ആനയറ
കര്‍ഷക ഭവന്
1003.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
കാലത്തെ സര്‍ക്കാര്‍
ആരംഭിച്ച
തിരുവനന്തപുരത്തെ
ആനയറയിലുളള 'കര്‍ഷക
ഭവന്'
പുനഃക്രമീകരിച്ച്
കര്‍ഷകര്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൃഷി
ഭവനുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
1004.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കൃഷി
ഭവനുകളില്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
പ്രാധാന്യമുള്ള ഈ
പ്രദേശത്തെ
കൃഷിഭവനുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് മുന്തിയ
പരിഗണന നല്‍കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
നെല്ല് ഉല്പാദനം
1005.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നെല്ല് ഉല്പാദനം
ഇനിയും സംസ്ഥാനത്തിന്റെ
ആവശ്യത്തിനനുസരിച്ച്
ഉയര്‍ന്നിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ലഭ്യമായ പരമാവധി
നെല്‍പ്പാടങ്ങളില്‍
കൃഷി ഇറക്കി
സംസ്ഥാനത്തിന്റെ നെല്ല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കുറ്റ്യാടി നിയോജക
മണ്ഡലത്തിലെ വേളം,
ആയഞ്ചേരി
,തിരുവള്ളൂര്‍,
മണിയൂര്‍ എന്നീ
പഞ്ചായത്തുകളിലായി
ഏതാണ്ട് മുന്നൂറ്
ഹെക്ടര്‍ നെല്പാടം
കൃഷിയോഗ്യമല്ലാതെ
തരിശായി കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
മലബാറിന്റെ നെല്ലറയായ ഈ
കോള്‍ നിലങ്ങള്‍
കൃഷിയോഗ്യമാക്കുന്നതിന്
പ്രത്യേക പാക്കേജിന്
രൂപം നല്‍കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ ?
പി.എം.കെ.എസ്.വൈ.
പദ്ധതി
1006.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന്‍മന്ത്രി
കൃഷി സിഞ്ചായ് യോജന
(PMKSY) പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
ചുമതലപ്പെടുത്തിയിട്ടുള്ള
വകുപ്പുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന് ഓരോ
വകുപ്പുകളെയും
ചുമതലപ്പെടുത്തിയിരിക്കുന്ന
കാര്യങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ ;
(ഡി)
പി.എം.കെ.എസ്.വൈ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ തുക
ലഭ്യമാക്കുന്ന രീതി
വ്യക്തമാക്കുമോ ;
(ഇ)
ഈ
പദ്ധതിക്ക് ഇപ്പോള്‍
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും അവ ഏതു തരം
പണികള്ക്കെന്നും
വ്യക്തമാക്കുമോ ?
ജൈവ
കൃഷി
1007.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ജൈവ കൃഷി രീതി
വ്യാപിപ്പിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു
നടപ്പാക്കിയത്;വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
അഭയ
കര്‍ഷക പെന്ഷന്
1008.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
നടപ്പാക്കി വരുന്ന അഭയ
കര്‍ഷക പെന്ഷന്
എത്രപേര്‍ക്ക്
നല്‍കിവരുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പെന്ഷന്
നല്കുന്നതില്
ഇപ്പോള്‍
കുടിശ്ശികയുണ്ടോ;
എത്രമാസത്തെ
കുടിശ്ശികയാണ്
കൊടുത്തു
തീര്ക്കാനുളളതെന്നും
അത് എന്നത്തേയ്ക്ക്
കൊടുക്കാന്‍
സാധിക്കുമെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പെന്ഷന് പ്രതിമാസം
എത്ര രൂപയാണെന്നും ഇത്
ലഭിക്കുന്നതിനായി
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ?
ജൈവ
പച്ചക്കറി കൃഷി
1009.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകൾക്കു കീഴില്‍
വരുന്നതും
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ സ്ഥലം
ജൈവ പച്ചക്കറി
കൃഷിക്കായി
പ്രയോജനപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ജൈവ
പച്ചക്കറി കൃഷി
ചെയ്യുന്നതിനുള്ള
അനുവാദം
ലഭിക്കുന്നതിനായി
ഏതെങ്കിലും വകുപ്പ്
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടി സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1010.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതിയുടെ
ഭാഗമായി മീരന്പുഴ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി നീരൊഴുക്കും
മത്സ്യസമ്പത്തും
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
സ്വീകരിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിന്
നിയോഗിച്ചിരിക്കുന്ന
ഏജന്‍സി ഏതെന്നും, എത്ര
തുകയാണ് ഇതിനായി
അനുവദിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ആഴം
വര്‍ദ്ധിപ്പിക്കല്‍
പ്രവൃത്തി
നടപ്പാക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വിശദമാക്കാമോ; എങ്കില്‍
തടസ്സം നീക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
പഴം,
പച്ചക്കറികളിലെ കീടനാശിനി
പ്രയോഗം
1011.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പഴങ്ങളിലും
പച്ചക്കറികളിലും
മാരകമായ രീതിയില്‍
കീടനാശിനി
പ്രയോഗിക്കുന്നത്
കണക്കിലെടുത്ത് പരിശോധന
നടത്തുന്നതിനും,
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്നും
വിശദീകരിക്കാമോ;
(ബി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
പച്ച
തേങ്ങാ സംഭരണം
1012.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പച്ച തേങ്ങാ
സംഭരണത്തിന് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തു
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതികള്‍
വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കൃഷി
വകുപ്പിന് ധനസഹായം
1013.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
ഭരണകാലത്ത് (2011-2016)
കൃഷി വകുപ്പിന്
ധനവകുപ്പില്‍ നിന്ന്
ഓരോ സാമ്പത്തിക
വര്‍ഷവും എത്ര കോടി രൂപ
അനുവദിച്ചിരുന്നു;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏതൊക്കെ മേഖലയില്‍
ചെലവഴിച്ചു എന്നുള്ള
വിവരങ്ങള്‍ സാമ്പത്തിക
വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
റൈസ്
ബയോപാര്‍ക്ക്
1014.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
റൈസ് ബയോപാര്‍ക്ക്
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പുതിയ
ജൈവ കൃഷി പദ്ധതികള്‍
1015.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
2011-2016
കാലഘട്ടത്തില്‍
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ജൈവ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
തരിശു
ഭൂമി
1016.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
എത്ര ഹെക്ടർ തരിശു
ഭൂമിയാണുള്ളത് ;
(ബി)
അഞ്ച്
വര്‍ഷത്തെ യു.ഡി.എഫ്.
ഭരണത്തില്‍ എത്ര
ഹെക്ടര്‍ വയല്‍ നികത്തി
എന്ന് അറിയിക്കാമോ;
(സി)
ഫലവൃക്ഷങ്ങൾ
ധാരാളമുള്ള ഭൂമിയില്‍
വീട് വെയ്ക്കുവാൻ
അനുമതി നല്‍കുമോ?
നെല്‍
വയല്‍ ഉടമസ്ഥര്‍ക്ക്
റോയല്‍റ്റി
1017.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്ത
ജലസംഭരണിയായ നെല്‍
വയലുകള്‍
സംരക്ഷിക്കുന്നത്
പ്രകൃതി ആവാസ വ്യവസ്ഥ
സംരക്ഷണമായി കണ്ട് നിലം
ഉടമസ്ഥര്‍ക്ക്
റോയല്‍റ്റി നല്കുന്ന
കാര്യം സ്രക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
നാണ്യ
വിളകള്‍
1018.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
റബ്ബര്‍, തെങ്ങ്, ഏലം,
കുരുമുളക്, ജാതിക്ക,
അടയ്ക്ക തുടങ്ങിയവയുടെ
വില
എത്രയായിരുന്നെന്നും
അധികാരമൊഴിയുമ്പോഴുള്ള
വില
എത്രയായിരുന്നെന്നും
വ്യക്തമാക്കുമോ?
(ബി)
മുന്‍
സര്‍ക്കാരിന്‍െറ
കാലയളവില്‍
ഏലത്തോട്ടങ്ങള്‍,
കുരുമുളകുതോട്ടങ്ങള്‍,
തെങ്ങിന്തോട്ടങ്ങള്,
ജാതി തോട്ടങ്ങള്‍,
റബ്ബര്‍ തോട്ടങ്ങള്‍,
അടയ്ക്കാതോട്ടങ്ങള്
എന്നിവ എത്ര
ഏക്കറായിരുന്നുവെന്നും
അധികാരമൊഴിയുമ്പോള്‍
എത്ര ഏക്കര്‍
സ്ഥലങ്ങള്‍ കൃഷി
യോഗ്യമായിരുന്നെന്നും
ഏതെല്ലാം മേഖലകളില്‍
മേല്‍പരാമര്‍ശിച്ച
കാര്‍ഷിക വിളകള്‍
ഒഴിവാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍ യു.ഡി.എഫ്
ഭരണ കാലയളവില്‍ എത്ര
പേര് ആത്മഹത്യ
ചെയ്തെന്നും ഇവരുടെ
കുടുംബങ്ങള്‍ക്ക് മുന്‍
സര്‍ക്കാര്‍ എന്തു
സഹായം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കാര്‍ഷിക മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
സമഗ്ര
പച്ചക്കറി വികസന പദ്ധതി
1019.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സമഗ്ര പച്ചക്കറി
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തു
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
സമഗ്ര
പച്ചക്കറി വികസന പദ്ധതി
മൂലം എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തരിശു
ഭൂമിയില്‍ കൃഷി
1020.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
ആയിരക്കണക്കിന് ഏക്കര്‍
കൃഷിഭൂമി തരിശായി
കിടക്കുന്ന
സാഹചര്യത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കൂടി
പങ്കാളിത്തത്തോടെ
നിര്‍ബന്ധമായും
കൃഷിയിറക്കാനുളള
എന്തെങ്കിലും പദ്ധതി
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
റബര്‍
കര്‍ഷകരുടെ പ്രതിസന്ധി
1021.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബര്‍
കര്‍ഷകരെ വിലയിടിവില്‍
നിന്ന്
സംരക്ഷിക്കുന്നതിനായി
ഏര്‍പ്പെടുത്തിയ റബര്‍
സംഭരണം ഇപ്പോഴും
തുടരുന്നുണ്ടോ;
(ബി)
ഗ്രേഡ് 4 റബറും
ലാറ്റക്സും കിലോയ്ക്ക്
എത്ര രൂപയ്ക്കാണ്
ഇപ്പോള്‍
സംഭരിക്കുന്നത്; ഇൗ തുക
എന്നു മുതലാണ്
നല്കാന് തുടങ്ങിയത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതുവരെ
എത്ര ടണ്‍ റബര്‍
ഇത്തരത്തില്‍ സംഭരിച്ചു
എന്നും ഇതിനായി ആകെ
എത്ര രൂപ ചെലവഴിച്ചു
എന്നും
വെളിപ്പെടുത്താമോ;
(ഡി)
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
താങ്ങുവില ഉയര്‍ത്താന്‍
നീക്കമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ഹൈടെക്
കൃഷി
1022.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഹൈടെക് കൃഷി രീതി
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്ത്
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കര്‍ഷക
ക്ഷേമ ബോര്‍ഡ്
1023.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
ക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡ് മുഖേന
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാനുദ്ദേശിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ബോര്‍ഡ് ലക്ഷ്യമിടുന്ന
ആനുകൂല്യങ്ങള്‍ എന്ന്
മുതല്‍ കര്‍ഷകര്‍ക്ക്
നല്‍കുമെന്ന്
വ്യക്തമാക്കാമോ ?
കാർഷിക
മേഖലയിൽ വ്യാപാര
കരാറുകളുടെ
പ്രത്യാഘാതങ്ങൾ
1024.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡബ്ല്യു.
ടി .ഒ ,ആസിയാൻ
അംഗരാഷ്ട്രങ്ങളുമായുണ്ടാക്കിയ
സ്വതന്ത്രവ്യാപാര
കരാറുകള്‍ കേരളത്തിലെ
കാര്‍ഷിക മേഖലയെയും
റബ്ബര്‍
ഉള്‍പ്പെടെയുള്ള
തോട്ടവിളകളെയും
ഏതെല്ലാം തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിശകലനം
നടത്തിയിട്ടുണ്ടോ ;
(ബി)
വ്യാപാരക്കരാറുകള്‍
മൂലം തകര്‍ച്ച
നേരിടുന്ന ജീവനോപാധി
വിളകളായ റബ്ബര്‍,
നാളികേരം, കുരുമുളക്,
കാപ്പി, ജാതി, ഏലം,
നെല്ല് എന്നിവയെ, മറ്റു
രാജ്യങ്ങളില്‍
ചെയ്തപോലെ, "ഹൈലി
സെന്‍സിറ്റീവ് "
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
കരാറുകള്‍ കര്‍ഷക
സമൂഹത്തിലുണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
മറികടക്കുന്നതിനായി
അടിയന്തിരമായി നടപടികൾ
സ്വീകരിക്കുമോ ;
(ഡി)
സ്വീകരിക്കുമെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ?
കര്‍ഷക
ആത്മഹത്യ
1025.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മുതല്‍ 2016 മെയ്
വരെ സംസ്ഥാനത്ത് എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കാര്‍ഷിക
കടാശ്വാസ നിധിയില്‍
നിന്ന് ഇവരുടെ
കുടുംബങ്ങൾക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കിൽ വിശദവിവരം
നല്‍കുമോ ;
(സി)
കര്‍ഷക
ആത്മഹത്യകള്‍
ഇല്ലാതാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ഭക്ഷ്യ
വിളകളുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികൾ
1026.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ.എം. ആരിഫ്
,,
മുരളി പെരുനെല്ലി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
നടത്തുന്ന ഭൂമിയുടെ
വിസ്തീര്‍ണ്ണം വര്‍ഷം
തോറും കുറഞ്ഞുവരുന്നത്
തടയുന്നതിനായി എന്തു
പദ്ധതിയാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
സംസ്ഥാനത്തെ
കൃഷിഭവനുകൾക്കുള്ള
പങ്ക് അവലോകനം
ചെയ്തിട്ടുണ്ടോ;
കൃഷിഭവനുകളെ
പുന:സംഘടിപ്പിച്ച്
കാര്‍ഷിക മേഖലയുടെ,
പ്രത്യേകിച്ചു്
ഭക്ഷ്യവിളകളുടെ
വികസനത്തിന്
ചാലകശക്തിയായി
മാറ്റുവാന്‍
നടപടിയെടുക്കുമോ
എന്നറിയിക്കാമോ :
(സി)
കാര്‍ഷിക
മേഖലയിലേക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുക എന്ന
ഉദ്ദേശ്യത്തോടെ
സാങ്കേതിക വിദ്യകളുടെ
വ്യാപനവും
യന്ത്രവത്കരണവും
നടപ്പാക്കുന്നതിനെക്കുറിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ കൃഷി വകുപ്പിന്
കീഴിലുള്ള താത്കാലിക
ജീവനക്കാര്‍
1027.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വിവിധ
ഓഫീസുകളിലായി
കൃഷിവകുപ്പിന്റെ
കീഴില്‍ (സോയില്‍
സര്‍വ്വേ, സോയില്‍
കണ്‍സര്‍വേഷന്‍
ഉള്‍പ്പെടെ)
താല്‍ക്കാലിക
അടിസ്ഥാനത്തില്‍
ഏതൊക്കെ തസ്തികകളില്‍,
ഏതൊക്കെ ഓഫീസുകളില്‍
എത്രപേര്‍ ജാേലി
നോക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ എത്ര
വര്‍ഷമായി ജോലിയില്‍
തുടരുന്നുവെന്ന്
വ്യക്തമാക്കുമോ;
വിശദാംശം അറിയിക്കുമോ?
കരിമ്പ്
കൃഷി
1028.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2200ന് മേല്‍
ഹെക്ടറില്‍ കൃഷി
ചെയ്യുന്ന കരിമ്പു
കൃഷിക്കാര്‍ക്ക് സൗജന്യ
വളങ്ങളും സബ്സിഡികളും
നല്‍കുന്നത്
സംബന്ധിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍ പാണ്ടനാട്,
തിരുവന്‍വണ്ടൂര്‍
പഞ്ചായത്തുകളില്‍
കരിമ്പ് കൃഷിചെയ്യുന്ന
കൃഷിക്കാരുടെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)
കരിമ്പ്
കൃഷിയുടെ കൃഷി
രീതികള്‍, ആകെ
കൃഷിചെയ്യുന്ന വ്യാപ്തി
മുതലായ വിവിധ
വിവരങ്ങള്‍ കൃഷി വെബ്
സൈറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
കരിമ്പ്
കൃഷി സംബന്ധിച്ച
വിവരങ്ങളും
കൃഷിക്കാര്‍ക്ക്
നല്കുന്ന സൗജന്യങ്ങളും
സബ്സിഡികളും കൃഷി
വകുപ്പിന്റെ
വെബ്സൈറ്റില്‍
ഉള്‍പ്പെടുത്താവുന്നതാണോ
എന്നു വ്യക്തമാക്കാമോ?
കയ്പാട്
കൃഷി സംരക്ഷണ പദ്ധതി
1029.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം എന്നീ
പഞ്ചായത്തുകളിലെ
കയ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് XXI-ല്‍
ഉള്‍പ്പെടുത്തി
10.02.2016-ന്
ഭരണാനുമതി ലഭിച്ച
1023.51 ലക്ഷം രൂപയുടെ
പദ്ധതിയിന്മേല്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ജൈവകൃഷി
രീതി പ്രോത്സാഹനം
1030.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍
ഉപയോഗത്തിലുള്ള
പഴങ്ങള്‍,
പച്ചക്കറികള്‍, നെല്ല്
തുടങ്ങിയ
കാര്‍ഷികോത്പന്നങ്ങളില്‍
വിഷാംശം
ധാരാളമുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനൊരു
പരിഹാരമെന്ന നിലയില്‍
ജൈവവളങ്ങളും,
ജൈവവളകീടനാശിനികളും
ഉപയോഗിച്ച് ജൈവകൃഷിരീതി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കേരളത്തില്‍
എവിടെയെല്ലാം
സര്‍ക്കാരിന്റെ
മേല്‍നോട്ടത്തിലുള്ള
ജൈവകൃഷി ഫാമുകളും
കൃഷിയിടങ്ങളുമുണ്ടെന്ന്
വ്യക്തമാക്കുമോ:
(ഡി)
പ്രസ്തുത
കൃഷിരീതി
സംസ്ഥാനത്തിന്റെ എല്ലാ
ഭാഗത്തേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റബ്ബര്‍
കര്‍ഷകരെ രക്ഷിക്കുന്നതിന്
നടപടി
1031.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരെ
രക്ഷിക്കുന്നതിനും
പ്രസ്തുത മേഖല കൂടുതല്‍
വികസനോന്മുഖമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിയ്ക്കുവാനുദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കുമോ?
റബ്ബര്‍
വിലയിടിവ് -ആശ്വാസ നടപടികള്‍
1032.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവ് മൂലം
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റബ്ബര്‍ കര്‍ഷകരെ
സഹായിക്കാനായി റബ്ബര്‍
വില സ്ഥിരതാ ഫണ്ടു വഴി
കര്‍ഷകര്‍ക്കായി
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
പോളച്ചിറ ഏലായില്‍ നബാര്‍ഡ്
പദ്ധതി
1033.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പോളച്ചിറ
ഏലായില്‍ നബാര്‍ഡ്
പദ്ധതി പ്രകാരം
അടിസ്ഥാന സൗകര്യ
വികസനത്തിലേയ്ക്കായി
എത്ര രൂപാ
അനുവദിച്ചിരുന്നുവെന്നും
ഇതില്‍ എത്ര രൂപ
വിനിയോഗിച്ചുവെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക്
കാലാവധി
നിശ്ചയിച്ചിരുന്നുവോ;
എങ്കില്‍ എന്നാണ്;
കാലാവധി ഗവണ്മെന്റ്
നീട്ടി
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
നിലവിലുണ്ടായിരുന്ന
എസ്റ്റിമേറ്റ് പ്രകാരം
എന്തൊക്കെ നിര്‍മ്മാണ
ജോലികളാണ് നിശ്ചയിച്ച്
കരാര്‍ വച്ചിരുന്നത് ;
ആയത്
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
നിലവിലുള്ള
എസ്റ്റിമേറ്റ് പ്രകാരം
എന്തൊക്കെ ജോലികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
അവശേഷിക്കുന്ന
ജോലികള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(ഇ)
എന്നത്തേക്ക്
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ ?
തരിശായി
കിടക്കുന്ന കൃഷി ഭൂമി
1034.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശായി കിടക്കുന്ന
കൃഷി ഭൂമികളുടെ വിവര
ശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കൃഷിക്ക്
തീര്‍ത്തും
അനുയോജ്യമല്ലാത്ത ഭൂമി
എത്രയുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കൃഷിക്ക്
അനുയോജ്യവും,
വര്‍ഷങ്ങളായി
തരിശാക്കിയിട്ടിട്ടുളളതുമായ
ഭൂമി കൃഷി ഭൂമിയാക്കി
മാററുന്നതിനുളള
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ?
ചിറക്കര
മാലാകായല്‍ വികസന പദ്ധതി
1035.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചിറക്കര
മാലാകായല്‍ വികസന
പദ്ധതി
കെ.എല്‍.ഡി.സി-യുടെ
ചുമതലയില്‍
30-6-2007-ല്‍
ഭരണാനുമതി ലഭിച്ച്
ആരംഭിച്ചുവെങ്കിലും
നാളിതുവരെ നിര്‍മ്മാണം
പൂര്ത്തീകരിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
14-04-2009-ല്‍
പൂര്‍ത്തീകരിക്കേണ്ടിയിരുന്ന
പദ്ധതിയുടെ കാലാവധി
31-12-2012 വരെ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടും
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയാതെ വന്ന സാഹചര്യം
എന്താണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമായ കേസ്സുകള്‍
അവസാനിപ്പിക്കുന്നതിനും
ഒഴിവാക്കുന്നതിനുമുളള
നടപടി
സ്വീകരിക്കുന്നതില്‍
കുറ്റകരമായ വീഴ്ച
വരുത്തുന്നതായുളള പരാതി
പരിശോധിക്കവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
എത്ര തുക ഈ
പദ്ധതിയ്ക്ക്
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
പദ്ധതി
പൂര്‍ത്തീകരണത്തിന്
നിലവില്‍ തടസ്സമായി
നില്ക്കുന്ന ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമാ;
പ്രസ്തുത തടസ്സം
ഒഴിവാക്കുവാന്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ;
(എഫ്)
ഈ
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാറിന് നാളിതുവരെ
എത്ര തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; പദ്ധതി
ഉപേക്ഷിക്കുന്നുവെങ്കില്
ഉദ്യോഗസ്ഥതലത്തിലുണ്ടായിട്ടുളള
വീഴ്ചകള്‍
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തരിശായി
കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി
ഇറക്കാന്‍ നടപടി
1036.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശായി കിടക്കുന്ന
സ്ഥലങ്ങളിലും
കായലുകളിലും കൃഷി
ഇറക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
റാണി
കായലില്‍ കൃഷി ഇറക്കാതെ
എത്ര വര്‍ഷമായി സ്ഥലം
തരിശായി
കിടക്കുകയാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കായലില്‍ കൃഷി
ഇറക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്നു മുതല്‍
ആയത് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
മെത്രാന്
കായലില്‍ എത്ര ഹെക്ടര്‍
സ്ഥലം തരിശായി
കുിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഇവിടെ
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി ഇറക്കുമെന്നും
ആയത്എന്ന്
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകര്‍ക്ക് സബ്സിഡി
1037.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകര്‍ക്ക്
സബ്സിഡി ഇനത്തില്‍
നല്‍കാനുള്ള തുക
എത്രയാണെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ;
(ബി)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും പുതിയ
നടപടികള്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നാളികേര
വികസനപാര്ക്ക്
1038.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒട്ടേറെ
കേരകര്ഷകരുള്ള
കുറ്റ്യാടിയിലും
പരിസരത്തും തേങ്ങയുടെ
ഉല്പാദനം, സംസ്ക്കരണം,
വിപണനം എന്നിവ
ലക്ഷ്യംവെച്ച്
സര്‍ക്കാര്‍ നാളികേര
വികസനപാര്ക്ക്
ആരംഭിച്ച കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വര്‍ഷങ്ങളായി ഇത്
പ്രവര്‍ത്തനരഹിതമായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
വിഘാതമായ ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ
(ഡി)
ഇതിനെ
പ്രവര്‍ത്തനസജ്ജമാക്കി
കേരകര്‍ഷകരുടെ
വര്‍ഷങ്ങളായുള്ള
ആവശ്യത്തിന് പരിഹാരം
കാണാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജൈവകൃഷി
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി
1039.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനിതകമാറ്റം
വരുത്തിയ
വിത്തിനങ്ങളും,
കൃഷികളും സംസ്ഥാനത്ത്
പരീക്ഷിക്കുന്നുണ്ടോ;
ഇത്തരം വിത്തിനങ്ങള്‍
കൊണ്ടുള്ള
നേട്ടങ്ങളെക്കുറിച്ചും
കോട്ടങ്ങളെക്കുറിച്ചും
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മോണ്‍
സാന്തോ കമ്പനിയുടെ
ഗോള്‍ഡന്‍ റൈസ് എന്ന
വിത്ത് സംസ്ഥാനത്ത്
പരീക്ഷിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സുഭാഷ് പലേക്കര്‍
കണ്ടുപിടിച്ച ചെലവില്ലാ
പ്രകൃതി കൃഷി (സീറോ
ബജറ്റ് നാച്വറല്‍
ഫാമിംഗ്) പോലുള്ള
ജൈവകൃഷി രീതി കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാര്‍ഷിക
നയം
1040.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനായി പൂതിയ
കാര്‍ഷിക നയം
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
എടക്കാട്
വയല്‍, ആമ്പല്ലൂര്‍
പഞ്ചായത്തുകളില്‍ നെല്‍കൃഷി
വികസനം
1041.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
എടക്കാട് വയല്‍,
ആമ്പല്ലൂര്‍
പഞ്ചായത്തിലെ വയലൂകള്
എന്നിവിടങ്ങളില്‍
നെല്‍കൃഷി
വികസനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
അവ ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ എന്നു
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ കൊണ്ട് എത്ര
ഹെക്ടര്‍ പാടശേഖരത്തിന്
ഗുണമുണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
ആര്.കെ.വി.വൈ പദ്ധതി
1042.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
ആര്.കെ.വി.വൈ
(R.K.V.Y) പദ്ധതി
പ്രകാരം ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ ഏതെങ്കിലും
പദ്ധതികള്‍ നിലവില്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയിലെ സഹായങ്ങള്‍
1043.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. ഭരണകാലത്ത്
എത്ര കര്‍ഷക
ആത്മഹത്യകള്‍ ഉണ്ടായി
എന്നും അവരുടെ
കുടുംബങ്ങള്‍ക്ക് എന്തു
സഹായം നല്കി എന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍, കാര്‍ഷിക
കടങ്ങള്‍ക്ക് മുന്‍
സര്‍ക്കാര്‍ നല്കിയ
മൊറട്ടോറിയം
തുടര്‍ന്നുവോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
നെല്‍കൃഷിക്കാര്‍ക്ക്
നല്‍കേണ്ട തുകകള്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലയളവില്‍ നല്‍കിയോ;
ഇല്ലെങ്കില്‍ എത്ര തുക
നല്കുവാനുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
കര്‍ഷകര്‍ക്കു നല്കിയ
പലിശരഹിത വായ്പ
തുടര്‍ന്നുവന്ന
യു.ഡി.എഫ്. സര്‍ക്കാര്‍
നല്‍കിയോ; എങ്കില്‍
കഴിഞ്ഞ അഞ്ച് വര്‍ഷമായി
എത്ര തുക കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പയായി
നല്കി എന്നു
വ്യക്തമാക്കുമോ;
(ഇ)
എല്‍.ഡി.എഫ്.
സര്‍ക്കാരും യു.ഡി.എഫ്.
സര്‍ക്കാരും കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
കാര്‍ഷിക മേഖലയ്ക്ക്
നീക്കിവയ്പു തുക
നല്‍കിയത് എത്ര
ശതമാനമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
റബ്ബര്‍ വില
എത്രയായിരുന്നു എന്നും
അധികാരമൊഴിയുമ്പോള്‍
വില എത്ര എന്നും
വ്യക്തമാക്കുമോ;
(ജി)
യു.ഡി.എഫ്
സര്‍ക്കാര്‍ കാലയളവില്‍
ആത്മഹത്യ ചെയ്ത റബ്ബര്‍
കര്‍ഷകര്‍ എത്ര എന്നും
അവരുടെ കുടുംബത്തിന്
എന്തു സഹായം നല്കി
എന്നും വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയുടെ വളര്‍ച്ച
ലക്ഷ്യമിട്ടുള്ള പദ്ധതികള്‍
1044.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയുടെ പുനരുദ്ധാരണം
1045.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
പുനരുദ്ധാരണത്തിന്
സര്‍ക്കാര്‍ ഏതെങ്കിലും
പുതിയ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
വിളകളുടെ ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
കാര്‍ഷിക
വിളകളുടെ ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
സാങ്കേതിക വിദ്യ
കര്‍ഷകരിലേക്ക്
എത്തിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അവയേതെല്ലാം;
(ഡി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി സര്‍ക്കാര്‍
ആവിഷ്ക്കരി ക്കുമോ;
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
വിളകളുടെ നഷ്ടപരിഹാരത്തുക
ഉയര്‍ത്തല്‍
1046.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിനാശം
സംഭവിച്ച
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം വളരെ
തുച്ഛമാണെന്നും ,ആയത്
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നു
എന്നുമുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനും,
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കുന്നതിനും,
കാലവിളംബമില്ലാതെ
നല്‍കുന്നതിനും
സത്വരനടപടികള്‍
സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയില്‍ നടപ്പാക്കിയ
പദ്ധതികള്‍
1047.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കാര്‍ഷിക മേഖലയിലെ
പുത്തന്‍ ഉണര്വ്വിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു
നടപ്പിലാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
നെന്മാറ
മണ്ഡലത്തിലെ സീഡ് ഫാം
1048.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
മുതലമട പഞ്ചായത്തിലുളള
സീഡ് ഫാമിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സീഡ് ഫാം കേന്ദ്രമാക്കി
ഒരു കാര്‍ഷിക ഗവേഷണ
കേന്ദ്രം
തുടങ്ങുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച്
നിലവില്‍ എന്തെങ്കിലും
പ്രൊപ്പോസല്‍
ഉണ്ടോയെന്ന്
വിശദമാക്കാമോ?
വിഷലിപ്ത
പച്ചക്കറികള്‍ തടയാന്‍ നടപടി
1049.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കീടനാശിനി തളിച്ച
പച്ചക്കറികള്‍
എത്തുന്നത് ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
മാരകരോഗങ്ങള്‍ക്ക്
കാരണമാകുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിഷലിപ്ത
പച്ചക്കറികള്‍
കണ്ടെത്തുന്നതിനും
ഇവയുടെ വരവ്
തടയുന്നതിനും ചെക്ക്
പോസ്റ്റുകളില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ബി)
വിഷരഹിത
പച്ചക്കറികള്‍
കേരളത്തില്‍ തന്നെ
ഉല്‍പ്പാദിപ്പിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ ;
(സി)
കര്‍ഷകര്‍ക്ക്
സൗജന്യമായി വിത്തും
വളവും
കാര്‍ഷികവൃത്തിക്കാവശ്യമായ
യന്ത്രോപകരണങ്ങളും
നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
തരിശുഭൂമി
കൃഷിക്കായി
ഏറ്റെടുക്കാന്‍
എന്തെങ്കിലും സംവിധാനം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക് ആദായ
വില ഉറപ്പാക്കാന്‍ പദ്ധതികള്‍
1050.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
ഉള്‍പ്പടെ എല്ലാ
കാര്‍ഷിക
ഉള്‍പ്പന്നങ്ങള്‍ക്കും
ആദായകരമായ വില
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വെജിവാഷ്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
1051.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളിലെ
വിഷാംശം കഴുകി
കളയുന്നതിന് കാര്‍ഷിക
സര്‍വ്വകലാശാല
വികസിപ്പിച്ചെടുത്ത
വെജിവാഷ് എന്ന
ഉത്പന്നത്തിന്‍െറ
ഫലപ്രാപ്തി സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തൂത
ഉത്പന്നത്തിനെതിരെ
കീടനാശിനി കമ്പനികളുടെ
കൂട്ടായ്മ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ആയത്
പ്രതിരോധിക്കുന്നതിന്
ആവശ്യമായ സഹായം
നല്‍കുമോ;
(സി)
ഇത്തരം
ഉത്പന്നങ്ങള്‍
വികസിപ്പിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വകലാശാലകള്‍ക്ക്
ആവശ്യമായ
പ്രോത്സാഹനവും സഹായവും
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കീടനാശിനി
1052.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരോധിക്കപ്പെട്ടിട്ടുള്ള
പല കീടനാശിനികളും
വിറ്റഴിക്കപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
(ബി)
പല
കീടനാശിനി കമ്പനികളും
കര്‍ഷകരെ
തെറ്റിദ്ധരിപ്പിച്ച്
ഉത്പ്പന്നങ്ങള്‍
വിറ്റഴിക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
കീടനാശിനി
വില്‍ക്കുന്ന കടകളില്‍
പരിശോധന നടത്തുന്നതിന്
നിലവില്‍ ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
കൃഷി ഓഫീസര്‍മാരെ
ഇതിനായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
കീടനാശിനി
കമ്പനികള്‍
കര്‍ഷകരുമായി നേരിട്ട്
ബന്ധപ്പെടുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
വിലക്കേര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം അറിയിക്കുമോ;
(ഇ)
ഇത്തരം
കമ്പനികളുടെ
ചൂഷണത്തില്‍ നിന്ന്
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
നെല്‍കൃഷി
1053.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11ലെ
എല്‍.ഡി.എഫ്
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
എത്ര ഹെക്ടര്‍
ഭൂമിയില്‍
നെല്കൃഷിയുണ്ടായിരുന്നുവെന്നും
, ആയത് നിലവില്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
മുന്‍
യുഡി.എഫ്.
സര്‍ക്കാരിന്റെ
കാലയളവില്‍ നെല്‍കൃഷി
നടത്തിയിരുന്ന എത്ര
ഹെക്ടര്‍ ഭൂമിയാണ്
മണ്ണിട്ട്
നികത്തിയതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മുന്‍
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നെല്കൃഷിയിലേര്പ്പെട്ടിരുന്ന
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്യുകയുണ്ടായിയെന്നും
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ ധനസഹായമാണ്
കഴിഞ്ഞ സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍
നെല്‍കര്‍ഷകര്‍ക്ക്
കുടിശ്ശികയിനത്തില്‍
നല്‍കാനുള്ള തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
മണ്ണിട്ട്
നികത്തിയ നെല്‍വയല്‍
കൃഷിയോഗ്യമാക്കി
മാറ്റുവാന്‍ നിലവിലുള്ള
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷി വികസിപ്പിക്കുന്നതിനായി
പദ്ധതികള്‍
1054.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ഡി. പ്രസേനന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേണ്ട പച്ചക്കറികളില്‍
നല്ലൊരു പങ്ക് മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും രാസവസ്തുക്കള്‍
തളിച്ചുകൊണ്ടുവരുന്നവയാണെന്നതു
കണക്കിലെടുത്ത്
പച്ചക്കറി കൃഷി
വികസിപ്പിക്കുന്നതിനായി
ഊര്‍ജ്ജിത പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പച്ചക്കറി
കൃഷികളില്‍
ഏര്‍പ്പെടുന്ന
സംഘങ്ങള്‍ക്ക്
കൃഷിയ്ക്കും
ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിനും
സാമ്പത്തിക സാങ്കേതിക
സഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
തരിശിട്ടിരിക്കുന്ന
ഭൂമി പാട്ടത്തിന്
എടുത്ത് കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
മെത്രാന്
കായല്‍, ആറന്മുള വിമാനത്താവള
പദ്ധതി പ്രദേശം
എന്നിവിടങ്ങളില്‍ കൃഷി
ആരംഭിക്കുന്നതിനുള്ള നടപടി
1055.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെത്രാന്
കായല്‍, ആറന്മുള
വിമാനത്താവള പദ്ധതി
പ്രദേശം
എന്നിവിടങ്ങളില്‍ കൃഷി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ നെല്‍പ്പാടങ്ങള്‍
1056.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നെല്‍കൃഷി
ചെയ്യുന്ന ഭൂമിയുടെ
വിസ്തീര്‍ണ്ണം ഗണ്യമായി
കുറഞ്ഞു വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
നെല്‍പ്പാടങ്ങള്‍
അനധികൃതമായി മണ്ണിട്ടു
നികത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
തടയുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടിക
െളന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍ വലിയ
തോതില്‍ ഭൂമിയുടെ തരം
മാറ്റി നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
നിര്‍ത്തലാക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ഇത്തരത്തില്‍
തരം മാറ്റി നല്കിയ
കേസ്സുകള്‍
പുന:പരിശോധിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കീടനാശിനി
പ്രയോഗിച്ച പച്ചക്കറികളുടെ
വിപണനം തടയല്‍
1057.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് കേരളത്തിലേക്ക്
കൊണ്ടുവരുന്ന
പച്ചക്കറികളില്‍
ഹാനികരമായ
കീടനാശിനികള്‍
അടങ്ങിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ;
(ബി)
വിഷാംശം
ഉള്ള പച്ചക്കറികള്‍
അതിര്‍ത്തി കടന്നു
വരുന്നത് തടയാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
ഇത്തരം
പച്ചക്കറികള്‍
കേരളത്തിലേക്ക്
കൊണ്ടുവരുന്നതും,
വിപണനം നടത്തുന്നതും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
നെല്‍കൃഷി
നടത്തിവരുന്ന പാടങ്ങളുടെ
വിസ്തൃതി
1058.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി നടത്തിവരുന്ന
പാടങ്ങളുടെ വിസ്തൃതി
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
തരിശായി കിടക്കുന്ന
പാടശേഖരങ്ങളുടെ കണക്ക്
ലഭ്യമാണോ; എങ്കില്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെല്‍കൃഷി
നടത്തുന്ന
പാടശേഖരങ്ങളുടെ ഡേറ്റാ
ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
തരിശായി
കിടക്കുന്ന
പാടശേഖരങ്ങളില്‍
നെല്‍കൃഷി
പുനരാരംഭിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
സ്വയം
സഹായകസംഘങ്ങള്ക്കും
കുടുംബശ്രീകള്‍ക്കും
നെല്‍കൃഷി ചെയ്യാന്‍
താല്പര്യമുള്ള
തൊഴില്‍രഹിതര്‍ക്കും
ഇത്തരം തരിശ്
നിലങ്ങളില്‍ നെല്‍കൃഷി
നടത്തുന്നതിന്
സബ്സിഡിയോടെ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നെല്‍കൃഷി
ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
ലഭ്യമായ
സ്ഥലങ്ങളില്‍
കരനെല്‍കൃഷി
വ്യാപിപ്പിക്കാന്‍ കൃഷി
വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
ഓണാട്ടുകര
പ്രദേശത്തുള്ള വയലുകള്‍
1059.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണാട്ടുകര
പ്രദേശത്തുള്ള വയലുകള്‍
കൃഷിരഹിതമായി
കിടക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്ത് നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനു
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഓണാട്ടുകര
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൃഷി
വകുപ്പ് നടപ്പിലാക്കി
വരുന്ന
പദ്ധതികളേതെല്ലാമെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
ഉത്പാദനത്തിനും ഉത്പാദന
വര്‍ദ്ധനവിനും പദ്ധതി
1060.
ശ്രീ.കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭാ ഹരി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവിള
കൃഷിയില്‍ സംസ്ഥാനത്തെ
സ്വയം
പര്യാപ്തമാക്കുന്നതിന്
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശം ഉണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നെല്‍കൃഷി
ഉത്പാദനത്തിനും ഉത്പാദന
വര്‍ദ്ധനവിനും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നെല്ലിന്‍െറ
ഉത്പാദന
ചെലവിലുണ്ടാകുന്ന
വര്‍ദ്ധനവിന്
ആനുപാതികമായി സംഭരണ വില
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിളയിറക്കാനായി
ഹ്രസ്വകാല പലിശരഹിത
വായ്പ ന്ലകുന്നതു
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തരിശുഭൂമി
തിട്ടപ്പെടുത്തൽ
1061.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തിലെ
കൃഷി ചെയ്യാതെ
കിടക്കുന്ന തരിശുഭൂമി
എത്രയെന്നുള്ള കൃത്യമായ
കണക്കുണ്ടോ ;
ഉണ്ടെങ്കില്‍
എത്രയെന്നു
വിശദമാക്കാമോ;
(ബി)
അശാസ്ത്രീയമായ
പാലം നിര്‍മ്മാണം
കൊണ്ടും മറ്റും
നീര്‍ച്ചാലുകളുടെ
സ്വാഭാവിക ഒഴുക്ക്
തടസ്സപ്പെട്ടതുള്പ്പെടെയുള്ള
കാരണങ്ങളാലും പാടങ്ങള്‍
കൃഷിയോഗ്യമല്ലാതായി
തീര്‍ന്നിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഓരോ
പ്രദേശത്തും
എന്തുകൊണ്ട് ഭൂമി
കൃഷിയോഗ്യമല്ലാതായി
തീര്‍ന്നു എന്നത്
സംബന്ധിച്ച ഡാറ്റ
വകുപ്പിന്റെ കൈവശം
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
നെല്ലിന്റെ
സംഭരണ വില
1062.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദന
ചെലവിനനുസൃമായി
നെല്ലിന്റെ സംഭരണ വില
ഉയര്‍ത്തുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇപ്പോള്‍
നെല്ലിന്റെ ഉല്പാദന
ചെലവ് എത്രയാണെന്നു്
കണക്കാക്കിയിട്ടുണ്ടോ;എങ്കില്‍
എത്ര;
(സി)
ഈ
വര്‍ഷത്തെ ഒന്നാം
വിളയ്ക്ക് ബാധകമാകുന്ന
വിധത്തില്‍ സംഭരണ വില
ഉയര്‍ത്തുന്നതിന്
നടപടികളെടുക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ തട സംരക്ഷണ നിയമം
1063.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
പീലിക്കോട്
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിലെ ഒഴിവുകള്‍
നികത്താനുള്ള നടപടികള്‍
1064.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
പീലിക്കോട് പ്രാദേശിക
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിലെ
ഒഴിവുകള്‍ നികത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
നികത്താത്തതുമൂലം ഗവേഷണ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
കഴിയാതെ വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വളത്തിന്റെ
ഗുണനിലവാരം
1065.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന
വളത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
cജൈവകീടനാശിനി
എന്നിവയില്‍ മായം
ചേര്‍ക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മായം
ചേര്‍ത്തതും
ഗുണനിലവാരമില്ലാത്തതുമായ
വളം ഉപയോഗിക്കുന്നത്
കൃഷിയെ ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍ വഴിയും
അല്ലാതെയും വിപണനം
ചെയ്യുന്ന വളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ പരിശോധനകള്‍
നടത്തുകയും ഗുണനിലവാരം
കുറഞ്ഞതും മായം
ചേര്‍ത്തതുമായ വളം
വിപണനം
ചെയ്യുന്നവര്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുകയും
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ?
മാവേലിക്കര
തെക്കേക്കര പഞ്ചായത്തിനെ
കേരഗ്രാമമാക്കുന്നതിനുള്ള
നടപടി
1066.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തെക്കേക്കര
പഞ്ചായത്തിനെ
കേരഗ്രാമമാക്കി
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
നിലവില്‍ ഇതിനുള്ള
നിര്‍ദ്ദേശമുണ്ടോ;
(ബി)
കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
തെക്കേക്കര
പഞ്ചായത്തിനെക്കൂടി
അടിയന്തരമായി കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി എടുക്കുമോ?
കാസര്‍കോട്
ജില്ലയില്‍
കൃഷിവകുപ്പിനുകീഴിലുളള
തസ്തികകള്‍
1067.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
കൃഷിവകുപ്പിനുകീഴിലുളള
ഓഫീസുകളില്‍ എത്ര
തസ്തികകള്‍ ഉണ്ട്;
എല്ലാ തസ്തികകളും
നികത്തപ്പെട്ടിട്ടുണ്ടോ;
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണ്; ഓഫീസുകള്‍
തിരിച്ചുളള കണക്കുകള്‍
നല്‍കാമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍
കൃഷിവകുപ്പിന്റെ
കീഴില്‍ ജോലി ചെയ്യുന്ന
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
ജീവനക്കാരില്‍
കാസര്‍കോട് ജില്ലയില്‍
നിന്നുളളവര്‍ എത്രയാണ്;
മറ്റുളളവര്‍ ഏത്
പ്രദേശത്ത്നിന്നുളളവരാണെന്ന്
ജില്ല തിരിച്ചു പറയാമോ?
ആറ്റിങ്ങല്‍
മാമം നാളികേര കോംപ്ലക്സ്
1068.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മാമം നാളികേര
കോംപ്ലക്സ് തുറന്നു
പ്രവര്‍ത്തിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോംപ്ലക്സിനെ
നവീകരിക്കുന്നതിനും
പുനരുജ്ജീവിപ്പിക്കുന്നതിനുമായി
ഇതുവരെ എന്ത് തുക
ചെലവഴിച്ചുവെന്നും
ഏതിനത്തിലെന്നും
വിശദമാക്കാമോ;
(സി)
ആര്
കെ വി വൈ - യില്‍
നിന്നും തുക
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
പച്ചത്തേങ്ങ
സംഭരണ പദ്ധതി
1069.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡുമായി
സഹകരിച്ച് കൃഷി വകുപ്പ്
നടത്തി വരുന്ന
പച്ചത്തേങ്ങ സംഭരണ
പദ്ധതിയിലൂടെ 2015-16
സാമ്പത്തിക
വര്‍ഷത്തില്‍
എത്രമാത്രം പച്ചത്തേങ്ങ
സംഭരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;കര്‍ഷകര്‍ക്ക്
സംഭരിച്ച തേങ്ങയുടെ വില
പൂര്‍ണ്ണമായി
നല്കുവാന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
നാളികേരം
തൊണ്ട് നീക്കിയ ശേഷം
സംഭരണ
കേന്ദ്രത്തിലെത്തിക്കണമെന്ന
നിബന്ധന മൂലം
കര്‍ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നാളികേരം
തൊണ്ടോടുകൂടി
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
മേഖലയില്‍ റബ്ബര്‍ വ്യവസായ
സ്ഥാപനം-സാദ്ധ്യതാ പഠനം
T 1070.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം,
അരുവിക്കര, നെടുമങ്ങാട്
മണ്ഡലങ്ങളിലെ
ആയിരക്കണക്കിന് റബ്ബര്‍
കര്‍ഷകരുടെ റബ്ബര്‍
സംഭരിച്ച് സര്‍ക്കാര്‍
മേഖലയില്‍ ഒരു വ്യവസായ
സ്ഥാപനം ആരംഭിക്കാന്‍
സാദ്ധ്യതാ പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
തെങ്ങിന്‍തൈ
നഴ്സറികള്‍
T 1071.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വിത്തുതേങ്ങ
സംഭരണ കേന്ദ്രങ്ങളില്‍
ശേഖരിക്കുന്ന
വിത്തുതേങ്ങ ഉപയോഗിച്ച്
തെങ്ങിന്‍തൈ
ഉല്പാദിപ്പിക്കുന്നത്
നിലവില്‍ ഏത്
നഴ്സറിയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
സംഭരിക്കുന്ന
വിത്തുതേങ്ങ
ദൂരസ്ഥലങ്ങളിലെ
നഴ്സറികളില്‍
എത്തിക്കുന്നതിന്
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
വിത്തുതേങ്ങ
സംഭരിക്കുന്ന
സ്ഥലങ്ങളില്‍ത്തന്നെ തൈ
ഉല്പാദിപ്പിക്കുന്ന
നഴ്സറി ആരംഭിക്കുന്നത്
തെങ്ങിന് തൈയുടെ
ആരോഗ്യവും ഗുണനിലവാരവും
ഉറപ്പുവരുത്തുന്നതിന്
സഹായകരമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
കേന്ദ്രങ്ങളില്‍ നഴ്സറി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കുട്ടനാടന്‍
പാടശേഖരങ്ങള്‍
1072.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
മട വീണ എത്ര
പാടശേഖരങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മാര്‍ത്താണ്ഡം
കായല്‍ പാടശേഖരത്തിന്
മട കുത്തുന്നതിന്
ചെലവായ തുക
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
വീയപുരം
കൃഷിഭവന് കീഴിലുള്ള വരി
കയറി നശിച്ച
മുപ്പായികേരി
മുട്ടുംപാടം,
പൊട്ടകളക്കാട്,
അച്ചനാരി പുത്തന്കേരി
എന്നീ
പാടശേഖരങ്ങള്‍ക്ക്
നഷ്ടപരിഹാരം
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
വിഷാംശമുള്ള
പച്ചക്കറികളുടെ വിതരണം
തടയാന്‍ നടപടി
1073.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുറത്തുനിന്നു വരുന്ന
പച്ചക്കറികളില്‍
വിഷാംശങ്ങള്‍
അടങ്ങിയിട്ടുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വിഷാംശമുള്ള
പച്ചക്കറികള്‍ വിതരണം
ചെയ്യുന്നവര്‍ക്കെതിരെയുള്ള
നിയമ നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
കോഴിക്കോട്
ജില്ലയിലെ നെല്‍വയലുകള്‍
1074.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 2010 ല്‍
എത്ര ഏക്കര്‍
നെല്‍വയല്‍
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
ജില്ലയില്‍ 2015 ല്‍
എത്ര ഏക്കര്‍
നെല്‍വയല്‍
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ എത്ര
ഏക്കര്‍ നിലമാണ് നിയമം
ലംഘിച്ച്
നികത്തിയതെന്ന്
വിശദമാക്കുമോ?
വെളിയന്നൂര്‍
ചല്ലിയില്‍ നെല്‍കൃഷി
വികസിപ്പിക്കുന്നതിന് നടപടി
1075.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍
ഉള്‍പ്പെടുന്ന
വെളിയന്നൂര്‍
ചല്ലിയില്‍ നെല്‍കൃഷി
വികസിപ്പിക്കുന്നതിനും
അനുബന്ധ കാര്‍ഷിക വികസന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വലിയ
സാധ്യതയുള്ള "ചല്ലി
"പ്രദേശം
പ്രയോജനപ്പെടുത്തി ഒരു
വികസന പാക്കേജ്
ആവിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കര്‍ഷകര്‍ക്ക്
പമ്പിംഗ് സബ്സിഡി
1076.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്ന്
വര്‍ഷം അടുപ്പിച്ച്
കൃഷിചെയ്യാതിരിക്കുന്ന
കര്‍ഷകര്‍ക്ക് പമ്പിംഗ്
സബ്സിഡി
ലഭ്യമാകുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലാവധി
നോക്കാതെ, കൃഷി
ചെയ്യുന്ന അതത്
കാലയളവില്‍ പമ്പിംഗ്
സബ്സിഡി
ലഭ്യമാക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നെല്ലിയാമ്പതി
ഓറഞ്ച് &
വെജിറ്റബിള്‍ ഫാം
1077.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഓറഞ്ച് &
വെജിറ്റബിള്‍ ഫാമിന്റെ
പ്രവര്ത്തനമെന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഓറഞ്ച്
& വെജിറ്റബിള്‍
ഫാമിന്റെ സാദ്ധ്യതകള്‍
ഉപയോഗപ്പെടുത്തി
വിപുലമായ തോതില്‍ ജൈവ
പച്ചക്കറി കൃഷി
ആരംഭിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ
?
കര്‍ഷകര്‍ക്ക്
മിനിമം വരുമാനം ഉറപ്പു
വരുത്തുന്ന പദ്ധതികള്‍
1078.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
മിനിമം വരുമാനം ഉറപ്പു
വരുത്തുന്നതിനാവശ്യമായ
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ടി
പദ്ധതികളുടെ സാമ്പത്തിക
സ്രോതസ്സ് സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്പാടങ്ങള്
ഏറ്റെടുത്ത് കൃഷി
ചെയ്യുന്നതിന് നടപടി
1079.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
ഇ.കെ.വിജയന്
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍പ്പാടങ്ങള്‍
നികത്തുന്നതിന് കഴിഞ്ഞ
അഞ്ചു
വര്‍ഷക്കാലത്തിനിടയില്‍
എേതെങ്കിലും സ്വകാര്യ
കമ്പനികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
കമ്പനികള്‍ക്ക് എത്ര
ഹെക്ടര്‍ വീതം
നെല്പാടങ്ങള്
നികത്തുന്നതിനാണ്
അനുമതി
നല്‍കിയിരുന്നതെന്നും
സംബന്ധിച്ച വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
നെല്പാടങ്ങള്
ഏറ്റെടുത്ത് കൃഷി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് നടത്തിയ
പഠന റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വിശദമാക്കുമോ?
ഓണാട്ടുകരയുടെ
പാടശേഖരങ്ങളുടെ സംരക്ഷണം
1080.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി,
ഓണാട്ടുകരയുടെ
പാടശേഖരങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
നിലവില്‍ ഈ പദ്ധതികളുടെ
പുരോഗതി എന്താണെന്നും
വിശദമാക്കുമോ?
കീടനാശിനികളുടെ
ഉപയോഗം
1081.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി ഗണ്യമായി
വര്‍ദ്ധിച്ചിട്ടും
കീടനാശിനികളുടെ ഉപയോഗം
വര്‍ദ്ധിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിരോധിത
കീടനാശിനികളുടെ
നിര്‍മ്മാണം, വില്പന
എന്നിവ തടയാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
രാസ
കീടനാശിനി ഷോപ്പുകളില്‍
സ്റ്റോക്ക്, വിലവിവരം
എന്നിവ പരസ്യമായി
പ്രദര്‍ശിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കടുത്ത
ആരോഗ്യ പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
കാരണമാകുന്ന കീടനാശിനി
കര്‍ഷകര്‍
വിവേചനപൂര്വ്വമായേ
ഉപയോഗിക്കുന്നുള്ളൂ
എന്ന് ഉറപ്പുവരുത്താന്‍
കൈക്കൊള്ളുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
പച്ചക്കറികളിലെ
വിഷാംശം കണ്ടെത്താന്‍ നടപടി
1082.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും ഇറക്കുമതി
ചെയ്യുന്ന
പച്ചക്കറികള്‍ മാരകമായ
വിഷാംശം
കലര്‍ന്നതാണെന്ന
കണ്ടെത്തലുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പച്ചക്കറിയിലും
മറ്റും വിഷാംശം
കണ്ടെത്താന്‍ പരിമിതമായ
സൗകര്യങ്ങളുള്ള
സംസ്ഥാനത്ത് ഈ സാഹചര്യം
നേരിടാന്‍ എന്തെല്ലാം
നടപടികളാണ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കീടനാശിനി
വിഷം കണ്ടെത്താന്‍
വകുപ്പുനു കീഴില്‍
കൂടുതല്‍ ലാബുകള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
ലാബുകളില്‍ താരതമ്യേന
പരിശോധനാച്ചെലവുകള്‍
കൂടുതലായതിനാല്‍
ഇക്കാര്യത്തില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിനു കീഴിലുള്ള
ലാബുകളുടെ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് കൃഷി
1083.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ പുതുതായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കോഴിവളര്‍ത്തല്‍
കാര്‍ഷികവൃത്തിയായി
പ്രഖ്യാപിക്കല്‍
1084.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോഴിവളര്‍ത്തല്‍
കാര്‍ഷികവൃത്തിയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;എങ്കില്‍
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കാര്‍ഷികവൃത്തിയായി
കോഴിവളര്‍ത്തലിനെ
പ്രഖ്യാപിക്കുന്നതുമൂലം
കോഴി കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്നും ,ഇവ
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
കാര്‍ഷികമേഖലയിലെ
യന്ത്രവല്‍ക്കരണം
1085.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികമേഖലയിലെ
യന്ത്രവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെ
ചുമതലയുള്ള സര്‍ക്കാര്‍
ഏജന്‍സികളുടെ വിവരം
വെളിപ്പെടുത്താമോ;
(ബി)
കാര്‍ഷികമേഖലയിലെ
യന്ത്രവല്‍ക്കരണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
(സി)
സംസ്ഥാനത്ത്
കാര്‍ഷികമേഖലയിലെ
യന്ത്രവല്‍ക്കരണ
പരിപാടികളുടെ
വിപുലീകരണം സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ?
നാണ്യവിളകളുടെയും
ഭക്ഷ്യവിളകളുടെയും
വിലത്തകര്‍ച്ച
1086.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നാണ്യവിളകളുടെയും
ഭക്ഷ്യവിളകളുടെയും
വിലത്തകര്‍ച്ച,
കര്‍ഷകര്‍ക്ക്
ഭീഷണിയായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഒരു വില
സ്ഥിരതാ ഫണ്ട് (price
fluctuatioln fund)
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കാര്ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ച
1087.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ച
നേരിടുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം നിമിത്തം
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ചാത്തന്നൂർ
നിയോജക മണ്ഡലത്തിലെ മണ്ണ്
സംരക്ഷണ പദ്ദ്ധതികൾ
1088.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍ മണ്ണു
സംരക്ഷണവുമായി
ബന്ധപ്പെട്ട് നിലവില്‍
പ്രാവര്‍ത്തികമാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പുതുതായി
ഏതെങ്കിലും പദ്ധതികൾ
തയ്യാറാക്കി സർക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
അറിയിക്കാമോ;
(സി)
മണ്ഡലത്തില്‍
പ്രാവര്‍ത്തികമാക്കാൻ
കഴിയുന്ന പദ്ധതികള്‍
തയ്യാറാക്കി സർക്കാരിന്
സമർപ്പിക്കാൻ
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്കുുമോ
എന്നു വ്യക്തമാക്കാമോ ?
നീര
വിപണിയിലെത്തിക്കാന്‍ സ്വീകരിച്ച
നടപടികള്‍
1089.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നീര
വിപണിയിലെത്തിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തു
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതു
നടപ്പിലാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
റാങ്ക്
ലിസ്റ്റ്
1090.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
വിവിധ ഫാമുകളില്‍
2010-ല്‍ തൊഴിലാളികളെ
എടുക്കുന്നതിനായി
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റ് ഭരണ സ്വാധീനം
ഉപയോഗിച്ച് തടഞ്ഞുവെന്ന
ആക്ഷേപവും 16/5/2013ന്
ഹൈക്കോടതി
വിധിയെത്തുടര്‍ന്ന്
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ച
വിവരവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാലാവധി
അവസാനിച്ച പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
ദീര്‍ഘിപ്പിച്ച്
നിലവിലുള്ള
നാല്‍പ്പത്തിയഞ്ചോളം
ഒഴിവുകള്‍ നികത്തി
റാങ്ക് ഹോള്‍ഡേഴ്സിനെ
സഹായിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
നീലേശ്വരം
മുനിസിപ്പാലിറ്റിക്ക്
ബസ്റ്റാന്റ്
നിര്‍മ്മിക്കുന്നതിനായി ഭൂമി
1091.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാര്‍ഷിക
യൂണിവേഴിസിറ്റിയുടെ
അധീനതയിലുള്ള 2 ഏക്കര്‍
ഭൂമി നീലേശ്വരം
മുനിസിപ്പാലിറ്റിക്ക്
ബസ്റ്റാന്റ്
നിര്‍മ്മിക്കുന്നതിനായി
നല്കുവാന് കഴിഞ്ഞ
സര്‍ക്കാര്‍ മന്ത്രിസഭാ
തീരുമാനമെടുത്തിരുന്നുവെങ്കിലും
പ്രസ്തുത ഭൂമി
മുനിസിപ്പാലിറ്റിക്ക്
അളന്ന് നല്കുവാന്
കൃഷി വകുപ്പ്
അധികൃതരുടെ ഭാഗത്തു
നിന്നും നടപടി
ഉണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
സര്‍ക്കാര്‍
തീരുമാനമുണ്ടായിട്ടും
ഭൂമി ലഭ്യമാക്കുവാന്‍
കഴിയാതിരുന്നതിന്
ഉത്തരവാദികള്‍
ആരാണെന്ന്
വ്യക്തമാക്കാമോ?