തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
1169.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതിയുടെ
ഭാഗമായി സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവ് ആണ്
നല്‍കുന്നത്;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈവരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
1170.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രദേശത്ത് വീട്
നഷ്ടപ്പെട്ടവരില്‍ ഇനി
എത്ര പേര്‍ക്ക്
പുനരധിവാസം
നല്‍കാനുണ്ട്;
വിശദമാക്കുമോ;
(ബി)
ടി
പദ്ധതി പ്രദേശവുമായി
ബന്ധപ്പെട്ട് പരമ്പരാഗത
തൊഴില്‍
ചെയ്തുവന്നവര്,
തൊഴില്‍ നഷ്ടപ്പെട്ട
ഹോട്ടല്‍ തൊഴിലാളികള്‍
എന്നിവരില്‍ ഇനി എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്‍കാനുണ്ട്
എന്നറിയിക്കാമോ?
വിഴിഞ്ഞം
പദ്ധതി
1171.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
മുന്‍ ഗവണ്മെന്റ്
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക്
സാമ്പത്തികമായി
എന്തെല്ലാം സഹായങ്ങളാണ്
കേന്ദ്ര ഗവണ്മെന്റ്
നല്‍കാമെന്ന്
സമ്മതിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
കൊയിലാണ്ടി
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണം
1172.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2007-ല്‍
നിര്‍മ്മാണത്തിന്
തുടക്കമിട്ട കൊയിലാണ്ടി
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണം 2011-2016
കാലയളവില്‍ വേണ്ടത്ര
പുരോഗമിക്കാത്തതായും
സമയബന്ധിതമായി
പൂര്ത്തിയാക്കാത്തതതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
ഹാര്‍ബ്ബറില്‍ ഇനി
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പൂര്ത്തിയാക്കാനുളളതെന്നും
അത് എപ്പോള്‍
പൂര്ത്തിയാക്കുാന്
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
1173.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോ; വിശദാംശം
അറിയിക്കുമോ;
(ബി)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
സ്ഥാപിതമായതിന്റെ
ഭാഗമായി എത്ര പേര്‍ക്ക്
പുതുതായി തൊഴില്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; മുമ്പ്
കൊച്ചി തുറമുഖത്ത് എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചിരുന്നു;
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി ആരംഭിച്ചശേഷം
കൊച്ചിന് പോര്‍ട്ട്
ട്രസ്റ്റിനു ലഭിച്ച
റവന്യൂ പങ്കും കപ്പല്‍
ചാലിലെ മണ്ണു
നീക്കുന്നതിനും
മറ്റുമായി
(ഡ്രെഡ്ജിംഗ്)
ചെലവഴിച്ച തുക
എത്രയെന്നും
അറിയിക്കാമോ?
കൊയിലാണ്ടി
കൊല്ലം തുറമുഖപ്രദേശത്ത്
ചരിത്ര-നാവിക മ്യൂസിയം
1174.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏറ്റവും പ്രാചീന
തുറമുഖമായിരുന്ന
ഫന്തറീന എന്ന പേരില്‍
അറിയപ്പെട്ടിരുന്നതാണ്
കൊയിലാണ്ടി കൊല്ലം
തുറമുഖം എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്തിന്റെ ചരിത്ര
- പൗരാണിക പ്രാധാന്യം
കണക്കിലെടുത്ത് ഇവിടെ
ഒരു ചരിത്ര-നാവിക
മ്യൂസിയം സ്ഥാപിക്കുന്ന
കാര്യം പരിഗണിക്കാമോ;
(സി)
2006-2011
കാലത്ത് ഇടത് പക്ഷ
സര്‍ക്കാര്‍ മുസിരിസ്
മാതൃകയില്‍ പന്തലായനി
സ്പൈസ് റൂട്ട് എന്ന
പദ്ധതി
ആവിഷ്കരിച്ചിരുന്നുവോ;
ഡോ. കെ. കെ. എന്‍.
കുറുപ്പ് അദ്ധ്യക്ഷനായി
അന്ന് സമിതി നടത്തിയ
പഠനങ്ങള്‍
എന്തെല്ലാമായിരുന്നു;
പ്രസ്തുത പഠന
റിപ്പോര്‍ട്ടിന്റെ
പൂര്‍ണ്ണ രൂപം
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടകള്‍
1175.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുരാവസ്തു
വകുപ്പിന്റെ കീഴില്‍
നിലവില്‍ എത്ര
കോട്ടകളാണുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോട്ടകള്‍ക്ക്
സര്‍ക്കാര്‍ രേഖ
പ്രകാരം ഭൂമിയുണ്ടോ;
എങ്കില്‍ ഓരോ
കോട്ടയ്ക്കും എത്ര
ഏക്കര്‍ വീതം
ഭൂമിയുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയിലയിലെ ഓരോ
കോട്ടയുടെയും എത്ര
ഏക്കര്‍ ഭൂമി സ്വകാര്യ
വ്യക്തികള്‍
കയ്യേറിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
കയ്യേറിയ ഭൂമി തിരിച്ചു
പിടിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
കൊല്ലമ്പുഴ
കൊട്ടാരത്തിന്റെയും
കിളിമാനൂര്‍
കൊട്ടാരത്തിന്റെയും
ജീര്‍ണ്ണാവസ്ഥ
1176.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കൊല്ലമ്പുഴ
കൊട്ടാരത്തിന്റെയും
കിളിമാനൂര്‍
കൊട്ടാരത്തിന്റെയും
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കൊട്ടാരങ്ങള്‍
നവീകരിക്കാന്‍
എന്തെല്ലാം പദ്ധതികള്‍
പുരാവസ്തുവകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തിന്
പുറത്തുളള സംരക്ഷിത
സ്മാരകങ്ങളുടെ
അറ്റകുറ്റപ്പണികള ്
1177.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്തിന്
പുറത്തുളള സംരക്ഷിത
സ്മാരകങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്മാരകങ്ങളുടെ
അറ്റകുറ്റപ്പണികള്‍
കൃത്യമായി
നടന്നുവരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
അറ്റകുറ്റപ്പണികള്‍
നടത്തി പ്രസ്തുത
സ്മാരകങ്ങളെ
സംരക്ഷിക്കുന്നതിനും
അവയോട് ചേര്‍ന്നുളള
ഭൂമി
സംരക്ഷിക്കുന്നതിനും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം?
തുണ്ടിടപ്പറമ്പില്‍
മിശ്രഭോജന സ്മാരകം
1178.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്രത്തില്‍
ഇടം നേടിയ മിശ്രഭോജനം
നടന്ന പള്ളിപ്പുറം
പഞ്ചായത്തിലെ
തുണ്ടിടപ്പറമ്പില്‍
പ്രദേശത്ത് മുസിരിസ്
പൈതൃക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുയോജ്യമായ സ്മാരകം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചരിത്രസ്മാരകങ്ങളുടെ
സംരക്ഷണം
1179.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്രസ്മാരകങ്ങള്‍
സംരക്ഷിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെങ്കിലും
പൈതൃകമ്യൂസിയം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തിലുള്ള
മ്യൂസിയങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
സംവിധാനങ്ങളാണ്
മ്യൂസിയങ്ങളില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേരളത്തിലെ
പ്രധാന
ചരിത്രസ്മാരകങ്ങള്‍
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?