'നന്മ'
സ്റ്റോറുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
1721.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കീഴില്‍
ഓരോ ജില്ലയിലും എത്ര
നന്മ സ്റ്റോറുകള്‍
വീതമാണ്
പ്രവര്‍ത്തിച്ചിരുന്നതെന്നും
ഇപ്പോള്‍ എത്ര വീതം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
നന്മ
സ്റ്റോറുകള്‍ വഴി
സബ്സിഡി നിരക്കില്‍
എത്ര ഇനം സാധനങ്ങളാണ്
മുമ്പ്
വിറ്റഴിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇപ്പോള്‍
നന്മ സ്റ്റോറുകളില്‍
സബ്സിഡി നിരക്കിലുളള
സാധനങ്ങള്‍
ലഭിക്കുന്നില്ലെന്നുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നന്മ
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സി
ഡാക്ക് എംപ്ലോയീസ് സഹകരണ സംഘം
പ്രവര്‍ത്തനം
1722.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
വെള്ളയമ്പലത്തു
പ്രവര്‍ത്തിക്കുന്ന
സി-ഡാക്ക് എംപ്ലോയിസ്
സഹകരണ സംഘം ക്ലിപ്തം
നമ്പര്‍ റ്റി-1004-ന്റെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച്
പരിശോധിക്കുന്നതിന്
സഹകരണ നിയമം 66-ാം
വകുപ്പ് അനുസരിച്ച്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
ലഭിച്ചതെന്നാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സഹകരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സഹകരണ സംഘം ഭൂമി
വാങ്ങിയതുമായി
ബന്ധപ്പെട്ട് ജോയിന്റ്
രജിസ്ട്രാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ; ഭൂമി
വാങ്ങുന്നതിന് എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
അന്വേഷണ
റിപ്പോര്‍ട്ടിനെ
സംബന്ധിച്ചും ഭൂമി
ഇടപാടിനെക്കുറിച്ചും
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഒരു
മണ്ഡലത്തില്‍ ഒരു
കണ്‍സ്യൂമര്‍ഫെഡ് സ്റ്റോര്‍
1723.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴിലുള്ള ,
നിത്യോപയോഗസാധനങ്ങളുടെ
വില്‍പ്പന
കേന്ദ്രങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(ബി)
ഒരു
മണ്ഡലത്തില്‍ ഒരു
കണ്‍സ്യൂമര്‍ഫെഡ്
സ്റ്റോറെങ്കിലും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജൈവ
പച്ചക്കറികൃഷിക്ക് സഹകരണ
ബാങ്ക് വഴി ധനസഹായം
1724.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകള്‍ വഴി
ധനസഹായം ലഭ്യമാക്കി ജൈവ
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
നിലവില്‍
ഇത്തരം പ്രവര്‍ത്തനം
നടത്തുന്ന
സംഘങ്ങള്‍ക്ക് കൂടുതല്‍
പ്രോത്സാഹനം
നല്‍കുന്നതിനും
കൂടുതല്‍ സംഘങ്ങളെ
ഇതിന്
പ്രേരിപ്പിക്കുന്നതിനും
തയ്യാറാകുമോ?
നന്മ
സ്റ്റോറുകള്‍
1725.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നന്മ സ്റ്റോറുകള്‍ വഴി
എത്ര ഇനം
അവശ്യസാധനങ്ങളാണ്
സബ്സിഡി നിരക്കില്‍
വിതരണം ചെയ്യാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നന്മ സ്റ്റോറുകള്‍
വഴി എല്ലാവിധ
അവശ്യസാധനങ്ങളും വിപണനം
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
ഇനങ്ങളാണ് വിപണനം
നടത്താന്‍ കഴിയാത്തത്;
കാരണം വ്യക്തമാക്കുമോ;
(സി)
എത്ര
നന്മ സ്റ്റോറുകളാണ്
അടച്ചു പൂട്ടാന്‍
തീരുമാനമെടുത്തത്;വ്യക്തമാക്കുമോ;
(ഡി)
ഗോഡൗണുകളില്‍
എത്തുന്ന പല സാധനങ്ങളും
യഥാസമയം നന്മ
സ്റ്റോറുകള്‍ വഴി
വിതരണം നടത്താറില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ യഥാസമയം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്തെ
നന്മ സ്റ്റോറുകള്‍ വഴി
ഉപഭോക്താക്കള്‍ക്ക്
സബ്സിഡി നിരക്കില്‍
കൂടുതല്‍ സാധനങ്ങള്‍
വിതരണം ചെയ്യാന്‍
കഴിയുന്ന തരത്തില്‍
ഇവയുടെ പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
സഹകരണ
ബാങ്കിലെ സാമ്പത്തിക
ക്രമക്കേടുകള്‍
1726.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ തത്തമംഗലം
സര്‍വ്വീസ് സഹകരണ
ബാങ്കിലെ അഴിമതികളും
സാമ്പത്തിക
ക്രമക്കേടുകളും
സംബന്ധിച്ച് സഹകരണ
ആക്ട്, വകുപ്പ് 65
പ്രകാരം നടത്തിയ
പരിശോധനാ
റിപ്പോര്ട്ടിന്മേല്
നാളിതുവരെ ഒരു നടപടിയും
എടുത്തിട്ടില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
നിയമാനുസൃതമായ
നടപടികളെടുക്കുന്നതില്‍
വീഴ്ച വരുത്തിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബാങ്കില്‍ അഴിമതിയും
സാമ്പത്തിക
ക്രമക്കേടുകളും
നടത്തിയവര്‍ക്കെതിരെ
നിയമാനുസൃതമായ
നടപടികളെടുക്കുമോ?
സഹകരണ
അര്‍ബന്‍ ബാങ്കുകള്‍ക്ക്
സൂപ്പര്‍ ഗ്രേഡ്
അനുവദിക്കുന്നത് സംബന്ധിച്ചു്
1727.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആർ
ബി ഐ അംഗീകാരമുള്ള
സംസ്ഥാനത്തെ സഹകരണ
അര്‍ബന്‍
ബാങ്കുകള്‍ക്ക്
സൂപ്പര്‍ ഗ്രേഡ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ ആഡിറ്റര്‍
നിയമനം
1728.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ വി.ഇ.ഒ
മാരില്‍ നിന്നുള്ള
തസ്തിക മാറ്റം വഴി
നിയമനത്തിന് ആകെ എത്ര
ഒഴിവുകള്‍ ഉണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
നിയമനം നല്കി;
എന്‍.ജെ.ഡി ഉള്‍പ്പെടെ
എത്ര ഒഴിവുകള്‍
ഇപ്പോള്‍ ഈ
വിഭാഗത്തിലുണ്ട്; ഈ
വിഭാഗത്തില്‍ യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളുടെ
അഭാവത്തില്‍ പി എസ് സി
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുളള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സഹകരണ
ബാങ്കുകളെ
സമന്വയിപ്പിക്കുന്നതിനുള്ള
നടപടി
1729.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ
സമന്വയിപ്പിച്ച് കേരള
ബാങ്ക് രൂപീകരിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാന
സഹകരണബാങ്ക്, ജില്ലാ
സഹകരണ ബാങ്ക്, പ്രാഥമിക
സഹകരണ ബാങ്കുകള്‍
എന്നിവയിലെ തസ്തികകള്‍
എങ്ങനെ
ക്രമീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വേതനം,
പ്രൊമോഷന്,
സീനിയോറിറ്റി എന്നീ
കാര്യങ്ങളില്‍
ജീവനക്കാരുടെ
താല്‍പ്പര്യങ്ങള്‍ കൂടി
സംരക്ഷിക്കുന്ന
തരത്തിലുള്ള
തീരുമാനങ്ങള്‍
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകള്‍
1730.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണബാങ്കും ജില്ലാ
സഹകരണ ബാങ്കുകളും
സംയോജിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുളള
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
സംസ്ഥാന,
ജില്ലാ സഹകരണ
ബാങ്കുകളുടെ എത്ര
ശാഖകളാണ് സംസ്ഥാനത്ത്
ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബാങ്കുകളിലെല്ലാം കൂടി
എത്ര ജീവനക്കാരാണ്
ഇപ്പോള്‍ ജോലി ചെയ്തു
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ബാങ്കുകളില്‍ എത്ര കോടി
രൂപയാണ് നിക്ഷേപമായി
നിലവിലുളളതെന്നു
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകള്‍ വഴി പലിശരഹിത
വായ്പ
1731.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി നെല്‍
കര്‍ഷകര്‍ക്ക് നല്കി
വരുന്ന പലിശരഹിത വായ്പ
മറ്റ് കര്‍ഷകര്‍ക്ക്
കൂടി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സഹകരണ
നിയമങ്ങളും ചട്ടങ്ങളും
പരിഷ്കരിക്കുന്നതിന്
കമ്മിറ്റി
1732.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിയമങ്ങളും ചട്ടങ്ങളും
പരിഷ്കരിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
(ബി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്‍ട്ടിലെ
ഭേദഗതി
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളുടെ ധനവിനിയോഗ
സംവിധാനം
1733.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെ
നിക്ഷേപങ്ങള്‍
പ്രത്യുല്പാദനപരമായ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കാമോ;
(ബി)
സഹകരണ
ബാങ്കുകളുടെ ധനവിനിയോഗ
സംവിധാനം കൂടുതല്‍
സുതാര്യവും
വേഗത്തിലുമാക്കുന്നതിന്
ആധുനിക സംവിധാനങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(സി)
വിവിധ
സ്വയംസഹായ സംഘങ്ങള്‍
ആവിഷ്ക്കരിക്കുന്ന ജെെവ
പച്ചക്കറി ഉത്പാദന
വിതരണം, ക്ഷീര വികസന
പദ്ധതികള്‍
തുടങ്ങിയവയ്ക്ക് സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
കൂടുതല്‍
പ്രോത്സാഹനവും
വായ്പയും
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ?
സഹകരണ
നിക്ഷേപരംഗത്തിന്റെ
ഉണര്‍വിനായുള്ള പദ്ധതി
1734.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സഹകരണ
മേഖലയില്‍
നിക്ഷേപരംഗത്തിന്റെ
ഉണര്‍വിനായി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിയ്ക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിച്ചത്;
വിവരിക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ അനധികൃത
നിയമനങ്ങള്‍
1735.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ഓരോ
ജില്ലാ സഹകരണ
ബാങ്കുകള്‍ക്കും സഹകരണ
സംഘം രജിസ്ട്രാര്‍
അംഗീകരിച്ചു നല്കിയ
പാര്‍ട്ട് ടൈം
സ്വീപ്പര്‍ തസ്തികകള്‍
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
13-2-2012
നു ശേഷം ഏതെങ്കിലും
ജില്ലാ ബാങ്കില്‍
അംഗീകൃത പാര്‍ട്ട് ടൈം
സ്വീപ്പര്‍ തസ്തികക്കു
പുറമെ അധിക നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഏതെല്ലാം ജില്ലാ
ബാങ്കുകളിലാണെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
അംഗീകൃത
തസ്തികകളേക്കാള്‍
കൂടുതല്‍ പാര്‍ട്ട് ടൈം
സ്വീപ്പര്‍ ജീവനക്കാര്‍
ഏതെങ്കിലും ജില്ലാ
ബാങ്കില്‍ ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തസ്തികയിലെ അനധികൃത
നിയമനങ്ങള്‍ക്കെതിരെ
വകുപ്പ് തലത്തില്‍
അന്വേഷണ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
പാര്‍ട്ട്
ടൈം സ്വീപ്പര്‍
തസ്തികയില്‍ ജോലി
ചെയ്യുന്ന, ഡ്രൈവിംഗ്
ലൈസന്‍സുള്ള ഏതെങ്കിലും
ജീവനക്കാര്‍ ജില്ലാ
സഹകരണ ബാങ്കുകളില്‍
ഡ്രൈവര്‍ ജോലി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പാര്‍ട്ട്
ടൈം സ്വീപ്പര്‍
ശമ്പളത്തിന് പുറമെ
ഇവര്‍ക്ക് നല്കുന്ന
അധിക വേതനം
നിശ്ചയിച്ചത് ഏത്
മാനദണ്ഡപ്രകാരമാണ്
എന്ന് വിശദമാക്കാമോ;
(എഫ്)
ജില്ലാ
സഹകരണ ബാങ്കുകളിലെ
ഡ്രൈവര്‍മാര്‍ക്കും
ഡ്രൈവര്‍ ഡ്യൂട്ടി
എടുക്കുന്നവര്‍ക്കും
കൂടുതല്‍ സമയം
തുടര്‍ച്ചയായി
ജോലിചെയ്താല്‍ ഡബിള്‍
ഡ്യൂട്ടിക്ക്
അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍ ഡബിള്‍
ഡ്യൂട്ടിക്ക് വേതനം
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; മാനദണ്ഡം
പാലിക്കാതെ ഏതെങ്കിലും
ജില്ലാ ബാങ്കുില്
ഇങ്ങനെ അധിക വേതനം
നല്കുന്നുണ്ടെങ്കില്
അക്കാര്യം
പരിശോധിക്കുമോ;
ഇത്തരത്തില്‍ അധിക
വേതനം നല്‍കുന്നത്
ഏതെല്ലാം
ബാങ്കിലാണെന്ന്
വ്യക്തമാക്കാമോ;
ക്രമക്കേടുണ്ടെങ്കില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ ബ്രാഞ്ച്
മാനേജര്‍ നിയമനം.
1736.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
14
ജില്ലാ സഹകരണ
ബാങ്കുകളില്‍
നിയമാനുസൃതം പി.എസ്.സി.
മുഖാന്തിരം നേരിട്ട്
നിയമനം നടത്തേണ്ട 25%
ബ്രാഞ്ച് മാനേജര്‍
തസ്തികകളിലെ മുഴുവന്‍
ഒഴിവുകളിലേക്കും
നിലവിലുള്ള പി.എസ്.സി.
റാങ്ക് പട്ടികയില്‍
നിന്നും നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
2014
നവംബര്‍ - ഡിസംബര്‍
മാസങ്ങളിലായി
പി.എസ്.സി.
പ്രസിദ്ധീകരിച്ച ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍ റാങ്ക്
പട്ടികയില്‍ നിന്നും
ഇതുവരെ നടത്തിയ
നിയമനങ്ങളുടെ ജില്ല
തിരിച്ചുള്ള വിശദാംശം
വ്യക്തമാക്കാമോ;
(സി)
2009
നു ശേഷം റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട മേല്‍
തസ്തികയിലെ
ഒഴിവുകളിലേക്ക് നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുുകളില് നിന്നും
നടത്തിയ യാത്രകള്‍
1737.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുുകളില്
13/2/2012 മുതല്‍
അധികാരത്തിലിരുന്ന
അഡ്മിനിസ്ട്രറ്റര്മാര്,
ഭരണ സമിതി അംഗങ്ങള്‍,
ജനറല്‍ മാനേജര്‍മാര്‍
എന്നിവര്‍ കേരള
സംസ്ഥാനത്തിനു പുറത്തും
വിദേശത്തും നടത്തിയ
പഠന, പരിശീലന ഔദ്യോഗിക
യാത്രകളുടെ
വിശദാംശങ്ങള്‍ പട്ടിക
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ല സഹകരണ ബാങ്കില്‍
നിന്നും യാത്ര
നടത്തിയവരുടെ
പേരുവിവരം,
യാത്രാസ്ഥലങ്ങള്‍,
പരിശീലന വിഷയങ്ങള്‍,
ഓരോ യാത്രയ്ക്കും
ഓരോരുത്തര്‍ക്കും വന്ന
ചെലവ്, പരിശീലനം
നടത്തിയ അല്ലെങ്കില്‍
സ്പോണ്സര് ചെയ്ത
സ്ഥാപനം, ബാങ്കില്‍
നിന്നും ചെലവഴിച്ച തുക
എന്നീവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാരില്‍
നിന്നു മുന്‍കൂര്‍
അനുമതിയില്ലാതെ
ഏതെങ്കിലും ജില്ലാ
ബാങ്കില്‍ നിന്നും
വിദേശ യാത്രയ്ക്ക്
പോയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദവിവരം
വ്യക്തമാക്കാമോ;
മുന്‍കൂര്‍
അനുമതിയില്ലാതെ
വിദേശയാത്ര നടത്തിയതായി
സര്‍ക്കാര്‍ കണ്ടെത്തിയ
കേസുകളില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ലേബര്‍
കോണ്‍ട്രാക്ട് കോ -
ഓപ്പറേറ്റീവ് സൊസൈറ്റികള്‍
1738.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സഹകരണ മേഖലയിലുള്ള
ലേബര്‍ കോണ്‍ട്രാക്ട്
കോ - ഓപ്പറേറ്റീവ്
സൊസൈറ്റികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതെല്ലാം;
പേര് വിവരം
വിശദമാക്കാമോ;
(സി)
ലേബര്‍
കോണ്‍ട്രാക്ട് കോ -
ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക്,
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏറ്റടുക്കുമ്പോള്‍
സെന്റേജ്, വെയിറ്റേജ്,
ബാങ്ക് ഗ്യാരണ്ടി
മുതലായ കാര്യങ്ങളില്‍
നിലവില്‍ നിയമ
പ്രാബല്യമുള്ളതും
ബാധകമായതുമായ
സര്‍ക്കാര്‍
ഉത്തരവുകള്‍ ഏതെല്ലാം;
വ്യക്തമാക്കാമോ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
സംസ്ഥാന
സഹകരണ യൂണിയനുകളുടെ
തെരഞ്ഞെടുപ്പ്
1739.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ യൂണിയനുകളുടെയും
സര്‍ക്കിള്‍ സഹകരണ
യൂണിയനുകളുടെയും
തെരഞ്ഞെടുപ്പ് കഴിഞ്ഞ
സര്‍ക്കാര്‍
തടസ്സപ്പെടുത്തിയതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരവധി കടലാസ്സ് സഹകരണ
സംഘങ്ങള്‍ രൂപീകരിച്ച്
സര്‍ക്കിള്‍ സഹകരണ
യൂണിയനുകളില്‍
അഫിലിയേഷന് നടത്തിയത്
പുനപരിശോധിക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
മേല്‍
സൂചിപ്പിച്ച
യൂണിയനുകളുടെ
തെരഞ്ഞെടുപ്പ് എത്ര
സമയത്തിനകം
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
നിക്ഷേപ
സമാഹരണ യത്നം
1740.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപ സമാഹരണ യത്നം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിക്ഷേപ
സമാഹരണ യത്നം വഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതു വഴി
കൈവരിച്ചെതന്ന്
വിശദമാക്കാമോ?
സംയോജിത
സഹകരണവികസനപദ്ധതി
1741.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സഹകരണ
മേഖലയില്‍ സംയോജിത
സഹകരണവികസനപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിച്ചത്;
വിവരിക്കുമോ?
കാര്‍ഷിക
വായ്പ
1742.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ കാര്‍ഷിക
വായ്പകള്‍
അനുവദിക്കുന്ന
കാര്യത്തില്‍ വിമുഖത
കാണിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
മൂലകാരണങ്ങളെന്താണെന്ന്
വിശദമാക്കാമോ;
(സി)
പരമാവധി
കാര്‍ഷിക വായ്പകള്‍
അനുവദിച്ചു നല്‍കണമെന്ന
മുന്‍സര്‍ക്കാരിന്റെ
നയത്തില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലാ കോ-ഒാപ്പറേറ്റീവ്
ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍
നിയമനം
1743.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലാ കോ-ഓപ്പറേറ്റീവ്
ബാങ്കില്‍ ബ്രാഞ്ച്
മാനേജര്‍
തസ്തികയിലേയ്ക്കുളള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോളാണെന്നും
എത്ര ഒഴിവുകള്‍ ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര നിയമനം
നടത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ഒഴിവുകള്‍
എത്രയും വേഗം
റിപ്പോര്‍ട്ട് ചെയ്ത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ത്രിവേണി
സൂപ്പര്‍ മാര്‍ക്കറ്റുകള്‍
1744.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
സംസ്ഥാനത്ത് എത്ര
ത്രിവേണി സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിച്ചുവെന്നും
എവിടെയൊക്കെയെന്നും
വ്യക്തമാക്കുമോ?
കടാശ്വാസ
കമ്മീഷന് ഇളവ് നല്കിയ
വായ്പകളിലെ സര്‍ക്കാര്‍
വിഹിതം
1745.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടാശ്വാസ
കമ്മീഷന് ഇളവ് നല്കിയ
വായ്പകളില്‍
സര്‍ക്കാര്‍ വിഹിതം
നല്‍കാറുണ്ടോ; എങ്കില്‍
ഈ തുക ഏത്
തോതനുസരിച്ചാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
വിഹിതം ലഭിക്കാത്തതു
മൂലം വായ്പക്കാരന്റെ
പണയവസ്തു പിടിച്ചു
വയ്ക്കാറുണ്ടോ;
എങ്കില്‍ ഈ കാരണത്താല്‍
സര്‍വ്വീസ് സഹകരണ
ബാങ്കുകള്‍
വായ്പക്കാരന് ഈടു വച്ച
വസ്തുക്കള്‍ തിരികെ
നല്‍കാത്ത എത്ര
കേസ്സുകളുണ്ടെന്ന്
വ്യക്തമാക്കാമോ?
ത്രിവേണി
സ്റ്റോറുകള്‍
1746.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിനും
പൊതുവിതരണം
ശക്തിപ്പെടുത്തുന്നതിനും
വലിയ സഹായം
നല്‍കിയിരുന്ന
കണ്‍സ്യൂമര്‍ഫെഡിന്റെ
മിക്ക ത്രിവേണി
സ്റ്റോറുകളും ഇന്ന്
പ്രവര്‍ത്തനക്ഷമമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ത്രിവേണി
സ്റ്റോറുകള്‍
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
ത്രിവേണി സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ത്രിവേണി
സ്റ്റോറുകളും മൊബൈല്‍
ത്രിവേണി സ്റ്റോറുകളും
1747.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മാസത്തെ
കണക്കനുസരിച്ച്,
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
ത്രിവേണി
സ്റ്റോറുകളുടേയും
മൊബൈല്‍ ത്രിവേണി
സ്റ്റോറുകളുടേയും
എണ്ണം
എത്രയായിരുന്നുവെന്ന്
ജില്ല തിരിച്ചുള്ള
പട്ടിക ലഭ്യമാക്കുമോ;
(ബി)
2016
മെയ് മാസത്തില്‍
സംസ്ഥാനത്ത് നിലവിലുള്ള
ത്രിവേണി/മൊബൈല്‍
ത്രിവേണി
സ്റ്റോറുകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ?
ത്രിവേണി
സ്റ്റോറുകളിലുടെ മത്സ്യം,
പച്ചക്കറികള്‍ എന്നിവ
വില്ക്കാന് നടപടി
1748.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ഫെഡിന്റെ
നേതൃത്വത്തില്‍
നടക്കുന്ന ത്രിവേണി
സ്റ്റോറുകളില്‍
നിത്യോപയോഗ
സാധനങ്ങള്‍ക്കൊപ്പം
മത്സ്യഫെഡ്, ഹോര്‍ട്ടി
കോര്‍പ്പ് എന്നിവയുമായി
യോജിച്ച് മത്സ്യം,
പച്ചക്കറികള്‍
എന്നിവയുടെ വില്പന
കേന്ദ്രങ്ങള്‍ കൂടി
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;ഇല്ലെങ്കില്‍
അതിന് നടപടി
സ്വീകരിക്കുമോ?
തത്തമംഗലം
സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
ബൈലോ
1749.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ തത്തമംഗലം
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ ഇപ്പോഴത്തെ
പ്രവര്‍ത്തന പരിധി
സംബന്ധിച്ച ബൈലോയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
ബൈലോ പ്രകാരമുള്ള
പ്രവര്‍ത്തന പരിധി കേരള
സഹകരണ നിയമത്തില്‍
നിഷ്കര്‍ഷിച്ച പ്രകാരം
കൃത്യമായി
നിര്വ്വചിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രവര്‍ത്തന
പരിധി സംബന്ധിച്ച്
ചട്ടവിരുദ്ധമായ ഈ ബൈലോ
നടപ്പിലാക്കിയത് ഏതു
തീയതി മുതലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രവര്‍ത്തന
പരിധി
ക്രമപ്രകാരമാക്കുന്നതിനും
വ്യക്തമായി
നിര്‍വ്വചിച്ച്
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും
നടപടി സ്വീകരിക്കുമേ?
കാരശ്ശേരി
സര്‍വ്വീസ് സഹകരണബാങ്കിന്റെ
പ്രവര്‍ത്തനം
1750.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരശ്ശേരി
സര്‍വ്വീസ്
സഹകരണബാങ്കിന്റെ
ബെെലോയില്‍
കോഴിക്കോട് താലൂക്ക്
പ്രവര്‍ത്തന പരിധിയായി,
സര്‍ക്കാരോ
സഹകരണവകുപ്പോ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
അംഗീകാരമില്ലാത്ത
കാരശ്ശേരി സര്‍വ്വീസ്
സഹകരണ ബാങ്കിന്റെ
ഏതെങ്കിലും ശാഖകള്‍
മറ്റു പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
അടച്ചുപൂട്ടുന്നതിന്
നിയമപരമായ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കാരശ്ശേരി
സര്‍വ്വീസ് സഹകരണ
ബാങ്കിന് 'സര്‍വ്വീസ്,
' സഹകരണം' എന്ന
വാക്കുകൾ ഒഴിവാക്കി
കാരശ്ശേരി ബാങ്ക് എന്ന്
ബോര്‍ഡ്
പ്രദര്‍ശിപ്പിക്കാന്‍
സര്‍ക്കാരോ സഹകരണ
വകുപ്പോ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിലെ
അംഗങ്ങള്‍
1751.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കില്‍
നിലവില്‍ എത്ര
അംഗങ്ങളുണ്ട്; അവരുടെ
പേരുവിവരങ്ങള്‍
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ പുതിയ സഹകരണ
സംഘങ്ങള്‍
1752.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിലെ
13-2-2013-ലെ
തെരഞ്ഞെടുപ്പില്‍ ബഹു.
ഹൈക്കോടതി വിധിപ്രകാരം
വോട്ടര്‍പട്ടികയില്‍
ഉള്‍പ്പെടുത്തിയ സഹകരണ
സംഘങ്ങള്‍ 13-2-2012ന്
മുമ്പ്
അഫിലിയേഷനുവേണ്ടി
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്കില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഓരോ സംഘവും അപേക്ഷ
നല്കിയ തീയതി,
പ്രസ്തുത അപേക്ഷ
ഭരണസമിതി മുമ്പാകെ
സമര്‍പ്പിച്ച ഓഫീസ്
കുറിപ്പിന്റെയും
ഫയലിന്റെയും നമ്പറും
തീയതിയും പ്രസ്തുത
അപേക്ഷ പരിഗണിച്ച
ഭരണസമിതി യോഗത്തിന്റെ
തീയതിയും അജണ്ട നമ്പറും
അപേക്ഷയിന്മേല്
ഭരണസമിതി എടുത്ത
തീരുമാനം എന്നിവയുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സഹകരണ സംഘങ്ങളില്‍
വ്യാജസ്വര്‍ണ്ണ
പണയത്തട്ടിപ്പ്
1753.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധസഹകരണ
സംഘങ്ങളില്‍
വ്യാജസ്വര്‍ണ്ണം
പണയംവെച്ച് കോടികള്‍
തട്ടിപ്പു നടത്തിയ
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ബാങ്കുകളില്‍
എത്ര കോടി രൂപയുടെ
തട്ടിപ്പാണ്
നടത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
തട്ടിപ്പ്
നടത്തിയ
ജീവനക്കാര്‍ക്കെതിരെ
വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങള്‍
1754.
ശ്രീ.സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
സംസ്ഥാനത്തെ സഹകരണ
സ്ഥാപനങ്ങളുടെ
ജനാധിപത്യ സ്വഭാവം
തകര്‍ത്തതായി
പറയപ്പെടുന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
ഇടപെടല്‍ മൂലം സംസ്ഥാന
സഹകരണ യൂണിയനുകളുടെയും
സര്‍ക്കിള്‍ സഹകരണ
യൂണിയനുകളുടെയും
തെരഞ്ഞെടുപ്പ്
തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു തിരുത്തുന്നതിനായി
യൂണിയനുകളുടെ
തെരഞ്ഞെടുപ്പ്
സമയബന്ധിതമായി
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന് നല്‍കാനുളള തുക
1755.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന് നിത്യോപയോഗ
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ നല്കിയ
വകയില്‍ നിലവില്‍ എത്ര
കോടി രൂപ
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാര്‍,
കണ്‍സ്യൂമര്‍ ഫെഡിന്
ആവശ്യമായ തുക
നല്‍കാത്തതു മൂലം
സബ്സിഡി നിരക്കില്‍
നിത്യാേപയോഗ
സാധനങ്ങള്‍ നല്കാന്
കഴിയാതെ വന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പരിഹാരമായി വിലക്കയറ്റം
നിയന്ത്രിയ്ക്കുുന്നതിന്െറ
ഭാഗമായി സബ്സിഡി
നിരക്കില്‍
നിത്യോപയോഗ
സാധനങ്ങള്‍
നല്‍കുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിപണിയില്‍
ഇടപെടുന്നതിനായി
കണ്‍സ്യൂമര്‍ ഫെഡിന്
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദാംശം
വ്യക്തമാക്കാമോ?
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
1756.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകളുടെ
പ്രവര്‍ത്തനം
തടസ്സപ്പെട്ടുകിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റോറുകള്‍
പുനരാരംഭിക്കുന്നതിനും
സബ്സിഡി നിരക്കില്‍
അവശ്യവസ്തുക്കള്‍
വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ത്രിവേണി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
പുതുതായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വോട്ടവകാശമുള്ള
സംഘങ്ങള്‍
1757.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
13-2-2012-ല്‍
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്കില്‍
നിലവിലുണ്ടായിരുന്ന
അംഗങ്ങള്‍ എത്രയാണ്
എന്നും ഈ സഹകരണ
സംഘങ്ങളുടെ പേരു
വിവരങ്ങളും
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
വോട്ടവകാശമുള്ള
സംഘങ്ങള്‍
ഏതെല്ലാമെന്നും
വോട്ടവകാശമില്ലാത്തവ
ഏതെല്ലാമെന്നും
വിശദമാക്കുമോ;
(സി)
13-2-13ന്
അധികാരമേറ്റ ഭരണ
സമിതിയെ, തെരഞ്ഞെടുത്ത
വോട്ടര്‍ പട്ടികയില്‍
ഉള്‍പ്പെട്ട സംഘങ്ങള്‍
ഏതെല്ലാമാണെന്ന് പേരു
വിവരങ്ങള്‍ സഹിതം
വിശദമാക്കുമോ;
(ഡി)
13-2-13ലെ
തെരഞ്ഞെടുപ്പിന്റെ
വോട്ടര്‍ പട്ടികയില്‍
ബഹു.ഹൈക്കോടതി വിധി
പ്രകാരം
ഉള്‍പ്പെടുത്തിയ സഹകരണ
സംഘങ്ങള്‍ ഏതെല്ലാമാണ്
എന്ന് പേരുകള്‍ സഹിതം
വ്യക്തമാക്കുമോ?
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയിലെ ട്രാന്‍സ്ഫര്‍
1758.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൊല്ലം ജില്ലയില്‍
നിന്നും ജില്ലയ്ക്ക്
പുറത്തേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യപ്പെട്ട
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
എത്രയെന്നും ഏതൊക്കെ
ജില്ലകളിലേക്കായിരുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
സഹകരണ
വകുപ്പില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൊല്ലം ജില്ലയില്‍
നിന്നും ജില്ലയ്ക്ക്
പുറത്തേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യപ്പെട്ട വനിതാ
ഇന്‍സ്പെക്ടര്‍ /
ആഡിറ്റര്‍ എത്രയെന്നും
എന്നാണ് ട്രാന്‍സ്ഫര്‍
ചെയ്തതെന്നും ഏതൊക്കെ
ജില്ലകളിലേക്കായിരുന്നു
എന്നും അറിയിക്കുമോ;
(സി)
25.5.2016
ന് ശേഷം കൊല്ലം
ജില്ലയില്‍ നിന്നും
ജില്ലയ്ക്ക്
പുറത്തേക്ക്
ട്രാന്‍സ്ഫര്‍ ചെയ്ത
ഇന്‍സ്പെക്ടര്‍/ആഡിറ്റര്മാര്
എത്രയെന്നും ഏതൊക്കെ
ജില്ലയിലേക്ക് എന്നും
വ്യക്തമാക്കുമോ; ഇതില്‍
വനിതാ ജീവനക്കാര്‍
എത്രയെന്നും ഏതൊക്കെ
ജില്ലകളിലേക്കായിരുന്നു
എന്നും അറിയിക്കുമോ;
(ഡി)
25.5.2016
ന് ശേഷം ഇറങ്ങിയ
സ്ഥലമാറ്റ ഉത്തരവ്
തീയതിയില്‍ ആലപ്പുഴ,
പത്തനംതിട്ട, കോട്ടയം
ജില്ലകളിലെ
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയിലെ ഒഴിവുകളുടെ
എണ്ണം എത്ര;
(ഇ)
കൊല്ലത്തിന്
സമീപ ജില്ലകളായ
ആലപ്പുഴ, കോട്ടയം
പത്തനംതിട്ട
ജില്ലകളില്‍
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍
ഒഴിവുണ്ടായിട്ടും
എറണാകുളം, മലപ്പുറം,
ഇടുക്കി, പാലക്കാട്,
കോഴിക്കോട്
ജില്ലകളിലേക്ക്
ട്രാന്‍സ്ഫര്‍
നല്‍കിയതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(എഫ്)
ഇങ്ങനെ
ട്രാന്‍സ്ഫര്‍
ചെയ്തവര്‍ക്ക് സമീപ
ജില്ലകളിലെ ഒഴിവുകളില്‍
നിയമനം നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസവായ്പ
വിതരണം ചെയ്യുന്നത്
സംബന്ധിച്ച്
1759.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലൂടെയും
ജില്ലാബാങ്കുകളിലൂടെയും
പ്രൈമറി
സൊസൈറ്റികളിലൂടെയും
വിദ്യാഭ്യാസവായ്പ
വിതരണം ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗവി
ടൂറിസം പദ്ധതി
1760.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവി
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന്റെ
മുമ്പില്‍ എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
പണം അനുവദിച്ചിരുന്നോ;
(ബി)
എങ്കില്‍
എത്ര രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;തുക
അനുവദിച്ചതനുസരിച്ച്
എന്നത്തേക്ക് പണികള്‍
ആരംഭിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ;
(സി)
തുക
ലഭിച്ചിട്ടും നാളിതുവരെ
ജോലികള്‍
ആരംഭിക്കാത്തത്
എന്തുകൊണ്ടൊണെന്നു
വിശദീകരിക്കുമോ?
വിനോദ
സഞ്ചാര മേഖലയിലെ നേട്ടങ്ങള്‍
1761.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വിനോദസഞ്ചാരമേഖലയില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാലത്ത്
സംസ്ഥാനത്ത്
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ എത്രമാത്രം
വര്‍ദ്ധനവുണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
മേഖലയില്‍ എത്ര
കോടിരൂപയുടെ
വരുമാനവര്‍ദ്ധന
ഉണ്ടായിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഈ
നേട്ടങ്ങള്‍
കൈവരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ?
പുതിയ
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
കണ്ടെത്തുന്നതിനും അവ
വികസിപ്പിക്കുന്നതിനും പദ്ധതി
1762.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
കണ്ടെത്തുന്നതിനും അവ
വികസിപ്പിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേന്ദ്രവിനോദസഞ്ചാര
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പാക്കുന്ന ടൂറിസം
പദ്ധതികള്‍ ഏതൊക്കെയാണ്
; ഈ പദ്ധതിയില്‍
പത്തനംതിട്ട ജില്ലയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഫാം
ടൂറിസം, മെഡിസിന്
ടൂറിസം, കായല്‍ ടൂറിസം
എന്നിവയ്ക്കെല്ലാം
പ്രയോജനം ചെയ്യും വിധം
കേരളത്തിലെ വിവിധ
ടൂറിസം മേഖലകളെ
തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
ചെറുവിമാന സര്‍വ്വീസ്
ആരംഭിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് പദ്ധതി
1763.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായല്‍
തീരങ്ങളിലും ഉള്‍നാടന്‍
ജലപാതകള്ക്കിരുവശവും
കേന്ദ്രീകരിച്ച്
കൂടുതല്‍ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ പരിഗണനയില്‍
ഉണ്ടോ;
(ബി)
കേരളത്തിന്റെ
തനതായ പ്രകൃതി
സൗന്ദര്യം
ആസ്വദിക്കുന്നതിനായി
പൊതുജനങ്ങളെക്കൂടി
സഹകരിപ്പിച്ച് കൂടുതല്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
തയ്യാറാകുമോ;
(സി)
ഇത്തരത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടെന്ന്
അറിയിക്കുമോ; അവയുടെ
വിശദവിവരം
വെളിപ്പെടുത്തുമോ?
ടൂറിസം
പ്രചരണം
1764.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരികളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിന്,
ടൂറിസം പദ്ധതികളുടെ
മാര്‍ക്കറ്റിങ്ങും
പ്രചരണ പരിപാടികളും
ഗുണമേന്മ
ഉറപ്പുവരുത്തലും
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
കാലാനുസ്തൃമായ നൂതന
പ്രചരണ രീതികള്‍ക്ക്
രൂപം നല്‍കുമോ;
(സി)
ഇംഗ്ലണ്ട്,
ജര്‍മനി തുടങ്ങിയ
യൂറോപ്യന്‍
രാജ്യങ്ങളില്‍
നിന്നുള്ള
ടൂറിസ്റ്റുകള്‍ക്കായി
പ്രചരണ പരിപാടികള്‍
ശക്തമാക്കുമോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ടുറിസം
പദ്ധതികൾക്ക് കേന്ദ്ര ഫണ്ട്
1765.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മുതല്‍ 2016വരെയുള്ള
കാലയളവിൽ ടൂറിസം
പദ്ധതികള്‍ക്ക് വേണ്ടി
ലഭിച്ച കേന്ദ്ര
ഫണ്ടിന്റെ കണക്കുകൾ
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ലഭിച്ച കേന്ദ്ര ഫണ്ട്
പൂര്‍ണ്ണമായി
വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ
എന്നത് സംബന്ധിച്ച
വിശദവിവരം നൽകാമോ?
മാമ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍
1766.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാമ്പുഴ
ടൂറിസം
ഡെസ്റ്റിനേഷനുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പേപ്പാറ
ഡാമിന്റെ ടൂറിസം സാധ്യതകള്‍
1767.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പേപ്പാറ ഡാമില്‍
ടൂറിസത്തിന് വലിയ
സാധ്യതകള്‍
ഉണ്ടെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പേപ്പാറ
ഡാമില്‍ എത്തിച്ചേരുന്ന
സന്ദര്‍ശകര്‍ മതിയായ
സൗകര്യങ്ങള്‍
ഇല്ലായെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍, ടൂറിസം
സാധ്യതകള്‍
കണക്കിലെടുത്ത്
ഡാമിന്റെ
സൗന്ദര്യവത്കരണത്തിനായി
എന്തെങ്കിലും
പ്രോജക്ടുകള്‍
പരിഗണിച്ചിരുന്നോ;
ഇതിന്റെ
തുടര്‍നടപടികള്‍
എന്തായി എന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
വട്ടകായലിലെ ഹൗസ് ബോട്ട്
ടെര്‍മിനല്‍ നിര്‍മ്മാണം
1768.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ടൂറിസം സര്‍ക്യൂട്ട്
പദ്ധതിയില്‍
ഉള്‍പ്പെട്ട
വട്ടകായലിലെ ഹൗസ്
ബോട്ട് ടെര്‍മിനല്‍
നിര്‍മ്മാണം എത്രത്തോളം
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കി
നിര്‍മ്മാണപ്രവൃത്തികള്‍
സംബന്ധിച്ചും വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
കാപ്പാട്
ബീച്ചിലെ കെട്ടിട നിർമ്മാണം.
1769.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലയളവില്‍ ചേമഞ്ചേരി
പഞ്ചായത്തില്‍
ഉള്‍പ്പെടുന്ന കാപ്പാട്
ബീച്ചില്‍ നോമിനേറ്റഡ്
എം.എല്‍.എ. ശ്രീ.
സൈമണ്‍ ബ്രിട്ടോയുടെ
പ്രാദേശിക വികസന ഫണ്ട്
ഉപയോഗിച്ച്
,വിനോദസഞ്ചാര
വികസനാർത്ഥം
,നിര്‍മ്മിച്ച
കെട്ടിടത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നു
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി ഇതുവരെ
പൂര്‍ത്തിയാവുകയോ
പ്രവര്‍ത്തനമാരംഭിക്കുകയോ
ചെയ്തിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിർമാണം ഏറ്റെടുത്തത്
ഏത് ഏജന്‍സിയായിരുന്നു
എന്നത് വിശദമാക്കാമോ?
എറണാകുളം
ജില്ലയിലെ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
1770.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ വിവിധ
ടൂറിസ്റ്റ്
ഡെസ്റ്റിനേഷനുകളെ
ബന്ധപ്പെടുത്തി സ്വദേശ,
വിദേശ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എറണാകുളം
ജില്ലയിലെ ഏതെല്ലാം
ടൂറിസ്റ്റ്
കേന്ദ്രങ്ങളെയാണ്
നിര്‍ദ്ദിഷ്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ട്
ലഭ്യമാണോ;
റിപ്പോര്‍ട്ടിന്റെ
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ടൂറിസം ഡെസ്റ്റിനേഷന്‍
സെന്ററുകളില്‍ പുതുതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ഇ)
നിലവില്‍
അങ്കമാലി നിയോജക
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
ഏതെല്ലാമെന്നും,
പ്രസ്തുത ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്നും
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ ഇക്കോ ടൂറിസം
പദ്ധതികള്‍
1771.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഇക്കോ
ടൂറിസം
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള
നിലവിലുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
നാറാണത്തു
ഭ്രാന്തന്റെ
അവശേഷിപ്പുകള്‍
നിലനില്‍ക്കുന്ന
പട്ടാമ്പി നിയോജക
മണ്ഡലത്തിലെ
രായിരനെല്ലൂര്‍
ഭ്രാന്താലയം ഇക്കോ
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
കഴിയുമോ ;
(സി)
പട്ടാമ്പി
മണ്ഡലത്തിലെ
സ്ഥിതിചെയ്യുന്ന
ടിപ്പുസുല്‍ത്താന്റെ
പടയോട്ടകാലത്തെ
അവശേഷിപ്പുകള്‍
നിലനില്‍ക്കുന്ന
രാമഗിരിക്കോട്ട ഇക്കോ
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കഴിയുമോ; വിശദമാക്കുമോ?
ഇരിങ്ങല്‍
ക്രാഫ്റ്റ് വില്ലേജ്
1772.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ 2006-2011
കാലയളവില്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ
വിനോദസഞ്ചാര മേഖലയിലെ
വികസന പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
(ബി)
2011-2016 കാലയളവില്‍
മുന്‍ സ്രക്കാര്‍
അവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(സി)
2006-2011-ല്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
ഇരിങ്ങല്‍ ക്രാഫ്റ്റ്
വില്ലേജിന്റെ
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ച് പ്രസ്തുത
പദ്ധതിയുടെ 2-ാം ഘട്ടം
2011-2016 കാലയളവില്‍
നടപ്പാക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇരിങ്ങല്‍
ക്രാഫ്റ്റ് വില്ലേജിനെ
ദേശീയ കരകൗശല ഗ്രാമമായി
വികസിപ്പിക്കാന്‍
കഴിയുന്ന വിധത്തില്‍
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
വെട്ടിക്കോട് ചാല് നവീകരണം
1773.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വെട്ടിക്കോട് ചാല്
നവീകരണം മെഗാ ടൂറിസം
സര്‍ക്യൂട്ട്
പ്രൊജക്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ആലപ്പുഴ
ഡി.റ്റി.പി.സി.
മുഖാന്തരം തയ്യാറാക്കിയ
പ്രൊജക്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രൊജക്ട് ഈ സാമ്പത്തിക
വര്‍ഷം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
താമരക്കുളം
വയ്യാങ്കരച്ചിറ ടൂറിസം
പ്രോജക്ട്
1774.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
താമരക്കുളം
വയ്യാങ്കരച്ചിറ ടൂറിസം
പ്രോജക്ട്
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്രോജക്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പ്രോജക്ടില്‍
ഇരപ്പന്പാറയും
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദവിവരം ലഭ്യമാക്കുമോ
?
ഉള്‍നാടന്‍
ജലഗതാഗതത്തിന്റെ ടൂറിസം
സാദ്ധ്യത
1775.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ടൂറിസം മേഖലയില്‍
ഉള്‍നാടന്‍
ജലഗതാഗതത്തിന് വന്‍
സാധ്യതയാണുള്ളതെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇതിനായി
ഒരു പാക്കേജിന് രൂപം
നല്‍കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വെള്ളിനേഴി
കലാഗ്രാമത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
1776.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണൂര്‍
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ അംഗീകൃത
വെള്ളിനേഴി
കലാഗ്രാമത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
ഇതിനായി ടൂറിസം വകുപ്പ്
എത്ര തുക വകയിരുത്തി
എന്നും എം.എല്‍.എ യുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും എത്ര തുക
വകയിരുത്തി എന്നും ഈ
തുകകളില്‍ നിന്ന്
കലാഗ്രാമ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവാക്കിയ തുക എത്ര
എന്നും വ്യക്തമാക്കാമോ;
(ബി)
വെള്ളിനേഴി
കലാഗ്രാമത്തിന്റെ 85
കോടി രൂപയുടെ
എസ്റ്റിമേറ്റുള്ള
തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ടൂറിസം വകുപ്പ് എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച ഒരു കോടി രൂപ
സംബന്ധിച്ച ടൂറിസം
വകുപ്പിന്റെ
1702/C2/2015 നമ്പര്‍
ഫയലിന്മേലുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്നും
പ്രസ്തുത തുക
അനുവദിക്കാനുള്ള
കാലതാമസത്തിന്റെ കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കലാഗ്രാമവുമായി
ബന്ധപ്പെട്ട
പ്രവ്രത്തനം എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ടൂറിസം വകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
കൊച്ചിയിലെ
വിനോദ സഞ്ചാര മേഖലയുടെ
വികസനം
1777.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
വിനോദ സഞ്ചാര മേഖലയുടെ
വികസനത്തിനും സൗന്ദര്യ
വല്‍ക്കരണത്തിനുമായി
കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
ടൂറിസം വകുപ്പില്‍
നിന്ന് എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവര്‍ത്തികളാണ്
കൊച്ചിയില്‍
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിന്
തടസ്സം
എന്തെങ്കിലുമുണ്ടോയെന്ന്
വിശദമാക്കാമോ ?
ആറന്മുളയിലെ
ടൂറിസം പദ്ധതികള്‍
1778.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
നിന്നും കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
ഏതെങ്കിലും പുതിയ
ടൂറിസം പ്രോജക്ട്
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം;
പ്രസ്തുത പ്രൊജക്ടുകള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
കായംകുളത്തെ
ടൂറിസം വകുപ്പിന്റെ
ഡെസ്റ്റിനേഷന്‍ കേരള
സ്കീമില്‍
ഉള്‍പ്പെടുത്തുന്നത്
1779.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായലോര
ടൂറിസത്തിന്റെ ഭാഗമായി
വിവിധ ടൂറിസം
പദ്ധതികള്‍
പുരോഗമിച്ചുവരുന്ന
കായംകുളത്തെ, ടൂറിസം
വകുപ്പിന്റെ
ഡെസ്റ്റിനേഷന്‍ കേരള
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
വിനോദസഞ്ചാര
മേഖലയില്‍ ലഭിച്ച
അംഗീകാരങ്ങള്‍
1780.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് വിനോദസഞ്ചാര
മേഖലയില്‍
ലഭിച്ചിട്ടുള്ള
അംഗീകാരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അംഗീകാരങ്ങള്‍ ലഭിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
അംഗീകാരങ്ങള്‍ ലഭിച്ചത്
ഏതെല്ലാം ടൂറിസം
പദ്ധതികള്‍
നടപ്പാക്കിയതിനാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അംഗീകാരങ്ങള്‍
ലഭിക്കുന്നതിന്
ഭരണതലത്തില്‍
കൈക്കൊണ്ട
നടപടികളെന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അതിരപ്പിള്ളി
മേഖലയിലെ ടൂറിസം വികസനം
1781.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി,
തുമ്പൂര്‍മുഴി എന്നീ
ടൂറിസ്റ്റു
കേന്ദ്രങ്ങളില്‍
പാര്‍ക്കിംഗ് ടോയിലറ്റ്
അടക്കമുള്ള അടിസ്ഥാന
സൗകര്യങ്ങളും കൂടുതല്‍
വികസന പദ്ധതികളും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അതിരപ്പിള്ളി
മേഖലയിലെ ടൂറിസം
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നത്
എന്നറിയിക്കാമോ;
(സി)
നേരത്തെ
പ്രഖ്യാപിച്ചിരുന്ന
'അതിരപ്പിള്ളി-
മലയാറ്റൂര്‍-കോടനാട്,
ഭൂതത്താന്‍ കെട്ട്
ടൂറിസം
സര്‍ക്യൂട്ട്'നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
തിരുവനന്തപുരം
ഡി.റ്റി.പി.സി.യുടെ
പ്രവര്‍ത്തനം
1782.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡി.റ്റി.പി.സി.യുടെ
പ്രവര്‍ത്തനം
തൃപ്തികരമല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെക്രട്ടറിയുടെ
ചാര്‍ജ് വഹിക്കുന്ന
എ.ഡി.എമ്മിന്റെ
ശ്രദ്ധക്കുറവ്
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നു എന്ന
പരാതി ലഭിച്ചിട്ടുണ്ടോ
; എങ്കില്‍ ഇതും
ഡി.റ്റി.പി.സി.ക്ക്
സെക്രട്ടറിയെ
നിയമിക്കാത്തതും
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ;
(സി)
ഡി.റ്റി.പി.സി.ക്ക്
സെക്രട്ടറിയെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കാമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പിന്റെ
പദ്ധതിയില്‍പ്പെടുത്തിയ
പ്രവൃത്തികള്‍
1783.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
വിനോദ സഞ്ചാര
വകുപ്പിന്റെ
പദ്ധതിയില്‍പ്പെടുത്തിയ
ഏതെങ്കിലും റോഡുകളുടെ
പ്രവൃത്തി
പൂര്ത്തീകരിക്കാതെയുണ്ടോയെന്ന്അറിയിക്കാമോ;
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍
മണ്ഡലത്തില്‍ പ്രസ്തുത
വകുപ്പിന്റെ കീഴില്‍
നടന്നിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്
സമീപമുള്ള അഴീക്കല്‍
ബീച്ച്
നവീകരിക്കുന്നതിന്
വിനോദ സഞ്ചാര വകുപ്പിന്
നിലവില്‍ പദ്ധതിയുണ്ടോ;
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
മാതാ
അമൃതാനന്ദമയി
മഠത്തിലേയ്ക്ക്
പോകുന്നതിനുള്ള പ്രധാന
റോഡായ ചെറിയഴിക്കല്‍ -
അഴീക്കല്‍, ആയിരം
തെങ്ങ് റോഡിന്റെ
ഇരുവശങ്ങളും
മനോഹരമാക്കുന്നതിന്
വിനോദ സഞ്ചാര വകുപ്പ്
പദ്ധതി തയ്യാറാക്കാമോ;
പദ്ധതിയുടെ വിശദാംശം
നല്‍കാമോ?
റിസോര്‍ട്ടുകള്‍,
ഹോംസ്റ്റേകള്‍ എന്നിവയിലെ
സുരക്ഷ
1784.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസോര്‍ട്ടുകളിലും
ഹോംസ്റ്റേകളിലും
താമസിക്കുന്നവരുടെ
സുരക്ഷയുടെ
കാര്യത്തില്‍
ഉയര്‍ന്നിട്ടുളള
ആശങ്കകള്‍
ദുരീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
തോട്ടപ്പുഴശ്ശേരി
പഞ്ചായത്തിലെ അരുവികാഴി
വെള്ളച്ചാട്ടം
1785.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തിലെ
തോട്ടപ്പുഴശ്ശേരി
പഞ്ചായത്തിലെ അരുവികാഴി
വെള്ളച്ചാട്ടം
പ്രൊജക്ടിനായി ഇതിനോടകം
ചെലവഴിക്കപ്പെട്ട തുക
എത്രയെന്നും ഏതു
കാലഘട്ടത്തിലെന്നും
വ്യക്തമാക്കാമോ;
പ്രൊജക്ടിന്റെ വിശദമായ
രൂപരേഖ വകുപ്പിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;