സി.എച്ച്.സി.
കളായി ഉയര്‍ത്തിയ
ആശുപത്രികള്‍
1389.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ ആരോഗ്യ
മേഖലയില്‍ പുതിയതായി
എത്ര പി.എച്ച്.സി.
കളാണ് സി.എച്ച്.സി.
കളായി ഉയര്‍ത്തിയതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എത്ര
പുതിയ തസ്തികകളാണ്
ഇതിനായി
സൃഷ്ടിച്ചതെന്നും
ഏതെല്ലാം
വിഭാഗത്തിലാണെന്നും
വിശദമാക്കാമോ?
പാരാ
ടൈഫോയ്ഡ് നിയന്ത്രണ
വിധേയമാക്കാന്‍ നടപടി
1390.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
താലൂക്കില്‍ വ്യാപകമായി
പടര്‍ന്ന് പിടിച്ച പാരാ
ടൈഫോയ്ഡ് രോഗം
നിയന്ത്രണ
വിധേയമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈകൊണ്ടിട്ടുള്ളതെന്നറിയിക്കാമോ?
പെരിയ
സി എച്ച് സിയില്‍ തസ്തികകള്‍
അനുവദിക്കുന്നതിന് നടപടി
1391.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എല്‍ഡോസള്‍ഫാന്‍
ദുരിതബാധിത പഞ്ചായത്തായ
പുല്ലൂര്‍-പെരിയയില്‍
സ്ഥിതിചെയ്യുന്ന പെരിയ
സി എച്ച് സി. യില്‍
ഗൈനക്കോളജിസ്റ്റിന്റെയും
പീഡിയാട്രീഷ്യന്റെയും
തസ്തികകള്‍
അനുവദിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
ഓപ്പറേഷന്
തിയേറ്ററും ലാബ്
സൗകര്യങ്ങളും
സജ്ജമാക്കിയിട്ടുള്ള
പ്രസ്തുത സി എച്ച് സി
യില്‍ എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിത
പഞ്ചായത്തിലെ സ്ഥാപനം
എന്ന പരിഗണന നല്കി
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
വസ്തുക്കളുടെ ഗുണ നിലവാരം
1392.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷണ സാധനങ്ങളില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതുമായി
ബന്ധപ്പെട്ട
നിയമത്തിന്റെ
അടിസ്ഥാനത്തില്‍,
സംസ്ഥാനത്ത്
സ്വീകരിച്ചു വരുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പാക്കറ്റുകളില്‍
വരുന്ന ഭക്ഷ്യ
വസ്തുക്കളുടെ ഗുണ
നിലവാരം എങ്ങിനെയാണ്
പരിശോധിക്കുന്നത്എന്ന്
വ്യക്തമാക്കുമോ;
(സി)
കറിപൗഡറുകളില്‍
അടക്കമുള്ള മായം
ചേര്‍ക്കല്‍ കണ്ടെത്തി
2014-15, 2015-16
വര്‍ഷങ്ങളില്‍ വകുപ്പ്
കൈക്കൊണ്ട ശിക്ഷാ
നടപടികള്‍ അറിയിക്കുമോ?
ആശുപത്രി
സൗകര്യങ്ങള്‍ ഫലപ്രദമാക്കുന്നതിന്
നടപടി
1393.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ടില്‍
നിന്ന് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി
പൂര്‍ത്തീകരിക്കുന്ന
ആശുപത്രി സൗകര്യങ്ങള്‍,
സ്റ്റാഫിനെ
നിയമിക്കാത്തതു കാരണം
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായി
വിനിയോഗിക്കുന്നതിന്
സാധിക്കാതെ
വരുന്നതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അനുബന്ധമായി
ആവശ്യമായ തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍ ജീവനക്കാരുടെയും
ഒഴിവുകള്‍
1394.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലടക്കമുള്ള
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ നികത്താത്തത്
മൂലം ജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
ഒഴിവുകള്‍
നികത്തുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയിലെ നിര്‍ബന്ധിത
സേവനം ഒഴിവാക്കിയ
പശ്ചാത്തലത്തില്‍
അത്തരം മേഖലകളില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാര്‍ക്ക്
പ്രത്യേക അലവന്‍സ്
നല്‍കുന്നതിന്
നടപടിയെടുക്കുമോ എന്നു
വ്യക്തമാക്കാമോ?
റോഡപകടങ്ങളില്‍
അതിവേഗം വിദഗ്ദ്ധ ചികില്‍സ
ലഭ്യമാക്കുന്ന ഏതെങ്കിലും പദ്ധതി
1395.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍
അതിവേഗം വിദഗ്ദ്ധ
ചികില്‍സ ലഭ്യമാക്കുന്ന
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ഇത്തരത്തില്‍
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതി
പ്രകാരം സംസ്ഥാനത്തിനു
കേന്ദ്ര ഫണ്ട്
ലഭിക്കുന്നുണ്ടോ;
(സി)
ആലപ്പുഴ
മെഡിക്കല്‍ കോളേജിലും
കണ്ണൂര്‍ ജില്ലാ
ആശുപത്രിയിലും എറണാകുളം
ജനറല്‍ ആശുപത്രിയിലും
ട്രോമാ കെയര്‍
മെച്ചപ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാര്‍
പണം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണു
ലഭിച്ചത്; തുക
ചെലവഴിച്ചത്
എങ്ങനെയാണ്?
തൃക്കൊടിത്താനം
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
കിടത്തി ചികിത്സാ വിഭാഗം
പുനരാരംഭിക്കുന്നതിനുള്ള നടപടി
1396.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കൊടിത്താനം
പ്രാഥമികാരോഗ്യ
കേന്ദ്രത്തിലുണ്ടായിരുന്ന
കിടത്തി ചികിത്സാ
വിഭാഗം
നിര്‍ത്തലാക്കിയത് മൂലം
ജനങ്ങള്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ആരോഗ്യ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ വിഭാഗം
പുനരാരംഭിക്കാ തൃക്കൊടിത്താനം
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
കിടത്തി ചികിത്സാ
വിഭാഗം
പുനരാരംഭിക്കുന്നതിനുള്ള
നടപടി ന്
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
ഒഴിഞ്ഞുകിടക്കുന്ന
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
തസ്തികകള്‍
1397.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രികളിലും മാനസിക
ആരോഗ്യ കേന്ദ്രങ്ങളിലും
എത്ര ക്ലിനിക്കല്‍
സൈക്കോളജിസ്റ്റ്
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടയന്തിര നടപടി
സ്വീകരിക്കുമോ?
'ആശ
'വര്‍ക്കര്‍മാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1398.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
'ആശ ' വര്‍ക്കര്‍മാരുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര 'ആശ '
വര്‍ക്കര്‍മാര്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
'ആശ
' വര്‍ക്കര്‍മാരെ
സംസ്ഥാന സര്‍വ്വീസ്
ജീവനക്കാരായി
അംഗീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
നടപടിക്രമങ്ങളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്;
(ഡി)
ഇല്ലെങ്കില്‍
'ആശ 'വര്‍ക്കര്‍മാരുടെ
ഓണറേറിയം
വര്‍ദ്ധിപ്പിക്കുമോ;
എങ്കില്‍ എത്ര
ശതമാനമെന്ന്
വ്യക്തമാക്കുമോ?
ശിശു
മരണ നിരക്ക്
1399.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷമുള്ള ശിശു മരണ
നിരക്കിന്റെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
മായം
ചേര്‍ത്ത ഭക്ഷ്യസാധനങ്ങള്‍
വില്‍ക്കുന്നതിനെതിരെ നടപടി
1400.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങള്‍ നിത്യേന
ആഹാരത്തിനായി
ഉപേയാഗിച്ചുവരുന്ന
പലവ്യഞ്ജന, പച്ചക്കറി,
വിവിധ മാംസ മത്സ്യ
സാധനങ്ങളില്‍ മായം
ചേര്‍ത്ത് അമിത വിലക്ക്
വില്ക്കുന്നതു മൂലം
ജനങ്ങള്‍ പല
രോഗങ്ങള്‍ക്കും
അടിമപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
മായംചേര്‍ത്ത
ഭക്ഷ്യസാധനങ്ങള്‍
വില്‍ക്കുന്നതിനെതിരെ
നടപടി സ്വീകരിക്കാന്‍
കേരളത്തിലെ
കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലും,
ഗ്രാമപഞ്ചായത്തുകളിലുമായി
സ്ക്വാഡുകളെ നിയമിച്ച്
കമ്പോളങ്ങളില്‍
പരിശോധന നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
മായംചേര്‍ത്ത
ഭക്ഷ്യസാധനങ്ങള്‍
വില്‍ക്കുന്നതിനെതിരെ
കേസ് എടുക്കുന്നതിന്
നിലവില്‍ ഉള്ള നിയമം
എന്താണെന്നും ഇതിനുളള
പരമാവധി ശിക്ഷ
എന്താണെന്നും
വിശദമാക്കുമോ?
പുതിയ
രോഗങ്ങള്‍ റിപ്പോർട്ട്
ചെയ്യപ്പെട്ടത്
1401.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാധാരണമായി കണ്ടുവരാത്ത
പുതിയ രോഗങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇപ്രകാരം
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
രോഗങ്ങളുടെ
സ്ഥിരീകരണത്തിനാവശ്യമായ
ലബോറട്ടറി പരിശോധനാ
സംവിധാനങ്ങള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
എല്ലാ
സര്‍ക്കാര്‍ ആശുപത്രികളിലും
പി.എച്ച്.സി.കളിലും ലബോറട്ടറി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍ നടപടി
1402.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരിഭാഗം സര്‍ക്കാര്‍
ആശുപത്രികളിലും
പ്രത്യേകിച്ച്
പി.എച്ച്.സി.കളില്‍
ലബോറട്ടറി സൗകര്യങ്ങള്‍
ഇല്ലാത്തത് പാവപ്പെട്ട
രോഗികളുടെ ചികിത്സാ
സൗകര്യം
ഇല്ലാതാക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എല്ലാ
പി.എച്ച്.സി.കളിലും
ലാബ് സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
പദ്ധതിയുണ്ടോ;എത്ര
പി.എച്ച്,സി.കളില്‍
നിലവില്‍ ലാബ് സൗകര്യം
ഉണ്ടെന്നും എത്രയെണ്ണം
ഇനിയും ആവശ്യമാണെന്നും
വ്യക്തമാക്കുമോ;
(സി)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും കുറഞ്ഞ
ചെലവില്‍
കാര്യക്ഷമതയുളള
ലബോറട്ടറി സൗകര്യം
ഏര്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആയുഷ്
ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍
1403.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുഷ് ഹോളിസ്റ്റിക്
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
വിദേശ
ബ്രാന്റുകളുടെ പേരില്‍
വിറ്റുവരുന്ന വ്യാജ
സിഗരറ്റുകള്‍
1404.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
ബ്രാന്റുകളുടെ പേരില്‍
വ്യാജ സിഗരറ്റുകള്‍
സംസ്ഥാനത്ത് വ്യാപകമായി
വിറ്റു വരുന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഗുണനിലവാരമില്ലാത്ത
പുകയില ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
ഇത്തരം സിഗരറ്റുകളുടെ
ഉപയോഗം മാരക
രോഗങ്ങള്‍ക്ക്
കാരണമാകുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്
നികുതി നഷ്ടവും
ജനങ്ങള്‍ക്ക്
മാരകരോഗവും
ഉണ്ടാക്കുന്ന ഇവയുടെ
ഉപയോഗം തടയാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനകം
ഇത്തരം വ്യാജ
സിഗരറ്റുകളുടെ
നിര്‍മ്മാണ-വില്പന
കേന്ദ്രങ്ങള്‍
കണ്ടെത്തി അവിടെ ആരോഗ്യ
വകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സുകൃതം
സൗജന്യ ചികിത്സാ പദ്ധതി
1405.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
രോഗികള്‍ക്ക് മുന്‍
സര്‍ക്കാര്‍ ആരംഭിച്ച
സുകൃതം സൗജന്യ ചികിത്സാ
പദ്ധതി
നിര്‍ത്തിവെക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
സുകൃതം
പദ്ധതി നിലവിലുള്ള
ആശുപത്രികള്‍ക്ക് ഫണ്ട്
നല്കാന് സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
ബി.പി.എല്‍.
കുടുംബങ്ങള്‍ക്കും
ആരോഗ്യ ഇന്‍ഷൂറന്‍സ്
പരിധിയില്‍
വരുന്നവര്‍ക്കും ഏറെ
ആശ്വാസമായിരുന്ന സുകൃതം
പദ്ധതിക്ക് ഫണ്ട്
നിഷേധിച്ചതു മൂലമുള്ള
രോഗികളുടെ ആശങ്ക
ദൂരീകരിക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കാമോ?
ആരോഗ്യ
നയം
1406.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ നിയമം
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആരോഗ്യ
നയം രൂപീകരിക്കുമ്പോള്‍
പാരാമെഡിക്കല്‍ നയം
കൂടി ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആശ്രിത
നിയമനം
1407.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഉള്ള്യേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
പ്യൂണ്‍ തസ്തികയില്‍
ജോലി ചെയ്തു വരവെ
മരണപ്പെട്ട ശ്രീ.
വി.സി.രവീന്ദ്രന്റെ
ആശ്രിതയ്ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
നിയമനം
നല്‍കുന്നതിന്
തടസ്സങ്ങളുണ്ടെങ്കില്‍
ആയത് അറിയിക്കുമോ?
ആരോഗ്യ
വകുപ്പ് ജീവനക്കാരുടെ
സ്പെഷ്യല്‍ റൂള്‍സ്
1408.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ/ആരോഗ്യ
വിദ്യാഭ്യാസ വകുപ്പ്
പാരാമെഡിക്കല്‍
ജീവനക്കാരുടെ
സ്പെഷ്യല്‍ റൂള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആരോഗ്യ/ആരോഗ്യ
വിദ്യാഭ്യാസ വകുപ്പില്‍
പാരാ മെഡിക്കല്‍
ജീവനക്കാരുടെ സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിച്ചത് ഏതു
വര്‍ഷമാണ് എന്ന്
വെളിപ്പെടുത്തുമോ?
ഏകീകൃത
മെഡിക്കല്‍ പ്രാക്ടീഷണനേഴ്സ്
ബില്‍
1409.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏകീകൃത മെഡിക്കല്‍
പ്രാക്ടീഷണനേഴ്സ് ബില്‍
നടപ്പാക്കണമെന്ന്
ഐ.എച്ച്.കെ തുടങ്ങിയ
സംഘടനകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
വൈദ്യശാസ്ത്ര
മേഖലകളില്‍ ഉള്ള വിവിധ
ചികിത്സാ ശാഖകളില്‍
അംഗീകൃത യോഗ്യത
ഇല്ലാതെ ചികിത്സ
നടത്തുന്നതിന് പ്രത്യേക
അനുമതി പത്രം
കൊടുക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഇപ്രകാരം
ചികിത്സാരംഗം
ദുരുപയോഗം ചെയ്യുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
ആക്ട് പ്രകാരം അനുമതി
പത്രം
ലഭിച്ചിട്ടുളളവര്‍ക്ക്
ചികിത്സ നടത്തുന്നതിന്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രായപരിധി
കഴിഞ്ഞതും യോഗ്യത
ഇല്ലാത്തതുമായ ആളുകള്‍
ചികിത്സ നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഷയത്തെക്കുറിച്ച്
പഠിക്കുന്നതിന് മുന്‍
സര്‍ക്കാര്‍ ഒരു സമിതി
രൂപീകരിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആരൊക്കെയായിരുന്നു
സമിതി അംഗങ്ങള്‍ എന്നും
ഇവരുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു
എന്നും വ്യക്തമാക്കുമോ
; ഏകീകൃത മെഡിക്കല്‍
പ്രാക്ടീഷണനേഴ്സ് നിയമം
നടപ്പിലാക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
കൊച്ചി
മണ്ഡലത്തിലെ വിവിധ
ആശുപത്രികളിലെ ഒഴിവുകള്‍
1410.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ വിവിധ
താലൂക്ക്
ആശുപത്രികളിലും
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളിലും ഒഴിവുള്ള
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കാമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
നടപ്പാക്കുന്നതിന് നടപടി
1411.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ഏകീകൃത
പൊതുജനാരോഗ്യ നിയമം
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏകീകൃത
പൊതുജനാരോഗ്യ നിയമം
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
നെന്മാറ
സി.എച്ച്.സി യില്‍
വിഷചികിത്സാ കേന്ദ്രം
തുടങ്ങാന്‍ നടപടി
1412.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
സി.എച്ച്.സി യില്‍
വിഷചികിത്സാ കേന്ദ്രം
തുടങ്ങുന്നതിനുള്ള
സാധ്യതാ പഠനം നടത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
പ്രദേശത്ത്
പാമ്പുകടിയേറ്റ്
യഥാസമയം ചികിത്സ
കിട്ടാതെ മരണപ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
പാമ്പുകടിയേല്ക്കൂന്നവ൪
ചികിത്സക്കായി
ആശ്രയിക്കുന്നത് 30-50
കിലോമീറ്റര്‍ അകലെയുള്ള
ജില്ലാ ആശുപത്രിയെയും
മറ്റ് ജില്ലകളിലുള്ള
ആശുപത്രികളേയുമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന് ശാശ്വത പരിഹാരം
കാണുന്നതിന് നെന്മാറ
സി.എച്ച്.സി യില്‍ വിഷ
ചികിത്സാ കേന്ദ്രം
തുടങ്ങാന്‍ നടപടി
സ്വീകരിക്കാമോ?
നൂറനാട്
ലെപ്രസി സാനട്ടോറിയം
1413.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
ലെപ്രസി സാനട്ടോറിയത്തെ
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തിനായി
വിശദമായ പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
സാനട്ടോറിയത്തിന്റെ
നവീകരണത്തിനായി
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കരുവേലി
താലൂക്ക് ആശുപത്രിയില്‍
സര്‍ജനെ നിയമിക്കാന്‍ നടപടി
1414.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ കരുവേലി
താലൂക്ക് ആശുപത്രിയിൽ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
നവീകരിച്ച പോസ്റ്റ്
ഓപ്പറേറ്റീവ്
വാര്‍ഡില്‍ സര്‍ജനെ
നിയമിക്കാത്തത് കാരണം
പ്രസ്തുത വാർഡ്
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കുില് പ്രസ്തുത
ആശുപത്രിയില്‍ സര്‍ജനെ
നിയമിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കാമോ?
മഴക്കാല
രോഗങ്ങള്‍ നിയന്ത്രിക്കാന്‍
പദ്ധതി
1415.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗങ്ങള്‍ തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പനിബാധിതരായവരുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍ എത്ര;
(സി)
പനി
ബാധിതര്‍ക്ക് വിദഗ്ദ്ധ
ചികിത്സ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
വിവിധയിനം
പനികള്‍ ബാധിച്ചവരുടെ
എണ്ണം വ്യാപകമാകുന്നു
എന്ന പത്ര
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ഇ)
പകര്‍ച്ചവ്യാധികള്‍
പടര്‍ന്നുപിടിക്കാന്‍
സാദ്ധ്യതയുള്ള
തീരദേശമേഖലയില്‍ ആയത്
നിയന്ത്രിക്കുന്നതിന്
പ്രത്യേക കര്‍മ്മപദ്ധതി
ആവിഷ്കരിക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ ഇ.സി.ജി.
മെഷീന്
1416.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ ഇ.സി.ജി.
മെഷീന് അടക്കമുള്ള
അവശ്യ മെഷീനുകള്‍
കാലപ്പഴക്കം കൊണ്ട്
തെറ്റായ റിസല്‍ട്ട്
നല്കുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു സംബന്ധിച്ച്
അടിയന്തര ഇടപെടല്‍
ഉണ്ടാകുകയും പുതിയ
മെഷിന്
എത്തിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കൊച്ചി
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികളിലെ ഒഴിവുകള്‍
1417.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒഴിവുള്ള തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യം
കേടുകൂടാതിരിക്കാന്‍ മാരക
രാസവസ്തുക്കളുടെ ഉപയോഗം
1418.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പനയ്ക്ക് എത്തുന്ന
മത്സ്യം
കേടുകൂടാതിരിക്കാന്‍
ഫോര്‍മാലിന്‍ പോലുള്ള
മാരക രാസവസ്തുക്കള്‍
വ്യാപകമായി
ഉപയോഗിക്കുന്നതായ
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം രാസവസ്തുക്കള്‍
മനുഷ്യശരീരത്തില്‍
പ്രവേശിച്ചാലുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
അതീവ
ഗൗരവമുള്ളതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
മത്സ്യ-വിപണന-വിതരണക്കാര്‍ക്കെതിരെ
ക്രിമിനല്‍
നടപടിയെടുക്കുന്നതിന്
ആരോഗ്യ വകുപ്പിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
എറിയാട്-അത്താണി
ആശുപത്രി സി.എച്ച്.സി ആയി
ഉയര്‍ത്തല്‍
1419.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറിയാട്-അത്താണി
ആശുപത്രി, സി.എച്ച്.സി
ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
ശ്രീനാരായണപുരം
ആല്മാവ് ആശുപത്രി,
കൂരിക്കുഴി ആശുപത്രി
എന്നിവിടങ്ങളില്‍
കിടത്തി ചികിത്സ
ആരംഭിക്കാന്‍
ഉദ്ദേശ്യമുണ്ടോ;വ്യക്തമാക്കാമോ;
(സി)
ഭൗതീക
സാഹചര്യങ്ങളെല്ലാം
പൂര്‍ത്തീകരിച്ച
മേല്പറഞ്ഞ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ
നിലവിലുള്ള എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജനസംഖ്യ-ഡോക്ടര്‍
അനുപാതം
1420.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസംഖ്യ-സര്‍ക്കാര്‍
ഡോക്ടര്‍ അനുപാതം
എത്രയാണെന്നത് ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കാനായുളള
പദ്ധതി
1421.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
അവയവദാനം
നടത്തിയ വ്യക്തിയുടെ
കുടുംബത്തെ
സഹായിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
അവയവ
ദാനത്തിന്റെ പ്രാധാന്യം
പ്രചരിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
കേശവപുരം
സി എച്ച് സി
താലൂക്കാശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
1422.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേശവപുരം
സി.എച്ച്.സി.
താലൂക്കാശുപത്രിയാക്കി
ഉര്‍ത്തുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതി,
പിന്നാക്ക
വിഭാഗങ്ങളില്‍ പെട്ട
ജനങ്ങള്‍ കൂടുതലായി
അധിവസിക്കുന്ന
കിളിമാനൂര്‍
ബ്ലോക്കിലുള്‍പ്പെട്ട
കേശവപുരം
സി.എച്ച്.സി.യില്‍
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരെ
നിയമിക്കാന്‍
ഉത്തരവിറങ്ങിയിട്ടും
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
കുറിച്ചി
സി.എച്ച്.സി. യില്‍
സ്റ്റാഫിനെ നിയമിക്കുന്നതിന്
നടപടി
1423.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ
കുറിച്ചി
പഞ്ചായത്തിലുള്ള
സി.എച്ച്.സി. യില്‍
സ്റ്റഫ് പാറ്റേണ്‍
അനുസരിച്ചുള്ള
സ്റ്റാഫിനെ
നിയമിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കാമോ?
അങ്കമാലി
താലൂക്ക് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യ വികസനം
1424.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
താലൂക്ക് ആശുപത്രിയില്‍
ഒ.പി ,ഐ.പി
വിഭാഗങ്ങളിലായി
നിത്യവും എത്ര
രോഗികളാണ്
എത്തുന്നതെന്ന വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
ആശുപത്രിയില്‍
ഡോക്ടര്‍മാരുള്‍പ്പെടെ
നിലവിലുള്ള വിവിധ
തസ്തികകളുടെ ഇനം
തിരിച്ച് വിവരം
ലഭ്യമാക്കുമോ; നിലവില്‍
ഒഴിവുള്ള തസ്തികകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
വിഭാഗം സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ
സേവനമാണ് ഇവിടെ
ലഭ്യമാക്കിയിരിക്കുന്നത്.
വ്യക്തമാക്കുമോ;
(ഡി)
ഈ ആശുപത്രിയിലെ
അടിസ്ഥാന
സൗകര്യത്തിന്റെ അഭാവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കോതമംഗലം
താലൂക്ക് ആശുപത്രിയിലെ
ഡോക്ടര്‍ തസ്തികകള്‍
1425.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
ആകെ എത്ര ഡോക്ടര്‍
തസ്തികകളാണുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഈ ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാര്‍
സേവനമനുഷ്ഠിക്കുന്നുണ്ട്.വിശദമാക്കാമോ;
(സി)
ഡോക്ടര്‍
തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെങ്കില്‍
ആ ഒഴിവില്‍ നിയമനം
നടത്തുന്നതിന് സത്വര
നടപടി സ്വീകരിക്കാമോ?
കോതമംഗലം
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍
1426.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
ക്ലീനിംഗ് വിഭാഗം
ജീവനക്കാരുടെ ഏതെല്ലാം
തസ്തികകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തികകളില്‍
ഏതെങ്കിലും
ഒഴിഞ്ഞുകിടക്കുന്നുണ്ടോഎന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ആ തസ്തികകള്‍
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
അലോപ്പതി
ഒഴികെയുള്ള ചികിത്സാ
രീതികളുടെ സംയോജനത്തിനും
വളർച്ചയ്ക്കുമായുള്ള പദ്ധതി
1427.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ രംഗത്ത്
അലോപ്പതി ഒഴികെയുള്ള
വിവിധ ചികിത്സാ
സമ്പ്രദായങ്ങളുടെ
സംയോജനത്തിനും
വളര്‍ച്ചയ്ക്കുമായി
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചത് എന്നു
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്നു
വിശദീകരിക്കാമോ?
വിദ്യാലയ
അന്തരീക്ഷം
ആരോഗ്യപൂര്ണ്ണമാക്കുന്ന
പദ്ധതി
1428.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാലയ അന്തരീക്ഷം
ആരോഗ്യപൂര്ണ്ണമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കാമോ?
പൊള്ളല്‍
ചികിത്സയ്ക്കുള്ള ദേശീയ
ആരോഗ്യ പദ്ധതി
1429.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊള്ളല്‍
ചികിത്സയ്ക്കുള്ള ദേശീയ
ആരോഗ്യ പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ പൊള്ളല്‍
ചികിത്സയ്ക്കുള്ള
അപര്യാപ്തതകള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ബേണ്‍സ്
യൂണിറ്റ് ഇല്ലാത്ത
സ്ഥലങ്ങളില്‍ അത്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാന്‍സര്‍
ചികിത്സ
1430.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍
ചികിത്സയ്ക്ക്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
കാന്‍സര്‍
ചികിത്സയ്ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ആശുപത്രികളില്‍
ലഭ്യമാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
പാവപ്പെട്ട
കാന്‍സര്‍ രോഗികള്‍ക്ക്
എന്തെല്ലാം
സൗജന്യങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വെഉിപ്പെടുത്താമോ;
(ഡി)
ഇതിനായി ഭരണതലത്തില്‍
കൈക്കൊണ്ടിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രിയിലെ
പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറ
തസ്തികകള്‍
1431.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
പാരാമെഡിക്കല്‍
സ്റ്റാഫിന്‍െറ എത്ര
തസ്തികകളാണുളളതെന്നും
അവ ഏതെല്ലാമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ പാരാ
മെഡിക്കല്‍
സ്റ്റാഫിന്‍െറ ഏതെല്ലാം
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
ഒഴിവുകള്‍
നികത്തുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
മെഡിക്കല്‍ കോളേജിലെ അനധികൃത
നിയമനങ്ങള്‍
1432.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജിലെ
അനധികൃത നിയമനങ്ങളെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ് ഇങ്ങനെ
നിയമനം
നടത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
നിയമനവുമായി
ബന്ധപ്പെട്ട്
നടന്നിട്ടുള്ള
ക്രമക്കേടുകളെ
സംബന്ധിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
ആലത്തൂര്‍
താലൂക്കില്‍ പകര്‍ച്ച
വ്യാധികള്‍ തടയാന്‍ നടപടി
1433.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കില്‍ മഴക്കാല
രോഗങ്ങള്‍
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്നും,
പകര്‍ച്ചവ്യാധികള്‍
എന്തെങ്കിലും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
താലൂക്കിലെ
ആശുപത്രികളില്‍
ആവശ്യത്തിന് മരുന്നും
ഡോക്ടര്‍മാരും
നിലവിലുണ്ടോ;
(സി)
ആലത്തൂര്‍
താലൂക്ക് ഹെഡ്
ക്വാര്‍ട്ടര്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സാന്ത്വനം
വാളണ്ടിയര്‍മാര്‍ക്ക് അലവന്‍സ്
അനുവദിക്കുന്നതിന് നടപടി
1434.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സാന്ത്വനം
വാളണ്ടിയര്‍മാര്‍ക്ക്
സര്‍ക്കാര്‍ നിലവില്‍
എന്തെങ്കിലും
സാമ്പത്തിക സഹായങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
വളരെ
തുച്ഛമായ പ്രതിഫലം
മാത്രം ലഭിച്ചുവരുന്ന
സാന്ത്വനം
വാളണ്ടിയര്‍മാര്‍ക്ക്
അലവന്‍സോ ഓണറേറിയമോ
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കുമ്പളങ്ങി
സി.എച്ച്.സി
1435.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കുമ്പളങ്ങി
സി.എച്ച്.സി-യില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്റ്റാഫ് പാറ്റേന്
നടപ്പാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നടപടികള്‍
സ്വീകരിച്ചതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
കുമ്പളങ്ങി
സി.എച്ച്.സി--യില്‍
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയെ
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന് നടപടി
1436.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയെ
പൂര്‍ണ്ണ
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; നിലവില്‍
ഓരോ വിഭാഗത്തിലുമുള്ള
ഡോക്ടര്‍മാരുടെയും
സ്റ്റാഫിന്റെയും
വിശദമായ കണക്ക്
ലഭ്യമാക്കുമോ
(ബി)
ജില്ലാ
ആശുപത്രിയുടെ
പാറ്റേണിലേക്ക്
പൂര്‍ണ്ണമായി
മാറുന്നതിനാവശ്യമായ
ജീവനക്കാരെ
അനുവദിക്കുമോ; പ്രസ്തുത
ആശുപത്രിയില്‍ ഒരു
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ആശുപത്രികളിലെ
സൗകര്യങ്ങള്‍
1437.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരിഭാഗം സര്‍ക്കാര്‍
ആശുപത്രികളിലും
ലബോറട്ടറി സൗകര്യങ്ങള്‍
ഇല്ലാത്തത് പാവപ്പെട്ട
രോഗികളുടെ ചികിത്സാ
സൗകര്യം
ഇല്ലാതാക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
ജില്ലാ ആശുപത്രിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നിലമ്പൂര്‍
മണ്ഡലത്തിലെ എല്ലാ
പി.എച്ച് സി കളിലും
ലാബ് സൗകര്യം
ലഭ്യമാക്കാന്‍
പദ്ധതിയുണ്ടായിരുന്നോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
നിലവിലുള്ള സ്റ്റാഫും
സ്റ്റാഫ് പാറ്റേണും
എത്രയെന്നറിയിക്കാമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
നിലമ്പൂര്‍
ജില്ലാ ആശുപത്രിക്ക്
അനുവദനീയമായ
ബെഡ്ഡുകളുടെ എണ്ണം
ഇല്ലായെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈപ്പിനിലെ
സര്‍ക്കാര്‍ ആശുപത്രികളില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും അഭാവം
1438.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിനിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെയും
അഭാവംമൂലം ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മുനമ്പം,
ഞാറക്കല്‍
ആശുപത്രികളില്‍ നിന്നും
വിവിധ തസ്തികകളിലുള്ള
ആര്‍ക്കൊക്കെയാണ്
വര്‍ക്കിങ്ങ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
സ്ഥലംമാറ്റം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
വര്‍ക്കിങ്ങ്
അറേഞ്ച്മെന്റുകള്‍
റദ്ദുചെയ്യുന്നതിന്
നടപടി സ്വീകരിക് നിലമ്പൂര്‍
മണ്ഡലത്തിലെ
ആശുപത്രികളിലെ
സൗകര്യങ്ങള്‍ കുമോ?
സംസ്ഥാനത്ത്
ഫാര്‍മ പാര്‍ക്ക്
ആരംഭിക്കുന്നതിനുളള നടപടി
1439.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഫാര്‍മ
പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ക്ലിനിക്കല്‍
ഫാര്‍മസിസ്റ്റ് എന്ന
തസ്തിക മെഡിക്കല്‍
കോളേജില്‍ സൃഷ്ടിച്ച്
ഇതില്‍ ഡോക്ടര്‍ ഇന്‍
ഫാര്‍മസി (ഫാം.ഡി.)
കോഴ്സ് വിജയിച്ച
വിദ്യാര്‍ത്ഥികളെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
തിരുവനന്തപുരം
സര്‍ക്കാര്‍ ഫാര്‍മസി
കോളേജിന് ഫാം.ഡി.
കോഴ്സ് തുടങ്ങുന്നതിന്
സെന്‍ട്രല്‍ ഫാര്‍മസി
കൗണ്‍സിലില്‍ നിന്നും
അനുമതി
ലഭിച്ചിട്ടുള്ളതിനാല്‍
പ്രസ്തുത കോഴ്സ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സ്വകാര്യ ലാബുകള്‍
1440.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ലാബുകള്‍ രോഗ
നിര്‍ണ്ണയ
പരിശോധനകള്‍ക്ക്
ഉയര്‍ന്ന ഫീസ്
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാവപ്പെട്ടവര്‍ക്ക്
സൗജന്യ നിരക്കില്‍
രോഗനിര്‍ണ്ണയ
പരിശോധനകള്‍
നടത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ലാബുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
നെടുമങ്ങാട്
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
1441.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
എന്നു മുതല്ക്കാണ്
അപ്ഗ്രഡേഷന്
പ്രാബല്യത്തില്‍
വന്നതെന്നും
അറിയിക്കുമോ;
(ബി)
താലൂക്ക്
ആശുപത്രിയായിരുന്ന
കാലഘട്ടത്തില്‍
പ്രസ്തുത ആശുപത്രിയില്‍
നിലവിലുണ്ടായിരുന്ന
സ്റ്റാഫ് പാറ്റേണ്‍
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തിയശേഷമുള്ള
സ്റ്റാഫ് പാറ്റേണ്‍
തസ്തിക തിരിച്ച്
വിശദമാക്കുമോ;
(ഡി)
ജില്ലാ
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍ സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ജില്ലാ
ആശുപത്രികളില്‍ നിന്നും
രോഗികള്‍ക്ക്
ലഭ്യമാക്കേണ്ട
സേവനങ്ങളെ സംബന്ധിച്ചും
ഭൗതിക സാഹചര്യങ്ങളെ
സംബന്ധിച്ചും
വിശദമാക്കുമോ?
കല്യാശ്ശേരി
മണ്ഡലത്തിലെ ആശുപത്രികള്‍
1442.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രി, പി.
എച്ച്. സി. കള്‍
എന്നിവിടങ്ങളില്‍ എത്ര
തസ്തികകള്‍
നിലവിലുണ്ട്; ഏതൊക്കെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
സൂപ്രണ്ടിന്റെ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എല്ലാ
പി. എച്ച്. സി. കളിലും
ഡങ്കിപ്പനി, എലിപ്പനി
തുടങ്ങിയ രോഗങ്ങള്‍
പരിശോധിക്കുന്നതിനാവശ്യമായ
സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എല്ലാ
പി. എച്ച്. സി കളോടും
അനുബന്ധിച്ച് ലാബ്
സൗകര്യം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള നടപടി
1443.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
ആയുര്‍വ്വേദ
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി തസ്തികകള്‍
അനുവദിക്കാന്‍ നടപടി
1444.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.എസ്.എം
വിഭാഗത്തില്‍
സ്പെഷ്യലിസ്റ്റുകളെ
നിയമിക്കുന്നതാണെന്ന്
പ്രകടന പത്രികയില്‍
വാഗ്ദാനം
ചെയ്തിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ജില്ലകളിലും
താലൂക്കുകളിലും
ആയുര്‍വ്വേദ
ആശുപത്രികള്‍
അനുവദിക്കുന്നകാര്യം
പരിഗണിക്കുമോ;
(സി)
സ്പെഷ്യാലിറ്റി
തസ്തികകളില്‍
പ്രധാനപ്പെട്ട വിഭാഗമായ
മര്‍മ്മ ആയുര്‍വ്വേദ
ഡോക്ടര്‍ തസ്തിക
ഇതുവരെ
അനുവദിച്ചിട്ടില്ലാത്ത
എല്ലാ ആയുര്‍വ്വേദ
ആശുപത്രികളില്‍
തസ്തികകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
(ഡി)
മര്‍മ്മ
ചികിത്സാ
വിഭാഗത്തില്‍പ്പെട്ട
രോഗികളുടെ എണ്ണം
താരതമ്യേന
അധികമാണെങ്കിലും ഇൗ
വിഭാഗത്തില്‍പ്പെട്ട
ഡോക്ടര്‍മാരുടെ എണ്ണം
കുറവുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കേരളത്തില്‍
20 ബെഡ്ഡില്‍ കൂടുതല്‍
കിടത്തി ചികിത്സാ
സൗകര്യമുളള താലൂക്ക്
ആയുര്‍വ്വേദ
ആശുപത്രികളില്‍
മേന്മയേറിയ ചികിത്സാ
സൗകര്യം രോഗികള്‍ക്ക്
ലഭിക്കുന്നതിന്
ഡോക്ടര്‍മാരുടെ
സ്പെഷ്യാലിറ്റി
തസ്തികകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ലബോറട്ടറികള്‍
1445.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
ലബോറട്ടറികള്‍,
സ്വകാര്യ ലബോറട്ടറികള്‍
എന്നിവയില്‍
അംഗീകാരമുള്ളവയും
അംഗീകാരമില്ലാത്തവയും
എത്രവീതമെന്ന്
വിശദമാക്കാമോ; ഇവ
ഓരോന്നും
പരിശോധനകള്‍ക്ക് വിവിധ
നിരക്കിലാണ് ഫീസ്
ഈടാക്കുന്നത് എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
നിയമമുണ്ടായതെന്നെന്നും
കഴിഞ്ഞ സര്‍ക്കാര്‍
നിയമസഭയില്‍
പലപ്രാവശ്യം ഉറപ്പുകള്‍
നല്‍കിയിട്ടും കാലാവധി
തീരുംവരെ പ്രസ്തുത
നിയമം
പാസ്സാക്കാത്തതുമൂലം
സംസ്ഥാനത്തുടനീളം
അംഗീകാരം ഉള്ളതും
ഇല്ലാത്തതുമായ ലാബുകള്‍
പ്രവര്‍ത്തിക്കുന്നതും
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഗുണനിലവാരമില്ലാത്ത
പരിശോധനാ മരുന്നുകള്‍
ഉപയോഗിക്കുന്നതും
യോഗ്യതയില്ലാത്ത
പരിശോധകരെ കുറഞ്ഞ
ശമ്പളത്തിനു
നിയോഗിക്കുന്നത് മൂലം
ആരോഗ്യരംഗത്ത്
ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
പരിശോധിക്കാനും
നിയമവിരുദ്ധ
പ്രവര്‍ത്തനം നടത്തുന്ന
ലാബുകള്‍ പൂട്ടുവാനും,
പരിശോധനകള്‍ക്ക് ഏകീകൃത
ഫീസ് പ്രഖ്യാപിക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
പുളിങ്കുന്നു
താലൂക്ക് ആശുപത്രിയുടെ
ശോച്യാവസ്ഥ
1446.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുളിങ്കുന്നു
താലൂക്ക് ആശുപത്രിയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിനും
വെള്ളം
കെട്ടിക്കിടക്കുന്നത്
ഒഴിവാക്കുന്നതിനും
ഡി.എം.ഒ. സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കോഴിക്കോട്
റീജിയണല്‍ പബ്ലിക് ഹെല്‍ത്ത്
ലാബിന് പുതിയ കെട്ടിടം
1447.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
റീജിയണല്‍ പബ്ലിക്
ഹെല്‍ത്ത് ലാബിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
നെടുങ്കുന്നം
ആയൂര്‍വേദ ഡിസ്പെന്‍സറി
ആശുപത്രിയായി ഉയര്‍ത്താന്‍
നടപടി
1448.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
നിയോജക മണ്ഡലത്തിലെ
നെടുംകുന്നം ആയൂര്‍വേദ
ഡിസ്പെന്‍സറി,
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ; ആയതിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
അടിയന്തിരമായി
നടപ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മരുന്നുകളുടെ
രാസനാമങ്ങള്‍ എഴുതണമെന്ന
നിർദ്ദേശം
1449.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരുന്നുകളുടെ
രാസനാമങ്ങള്‍
കുറിപ്പടിയില്‍
എഴുതുന്നത് സംബന്ധിച്ച്
മെഡിക്കല്‍ കൗണ്‍സില്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന് ഉറപ്പ്
വരുത്തുന്നതിന് എന്ത്
നടപടികളാണുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
ആശുപത്രികളില്‍
ഗ്രീവന്‍സ് ആന്റ്
മോണിറ്ററിംഗ് സെല്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
ഈ സെല്ലുകള്‍
രൂപീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
സെല്ലുകളുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മലിനപ്പെടുന്ന
കായലുകളും ശുദ്ധജലതടാകങ്ങളും
1450.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലുകളും
ശുദ്ധജലതടാകങ്ങളും
വ്യാപകമായ തോതില്‍
മലിനപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലമലിനീകരണം
കാരണം പല
ജലസസ്യങ്ങളുടെയും
നീര്‍പക്ഷികളുടെയും
മത്സ്യങ്ങളുടെയും
എണ്ണത്തിലും ഗണ്യമായ
കുറവ്
സംഭവിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കായല്‍
ടൂറിസത്തിന്റെ വളര്‍ച്ച
ജലമലിനീകരണത്തെ
ബാധിക്കുന്നുണ്ടെന്ന
വസ്തുത ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ജലമലിനീകരണം
സൃഷ്ടിക്കുന്ന
ജലയാനങ്ങളെോ്സഗൂൂാ്
നിയന്ത്രിക്കുന്നതിനും
ജലാശയങ്ങളെ മാലിന്യ
മുക്തമാക്കുന്നതിനും
ജലസസ്യങ്ങളുടെയും
നീര്‍പക്ഷികളുടെയും
മത്സ്യങ്ങളുടെയും
സംരക്ഷണത്തിനും
സര്‍ക്കാര്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
മത്സ്യങ്ങളിലെ
അമിത രാസവസ്തു പ്രയോഗം
തടയാന്‍ നടപടി
1451.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വില്‍ക്കുന്ന
മത്സ്യങ്ങളില്‍ മാരക
രാസവസ്തുക്കള്‍
അമിതമായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫോര്‍മാലിന്‍,
മറ്റ് രാസവസ്തുക്കള്‍
എന്നിവയുടെ പ്രയോഗം
മൂലം ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങളെ
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
വസ്തുക്കളിലെ മായം
ചേര്‍ക്കലും,
മത്സ്യങ്ങളിലെ അമിത
രാസവസ്തുക്കളുടെ
പ്രയോഗവും തടയുന്നതിനു
എന്തൊക്കെ നൂതന
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ഡി)
മായം
ചേര്‍ക്കല്‍,
രാസവസ്തുക്കളുടെ
പ്രയോഗം എന്നിവ
കണ്ടുപിടിക്കാന്‍
സ്പോട്ട് ചെക്കിംഗ്
ഏര്‍പ്പെടുത്തുവാന്‍
കഴിയുമോ എന്ന്
പരിശോധിക്കുമോ?
പെരുമ്പാവൂര്‍
കോടനാട് പി.എച്ച്.സി.യിലെ
ഡോക്ടര്‍മാരുടെ അഭാവം
1452.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
മണ്ഡലത്തിലെ കോടനാട്
പി.എച്ച്.സി.യിലെ
ഡോക്ടര്‍മാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഞായറാഴ്ച
പോലും അന്‍പതോളം
രോഗികള്‍ എത്തുന്ന
ഇവിടെ ഞായറാഴ്ചകളിലും
ഡോക്ടറുടെ സേവനം
ലഭ്യമാക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ ?
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
1453.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍ എന്ന്
നിശ്ചയിച്ചതാണെന്നും
ഇതു പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റാഫ് പാറ്റേണ്‍
ഘട്ടംഘട്ടമായി
പരിഷ്ക്കരിക്കുവാന്‍
തീരുമാനിച്ചതിന്റെ
ഭാഗമായി ആരോഗ്യം,
മെഡിക്കല്‍
വിദ്യാഭ്യാസം എന്നീ
വകുപ്പുകളില്‍
സൃഷ്ടിച്ച 4000 ല്‍ പരം
തസ്തികകള്‍ സംബന്ധിച്ച്
എന്തെല്ലാം തുടര്‍
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നയമെന്താണെന്ന് വ്യ മത്സ്യങ്ങളിലെ
അമിത രാസവസ്തു
പ്രയോഗം തടയാന്‍
നടപടി ക്തമാക്കുമോ
?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
1454.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ കുറവ്
അനുഭവപ്പെടുന്നുണ്ടോ;
എങ്കില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്നും
ഇതില്‍
സ്പെഷ്യലിസ്റ്റുകളായ
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
ഉള്‍പ്പടെ എല്ലാ
ആശുപത്രികളിലും
സ്പെഷ്യലിസ്റ്റുകളായ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സര്‍വ്വീസിലുള്ള
എത്ര ഡോക്ടര്‍മാര്‍
ദീര്‍ഘകാല അവധിയെടുത്ത്
വിദേശങ്ങളില്‍ ജോലി
ചെയ്യുന്നണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
സ്പെഷ്യലിസ്റ്റുകളായ
ഡോക്ടര്‍മാര്‍
എത്രയെന്ന്
വെളിപ്പെടുത്തുമോ ;
ഇവരുടെ സേവനം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ഡോക്ടര്‍മാരുടെ
തസ്തികകള്‍ നികത്തുന്നതിന്
നടപടി
1455.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
സി.എച്ച്. സി -കളിലും
പി.എച്ച്.സി-കളിലും
എത്ര ഡോക്ടര്‍മാരുടെ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
മഴക്കാലത്ത്
പനി മുതലായ
പകര്‍ച്ചവ്യാധികള്‍
പിടിപെടാനുള്ള സാദ്ധ്യത
കണക്കിലെടുത്ത്
ഡോക്ടര്‍മാരുടെ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
നികത്തുന്നതിന് പരിഗണന
നല്‍കുമോ ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പാരാമെഡിക്കല്‍
ജീവനക്കാരുടെ അപര്യാപ്തത
1456.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരാമെഡിക്കല്‍
ജീവനക്കാരുടെ വിവിധ
സേവനങ്ങള്‍ സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യാനുസരണം
ലഭിക്കാത്തതിനാല്‍
രോഗികള്‍ സ്വകാര്യ
സ്ഥാപനങ്ങളുടെ
ചൂഷണത്തിന്
വിധേയമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ഭിന്നശേഷിക്കാരായ
ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക്
നിയമനം നല്‍കുന്നതിനുള്ള
നടപടി
1457.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിതരും
ഭിന്നശേഷിക്കാരുമായ
ആയൂര്‍വേദ
ഡോക്ടര്‍മാര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്യുന്ന
മുറയ്ക്ക് ഉണ്ടാകുന്ന
ഒഴിവുകളില്‍ നിയമനം
നല്‍കുന്നതിനും
ബഹു.സുപ്രീംകോടതിയുടെ
പിന്‍ബലത്തോടെ കേന്ദ്ര
ഗവണ്മെന്റ്
ഇറക്കിയിട്ടുള്ള
ഉത്തരവ് പ്രകാരം
പി.എസ്.സി യുടെ
സര്‍ക്കുലര്‍
പുന:പരിശോധിച്ച്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
ഭിന്നശേഷിക്കാരായ
ആയൂര്‍വേദ ഡോക്ടര്‍മാരെ
നിയമിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഗുണനിലവാരമില്ലാത്ത
കുപ്പിവെള്ളം
1458.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമില്ലാത്ത
കുപ്പിവെള്ളം വിതരണം
ചെയ്യുന്നത്
വ്യാപകമാകുന്നതായുള്ള
പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിപണിയിലെ വ്യാജന്മാരെ
കണ്ടെത്തുന്നതിനും
കുപ്പിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
വര്‍ദ്ധിച്ചു
വരുന്ന
കുപ്പിവെള്ളത്തിന്റെ
ഉപഭോഗം നിമിത്തം
അലക്ഷ്യമായി
വലിച്ചെറിയുന്ന
പ്ലാസ്റ്റിക്
കുപ്പികള്‍ പരിസ്ഥിതി
മലിനീകരണം
വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
പ്രസ്തുത
പ്രവണത
അവസാനിപ്പിക്കുന്നതിനും
കുപ്പിവെള്ള
വിതരണക്കാര്‍ തന്നെ
പ്ലാസ്റ്റിക്
കുപ്പികള്‍ തിരികെ
ശേഖരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
ഓപ്റ്റോമെട്രിസ്റ്റ്
തസ്തികയും ഒഴിവുകളും
1459.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്റ്റോമെട്രിസ്റ്റ്
ഇല്ലാത്ത
സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും
താലൂക്ക്
ആശുപത്രികളിലും ഈ
തസ്തിക
സൃഷ്ടിക്കുന്നതിന്
ആരോഗ്യ വകുപ്പ്
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
ഓപ്റ്റോമെട്രിസ്റ്റ്
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ; പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
അന്ധതാ
നിവാരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളെടുക്കാന്‍
ഉദ്ദേശിക്കുന്നു?
ഡിഫ്ത്തീരിയയ്ക്കെതിരെയുളള
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
1460.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഡിഫ്ത്തീരിയ
മരണങ്ങള്
റിപ്പോര്‍ട്ട് ചെയ്ത
സാഹചര്യത്തില്‍
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
ഇനിയും
കുത്തിവയ്പ്പെടുക്കാത്തതോ,
ഭാഗികമായി
കുത്തിവയ്പ്പെടുത്തതോ
ആയ 1,32,000 ത്തോളം
കുട്ടികള്‍ക്ക്
പ്രതിരോധ
കുത്തിവയ്പ്പെടുക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അനാഥാലയങ്ങളിലെ
കുട്ടികള്‍ക്ക്
കുത്തിവയ്പ് നടത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡിഫ്ത്തീരിയ
മരണം റിപ്പോര്‍ട്ട്
ചെയ്ത സാഹചര്യത്തില്‍
താനൂര്‍ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
കൂടുതല്‍ ഡോക്ടര്‍മാരെ
നിയമിക്കാന്‍
നടപടികളെടുക്കുമോ?
ഇടുക്കി
ജില്ലയിലെ സ്റ്റാഫ് നഴ്സ്
ഗ്രേഡ് - 2 -.റാങ്ക് ലിസ്റ്റ്
1461.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ സ്റ്റാഫ്
നഴ്സ് ഗ്രേഡ് - 2
(ആരോഗ്യം) തസ്തികയിലെ
പി. എസ്. സി.റാങ്ക്
ലിസ്റ്റ്
നിലവിലുള്ളതായും
ഇതിന്റെ കാലാവധിഎന്നു
വരെയാണെന്നും അറിയാമോ ;
ഇതുവരെ എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
30.6.2016
വരെ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ; ഓരോ
ഒഴിവുകളുടെയും
പ്രാബല്യത്തീയതിയും
പ്രസ്തുത ഒഴിവ്
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിന്മേല്എന്തു
നടപടിയാണ് സ്വീകരിച്ചത്
; വിശദാംശം നല്‍കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ ഓണറേറിയം
1462.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ അംഗന്‍വാടി
ജീവനക്കാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിച്ചിട്ടും
അത് ജീവനക്കാര്‍ക്ക്
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വര്‍ദ്ധനയുടെ അധികഭാരം
പഞ്ചായത്തുകളുടെ
ചുമതലയില്‍ നിന്നും
ഒഴിവാക്കുന്നതിനും
സര്‍ക്കാര്‍ സഹായം
ലഭ്യമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ഒന്‍പതാം
ശമ്പളപരിഷ്ക്കരണം
1463.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ കീഴിലെ
സ്വയംഭരണ സ്ഥാപനമായ
സി-മെറ്റ് (State
Institute of Medical
Education Technology)
ന്റെ കോളേജുകളില്‍
സേവനം ചെയ്യുന്നതും,
ഗവര്‍ണിംഗ് ബോഡി
തീരുമാനപ്രകാരം സേവനം
റഗുലറൈസ് ചെയ്തതുമായ
ജീവനക്കാരില്‍
പേ-സ്കെയില്‍ പ്രകാരം
ശമ്പളം
വാങ്ങുന്നവര്‍ക്ക്,
ഒന്‍പതാം
ശമ്പളപരിഷ്കരണം
നടപ്പാക്കുന്നതിന്റെ
പ്രൊപ്പോസല്‍,
സര്‍ക്കാരില്‍ ലഭിച്ചത്
എന്നാണ്; ആയതിന്റെ
വിശദവിവരവും നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ;
(ബി)
നിരവധി
വര്‍ഷം കഴിഞ്ഞിട്ടും ഈ
പ്രൊപ്പോസല്‍
നടപ്പിലാക്കാത്തതിന്റെ
കാരണം എന്താണ്;
(സി)
ഇവര്‍ക്ക്
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
2009
മുതല്‍ സേവനം ചെയ്യുന്ന
ഇവര്‍ക്ക് കഴിഞ്ഞ 5
വര്‍ഷവും
ഇന്ക്രിമെന്റുും ശമ്പള
വര്‍ദ്ധനവും
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;?
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
ശോചനീയാവസ്ഥ
1464.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി
2006-2011, 2011-2016
കാലഘട്ടങ്ങളില്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും സ്വീകരിച്ച
നടപടികളുടെ വര്‍ഷം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്റെ
വികസനത്തിനായി
എം.എല്‍.എ. ഫണ്ട് ,
ആസ്തി വികസന ഫണ്ട്
എന്നിവ ഉപയോഗിച്ച്
എന്തെങ്കിലും നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ഡോക്ടര്‍
ഇന്‍ ഫാര്‍മസി (ഫാം.ഡി)
കോഴ്സ്
1465.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സര്‍ക്കാര്‍ ഫാര്‍മസി
കോളേജിന് 'ഡോക്ടര്‍
ഇന്‍ ഫാര്‍മസി (ഫാം.ഡി)
കോഴ്സ് 'തുടങ്ങുന്നതിന്
സെന്‍ട്രല്‍ ഫാര്‍മസി
കൗണ്‍സിലിന്‍െറ അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കോഴ്സ്
ആരംഭിക്കുന്നതിനുള്ള
നടപടിയുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര കോളേജുകളിലാണ്
ഫാം. ഡി. കോഴ്സ്
നിലവിലുള്ളതെന്നും
ഇതില്‍ എത്ര
കോളേജുകളില്‍
സര്‍ക്കാര്‍ ക്വാട്ട
ഉണ്ടെന്നും ആയത്
നിലവില്‍ ഇല്ലാത്ത
കോളേജുകളില്‍
സര്‍ക്കാര്‍ ക്വാട്ട
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ഫാം.
ഡി. കോഴ്സ് യോഗ്യതയുടെ
അടിസ്ഥാനത്തില്‍'ക്ലിനിക്കല്‍
ഫാര്‍മസിസ്റ്റ്' എന്ന
തസ്തിക പ്രസ്തുത കോഴ്സ്
ജയിച്ചു
വരുന്നവര്‍ക്കായി
മെഡിക്കല്‍
കോളേജുകളില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. സീറ്റുകള്‍
1466.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വാശ്രയ
മെഡിക്കല്‍
കോളേജുകളാണ് ഉള്ളത്;
അവയില്‍ എത്ര
എം.ബി.ബി.എസ്.
സീറ്റുകളുണ്ട്;
(ബി)
50
% ശതമാനം സീറ്റുകള്‍
സര്‍ക്കാരിന് നല്‍കുക
എന്ന തത്വത്തിന്റെ
അടിസ്ഥാനത്തില്‍
മുന്‍വര്‍ഷം എത്ര
സീറ്റുകള്‍
സര്‍ക്കാരിന് ലഭിച്ചു;
ഈ വര്‍ഷം എത്ര സ്വാശ്രയ
മെഡിക്കല്‍
കോളേജുകളുമായി കരാര്‍
ഉണ്ടാക്കി; അവയില്‍
ഏതെല്ലാം കോളേജുകളില്‍
എത്ര സീറ്റുകള്‍ വീതം
ലഭിക്കാന്‍
സാദ്ധ്യതയുണ്ട്;
(സി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ
ഈ വര്‍ഷം അനുമതി
നിക്ഷേധിച്ച സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
ഏതെല്ലാം; ഇതു മൂലം
എത്ര എം.ബി.ബി.എസ്.
സീറ്റുകള്‍ നഷ്ടപ്പെടും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
സീറ്റുകള്‍
നഷ്ടപ്പെടാതിരിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഏതെല്ലാം;
വിശദമാക്കുമോ;
(ഇ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
50 % ശതമാനം സീറ്റുകള്‍
സര്‍ക്കാരിന്
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
ഇവരുമായി എത്ര
പ്രാവശ്യം ചര്‍ച്ച
നടത്തി; തീയതി സഹിതം
വ്യക്തമാക്കുമോ;
(എഫ്)
മെഡിക്കല്‍
കൗണ്‍സിലുമായി
ബന്ധപ്പെട്ട് ഒരു
സീറ്റും
നഷ്ടപ്പെടുന്നില്ല
എന്ന് സര്‍ക്കാര്‍
ഉറപ്പു വരുത്തുമോ ?
വ്യക്തമാക്കാമോ?
ലീനിയര്‍
ആക്സിലേറ്റര്‍ യന്ത്രം
അനുവദിക്കുന്നതിന് നടപടി
1467.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍ ഗവണ്മെന്റ്
മെഡിക്കല്‍ കോളേജിലെ
റേഡിയേഷന് യന്ത്രം
തുടര്‍ച്ചയായി
കേടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷത്തിനിടെ
റേഡിയേഷന് യന്ത്രം
എത്ര തവണ
തകരാറിലായെന്ന്
വ്യക്തമാക്കാമോ;
(സി)
റേഡിയേഷന്
ചികിത്സക്കായി
അത്യാധുനിക രീതിയിലുളള
ലീനിയര്‍ ആക്സിലേറ്റര്‍
യന്ത്രം തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിന്
അനുവദിക്കുമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുവാന്‍
നടപടി
1468.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
പരിഷ്കരണങ്ങള്‍ ഇതുമായി
ബന്ധപ്പെട്ട്
മെഡിക്കല്‍
കോളേജുകളില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കോഴിക്കോട് മെഡിക്കല്‍
കോളേജിനെ 'എയിംസ് '
മാതൃകയില്‍
വികസിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
എന്തൊക്കെ
പരിഷ്കാരങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
സ്പെഷ്യാലിറ്റി
വിഭാഗങ്ങളെ കൂടുതല്‍
ശക്തിപ്പെടുത്തുമോ;
വിശദാംശങ്ങള്‍ നല്‍കുമോ?
മെഡിക്കല്‍
കോളേജുകളിലെ
പ്രിന്‍സിപ്പല്‍മാരുടെ
ചുമതലകള്‍ വിഭജിക്കുന്നതിന്
നടപടി
1469.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ
പ്രിന്‍സിപ്പല്‍മാര്‍
ഭരണനിര്‍വ്വഹണപരമായ
ചുമതലകളും അക്കാദമിക്
ചുമതലകളും ഒരേ സമയം
നിര്‍വഹിക്കേണ്ടി
വരുന്നതിനാല്‍ ആയത്
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനത്തെ
പ്രതുകൂലമായി
ബാധിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രിന്‍സിപ്പല്‍മാരുടെ
ഭരണ നിര്‍വ്വഹണപരവും
അക്കാദമിക്പരവുമായ
ചുമതലകള്‍
വിഭജിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ എഡ്യുക്കേഷന്‍
ആന്‍ഡ് ടെക്നോളജി
1470.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ സ്വയംഭരണ
സ്ഥാപനമായ എസ് ഐ - എം ഇ
റ്റി (സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
എഡ്യുക്കേഷന്‍ ആന്‍ഡ്
ടെക്നോളജി) കഴിഞ്ഞ 5
വര്‍ഷവും നഴ്സിംഗ്
കോളേജുകള്‍ മാത്രം
നടത്തുന്ന സ്ഥാപനമായി
മാറി എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥാപനത്തിന്റെ കീഴില്‍
ആയുര്‍വ്വേദ, ഹോമിയോ,
ഫാര്‍മസി കോളേജുകള്‍
ആരംഭിക്കാന്‍
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
പ്രൊപ്പോസലുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ?
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍
1471.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളാണ് ഉളളത്;
ഏതെല്ലാം;
(ബി)
2011
വരെ എത്ര സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളും
അവയില്‍ എത്ര
എം.ബി.ബി.എസ്
സീറ്റുകളും
ഉണ്ടായിരുന്നു;
ഇപ്പോള്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്
സീറ്റുകളുടെ എണ്ണം
എത്ര;
(സി)
തിരുവനന്തപുരത്തെ
രണ്ടാമത്തെ മെഡിക്കല്‍
കോളേജ്
ആരംഭിക്കുന്നതിനുളള
നടപടി ഏതുവരെയായി;
(ഡി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
ഇന്‍ഡ്യന്‍ മെഡിക്കല്‍
കൗണ്‍സിലും
കേന്ദ്രസര്‍ക്കാരും
അനുമതി നല്‍കിയത് എത്ര
എം.ബി.ബി.എസ്
സീറ്റുകള്‍ക്കാണ്;
(ഇ)
25000
രൂപ വാര്‍ഷിക ഫീസില്‍
100 കുട്ടികള്‍ക്ക്
എം.ബി.ബി.എസ് പഠനം
നടത്താന്‍ കഴിയുന്ന
പ്രസ്തുത കോളേജ്
വേണ്ടെന്ന് വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
ഈ
വര്‍ഷം തന്നെ പുതിയ
മെഡിക്കല്‍ കോളേജില്‍
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച പ്രകാരം
അഡ്മിഷന് നടത്താന്‍
നടപടി സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
ഗവണ്മെന്റ് ആയുര്‍വ്വേദ
കോളേജില്‍ പേവാര്‍ഡ്
1472.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഗവണ്മെന്റ്
ആയുര്‍വ്വേദ കോളേജില്‍
രോഗികള്‍ക്ക് പേവാര്‍ഡ്
ലഭിക്കുന്നതിനുളള
പ്രയാസം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കുില് ആയത്
ഒഴിവാക്കി രോഗികള്‍ക്ക്
യഥാസമയം ചികിത്സ
ലഭ്യമാക്കുന്നതിലേക്കായി
ഒരു ബഹുനില പേവാര്‍ഡ്
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഇടുക്കി
മെഡിക്കല്‍ കോളജിലെ
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്
ഗ്രേഡ് 2 തസ്തികയിലെ
താത്കാലിക നിയമനം
സംബന്ധിച്ചു്
1473.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
മെഡിക്കല്‍ കോളജിലെ
ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ് ഗ്രേഡ് 2
തസ്തികയില്‍
താത്ക്കാലിക നിയമനം
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിനായി ഇന്റര്‍വ്യു
നടത്തിയത് എന്നാണ്;
(ബി)
എത്ര
ഒഴിവുകളിലേക്കാണ്
താത്ക്കാലികാടിസ്ഥാനത്തിൽ
നിയമനം
നടത്തിയിട്ടുളളത്;
(സി)
പ്രസ്തുത
തസ്തികയില്‍ ഉണ്ടായ
ഒഴിവ് താത്ക്കാലിക
അടിസ്ഥാനത്തില്‍
നികത്തുന്നതിനായി
ഇന്റര്‍വ്യു നടത്തിയ
ശേഷം ഗ്രേഡ് 1
തസ്തികയില്‍
നിയമിച്ചതായി
അറിയിച്ചതിനാല്‍
ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ് ഗ്രേഡ് 2
നിര്‍വഹിക്കേണ്ട
ചുമതലകള്‍
ഏറ്റെടുക്കാന്‍
താത്ക്കാലിക
ജീവനക്കാര്‍ വിമുഖത
കാട്ടുന്നത്
പരിശോധിക്കുമോ;
(ഡി)
താത്ക്കാലികമായി
നിയമിക്കപ്പെട്ടവര്‍ക്ക്
നല്കിയ നിയമന
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഹോസ്പിറ്റല്‍
അറ്റന്‍ഡര്‍ ഗ്രേഡ് 2
തസ്തികയില്‍
നിയമിക്കപ്പെടേണ്ടവര്
ഇതിനായി
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തതിന് ശേഷം
ഗ്രേഡ് 1 ആയി
നിയമിക്കപ്പെടുവാനിടയായ
സാഹചര്യം
വിശദീകരിക്കാമോ?
മൊപ്രാല്
യുനാനി ആശുപത്രിയുടെ സമഗ്ര
വികസനത്തിനായി പദ്ധതി
1474.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന ഏക
യുനാനി ആശുപത്രിയായ
കാസര്‍ഗോഡ് മൊപ്രാല്
യുനാനി ആശുപത്രിക്ക്
ഔഷധി മുഖേന പ്രതിവര്‍ഷം
എത്ര രൂപയുടെ മരുന്നാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക രോഗികള്‍ക്ക്
ആവശ്യത്തിന് മരുന്ന്
നല്‍കുന്നതിന് തികയാത്ത
സാഹചര്യത്തില്‍ തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഈ
ആശുപത്രിയില്‍ എത്ര
ജീവനക്കാരാണുള്ളത്;
ഏതെങ്കിലും തസ്തിക
ഒഴിഞ്ഞു
കിടക്കുന്നുണ്ടോ ;
എങ്കില്‍ ഉടനെ
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
ആശുപത്രി കിടത്തി
ചികിത്സയ്ക്ക്
സൗകര്യമുള്ള
ആശുപത്രിയായി
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ഇ)
യുനാനി
ആശുപത്രിയുടെ സമഗ്ര
വികസനത്തിനായി
എന്‍.ആര്.എച്ച്.എം
മുഖേന പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സിദ്ധ
ആശുപത്രികള്‍
1475.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
സിദ്ധ ആശുപത്രികള്‍
നിലവിലുള്ളത്; വിശദാംശം
നല്‍കാമോ;
(ബി)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
സിദ്ധ ആശുപത്രികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
ആയുര്‍വേദ
മെഡിക്കല്‍ ഓഫീസര്‍ റാങ്ക്
പട്ടികയില്‍ ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കാന്‍ നടപടി
1476.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മെയ് 31ന്
സര്‍വ്വീസില്‍ നിന്നും
വിരമിക്കേണ്ട
ഡോക്ടര്‍മാര്‍ക്ക്
സര്‍വ്വീസ്
ദീര്‍ഘിപ്പിച്ച്
നല്‍കുക വഴി ആയുര്‍വേദ
മെഡിക്കല്‍ ഓഫീസര്‍
റാങ്ക് പട്ടികയില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിക്കുന്നതിനുള്ള
അവസരം നഷ്ടപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സേവനകാലം
ദീര്‍ഘിപ്പിച്ച്
നല്‍കിയത് റദ്ദാക്കി
നിലവിലെ റാങ്ക്
പട്ടികയില്‍ നിന്നും
നിയമനം നല്കുവാന്
നടപടി സ്വീകരിക്കുമോ ;
(സി)
ഡോക്ടര്‍മാരുടെ
സേവനകാലം
ദീര്‍ഘിപ്പിച്ച്
നല്‍കിയത് റദ്ദാക്കാത്ത
പക്ഷം 2016 മെയ് 31 ലെ
വിരമിക്കല്‍ കണക്കാക്കി
സൂപ്പര്‍ ന്യൂമററി
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
മരുന്നുകളുടെ
വില ഏകീകരിക്കാന്‍ നടപടി
1477.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് ഭരണകാലത്ത്
സര്‍ക്കാര്‍ ന്യായവില
മരുന്നുകടകളില്‍ ഒരേ
മരുന്നിന് പല വില
ഈടാക്കി വന്നിരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
എങ്കില്‍
ഇതു തടയുവാനും
സംസ്ഥാനത്തു മരുന്നു
വിതരണം നടത്തുന്ന
കമ്പനികള്‍ ഒരേ മരുന്ന്
ഒരേ വിലയ്ക്കുതന്നെ
സര്‍ക്കാര്‍ അധീനതയിലും
സഹകരണ മേഖലയിലും
സര്‍ക്കാര്‍
നിയന്ത്രണത്തിലുമുളള
മറ്റു
സ്ഥാപനങ്ങള്‍ക്കും
വിതരണം ചെയ്യുവാനും
ആയത് സര്‍ക്കാര്‍
തലത്തില്‍
ഉറപ്പുവരുത്താനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ഒരേ മരുന്നിന്
/മെഡിക്കല്‍
ഉപകരണത്തിന് മെഡിക്കല്‍
കോളേജിലെ
കാരുണ്യഫാര്‍മസി,
മെഡിക്കല്‍ കോളേജ്
പേയിംഗ്കൗണ്ടര്,
എസ്.എ.ടി, ഡ്രഗ്
ബാങ്ക്, ഹിന്ദുസ്ഥാന്‍
ലാറ്റക്സിന്റെ
എച്ച്.എല്‍.എല്‍ ലൈഫ്
കെയര്‍
എന്നിവിടങ്ങളില്‍ പല
വില
ഈടാക്കിവന്നിരുന്നത്
ഏകീകരിക്കാന്‍ വേണ്ടി
കഴിഞ്ഞ സര്‍ക്കാര്‍
2012 ആഗസ്റ്റ് മാസം
ഉത്തരവു നല്‍കിയെങ്കിലും
ആയത്
നടപ്പാക്കിയില്ലയെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിനു കാരണക്കാരെ
കണ്ടെത്തി
നിയന്ത്രിക്കാനും
മരുന്നുകളും/ഉപകരണങ്ങളും
സര്‍ക്കാര്‍ നിയന്ത്രണ
സ്ഥാപനങ്ങള്‍ വഴി ഒരേ
വിലയ്ക്ക് നല്‍കാനും
നടപടി സ്വീകരിക്കുമോ?
നേമം
വിദ്യാധിരാജ ഹോമിയോ
മെഡിക്കല്‍ കോളേജില്‍
സി.സി.എച്ച് സ്റ്റാഫ്
പാറ്റേണ്‍ നടപ്പിലാക്കിയ
തീരുമാനം
1478.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
വിദ്യാധിരാജ
ഹോമിയോപ്പതിക്
മെഡിക്കല്‍ കോളേജില്‍
2002 മുതല്‍
സി.സി.എച്ച് സ്റ്റാഫ്
പാറ്റേണ്‍
നടപ്പിലാക്കുന്നതിന്,
ബഹു. ഹൈക്കോടതിയില്‍
ആവശ്യമായ കാര്യങ്ങള്‍
ബോധിപ്പിക്കാതെ
നേടിയെടുത്ത കോടതി
ഉത്തരവിന്റെ മറവില്‍
സര്‍ക്കാര്‍ ഖജനാവിന്
വന്‍ സാമ്പത്തിക
ബാദ്ധ്യത വരുത്തുന്ന
തീരുമാനങ്ങള്‍
കൈക്കൊണ്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
നടപടികള്‍ക്ക്
ആരൊക്കെയാണ്
ഉത്തരവാദികള്‍ ; അവരുടെ
പേരില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു;
(സി)
മുന്‍
മുഖ്യമന്ത്രി
വിളിച്ചുകൂട്ടിയ
യോഗത്തില്‍ എന്നു
മുതലാണ് ടി കോളേജില്‍
സി.സി.എച്ച് പാറ്റേണ്‍
നടപ്പാക്കാന്‍
തീരുമാനിച്ചത്;
(ഡി)
സി.സി.എച്ച്
പാറ്റേണ്‍ 2002 മുതല്‍
നടപ്പാക്കാനുള്ള
മുന്‍കാല പ്രാബല്യം
ബഹു. കേരള
ഹൈക്കോടതിയില്‍
നിന്നും
നേടിയെടുക്കാന്‍ ഉണ്ടായ
സാഹചര്യം എന്താണ്;
(ഇ)
ഇപ്രകാരമൊരു
മുന്‍കാല
പ്രാബല്യത്തിന് കോടതി
ഉത്തരവ് വരുന്നതിന്
മുമ്പ് സര്‍ക്കാര്‍
തലത്തില്‍
തീരുമാനമെടുത്തിരുന്നോ;
(എഫ്)
ഈ
കാര്യത്തില്‍ ഡിവിഷന്
ബഞ്ചില്‍ ഫയല്‍ ചെയ്ത
കേസില്‍ മുന്‍
അഡ്വക്കേറ്റ് ജനറലിന്റെ
ഓഫീസ് സര്‍ക്കാര്‍
താല്പര്യം
സംരക്ഷിക്കാന്‍
ആവശ്യമായ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
(ജി)
ഇല്ലെങ്കില്‍
ഉത്തരവാദികളായവരുടെ
പേരില്‍ ഉചിതമായ
നടപടികള്‍
കൈക്കൊള്ളുമോ ;
ഇതുമായി ബന്ധപ്പെട്ട
വസ്തുതകള്‍
വെളിച്ചത്തുകൊണ്ടുവരുന്നതിനുള്ള
നടപടികള്‍ക്കും
ആവശ്യമായ
അന്വേഷണത്തിനും
തയ്യാറാകുമോ ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുവാന്‍ നടപടി
1479.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോമിയോ
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
ജനവാസ
കേന്ദ്രങ്ങളില്‍ മാലിന്യം
തള്ളുന്നത് സംബന്ധിച്ച്
1480.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലും
പ്രാന്തപ്രദേശങ്ങളിലുമുള്ള
ജനവാസ കേന്ദ്രങ്ങളില്‍
സ്വകാര്യ കരാറുകാര്‍
സെപ്റ്റിക് ടാങ്ക്
മാലിന്യം തള്ളുന്നത്
മലിനീകരണ നിയന്ത്രണ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഐ.
സി. ഡി. എസ്.
സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍
1481.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.
സി. ഡി. എസ്.
സൂപ്പര്‍വൈസര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
വൃക്കരോഗികള്‍ക്ക് നല്കുന്ന
പ്രതിമാസ പെന്ഷന്
ഉയര്‍ത്തുന്നതിന് നടപടി
1482.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
വൃക്കരോഗികള്‍ക്ക്
നല്കുന്ന പ്രതിമാസ
പെന്ഷന് വിതരണം
ചെയ്യുന്നതില്‍
വന്നിട്ടുളള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്കുള്ള
പെന്ഷന് അഞ്ഞൂറ്റി
ഇരുപത്തഞ്ച് രൂപയില്‍
നിന്നും തൊള്ളായിരം
രൂപയായി ഉയര്‍ത്തുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഓജസ്
ന്യൂട്രിമിക്സ് യൂണീറ്റ്
1483.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടികള്‍
വഴി വിതരണം
ചെയ്യുന്നതിനുള്ള അമൃതം
പൊടിയുടെ
ഉല്പാദനച്ചെലവ്
ഇപ്പോള്‍ വിലയെക്കാന്
അധീകരിച്ച
സാഹചര്യത്തില്‍ ഇതിന്
വില വര്‍ദ്ധിപ്പിച്ചു
നല്കി പെരുമ്പാവൂര്‍
മണ്ഡലത്തിലെ
കീഴില്ലത്ത്
പ്രവര്‍ത്തിക്കുന്ന
ഓജസ് ന്യൂട്രിമിക്സ്
യൂണീറ്റിലേയും ഈ
മേഖലയില്‍
പണിയെടുക്കുന്ന മറ്റ്
പാവപ്പെട്ട
സ്ത്രീകളെയും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വയോജന
സംരക്ഷണ നിയമം
1484.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജന സംരക്ഷണ നിയമം
നിലവിലുണ്ടോ; ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയമപ്രകാരം വയോജനങ്ങളെ
സംരക്ഷിക്കാത്തതിന്റെ
പേരില്‍ സംസ്ഥാനത്ത് ഈ
വര്‍ഷം എത്ര
പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
അവരില്‍ എത്രപേരെ കോടതി
ശിക്ഷിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
വയോജന
സംരക്ഷണ നിയമം
സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പിലാക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിയമം
കാര്യക്ഷമമാക്കുന്നതിനും
തദ്വാര വയോജനങ്ങള്‍ക്ക്
അര്‍ഹമായ സംരക്ഷണം
ലഭ്യമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
വിവിധ
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍
1485.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നല്കി
വരുന്ന വിവിധ
സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
ഏതെല്ലാമാണ്; ഓരോ
ഇനത്തിലും എത്ര രൂപ
വീതം പ്രതിമാസ
പെന്‍ഷനായി നല്കുന്നു;
ഇവ എപ്രകാരമാണ് വിതരണം
നടത്തുന്നത് എന്നത്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് പെന്ഷന്
വിതരണം
അവതാളത്തിലായിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിച്ച്
ഗുണഭോക്താക്കള്‍ക്ക്
യഥാസമയം പെന്ഷന്
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ബഡ്സ്
സ്കൂളുകള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1486.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്സ്
സ്കൂളുകള്‍ക്ക്
സാമൂഹ്യനീതി വകുപ്പില്‍
നിന്നും ഏതെല്ലാം
തരത്തിലുള്ള
ആനുകൂല്യങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ബഡ്സ്
സ്കൂളിന് വാഹനം
വാങ്ങുന്നതിനും
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
വകുപ്പില്‍ നിന്നും
ധനസഹായം ലഭ്യമാകുമോ;
എങ്കില്‍ ഇതിനുള്ള
മാനദണ്ഡം വിശദമാക്കാമോ;
(സി)
ബഡ്സ്
സ്കൂള്‍
ജീവനക്കാര്‍ക്ക്
നിലവില്‍ ഏതെല്ലാം
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നുണ്ടെന്നും
ഇത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
ഓച്ചിറ
ക്ഷേത്ര പരിസരത്ത്
അധിവസിക്കുന്ന വൃദ്ധരും,
നിരാലംബരുമായവരുടെ സംരക്ഷണം
1487.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
ക്ഷേത്ര പരിസരത്ത്
വൃദ്ധരും,
നിരാലംബരുമായവര്‍
അധിവസിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇവരെ
കുറിച്ചുള്ള കണക്കുകൾ
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
രാത്രികാലങ്ങളില്‍
കഴിയുന്നതിന്
കെട്ടിടങ്ങളോ,
അഭയകേന്ദ്രങ്ങളോ
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഇവര്‍ക്ക്
മതിയായ ആഹാരം
ലഭിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇവര്‍ക്ക് ആഹാരം ,
ചികിത്സ ,പരിചരണം
തുടങ്ങിയവ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ജുവനൈല്‍
ജസ്റ്റിസ് നിയമം
1488.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുവനൈല്‍
ജസ്റ്റിസ് നിയമത്തില്‍
കേന്ദ്ര സര്‍ക്കാര്‍
ചില കാതലായ മാറ്റങ്ങള്‍
വരുത്തിയ സാഹചര്യം
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കുട്ടിക്കുറ്റവാളികളെ
വിലങ്ങുവയ്ക്കാനോ
ജയിലിലടയ്ക്കാനോ
പാടില്ലെന്ന്
നിയമത്തില്‍ പുതുതായി
വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
അവര്‍ക്ക്
വൈദ്യ, നിയമ സഹായങ്ങള്‍
ഉറപ്പുവരുത്തണമെന്നും
രക്ഷിതാക്കളെ
വിവരമറിയിക്കണമെന്നും
നിയമത്തില്‍
പരാമര്‍ശമുണ്ടോ;
വിശദമാക്കുമോ;
(ഡി)
കുട്ടിക്കുറ്റവാളികളെ
പുനരധിവസിപ്പിക്കുന്നതിന്
എല്ലാ സംസ്ഥാനങ്ങളും
ഓരോ കേന്ദ്രങ്ങള്‍
വീതമെങ്കിലും
ആരംഭിക്കണമെന്ന്
നിയമത്തില്‍
നിര്‍ദ്ദേശമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സെെക്കോ
സോഷ്യല്‍ സ്കൂള്‍
കൗണ്‍സലര്‍മാരുടെ വേതനം
1489.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനുകീഴില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
സെെക്കോ സോഷ്യല്‍
സ്കൂള്‍
കൗണ്‍സലര്‍മാരുണ്ട്;
ഇവരുടെ പ്രതിമാസ ശമ്പളം
എത്രയാണ്;
(ബി)
ഇവര്‍ക്ക്
എെ.ഇ.ഡി
ടീച്ചര്‍മാര്‍ക്ക്
തുല്യമായ വേതനം
നല്‍കണമെന്ന്
സര്‍ക്കാര്‍ നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എം.എസ്.ഡബ്ലു/എം.എ.
സെെക്കോളജി എന്നീ
പി.ജി. യോഗ്യതനേടിയ
വനിതാ സെെക്കോ
സോഷ്യല്‍ സ്കൂള്‍
കൗണ്‍സലര്‍മാരുടെ വേതനം
എെ.ഇ.ഡി.
ടീച്ചര്‍മാര്‍ക്ക്
തുല്യമാക്കുന്നതിനും
കൂടുതല്‍
സ്കൂളുകളിലേക്ക്
വ്യാപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
സെെക്കോ
സോഷ്യല്‍ സ്കൂള്‍
കൗണ്‍സലര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്?
അംഗന്‍വാടി
വര്‍ക്കർമാരുടെ നിയമനം
1490.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കർമാരെ ഓണറേറിയം
വ്യവസ്ഥയില്‍
നിയമിക്കുന്നതിനുള്ള
ഉയര്‍ന്ന പ്രായം
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
അംഗന്‍വാടിയില്‍
അവധി ഒഴിവുകളിൽ ജോലി
ചെയ്തവര്‍ക്ക്
അംഗന്‍വാടി
നിയമനത്തില്‍
മുന്‍ഗണനയുണ്ടോ;
പ്രായത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(സി)
അംഗന്‍വാടി
നിയമനത്തിന്
മുന്‍കാലയളവില്‍ ജോലി
ചെയ്തവര്‍ക്ക്
നിയമനത്തിനുള്ള പ്രായം
50 ആയി
നിജപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാമോ?
അംഗനവാടികളെ
ശിശു സൗഹൃദമാക്കുന്നതിനായുളള
നടപടികള്‍
1491.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
എത്ര അംഗനവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സ്വന്തമായി
കെട്ടിടം ഇല്ലാത്ത എത്ര
അംഗനവാടികള്‍
നിലവിലുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത അംഗനവാടികള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഓരോ
അംഗനവാടികളെയും ശിശു
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
അംഗനവാടികള്‍
1492.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
അംഗനവാടികളുടെ
പഞ്ചായത്തുകള്‍
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍ സ്വന്തമായ
കെട്ടിടത്തിലും വാടക
കെട്ടിടത്തിലും
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികളുടെ കണക്കു്
വേര്‍തിരിച്ച്
നല്‍കാമോ;
(സി)
അങ്കണവാടികളുടെ
വാടകയിനത്തില്‍
മാസംതോറും എത്ര രൂപ
ചെലവാക്കുന്നു എന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്കു നല്‍കാമോ;
(ഡി)
കാസര്‍കോട്
ജില്ലയില്‍ പുതിയ
അങ്കണവാടികള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
എന്ന് വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയില്‍ മാതൃകാ
അങ്കണവാടി ഇല്ലാത്ത
അസംബ്ലി നിയോജക മണ്ഡലം
ഉണ്ടോ; ഉണ്ടെങ്കില്‍
മണ്ഡലം ഏതാണെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ ?
സ്നേഹപൂര്‍വ്വം
പദ്ധതി
1493.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സ്നേഹപൂര്‍വ്വം'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
അപേക്ഷകള്‍ കുറയാനിടയായ
സാഹചര്യം
പരിശോധിക്കുമോ;
(സി)
അര്‍ഹരായിട്ടുള്ളവര്‍
എപ്രകാരമാണ് ഈ
പദ്ധതിയിലൂടെ
തെരഞ്ഞെടുക്കപ്പെടുന്നതെന്നും,
അപേക്ഷ ആര്‍ക്കാണ്
നല്‍കേണ്ടതെന്നും,
എന്തൊക്കെ രേഖകള്‍
സമര്‍പ്പിക്കേണ്ടതുണ്ട്
എന്നത്
സംബന്ധിച്ചുമുള്ള
വിശദാംശം നല്‍കാമോ;
(ഡി)
പദ്ധതിയ്ക്ക്
അര്‍ഹരായിട്ടുള്ളവരെ
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
admitted as unstarred
സ്നേഹപൂര്‍വ്വം
പദ്ധതി പ്രകാരമുളള സാമ്പത്തിക
സഹായം
1494.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹപൂര്‍വ്വം
പദ്ധതി പ്രകാരമുളള
സാമ്പത്തിക സഹായം
2014-15, 2015-16
വര്‍ഷങ്ങളില്‍ അരൂര്‍
മണ്ഡലത്തിലെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയാണ് സഹായമായി
ലഭ്യമാക്കുന്നത്;
(സി)
ഇൗ
തുക വളരെ കുറവായതിനാല്‍
തുക
വര്‍ദ്ധിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
മാതാപിതാക്കള്‍
ഉപേക്ഷിച്ച
വിദ്യാര്‍ത്ഥികള്‍ക്കും,
ജോലി ചെയ്യാനാവാത്ത
വിധം തളര്‍ന്ന്
കിടക്കുന്ന
രക്ഷകര്‍ത്താക്കളുടെ
മക്കള്‍ക്കും ഇൗ സഹായം
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍
1495.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്കായി
സമഗ്രവും ശാശ്വതവുമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ദേശീയ
മനുഷ്യാവകാശ കമ്മീഷന്
ശുപാര്‍ശ ചെയ്ത
നിര്‍ദ്ദേശങ്ങള്‍ 6
വര്‍ഷം പിന്നിട്ടിട്ടും
നടപ്പിലാക്കാത്തവര്‍ക്കെതിരെ
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ?
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
1496.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
ഇല്ലാതെയുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വന്തമായി
കെട്ടിടമില്ലാത്ത എല്ലാ
അംഗന്‍വാടികള്‍ക്കും
കെട്ടിടം നിര്‍മ്മിച്ചു
നല്കാന്
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
അംഗന്‍വാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന് നടപടി
1497.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
സ്വന്തമായി സ്ഥലമുള്ള
എത്ര
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
ഇല്ലാത്തതായുണ്ട്;
അവയുടെ ഐ.സി.ഡി.എസ്,
ഗ്രാമപഞ്ചായത്ത്,
വാര്‍ഡ്, അംഗന്‍വാടി
നമ്പര്‍ അടക്കമുള്ള
വിശദാംശം നല്‍കുമോ;
(ബി)
എത്ര
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി
സ്ഥലമില്ലാതെ മറ്റു
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ വിശദാംശം
നല്‍കുമോ;
(സി)
ചേലക്കര
നിയോജകമണ്ഡലത്തില്‍
മുഴുവന്‍
അംഗന്‍വാടികള്‍ക്കും
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന് വകുപ്പ്
നടപടി സ്വീകരിക്കുമോ;
സ്വീകരിയ്ക്കുമെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
പെണ്‍കുട്ടികള്‍ക്ക്
കൗമാര കൗണ്‍സിലിംഗ്
1498.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
പെണ്‍കുട്ടികള്‍ക്ക്
കൗമാര കൗണ്‍സിലിംഗ്
നല്കുന്നുണ്ടോ;
ഏതെല്ലാം വിഷയങ്ങളാണ്
ഇവര്‍ക്ക് നല്കുന്ന
കൗണ്‍സിലിംഗില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അണ്
എയ്ഡഡ്
വിദ്യാലയങ്ങളില്‍
ഇത്തരം കൗണ്‍സിലിംഗ്
നല്‍കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
വിദ്യാര്‍ത്ഥിനികള്‍ക്കും
കൗമാര കൗണ്‍സിലിംഗ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രഥമ
ശുശ്രൂഷ,
മൃഗപരിപാലനത്തില്‍
ശ്രദ്ധിക്കേണ്ട
വിഷയങ്ങള്‍, പരിസര
ശുചിത്വം എന്നീ
വിഷയങ്ങള്‍ കൂടി
ഉള്‍പ്പെടുത്തി ഈ
കൗണ്‍സിലിംഗ്
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?