ചെല്ലാനം,
കുമ്പളങ്ങി പഞ്ചായത്തുകളുടെ
വികസനം
971.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ ചെല്ലാനം,
കുമ്പളങ്ങി
പഞ്ചായത്തുകളുടെ എല്ലാ
വികസനവും തീരദേശ
പരിപാലന നിയമം (
കോസ്റ്റല്‍ റെഗുലേഷന്
ആക്റ്റ്) സി.ആര്.ഇസഡ്
മൂലം
തടസ്സപ്പെടുത്തുന്നു.
ഇക്കാര്യത്തില്‍
ജനങ്ങള്‍ക്ക്
ആശ്വാസകരമാം വിധം
നടപടികള്‍
സ്വീകരിക്കുന്നതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തീരദേശ
നിവാസികള്‍ക്ക് ഭവനം
നിര്‍മ്മിക്കുന്നതിനും,
അറ്റകുറ്റ പണികള്‍
നടത്തുന്നതിനും
സാധിക്കാത്ത സ്ഥിതി
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
ഐസ്
ആന്റ് ഫ്രീസിംഗ് പ്ലാന്റ്
പദ്ധതി
972.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യമേഖലയുടെ
വികസനത്തിന്റെ ഭാഗമായി
ഐസ് ആന്റ് ഫ്രീസിംഗ്
പ്ലാന്റ് എന്ന പദ്ധതി
2013-14 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവരെ പദ്ധതിയുടെ
പ്രവര്‍ത്തനം നടത്താന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
പ്രോജക്ട് പ്രൊപ്പോസല്‍
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ആധുനിക
കാലത്തെ ആവശ്യകതയ്ക്കും
സാധ്യതയ്ക്കും
അനുസൃതമായി
ഇത്തരത്തിലുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
തീരദേശ
വികസന കോര്പ്പറേഷന്
973.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരമേഖലയുടെ സമഗ്ര
വികസനത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
തീരദേശ വികസന
കോര്പ്പറേഷന്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യ
വികസനമാണ് ഇതിന്റെ
ഭാഗമായി ഇവിടങ്ങളില്‍
ഒരുക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ് ഇതുവഴി
ലഭിക്കുന്നത്;
വിശദമാക്കുമോ?
ഹൈടെക്
മത്സ്യ മാര്‍ക്കറ്റുകള്‍
974.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈടെക് മത്സ്യ
മാര്‍ക്കറ്റുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
ഹൈടെക് മത്സ്യ
മാര്‍ക്കറ്റ്
തുടങ്ങുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിരുന്നു
എന്ന് വിശദമാക്കുമോ;
(സി)
നല്ല ഗുണനിലവാരമുള്ള
മത്സ്യങ്ങളും മറ്റും
ജനങ്ങള്‍ക്ക്
ലഭിക്കുന്നതിനായി വിവിധ
സ്ഥലങ്ങളില്‍ ഹൈടെക്
മത്സ്യ
മാര്‍ക്കറ്റുകള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ ?
തീരദേശ
മേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
975.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോസ്റ്റല്‍ ഏരിയാ
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍െറ
കീഴില്‍ തീരദേശ
മേഖലയില്‍ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍ഗണനാക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
തീരദേശ
മേഖലയില്‍ പ്രത്യേക
പാര്‍പ്പിട പദ്ധതി
നടപ്പിലാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
തീരദേശ
പാര്‍പ്പിട പദ്ധതി
976.
ശ്രീ.എ.എം.
ആരിഫ്
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
തീരദേശ പാര്‍പ്പിട
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പശ്ചാത്തല
സൗകര്യ വികസനത്തിനായി
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കുമോ;
(സി)
തീരദേശ
നിയന്ത്രണ മേഖല
പ്രഖ്യാപനം തീരദേശത്തെ
വികസന പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാനായി
എന്തുചെയ്യാന്‍
ഉദ്ദേശിക്കുന്നെന്നും
അറിയിക്കുമോ?
മത്സ്യ
സംസ്കരണവും വിപണനവും
977.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സംസ്കരണത്തിനും
വിപണനത്തിനും ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച "കോള്‍ഡ്
ചെയിന്‍" പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
മത്സ്യ
സംസ്കരണത്തിനും
വിപണനത്തിനുമുള്ള
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
സമഗ്ര കോസ്റ്റല്‍
മാനേജ്മെന്റ് പദ്ധതി
ആസൂത്രണം ചെയ്തു
നടപ്പിലാക്കുമോ?
മാതൃകാ
മത്സ്യഗ്രാമ പദ്ധതി
978.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'മാതൃകാ മത്സ്യഗ്രാമ
പദ്ധതി'
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിലൂടെ
കൈവരിക്കാനായ
നേട്ടങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
മത്സ്യ
തൊഴിലാളികളുടെ സുരക്ഷയ്ക്ക്
സംവിധാനം
979.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍
കാലത്ത് കടലില്‍
മത്സ്യബന്ധനത്തിന്
പോകുന്ന മത്സ്യ
തൊഴിലാളികളുടെ സുരക്ഷ
ഉറപ്പുവരുത്താന്‍
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണുള്ളത്;
(ബി)
ഇതിനായി
നാവികസേനയുടെ സഹായം
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
ഫിഷറീസ് വകുപ്പ്,
സംസ്ഥാന പോലീസ്, ജില്ലാ
ഭരണകൂടം എന്നിവയൂടെ
പ്രവർത്തനം
ഏകോപിപ്പിച്ച് മത്സ്യ
തൊഴിലാളികളുടെ സുരക്ഷ
ഉറപ്പുവരുത്തുന്ന
കാര്യം പരിഗണിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൂമീന്‍
വിത്ത് നിക്ഷേപിക്കല്‍ പദ്ധതി
980.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ജലാശയങ്ങളില്‍ മത്സ്യ
പൂമീന്‍ വിത്ത്
നിക്ഷേപിക്കല്‍ പദ്ധതി
പ്രകാരം 2011 മുതല്‍
2015 വരെ എത്ര രൂപയുടെ
വിത്തുകള്‍
നിക്ഷേപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇങ്ങനെ നിക്ഷേപിക്കുന്ന
വിത്തുകളില്‍ നിന്നും
എത്ര ലക്ഷം രൂപയുടെ
അധിക മത്സ്യ ഉല്പാദനം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇപ്രകാരം സ്വാഭാവിക
മത്സ്യസമ്പത്ത് എത്ര
മാത്രം
വര്‍ദ്ധിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
ഫിഷറീസ്
മാനേജ്മെന്റ് ഉപദേശകസമിതി
രൂപീകരണം
981.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ഉള്‍നാടന്‍ ഫിഷറീസും
അക്വാകള്‍ച്ചറും
ആക്ടനുസരിച്ചുള്ള
സംസ്ഥാനതല ഫിഷറീസ്
മാനേജ്മെന്റ്
ഉപദേശകസമിതി നാളിതുവരെ
രൂപീകരിച്ചിട്ടില്ല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉള്‍നാടന്‍
മത്സ്യമേഖലയുടെ സുസ്ഥിര
വികസനം, സംരക്ഷണം,
പരിപാലനം,
ഉത്തരവാദിത്തപരമായ
ജലകൃഷി വികസനം,
മത്സ്യതൊഴിലാളികളുടെ
ഉപജീവന സുരക്ഷ
എന്നിവയ്ക്കായി
പര്യപ്തമായ നിലയില്‍
പ്രസ്തുത സമിതി
രൂപീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ചമ്പക്കര
മത്സ്യമാര്‍ക്കറ്റിന്റെ
ശോചനീയാവസ്ഥ
982.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മണ്ഡലത്തിലെ ചമ്പക്കര
മത്സ്യമാര്‍ക്കറ്റിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ
എന്തെങ്കിലും നവീകരണ
പ്രവര്‍ത്തനങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ചമ്പക്കര
മത്സ്യമാര്‍ക്കറ്റ്
ആധുനിക രീതിയില്‍ പണി
തീര്‍ക്കുന്നതിന് ഒരു
സമഗ്ര പദ്ധതിക്ക് രൂപം
നല്‍കുമോ;
(സി)
ചമ്പക്കര
മാര്‍ക്കറ്റ്
പുനരുദ്ധരിക്കുന്നതുമായി
ബന്ധപ്പെട്ട് മെട്രോ
റെയില്‍ കോര്പ്പറേഷന്
അടക്കമുള്ള വിവിധ
ഏജന്‍സികളെ
ഏകോപിപ്പിക്കുവാന്‍ ഒരു
സ്പെഷ്യല്‍ ഓഫീസറെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
ബേപ്പൂര്‍
ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍
സെക്കന്ററി സ്ഖൂള്‍
983.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
ഗവ. റീജിയണല്‍ ഫിഷറീസ്
ടെക്നിക്കല്‍ ഹയര്‍
സെക്കന്ററി സ്കൂളിന്റെ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
2010 ല്‍ തുക
അനുവദിച്ചിട്ടും
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഇതുവരെ
പൂര്‍ത്തീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
യഥാസമയം
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതു
കാരണം സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നഷ്ടത്തിന്
ഉത്തരവാദികളായവരില്‍
നിന്നും ഇത്
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ; ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ട്രോളിംഗ്
നിരോധനകാലത്ത്
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സഹായ പദ്ധതികള്‍
984.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍കാല
ട്രോളിംഗ് നിരോധനം ഇൗ
വര്‍ഷവും
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ട്രോളിംഗ്
നിരോധനകാലത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
തൊഴിലും
വരുമാനവുമില്ലാതാകുമെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ട്രോളിംഗ്
നിരോധന സമയത്ത്
മത്സ്യത്തൊഴിലാളികളുടെ
പട്ടിണി
മാറ്റുന്നതിനായി
എന്തെല്ലാം സഹായ
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്
എന്ന് വ്യക്തമാക്കുമോ?
തീരനൈപുണ്യ
പദ്ധതി
985.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെ
വികസനത്തിനും
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനുമായി മുന്‍
സര്‍ക്കാര്‍ 2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
'തീരനൈപുണ്യ പദ്ധതി'-
യുടെയും
'ഫിഷ്ബഡ്സിന്റെ'
വ്യാപനത്തിനായുള്ള
സാമ്പത്തിക സഹായ
പദ്ധതിയുടെയും പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്കായി എത്ര
തുക വീതം
നീക്കിവെച്ചിരുന്നുവെന്നും,
അതില്‍ എത്ര തുക
ചെലവഴിച്ചെന്നും
,പദ്ധതിയുടെ ആനുകൂല്യം
എത്ര പേര്‍ക്ക്
ലഭ്യമാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
സമഗ്ര
തീരദേശവികസനം
ലക്ഷ്യമാക്കി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
കാസര്‍കോട്
കസബ കടപ്പുറത്തെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
986.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കസബ കടപ്പുറത്ത് എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങളാണ്
താമസിച്ച് വരുന്നതെന്ന്
വ്യക്തമാക്കാമോ; എത്ര
വീടുകളിലായിട്ടാണ് ഇൗ
കുടുംബങ്ങള്‍
താമസിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവിടത്തെ
വീടുകള്‍ക്ക് തദ്ദേശ
സ്വയംഭരണ
സ്ഥാപനത്തിന്‍െറ
നമ്പര്‍
ലഭിച്ചിട്ടുണ്ടോ;
നമ്പര്‍ ലഭിക്കാത്ത
വീടുകള്‍ ഉണ്ടെങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് ലഭിക്കാത്ത
കുടുംബങ്ങള്‍ ഇവിടെ
ഉണ്ടോ; എങ്കില്‍
അവയുടെ എണ്ണം
വ്യക്തമാക്കാമോ;
(ഡി)
വെെദ്യുതീ,
കക്കൂസ് തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്ത വീടുകളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
വളളവും വലയും
നഷ്ടപ്പെട്ട എത്ര
കുടുംബങ്ങള്‍ ഇവിടെ
താമസിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; നഷ്ട
പരിഹാരത്തിന് കിട്ടിയ
അപേക്ഷകളുടെ എണ്ണവും
പ്രസ്തുത
അപേക്ഷകളിന്മേല്
എടുത്ത തീരുമാനവും
അറിയിക്കാമോ?
സംസ്ഥാനത്ത്
ട്രോളിംഗ് നിരോധനം
987.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രോളിംഗ് നിരോധനം
ഏര്‍പ്പെടുത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ട്രോളിംഗ്
നിരോധിക്കുന്നതുമൂലം
മത്സ്യസമ്പത്ത്
വര്‍ദ്ധിക്കുന്നതായി
പഠനങ്ങള്‍
വെളിപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ ഒരു
പഠന റിപ്പോര്‍ട്ട്
ശാസ്ത്രീയമായി
തയ്യാറാക്കാന്‍ മുന്‍കൈ
എടുക്കുമോ?
അശാസ്ത്രിയമായ
മത്സ്യബന്ധനം തടയുന്നതിനും
മത്സ്യസമ്പത്ത്
സംരക്ഷിക്കാനും നടപടി
988.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യ ലഭ്യതയില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് കുറവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തൊണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കടലില്‍
നിന്ന് ചെറുമത്സ്യങ്ങളെ
വളം നിര്‍മ്മാണത്തിനും
മറ്റുമായി വ്യാപകമായ
തോതില്‍
പിടിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്തിനെ
പ്രതികൂലമായി
ബാധിക്കുന്നതിന്
ഇടയാക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കാമോ;
(സി)
അനിയന്ത്രിതവും
അശാസ്ത്രിയവുമായ
മത്സ്യബന്ധനം
തടയുന്നതിനും
സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
രംഗത്ത് വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
ഏജന്‍സികള്‍
989.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
രംഗത്ത് വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സര്‍ക്കാര്‍ വകുപ്പ്
ഉള്‍പ്പെടെ എത്ര
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം;
(ബി)
ഇവയെ
ഏകോപിപ്പിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
നിന്ന് നിലവില്‍
ലഭിക്കുന്ന
ആനുകൂല്യങ്ങളുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പൊതുജലാശയങ്ങളില്‍
മത്സ്യകൃഷി
990.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജലാശയങ്ങള്‍
മത്സ്യകൃഷിക്കായി
പാട്ടത്തിന്
നല്‍കുന്നതിനെതിരെയുള്ള
തദ്ദേശസ്വയംഭരണ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
25-9-2014ലെ
41630/ആര്.സി/2014/ത.സ്വ.ഭ.വ
നമ്പര്‍ സര്‍ക്കുലര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉള്‍നാടന്‍
ഫിഷറീസും അക്വാ
കള്‍ച്ചറും
ചട്ടങ്ങള്‍ക്ക്
വിരുദ്ധമായതും,
കേരളത്തിന്റെ
ഉള്‍നാടന്‍ മത്സ്യകൃഷി
വികസനത്തെ തടയുന്നതുമായ
പ്രസ്തുത സര്‍ക്കുലര്‍
പിന്‍വലിച്ച്,
പൊതുജലാശയങ്ങളില്‍
പരിസ്ഥിതിക്ക് കോട്ടം
തട്ടാത്ത നിലയില്‍
പുതിയ
സാങ്കേതികവിദ്യകളുപയോഗിച്ച്
മത്സ്യകൃഷി
നടത്തുന്നതിന് അനുമതി
നല്‍കുന്നതിന് ആവശ്യമായ
പുതിയ ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുല്ലുകുളങ്ങരയിലെ
ഫിഷ് മാര്‍ക്കറ്റ്
991.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
പുല്ലുകുളങ്ങരയില്‍
പ്രവര്‍ത്തിക്കുന്ന
ഫിഷ് മാര്‍ക്കറ്റ്
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയില്‍
ആയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം ഏറ്റെടുത്ത്
ആധുനിക സൗകര്യങ്ങളോട്
കൂടിയ ഫിഷ്
മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യസംസ്കരണത്തിനും
മത്സ്യ വിതരണത്തിനുമായുള്ള
പദ്ധതികള്‍
992.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ബഡ്ജറ്റില്‍
മത്സ്യസംസ്കരണത്തിനും
മത്സ്യ വിതരണത്തിനും
എന്തെല്ലാം പദ്ധതികള്‍
പ്രഖ്യാപിച്ചിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്നോ;
എന്തെങ്കിലും പ്രവൃത്തി
നടത്താന്‍
കഴിഞ്ഞോയെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യ
സംസ്കരണത്തിനായി ആധുനിക
പ്ലാന്റുകള്‍
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രത്യേക ദുരിതാശ്വാസ നിധി
993.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധനത്തിനിടെ
അപകടത്തില്‍പ്പെടുന്നവരെ
സാമ്പത്തികമായി
സഹായിക്കുന്നതിനും
മരിച്ചവരുടെ
കുടുംബങ്ങളെ
സഹായിക്കുന്നതിനും
പ്രത്യേക ദുരിതാശ്വാസ
നിധി നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
ദുരിതാശ്വാസനിധി
നടപ്പിലാക്കുന്നകാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചാലിയം
ഫിഷ് ലാന്റിംഗ് സെന്റര്‍
994.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയം
ഫിഷ് ലാന്റിംഗ്
സെന്ററിന് അടിസ്ഥാന
സൗകര്യങ്ങള്‍ ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വനം വകുപ്പിന്റെ
കൈവശമുള്ള ഈ സ്ഥലം
കിന്‍ഫ്രയ്ക്ക്
കൈമാറുന്നതിനുള്ള നടപടി
എത്രത്തോളമായെന്ന്
വ്യക്തമാക്കാമോ ; സ്ഥലം
കൈമാറ്റത്തിനുള്ള
തടസ്സങ്ങള്‍ നീക്കി
ആധുനിക സൗകര്യങ്ങളോടു
കൂടിയ സെന്ററിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
ചെല്ലാനം മിനി ഫിഷിങ്
ഹാര്‍ബര്‍ നിര്‍മ്മാണം
995.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
ചെല്ലാനം മിനി ഫിഷിങ്
ഹാര്‍ബറിന്റെ 2-ാം ഘട്ട
നിര്‍മ്മാണം സംബന്ധിച്ച
നടപടികള്‍ ഏത് ഘട്ടം
വരെ എത്തി; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹാര്‍ബറിലേയ്ക്കുള്ള
റോഡിന്റെ സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
തീരദേശ
മേഖലയിലെ മാലിന്യ പ്രശ്നം
996.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ തീരദേശ
മേഖലകളില്‍, നഗര
പ്രദേശങ്ങളില്‍
നിന്നുളള മാലിന്യങ്ങള്‍
കൊണ്ടുവന്നു
നിക്ഷേപിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീരദേശ
മേഖലയിലെ മാലിന്യ
സംസ്ക്കരണത്തിനായി
ജൈവമാലിന്യ സംസ്ക്കരണ
പ്ലാന്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
തങ്കശ്ശേരി
ഹാര്‍ബറിലെ മാലിന്യ
സംസ്ക്കരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
തങ്കശ്ശേരി
ഹാര്‍ബറിന്റെ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
നടപടി സ്വീകരിക്കുമോ;
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
997.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
തെക്കുംഭാഗത്ത് ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്കുള്ള
പ്രാഥമിക നടപടികള്‍
എന്നാണ് ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്കുള്ള
പ്രാരംഭനടപടികളുടെ
ഭാഗമായുള്ള സാദ്ധ്യതാ
പഠനങ്ങളുടേയും
വിലയിരുത്തലുകളുടേയും
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ മേല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
സാദ്ധ്യതാ
പഠന ആവശ്യത്തിലേക്കായി
നാളിതുവരെ എത്ര രൂപ
അനുവദിച്ചുവെന്നും
ഇതില്‍ എത്ര രൂപ
വിനിയോഗിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിന്
നാളിതുവരെ നടത്തിയ
പഠനങ്ങളുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തീരുമാനത്തില്‍
എത്തിയിട്ടുണ്ടോ;
പ്രസ്തുത ഫിഷിംഗ്
ഹാര്‍ബറിന്‍െറ പണി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ബേപ്പൂര്‍
ഫിഷറീസ് കണ്ട്രോള് റൂം
998.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
പൊന്നാനി മുതല്‍ വടകര
ചോമ്പാല്‍ വരെയുള്ള
കടല്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുകയും
നിയന്ത്രിക്കുകയും
ചെയ്യുന്ന ബേപ്പൂരിലെ
ഫിഷറീസ് കണ്ട്രോള്
റൂമില്‍ സുരക്ഷാ
സംവിധാനങ്ങള്‍
പരിമിതമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഇരുമ്പ് ബോട്ടും മറ്റ്
ഉപകരണങ്ങളും അനുവദിച്ച്
കടല്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
തീരക്കടലിലും
ഉള്‍ക്കടലിലും
അപകടത്തില്‍പെടുന്നവരെ
രക്ഷിക്കുന്നതിനായി
നിയമിച്ച കടല്‍ സുരക്ഷാ
ഗാര്‍ഡുമാരുടെ വേതനം
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജോലി സമയം 8
മണിക്കൂറാക്കി
ജോലിസ്ഥിരത
ഉറപ്പാക്കണമെന്ന ഇവരുടെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ്
മുഖേനയുളള വികസന
പ്രവര്‍ത്തനങ്ങള്‍
999.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍ നടന്നു
വരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കൊയിലാണ്ടിയില്‍
നടന്നുവരുന്ന വികസന
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
കെ.എസ്.സി.എ.ഡി.സി
മുഖേന
നടപ്പാക്കുന്നതിനായി
കോഴിക്കോട് നിന്നും
സമര്‍പ്പിച്ച
പ്രൊപ്പോസലുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണം
1000.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍ ജില്ലയിലെ
പുതിയങ്ങാടിയില്‍,ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഹാര്ബറിനുവേണ്ട
മാതൃകാ പഠനം
നടത്തുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ ഏജന്‍സിയായ
സി.
ഡബ്ളിയു.പി.ആര്.എസ്-
നെ
ചുമതലപ്പെടുത്തിയതിനുശേഷം
എന്തൊക്കെ പഠനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
;
(സി)
ഇനി
ഏതൊക്കെ പഠനങ്ങളാണ്
നടത്താന്‍
ബാക്കിയുള്ളത് ; ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എപ്പോഴേക്ക്
ആരംഭിക്കാന്‍ കഴിയും ;
വിശദാംശം നല്‍കുമോ ?
കശുവണ്ടി
മേഖലയിലെ ജോലി സ്ഥിരത
1001.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
കശുവണ്ടി
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ആയിരക്കണക്കിന് സ്ത്രീ
തൊഴിലാളികളുടെ ജോലി
സ്ഥിരത
ഉറപ്പുവരുത്തുന്നതിനുള്ള
പദ്ധതികള്‍
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
മേഖലയിലെ ചെറുകിട
വ്യവസായങ്ങളേയും
സ്ഥാപനങ്ങളേയും
സംരക്ഷിക്കാന്‍
പ്രത്യേക പദ്ധതി
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
പൂട്ടിക്കിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിക്കുന്നതിന്
നടപടി
T 1002.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
പൂട്ടിയിട്ടിരിക്കുന്ന
13 കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതിനും
തൊഴിലാളികള്‍ക്കും
ജോലിയില്‍ നിന്ന്
വിരമിച്ചവര്‍ക്കുമുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?