകള്‍
മുഴുവനും പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
മോഡല്‍ നഴ്സറി സ്കൂളുകള്‍
2113.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ നേരിട്ട്
നടത്തുന്ന എത്ര മോഡല്‍
നഴ്സറി സ്കൂളുകളുണ്ട്;
(ബി)
ഇവയില്‍
എത്ര സ്കൂളുകള്‍ക്ക്
സ്വന്തമായി
കെട്ടിടങ്ങളുണ്ട്; ഇൗ
കെട്ടിടങ്ങളില്‍ പലതും
ശോച്യാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
നഴ്സറി സ്കൂളുകള്‍ക്ക്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
അടിസ്ഥാന സൗകര്യ
വികസനത്തിന്
എന്തെങ്കിലും സഹായം
ലഭ്യമാണോ;
ഇല്ലെങ്കില്‍
എന്താണതിന്‍െറ
കാരണമെന്ന്
അറിയിക്കാമോ;
(ഡി)
ശോച്യാവസ്ഥയിലായ
ഇത്തരം നഴ്സറി
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സര്‍ക്കാര്‍ പ്രത്യേക
സഹായം അനുവദിക്കുമോ;
(ഇ)
സംസ്ഥാനത്ത്
കൂടുതല്‍ സര്‍ക്കാര്‍
മോഡല്‍ നഴ്സറി
സ്കൂളുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഐ.ഇ.ഡി
റിസോഴ്സ് അദ്ധ്യാപകര്‍
2114.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ ഉത്തരവ്
K.No.222/2015 പ്രകാരം
കഴിഞ്ഞ വര്‍ഷം ഐ.ഇ.ഡി
റിസോഴ്സ് അദ്ധ്യാപകരായി
നിലനിറുത്തിയവരെ ഈ
അധ്യയന വര്‍ഷവും
നിലനിര്‍ത്തുവാനുള്ള
എന്തെല്ലം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രൈമറി
വിദ്യാലയങ്ങളിലെ
ഭിന്നശേഷിയുള്ള
കുട്ടികളുടെ
പരിശീലനത്തിന് റിസോഴ്സ്
ടീച്ചര്‍മാരുടെ അഭാവം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ ?
സേ
പരീക്ഷാഫലം
2115.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേ
(സേവ് എ ഇയര്‍)
പരീക്ഷയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
ഏതെല്ലാം
കോഴ്സുകള്‍ക്കാണ് സേ
ആനുകൂല്യം
അനുവദിച്ചിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
വര്‍ഷത്തെ പ്ലസ് ടു
പരീക്ഷാ റിസള്‍ട്ട്
പ്രസിദ്ധീകരിച്ചത്
എന്നാണെന്നറിയിക്കുമോ;
(സി)
ഈ
വര്‍ഷത്തെ പ്ലസ് ടു സേ
പരീക്ഷ അവസാനിച്ചതും
റിസള്‍ട്ട്
പ്രസിദ്ധീകരിച്ചതും
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2016-17
വര്‍ഷത്തെ ഡിഗ്രി
പ്രവേശനത്തിനായി അപേക്ഷ
സമര്‍പ്പിക്കുവാനുളള
അവസാന തീയതി
എന്നായിരുന്നുവെന്നും
അഡ്മിഷന് ആരംഭിച്ചത്
എന്നുമുതലാണെന്നും
വിശദമാക്കുമോ;
(ഇ)
സേ
പരീക്ഷയുടെ റിസള്‍ട്ട്
യഥാസമയം
പ്രസിദ്ധപ്പെടുത്താത്തതു
കാരണം ഡിഗ്രി
പ്രവേശനത്തിന് അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാതെ പോയ
കുട്ടികള്‍ക്ക് ഒരു
വര്‍ഷം നഷ്ടപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ജി.വി.രാജ
സ്കൂളിന്റെ സമഗ്രവികസനം
2116.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന കായിക
വിദ്യാലയമായ ജി.വി.രാജ
സ്കൂളിനെ കായിക വകുപ്പ്
ഏറ്റെടുക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ
തുടര്‍നടപടികളുടെ
നിലവിലുളള സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
അവസാന ബഡ്ജറ്റ്
പ്രസംഗത്തില്‍
ജി.വി.രാജ സ്കൂളിന്റെ
സമഗ്രവികസനത്തിനായി
വകയിരുത്തിയിരുന്ന 17
കോടി രൂപയുടെ തുടര്‍
നടപടികള്‍ എന്തായി
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവില്‍
ജി.വി.രാജ
സ്പോര്‍ട്ട്സ്
സ്കൂളില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്; ഇതില്‍
പണി പൂര്ത്തീയായതും
നടന്നുകൊണ്ടിരിയ്ക്കുന്നതുമായ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ?
ബി.ആര്.സി.
കളില്‍ എസ്.എസ്.എ. യുടെ
ഭാഗമായി നിയമിച്ചിട്ടുള്ള
റിസോഴ്സ് അദ്ധ്യാപകര്‍
2117.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബി.ആര്.സി. കളില്‍
എസ്.എസ്.എ. യുടെ
ഭാഗമായി
നിയമിച്ചിട്ടുള്ള
റിസോഴ്സ്
അദ്ധ്യാപകരില്‍ ഒരു
വിഭാഗം ഇപ്പോള്‍
എസ്.എസ്.എ. യ്ക്ക്
പുറത്തായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
റിസോഴ്സ് അദ്ധ്യാപകരാണ്
ഇങ്ങനെ പുറത്തായതെന്നും
എന്തു കാരണത്താലാണ്
ഇത്രയും പേരെ
പുറത്താക്കിയതെന്നും
വിശദമാക്കുമോ;
(ബി)
ഇത്തരം
റിസോഴ്സ് അദ്ധ്യാപകരുടെ
എണ്ണം കുറഞ്ഞതോടെ പൊതു
സ്കൂളുകളില്‍ പോയി
പഠിക്കാന്‍ സാധിക്കാത്ത
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക് പല
ബി.ആര്.സി. കളിലും
പഠനം
നിഷേധിക്കപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ നിലനിര്‍ത്താന്‍
പ്രത്യേക ഫണ്ട്
അനുവദിച്ച് തുടര്‍ന്നും
ഈ കുട്ടികള്‍ക്ക് ഈ
സൗകര്യം
നിലനിര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
പാഠ
പുസ്തകങ്ങള്‍ അച്ചടിയും
വിതരണവും
T 2118.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഈ വര്‍ഷം
സ്കൂളുകളിലേക്ക് എത്ര
പാഠ പുസ്തകങ്ങള്‍
അച്ചടിക്കുവാനുളള
ഓര്‍ഡര്‍ ആണ്
നല്‍കിയിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
2016
മെയ് 31 ന് മുമ്പ് എത്ര
പാഠ പുസ്തകങ്ങളാണ്
കുട്ടികള്‍ക്ക് വിതരണം
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂള്‍ തുറന്നതിന്
ശേഷം നാളിതുവരെയായി
വിതരണം ചെയ്ത പാഠ
പുസ്തകങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കാമോ?
എസ്.എസ്.എ
യില്‍ ഐ.ഇ.ഡി.സി റിസോഴ്സ്
അദ്ധ്യാപകര്‍ക്ക് പുനര്‍
നിയമനം
2119.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എ
യില്‍ കരാര്‍
അടിസ്ഥാനത്തില്‍ മുന്‍
വര്‍ഷങ്ങളില്‍
തുടര്‍ച്ചയായി ജോലി
ചെയ്തു വന്ന ഐ.ഇ.ഡി.സി
റിസോഴ്സ് അദ്ധ്യാപകരായ
മുഴുവന്‍ പേര്‍ക്കും
പുനര്‍ നിയമനം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
"ആര്.റ്റി
കേരള"വിഭാഗത്തില്‍പ്പെട്ട
കഴിഞ്ഞവര്‍ഷം വരെ ജോലി
ചെയ്തവരെ ഇക്കൊല്ലം
തുടരാന്‍
അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ;
അണ്
എയ്ഡഡ് കോളേജുകള്‍
അനുവദിക്കുന്നതിന് സ്വീകരിച്ച
മാനദണ്ഡം
2120.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉന്നത വിദ്യാഭ്യാസ
വകുപ്പിലും പൊതു
വിദ്യാഭ്യാസ വകുപ്പിലും
നടന്നതായി പറയപ്പെടുന്ന
ക്രമക്കേടുകളെക്കുറിച്ചും
അഴിമതികളെക്കുറിച്ചും
സമഗ്രാന്വേഷണം
നടത്താന്‍ തയ്യാറാകുമോ;
(ബി)
അണ്
എയ്ഡഡ് കോളേജുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡമെന്തായിരുന്നുവെന്നും
ഇതേ മാനദണ്ഡ
പ്രാകാരമായിരുന്നോ
പുതിയ എയിഡഡ്
കോളേജുകള്‍
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
അനര്‍ഹമായി
എയ്ഡഡ് പദവി നേടിയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അംഗീകാരം
റദ്ദാക്കാനും
ഇത്തരത്തില്‍
ഉത്തരവിറക്കിയവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോയെന്നും
വ്യക്തമാക്കുമോ;
(ഡി)
ബഡ്സ്
സ്കൂള്‍ ഉള്‍പ്പടെയുള്ള
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
നല്കിയതിനെക്കുറിച്ചുള്ള
പരാതി
പരിശോധിച്ചിരുന്നോ;
ആയതിന്റെ കണ്ടെത്തെല്‍
എന്തായിരുന്നെന്ന്
അറിയിക്കാമോ?
ആഗോള
വിദ്യാഭ്യാസ സംഗമം
2121.
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഗോള വിദ്യാഭ്യാസ സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സംഘടിപ്പിച്ചത്; ഈ
സംഗമത്തിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സംഗമത്തിന്റെ ആശയമായ
അക്കാദമിക സിറ്റി,
ഇന്റര്‍നാഷണല്‍ ഹയര്‍
അക്കാദമിക് സോണ്‍
എന്നിവ രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപയോഗം
2122.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി വസ്തുക്കളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ക്കൂളുകളില്‍
കുട്ടികള്‍ ബൈക്കും
മൊബൈലും
ഉപയോഗിക്കുന്നതിലൂടെ
ലഹരി വസ്തുക്കളുടെ
ഉപയോഗമടക്കം മറ്റ്
അനഭിലഷണീയമായ
കാര്യങ്ങള്‍ക്കും
കുട്ടികള്‍ക്ക് സൗകര്യം
കൂടൂന്നു എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സ്ക്കൂളുകളില്‍
വിദ്യാര്‍ത്ഥികള്‍
ബൈക്കും മൊബൈലും
ഉപയോഗിക്കുന്നത്
നിരോധിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആര്.
ആര്. വി. സ്കൂളിലെ ശമ്പളം
ലഭിക്കാത്ത അധ്യാപകര്‍
2123.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
സ്റ്റാഫ് ഫിക്സേഷനെ
തുടര്‍ന്ന് ഹൈസ്കൂള്‍
വിഭാഗത്തില്‍ ശമ്പളം
ലഭിക്കാതെ വന്ന
അദ്ധ്യാപകരുടെ
കാര്യത്തില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
വിഭാഗം
അദ്ധ്യാപകര്‍ക്ക് 2016
മെയ് മാസത്തെ ശമ്പളം
നല്‍കേണ്ടതില്ലെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഏതെങ്കിലും
വിദ്യാലയത്തിലെ
അദ്ധ്യാപകര്‍ക്ക്
ശമ്പളം
നല്‍കിയിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ ആര്. ആര്.
വി. സ്കൂളിലെ ഹൈസ്കൂള്‍
വിഭാഗം
അദ്ധ്യാപകര്‍ക്ക് 2016
മെയ് മാസത്തെ ശമ്പളം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാര്‍
നിര്‍ദ്ദേശത്തിനു
വിരുദ്ധമായി ആര്.
ആര്. വി. സ്കൂളിലെ
അദ്ധ്യാപകര്‍ക്ക്
ശമ്പളം
നല്കാതിരിന്നിട്ടുണ്ടെങ്കില്
കാരണക്കാരായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ആര്.എം.എസ്.എ.
സ്കൂളുകളില്‍ ജീവനക്കാരെ
നിയമിക്കാന്‍ നടപടി
2124.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
സ്കൂളുകളില്‍ ആവശ്യമായ
ജീവനക്കാരെ
നിയമിക്കാത്തതിനാല്‍
വിദ്യാലയങ്ങളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
തടസ്സം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കാസര്‍ഗോഡ് ജില്ലയിലെ
കളളിയാട്
ആര്.എം.എസ്.എ.
ഹൈസ്കൂള്‍ ഉള്‍പ്പെടെ
ജില്ലയിലെ
ആര്.എം.എസ്.എ.
സ്കൂളുകളില്‍ ആവശ്യമായ
സ്റ്റാഫിനെ
നിയമിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ?
മലയാള
ഭാഷ നിർബന്ധമാക്കുന്നത്
സംബന്ധിച്ച്
2125.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂളുകളില്‍ മലയാള
ഭാഷ നിര്ബന്ധമാക്കുവാൻ
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;വിശദീകരിക്കുമോ;
(സി)
ഇതിനായി
ഭരണത്തലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;വിശദീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി ഹിസ്റ്ററി
വിഭാഗത്തിലെ ഒഴിവുകള്‍
2126.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി ഹിസ്റ്ററി
വിഭാഗത്തില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;ഈ
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഹയര്‍
സെക്കണ്ടറി ഹിസ്റ്ററി
സീനിയര്‍, ജൂനിയര്‍
തസ്തികകളില്‍
സംസ്ഥാനത്ത് എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
ശൗചാലയം സ്ഥാപിക്കാന്‍ നടപടി
2127.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ്, അണ് എയ്ഡഡ്
മേഖലകളിലായി
ശൗചാലയമില്ലാത്ത എത്ര
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍
സംസ്ഥാനത്തുണ്ടെന്നുളള
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ശൗചാലയങ്ങള്‍
ഉള്ള സ്കൂളുകളില്‍
തന്നെ വൃത്തിയും
ജലലഭ്യതയും
ഇല്ലാത്തതിനാല്‍
കുട്ടികള്‍ക്ക് ഇവ
ഉപയോഗിക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
കുട്ടികളില്‍ ആരോഗ്യ
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായ
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ശൗചാലയമില്ലാത്ത ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ അവ
സ്ഥാപിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
നോണ്‍
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
സ്കൂള്‍ ടീച്ചര്‍ (കൊമേഴ്സ്)
ഒഴിവുകള്‍
2128.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോണ്‍
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്കൂള്‍ ടീച്ചര്‍
(കൊമേഴ്സ്) ന്റെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
എന്‍
ജെ ഡി ആയി എത്ര
വേക്കന്‍സികള്‍
നിലവിലുണ്ടെന്നും അത്
പി എസ് സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
നോണ്‍ വൊക്കേഷണല്‍
എച്ച് എസ് എസ് റ്റി
(കൊമേഴ്സ്)ന്റെ
അന്‍പതോളം ഒഴിവുകള്‍
നിലവിലുണ്ടായിട്ടും
പി.എസ്.സി- യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി-
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യണമെന്ന ഉത്തരവ്
നിലനില്‍ക്കെ ഒഴിവുകള്‍
ഉണ്ടായിട്ടും അത്
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കായിക
വിദ്യാഭ്യാസമേഖലയുടെയും
കായികാദ്ധ്യാപകരുടെയും
പ്രശ്നങ്ങള്‍
T 2129.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കായിക
വിദ്യാഭ്യാസമേഖലയും
കായികാദ്ധ്യാപകരും
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായിക
മത്സരങ്ങള്‍ക്ക്
കലാമത്സരങ്ങളിലേതു പോലെ
ഗ്രേസ് മാര്‍ക്ക്
നല്കുന്ന സമ്പ്രദായം
ആവിഷ്ക്കരിക്കുമോ;
(സി)
കെ.ഇ.ആര്.
പ്രകാരം കായികാദ്ധ്യാപക
തസ്തിക
നിര്‍ണ്ണയിക്കാന്‍
നടപടികള്‍
ഉണ്ടാകുമോയെന്ന്
വിശദമാക്കാമോ;
(ഡി)
രാഷ്ട്രീയ
മാദ്ധ്യമിക് ശിക്ഷാ
അഭിയാന് കലാകായിക
അദ്ധ്യാപക നിയമനത്തിനും
പഠനങ്ങള്‍ക്കുമുള്ള തുക
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും
അത്
ചെലവഴിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ മേഖലയില്‍
ആവശ്യമായ തുക
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഹൈസ്ക്കൂളില്‍
ജോലി ചെയ്യുന്ന
കായികാദ്ധ്യാപകര്‍ക്ക്
യു.പി. സ്ക്കെയിലില്‍
ശമ്പളം നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
ഹൈസ്കൂള്‍
അദ്ധ്യാപകരുടെ
സ്കെയിലില്‍ ശമ്പളം
പരിഷ്കരിച്ച്
ഉത്തരവാകുമോ എന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
കായിക വിദ്യാഭ്യാസ പദ്ധതി
2130.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
നടപ്പിലാക്കിവരുന്ന
ആരോഗ്യ കായിക
വിദ്യാഭ്യാസ പദ്ധതി,
ആവശ്യത്തിന്
അദ്ധ്യാപകരില്ലാത്തതു
കാരണം തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ
ക്ലാസ്സുകളിലാണ്
എഴുത്ത്,
പ്രായോഗികപരീക്ഷകള്‍
ഉള്‍പ്പെടെ കായിക
വിദ്യാഭ്യാസ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഹയര്‍
സെക്കണ്ടറി
ക്ലാസ്സുകളില്‍
കായികാദ്ധ്യാപകരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സൗജന്യ
യൂണിഫോം വിതരണം
2131.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം വിതരണം
ഈ വര്‍ഷം
നടന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
യൂണിഫോം
വിതരണത്തിനുളള ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
കാലതാമസത്തിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകര്‍ക്ക്
ശമ്പളം ലഭിക്കാത്ത അവസ്ഥ
2132.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകര്‍ക്ക് 2016
മെയ് മാസത്തെ ശമ്പളം
ലഭിക്കാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
(ബി)
ഏത്
വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്
ശമ്പളം തടഞ്ഞിട്ടുളളത്;
(സി)
2016
ഏപ്രില്‍ മാസം വരെ
ശമ്പളം ലഭിച്ച എത്ര
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകര്‍ക്കാണ്
മെയ് മാസം മുതല്‍
ശമ്പളം
നിഷേധിക്കപ്പെട്ടത്;
(ഡി)
1997
ജൂലെെ 15 ന് മുമ്പ്
നിയമിച്ച
അദ്ധ്യാപകര്‍ക്ക്
ലഭിച്ചിരുന്ന ജോലി
സുരക്ഷിതത്വം
നിലവിലുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത വിഭാഗക്കാരുടെ
ശമ്പളം
തടഞ്ഞിട്ടുണ്ടോ?
ഹയര്‍
സെക്കണ്ടറി തുല്യതാ കോഴ്സ്
2133.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കണ്ടറി
തുല്യതാ കോഴ്സിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ നിയമന അംഗീകാരം
ലഭിക്കാത്ത അദ്ധ്യാപകര്‍
2134.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ നിയമന
അംഗീകാരം കിട്ടാതെ ജോലി
ചെയ്യുന്ന എത്ര
അദ്ധ്യാപകര്‍
സംസ്ഥാനത്തുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഇവര്‍
നിയമിക്കപ്പെട്ടതെപ്പോഴാണെന്നും
ഇവരുടെ നിയമനാംഗീകാരം
വൈകുന്നതിന്റെ
കാരണമെന്താണെന്നും
വിശദമാക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ നിലവിലുള്ള
അദ്ധ്യാപകര്‍
വിരമിക്കുമ്പോഴും പുതിയ
തസ്തികകള്‍
സൃഷ്ടിക്കപ്പെടുമ്പോഴും
നടത്തുന്ന
നിയമനങ്ങളില്‍
പ്രൊട്ടക്ടഡ്
ടീച്ചേഴ്സ് മാനദണ്ഡം
പാലിക്കപ്പെടേണ്ടത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ?
എയിഡഡ്-സര്‍ക്കാര്‍
സ്കൂളുകളിലെ അധ്യാപികമാര്‍
2135.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയിഡഡ്-സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
അധ്യാപികമാര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പുരുഷ
അദ്ധ്യാപകരേക്കാള്‍
എത്ര കൂടുതലാണ് ഇതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
തലത്തിലെ സിലബസ് പരിഷ്ക്കരണം
2136.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തലത്തിലെ സിലബസ് സമഗ്ര
പരിഷ്ക്കരണത്തിന് നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
കെട്ടിട
നിർമാണത്തിന് നടപടി
2137.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചാത്തന്നൂര്‍ ഗവ:
വി.എച്ച്.എസ്.എസ്.,
ചാത്തന്നൂര്‍ ഗവ:
എച്ച്.എസ്.എസ്. എന്നീ
സ്കൂളുകൾക്ക് കെട്ടിട
നിർമാണത്തിനുള്ള നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
അപേക്ഷകള്‍
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത സ്കൂളുകളില്‍
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത കാരണം പഠനം
സുഗമമാക്കുവാന്‍
കഴിയാത്ത സാഹചര്യം
പരിഗണിച്ച്, കെട്ടിട
നിര്‍മ്മാണം
നടത്തുവാന്‍
സന്നദ്ധമാകുമോ;
വിശദാംശം അറിയിക്കുമോ?
സ്കൂള്‍
കലോത്സവങ്ങള്‍
കുറ്റമറ്റതാക്കാന്‍ നടപടി
2138.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു ഡി എഫ് ഭരണകാലത്ത്
നടന്ന ഓരോ വര്‍ഷത്തെയും
സ്ക്കൂള്
കലോത്സവങ്ങളില്‍
സബ്ബ്ജില്ല-റവന്യൂജില്ല-സംസ്ഥാനതല
മത്സരങ്ങളില്‍ എത്ര
പരാതികള്‍ വീതമുണ്ടായി;
പരാതിക്കാധാരമായ
വിഷയങ്ങള്‍ എന്തെല്ലാം,
കുറ്റാരോപിതരും
കുറ്റക്കാരുമായി
കണ്ടെത്തപ്പെട്ടവര്‍
ആരെല്ലാം, എന്തു
നടപടികള്‍ കഴിഞ്ഞ
സര്‍ക്കാര്‍
സ്വീകരിച്ചു എന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരോ
വര്‍ഷവും
കലോത്സവങ്ങള്‍ക്കായി
ചെലവാക്കിയ തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കലോത്സവങ്ങളില്‍ എതു
മാനദണ്ഡമനുസരിച്ചാണ്
വിധികര്‍ത്താക്കളെ
നിയമിച്ചിരുന്നത്
എന്നും യോഗ്യരല്ലാത്ത
വിധികര്‍ത്താക്കള്‍,
കൈക്കൂലി കൈപ്പറ്റി
വിധി നിര്‍ണ്ണയം
നടത്തുന്ന
വിധികര്‍ത്താക്കള്‍,
ഭരണ കക്ഷി നേതാക്കളായ
വിധികര്‍ത്താക്കള്‍
എന്നിവ സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ എന്നും
ആയത് പരിശോധിച്ചുവോ
എന്നും; എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ഡി)
ഭരണകക്ഷി
നേതാക്കളുടെ കൈകളില്‍
വിധികര്‍ത്താക്കളുടെ
ലിസ്റ്റ് മുന്‍കൂര്‍
ലഭിച്ചതുമൂലം കഴിഞ്ഞ
അഞ്ച് വര്‍ഷവും ഫല
നിര്‍ണ്ണയം സംശയ
നിഴലിലായതും ഇതു
മുലമുണ്ടായ
പാകപ്പിഴകളും ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഇ)
എങ്കില്‍
കുറ്റക്കാരെ
കണ്ടെത്താനും 2016-17
വിദ്യാഭ്യാസ വര്‍ഷം
കലോത്സവം
കുറ്റമറ്റതാക്കാനും
നടപടി സ്വീകരിക്കാനും
തയ്യാറാക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ഹയര്‍സെക്കണ്ടറി സ്കൂളുകള്‍
2139.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ ഏതൊക്കെ
സ്കൂളുകളിലാണ്
ഹയര്‍സെക്കണ്ടറി
നിലവിലുള്ളതെന്നും
വിദ്യാലയങ്ങളുടെ പേരും,
പഞ്ചായത്തും തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
ഹയര്‍സെക്കണ്ടറി
വിഭാഗത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളില്‍
ഏതൊക്കെ ബാച്ചുകളാണ്
അനുവദിച്ചിരിക്കുന്നതെന്ന്
സ്കൂള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഹയര്‍സെക്കണ്ടറി
തലത്തില്‍ പുതിയ
ബാച്ചുകള്‍
അനുവദിക്കുന്ന
കാര്യത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
പാലമേല്‍
ഗവണ്മെന്റ് എല്‍.പി.എസിന്
ഡിജിറ്റല്‍ ക്ലാസ് റൂം
2140.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ
യുടെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പാലമേല്‍ ഗവണ്മെന്റ്
എല്‍.പി.എസിന്
ഡിജിറ്റല്‍ ക്ലാസ് റൂം
തയ്യാറാക്കുന്നതിന്
ഫണ്ട് അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവേലിക്കര
എ.ഇ.ഒ മുഖാന്തിരം
നല്കിയ പ്രസ്തുത
പദ്ധതി
നിര്ദ്ദേശത്തിന്മേല്,
എെ റ്റി അറ്റ് സ്കൂള്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളില്‍
ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലെ അദ്ധ്യാപക
ഒഴിവുകള്‍
2141.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളില്‍
ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലെ അദ്ധ്യാപക
ഒഴിവുകള്‍ ഓരോ വിഷയം
തിരിച്ച് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
റിപ്പോര്‍ട്ട് ചെയ്ത
തീയതി സഹിതം
വിശദമാക്കാമോ;
(സി)
ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം വിശദമാക്കാമോ?
ഉച്ചഭക്ഷണ
പദ്ധതി
2142.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര സ്കൂളുകളില്‍
ഉച്ചഭക്ഷണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്നും
ആകെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതിക്കായി ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപ വീതം
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ തുക
അപര്യാപ്തമാണെന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുക
വര്‍ദ്ധിപ്പിക്കുന്നതിനും
മെച്ചപ്പെട്ട ഭക്ഷണം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായുളള
നിരീക്ഷണ സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
സമിതികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
സമുദായ വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന്
2143.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ വകുപ്പ് ഉത്തരവ്
നമ്പര്‍ ജി.ഒ (എം. എസ്)
10/2014 തീയതി
23-5-2014 പ്രകാരം
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍ ആണ്
ലഭിക്കുന്നത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ പ്ലസ്
വണ്‍ പ്രവേശനം
ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കാനാവാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്ലസ്
വണ്‍ പ്രവേശനത്തിനുള്ള
പ്രോസ്പെക്ടസില്‍
സൂചിപ്പിച്ചിട്ടില്ല
എന്ന കാരണത്താല്‍
പ്രസ്തുത
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്ലസ്
വണ്‍ പ്രവേശനത്തിനുള്ള
പ്രോസ്പെക്ടസില്‍
പ്രസ്തുത ഉത്തരവ്
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ കൂടി
ലഭിക്കത്തക്കവിധമുള്ള
മാറ്റം
വരുത്തുന്നകാര്യം
പരിഗണിക്കുമോ ?
അദ്ധ്യാപക
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
2144.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ ചെറുവാടി
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂള്‍,
കൊടിയത്തൂര്‍
ജി.എം.യു.പി സ്കൂള്‍
എന്നിവിടങ്ങളില്‍
നിരവധി അദ്ധ്യാപക
തസ്തികകള്‍ ഒഴിവുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അദ്ധ്യാപകരുടെ കുറവ്
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
2145.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം (എ.എസ്.എ.പി)
നടപ്പാക്കുന്നതിന്
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍ ഏത്
സ്കൂളാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
; പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആയതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മലപ്പുറും
ജില്ലയിലെ യു പി എസ് എ
തസ്തികകള്‍
T 2146.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ യു.പി.എസ്.എ.
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്നും എത്ര
എണ്ണം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഹൈക്കോടതിയില്‍
ഈ വിഷയം സംബന്ധിച്ച്
കേസ് നിലവിലുണ്ടോ;
പ്രസ്തുത കേസില്‍ എത്ര
ഒഴിവുകള്‍ ഉള്ളതായാണ്
സത്യവാങ്മൂലം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍ മുഴുവന്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ?
അദ്ധ്യാപക
മേഖലയില്‍ ഹിതപരിശോധന
2147.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന
എത്ര അദ്ധ്യാപക
സംഘടനകള്‍ ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
അദ്ധ്യാപക
മേഖലയില്‍ റഫറണ്ടം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
റഫറണ്ടം
നടത്തുവാന്‍
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
റഫറണ്ടം എപ്പോള്‍
നടത്താണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റിസാേഴ്സ്
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നത്
2148.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് 10
വര്‍ഷത്തിലധികമായി
ജോലിനോക്കുന്ന എത്ര
റിസാേഴ്സ്
അദ്ധ്യാപകരുണ്ട്;
(ബി)
ഇവരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ മറ്റു
വകുപ്പുകളില്‍ 10
വര്‍ഷത്തിലധികമായി
ജോലി നോക്കിയ
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
സ്ഥിരപ്പെടുത്തുമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
10 വര്‍ഷത്തിലധികമായി
ജോലി നോക്കുന്ന
റിസോഴ്സ് അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
ബഹു. ഹെെക്കോടതി വിധി
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
വിധിയുടെ
അടിസ്ഥാനത്തില്‍ 10
വര്‍ഷത്തിലധികം സേവനം
അനുഷ്ഠിച്ചവരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അദ്ധ്യാപക
നിയമനാംഗീകാരത്തിന് കെ-ടെറ്റ്
നിര്‍ബന്ധമാക്കിയ നടപടി
2149.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ പുതുതായി
ജോലിയില്‍
പ്രവേശിച്ചവര്‍ക്ക്
കെ-ടെറ്റ്പരീക്ഷ
പാസ്സാവാത്തതിനാല്‍
നിയമനാംഗീകാരം
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം ഇളവുകളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
നിബന്ധന ഒഴിവാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ?
സ്കൗട്ട്സ്
ആന്റ് ഗെെഡ്സ്
പ്രവര്‍ത്തനങ്ങള്‍ക്കായി സബ്
ജില്ലാ തലത്തില്‍ കേന്ദ്രീകൃത
ഓഫീസ്
2150.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരത
സ്കൗട്ട്സ് ആന്റ്
ഗെെഡ്സ്
പ്രവര്‍ത്തനങ്ങള്‍ക്ക്
സബ് ജില്ലാ തലങ്ങളില്‍
കേന്ദ്രീകൃത ഓഫീസ്
സംവിധാനം നിലവിലില്ല
എന്ന കാര്യം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്
ജില്ലാ നിലവാരത്തില്‍
സര്‍ക്കാര്‍
സ്കൂളുകളിലെ ഒഴിഞ്ഞ്
കിടക്കുന്ന ക്ലാസ്സ്
മുറികളില്‍ പ്രസ്തുത
ഓഫീസുകള്‍ക്കായി
സൗകര്യം ഒരുക്കുവാന്‍
നടപടി എടുക്കുമോ?
കുട്ടികള്‍
കുറവുളള വിദ്യാലയങ്ങള്‍
2151.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
60 കുട്ടികളില്‍ താഴെ
പഠിക്കുന്ന എത്ര പൊതു
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പത്ത്
കുട്ടികളില്‍ താഴെയുള്ള
എത്ര പൊതു
വിദ്യാലയങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വിദ്യാലയങ്ങളുടെ
സംരക്ഷണത്തിന് എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ്സ് നിയമനം
T 2152.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സിയുടെ
കോഴിക്കോട് ജില്ലയിലെ
ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ്സ് റാങ്ക്
ലിസ്റ്റില്‍ 74ാം
റാങ്ക് ലഭിച്ച
ഗ്രീഷ്മ.കെ എന്ന
ഉദ്യോഗാര്‍ത്ഥിക്ക് വി
എച്ച് എസ് ഇ യിലേക്ക്
നിയമന ശിപാര്‍ശ
നല്‍കിയിരുന്നുവെങ്കിലും
ഇതുവരെയും നിയമനം
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വി
എച്ച് എസ് ഇ ഓഫീസില്‍
സംഭവിച്ച പിശകാണ് ഈ
അനിശ്ചിതത്വത്തിന്
കാരണമെന്നത്
പരിഗണിച്ച്, പ്രസ്തുത
നിയമനം നല്‍കുന്നതിന്
സത്വര നടപടി
സ്വീകരിയ്ക്കുമോ എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥിയേക്കാള്‍
താഴ്ന്ന റാങ്കുള്ള
നാല്പതോളം പേര്‍ക്ക്
നിയമനം ലഭിച്ചുകഴിഞ്ഞു
എന്ന വസ്തുത പരിഗണിച്ച്
കാലതാമസത്തിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
തയ്യാറാവുമോ?
സ്പെഷ്യല്‍
സ്കൂളുകളെയും ബഡ്സ്
സ്കൂളുകളെയും എയ്ഡഡ്
ആക്കുവാനുള്ള തീരുമാനം
2153.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികവും
ശാരീരികവുമായ
വെല്ലുവിളികള്‍
നേരിടുന്ന കുട്ടികള്‍
പഠിക്കുന്ന സ്പെഷ്യല്‍
സ്കൂളുകളെയും ബഡ്സ്
സ്കൂളുകളെയും എയ്ഡഡ്
ആക്കുവാനുള്ള മുന്‍
സര്‍ക്കാരിന്റെ
തീരുമാനം
പുന:പരിശോധിക്കാന്‍ ഈ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച മന്ത്രിസഭ
ഉപസമിതിയുടെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ് വിശദാംശം
നല്‍കുമോ;
(സി)
പൊതു
വിദ്യാഭ്യാസ ഡയറക്ടര്‍
ഉള്‍പ്പെടെ ഉന്നത
ഉദ്യോഗസ്ഥര്‍ നേരിട്ടു
പരിശോധന നടത്തിയ
നിശ്ചിത യോഗ്യതയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ മാത്രം
എയ്ഡഡ് ആക്കിയാല്‍
മതിയെന്ന ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
പുറപ്പെടുവിച്ച
സര്‍ക്കാര്‍ ഉത്തരവ്
പുന:പരിശോധന നടത്തേണ്ട
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
രക്ഷിതാക്കളുടെ
എറെ നാളത്തെ ആവശ്യമെന്ന
നിലയ്ക്ക് 33
സ്കൂളുകള്‍ക്കും
എയ്ഡഡ് പദവി നല്കുന്ന
ഉത്തരവ്
നിലനിര്‍ത്തുമോ ?
വിദ്യാഭ്യാസ
അവകാശ നിയമം
2154.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ അവകാശ
നിയമം അനുസരിച്ച്
വിദ്യാര്‍ത്ഥി
അദ്ധ്യാപക അനുപാതം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതനുസരിച്ച്
സംസ്ഥാനത്തെ
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളില്‍ ഓരോ
വിഭാഗത്തിലും എത്ര
അദ്ധ്യാപകര്‍ വീതമാണ്
വേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതനുസരിച്ച്
നിലവില്‍ ഓരോ
വിഭാഗത്തിലും
അദ്ധ്യാപകരുടെ
കുറവുണ്ടോ എന്നും
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ നിയമനങ്ങള്‍
2155.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് ഭരണകാലത്ത്
വിദ്യാഭ്യാസ വകുപ്പില്‍
പി.എസ്.സി. വഴിയല്ലാതെ
എത്ര നിയമനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ് ഭരണകാലത്തെ
വിദ്യാഭ്യാസ വകുപ്പിന്
കീഴിലെ പി.എസ്.സി.
വഴിയല്ലാത്ത
നിയമനങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തി സത്യാവസ്ഥ
വെളിച്ചത്തു
കൊണ്ടുവരാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
കാലയളവില്‍ വിദ്യാഭ്യാസ
വകുപ്പിന്റെയും
മാനേജ്മെന്റിന്റെയും
പീഡനം മൂലമെന്ന്
ആക്ഷേപമുള്ള ആത്മഹത്യ
ചെയ്തവരുടേയും തൊഴില്‍
നഷ്ടം വന്നവരുടേയും
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഇതില്‍
കുറ്റക്കാരെ
കണ്ടെത്തിയോയെന്നും
ഇല്ലെങ്കില്‍
കുറ്റക്കാരെ കണ്ടെത്തി
നിയമനടപടികള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളെ
സംരക്ഷിക്കുന്നതിനുള്ള നടപടി
2156.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരത്തിലേറിയ
വര്‍ഷവും 2016-17
അധ്യയന വര്‍ഷവും പൊതു
വിദ്യാലയങ്ങളില്‍ എത്ര
കുട്ടികള്‍
പഠനത്തിനെത്തി എന്ന്
സര്‍ക്കാര്‍ / എയ്ഡഡ്/
അണ്‍എയ്ഡഡ്/ മറ്റ്
കേന്ദ്ര സിലബസ്
പഠനമുള്ള സ്വകാര്യ
സ്കൂളുകള്‍ എന്നിങ്ങനെ
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷം കൊണ്ട് എത്ര
ശതമാനം കുട്ടികളുടെ
കുറവ് സര്‍ക്കാര്‍
സ്കൂളുകളില്‍
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സ്കൂളുകളിലെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുവാനും,
യഥാസമയം പാഠപുസ്തക
വിതരണം ലഭിക്കാത്ത
സാഹചര്യം ഒഴിവാക്കാനും
സര്‍ക്കാരുദ്യോഗസ്ഥരുടെ
മക്കളെ സര്‍ക്കാര്‍
സ്കൂളുകളില്‍
വിദ്യാഭ്യാസം
ചെയ്യിക്കുന്നതിനു
വേണ്ട ബോധവത്ക്കരണം
നടത്തുവാനും എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ മേഖല
സംരക്ഷിക്കുന്നതിനായി
സംസ്ഥാനത്തുടനീളം ഒരു
ഏകീകൃത സിലബസ്സും
സ്ഥാപന
നടത്തിപ്പുകള്‍ക്ക്
ഏകീകൃത ചട്ടങ്ങളും
ഉണ്ടാക്കുവാൻ എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
സ്കൂളുകളിലെ
അക്കാഡമിക് നിലവാരം
ഉയര്‍ത്താന്‍ പദ്ധതി
2157.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ അക്കാഡമിക്
നിലവാരം ഉയര്‍ത്തുവാന്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
വിദ്യാഭ്യാസ
ഗുണനിലവാരം
മെച്ചപ്പെടുത്താനുളള
പദ്ധതികള്‍
2158.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ
ഗുണനിലവാരവും അടിസ്ഥാന
സൗകര്യങ്ങളും
മെച്ചപ്പെടുത്താനുളള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദീകരിക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ യു പി എസ് എ,
എല്‍ പി എസ് എ നിയമനങ്ങള്‍
2159.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ എല്‍.പി.,
യു.പി. സ്കൂളുകളിലെ
അദ്ധ്യാപകരുടെ
ഒഴിവുകളില്‍
എല്‍.പി.എസ്.എ.,
യു.പി.എസ്.എ. എന്നിവരെ
പരസ്പരം മാറ്റി
നിയമിക്കാറുണ്ടോ;
(ബി)
യു.പി.എസ്.എ.യുടെ
ഒഴിവുള്ള
തസ്തികകളിലേക്ക്
എല്‍.പി.എസ്.എ.
മാര്‍ക്ക് സ്ഥലംമാറ്റം
നല്കുന്നതുപോലെ
എല്‍.പി.എസ്.എ.
ഒഴിവിലേക്ക്
യു.പി.എസ്.എ. മാര്‍ക്ക്
സ്ഥലംമാറ്റം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ യു.പി.
സ്കൂളുകളില്‍
യു.പി.എസ്.എ. മാരുടെ
തസ്തികകളിലേക്ക്
എല്‍.പി.എസ്.എ. മാരെ
നിയമിക്കുന്നതു മൂലം
പി.എസ്.സി.യുടെ റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടായാല്‍ പോലും വളരെ
കുറച്ച്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മാത്രമേ യു പി എസ് എ
ആയി നിയമനം
ലഭിക്കാറുള്ളൂ എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എല്‍.പി.എസ്.എ.
മാര്‍ക്കും
യു.പി.എസ്.എ.
മാര്‍ക്കും പ്രത്യേകം
പരീക്ഷകള്‍ നടത്തി
പി.എസ്.സി.
തയ്യാറാക്കുന്ന റാങ്ക്
ലിസ്റ്റിന്റെ
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്ന
സാഹചര്യത്തില്‍
യു.പി.എസ്.എ.
വേക്കന്സിയിലേക്ക്
എല്‍.പി.എസ്. മാര്‍ക്ക്
സ്ഥലംമാറ്റം നല്കുന്ന
നിലവിലുള്ള രീതി
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ; ഇതിനായി
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
പ്രസ്തുത
നടപടി
പുന:പരിശോധിക്കാന്‍
കഴിയില്ലെങ്കില്‍
യു.പി.എസ്.എ. മാരില്‍
താല്പര്യമുള്ളവരെ
എല്‍.പി.എസ്.എ.യായി
മാറ്റി നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വകുപ്പിന്റെ പരീക്ഷാ
നടത്തിപ്പുകളിലുണ്ടായ
പ്രശ്നങ്ങള്‍
2160.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. ഭരണ കാലത്ത്
വിദ്യാഭ്യാസ വകുപ്പ്
നടത്തിയ
എസ്.എസ്.എല്‍.സി.
തുടങ്ങി, മറ്റു പരീക്ഷാ
നടത്തിപ്പുകളിലും,
റിസള്‍ട്ട്
പ്രഖ്യാപനത്തിലും വന്ന
വീഴ്ചകള്‍ മൂലം
പരീക്ഷാര്ത്ഥികള്ക്കുണ്ടായ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്നും
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും എന്തു നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
എസ്.എസ്.എല്‍.സി.
ഉള്‍പ്പെടെയുള്ള
പരീക്ഷയ്ക്ക്
വേണ്ടിയുളള ചോദ്യ
പേപ്പര്‍ അച്ചടിച്ചത്
എവിടെയായിരുന്നു എന്നും
അതുമായി
ബന്ധപ്പെട്ടുണ്ടായ
പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും ആയതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്നും
അവയുടെ നിലവിലെ
അവസ്ഥയെന്താണ് എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
കുറ്റാരോപിതരും
കുറ്റവാളികളുമായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്ന് വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ക്വാട്ടയില്‍ അഡ്മിഷന്
ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് കായിക
പരിശീലനത്തിന് സൗകര്യം
നല്‍കുന്നതിന് നടപടി
2161.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍ അഡ്മിഷനായി
സ്പോര്‍ട്സ്
ക്വാട്ടയില്‍ അപേക്ഷ
സമര്‍പ്പിക്കുന്നവര്‍ക്ക്
കായികാധ്യാപകരോ പരിശീലന
സൗകര്യമോ ഇല്ലാത്ത
സ്കൂളില്‍ അഡ്മിഷന്
ലഭിക്കുന്നത്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
സ്പോര്‍ട്സ്
ക്വാട്ടയില്‍
അഡ്മിഷന് ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കായികാധ്യാപകര്‍ ഉളളതും
കായിക പരിശീലനത്തിന്
സൗകര്യമുളളതുമായ
സ്കൂളിലേക്ക്
അഡ്മിഷന് മാറ്റി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് പ്രത്യേക
ഉത്തരവിറക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ചുള്ള
പ്രീ പ്രൈമറികള്ക്കുള്ള
അംഗീകാരം
2162.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ച്
ആരംഭിച്ച്
അംഗീകാരത്തിനായി
സമര്‍പ്പിച്ച എത്ര പ്രീ
പ്രൈമറി സ്കൂളുകളുടെ
അപേക്ഷകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇവയ്ക്ക് അംഗീകാരം
നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇവയ്ക്ക് അംഗീകാരം
നല്‍കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍,
എയ്ഡഡ്, അണ് എയ്ഡഡ്
സ്കൂളുകള്‍
2163.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് എന്നീ
മേഖലകളില്‍ ഓരോന്നിലും
പ്ലസ്ടു, ഹൈസ്കൂളുകള്‍,
അപ്പര്‍ പ്രൈമറി
സ്കൂളുകള്‍ ,ലോവര്‍
പ്രൈമറി സ്കൂളുകള്‍
എന്നിവ എത്ര
വീതമുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍
(2011-2016)എത്ര അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്‍കിയെന്ന് ജില്ല
തിരിച്ചുള്ള എണ്ണവും
പേരുവിവരവും
ലഭ്യമാക്കുമോ ; ഇതുമൂലം
സര്‍ക്കാരിന് ഉണ്ടായ
അധിക സാമ്പത്തിക ബാധ്യത
എത്ര കോടിയാണെന്ന് 2011
മുതല്‍ 2016 വരെ വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മുന്‍
മുഖ്യമന്ത്രി ധനകാര്യ
വകുപ്പ് കൈകാര്യം
ചെയ്തിരുന്ന കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
നാളുകളില്‍ അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കാന്
ധനകാര്യവകുപ്പില്‍
നിന്നുംഎത്ര കോടി രൂപ
അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ ?
അക്കാദമിക്ക്
സംവിധാനത്തില്‍
പരിഷ്കാരങ്ങള്‍
2164.
ശ്രീ.രാജു
എബ്രഹാം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസത്തിന്റെയും
പൊതുവിദ്യാഭ്യാസത്തിന്റെയും
അക്കാദമിക്ക് നിലവാരം
മറ്റു സംസ്ഥാനങ്ങളെ
അപേക്ഷിച്ച് മോശമാണെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യം അവലോകനം
ചെയ്തിരുന്നോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓരോ
വിദ്യാര്‍ത്ഥിയുടെയും
അഭിരുചിക്കനുസൃതമായി
കഴിവ്
വികസിപ്പിക്കാനുള്ള
സൗകര്യം
വിദ്യാലയങ്ങളിലും
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
ഒരുക്കാനായി
അക്കാദമിക്ക് രംഗത്ത്
എന്തെല്ലാം മാറ്റം
വരുത്താന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
സ്വയംഭരണ
മാനേജ്മെന്റ് തലത്തില്‍
എന്നതിനു പകരം
അക്കാദമികരംഗത്ത്
മാത്രം എന്ന നിലയില്‍
സ്വയംഭരണസംവിധാനം
പുന:ക്രമീകരിക്കാന്‍
സാധിക്കുമോ; എങ്കില്‍
വിശദമാക്കുമോ;
(ഡി)
പ്രിന്‍സിപ്പല്‍സ്
കൗണ്‍സില്‍,
മാനേജ്മെന്റ്
അസോസിയേഷന് തുടങ്ങി
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
തലപ്പത്തുള്ളവര്‍ക്കും
നടത്തിപ്പുകാര്‍ക്കും
സംഘടനയാകാമെന്നിരിക്കെ
വിദ്യാര്‍ത്ഥികളുടെ
ജനാധിപത്യ അവകാശങ്ങള്‍
ഉറപ്പാക്കി സാമൂഹ്യ
ഇടപെടലിന് അവരെ
പ്രാപ്തരാക്കാന്‍
ആവശ്യമായ
നിയമനിര്‍മ്മാണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
മാനേജ്മെന്റ്
അടച്ചു പൂട്ടാന്‍ അപേക്ഷിച്ച
സ്കൂളുകള്‍
2165.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
എണ്ണത്തിലുള്ള കുറവ്
കാരണം അടച്ചു പൂട്ടാന്‍
മാനേജ്മെന്റ് അപേക്ഷ
സമര്‍പ്പിച്ച എത്ര
സ്കൂളുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ പേരും
കുട്ടികളുടെ എണ്ണവും
പ്രകാരം ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുമോ;എങ്കില്‍
ഇതിനായി വിദ്യാഭ്യാസ
നിയമത്തില്‍ ഭേദഗതി
വരുത്തുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇത്തരം സ്കൂളുകളുടെ
കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കുട്ടനാട്ടിലെ
വീയപുരം ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി സ്കൂളിനും തലവടി
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി സ്കൂളിനും
കെട്ടിടം
2166.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
വീയപുരം ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളിനും തലവടി
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി സ്കൂളിനും
കെട്ടിട
നിര്‍മ്മാണത്തിന്
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗം
മുഖാന്തിരം
തയ്യാറാക്കിയ
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്‍െറ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ബഡ്ജറ്റ്
വിഹിതത്തിന്‍െറ ലഭ്യത
അനുസരിച്ച് പ്രസ്തുത
പ്രവൃത്തികള്‍ക്ക്
മുന്‍ഗണന നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
2167.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സ്പോര്‍ട്ട്സ്
ക്വാട്ടയിലെ പ്ലസ് ടു
പ്രവേശനം
T 2168.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
ടു പ്രവേശനത്തിന്
സ്പോര്‍ട്സ്
ക്വാട്ടയില്‍ ഈ വര്‍ഷം
എത്ര കുട്ടികള്‍ ഏക
ജാലകം വഴി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
.വിശദമാക്കാമോ;
(ബി)
ഇവരെ
ഉള്‍ക്കൊള്ളിക്കുന്നതിനായി
ഇപ്പോള്‍ സ്പോര്‍ട്സ്
ക്വാട്ടയില്‍ എത്ര
സീറ്റുകള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
സീറ്റുകളിലെ
കുറവ് കായിക രംഗത്ത്
മികവ് തെളിയിച്ച
വിദ്യാര്‍ത്ഥികളുടെ
അവസരം
നഷ്ടപ്പെടുത്തുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്ലസ് ടു തലത്തില്‍
സ്പോര്‍ട്സ് ക്വാട്ട
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തൃപ്പൂണിത്തുറ
ഗവണ്മെന്റ് സംസ്കൃത ഹയര്‍
സെക്കണ്ടറി സ്കൂളിലെ
കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ
2169.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഗവണ്മെന്റ് സംസ്കൃത
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ
കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തകര്‍ന്നു വീഴാറായ
കെട്ടിടങ്ങള്‍ക്കു പകരം
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിന് സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ?
ഭിന്നശേഷിയുള്ള
കുട്ടികളെ പഠിപ്പിക്കുന്ന
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിന് നടപടി
2170.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെറിബ്രല്‍
പാള്‍സി, സംസാര
വൈകല്യം, ശാരീരിക
വൈകല്യം എന്നീ
വിഭാഗങ്ങളിലുള്ള
കുട്ടികളെ ഐ.ഇ.ഡി.
എസ്.എസ്. സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ട സത്വര നടപടികള്‍
സ്വീകരിക്കുമോ; ടി
സ്കീമില്‍ നിലവിലുള്ള
ഭിന്ന ശേഷിക്കാരായ
കുട്ടികള്‍ക്ക്
ഏതെല്ലാം ധനസഹായമാണ്
ലഭിക്കുന്നത്; 2016-17
സാമ്പത്തിക
വര്‍ഷത്തില്‍
സമയബന്ധിതമായി ഗ്രാന്റ്
ലഭ്യമാക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വിവിധ സ്കൂളുകളില്‍
കരാറടിസ്ഥാനത്തില്‍
വര്‍ഷങ്ങളായി ജോലി
നോക്കി വരുന്ന ഐ.ഇ.ഡി.
എസ്.എസ്.
സ്കീമില്‍പ്പെട്ട
റിസോഴ്സ് അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
താല്‍ക്കാലികമായി ജോലി
നോക്കിയിരുന്ന റിസോഴ്സ്
അദ്ധ്യാപകര്‍ക്ക് ഈ
അധ്യയന വര്‍ഷത്തില്‍
പുനര്‍ നിയമനം
നല്കുന്നതില് വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അച്ചടക്ക
നടപടി സ്വീകരിക്കാന്‍
തയ്യാറാവുമോ;
വിശദമാക്കുമോ;
(സി)
താല്‍ക്കാലിക
റിസോഴ്സ്
അദ്ധ്യാപകര്‍ക്ക് മറ്റ്
താല്‍ക്കാലിക
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ശമ്പളം
നല്കുന്നപോലെ ശമ്പളം
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ യഥാസമയം
ശമ്പളം
ലഭ്യമാക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കേന്ദ്രാവിഷ്കൃതമായ
ഈ പദ്ധതിയില്‍ ജോലി
ചെയ്യുന്ന പ്രസ്തുത
റിസോഴ്സ്
അദ്ധ്യാപകര്‍ക്ക്
കേന്ദ്രം
അനുവദിച്ചിട്ടുള്ള
പ്രതിമാസ വേതനം
എത്രയെന്ന്
വ്യക്തമാക്കാമോ; ടി തുക
ഇവര്‍ക്ക്
ലഭ്യമാക്കുന്നതിന്
തടസമുണ്ടോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പുകളില്‍
മത്സരിച്ച് വിജയിക്കുന്ന
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ
ലീവ്
2171.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പുകളില്‍
മത്സരിച്ച്
വിജയിക്കുന്ന എയ്ഡഡ്
സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
സ്പെഷ്യല്‍ കാഷ്വല്‍
ലീവ്
അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
തെരഞ്ഞെടുക്കപ്പെടുന്ന
അദ്ധ്യാപകരെ
സ്കൂളുകളുടെ അദ്ധ്യയന
രംഗത്ത് ആവശ്യമായ
രീതിയില്‍
ഉപയോഗപ്പെടുത്താന്‍
സാധിക്കാത്തത്
പ്രയാസങ്ങളുണ്ടാക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
തെരഞ്ഞെടുപ്പുകളില്‍
വിജയിക്കുന്ന
അദ്ധ്യാപകര്‍ പ്രസ്തുത
കാലയളവിലേക്ക് ലീവ്
എടുക്കണമെന്ന വ്യവസ്ഥ
കൊണ്ടുവരാന്‍
സന്നദ്ധമാവുമോ?
ഹയര്‍സെക്കന്ററി
സീറ്റുകള്‍
2172.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുമ്പ്,
2011ല്‍
ഹയര്‍സെക്കന്ററി
പഠനത്തിനായി ഓരോ
ജില്ലയിലും
ലഭ്യമായിരുന്ന
സീറ്റുകളുടെ എണ്ണം
പട്ടിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ജില്ലയിലും
പുതുതായി അനുവദിച്ച
സീറ്റുകളുടെ എണ്ണം
ഗവണ്മെന്റ്, എയ്ഡഡ്,
അണ് എയിഡഡ് എന്നിങ്ങനെ
തരം തിരിച്ച്
ലഭ്യമാക്കാമോ?
ഹയര്‍സെക്കണ്ടറി
കുട്ടികളുടെ തലയെണ്ണല്‍
2173.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍സെക്കണ്ടറി
വിദ്യാലയങ്ങളില്‍
കുട്ടികളുടെ തലയെണ്ണല്‍
(strength
verification)
നടത്തുന്നുണ്ടോ ;
(ബി)
ഹയര്‍സെക്കണ്ടറി
വിദ്യാലയങ്ങളില്‍ ഒരു
ബാച്ചില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
വേണമെന്നാണ്
നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്
;
(സി)
ഹയര്‍സെക്കണ്ടറി
വിദ്യാലയങ്ങളില്‍ ഓരോ
വിഷയത്തിനും ബാച്ചിന്
ആനുപാതികമായി എത്ര
അദ്ധ്യാപക തസ്തികകളാണ്
അനുവദിച്ചിരിക്കുന്നത്
; വിശദാംശം
ലഭ്യമാക്കാമോ ;
(ഡി)
ഒരോ
വര്‍ഷവും പ്ലസ് ടു
അഡ്മിഷന് കഴിയുന്വോള്‍
പല വിദ്യാലയങ്ങളിലും
നിഷ്ക്കര്‍ഷിച്ചിരിക്കുന്ന
പ്രകാരം
വിദ്യാര്‍ത്ഥികള്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
ഏന്ന് വ്യക്തമാക്കുമോ ;
(ഇ)
ഹയര്‍സെക്കണ്ടറി
വിദ്യാലയങ്ങളില്‍
കുട്ടികളുടെ തലയെണ്ണല്‍
നടത്തുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ പരാധീനതകള്‍
പരിഹരിക്കാന്‍ നടപടി
2174.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
പരാധീനതകള്‍
പരിഹരിക്കുന്നതിന്
അടിയന്തരമായി
സര്‍ക്കാര്‍
ഇടപെടണമെന്ന ഭരണ
പരിഷ്കാര വകുപ്പിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ഐ.യില്‍
ജീവനക്കാരുടെ അംഗസംഖ്യ
വര്‍ദ്ധിപ്പിക്കുന്നതിന്
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിദ്യാഭ്യാസ
മേഖലയെ നേരിട്ട്
നിയന്ത്രിക്കുന്ന
ഡയറക്ടറേറ്റിനെ
ശക്തിപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ ലൈബ്രേറിയന്‍
തസ്തികകള്‍
2175.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍
ലൈബ്രേറിയന്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സര്‍വ്വീസിലുള്ള
അദ്ധ്യാപകര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റല്‍
ടെസ്റ്റിന്റെ മാതൃകയില്‍
പരീക്ഷ നടത്തുന്നതിനു നടപടി
T 2176.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപകര്‍ക്കുവേണ്ടി
നടത്തുന്ന ടീച്ചേഴ്സ്
എലിജിബിലിറ്റി
ടെസ്റ്റ്, കേരള (കെ
ടെറ്റ് )-ല്‍ ഭുരിപക്ഷം
പരീക്ഷാര്‍ത്ഥികളും
പരാജയപ്പെടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പരീക്ഷാ
നടത്തിപ്പിലെ ഘടനാപരമായ
അപാകതകളും, ചോദ്യം
തയ്യാറാക്കുന്നതിലെ
പോരായ്മകളും ആണ്
പ്രസ്തുത അവസ്ഥയ്ക്ക്
കാരണം എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2010
മുതല്‍ ഓരോവര്‍ഷവും
എത്രപേര്‍ പരീക്ഷ
എഴുതിയെന്നും എത്രപേര്‍
വിജയിച്ചു
എന്നതിന്റെയും കണക്ക്
വെളിപ്പെടുത്തുമോ;
(ഡി)
സര്‍വ്വീസിലുള്ള
അദ്ധ്യാപകര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റല്‍
ടെസ്റ്റിന്റെ
മാതൃകയില്‍
ആറുമാസത്തിലൊരിക്കല്‍
പ്രസ്തുത പരീക്ഷ
നടത്തുന്നതിനു
നിര്‍ദ്ദേശം നല്‍കുമോ?
ഹയര്‍സെക്കണ്ടറി,
വി.എച്ച്.എസ്.ഇ,
പൊതുവിദ്യാഭ്യാസം എന്നിവ ഒരു
വകുപ്പിന്റെ കീഴിലാക്കാന്‍
നടപടി
2177.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി,
വി.എച്ച്.എസ്.ഇ,
പൊതുവിദ്യാഭ്യാസം
എന്നിവ സംയോജിപ്പിച്ച്
ഒരു വകുപ്പിന്റെ
കീഴിലാക്കാനുള്ള വല്ല
നിര്‍ദ്ദേശങ്ങളും
പരിഗണനയിലുണ്ടോ;വിശദീകരിക്കാമോ?
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
2178.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നതിന്
എന്തെങ്കിലും
വിലക്കുണ്ടോ .
വിശദവിവരം നല്‍കാമോ ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ, ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ ;
(ഡി)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
അടച്ചുപൂട്ടാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ ?
മസ്തിഷ്കവൈകല്യങ്ങളുള്ള
കുട്ടികള്‍ക്കുള്ള
പരിശീലനസംവിധാനം
2179.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഓട്ടിസം, സെറിബ്രല്‍
പാള്‍സി,
ഡിസ്കാല്കുലിയ, ഡിസ്
ഗ്രാഫിയ തുടങ്ങിയ
ന്യൂനതകള്‍ മൂലം
ബുദ്ധിമുട്ടുന്ന 18
വയസ്സില്‍ താഴെയുള്ള
കുട്ടികളുടെ എണ്ണവും
വിവരങ്ങളും
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കുട്ടികളെ വീടുകളില്‍
നിന്നും സ്ഥിരമായി
സ്കൂളിലെത്തിക്കാനും
ആവശ്യമായ പരിശീലനം
നല്‍കാനും കഴിവുള്ള
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
കേരളത്തിലുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തന മികവും,
കുട്ടികളുടെ
പഠനനിലവാരത്തിന്റെ
വര്‍ദ്ധനവും നിരന്തരം
പരിശോധിക്കുന്ന
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
വിദ്യാഭ്യാസവകുപ്പും,
തദ്ദേശസ്വയംഭരണവകുപ്പും
ചേര്‍ന്ന്
പഞ്ചായത്തുകളുടെ
വാര്‍ഷിക
പദ്ധതിയിലുള്‍പ്പെടുത്തി
ഇത്തരം
വിദ്യാലയങ്ങള്‍/റിഹാബിലിറ്റേഷന്‍
സെന്ററുകള്‍
സാര്‍വത്രികമായി
ആരംഭിക്കാന്‍ കഴിയുമോ;
വിശദമാക്കുമോ?
എയ്ഡഡ്
കോളേജുകളിലെ അനദ്ധ്യാപക
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്കരണ ആനുകൂല്യങ്ങള്‍
2180.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പിലാക്കിയ 2016-ലെ
ശമ്പള പരിഷ്കരണ
ആനുകൂല്യങ്ങള്‍ എയ്ഡഡ്
കോളേജുകളിലെ അനദ്ധ്യാപക
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുവാന്‍
കാലാതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
ശമ്പള
പരിഷ്കരണ ആനുകൂല്യം
സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
കോളേജ് വിദ്യാഭ്യാസ
വകുപ്പ് ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ
ആഫീസുകളില്‍ ഉണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ഏതെല്ലാം എയ്ഡഡ്
കോളേജുകളിലെ അനദ്ധ്യാപക
ജീവനക്കാരുടെ
അപേക്ഷകളാണ് വിവിധ
ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ
ആഫീസുകളില്‍
കെട്ടിക്കിടക്കുന്നതെന്ന്
വിശദമാക്കാമോ?
സ്കൂള്‍
ഓഫ് മാത്തമാറ്റി ക്സ്
2181.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സില്‍
നിലവില്‍ എന്തെല്ലാം
പഠനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടെ
ഗണിത ശാസ്ത്ര ബിരുദ,
ബിരുദാനന്തര
കോഴ്സുകള്‍ തുടങ്ങാന്‍
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍ പുതിയ
കോളേജ്
2182.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജ് നിലവിലില്ലാത്ത
വൈപ്പിന്‍ നിയോജക
മണ്ഡലത്തില്‍ പുതുതായി
കോളേജ്
അനുവദിച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവില്‍
ഉള്‍പ്പെട്ട എതെല്ലാം
സ്ഥലത്ത് കോളേജിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
ഇനിയും ആരംഭിക്കാത്തത്
എവിടെയെല്ലാമെന്നും
വിശദമാക്കുമോ;
(സി)
കോളേജ്
ആരംഭിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളേജ്
ആരംഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്നും
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാനാകുമെന്നും
വിശദമാക്കാമോ?
കൊയിലാണ്ടി
ഗവണ്മെന്റ് കോളേജിന്റെ
കെട്ടിടങ്ങളുടെയും
കോഴ്സുകളുടെയും
പ്രൊപ്പോസലുകള്‍
2183.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് കോളേജില്‍
പുതിയ കോഴ്സുകള്‍
,യു.ജി.സി.
ഫിറ്റ്നസിന്റെ ഭാഗമായി
പുതിയ കെട്ടിട
സൗകര്യങ്ങള്‍ എന്നിവ
ഏര്‍പ്പെടുത്തുന്നതിനായി
ഏതെല്ലാം
പ്രൊപ്പോസലുകളാണ്
കോളേജ് അധികൃതര്‍
കോളേജ് വിദ്യാഭ്യാസ
ഡയറക്ടറേറ്റിലും
സര്‍ക്കാരിലും
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഈ
പ്രൊപ്പോസിലുകളില്
ഓരോന്നിലും സ്വീകരിച്ച
നടപടിയും അതിന്റെ
പുരോഗതിയും
വ്യക്തമാക്കാമോ ?
കേരളത്തിലെ
യൂണിവേഴ്സിറ്റികൾ
2184.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
യൂണിവേഴ്സിറ്റികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
യൂണിവേഴ്സിറ്റികളില്‍
ഇപ്പോള്‍ എത്ര
യൂണിവേഴ്സിറ്റി
അസിസ്റ്റന്റുമാര്‍ ജോലി
നോക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഇപ്പോള്‍ ടി
യൂണിവേഴ്സിറ്റികളില്‍
ഓരോന്നിലും എത്ര
യൂണിവേഴ്സിറ്റി
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി നടത്തിയ
പരീക്ഷയുടെ നിലവിലെ
സ്ഥിതി അറിയാമോ;
(ഇ)
റാങ്ക്
ലിസ്റ് നിലവിൽ വന്നാൽ
പ്രസ്തുത തസ്തികയിൽ
നിയമനത്തിന്
എന്തെങ്കിലും തടസ്സം
ഉണ്ടോയെന്നും
ഉണ്ടെങ്കില്‍
അതെന്താണെന്നും
വിശദമാക്കാമോ?
പ്രവാസികളുടെ
ഉപരിപഠന സാദ്ധ്യതകള്‍
2185.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവാസികളുടെ
ഉപരിപഠനത്തിന്
എന്തെങ്കിലും
സഹായങ്ങള്‍ സര്‍ക്കാര്‍
നല്കുന്നുണ്ടോ;
(ബി)
പ്രവാസി
മലയാളികള്‍ ധാരാളമുള്ള
ഗള്‍ഫ് രാജ്യങ്ങളില്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
വിദൂര പഠന
കേന്ദ്രങ്ങളോ
മറ്റേതെങ്കിലും
സംവിധാനങ്ങളോ
നിലവിലുണ്ടോ;
(സി)
പ്രവാസികളായി
തീരുന്നതു കാരണം പഠനം
തുടരാന്‍
നിര്‍വ്വാഹമില്ലാത്ത
മലയാളികളെ
സഹായിക്കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ ?
കമ്മ്യൂണിറ്റി
കോളേജുകള്‍
2186.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി
കോളേജുകളുടെ
പ്രവര്‍ത്തനത്തിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചിരുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
നോണ്‍ വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
എഡ്യൂക്കേഷന്‍ റീജിയണല്‍
ഒാഫീസ് ജീവനക്കാര്‍
2187.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ
എണ്ണത്തിനാനുപാതികമായി
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
എഡ്യൂക്കേഷന്‍
റീജിയണല്‍ ആഫീസുകളിലെ
ജീവനക്കാരുടെ എണ്ണം ,
ഹയര്‍സെക്കന്ററി
എഡ്യൂക്കേഷന്‍
റീജീയണല്‍ ആഫീസുകളിലെ
ജീവനക്കാരെക്കാള്‍
കുറവാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജോലി
ഭാരത്തിനാനുപാതികമായി
ജീവനക്കാരെ
വിന്യസിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
സ്വകാര്യ
എഞ്ചിനീയറിംഗ് കോളേജുകളൂടെ
ഗുണനിലവാരം ഉയര്‍ത്തുന്നതിന്
നടപടി
2188.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ എഞ്ചിനീയറിംഗ്
കോളേജുകളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
2013-14
വിദ്യാഭ്യാസ വര്‍ഷം
മുതല്‍ നാളിതുവരെ ഓരോ
വര്‍ഷവും പ്രസ്തുത
കോളേജുകളിലെ
കുട്ടികളുടെ വിജയ
ശതമാനം വിശദമാക്കുമോ;
(സി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും
വിദ്യാര്‍ത്ഥികളുടെ
വിജയ ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
മുക്കത്ത്
ഗവണ്മെന്റ് പോളിടെക്നിക്ക്
ആരംഭിക്കുവാൻ നടപടി
2189.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
തിരുവമ്പാടി
മണ്ഡലത്തിലെ മുക്കം
ഗവണ്മെന്റ്
പോളിടെക്നിക്ക്
ഇതുവരെയും പ്രവര്‍ത്തനം
ആരംഭിക്കാത്തത് എന്തു
കൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
കോഴ്സുകളാണ്
നിര്‍ദ്ദിഷ്ട മുക്കം
ഗവണ്മെന്റ്
പോളികെട്നിക്കില്
ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മുക്കം
മുനിസിപ്പാലിറ്റി
താത്കാലികമായി
കെട്ടിടവും അനുബന്ധ
സൗകര്യങ്ങളും
ഒരുക്കുകയാണെങ്കില്‍ ഈ
വര്‍ഷം തന്നെ
പോളിടെക്നിക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
വകുപ്പ്തല സംവരണം
ഏര്‍പ്പെടുത്താന്‍
2190.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വിദ്യാലയങ്ങളില്‍ നോൺ
വോക്കേഷണല്‍
ടീച്ചര്‍മാരുടെ
നിയമനത്തില്‍
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
നിശ്ചിതശതമാനം
വകുപ്പ്തല സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നിശ്ചിത യോഗ്യതയുളള
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരെ
നോണ്‍ വൊക്കേഷണല്‍
ടീച്ചര്‍മാരായി
നിയമിക്കുന്നതിന്
നിശ്ചിത ശതമാനം സംവരണം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍ തസ്തികയില്‍
ഒഴിവുകള്‍
T 2191.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ബി)
ഒഴിവുകളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനു
നടപടി സ്വീകരിക്കുമോ ;
ടൂറിസം
കോഴ്സുകള്‍ നടത്തുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
2192.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം കോഴ്സുകള്‍
നടത്തുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
എന്തെല്ലാം കോഴ്സുകളാണ്
അവിടെയുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ആയതില്‍
സര്‍വ്വകലാശാലകളുടെ
അംഗീകാരമുള്ള എത്ര
സ്ഥാപനങ്ങളും,
കോഴ്സുകളുമുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ടൂറിസം
മേഖലയുമായി ബന്ധപ്പെട്ട
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
നിലവില്‍ ഏതെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലയില്‍ കേരളത്തിലെ
ഏതു സ്ഥാപനമാണ്
മൂന്നുവര്‍ഷത്തെ
ഇന്റഗ്രേറ്റഡ്
പ്രോഗ്രാം
നടത്തുന്നതെന്നും
ആയതിന് എന്ത്
അംഗീകാരമാണുള്ളതെന്നും
വ്യക്തമാക്കുമോ?
വൈസ്ചാന്‍സലര്‍മാരുടെ
നിയമനം
2193.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈസ്ചാന്‍സലര്‍മാരുടെ
നിയമന
യോഗ്യതകളക്കുറിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍ യു ജി
സി-നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
യു ജി സി- യുടെ
മാര്‍ഗ്ഗ നിര്‍ദ്ദേശം
പാലിച്ചാണോ ഇപ്പോള്‍
കേരളത്തിലെ വിവിധ
യൂണിവേഴ്സിറ്റികളിലെ
വൈസ് ചാന്‍സലര്‍മാരെ
നിയമിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(സി)
യു
ജി സി മാനദണ്ഡം
പാലിക്കാതെ നിയമനം
ലഭിച്ച ഏതൊക്കെ
വൈസ്ചാന്‍സലര്‍മാര്‍
കേരളത്തില്‍
ഉണ്ടെന്നും, ഇവരുടെ
പേരു വിവരവും,
യൂണിവേഴ്സിറ്റി
ഏതെന്നും
വെളിപ്പെടുത്താമോ;
(ഡി)
യു
ജി സി യോഗ്യത ഇല്ലാത്ത
വൈസ്ചാന്‍സലര്‍മാര്‍
ഉണ്ടെങ്കില്‍ അവര്‍
തല്‍സ്ഥാനങ്ങളില്‍
തുടരുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
തുടര്‍
സാക്ഷരതാ കേന്ദ്രങ്ങള്‍
2194.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര തുടര്‍ സാക്ഷരതാ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവയില്ലാത്ത
പഞ്ചായത്തുകളോ
മുനിസിപ്പാലിറ്റികളോ
ഉണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം;
(സി)
ഈ
പ്രോജക്ടിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന
സാക്ഷരതാ
പ്രവര്‍ത്തകരുടേയും
ഓഫീസ് ജീവനക്കാരുടേയും
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
നൽകിവരുന്ന സാമ്പത്തിക
ആനുകൂല്യങ്ങളുടെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച് നല്‍കാമോ?
സാക്ഷരതാ
തുടര്വിദ്യാഭ്യാസകേന്ദ്രങ്ങള്
2195.
ശ്രീ.റോജി
എം. ജോണ്‍
,,
വി.റ്റി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാക്ഷരതാ
തുടര്വിദ്യാഭ്യാസകേന്ദ്രങ്ങളെ
മികച്ച തൊഴില്‍
പരിശീലനകേന്ദ്രങ്ങളാക്കി
മാറ്റുവാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദീകരിക്കാമോ;
(സി)
പദ്ധതിനിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഹയർ
സെക്കണ്ടറി തലത്തിൽ എൻ.സി.സി
ആരംഭിക്കുന്നതിനുള്ള നടപടി
2196.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍ എൻ.സി.സി
യൂണിറ്റില്ലാത്ത കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
യൂണിറ്റ് ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കിൽ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(സി)
എൻ.സി
സി എയർ വിങ്ങിന്റെ
റീജിയണൽ ഓഫീസ്
കോഴിക്കോട്
ആസ്ഥാനമായി
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഈ വിഷയം സര്‍ക്കാര്‍
പരിഗണിക്കുമോ?