പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
1499.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മുതല്‍ പുതിയ റേഷന്‍
കാര്‍ഡ് വിതരണം
നിര്‍ത്തിവച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുക്കിയ
റേഷന്‍കാര്‍ഡും പുതിയ
റേഷന്‍ കാര്‍ഡും എന്നു
മുതല്‍ വിതരണം
ചെയ്യുവാന്‍ കഴിയും
എന്നു വ്യക്തമാക്കാമോ?
പെട്രോള്‍ പമ്പുകളിലെ
ജീവനക്കാരുടെ വേതനം
T 1500.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നടത്തുന്ന പെട്രോള്‍
പമ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പമ്പുകളിലെ
ജീവനക്കാര്‍ക്ക്,
സര്‍ക്കാരില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവര്‍ക്ക്
നല്കുന്ന വേതനത്തിന്
തുല്യമായ തുക
നല്‍കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍ പെട്രോള്‍
പമ്പുകളിലെ
ജീവനക്കാര്‍ക്ക്
മേല്‍സൂചിപ്പിച്ച
പ്രകാരം വേതനം
നല്‍കുന്നതിന് എന്തു
നിലപാടാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
'വിശപ്പ്
രഹിത' സംസ്ഥാനം
1501.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ'വിശപ്പ്
രഹിത'
സംസ്ഥാനമാക്കുന്നതിന്
തീരുമാനമെടുത്ത എല്‍ ഡി
എഫ് സര്‍ക്കാര്‍
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സൗജന്യ നിരക്കിലുള്ള
ഭക്ഷ്യധാന്യങ്ങള്‍
1502.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകളില്‍
നിന്നും ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
സൗജന്യ നിരക്കിലുള്ള
അരി, പഞ്ചസാര, മണ്ണെണ്ണ
എന്നിവ
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെ
ലഭിക്കുന്നുണ്ടൊയെന്ന്
ഉറപ്പു
വരുത്തുന്നുണ്ടോ;
(ബി)
ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സൗജന്യ നിരക്കിലുള്ള
ഭക്ഷ്യധാന്യങ്ങളുടെ
നിരക്കുകള്‍ കൃത്യമായി
അവര്‍
അറിയുന്നില്ലെന്നും അത്
അവര്‍ക്ക്
ലഭിക്കുന്നില്ലായെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബി.പി.എല്‍
കാര്‍ഡുകാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
ഉണ്ടെന്നും റേഷന്‍
കടയില്‍ നിന്നും
ഏതെല്ലാം
ആനുകൂല്യങ്ങള്‍ അവര്‍
കൈപ്പറ്റിയെന്നും
അറിയുന്നതിനുള്ള
ഇന്റിമേഷന്‍ &
റിസീവ്ഡ് കാര്‍ഡ്
സിസ്റ്റം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
റേഷന്‍
വ്യാപാരികള്‍ക്കും
ബി.പി.എല്‍
ഉപഭോക്താക്കള്‍ക്കും
ഇടയില്‍ സൗജന്യ
നിരക്കിലുള്ള ഭക്ഷ്യ
സാധനങ്ങളുടെ ചോര്‍ച്ച
സംഭവിക്കാതിരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
ശബരി
ഉല്പന്നങ്ങള്
1503.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.സി. എസ്.സി വഴി
വിറ്റഴിച്ച് വന്നിരുന്ന
പരലുപ്പ് (ശബരി),
ഉത്സവസീസണുകളിലും
മറ്റും അവയുടെ ഔട്ട്
ലറ്റുകളില്‍
ലഭ്യമാകില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സന്ദര്‍ഭങ്ങളില്‍
ഔട്ട്ലെറ്റുകളിലൂടെ
സ്വകാര്യ കമ്പനികളുടെ
ഉല്‍പ്പന്നങ്ങള്‍
വിറ്റഴിച്ച് സ്വകാര്യ
ഉടമകള്‍ക്ക് കോടികള്‍
ലാഭമുണ്ടാക്കിക്കൊടുക്കുന്ന
പ്രവണത
പ്രോത്സാഹിപ്പിക്കുന്ന
നടപടി
നിരുത്സാഹപ്പെടുത്തുമോ;
(സി)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍
ഉല്‍പ്പന്നങ്ങള്‍
മുടക്കമില്ലാതെ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താൻ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത ഔട്ട്
ലെറ്റുകളിലൂടെ
സര്‍ക്കാര്‍
ഉല്പന്നങ്ങള്ക്ക് ലാഭം
കുറഞ്ഞാലും അവ
വിറ്റഴിക്കുന്നതിന്
പകരം
സ്വകാര്യകമ്പനികളുടെ
ഉല്പന്നങ്ങളുടെ വില്പന
പ്രോത്സാഹിപ്പിക്കുന്ന
ഉദ്യോഗസ്ഥരുടെ നടപടി
നിരുത്സാഹപ്പെടുത്തുമോ?
പുതിയ
റേഷൻ കാർഡ്
അനുവദിക്കുന്നതിന് നടപടി
1504.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയതായി
റേഷന്‍കാര്‍ഡ്
ലഭിക്കുന്നതിനുള്ള
അപേക്ഷ സ്വീകരിച്ച്
തുടങ്ങിയിട്ടുണ്ടെങ്കില്‍
ആയതിനു
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡം വിശദമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
1505.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
കിട്ടുന്നതുവരെ
അത്യാവശ്യമുളള റേഷന്‍
കൊടുക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കാത്തതിന്റെ
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ നിലവില്‍
എന്തെല്ലാം പ്രായോഗിക
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
1506.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പോരായ്മ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
അച്ചടി
1507.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
അച്ചടി ആരെയാണു
ഏല്‍പ്പിച്ചിട്ടുള്ളത്;
സര്‍ക്കാര്‍
പ്രസ്സിലല്ലെങ്കില്
ഏത് പ്രസ്സില്‍ എത്ര
രൂപയ്ക്കാണ് ഇതിന്റെ
കരാര്‍
നല്‍കിയിട്ടുള്ളത്;
(ബി)
എത്ര
റേഷന്‍കാര്‍ഡുകളാണ്
സംസ്ഥാനത്ത് വിതരണം
ചെയ്യുന്നത്;
ജില്ലതിരിച്ചുള്ള
കണക്കു നല്‍കാമോ;
(സി)
ദരിദ്ര
കുടുംബങ്ങള്‍ക്കു
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനു
റേഷന്‍കാര്‍ഡുകള്‍
എങ്ങനെയാണു
ക്രമീകരിച്ചിട്ടുള്ളത്;
എ.പി.എല്‍/ബി.പി.എല്‍
വിഭാഗങ്ങളായി തരം
തിരച്ചിട്ടുണ്ടോ?
നെല്ല്
സംഭരണ പദ്ധതി
1508.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ സര്‍ക്കാര്‍
സംസ്ഥാനത്ത് നെല്ല്
സംഭരണ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
സ്വീകരിച്ച
നടപടികളെന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഭക്ഷ്യ
സുരക്ഷ പദ്ധതി
1509.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
അനുശാസിക്കും പ്രകാരം
ഭക്ഷ്യ സുരക്ഷ പദ്ധതി
നടപ്പിലാക്കിയാല്‍
ഭൂരിപക്ഷം
കാര്‍ഡുടമകളും
പദ്ധതിക്ക് പുറത്താകും
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കേരളത്തിലെ എല്ലാ
റേഷന്‍
ഉപഭോക്താക്കള്‍ക്കും
ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുന്ന
തരത്തില്‍
ഭക്ഷ്യസുരക്ഷാ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
ഭക്ഷ്യ
ഉപദേശക വിജിലന്‍സ്
കമ്മറ്റി
1510.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കില്‍ ഭക്ഷ്യ
ഉപദേശക വിജിലന്‍സ്
കമ്മറ്റി കൂടാറില്ല
എന്ന വിവരം അറിയാമോ;
പ്രസ്തുത കമ്മിറ്റി
പുന:സംഘടിപ്പിക്കുവാനുള്ള
ആലോചനയുണ്ടോ ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
1511.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങളുടെ ആധികാരിക
രേഖകളില്‍ ഒന്നായ
റേഷന്‍ കാര്‍ഡ്
പുതുക്കുന്നതുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ള പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് പുതുക്കാനുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡുകള്‍ കുറ്റമറ്റ
രീതിയില്‍ പുതുക്കി
നല്‍കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സിവല്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
വാഹന ഇന്ധന ഔട്ട് ലെറ്റ്
1512.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
കീഴില്‍ എത്ര വാഹന
ഇന്ധന ഔട്ട് ലെറ്റുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റുകള്‍ മുഖേന
കോര്പ്പറേഷന് നഷ്ടം
സംഭവിക്കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഔട്ട്
ലെറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
മണ്ണുത്തിയില്‍
ഇത്തരത്തില്‍ വാഹന
ഇന്ധന ഔട്ട് ലെറ്റ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
നടപടികള്‍
1513.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
നടപടി ആരംഭിച്ചത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതുമായി
ബന്ധപ്പെട്ട്
വന്നിട്ടുള്ള അപാകതകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
മാവേലി
സ്റ്റോറുകള്‍ വഴി
നിത്യോപയോഗ സാധനങ്ങള്‍
1514.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകള്‍ വഴി
നിത്യോപയോഗ സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
നല്കിയ വകയില്‍ കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
എത്ര കോടി രൂപ
സപ്ലൈകോയ്ക്ക്
നല്‍കാനുണ്ട്;
(ബി)
പ്രസ്തുത
സര്‍ക്കാര്‍,
വിപണിയില്‍
ഇടപെടുന്നതിന്
സപ്ലൈകോയ്ക്ക് ആവശ്യമായ
തുക നല്‍കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പാവപ്പെട്ടവര്‍ക്ക്
മാവേലി സ്റ്റോറുകളില്‍
നിന്നും സബ്സിഡി
നിരക്കില്‍
അവശ്യസാധനങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
വിപണിയില്‍
ഇടപെടുന്നതിനും സബ്സിഡി
നിരക്കില്‍
അവശ്യസാധനങ്ങള്‍
നല്‍കുന്നതിനും എത്ര
കോടി രൂപ സപ്ലൈകോയ്ക്ക്
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഇന്ധനം
ലഭിക്കുന്നതിന്
നിലവിലുള്ള വ്യവസ്ഥകളിലെ
മാറ്റം
1515.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ധന
വിതരണ കേന്ദ്രങ്ങളില്‍
നിന്ന് ഇന്ധനം
ലഭിക്കുന്നതിന്
നിലവിലുള്ള
വ്യവസ്ഥകളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
വാഹനവുമായി
ഇന്ധനം നിറയ്ക്കാന്‍
പെട്രോള്‍
പമ്പിലെത്തുന്നവര്‍ക്ക്
ഇന്ധനത്തിന്റെ വില
നല്കിയാലും
ഹെല്മെറ്റുണ്ടെങ്കിലെ
ഇന്ധനം നല്‍കാവൂ എന്ന്
സിവില്‍ സപ്ലൈസ്
വകുപ്പ് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അത് ഏത് നിയമ
വ്യവസ്ഥ
അനുസരിച്ചാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഹെല്‍മെറ്റ് ധരിക്കാത്ത
ഇരുചക്രവാഹന
യാത്രക്കാര്‍ക്ക്
പെട്രോള്‍
നല്‍കുന്നതിന്
ഏതെങ്കിലും വിധത്തിലുളള
നിയന്ത്രണത്തിന്
തയ്യാറാകുന്നുണ്ടോയെന്ന
വിശദവിവരം
ലഭ്യമാക്കാമോ?
സപ്ലൈകോ
വഴി മിതമായ നിരക്കില്‍
സാധനങ്ങള്‍ വിതരണം
ചെയ്യാന്‍ നടപടി
1516.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പുവഴി
വില്‍ക്കുന്ന നോണ്‍
മാവേലി ഇനങ്ങളില്‍
പലതിനും മാര്‍ക്കറ്റ്
വിലയേക്കാള്‍ കൂടുതല്‍
വില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സപ്ലൈകോ
മുന്‍കാലങ്ങളില്‍
നടത്തിയ
അശാസ്ത്രീയമായതും
ആക്ഷേപങ്ങള്‍
നിറഞ്ഞതുമായ
പര്‍ച്ചേയ്സ് രീതികള്‍
പുന:പരിശോധിക്കുന്നതിനും
, ന്യൂനതകള്‍
പരിഹരിച്ച്
മാര്‍ക്കറ്റ്
വിലയേക്കാള്‍ കുറഞ്ഞ
നിരക്കില്‍ സാധനങ്ങള്‍
വിതരണം ചെയ്യുന്നതിനും
ആവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
മൊബൈല്‍
മാവേലി സ്റ്റോറുകള്‍
1517.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ സംസ്ഥാനത്ത്
അനുവദിച്ച മൊബെെല്‍
മാവേലി സ്റ്റോറുകളുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
നിലവില്‍
പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
സിവില്‍
സപ്ലൈസ് -കുട്ടനാട്
1518.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
സിവില്‍ സപ്ലൈസ്
വകുപ്പ് മുഖാന്തിരം
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
ഡിപ്പോകള്‍
അനുവദിക്കാന്‍ നടപടി
1519.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ താലൂക്കുകളിലും
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ഡിപ്പോകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഡിപ്പോകള്‍
ഇല്ലാത്ത
താലൂക്കുകളില്‍ പുതിയ
ഡിപ്പോ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
അടച്ച് പൂട്ടിയ
കോതമംഗലം ഡിപ്പോ,
ആവശ്യമായ സ്റ്റാഫുകളെ
നിയമിച്ചുകൊണ്ട് പഴയ
രീതിയില്‍ തന്നെ
തുറന്നു
പ്രവര്‍ത്തിപ്പിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ
?
സപ്ലൈകോ
കര്‍ഷകരില്‍ നിന്നും
സംഭരിച്ച നെല്ലിന്റെ വില
1520.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
,കര്‍ഷകരില്‍ നിന്നും
സംഭരിച്ച നെല്ലിന്റെ
വിലയിനത്തില്‍
നല്കാന് ബാക്കിയുള്ള
തുകയുടെ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള നെല്ലിന്റെ
വില ഏതു തീയതിക്കകം
നല്‍കുമെന്ന്
അറിയിക്കാമോ;
(സി)
ഈ
വര്‍ഷത്തെ ഒന്നാം വിള
നെല്ലിന്റെ സംഭരണം
കാര്യക്ഷമമാക്കാനും,
സംഭരണവില നെല്ല്
സംഭരിച്ച തീയതി മുതല്‍
ഒരാഴ്ചയ്ക്കകം
നല്‍കാനും
നടപടികളെടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
കണ്ണൂര്‍
ജില്ലയിലെ മാവേലി
സ്റ്റോറുകള്‍
1521.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ നിലവില്‍
എത്ര മാവേലി
സ്റ്റോറുകളുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ജില്ലയില്‍
പുതുതായി മാവേലി
സ്റ്റോറുകള്‍
അനുവദിക്കണമെന്ന
പ്രൊപ്പോസല്‍
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യാന്‍ നടപടി
1522.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കല്‍
നടപടികള്‍ രണ്ട്
വര്‍ഷത്തോളമായി
നിര്‍ത്തിവച്ചിരിക്കുന്നത്
മൂലം
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുക്കിയ
റേഷന്‍കാര്‍ഡ് ഉടന്‍
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മോഡേണ്‍ റൈസ്മില്‍
1523.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടച്ചു
പൂട്ടിയ ആലത്തൂര്‍
മോഡേണ്‍ റൈസ്മില്‍
നടത്തിപ്പ് ചുമതല സഹകരണ
സംഘത്തെ ഏല്പിച്ച്
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്‍
പുനരുദ്ധരിക്കാനുള്ള
ഫണ്ട് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ
വ്യക്തമാക്കുമോ?
പൊതുവിതരണ
രംഗത്ത്
കമ്പ്യൂട്ടര്‍വത്കരണത്തിന്
പദ്ധതി
1524.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിതരണ രംഗം
കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
കൈക്കൊളളുകയുണ്ടായി;വിശദീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകള്‍
1525.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകള്‍
എത്രയെണ്ണമാണ്
അനുവദിച്ചിട്ടുളളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര എണ്ണം നിലവിൽ
പ്രവര്‍ത്തിക്കുന്നണ്ടെന്നും
2015-2016 വര്‍ഷത്തില്‍
എത്ര രൂപയുടെ
വിറ്റുവരവാണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;പ്രസ്തുത
മാവേലി സ്റ്റോറുകള്‍
ലാഭത്തിലാണോ
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വെളിപ്പെടുത്താമോ?
കോഴിക്കോട്
താലൂക്കിലെ റേഷന്‍ വിതരണ
കമ്മീഷന് കുടിശ്ശിക
1526.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ റേഷന്‍
വിതരണ ഡിപ്പോകളില്‍
കഴിഞ്ഞ ആറ് മാസമായി
കമ്മീഷന്
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ?
സപ്ലൈക്കോ
ജീവനക്കാരുടെ പ്രശ്നങ്ങൾ
1527.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെക്കോയിലെ
ഡെപ്യൂട്ടേഷന്
നിര്‍ത്തലാക്കുവാന്‍
തീരുമാനമെടുക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തുടങ്ങിയ 230 പുതിയ
സപ്ലെെക്കോ
ഒൗട്ട്ലെറ്റുകള്‍ക്ക്
ആനുപാതികമായി
തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ന്യൂനത
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പി.എസ്.സി.
വഴി നിയമിതരായ
സപ്ലൈക്കോ
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷനും പെന്‍ഷനും
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സപ്ലൈക്കോയില്‍
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കുവാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രൊഡക്ടിവിറ്റി
കൗണ്‍സിലിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സപ്ലൈക്കോയില്‍ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
ഇവയിലേക്ക് നിയമനം
തുടങ്ങിയോയെന്നും
വ്യക്തമാക്കാമോ;
(എഫ്)
കോമണ്‍
സര്‍വ്വീസ് റൂള്‍
സപ്ലൈക്കോയില്‍ എന്നു
മുതല്‍
നടപ്പിലാക്കുമെന്ന്
വിശദമാക്കാമോ;കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് പദ്ധതി
സപ്ലൈക്കോയില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ജി)
സപ്ലൈക്കോയിലെ
ദിവസവേതനപ്രകാരം
ജോലിചെയ്യുന്നവരുടെ
വേതനം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇവര്‍ക്ക് മിനിമം കൂലി
നടപ്പില്‍ വരുത്തുമോ;
2016 ജൂണ്‍ 30-ാം തീയതി
വരെ സപ്ലൈക്കോയില്‍
സ്ഥിരം ജീവനക്കാരുടെ
ജൂനിയര്‍അസിസ്റ്റന്റ്,
സീനിയര്‍അസിസ്റ്റന്റ്-II,
സീനിയര്‍അസിസ്റ്റന്റ്-I,
എന്നീ തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
വിലക്കയറ്റം
തടയാന്‍ പുതിയ മാവേലി
സ്റ്റോറുകള്‍
1528.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന്റെ ഭാഗമായി
പുതുതായി മാവേലി
സ്റ്റോറുകളും സപ്ലൈകോ
സ്റ്റോറുകളും
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തിരുവമ്പാടി
മണ്ഡലത്തിലെ കൂമ്പാറ,
കാരമൂല, സൗത്ത്
കൊടിയത്തുര്‍
എന്നിവിടങ്ങളില്‍
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
1529.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലെ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
തസ്തികയിലെ മുഴുവന്‍
ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
തൃപ്പുണിത്തുറ
ഫ്ലോട്ടിങ്ങ്
മാവേലിസ്റ്റോര്‍
1530.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തിലെ ഉള്‍നാടന്‍
ജലപാത
പ്രയോജനപ്പെടുത്തി ഒരു
ഫ്ലോട്ടിങ്ങ് മാവേലി
സ്റ്റോറിന്റെ സേവനം
ലഭ്യമാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പൊതുജനത്തിനു
പ്രയോജനകരമാകുന്ന
തരത്തില്‍ ഇത്തരം സേവനം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
റേഷന്‍കടകളില്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാരം
1531.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളില്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗോഡൗണുകളില്‍
റേഷന്‍സാധനങ്ങള്‍
സൂക്ഷിക്കുന്നതിനുള്ള
സൗകര്യക്കുറവുമൂലം
റേഷന്‍ വിതരണത്തിനുള്ള
സാധനങ്ങള്‍
കേടുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗുണനിലവാര
പരിശോധന കര്‍ശനമാക്കി
റേഷന്‍കടകളിലൂടെ
ഗുണനിലവാരമുള്ള
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
മാവേലിസ്റ്റോറുകളുടെയും
സപ്ലൈകോ സ്റ്റോറുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
1532.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
യു. ആര്. പ്രദീപ്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാവേലി
സ്റ്റോറുകളുടെയും
സപ്ലൈകോ
സ്റ്റോറുകളുടെയും നാമ
മാത്രമായ
പ്രവര്‍ത്തനങ്ങള്‍
വിലവര്‍ദ്ധനവിന്
കാരണമായിട്ടുള്ളതായി
പരിശോധനയില്‍
വ്യക്തമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
വ്യാപിപ്പിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ജനസാന്ദ്രതയും
പ്രാദേശികമായ
ആവശ്യകതയും
കണക്കിലെടുത്ത്
പുതുതായി മാവേലി
സ്റ്റോറുകളും സപ്ലൈകോ
സ്റ്റോറുകളും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുന്ദമംഗലം
കണ്‍സ്യൂമര്‍ കോടതി
1533.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
കണ്‍സ്യൂമര്‍ കോടതി
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയായിട്ട് എത്ര
വര്‍ഷമായെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോടതി ഈ
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ?
ഹോട്ടലുകളില്‍
വിതരണം ചെയ്യുന്ന
കുടിവെള്ളം
1534.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍
ആശ്രയിക്കുന്ന ഇടത്തരം
ഹോട്ടലുകളില്‍ പോലും
സൗജന്യ കുടിവെള്ളത്തിനു
പകരം മിനറല്‍ വാട്ടര്‍
പണം നല്കി
വാങ്ങുന്നതിന്
നിര്‍ബന്ധിതമായിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സാഹചര്യത്തില്‍
ഹോട്ടലുകളില്‍ ശുദ്ധമായ
കുടിവെള്ളം
മുന്‍കാലങ്ങളിലെ പോലെ
സൗജന്യമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ റീജ്യണല്‍
അനലറ്റിക്കല്‍ ലാബില്‍
ജി.സി.എം.എസ്
സ്ഥാപിക്കാന്‍ നടപടി
1535.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ റീജ്യണല്‍
അനലറ്റിക്കല്‍ ലാബില്‍
ജി.സി.എം.എസ് പോലുള്ള
ആധുനിക ഉപകരണങ്ങള്‍
ഇല്ലെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇവ
സ്ഥാപിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
കേരളത്തില്‍
ഏതെല്ലാം ജില്ലകളിലെ
ലാബുകളിലാണ് ഈ
ഉപകരണങ്ങള്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ?
കായംകുളത്ത്
ലീഗല്‍ മെട്രോളജി സബ്
സെന്റര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
T 1536.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
മിനി സിവില്‍
സ്റ്റേഷന്
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ജോയിന്റ്
ആര്.ടി.ഒ.യുടെ ഓഫീസിന്
അനുബന്ധമായി,
മണ്ഡലത്തിലെ
ഓട്ടോറിക്ഷാ
തൊഴിലാളികള്‍ക്ക്
മീറ്റര്‍
പതിപ്പിക്കുന്നതിനായി
മാസത്തില്‍ രണ്ട്
തവണയെങ്കിലും ലീഗല്‍
മെട്രോളജി സബ് സെന്റര്‍
അനുവദിച്ച്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
ലീഗല്‍
മെട്രാേളജി പാക്കേജ്ഡ്
കമ്മോഡിറ്റീസ് റൂള്‍
2011പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
1537.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രാേളജി പാക്കേജ്ഡ്
കമ്മോഡിറ്റീസ് റൂള്‍
2011 പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്ര; എത്ര
തുക പിഴയിനത്തില്‍
ഇൗടാക്കി;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റൂള്‍ നിലവില്‍
വന്നശേഷം ഓരോവര്‍ഷവും
വ്യവസ്ഥകള്‍ ലംഘിച്ച്
വിപണനം നടത്തിയതായി
കണ്ടെത്തിയ
ഉല്പന്നങ്ങള്
എന്തെല്ലാമാണെന്നും അവ
നിലവില്‍ വിപണിയില്‍
ഉണ്ടോ എന്നും
വ്യക്തമാക്കാമോ;
ഒരിക്കല്‍ കണ്ടെത്തി
പിഴ ഇൗടാക്കിയ ശേഷം
വീണ്ടും വിപണനം
കണ്ടെത്തിയ
ഉല്പന്നങ്ങള്/സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നുള്ള
വിശദാംശം നല്‍കുമോ;
(സി)
പായ്ക്ക്
ചെയ്ത് ഉല്പന്നങ്ങള്
ഇറക്കുമതി
ചെയ്യുന്നവരും
വിതരണത്തിലെത്തിയ്ക്കുന്നവരും
ലീഗല്‍ മെട്രോളജി
വകുപ്പില്‍ രജിസ്റ്റര്‍
ചെയ്യണമെന്ന വ്യവസ്ഥ
പ്രകാരം എത്രപേര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
നിയമപ്രകാരം
രജിസ്റ്റര്‍ ചെയ്യാതെ
സംസ്ഥാനത്തു വിപണനം
നടത്തുന്ന പ്രധാന
ഉല്പന്നങ്ങള്
കണ്ടെത്താനും വിപണനം
തടയാനും എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?