പട്ടികവര്ഗ്ഗവിഭാഗത്തിനുള്ള
ഭവന നിര്‍മ്മാണ പദ്ധതി
*61.
ശ്രീ.കെ.
ആന്‍സലന്‍
,,
എം.എം. മണി
,,
മുരളി പെരുനെല്ലി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗവിഭാഗത്തില്പ്പെട്ടവര്ക്കുളള
ഭവന നിര്‍മ്മാണ
പദ്ധതികളുടെ വിശദാംശം
നല്‍കാമാേ; ഈ
പദ്ധതികള്‍ ഫലപ്രദമായി
നടക്കുന്നില്ലെങ്കിൽ
ആയതിന്റെ കാരണം
അറിയിക്കാമോ;
(ബി)
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
എത്രയുണ്ടെന്നു
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഭവനരഹിതര്‍ക്കെല്ലാം
സമയബന്ധിതമായി വീട്
നിര്‍മ്മിച്ചു
നൽകുവാനോ,
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്ക്കുപുറത്ത്
എല്ലാവിധ ആധുനിക
സൗകര്യങ്ങളുള്ളിടത്ത്
പുനരധിവസിപ്പിക്കാനോ
ഉള്ള
പദ്ധതിയുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങൾ
അറിയിക്കാമോ?
പട്ടികജാതിയില്‍പ്പെട്ടവരുടെ
വായ്പാ കുടിശ്ശിക
*62.
ശ്രീ.പി.വി.
അന്‍വര്‍
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ടവരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാനുള്ള
പദ്ധതി നിലവിലുണ്ടോ;
ഇതിന്റെ വിശദാംശം
അറിയിക്കാമോ;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങളില്‍
നിന്നുള്ള വായ്പയും
എത്ര തുക വരെയുമാണ്
എഴുതിത്തള്ളുന്നത്;
അതിനായുള്ള നിബന്ധനകള്‍
എന്തൊക്കെയാണ്;
(സി)
കൂടുതല്‍
പ്രയോജനം ലഭിക്കും വിധം
പദ്ധതി
പുനരാവിഷ്കരിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
കുടിവെള്ള
വിതരണം
*63.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണത്തിന് വിദേശസഹായം
ലഭ്യമായ ഏതൊക്കെ
പദ്ധതികളാണ്
സംസ്ഥാനത്തുള്ളത്;
(ബി)
ഈ
പദ്ധതികളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(സി)
വിദേശസഹായത്തോടു
കൂടിയുള്ള പുതിയ
പദ്ധതികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ഇ)
ഏതൊക്കെ
ജില്ലകളിലാണ് ഈ പുതിയ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍
*64.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹാസിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
അന്യസംസ്ഥാന
തൊഴിലാളികളുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ലേബര്‍ ക്യാന്വുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്ന് വെളിപ്പെടുത്തുമോ
;
(സി)
ലേബര്‍
ക്യാന്വുകളുടെ
നിര്‍മ്മാണത്തിനായി
2013-14, 2014-15
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
കോടി രൂപ വീതം
വകയിരുത്തിയെന്നും ഈ
തുക
ചെലവഴിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ ;
(ഡി)
സംസ്ഥാനത്ത്
ജോലി ചെയ്യുന്ന
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
പൂര്‍ത്തിയായിട്ടുണ്ടോ;
ഏതെല്ലാം രീതിയിലാണ്
ഇവരുടെ രജിസ്ട്രേഷന്
നടത്തി വരുന്നതെന്ന്
വിശദമാക്കാമോ ?
സംയോജിത
കന്നുകാലി വികസന പദ്ധതി
*65.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് സംയോജിത
കന്നുകാലി വികസന പദ്ധതി
നടപ്പിലാക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരുന്നതെന്ന്പരിശോധിച്ചുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഉണ്ടായിരുന്നത്;
(സി)
ഇത്
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മദ്യനയം
*66.
ശ്രീ.എം.
സ്വരാജ്
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ മദ്യനയം
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതില്‍
ഗുരുതരമായ പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മദ്യനയത്തിന്റെ
പരിണിത ഫലമായി
മയക്കുമരുന്നും
കഞ്ചാവും വ്യാപകമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
നിയന്ത്രിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(സി)
സാമൂഹ്യവിപത്തായി
മാറിയിട്ടുളള
മദ്യത്തിന്റെ ഉപഭോഗം
കുറയ്ക്കാന്‍
എന്തെല്ലാം
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മഴവെള്ള
സംഭരണത്തിനും മഴക്കാല
കെടുതികള്‍
നിയന്ത്രിക്കുന്നതിനും
നടപടികള്‍
*67.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍കാലത്ത്
ലഭ്യമാകുന്ന മഴവെളളം
പരമാവധി
സംഭരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇക്കാലത്തുണ്ടാകാവുന്ന
വെളളപ്പൊക്കം
നിയന്ത്രിക്കുന്നതിനും
ജനജീവിതത്തിന്
തടസ്സമുണ്ടാകാതിരിക്കുന്നതിനും
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തിനായി
വയലേലകള്‍,
ചതുപ്പുകളുള്പ്പെടെയുളള
തണ്ണീര്‍ത്തടങ്ങള്‍
എന്നിവയെ
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ?
ക്യാമ്പസുകളെ
പുകയില - ലഹരി
വിമുക്തമാക്കാന്‍ നടപടി
*68.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്യാമ്പസുകളെ
പുകയില - ലഹരി
വിമുക്തമാക്കുവാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
പുകയില - ലഹരി വിരുദ്ധ
അവബോധം
വളര്‍ത്തുന്നതോടൊപ്പം
വിപണന ശൃംഖല കൂടി
ഇല്ലാതാക്കുവാന്‍
ശക്തമായ
നടപടിയെടുക്കുമോ?
ഗോത്രവര്‍ഗ്ഗ
സംസ്ക്കാരം
നിലനിര്‍ത്തുന്നതിന് നടപടി
*69.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാകൃത-ഗോത്രവര്‍ഗ്ഗ
വിഭാഗങ്ങളുടെയും മറ്റു
പിന്നാക്ക
ജനവിഭാഗങ്ങളുടെയും
പ്രാചീന കലാരൂപങ്ങളും
ആചാരങ്ങളും അന്യം
നിന്നുകൊണ്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച "ഗദ്ദിക"
പോലുള്ള പരിപാടികള്‍
കൂടുതല്‍ മെച്ചപ്പെട്ട
നിലയില്‍
സംഘടിപ്പിക്കുവാന്‍
തയ്യാറാകുമോ;
വിശദമാക്കുമോ;
(സി)
അന്യം
നിന്നുപോകുന്ന
"ഭാഷയും-കലാരൂപങ്ങളും"
അടയാളപ്പെടുത്തി
വയ്ക്കുന്നതിനും
അവയെക്കുറിച്ച്
പഠിയ്ക്കുന്നതിനും
പദ്ധതി തയ്യാറാക്കുമോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
പ്രാകൃത-ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍
നിലനില്‍ക്കുന്ന ഭാഷയും
സംസ്ക്കാരവും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആദിവാസികളുടെ
പാര്‍പ്പിട പ്രശ്നങ്ങള്‍
*70.
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
പാര്‍പ്പിട
പ്രശ്നപരിഹാരത്തിന്
നിലവിലുള്ള പദ്ധതികളെ
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരമുള്ള
തുക വിതരണം
ചെയ്യുന്നതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(സി)
ഇനിയും
പാര്‍പ്പിട സൗകര്യം
ലഭ്യമായിട്ടില്ലാത്ത
ആദിവാസി കുടുംബങ്ങളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പുനര്‍ജനി-2030
പദ്ധതി
*71.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'പുനര്‍ജനി-2030' എന്ന
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
എപ്പോഴെങ്കിലും
മദ്യത്തിന് സെസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിലൂടെ
ഇതുവരെ എത്ര തുക
സമാഹരിച്ചു എന്നും എത്ര
തുക ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തൊഴില്‍
നഷ്ടപ്പെട്ട ബാര്‍
തൊഴിലാളികള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
പട്ടികവര്‍ഗ്ഗ
കോളനി വികസന പദ്ധതി
*72.
ശ്രീ.പി.കെ.
ശശി
,,
എം.എം. മണി
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കോളനി വികസന
പദ്ധതിയെന്ന പേരില്‍
മുന്‍സര്‍ക്കാര്‍
നടപ്പാക്കിയ പദ്ധതി
അവലോകനം ചെയ്തിരുന്നോ ;
(ബി)
പട്ടികവര്‍ഗ്ഗക്കാരുടെ
വീട് വാസയോഗ്യമാക്കാന്‍
നടപടിയെടുക്കാതെ
മുറ്റവും റോഡും തറയോടു
പാകിയ വികസന
സമീപനത്തോടുള്ള നിലപാട്
അറിയിക്കാമോ;
(സി)
പദ്ധതിയിലെ
പാഴ് ചെലവിനെ കുറിച്ചും
അഴിമതിയെക്കുറിച്ചും
സമഗ്രാന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുക്കുമോ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതിയും വനഭൂമി
കയ്യേറ്റവും
*73.
ശ്രീ.ഇ.റ്റി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ വനവല്‍ക്കരണ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പദ്ധതികളാണ്
നിലവിലുളളതെന്നും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
വനഭൂമിയുണ്ടെന്ന്
വെളിപ്പെടുത്താമോ; ഈ
വനഭൂമി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുളളില്‍
കേന്ദ്രാനുമതിയില്ലാതെ
വനഭൂമി
കയ്യേറ്റക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ഹെക്ടര്‍
ഭൂമി ഇപ്രകാരം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
അമിത
ചുമട്ടു കൂലി
*74.
ശ്രീ.റോജി
എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമിത
ചുമട്ടു കൂലി
നിര്‍ത്തലാക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിരുന്നത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
*75.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ക്ഷീരോല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
ന്യായമായ വിലയ്ക്ക്
കാലിത്തീറ്റ ലഭ്യത
ഉറപ്പാക്കാനായി എന്തു
സംവിധാനം
ഏര്‍പ്പെടുത്തുമെന്ന്
അറിയിക്കാമോ?
കുടിവെള്ളപ്രശ്നം
*76.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ
കുടിവെള്ളപ്രശ്നം
നേരിട്ടിട്ടും മുന്‍
സര്‍ക്കാര്‍ വേണ്ടത്ര
ജാഗ്രതയോടെ
പ്രവര്‍ത്തിക്കാതിരുന്നത്
സ്വകാര്യ കുടിവെള്ള
കമ്പനികളെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കുടിവെള്ളക്ഷാമം
നേരിടുന്ന സ്ഥലത്ത്
താല്‍ക്കാലികമായി
വിതരണം ചെയ്ത
കുടിവെള്ളം വേണ്ടത്ര
ശുദ്ധീകരിക്കാത്തതോ
അശുദ്ധമായതോ ആണെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
കുടിവെള്ള
വിതരണത്തിന്റെ
പ്രഭവകേന്ദ്രത്തെ
സംബന്ധിച്ച്
നിരീക്ഷണവും,
നിയന്ത്രണവും,
നിബന്ധനയും
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വനഭൂമി
സംരക്ഷിക്കാന്‍ നടപടി
*77.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
സംരക്ഷിക്കുന്ന
കാര്യത്തില്‍ മുന്‍
സര്‍ക്കാര്‍ വേണ്ട
നടപടി
സ്വീകരിച്ചില്ലെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ ഈ
സര്‍ക്കാര്‍ ഇതിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
വനഭൂമി
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതു
സംബന്ധിച്ച് 2015
സെപ്റ്റംബര്‍ മാസം
ഹൈക്കോടതി
പുറപ്പെടുവിച്ച
ഉത്തരവിന്റെ
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
വിധിയുടെ
അടിസ്ഥാനത്തില്‍ മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്നും
സര്‍ക്കാര്‍
ഇക്കാര്യത്തില്‍ എന്തു
ചെയ്യാനുദ്ദേശിക്കുന്നെന്നും
അറിയിക്കാമോ?
അഴിമതി
ആരോപണങ്ങള്‍
*78.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. രാജഗോപാലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
ഉയര്‍ന്ന അഴിമതി
ആരോപണങ്ങളെ
പ്രതിരോധിക്കാനായി
അഡ്വക്കേറ്റ് ജനറലും,
ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനും നിയമ
സഹായ സംവിധാനങ്ങള്‍
ദുരുപയോഗപ്പെടുത്തി
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി
തിരുത്തല്‍
നടപടികള്‍ക്ക്
സാധ്യതയുണ്ടോ എന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ബാര്‍
കോഴ കേസ്സില്‍
ഉള്‍പ്പെടെ ഈ നിയമസഹായ
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തിയത്
കൂടാതെ സംസ്ഥാനത്തിന്
പുറമെ നിന്ന് അഭിഭാഷകരെ
കൊണ്ടുവന്ന് നിയമോപദേശം
തേടുകയും കേസ്
നടത്തുകയും
ചെയ്തതിനെക്കുറിച്ച്
സമഗ്രാന്വേഷണം നടത്തി
നഷ്ടം ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഭൂജല
പരിപോഷണം
*79.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
പരിപോഷണം
ജനകീയമാക്കാന്‍ മുന്‍
ഗവണ്മെന്റ് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഉണ്ടായിരുന്നതെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി ഭൂരഹിത-ഭവന
രഹിത-പുനരധിവാസ പദ്ധതി
*80.
ശ്രീമതി
സി.കെ. ആശ
,,
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി
ഭൂരഹിത-ഭവന
രഹിത-പുനരധിവാസ പദ്ധതി
നടപ്പാക്കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
എന്ന് മുതലാണ്
ആരംഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതിയുടെ മറവില്‍
കോളനികള്‍
സ്ഥാപിക്കാനുള്ള നീക്കം
നടക്കുന്നുണ്ടോ;
പട്ടികജാതി വിഭാഗങ്ങളെ
ഇനിയും
കോളനിവല്ക്കരിക്കരുതെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
(സി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് ഭൂമി
തട്ടിപ്പുകള്‍
നടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലവിതരണത്തിനായുള്ള
കര്‍മ്മപദ്ധതി
*81.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണത്തിനായുള്ള
പഴയ പൈപ്പുകള്‍ മാറ്റി
പുതിയ പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരുന്നു;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
(സി)
ഇത്
നടപ്പാക്കാൻ
ഭരണതലത്തില്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിരുന്നു;
വിശദമാക്കാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ജപ്പാന്
കുടിവെള്ളപദ്ധതി
*82.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ളപദ്ധതി
നടപ്പിലാക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം
കര്‍മ്മപരിപാടികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്വയം
പര്യാപ്ത പട്ടികജാതി കോളനി
പദ്ധതി
*83.
ശ്രീ.എം.
നൗഷാദ്
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച 'സ്വയം
പര്യാപ്ത പട്ടികജാതി
കോളനി പദ്ധതി' അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയ്ക്കുമോ;
(ബി)
പദ്ധതി
ലക്ഷ്യപ്രാപ്തി നേടാതെ
പോയതിന്റെ കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിയ്ക്കാമോ; പദ്ധതി
നടത്തിപ്പിനെ കുറിച്ച്
അന്വേഷണം നടത്തുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി തുടരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
രൂപരേഖ
വിശദീകരിയ്ക്കുമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
*84.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റ്
പട്ടികജാതി
സങ്കേതങ്ങളില്‍ സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
ആവിഷ്കരിച്ചു
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്
; വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തല്ലാം നേട്ടങ്ങളാണ്
കൈവരിക്കാന്‍ സാധിച്ചത്
; വിശദമാക്കുമോ ?
കുട്ടനാട്
പാക്കേജ്
*85.
ശ്രീ.എ.എം.
ആരിഫ്
,,
വി.എസ്.അച്ചുതാനന്ദന്
,,
കെ.സുരേഷ് കുറുപ്പ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് പ്രകാരം
ജലവിഭവ വകുപ്പ് വഴി
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കാനായിരുന്നു
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരം ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
പുരോഗതിയും പദ്ധതി
ലക്ഷ്യമിട്ടതു പോലെ
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പോയിട്ടുണ്ടോ;
എങ്കിൽ കാരണം
വെളിപ്പെടുത്താമോ;
പദ്ധതിയുടെ
പ്രവർത്തനങ്ങൾക്കായി
കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
തുക വീതം
അനുവദിച്ചിരുന്നുവെന്നും
അതില്‍ എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ; പദ്ധതി
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും ഉണ്ടായ
വീഴ്ചകള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കാമോ;
(സി)
കുട്ടനാട്
പാക്കേജ്
തുടരേണ്ടതില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍
തീരുമാനത്തിന്റെ
കാരണമെന്തെന്ന് സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
പാക്കേജ് വേണ്ടെന്ന്
വെച്ചാല്‍ പദ്ധതി
പൂര്ത്തീകരിക്കുന്നതെങ്ങനെയാണെന്ന്
വിശദമാക്കാമോ?
പ്ലാച്ചിമട
കൊക്കകോള വിക്ടിംസ് റിലീഫ്
ആന്റ് കോമ്പന്‍സേഷന്‍
സ്പെഷ്യല്‍ ട്രിബ്യൂണല്‍
ബില്‍
*86.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ബാബു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമട
കൊക്കകോള വിക്ടിംസ്
റിലീഫ് ആന്റ്
കോമ്പന്‍സേഷന്‍
സ്പെഷ്യല്‍
ട്രിബ്യൂണല്‍ ബില്‍
അംഗീകാരം നല്‍കാതെ
രാഷ്ട്രപതി
മടക്കിയതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നാണ്
അറിയിച്ചിരിക്കുന്നത്;
(ബി)
അപാകതകള്‍
പരിഹരിച്ച് ബില്‍
വീണ്ടും പാസ്സാക്കാന്‍
നടപടിയെടുക്കുമോ;
വിശദമാക്കാമോ;
(സി)
ദുരിതബാധിതര്‍ക്ക്
വൈകാതെ നഷ്ടപരിഹാരം
ലഭ്യമാക്കാനായി എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നത്;
വിശദമാക്കുമോ?
വനാവകാശ
നിയമം
*87.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമ പ്രകാരം
ആദിവാസികള്‍ക്ക് ലഭിച്ച
ഭൂമി വനം വകുപ്പ്
ഇപ്പോഴും വനഭൂമിയായി
കണക്കാക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം വീട് വെക്കാനോ
വനവിഭവങ്ങള്‍
ശേഖരിക്കാനോ
ആദിവാസികള്‍ക്ക്
കഴിയാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആദിവാസികളുടെ
വനഭൂമിക്ക് റവന്യൂ
ഭൂമിയുടെ പദവി നല്കി
ഭൂമി ക്രയവിക്രയം
അടക്കമുള്ള അധികാരം
ആദിവാസികള്‍ക്ക് ഉറപ്പ്
വരുത്തുന്നതിന്
നിയമനിര്‍മ്മാണത്തിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കടലാക്രമണം
ചെറുക്കുന്നതിനുള്ള നടപടികള്‍
*88.
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
ക്ഷോഭത്തില്‍ നിന്നും
തീരദേശവാസികളെ
രക്ഷിക്കുവാനുള്ള പുതിയ
പദ്ധതികള്‍ ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കടല്‍
ഭിത്തിയും പുലിമുട്ടു
നിര്‍മ്മാണവും വഴി
തീരദേശവാസികള്‍ക്ക്
സംരക്ഷണം നല്കാന്
കഴിയുന്നുണ്ടോ;
പുതുതായി ഏതെല്ലാം
സ്ഥലങ്ങളില്‍
പുലിമുട്ടു നിര്‍മ്മാണം
പുര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
വനഭൂമി
തട്ടിപ്പുകേസില്‍ സി.ബി.എെ.
അന്വേഷണം
*89.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടമുടമകള്‍
നിയമവിരുദ്ധമായി കൈവശം
വെച്ചിട്ടുള്ള
നെല്ലിയാമ്പതിയിലെ
വനഭൂമി തിരികെ
പിടിക്കാനായി
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുള്ള കോടതി
ഉത്തരവുകളുടെ വിശദാംശം
നല്‍കാമോ;
(സി)
തോട്ടമുടകളുമായുള്ള
കരാര്‍ വ്യവസ്ഥകള്‍
വെളിപ്പെടുത്താമോ;
വ്യവസ്ഥകളുടെ ലംഘനം
നടന്നതായി
കണ്ടെത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
വനഭൂമി
തട്ടിപ്പുകേസില്‍ മുന്‍
വനം വകുപ്പുമന്ത്രി
സി.ബി.എെ. അന്വേഷണം
ആവശ്യപ്പെട്ടിരുന്നോ;
സി.ബി.എെ. അന്വേഷണം
നടത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ജലനിധി
രണ്ടാംഘട്ട പദ്ധതികള്‍
*90.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ട പദ്ധതികള്‍
ആരംഭിക്കുന്നതിന് മുന്‍
ഗവണ്മെന്റ് എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിരുന്നു;
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?