പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന് ധനസഹായം
1786.
ശ്രീ.കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
,,
കെ. ബാബു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടികജാതി
കുടുംബങ്ങള്ക്ക്ഭവന
നിര്‍മ്മാണത്തിന്
ലഭിച്ച തുക
പര്യാപ്തമല്ലാത്തതിനാല്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്തവര്‍ക്ക്
പലിശരഹിത വായ്പ
നല്കാന്
പദ്ധതിയുണ്ടോ;
വളപ്പ്
എസ്.സി കോളനി, ഞാറക്കല്‍
സീഷോര്‍ കോളനി
എന്നിവിടങ്ങളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന് നടപടി
1787.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തുടങ്ങിവച്ച
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം ആരംഭിച്ച
വളപ്പ് എസ്.സി കോളനി,
ഞാറക്കല്‍ സീഷോര്‍
കോളനി എന്നിവിടങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ദീര്‍ഘനാളായി
തടസ്സപ്പെട്ടു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സം
നിലവിലുണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടിക
ജാതി വിഭാഗത്തില്‍പ്പെട്ട
വിദ്യാത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും, ഗ്രാന്റും
നല്കാന് പദ്ധതി
1788.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക ജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും,
ഗ്രാന്റും നല്കാന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കി
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വിശദീകരിക്കുമോ;
(സി)
പദ്ധതി
നിര്വഹണത്തിന്എന്തെല്ലാം
നടപടികളാണ് ഭരണ
തലത്തില്‍
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ ?
റാന്നി
നിയോജക മണ്ഡലത്തിലെ
സ്വയംപര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍
1789.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ പട്ടികജാതി
കോളനികളെയാണ്
സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങളായി
തിരഞ്ഞെടുത്തിരിക്കുന്നതെന്നും
ഏതൊക്കെ വര്‍ഷങ്ങളിലാണ്
ഓരോ സങ്കേതങ്ങളും
തിരഞ്ഞെടുത്തിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സങ്കേതങ്ങളില്‍
ഓരോന്നിലും എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തുവാന്‍
നിശ്ചയിച്ചിട്ടുള്ളതെന്നും
ഇതിനായി എത്ര രൂപയാണ്
അനുവദിച്ചിരിക്കുന്നതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
സങ്കേതങ്ങളില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്നും
ഇനി എന്തൊക്കെയാണ്
നടപ്പാക്കാനുള്ളതെന്നും
ഇത് എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വിശദമാക്കാമോ?
കായംകളം
പോസ്റ്റ് മെട്രിക്
ഹോസ്റ്റല്‍
1790.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
അനുവദിച്ച പോസ്റ്റ്
മെട്രിക്
ഹോസ്റ്റലിന്‍െറ
നിലവിലുളള പുരോഗതി
വിശദമാക്കാമോ;
പ്രസ്തുത പദ്ധതി എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
അനുവദിച്ച
ചികിത്സാ ധനസഹായം വിതരണം
ചെയ്യാന്‍ നടപടി
1791.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള
ചികിത്സാ ധനസഹായ പദ്ധതി
പ്രകാരം ആലത്തൂര്‍
മണ്ഡലത്തില്‍ 2016
ജനുവരി മുതല്‍
മാര്‍ച്ച് വരെ എത്ര
പേര്‍ക്കാണ് ധനസഹായം
അനുവദിച്ച്
ഉത്തരവായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ച
തുക മുഴുവന്‍ വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് പ്രസ്തത
തുക വിതരണം ചെയ്യുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ശ്രീ.
ചന്ദ്രന്, വി. കെ.
നഗര്‍, പെരുങ്കുളം,
ആലത്തൂര്‍
എന്നയാള്‍ക്ക്
അനുവദിച്ച തുക വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് തുക
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
അത്തുട്ടി
പട്ടികജാതി കോളനി വികസനം
1792.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
നിയോജക മണ്ഡലത്തില്‍
കയ്യൂര്‍-ചീമേനി
പഞ്ചായത്തില്‍പ്പെട്ട
അത്തുട്ടി പട്ടികജാതി
കോളനിക്ക് മോഡല്‍ കോളനി
വികസനത്തിനായി
അനുവദിച്ച 1 കോടി രൂപ
ഉപയോഗിച്ച്എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
കോര്‍പ്പസ്
ഫണ്ട്
1793.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ് മുഖേന
ജില്ലകളില്‍ കോര്‍പ്പസ്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോര്‍പ്പസ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി ഏതു
തരത്തിലുള്ള
പ്രവൃത്തികള്‍ക്കാണ്
അനുമതി നല്‍കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ കോര്‍പ്പസ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി 2016-17
വര്‍ഷത്തില്‍ എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും,
ആയതില്‍ എത്ര തുകയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
പട്ടികജാതി
ക്ഷേമ വകുപ്പിന് കീഴിലുള്ള
തൊഴിലധിഷ്ഠിത കേന്ദ്രങ്ങളെ
ഉദ്ധരിക്കുന്നതിന് നടപടി
1794.
ശ്രീ.ആര്.
രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി ക്ഷേമ
വകുപ്പിന് കീഴിലുള്ള ഐ
ടി ഐകളുടെ
പ്രവര്‍ത്തനങ്ങള്‍
പ്രത്യേകം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഐ ടി ഐ കളില്‍ എന്‍ സി
വി ടി അംഗീകാരമുള്ളവ
ഏതെല്ലാമാണെന്നും അവിടെ
ഏതെല്ലാം
കോഴ്ലുകളാണുള്ളതെന്നും
വിശദമാക്കുമോ;
(സി)
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്
അനുയോജ്യമായ തൊഴില്‍
കണ്ടെത്തുന്നതിനും
സാമ്പത്തികവും,
സാമൂഹ്യവുമായ പുരോഗതി
കൈവരിക്കുന്നതിനും
ഉതകുന്ന തരത്തില്‍ ഈ
തൊഴിലധിഷ്ഠിത
കേന്ദ്രങ്ങളെ
ഉദ്ധരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
മേഖലയില്‍ അനുവദിച്ച
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
1795.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷം (2011-16)
പട്ടികജാതി മേഖലയില്‍
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ക്കായി
ആകെ അനുവദിച്ച
തുകയെത്ര;
(ബി)
ഓരോ
വര്‍ഷവും വിതരണം ചെയ്ത
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ലംപ്സം
ഗ്രാന്റ്, സ്റ്റൈപന്റ്
ഇനത്തില്‍ ഓരോ വര്‍ഷവും
ഓരോ വിഭാഗത്തിലും
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നിലവില്‍ കുടിശ്ശിക
ആയിട്ടുണ്ടോ; കുടിശ്ശിക
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
കുടിശ്ശിക
അടിയന്തിരമായി വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കോളനികളുടെ നവീകരണം
1796.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
നവീകരണത്തിനായി സ്വയം
പര്യാപ്ത ഗ്രാമങ്ങള്‍
അനുവദിച്ചതില്‍ എത്ര
എണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പൂര്‍ത്തിയാക്കാത്ത
കോളനികളില്‍ അവ
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം
തടസ്സങ്ങളാണ്
നിലനില്‍ക്കുന്നത്;
വിശദീകരിക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
1797.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
പട്ടിജാതി വികസന
വകുപ്പിന് കീഴിലുള്ള
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഏതെല്ലാം
പ്രദേശങ്ങള്‍
ഉള്പ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
പട്ടികജാതി കോളനികളില്‍
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയെന്നും
എത്ര തുകയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തിയിട്ടുള്ളതെന്നും
വിശദാംശം ലഭ്യമാക്കാമോ
?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
1798.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സ്ഥലം
വാങ്ങുന്നതിനും
വീടുവെക്കുന്നതിനും
പ്രത്യേകം പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹത്തിനായി സാമ്പത്തിക
സഹായം
1799.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹത്തിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കുി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹാവശ്യത്തിനായി
സാമ്പത്തിക സഹായമോ
മറ്റെന്തെങ്കിലും
ആനുകൂല്യങ്ങളോ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്ആര്ക്കാണ്
അപേക്ഷ
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
ഇതിനായി പ്രത്യേക
അപേക്ഷാ ഫോറം
ലഭ്യമാണെങ്കില്‍
അതിന്റെ പകര്‍പ്പ്
നല്‍കുമോ;
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹാവശ്യത്തിന്
നല്കി വരുന്ന പരമാവധി
സാമ്പത്തിക സഹായം
എത്രയാണെന്നും
മറ്റെന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത ആവശ്യത്തിനായി
നല്കി വരുന്നതെന്നും
അപേക്ഷ സമര്‍പ്പിച്ച്
എത്ര നാളുകള്‍ കൊണ്ട് ഈ
ആനുകൂല്യം
ലഭ്യമാക്കുമെന്നും
വിശദമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
സ്റ്റെെപ്പന്റ് വര്‍ദ്ധനവ്
1800.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റെെപ്പന്റ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം ഇപ്പോള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കള്ള
സ്റ്റൈപ്പന്റ്
1801.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈപ്പന്റ്
വിതരണത്തില്‍ കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
പ്രസ്തുത സ്റ്റൈപ്പന്റ്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
1802.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ
എത്ര അതിക്രമങ്ങളും
പീഡനങ്ങളും
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കൊലപാതകങ്ങള്‍,സ്ത്രീകള്‍ക്കെതിരെയുള്ള
പീഡനം,
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ക്കെതിരെയുള്ള
പീഡനം എന്നിവ എത്ര
വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള
അതിക്രമങ്ങളും
പീഡനങ്ങളും ഇല്ലായ്മ
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നോക്ക സമുദായങ്ങളുടെ
ഉന്നമനം
1803.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നോക്ക
സമുദായങ്ങളുടെ
ക്ഷേമത്തിനായി എത്ര
കോടി രൂപ ഖജനാവില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍ക്കായി
ചിലവഴിച്ചിട്ടുണ്ടെന്ന്
ജില്ല, വര്‍ഷം , പദ്ധതി
എന്നിവ തിരിച്ച്
വിശദമാക്കുമോ;
(ബി)
ഇവരുടെ
ഉന്നമനത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആവിഷ്കരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇവരില്‍
പലരും ഭവനരഹിതരാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി-പട്ടികവര്ഗ്ഗത്തില്പ്പെട്ടവര്ക്കു
ലഭിച്ച സ്ഥലം വില്ക്കാന്
പാടില്ലെന്ന നിയമം
1804.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
ജന്മാവകാശമായി ലഭിച്ചതോ
സര്‍ക്കാരില്‍ നിന്ന്
പട്ടയം ലഭിച്ചതോ ആയ
സ്ഥലം വില്ക്കാന്
പാടില്ലെന്ന നിയമം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വര്‍ഷത്തേക്കാണ്
വിലക്ക് എന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
നിയമ തടസ്സം
സര്‍ക്കാര്‍ ഗൗരവമായി
കാണുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനു
എന്ത് പരിഹാര നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ പിന്നോക്ക
സമുദായങ്ങളിലെ
കുട്ടികള്‍ക്കായി നിലവിലുള്ള
ഹോസ്റ്റലുകള്‍
1805.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡത്തില്‍
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
പിന്നോക്ക
സമുദായങ്ങളിലെ
കുട്ടികള്‍ക്കായി
നിലവിലുള്ള
ഹോസ്റ്റലുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകള്‍
ഓരോന്നിലും എത്ര
കുട്ടികള്‍ വീതം
താമസിക്കുന്നുണ്ടെന്നും
എത്ര ജീവനക്കാര്‍
നിലവിലുണ്ടെന്നും
തസ്തിക തിരിച്ച്
അറിയിക്കാമോ ;
(സി)
ഹോസ്റ്റലുകളുടെ
നവീകരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ ?
പട്ടികജാതി/പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുളള പ്രീ
മെട്രിക് ഹോസ്റ്റലും
ഗ്രാന്റ് വിതരണവും
1806.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പ്/പട്ടിക വര്‍ഗ്ഗ
വകുപ്പിന് കീഴിലുള്ള
പ്രീ മെട്രിക്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി/പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഗ്രാന്റ് വിതരണം
കാര്യക്ഷമമായി
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാകാകുമോ?
ആറന്മുളയിലെ
ഭവനരഹിതരായ പട്ടിക വിഭാഗക്കാർ
1807.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ഭവനരഹിതരുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
കൊയിലാണ്ടി
കുറുവങ്ങാട് എെ.ടി.എെ. യില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
T 1808.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കൊയിലാണ്ടി
കുറുവങ്ങാട്
എെ.ടി.എെ.യില്‍
പുതിയതായി കെടിട്ടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
കിട്ടിയിട്ടുള്ള
പദ്ധതിയുടെ തുടര്‍
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
കേരള
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
നിര്‍മ്മാണത്തിനായി
എഗ്രിമെന്റ്
എക്സിക്യൂട്ട്
ചെയ്തിട്ടുണ്ടോ;
(സി)
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുവാനായി
എന്തെല്ലാം നടപടികളാണ്
പൂര്ത്തിയാകാനുളളതെന്ന്
വിശദമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ എസ് സി/എസ് റ്റി
കോളനികള്‍ മാതൃകാ
കോളനികളാക്കുന്നതിന്
മാസ്റ്റര്‍പ്ലാന്‍.
1809.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം
മൂലം ബുദ്ധിമുട്ടുന്ന
എസ് സി/എസ് റ്റി
കോളനികള്‍ നവീകരിച്ച്
മാതൃകാ
കോളനികളാക്കുന്നതിന്
സമഗ്ര പദ്ധതി
തയ്യാറാക്കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
പദ്ധതിക്ക് വേണ്ടി
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
1810.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കുഴല്‍മന്ദം
പഞ്ചായത്തിലെ
പെരച്ചിലംകാട്
കോളനിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
ഇനി ഏതെല്ലാമാണ്
പൂര്ത്തീകരിക്കാനുളളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
ഏറ്റെടുത്ത് നടത്തുന്ന
ഏജന്‍സിയ്ക്ക് ഇതുവരെ
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം പദ്ധതി
1811.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട മണലൂര്‍
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്തരം
കോളനികളില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താതെ പോയ
കോളനികളില്‍ പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
കടുത്തുരുത്തി
പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഐ
റ്റി ഐയുടെ കെട്ടിട
നിര്‍മ്മാണം സംബന്ധിച്ച്
1812.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മധുരവേലി പട്ടിക
വര്‍ഗ്ഗ വകുപ്പിനു
കീഴിലുള്ള ഐ റ്റി ഐ
യുടെ കെട്ടിട
നിര്‍മ്മാണത്തിന്,
ദക്ഷിണ മേഖലാ
ട്രെയിനിംഗ്
ഇന്‍സ്പെക്ടര്‍
വ്യക്തമായ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ.
ഇലെങ്കില്‍ കാരണം
വ്യക്തമാക്കാമോ.
(ബി)
ഈ
ഐ റ്റി ഐ യുടെ കെട്ടിട
നിര്‍മ്മാണ അനുമതിക്ക്
ഡീറ്റെയില്‍ഡ്
പ്രൊജക്ട്
റിപ്പോര്‍ട്ട് (ഡി പി
ആര്) സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ.
ഉണ്ടെങ്കില്‍ ആയതിന്റെ
ഫയല്‍ നമ്പറും തിയതിയും
അറിയിക്കാമോ. കൂടാതെ
സെക്രട്ടേറിയേറ്റ്
ഫയല്‍ നമ്പര്‍ കൂടി
ലഭ്യമാക്കാമോ.
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനം
1813.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍
പരിശീലനത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കി
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
പദ്ധതി
നിര്‍വഹണത്തിന്
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സ്വയം തൊഴില്‍ പദ്ധതികള്‍
1814.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സ്വയം തൊഴില്‍
പദ്ധതികള്‍
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കെെക്കൊണ്ടത്;
വിശദമാക്കുമോ?
ആറളം
ആദിവാസി പുനരധിവാസ മേഖലയുടെ
സമഗ്ര വികസനം
1815.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ആദിവാസി പുനരധിവാസ
മേഖലയുടെ സമഗ്ര
വികസനത്തിനുള്ള
പദ്ധതികള്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെയും
ധനവകുപ്പിന്റെയും
അനുമതിയോടെ നബാര്‍ഡിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന് അനുമതി
ലഭിച്ചിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
നല്കാന് കഴിയുമോ;
(സി)
ഇല്ലെങ്കില്‍
ആയതിന്റെ അനുമതിക്ക്
ആവശ്യമായ
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
റാന്നി
മണ്ഡലത്തിലെ 'ഹാംലെറ്റ്'
പദ്ധതി
1816.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കോളനികളില്‍
അടിസ്ഥാനസൗകര്യ
വികസനത്തിന്
ഏര്‍പ്പെടുത്തിയ
'ഹാംലെറ്റ്' പദ്ധതി
റാന്നി
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ കോളനികളിലാണ്
നടപ്പിലാക്കിയത്;
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങളാണ്
പദ്ധതി വഴി ഓരോ
കോളനിയിലും വിഭാവനം
ചെയ്തതെന്ന്
വിശദീകരിക്കാമോ;
(ബി)
പദ്ധതി
വിഭാവനം ചെയ്ത
എന്തൊക്കെ
പ്രവൃത്തികളാണ് ഓരോ
കോളനിയിലും
പൂര്‍ത്തീകരിച്ചത്; ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഈ പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
പട്ടിക
വര്‍ഗ്ഗ വികസന വകുപ്പിലെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
1817.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വികസന
വകുപ്പിലെ
ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
നിയോഗിച്ചിരിക്കുന്ന
ട്രൈബല്‍
എക്സ്റ്റെന്ഷന്
ആഫീസര്‍(റ്റി.ഇ.ഒ)മാര്‍ക്ക്
ആദിവാസി
സെറ്റില്‍മെന്റുകളില്‍
എത്തിച്ചേരുന്നതിന്
യാതൊരു യാത്രാ
സൗകര്യവും ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റ്റി.ഇ.ഒ-മാര്‍ക്ക്
യാത്രാ സൗകര്യം
ഉറപ്പുവരുത്തുന്നതിന്
ഇരുചക്ര വാഹനങ്ങള്‍
വാങ്ങി നല്‍കുന്നതിനായി
വകുപ്പ്
ഡയറക്ടറേറ്റില്‍
നിന്നും സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രൊപ്പോസല്‍ ഈ
സാമ്പത്തിക വര്‍ഷം
തന്നെ അടിയന്തരമായി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടിക
വര്‍ഗ്ഗക്കാരായ യുവാക്കളുടെ
നൈപുണ്യ വികസനത്തിനായി
കര്‍മ്മ പദ്ധതി
1818.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക വര്‍ഗ്ഗക്കാരായ
യുവാക്കളുടെ നൈപുണ്യ
വികസനത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്ആവിഷ്കരിച്ചു
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തില്‍ ഭരണ
തലത്തില്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
മൊബൈല്‍
റേഷന്‍ ഷോപ്പ്
1819.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പാണഞ്ചേരി ഗ്രാമ
പഞ്ചായത്തിലുള്ള ഒളകര,
പാത്രകണ്ടം എന്നീ
ട്രൈബല്‍ കോളനികളിൽ
താമസിക്കുന്ന പട്ടിക
വര്‍ഗ്ഗക്കാര്‍ 22
കിലോമീറ്റര്‍
സഞ്ചരിച്ചാണ് റേഷന്‍
സാധനങ്ങള്‍ വാങ്ങുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്ത് ഒരു മൊബൈല്‍
റേഷന്‍ ഷോപ്പ്
അനുവദിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുമായിച്ചുചേർന്നു
നടപടി സ്വീകരിക്കുമോ?
ആദിവാസി
മേഖലയിലെ
പണിപൂര്‍ത്തീകരിക്കാത്ത
വീടുകള്‍
1820.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ വിവിധ
കാരണങ്ങളാല്‍
പണിപൂര്‍ത്തീകരിക്കാത്ത
വീടുകള്‍ ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
അത്തരം വീടുകള്‍
പൂര്‍ത്തീകരിച്ച്
വാസയോഗ്യമാക്കാന്‍
എന്ത് നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കോളനികളില്‍ ടൈല്‍ പാകുന്ന
പദ്ധതി
1821.
ശ്രീ.ആര്.
രാജേഷ്
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍, ആദിവാസി
കോളനികളില്‍ ടൈല്‍
പാകുന്ന പദ്ധതി ഏതൊക്കെ
ജില്ലകളിലാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്ക്
പ്രയോജനപ്രദമാകാതെ പോയ
പ്രസ്തുത പദ്ധതിക്കായി
മുന്‍ സര്‍ക്കാര്‍ എത്ര
കോടി രൂപയാണ്
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ വന്‍
അഴിമതി നടന്നുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഏതൊക്കെ
ഏജന്‍സികളാണ് പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(ഇ)
സമഗ്ര
കോളനി വികസന പദ്ധതി
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്കുളള ഫോണ്‍
വിതരണത്തിലെ കാലതാമസം
1822.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍
ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്ക്
വിതരണം
ചെയ്യുന്നതിനുവേണ്ടി
വാങ്ങിയ ഫോണുകള്‍
ഇതുവരെ വിതരണം
ചെയ്യാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഇവ
അടിയന്തരമായി വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീടും
സ്ഥലവും ലഭ്യമാക്കുന്നതിനുള്ള
നടപടി
1823.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്ത
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ്
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
സ്ഥലവും വീടുമില്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീടും സ്ഥലവും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ പട്ടിക
വര്‍ഗ്ഗ കോളനികള്‍
1824.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പട്ടിക വര്‍ഗ്ഗ
കോളനികളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
വൈദ്യുതി എത്താത്ത എത്ര
കോളനികളുണ്ടെന്നും അവ
ഏതെന്നും വിശദമാക്കാമോ;
(സി)
വൈദ്യുതി
എത്താത്ത കോളനികളില്‍
അടിയന്തിരമായ വൈദ്യുതി
എത്തിക്കാനുള്ള നടപടി
സ്വീകരിക്കാമോ;
(ഡി)
ഒല്ലൂക്കര
ബ്ലോക്കില്‍ ട്രൈബല്‍
എക്സ്റ്റെന്ഷന് ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
പ്രാക്തന
ഗോത്രവര്ഗ്ഗമടക്കമുള്ള
ആദിവാസികളെ സഹായിക്കാനുളുള
പദ്ധതികള്‍
1825.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലവര്‍ഷം കനത്തതുമൂലം
ഉള്‍വനങ്ങളില്‍
അധിവസിക്കുന്ന പ്രാക്തന
ഗോത്രവര്ഗ്ഗമടക്കമുള്ള
ആദിവാസികള്‍ തൊഴില്‍
ഇല്ലാതെയും ഭക്ഷ്യലഭ്യത
കുറവും മൂലം
ദുരിതമനുഭവിക്കുന്നതു
കണക്കിലെടുത്ത്,
അവര്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;എങ്കില്‍
അതു സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടംബങ്ങള്‍ക്ക് ഭൂമി
അനുവദിക്കല്‍
1826.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടംബങ്ങളുടെ ജില്ല
തിരിച്ചുള്ള എണ്ണം
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓരോ
ജില്ലയിലും ഒരേക്കറില്‍
താഴെ ഭൂമിയുള്ള
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂരഹിതരും,
നാമ മാത്രമായി
ഭൂമിയുള്ളവരുമായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഒരേക്കറെങ്കിലും ഭൂമി
നല്‍കുന്നതിന് സമയ
ബന്ധിതമായി നടപടി
സ്വീകരിക്കുമോ;
(ഡി)
ഒരേക്കറില്‍
കുറയാത്ത വിധത്തില്‍
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഈ
സാമ്പത്തിക വര്‍ഷം ഭൂമി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
വാച്ചുമരം,
ഷോളയാര്‍, ആനക്കയം വാഴച്ചാല്‍
തുടങ്ങിയ ആദിവാസി കോളനികളിലെ
കുടുംബങ്ങള്‍ക്ക് ഭൂമി
1827.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി
പഞ്ചായത്തിലെ
വാച്ചുമരം, ഷോളയാര്‍,
ആനക്കയം, വാഴച്ചാല്‍
തുടങ്ങിയ ആദിവാസി
കോളനികളിലെ
കുടുംബങ്ങള്‍ക്ക്
കൃഷിക്കും
താമസത്തിനുമായി ഭൂമി
നല്‍കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ആനക്കയം
ഭാഗത്ത്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള
ഭൂമി ഇവര്‍ക്ക് വിതരണം
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി
ഭൂമി വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
ഗോത്രസാരഥി
പദ്ധതി
1828.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ഗോത്രസാരഥി പദ്ധതിയുടെ
നടത്തിപ്പ്
കാര്യക്ഷമമല്ലായെന്നും,
യാത്രാചെലവ് ഇനത്തില്‍
ധാരാളം തുക നല്കാന്
ബാക്കിയുണ്ടെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
നടത്തിപ്പിലെ
കുടിശ്ശികയുടെ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ശേഷിച്ച
തുക ഏത് തീയതിക്കകം
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗോത്രസാരഥി
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ
ഉന്നമനം
1829.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
വകയിരുത്തുന്ന
ഫണ്ടുകളുടെ യഥാര്‍ത്ഥ
വിനിയോഗത്തിനും
സര്‍ക്കാര്‍ ജോലിയില്‍
അവര്‍ക്കുള്ള സംവരണം
ഉറപ്പ് വരുത്തുന്നതിനും
നിലവിലെ നിയമ
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കാര്യങ്ങള്‍
ഉറപ്പുവരുത്തുന്നതിനായി
പുതിയ നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
പുതിയ
നിയമനിര്‍മ്മാണത്തിലൂടെ
എന്തൊക്കെ കാര്യങ്ങള്‍
ഉറപ്പുവരുത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
നിയമം
എന്നത്തേക്ക്
പ്രാബല്യത്തില്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത വീടുകള്‍
1830.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
ഐ.എ.വൈ ഉള്‍പ്പെടെയുള്ള
പദ്ധതികളില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചിട്ടുള്ളതും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തതുമായ
നിരവധി വീടുകള്‍
നിലവിലുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
വീടുകള്‍ കണ്ടെത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
അതിരപ്പിള്ളി
പദ്ധതി പ്രദേശത്തില്‍
ഉള്‍പ്പെടുന്ന ആദിവാസികളുടെ
ഭൂമി
T 1831.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
അതിരപ്പിള്ളി പദ്ധതി
പ്രദേശത്തില്‍ 2014 ലെ
വനാവകാശ നിയമ പ്രകാരം
ആദിവാസികള്‍ക്ക്
സാമൂഹിക വനാവകാശം
ലഭിച്ച ഭൂമി
ഉള്‍പ്പെടുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍ ഈ
പ്രദേശങ്ങളിലെ ആദിവാസി
ഊരുകളെ
ഒഴിപ്പിക്കുവാന്‍
ശ്രമിക്കുന്നത് വനാവകാശ
നിയമത്തിന്റെ ലംഘനമാകും
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും കേസ്
ഹൈക്കോടതിയില്‍
നിലവിലുണ്ടെങ്കില്‍
അതിന്റെ വിശദ വിവരം
നല്‍കാമോ?
കുന്ദമംഗലത്തെ
പട്ടികവര്‍ഗ്ഗ
വിദ്യാര്ത്ഥികള്ക്കായിട്ടുളള
പ്രീ-മെട്രിക് ഹോസ്റ്റല്‍
1832.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
പട്ടികവര്‍ഗ്ഗ
വിദ്യാര്ത്ഥികള്ക്കായിട്ടുളള
പ്രീ-മെട്രിക്
ഹോസ്റ്റലിന്‍െറ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടും
ആയത് കുട്ടികള്‍ക്ക്
തുറന്നു കൊടുക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലില്‍
എന്നത്തേക്ക് കുട്ടികളെ
താമസിപ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികളുടെ
വിവാഹാവശ്യത്തിന്
നല്‍കിവരുന്ന ആനുകൂല്യങ്ങള്‍
1833.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികളുടെ
വിവാഹാവശ്യത്തിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിന് സാമ്പത്തിക
സഹായമുള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുളള
അപേക്ഷ ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
ഇതിനായി പ്രത്യേക
അപേക്ഷാ ഫോറം
നിലവിലുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികളുടെ
വിവാഹാവശ്യത്തിന്
നല്കി വരുന്ന പരമാവധി
സാമ്പത്തിക സഹായം
എത്രയാണെന്നും
മറ്റെന്തൊക്കെ
ആനുകൂല്യങ്ങളാണ്
പ്രസ്തുത ആവശ്യത്തിനായി
നല്കി വരുന്നതെന്നും
അപേക്ഷ സമര്‍പ്പിച്ച്
എത്ര നാളുകള്‍ക്കകം ഈ
ആനുകൂല്യം
ലഭ്യമാകുമെന്നും
വിശമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ സംരക്ഷണം
1834.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥാനത്ത്
അനാഥരായ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കി
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങൾ
1835.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെ
കഴിഞ്ഞ യു ഡി എഫ്
സര്‍ക്കാരിന്റെ കാലത്ത്
എത്ര പീഡനങ്ങളും,
അതിക്രമങ്ങളും
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കൊലപാതകങ്ങള്‍,
സ്തീകള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍,
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ എന്നിവ
പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
അതിക്രമങ്ങള്‍
ഇല്ലായ്മ ചെയ്യുന്നതിന്
എന്തൊക്കെ കര്‍ശന
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
അട്ടപ്പാടിയില്‍
നടപ്പിലാക്കുന്ന വിവിധ ക്ഷേമ
പദ്ധതികള്‍
1836.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
നടപ്പിലാക്കുന്ന വിവിധ
ക്ഷേമ പദ്ധതികളുടെ
ഫണ്ട് വിനിയോഗം
നിരീക്ഷിക്കുന്നതിന്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആദിവാസി
ഭവന പദ്ധതി പ്രകാരം
എത്ര വീടുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
അതിന് എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
ആദിവാസികളെ
സ്വയംപര്യാപ്തരാക്കുവാന്‍
വേണ്ടി കാര്‍ഷിക
മേഖലയില്‍ എന്തെല്ലാം
പദ്ധതികള്‍ കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ ;
(ഡി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
പ്രഖ്യാപിച്ച
അട്ടപ്പാടി പ്രത്യേക
പാക്കേജ് തൃപ്തികരമായി
നടപ്പിലാക്കിയോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഗോത്രവിഭാഗങ്ങളുടെ
പോഷകാഹാരക്കുറവ്
1837.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പണിയര്‍,
അടിയര്‍, മലമ്പണ്ടാരം,
അരനാടന്‍, മലപ്പുലയന്‍
എന്നീ ഗോത്രവിഭാഗങ്ങള്‍
അഭിമുഖീകരിക്കുന്ന
ഗുരുതരമായ
പോഷകാഹാരക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോഷകാഹാരക്കുറവ്
അനുഭവപ്പെടുന്ന എല്ലാ
കേന്ദ്രങ്ങളിലും
ന്യൂട്രീഷ്യന്‍
റീഹാബിലിറ്റേഷന്‍
കേന്ദ്രങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
മറ്റ് സംവിധാനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസിക്ഷേമത്തിന്
കേന്ദ്ര-സംസ്ഥാന സംയോജിത
സര്‍ക്കാര്‍ പദ്ധതികള്‍
1838.
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ക്ഷേമത്തിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ എത്ര
വകുപ്പുകളില്‍ നിന്നും
ഏതെല്ലാം വകുപ്പുകളില്‍
നിന്നും ഫണ്ട്
ലഭ്യമാക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
ക്ഷേമത്തിനായി പ്രത്യേക
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിലേക്ക്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളില്‍
നിന്നും എത്ര തുക വീതം
അനുവദിച്ചതെന്നും
ഏതെല്ലാം ഇനങ്ങളിലായി
ചെലവഴിക്കാനാണ്
തീരുമാനിച്ചതെന്നും
വെളിപ്പെടുത്തുമോ;
(സി)
ആദിവാസി
ഭവന പദ്ധതി, റോഡ്
നിര്‍മ്മാണ പദ്ധതി,
സാമൂഹിക അടുക്കള
പദ്ധതി,സ്വയംപര്യാപ്തമാക്കാനുള്ള
കാര്‍ഷിക പദ്ധതി എന്നിവ
പരാജയപ്പെടാനുണ്ടായ
സാഹചര്യങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പട്ടികഗോത്രവര്‍ഗ്ഗ
പുനരധിവാസ വികസന മിഷന്റെ
പ്രവര്‍ത്തനം
1839.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍
പെട്ടവരുടെ
വികസനത്തിനായി
നടപ്പാക്കുന്ന
ക്ഷേമപദ്ധതികളോടൊപ്പം ഈ
വിഭാഗക്കാരുടെ സുസ്ഥിര
വികസനം ഉറപ്പാക്കാനായി
പദ്ധതികള്‍
നടപ്പിലാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
പട്ടികഗോത്രവര്‍ഗ്ഗ
പുനരധിവാസ വികസന
മിഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ടവരെ
സ്വയം പര്യാപ്തരാക്കാനായി
പദ്ധതി
1840.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
എം.എം. മണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ടവരെ
വിശേഷിച്ച്
യുവതീയുവാക്കളെ
സ്വയംപര്യാപ്തരാക്കാനായുള്ള
പദ്ധതികളുണ്ടെങ്കില്‍,
അവയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇവര്‍ക്കായി
നിലവില്‍ ഏതെങ്കിലും
സ്വയംതൊഴില്‍
പദ്ധതിയുണ്ടെങ്കില്‍
അവയുടെ വിശദാംശവും അവ
എത്രമാത്രം
ഫലപ്രദമായിരുന്നുവെന്നും
അറിയിക്കാമോ;
(സി)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
യുവതീയുവാക്കളെ
കാര്‍ഷിക മേഖലയില്‍
സ്വയംപര്യാപ്തമാക്കാനായി
എന്തെങ്കിലും
പദ്ധതിയുണ്ടായിരുന്നോ;
എങ്കില്‍
കാര്‍ഷികവൃത്തിയില്‍
ആധുനിക സാങ്കേതിക
വിദ്യയുടെയും
കൃഷിരീതിയുടെയും
വ്യാപനം ഫലപ്രദമായി
നടന്നിട്ടുണ്ടോ?
ഗോത്രവിഭാഗത്തില്പ്പെട്ടവര്ക്ക്പ്രത്യേക
തൊഴില്‍ ദാന പദ്ധതി
1841.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ഒ. ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍വനങ്ങളില്‍
വസിക്കുന്ന പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍
പ്രത്യേകിച്ച് പ്രാക്തന
ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍
മഴക്കാലത്ത് തൊഴില്‍
ഇല്ലാതെയും
ഭക്ഷ്യധാന്യങ്ങളും
കിഴങ്ങുകളും
ലഭിക്കാതെയും കടുത്ത
ദുരിതം അനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍പ്പെട്ടവര്‍ക്ക്
മഴക്കാലത്തും
അതിനുശേഷവുമുള്ള
കാലങ്ങളിലും വീടുകളില്‍
സൗജന്യമായി
ഭക്ഷ്യധാന്യങ്ങള്‍
എത്തിച്ചു നല്കാന്
നടപടിയെടുക്കുമോ;
(സി)
ഇവര്‍ക്കായി
പ്രത്യേക തൊഴില്‍ ദാന
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഗ്രാമന്യായാലയങ്ങള്‍
1842.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടതികള്‍
ഇല്ലാത്തയിടങ്ങളില്‍
ഗ്രാമന്യായാലയങ്ങള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിരുന്നുവോ ;
(ബി)
ഇതുവരെയായി
എവിടെയെല്ലാം
ഗ്രാമന്യായാലയങ്ങള്‍
ആരംഭിച്ചിട്ടുണ്ട് ;
(സി)
കൊടുവള്ളി
ബ്ലോക്കില്‍
ഗ്രാമന്യായാലയം
സ്ഥാപിക്കുന്നുണ്ടോ
;എങ്കില്‍ എവിടെയാണ്
അത് ആരംഭിക്കുന്നതെന്ന്
അറിയിക്കുമോ?
ഇ-ഗ്രാന്റ്
സ്കോളര്‍ഷിപ്പ്
1843.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ഗ്രാന്റ്സ്
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒ.ഇ.സി
ലിസ്റ്റ്
തയ്യാറാക്കിയപ്പോള്‍
വിദ്യാഭ്യാസപരമായും
സാമൂഹ്യപരമായും
പിന്നോക്കം
നില്ക്കുന്ന മറ്റ്
പിന്നോക്ക വിഭാഗ ഹിന്ദു
സമുദായത്തിലെ പല
വിഭാഗങ്ങളെയും
ഒഴിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
സമുദായത്തെക്കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മുഖാരി
മുവാരി സമുദായത്തെ ഒ ബി സി
യില്‍ ഉള്‍പ്പെടുത്താന്‍
നടപടി
1844.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളില്‍
അധിവസിക്കുന്ന കല്ല്
വെട്ട് തൊഴിലില്‍
ഏര്‍പ്പെട്ടു വരുന്ന
മുഖാരി, മുവാരി
സമുദായത്തെ ഒ ബി സി
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
കേന്ദ്ര
ലിസ്റ്റില്‍ ഒ ബി സി
പട്ടികയില്‍പ്പെട്ട
ഇവര്‍ക്ക് കേരളത്തില്‍
ഒ ബി സി യായി
പരിഗണിക്കാനുള്ള തടസ്സം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതു
നിയമമാണ് ഇവര്‍ക്ക്
തടസ്സമായി
മാറിയിരിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(ഡി)
പാര്‍ശ്വവത്കരിക്കപ്പെട്ട
മുഖാരി , മൂവാരി
സമുദായത്തെ ഒ ബി
സിയില്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
നഴ്സിംഗ്
വിദ്യാര്‍ത്ഥിനിയെ ക്രൂരമായി
റാഗ് ചെയ്ത സംഭവം
1845.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടകത്തിലെ
ഗുല്ബര്ഗ്ഗയിലുള്ള
നഴ്സിംഗ് കോളേജില്‍
വിദ്യാര്‍ത്ഥിനി
ക്രൂരമായി റാഗിംഗിന്
ഇരയായതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നിയമ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇത് സംബന്ധമായി
ആരെയൊക്കെ
കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ; ദളിത്
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടിയുടെ
കുടുംബത്തിന്
എന്തെങ്കിലും ധനസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി
1846.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
'സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി' പ്രകാരം
ഏതെല്ലാം കോളനികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുത്തതെന്നും
അതില്‍ പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവര്‍ത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
സമുദായ കോര്‍പ്പറേഷനില്‍
നിന്ന് ലഭിക്കുന്ന
ധനസഹായങ്ങള്‍
1847.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ
കോര്‍പ്പറേഷനില്‍
നിന്ന് ഏതെല്ലാം
തരത്തിലുള്ള
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം വഴി
വിദ്യാഭ്യാസ വായ്പ
ലഭിക്കുന്നുണ്ടോ;
എങ്കില്‍ 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
പേര്‍ക്ക് വായ്പ
ലഭിച്ചു എന്നും ആകെ
എത്ര തുക നല്കി എന്നും
വായ്പ തിരിച്ചടവിന്റെ
നിബന്ധനകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
ഏതെല്ലാം
കോഴ്സുകള്‍ക്കാണ്
വായ്പ നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ പിന്നോക്ക
വിഭാഗങ്ങള്‍ക്കുളള ചികിത്സാ
ധനസഹായം
1848.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്ക വിഭാഗങ്ങളിലെ
ജനങ്ങളുടെ
ചികിത്സക്കായി
എന്തൊക്കെ
ധനസഹായപദ്ധതികളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
ഏതൊക്കെ ഉദ്യോഗസ്ഥ
സംവിധാനത്തിന്റെ
നിയന്ത്രണത്തിലാണെന്നും
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
എങ്ങനെയാണെന്നും
വിശദമാക്കാമോ?
വായ്പക്കാര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
1849.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
വായ്പയുടെ പലിശ നിരക്ക്
മറ്റ് ബാങ്കിംഗ്
സ്ഥാപനങ്ങളുടെ പലിശ
നിരക്കിനനുസൃതമായി
കുറയ്ക്ക്ന്നതിന്
നിര്‍ദ്ദേശം നല്കാന്
സര്‍ക്കാര്‍
ആലോചിച്ചിട്ടുണ്ടോ;
(ബി)
ടി
കോര്‍പ്പറേഷനിലെ
വായ്പാക്കാരില്‍
മരണമടഞ്ഞവര്‍,
മാറാരോഗം ബാധിച്ചവര്‍
എന്നീവര്മൂലമുള്ള
വായ്പാ ബാദ്ധ്യത
ഏറിവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടി
കോര്‍പ്പറേഷനിലെ
വായ്പക്കാര്‍ക്ക്,
ഇന്‍ഷുറന്‍സ് പരിരക്ഷ
വിഹിതം ,
വായ്പയോടൊപ്പം
സ്വീകരിച്ച്
വായ്പക്കാര്‍ക്ക്
ഉണ്ടാകുന്ന ആകസ്മിക
ദുരന്തത്തില്‍ നിന്ന്
അവരുടെ കുടുംബത്തെ
ബാദ്ധ്യതയില്‍ നിന്നും
രക്ഷിക്കാനുള്ള പദ്ധതി
ആവിഷ്കരിക്കുവാന്‍
കോര്പ്പറേഷന്
നിര്‍ദ്ദേശം നല്‍കുമോ
?
സ്വയംപര്യാപ്തഗ്രാമം
പദ്ധതി
1850.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്തഗ്രാമം
പദ്ധതിയില്‍
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
കുറിച്ചി പഞ്ചായത്തിലെ
സചിവോത്തമപുരം ,
മാടപ്പള്ളി കോളനികളില്‍
അനുവദിച്ചിരിക്കുന്ന
പദ്ധതികളുടെ നിര്‍മ്മാണ
ജോലികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വയംപര്യാപ്തഗ്രാമം
പദ്ധതി പ്രകാരം ഓരോ
കോളനിക്കും
അനുവദിച്ചിരിക്കുന്ന
തുക എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതികളുടെ
നിര്‍മ്മാണ ജോലികള്‍
ത്വരിതപ്പെടുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കഴിഞ്ഞ
സര്‍ക്കാറിന്റെ അവസാന
ആറുമാസകാലയളവില്‍ ഇറക്കിയ
ഉത്തരവുകള്‍
1851.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാറിന്റെ അവസാന
ആറുമാസകാലയളവില്‍ ഭൂമി
പതിച്ചു നല്കല്,
ഭൂപരിധി നിയമത്തില്‍
ഇളവുകള്‍, വയല്‍
നികത്തല്‍ അനുമതി,
മിച്ച ഭൂമി
ഏറ്റെടുക്കാതിരിക്കാന്‍
നടപടി,
പാട്ടക്കുടിശ്ശിക ഇളവു
നല്കല്, വിവിധ നികുതി
കുടിശ്ശിക റദ്ദാക്കലും
ഇളവു നല്‍കലും സ്റ്റേ
അനുവദിക്കലും തുടങ്ങി
ഓരോ വകുപ്പുമായി എത്ര
ഉത്തരവുകള്‍ നല്കി
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
മന്ത്രിസഭാ യോഗ
അജണ്ടയില്‍
ഉള്‍പ്പെടുത്താതെ
പുറപ്പെടുവിച്ചവ , നിയമ
വകുപ്പുിന്റെ
അറിവില്ലാതെ
പുറപ്പെടുവിച്ചവ,
ബന്ധപ്പെട്ട വകുപ്പു
മേലധികാരികളെയോ വകുപ്പോ
അറിയാതെ
പുറപ്പെടുവിച്ചവ എന്നീ
വിഭാഗങ്ങളിലുള്‍പ്പെട്ട
ഉത്തരവുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
വിവിധ ഉത്തരവുകളുടെ
ഉറവിടം കണ്ടെത്താനും,
നിയമ സാധ്യത
പരിശോധിച്ച് ഇവ
റദ്ദാക്കാനും അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
എല്ലാ ഉത്തരവുകളും
നിയമവകുപ്പിന്റെ
പരിശോധനയ്ക്ക് ശേഷം
അനധികൃതമായവ
റദ്ദാക്കാനും അനഭിമത
പ്രവര്‍ത്തനങ്ങള്‍
നടത്തിയവര്‍ക്കെതിരെ
ഉന്നത തല അന്വേഷണം
നടത്തി കുറ്റക്കാരെ
കണ്ടെത്താനും നടപടി
സ്വീകരിക്കുമോ?
കേരളത്തിലെ
നിയമങ്ങള്‍
1852.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്രാബല്യത്തിലുള്ള
നിയമങ്ങള്‍
ഏതെല്ലാമാണ്; വിശദമായ
പട്ടിക ലഭ്യമാക്കുമോ?
കിളിമാനൂര്‍
കേന്ദ്രമായി കോടതി
1853.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
കേന്ദ്രമായി കോടതി
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
വിവിധതരം
കോടതികള്‍
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കുമോ?
സര്‍ക്കാര്‍
അഭിഭാഷകരുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
1854.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കക്ഷിയായ കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
സര്‍ക്കാര്‍ അഭിഭാഷകര്‍
ഗുരുതരമായ അലംഭാവം
കാണിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
അഭിഭാഷകരായി
നിയമിക്കപ്പെടുന്നവരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കോടതിനടപടികളിലെ
കാലതാമസം
1855.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോടതികളില്‍
കെട്ടിക്കിടക്കുന്ന
കേസുകളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന കാര്യം
ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഒാരോ കോടതികളിലും ഓരോ
ന്യായാധിപന്മാരും
തീര്‍പ്പാക്കുന്ന
കേസുകളെ സംബന്ധിച്ച്
കൃത്യമായ അവലോകനം
നടത്താറുണ്ടോയെന്നു
വ്യക്തമാക്കാമോ:
(സി)
കേസുകള്‍
തീര്‍പ്പാക്കുന്നതിലെ
കാലതാമസം മൂലം നീതി
ലഭിക്കാന്‍ വൈകുന്ന
സാഹചര്യവും അതു മൂലം
സാമൂഹികമായി ഉണ്ടാകുന്ന
പ്രത്യാഘാതവും ഓരോ
കേസുകളിലും
പ്രത്യേകമായി
വിലയിരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ എന്നു
വ്യക്തമാക്കാമോ ;
(ഡി)
കോടതി
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നതിനും
അര്‍ഹതപ്പെട്ട നീതി
ഏറ്റവും വേഗത്തിൽ
ലഭ്യമാക്കുന്നതിനും
ആവശ്യമായ മാറ്റങ്ങള്‍
കൊണ്ടു വരുന്ന കാര്യം
പരിഗണനയിലുണ്ടോ എന്നു
വ്യക്തമാക്കാമോ?
കെ
പി എ സി സുലോചന സ്മാരക
ഗ്രന്ഥശാല
1856.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍,
കൃഷ്ണപുരം സാംസ്കാരിക
വിനോദ കേന്ദ്രത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.പി.എ.സി സുലോചന
സ്മാരക ഗ്രന്ഥശാല
കലാ-കായിക
കേന്ദ്രത്തില്‍, കലാ
കായിക മേഖലയിലെ
പ്രഗത്ഭരെക്കൊണ്ട്
പരിശീലനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പടയണി
എന്ന കലാരൂപം
സംരക്ഷിക്കുന്നതിന് നടപടി
1857.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തിലെ
കടമ്മനിട്ട, ഓതറ
ഉള്‍പ്പെടെയുളള
പ്രദേശങ്ങളിലെ
കലാരൂപമായ പടയണി
സംരക്ഷിക്കപ്പെടേണ്ടതിന്റെ
അനിവാര്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിശദമാക്കുമോ
പരവൂര്‍
ജി. ദേവരാജന്‍ മാസ്റ്റര്‍ക്ക്
സ്മാരകം
T 1858.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തരിച്ച
സംഗീത സംവിധായകന്
പരവൂര്‍ ജി. ദേവരാജന്‍
മാസ്റ്റര്‍ക്ക്
പരവൂരില്‍ ഉചിതമായ
സ്മാരകം
നിര്‍മ്മിക്കുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത വിഷയത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
നൂറനാട്
നന്ദികേശ ശില്പ പൈതൃക ഗ്രാമം
പദ്ധതി
1859.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നൂറനാട് നന്ദികേശ ശില്പ
പൈതൃക ഗ്രാമം പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി ലളിതകലാ
അക്കാദമി തയ്യാറാക്കിയ
പ്രൊജക്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രൊജക്ട് അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഒന്നില്‍
കൂടുതല്‍ ഭാഷകളും
സംസ്കാരങ്ങളുമുള്ള
പ്രദേശങ്ങള്‍
1860.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഒന്നില്‍ കൂടുതല്‍
ഭാഷകള്‍ സംസാരിക്കുന്ന
പ്രദേശങ്ങള്‍ ഉണ്ടാേ;
എങ്കില്‍ അവ ഏതെല്ലാം
ഭാഷകളാണെന്ന്
പ്രദേശങ്ങള്‍
വേര്‍തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഒന്നില്‍
കൂടുതല്‍ ഭാഷകളും
സംസ്കാരങ്ങളും കൊണ്ട്
സമ്പന്നമായ
പ്രദേശങ്ങളുടെ
സാംസ്കാരിക പെെതൃകവും
പാരമ്പര്യവും കാത്തു
സൂക്ഷിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
കഴിഞ്ഞ കാലങ്ങളിലെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
കലാഭവന്‍
മണിയ്ക്കും ശ്രീ.കുഴൂര്‍
നാരായണ മാരാര്‍ക്കും സ്മാരകം
1861.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ കലാഭവന്‍
മണിയ്ക്കും, ശ്രീ.
കുഴൂര്‍ നാരായണ
മാരാര്‍ക്കും
അനുയോജ്യമായ
സ്മാരകങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
പണ്ഡിറ്റ്
കറുപ്പന് സ്മാരകം
1862.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നവോത്ഥാന നായകരില്‍
ഒരാളും
വാഗ്മിയുമായിരുന്ന
പണ്ഡിറ്റ് കറുപ്പന്റെ
സ്മരണാര്‍ത്ഥം,
അദ്ദേഹത്തിന്റെ
കുട്ടിക്കാലം ചെലവഴിച്ച
വീട് സംരക്ഷിച്ച്
സ്മാരകമായി
നിലനിര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹെറിറ്റേജ്
കെട്ടിടങ്ങളുടെ സംരക്ഷണം
1863.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കുന്ദമംഗലത്ത് 1919-ല്‍
നിര്‍മ്മിച്ച കോടതി
സമുച്ചയം ഹെറിറ്റേജ്
കെട്ടിടങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്പറഞ്ഞ
കെട്ടിടം നാശത്തിന്റെ
വക്കിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കെട്ടിടം
സംരക്ഷിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പള്ളിപ്പുറം
തുണ്ടിടപ്പറമ്പില്‍ സ്മാരകം
നിര്‍മ്മിക്കുന്നത്
1864.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
നവോത്ഥാനത്തില്‍ പ്രമുഖ
പങ്കുവഹിച്ച മിശ്രഭോജനം
നടന്ന പള്ളിപ്പുറം
പഞ്ചായത്തിലെ
തുണ്ടിടപ്പറമ്പില്‍
സ്മാരകം
നിര്‍മ്മിക്കുന്നതിനും
അതു വഴി ചരിത്രം
പുതുതലമുറക്ക്
പകര്‍ന്ന്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
കിളിമാനൂര്‍
രാജാരവിവര്‍മ്മ സ്മാരക
സമുച്ചയ നവീകരണം
1865.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
രാജാരവിവര്‍മ്മ സ്മാരക
സമുച്ചയ നവീകരണത്തിനായി
സാംസ്കാരിക വകുപ്പ്
പ്രൊജക്ട് തയ്യാറാക്കി
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്മാരകവും കിളിമാനൂര്‍
കൊട്ടാരവുമുള്പ്പെടുന്ന
പ്രദേശം ചിത്രകലാ പഠന
ഇന്‍സ്റ്റിറ്റ്യൂട്ടാക്കി
മാറ്റുന്നതിനു
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ ദേശീയ മ്യൂസിയം
1866.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കൃഷ്ണപുരത്ത്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ള
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ ദേശീയ
മ്യൂസിയത്തിനും,
ഇതിനോടൊപ്പം ഉയര്‍ന്നു
വരുന്ന സാംസ്ക്കാരിക
വിനോദ കേന്ദ്രത്തിനും
ചുറ്റുമതില്‍, കവാടം
എന്നിവ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
മ്യൂസിയം
1867.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള ലളിത കലാ
അക്കാദമിയുടെ
മേല്‍നോട്ടത്തില്‍
കായംകുളം കൃഷ്ണപുരത്ത്
പ്രവര്‍ത്തിച്ചുവരുന്ന
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
മ്യൂസിയത്തില്‍
എത്തിച്ചേരുന്ന വിനോദ
സഞ്ചാരികള്‍ക്ക്
ഓണാട്ടുകരയുടെ പൈതൃകം,
അനുഷ്ഠാനകലകള്‍
എന്നിവയെക്കുറിച്ചും
ഇവിടുത്തെ സാമൂഹിക
സാംസ്ക്കാരിക മേഖലയില്‍
പ്രവര്‍ത്തിച്ച
മഹാരഥന്മാരെ
പരിചയപ്പെടുത്തുന്നതിനുവേണ്ടി
ആഡിയോ വിഷ്വല്‍
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?