ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
1993.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനു കീഴിലുള്ള
വിവിധ ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശം
നല്‍കാമോ;
(ബി)
വിവിധ
ക്ഷേമനിധികളിലേയ്ക്കുള്ള
അംശാദായവും മാച്ചിംഗ്
ഗ്രാന്റും നല്‍കുന്നത്
ക്ഷേമനിധി അംഗങ്ങളെ
കടുത്ത
ദുരിതത്തിലാക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്ഷേമനിധി
ബോര്‍ഡുകളെല്ലാം
അടിയന്തരമായി
പുനസംഘടിപ്പിച്ച്
അവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
നിറവേറ്റാന്‍
പ്രാപ്തമാക്കുമോ?
അവിദഗ്ദ്ധരായ
തൊഴിലാളികള്‍ക്കാവശ്യമായ
സുരക്ഷാ ഉപകരണങ്ങള്‍
1994.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിണറുകള്‍, സെപ്ടിക്
ടാങ്കുകള്‍,
അഴുക്കുചാലുകള്‍
തുടങ്ങിയവ
വൃത്തിയാക്കുന്നതുമായി
ബന്ധപ്പെട്ട
തൊഴിലുകളില്‍
ഏര്‍പ്പെടുന്നവര്‍
അപകടങ്ങളില്‍പ്പെടുന്നതും
ജീവന്
നഷ്ടപ്പെടുന്നതുമായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവിദഗ്ദ്ധരായ
ഈ തൊഴിലാളികള്‍
ആവശ്യമായ മുന്‍കരുതല്‍
സ്വീകരിക്കാതെ ഇത്തരം
തൊഴിലുകളില്‍
ഏര്‍പ്പെടുന്നതാണ്
അപകടങ്ങള്‍ക്ക്
ഇടയാക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
തൊഴിലുകളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
ആവശ്യമായ മുന്‍കരുതല്‍
സ്വീകരിക്കുന്നതിന്
ബോധവത്ക്കരണം
നല്‍കുന്നതിനും
അവര്‍ക്ക് ആവശ്യമായ
സുരക്ഷാ ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളെ
സംബന്ധിച്ച് ഡാറ്റാ ബാങ്ക്
തയ്യാറാക്കല്‍
1995.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളെ
സംബന്ധിച്ച് ഡാറ്റാ
ബാങ്ക് തയ്യാറാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
വളരെ വൃത്തിഹീനമായ
സാഹചര്യങ്ങളിലാണ്
താമസിക്കുന്നതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പാര്‍പ്പിടവും
മറ്റ് അനുബന്ധ
സൗകര്യങ്ങളും
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ക്ഷേമ പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
ഇല്ലെങ്കില്‍
അവര്‍ക്കായി പ്രത്യേകം
ക്ഷേമ പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ എണ്ണം
1996.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
വര്‍ഷം കഴിയുന്തോറും
കേരളത്തില്‍ ഇതര
സംസ്ഥാന തൊഴിലാളികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരികയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്കായി ഒരു
ഏകീകൃത തിരിച്ചറിയല്‍
സമ്പ്രദായം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനായി പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ
പൂർണമായ താമസ സൗകര്യം
1997.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ആരോഗ്യ പൂർണമായ താമസ
സൗകര്യം
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?;
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
1998.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി നടപ്പിലാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
എത്ര ലക്ഷം ഇതര സംസ്ഥാന
തൊഴിലാളികള്‍ ഈ
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
പദ്ധതിയില്‍
അംഗങ്ങളാകുന്നവര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
ലഭ്യമാകും;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കൂടുതല്‍
തൊഴിലാളികളെ
പദ്ധതിയിലേക്കാകര്ഷിക്കുവാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇതര
സംസ്ഥാനതൊഴിലാളികളുടെ വേതനം
1999.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനതൊഴിലാളികള്‍
നാട്ടിലേയ്ക്ക്
അയയ്ക്കുന്ന പണത്തിന്റെ
തോത് സംബന്ധിച്ച്
എന്തെങ്കിലും
ധാരണയുണ്ടോ; ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനതൊഴിലാളികളുടെ
ആധിക്യവും ഇവരുടെ കൂലി
വര്‍ദ്ധനയും
കണക്കിലെടുത്താന്
വര്‍ഷത്തില്‍ 25000
കോടി രൂപ വരെ അവര്‍
നാട്ടിലേയ്ക്ക്
അയയ്ക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട വിവരം
ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തൊക്കെ
നടപടി
സ്വീകരിക്കുമെന്നുള്ള
വിശദാംശങ്ങള്‍ നല്‍കുമോ
?
ഇതര
സംസ്ഥാനത്തൊഴിലാളികളുടെ
കണക്കെടുക്കാന്‍ നൂതന
സോഫ്റ്റുവെയറുകള്‍
ഉപയോഗിക്കാന്‍ നടപടി
2000.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഇതര
സംസ്ഥാനത്തൊഴിലാളികള്‍
ജോലി ചെയ്യുന്നു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കണക്ക് ശേഖരിച്ച രീതി
വിശദമാക്കുമോ;
(സി)
ആധുനിക
സങ്കേതികവിദ്യ
ഉപയോഗിച്ച് ഇവരുടെ
കൃത്യമായ കണക്ക്
ശേഖരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇവരുടെ
വിരലടയാളമുള്‍പ്പെടെയുള്ള
പൂര്‍ണ്ണവിവരങ്ങള്‍
ശേഖരിക്കുന്നതിനും
ഫോട്ടോ പതിച്ച തൊഴില്‍
കാര്‍ഡുകള്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
ഭാവിയില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ഇ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
മുഖാന്തിരമോ
മറ്റേതെങ്കിലും
ഏജന്‍സികള്‍ വഴിയോ
ഇവരുടെ രജിസ്ട്രേഷന്
നടത്തി നല്കുന്ന ഐ.ഡി.
നമ്പരിന്റെ സഹായത്താല്‍
ഇവരെ ഐഡന്റിഫൈ ചെയ്ത്
കണ്ടുപിടിക്കുന്നതിനുള്ള
നൂതന സോഫ്റ്റ്
വെയറുകള്‍
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍
സന്നദ്ധമാകുമോ?
ബാലവേല
സംബന്ധിച്ച കേസുകള്‍
2001.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2016 കാലയളവില്‍
ബാലവേല സംബന്ധിച്ച
കേസുകള്‍ എത്രയെണ്ണം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
പിടിക്കപ്പെട്ട
ഇത്തരം കേസ്സുകളില്‍
എത്രയെണ്ണത്തിന്മേല്
തുടര്‍നടപടികള്‍
സ്വീകരിച്ചെന്ന്
വിശദീകരിക്കുമോ?
കര്‍ഷക
തൊഴിലാളി പെന്ഷന്
2002.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
കര്‍ഷക തൊഴിലാളി
പെന്ഷന് എത്ര
പേര്‍ക്ക്
അനുവദിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ
പഞ്ചായത്ത്/കോര്പ്പറേഷന്
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ?
തൊഴില്‍
നിയമ പരിഷ്കരണം
2003.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നിയമങ്ങള്‍
പരിഷ്കരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് കഴിഞ്ഞ
ഗവണ്മെന്റ്
നടപ്പാക്കിയത്;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഇതു
നടപ്പിലാക്കുന്നതില്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഇതരസംസ്ഥാന
തൊഴിലാളികള്‍
2004.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുപ്പതുലക്ഷത്തോളം
മറുനാടന്‍ തൊഴിലാളികള്‍
സംസ്ഥാനത്തുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇവരുടെ
കൃത്യമായ
വിവരശേഖരണത്തിന്
സര്‍ക്കാരിന്റെ
മുന്നിലുള്ള കടമ്പകള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ രജിസ്ട്രേഷന്
2005.
ശ്രീ.പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്, ആരോഗ്യ
പരിശോധന, താമസ സൗകര്യം,
താമസ ചുറ്റുപാടുകള്‍ ഇവ
പരിശോധിക്കാന്‍ എന്ത്
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ആരാണ് ഇത്തരം
പരിശോധനകള്‍
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
തൃക്കാക്കര
നിയോജക മണ്ഡലത്തില്‍
മെട്രോ,
ഇന്‍ഫോപാര്‍ക്ക്
മേഖലകളിലും മറ്റ്
മേഖലകളിലും
പണിയെടുക്കുന്ന
ഇതരസംസ്ഥാന
തൊഴിലാളികളുടെ
മേല്പറഞ്ഞ
സൗകര്യങ്ങള്‍
പരിശോധിക്കാന്‍
പ്രത്യേക നടപടി
സ്വീകരിക്കാമോ?
ക്രിമിനല്‍
പശ്ചാത്തലമുള്ള
ഇതരസംസ്ഥാനത്തൊഴിലാളികള്‍
2006.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇതരസംസ്ഥാനക്കാരായ
തൊഴിലാളികള്‍ വളരെയധികം
കൂടിയിട്ടുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരത്തെ
കഴക്കൂട്ടം ഒരു ചെറിയ
'ബംഗാള്‍' ആയി
മാറിയിട്ടുണ്ടെന്നുള്ളന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
എത്തുന്ന
ഇതരസംസ്ഥാനക്കാരായ
തൊഴിലാളികളില്‍ ചിലര്‍
അവരുടെ നാട്ടിലെ
ക്രിമിനല്‍ കേസില്‍
ഉള്‍പ്പെട്ടശേഷം ഇവിടെ
വന്ന് പണിയെടുക്കുകയും
ഇവിടെയും അക്രമം
നടത്തുന്നുവെന്നുമുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തൊഴിലാളികളെ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിയ്ക്കുമെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികള്‍
2007.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
എം.എം. മണി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികളുടെ
വാസഗൃഹങ്ങളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്കായി
ഭവന നിര്‍മ്മാണ പദ്ധതി
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്ലാന്‍േറഷന്‍ താെഴില്‍
നിയമ പ്രകാരം വാസ
സൗകര്യം
ഏര്‍പ്പെടുത്തുന്നതു
നിരീക്ഷിക്കുന്നതിനായി
പ്ലാന്‍േറഷന്‍ ഹൗസിംഗ്
അഡ്വെെസറി കമ്മിറ്റി
പുനസംഘടിപ്പിച്ച്
ശക്തമായ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
തിരിച്ചറിയല്‍
കാര്‍ഡ്
2008.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍ ഏറ്റവും
അധികം ഇതര സംസ്ഥാന
തൊഴിലാളികള്‍ ജോലി
ചെയ്യുന്ന
പെരുമ്പാവൂരില്‍ അവരെ
തിരിച്ചറിയുന്നതിനു
വേണ്ടി തിരിച്ചറിയല്‍
കാര്‍ഡ്
ലഭ്യമാക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
തിരിച്ചറിയല്‍ കാര്‍ഡ്
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
വസ്ത്രവ്യാപാര
മേഖലയിലെ ജോലിക്കാര്‍
2009.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വസ്ത്രവ്യാപാരം പോലുള്ള
മേഖലയില്‍ 12
മണിക്കൂറിലധികമാണ്
വനിതകളടക്കമുള്ളവര്‍
തൊഴിലെടുക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തൊഴില്‍ നിയമങ്ങള്‍
കര്‍ശനമാക്കുന്നതിലൂടെ
ക്ഷേമനിധി അടക്കമുള്ള
ആനുകൂല്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിന്
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ;
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും തൊഴില്‍
അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതികള്‍
2010.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും
തൊഴില്‍ അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി പെന്ഷന്
2011.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും
തൊഴിലാളികള്‍ക്ക്
പ്രതിമാസം എത്ര രൂപയാണ്
പെന്ഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
നല്‍കുന്നത് ക്ഷേമനിധി
ബോര്‍ഡ് ആസ്ഥാനത്ത്
നിന്നാണോ അതോ ജില്ലാ
ഓഫീസുകളില്‍
നിന്നുമാണോയെന്നതിന്റെ
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഏത്
മാസം വരെയാണ് പെന്ഷന്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
തൊഴിലാളികള്‍ക്ക്
പ്രതിമാസം ഒന്നില്‍
കൂടുതല്‍ തവണ പെന്ഷന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നല്‍കിയത്
എത്ര രൂപയാണെന്നും
ബോര്‍ഡിന് എത്ര രൂപയുടെ
നഷ്ടം
സംഭവിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(ഇ)
പെന്ഷന്
വിതരണം സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ്
2012.
ശ്രീ.അനില്‍
അക്കര
,,
വി.എസ്.ശിവകുമാര്‍
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കേരള അക്കാഡമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്'-
ന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് കഴിഞ്ഞ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
നൈപുണ്യ
വികസന പ്രവര്‍ത്തനങ്ങള്‍
2013.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
വി.റ്റി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യത്യസ്ത നൈപുണ്യ
വികസന
പ്രവര്‍ത്തനങ്ങള്‍
എകോപിപ്പിക്കുന്നതിനും
നടപ്പില്‍
വരുത്തുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തു
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ വഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
തൊഴില്‍ മേഖലകളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
തൊഴില്‍
അന്വേഷകര്‍ക്ക്
കൗണ്‍സിലിംഗും, പരിശീലനവും
നല്കുന്ന പദ്ധതി
2014.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ അന്വേഷകര്‍ക്ക്
കൗണ്‍സിലിംഗും,
പരിശീലനവും നല്കി
തൊഴില്‍
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തതതെന്ന്
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുതു പദ്ധതി വഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുതു
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്?
കരിമ്പുഴ
സര്‍ക്കാര്‍ ഐ.ടി.ഐ
2015.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ സര്‍ക്കാര്‍
ഐ.ടി.ഐയില്‍ ഏതെല്ലാം
കോഴ്സുകള്‍ ആണ്
നിലവിലുള്ളതെന്നും ഓരോ
കോഴ്സിലും എത്ര
കുട്ടികള്‍ വീതം
പഠിക്കുന്നുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ യ്ക്കാവശ്യമായ
അധ്യാപകരും അനധ്യാപകരും
സ്ഥാപനത്തില്‍ ജോലി
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
ട്രേഡിലേക്കുമായി എത്ര
വീതം അധ്യാപക അനധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഏതെങ്കിലും
ട്രേഡില്‍
പഠിപ്പിക്കുവാന്‍
അധ്യാപകരില്ലാത്ത
സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
ബില്‍ഡിംഗുകള്‍
ഉള്‍പ്പെടെയുള്ള
എന്തെല്ലാം ഭൗതിക
സാഹചര്യങ്ങളുടെ
അപര്യാപ്തതയാണ്
പ്രസ്തുത സ്ഥാപനത്തിൽ
നിലവിലുള്ളതെന്നും അയത്
പരിഹരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഗവണ്മെന്റ്
ഐ.റ്റി.ഐ .
2016.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
ഗവണ്മെന്റ് ഐ.റ്റി.ഐ
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
ഇതിനായി സ്ഥലം
ഏറ്റെടുത്ത്
നല്കിയാല് ഐ.റ്റി.ഐ
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നിലവിലുള്ള ഐ.റ്റി.ഐ.കള്‍
2017.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നിലവിലുള്ള
ഐ.റ്റി.ഐ.കള്‍
ഏതൊക്കെയാണെന്നും അവ
ഓരോന്നിലും നിലവിലുള്ള
ട്രേഡുകള്‍
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഐ.റ്റി.ഐ.കളില്‍ ഓരോ
വിഭാഗത്തിലും എത്ര
പേര്‍ക്കാണ് പ്രവേശനം
നല്‍കുന്നതിന് അനുമതി
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ഐ.റ്റി.ഐ.കള്‍ കൂടാതെ
സ്വകാര്യ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഐ.റ്റി.സി.കള്‍
ഏതൊക്കെയാണെന്നും
അവയില്‍ നിലവിലുള്ള
ട്രേഡുകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
താലൂക്കിലെ ഐ ടി ഐകള്‍
2018.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ ഗവ.ഐ.ടി.ഐ,
വനിതാ ഐ.ടി.ഐ എന്നീ
സ്ഥാപനങ്ങളിലെ
നിലവിലുള്ള
കെട്ടിടങ്ങളുടെ അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
ആവശ്യമായ പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുമുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(സി)
അപായസാദ്ധ്യതയുള്ള
കെട്ടിടങ്ങള്‍ നീക്കം
ചെയ്യുന്ന തരത്തിലുള്ള
തീരുമാനം നിലവിലുണ്ടോ;
തൃപ്പൂണിത്തുറ
ഐ ടി ഐയ്ക്ക് സ്വന്തം
കെട്ടിടം
2019.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
മരട് ഐ. ടി. ഐയ്ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും
ഇല്ലാത്തതിനാലുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത ഐ. ടി. ഐ
യ്ക്ക് സ്വന്തമായി
സ്ഥലം
അനുവദിക്കുന്നതിനും
അവിടെ ആധുനിക
സൗകര്യങ്ങളോട് കൂടിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
കെട്ടിടനിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ലഹരി മാഫിയ വ്യാപകമാകുന്നതു
തടയാന്‍ നടപടി
2020.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകള്‍
കേന്ദ്രീകരിച്ച് ലഹരി
മാഫിയ വ്യാപകമായി
മയക്കുമരുന്ന് വിതരണം
ചെയ്യുന്നതായിട്ടുള്ള
മാദ്ധ്യമ വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ ഇത്തരം
നടപടികള്‍
അവസാനിപ്പിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
(എസ്.പി.സി),
യൂണിറ്റുകള്‍,
എന്‍.എസ്.എസ്.
യൂണിറ്റ്, സ്കൗട്സ്,
എന്‍.സി.സി യൂണിറ്റ്
തുടങ്ങിയവ എല്ലാ
സ്കൂളുകളിലും
നിര്‍ബന്ധമാക്കുകയും
ആയതിലൂടെ സമഗ്രമായ
ബോധവല്കരണ പ്രക്രിയ
നടപ്പിലാക്കുകയും
ചെയ്യുന്ന
കര്‍മ്മപരിപാടിക്ക്
രൂപം നല്‍കുമോ;
എങ്കില്‍ വിശദാംശം
നല്കുാമോ?
ലഹരി
വിരുദ്ധ ദിനം
2021.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂണ്‍
26 ,ലോക ലഹരി വിരുദ്ധ
ദിനത്തോടനുബന്ധിച്ചു
സംസ്ഥാനത്ത്
സംഘടിപ്പിച്ച
പരിപാടികള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദീകരിക്കാമോ;
(ബി)
ലഹരി
വിരുദ്ധ ദിനം ഇത്തവണ
എല്ലാ ജില്ലകളിലും
ആചരിച്ചിരുന്നോ; ഇതിനു
ചെലവായ തുക
എത്രയാണെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
വര്‍ഷം ഇതേ പരിപാടി
സംഘടിപ്പിക്കാന്‍ ഓരോ
ജില്ലയിലും ചെലവായ തുക
എത്രയാണെന്ന് കൂടി
പറയാമോ?
എക്സെെസ്
വകുപ്പിന്‍െറ ആധുനികവത്ക്കരണം
2022.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സെെസ് വകുപ്പിന്‍െറ
ആധുനികവത്ക്കരണത്തിനും
ശാക്തീകരണത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് കഴിഞ്ഞ
ഗവണ്മെന്റ്
നടപ്പിലാക്കിയത്;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതില്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
ഹെല്‍പ്പര്‍-കം-പ്യൂണ്‍
റാങ്ക് ലിസ്റ്റ്
2023.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍-കം-പ്യൂണ്‍
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകളായ
ഉദ്യോഗാര്‍ത്ഥികളെ
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വിശദമാക്കുമോ;
(സി)
ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും ബിവറേജസ്
കോര്‍പ്പറേഷനില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കാന് കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
വ്യാജമദ്യം
തടയാന്‍ നടപടി
2024.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ 2016 ല്‍
വ്യാജ മദ്യം പിടികൂടിയ
ഏതെങ്കിലും കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
ആരെയെങ്കിലും
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
അനധികൃതമായി
മദ്യം കടത്തിയതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
കേസുകള്‍ ഇൗ കാലയളവില്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
വ്യാജ
മദ്യം തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
മദ്യ ഉപഭോഗം
2025.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകള്‍ അടച്ചു
പൂട്ടിയതിനു ശേഷം മദ്യ
ഉപഭോഗത്തില്‍
എന്തെങ്കിലും മാറ്റം
സംഭവിച്ചിട്ടുണ്ടോ;
(ബി)
2014,
2015, 2016
വര്‍ഷങ്ങളിലെ മദ്യ
ഉപഭോഗത്തിന്റെ താരതമ്യം
ലഭ്യമാക്കാമോ;
(സി)
ബാറുകള്‍
പൂട്ടിയതിനു ശേഷം
സംസ്ഥാനത്ത് കഞ്ചാവ്
തുടങ്ങിയ മറ്റ് ലഹരി
വസ്തുക്കളുടെ ഉപഭോഗം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിക്കുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ
;വിശദാംശം
ലഭ്യമാക്കുമോ?
മദ്യവര്‍ജ്ജനം
2026.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യവര്‍ജ്ജനം
യാഥാര്‍ത്ഥ്യമാകുന്നതിന്
സ്വീകരിക്കാന്‍
നിശ്ചയിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ബിവറേജസ് ഔട്ട് ലെറ്റ്
മാറ്റുന്നതിന് നടപടി
2027.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ടൗണില്‍ ജനവാസ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ബീവറേജ് ഔട്ട് ലെറ്റ്
മാറ്റുന്നതിനു വേണ്ടി
സമര്‍പ്പിച്ച
പരാതിയില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇത്തരം
ഔട്ട് ലെറ്റുകള്‍ ജനവാസ
കേന്ദ്രങ്ങളില്‍
നിന്നും
മാറ്റുന്നതിനായി
എന്തെങ്കിലും
പദ്ധതിയുണ്ടോ എന്ന്
വിശദമാക്കുമോ;
ദേശീയപാതയോരത്ത്
പ്രവര്‍ത്തിക്കുന്ന ബിവറേജസ്
ഔട്ട് ലെറ്റുകള്‍
2028.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയപാതയോരത്ത്
പ്രവര്‍ത്തിക്കുന്ന
എത്ര ബിവറേജസ് ഔട്ട്
ലെറ്റുകള്‍
സംസ്ഥാനത്തുണ്ട്; ഇവ
അവിടെ നിന്നും മാറ്റി
സ്ഥാപിക്കുന്നതിന്
ഹൈക്കോടതി നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
എല്ലാ
ബിവറേജസ് ഔട്ട്
ലെറ്റുകളും
ദേശീയപാതയോരത്തു
നിന്നും മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനുള്ള പ്രധാന
വൈഷമ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെങ്കിലും ഔട്ട്
ലെറ്റിന്റെ മാനേജര്‍
ചുമതല വനിതകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വ്യാജമദ്യത്തിന്റെ
ഉല്‍പ്പാദനവും വിതരണവും
തടയാന്‍ നടപടികള്‍
2029.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
വ്യാജമദ്യത്തിന്റെ
ഉല്‍പ്പാദനവും വിതരണവും
തടയുന്നതിന്റെ ഭാഗമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങള്‍ക്ക്
സമീപം ലഹരി വസ്തുക്കള്‍
വിതരണം ചെയ്തതുമായി
ബന്ധപ്പെട്ട കേസുകള്‍
2030.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍ക്ക്
സമീപം ലഹരി വസ്തുക്കള്‍
വിതരണം ചെയ്തതുമായി
ബന്ധപ്പെട്ട് 2011-2016
കാലയളവില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുകളുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇത്തരത്തില്‍
ലഹരി വസ്തുക്കള്‍
വില്പന നടത്തിയ
സ്ഥാപനങ്ങള്‍ക്കെതിരെ
എടുത്ത നടപടികള്‍
വിശദമാക്കാമോ?