നികുതി
ചോര്‍ച്ച തടയാന്‍ നടപടി
*31.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതി വരുമാനത്തിലുളള
വളര്‍ച്ച
സാധ്യതകള്‍ക്കനുസൃതമായി
ഉയരാത്തതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നികുതി
ചോര്‍ച്ച തടയുന്നതിന്
എന്തൊക്കെ പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഉദ്യോഗസ്ഥ
തലത്തിലുളള
കെടുകാര്യസ്ഥതയും
അഴിമതിയും നികുതി
ചോര്‍ച്ചയ്ക്ക് ഒരു
മുഖ്യ കാരണമായതിനാല്‍
ഇത് തടയുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ധന
ഉത്തരവാദിത്വ നിയമം
*32.
ശ്രീ.കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
എം. മുകേഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ പാസാക്കിയ
ധന ഉത്തരവാദിത്വ
നിയമത്തിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയാണ്; മുന്‍
സര്‍ക്കാരിന് അതു
പാലിക്കുന്നതിന്
സാധിച്ചുവോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയമത്തിലെ
വ്യവസ്ഥയോടുള്ള സമീപനം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ചയെ
ത്വരിതപ്പെടുത്താനുതകും
വിധം കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
മുന്നില്‍
ഉന്നയിക്കാന്‍
ഉദ്ദേശിക്കുന്ന
ആവശ്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
വികസന പ്രവര്‍ത്തനങ്ങള്‍
*33.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതിക്ക്
അനുയോജ്യമായും ചെലവു
ചുരുങ്ങിയ രീതിയിലും
സംസ്ഥാനത്ത് ഊര്‍ജ്ജ
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
തനതായ പദ്ധതികള്‍
ഏതെല്ലാമെന്നും സംസ്ഥാന
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികൾക്കായി
പുതുക്കിയ ബജറ്റില്‍
ആവശ്യമായ തുക
വകയിരുത്തുമോ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
*34.
ശ്രീ.കെ.
ബാബു
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
നയവൈകല്യം മൂലം
സംസ്ഥാനത്തെ സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്നോട്ടടിയുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ ;
(ബി)
രാഷ്ട്രീയ
ലക്ഷ്യത്തോടെ മുന്‍
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകളും
തീരുമാനങ്ങളും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ ;
(സി)
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ഉണര്‍വ്വു പകരാനുതകുന്ന
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ ?
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതി
*35.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡില്‍ അഴിമതിയും
കെടുകാര്യസ്ഥതയും
വ്യാപകമാണെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിലെ
അഴിമതിയെക്കുറിച്ച്
അക്കാലത്തെ മാനേജിംഗ്
ഡയറക്ടര്‍ പോലും
പരാതിപ്പെടാനിടയാക്കിയ
സാഹചര്യം ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
അക്കാലത്തെ
മാനേജിംഗ് ഡയറക്ടര്‍
നല്കിയ
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം
വെളിപ്പെടുത്തുമോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ
;
(ഡി)
അഴിമതിയാരോപണത്തെക്കുറിച്ചും
കെടുകാര്യസ്ഥതയെക്കുറിച്ചും
സമഗ്രാന്വേഷണം
നടത്താന്‍
തയ്യാറാകുമോയെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
*36.
ഡോ.എം.
കെ. മുനീര്‍
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെ സംബന്ധിച്ച്
സര്‍ക്കാരിന്റെ
കാഴ്ചപ്പാട്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോഴുള്ള
ട്രഷറി
ബാലന്‍സിനെക്കുറിച്ചുള്ള
വിശദവിവരം
വ്യക്തമാക്കുമോ;
(സി)
പുതിയ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കടമെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം
*37.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള
ധനസഹായത്തിന് മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയതെന്നു
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
കഴിഞ്ഞതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുളളതെന്ന്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
വ്യവസായം
*38.
ശ്രീ.ജെയിംസ്
മാത്യു
,,
എം. രാജഗോപാലന്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
വ്യവസായം നേരിടുന്ന
പ്രയാസങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
ഉല്പന്നങ്ങളുടെ
വിപണനത്തിനായി
സര്‍ക്കാര്‍ എന്തൊക്കെ
സഹായം ചെയ്തു
കൊടുക്കുന്നുണ്ടെന്നറിയിക്കാമോ;
വിദേശ വിപണി
നേടുന്നതിനായി
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ആഴ്ചയില്‍ ഒരു
ദിവസമെങ്കിലും കൈത്തറി
വസ്ത്രം
നിര്‍ബന്ധമാക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
*39.
ശ്രീ.എം.
നൗഷാദ്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല
സ്തംഭിച്ചതിനെത്തുടര്‍ന്ന്
ആയിരക്കണക്കിന്
കുടുംബങ്ങള്‍
പട്ടിണിയിലായിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചകിരിക്ഷാമം
പരിഹരിക്കാന്‍
'കുടുംബശ്രീ' വഴി
തൊണ്ട് സംഭരിക്കുമെന്ന
മുന്‍ കയര്‍
വകുപ്പുമന്ത്രിയുടെ
പ്രഖ്യാപനം
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(സി)
തൊണ്ടുസംഭരണവും
തൊണ്ടഴുക്കലും
ശാസ്ത്രീയവും
സമഗ്രവുമാക്കുന്നതിനായി
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം
*40.
ശ്രീ.വി.
ജോയി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്ഥാപനത്തിനു
വേണ്ട അസംസ്കൃത വസ്തു
ലഭ്യമാക്കുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുളളത്; നിലവാരം
കുറഞ്ഞ അസംസ്കൃത
വസ്തുക്കള്‍ ഇറക്കുമതി
ചെയ്ത് ഉല്പന്നങ്ങളുടെ
നിലവാരം തകര്‍ക്കുന്നത്
മൂലം വിപണിയില്‍
നിന്നും സ്ഥാപനത്തിന്റെ
ഉല്പന്നങ്ങള്
പുറത്താകാനിടയുണ്ടെന്നുളളതു
പരിഗണിച്ച്, ഇതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സ്ഥാപനത്തില്‍
നടക്കുന്നതായി
ആക്ഷേപിക്കപ്പെടുന്ന
അഴിമതിയെക്കുറിച്ച്
സമഗ്രാന്വേഷണം
നടത്താന്‍ തയ്യാറാകുമോ?
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
*41.
ശ്രീ.കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
മുരളി പെരുനെല്ലി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പവര്‍
സര്‍വ്വേ പ്രകാരം
സംസ്ഥാനത്തിന്റെ
നിലവിലുള്ള വൈദ്യുതി
ആവശ്യകത എത്രയാണ്;
(ബി)
വിവിധ
സ്രോതസ്സുകളില്‍
നിന്നുള്ള ഉല്പാദനം
എത്രയെന്നും
സംസ്ഥാനത്തിന് പുറത്തു
നിന്നു വാങ്ങുന്ന
വൈദ്യുതി എത്രയെന്നും
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
ആവശ്യകത
നിറവേറ്റുന്നതിനായി
പുതുതായി
ഉദ്ദേശിക്കുന്ന ഉല്പാദന
പദ്ധതികളും
ഊര്‍ജ്ജസംരക്ഷണ
പരിപാടികളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
*42.
ശ്രീ.കെ.
ദാസന്
,,
എം.എം. മണി
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിവിധ
പരമ്പരാഗത
വ്യവസായങ്ങളിലായി
എത്രപേര്‍
തൊഴിലെടുക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വ്യവസായങ്ങളുടെ
സംരക്ഷണത്തിനും
പുരോഗതിക്കുമായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കുമെന്ന്
അറിയിയ്ക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
*43.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
വി.എസ്.അച്ചുതാനന്ദന്
,,
വി. ജോയി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
അവലോകനം
നടത്തിയിരുന്നുവോ ;
(ബി)
സാമ്പത്തിക
സ്ഥിതി
പ്രതിസന്ധിയിലാകാനുള്ള
കാരണങ്ങള്‍ അറിയിക്കാമോ
;
(സി)
സാമ്പത്തിക
നിലയെക്കുറിച്ച്
ധവളപത്രം
പുറപ്പെടുവിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ആരായുന്നതെന്ന്
വിശദമാക്കാമോ?
പദ്ധതി
നടത്തിപ്പ്
*44.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്ത്
കോടിക്ക് മുകളില്‍
ഉള്ള ഓരോ
പ്രവൃത്തിക്കും
സാങ്കേതിക സമിതിയുടെ
പരിശോധനയും അനുമതിയും
വേണമെന്ന നിബന്ധന
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതു
സാഹചര്യത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഇൗ അനുമതി
ആവശ്യമില്ലെന്ന
ഉത്തരവിറക്കിയത്
ഏതെങ്കിലും
സമിതിയുടെയോ,
സാങ്കേതിക
വിദഗ്ദ്ധരുടെയോ
പഠനത്തിന്റെയോ
നിര്ദ്ദേശത്തിന്റേയോ
അടിസ്ഥാനത്തിലായിരുന്നോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
തീരുമാനം
പിന്‍വലിക്കാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിലുണ്ടാകുന്ന
കാലതാമസം
ഇല്ലാതാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
അറിയിക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ പുന:സംഘടന
*45.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ് കൗണ്‍സില്‍
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവിലെ
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
ഘടനയ്ക്ക്
വ്യത്യസ്തമായി
എന്തെല്ലാം
മാറ്റങ്ങളാണ് പുന:സംഘടന
വഴി
വരുത്താനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
കാരണങ്ങളാണ്
പുന:സംഘടനയ്ക്ക്
ഗവണ്മെന്റിനെ
പ്രേരിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദമാക്കുമോ?
വൈദ്യുതി
വിതരണ ശൃംഖലയുടെ സുരക്ഷിതത്വം
*46.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ ശൃംഖല
സുരക്ഷിതവും
കാര്യക്ഷമവുമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഓവര്‍ഹെഡ്
ലൈനുകള്‍ ഉണ്ടാക്കുന്ന
അപകട സാദ്ധ്യതകള്‍
കണക്കിലെടുത്ത് അണ്ടര്‍
ഗ്രൗണ്ട് കേബിള്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
പൊതുമരാമത്ത്
വകുപ്പുമായി
എന്തെങ്കിലും ധാരണ
ഉണ്ടാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ?
വാണിജ്യ
നികുതി വെട്ടിപ്പ്
*47.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതിയില്‍ വെട്ടിപ്പ്
നടക്കുന്ന പ്രധാന
ചരക്കുകളും സേവനങ്ങളും
ഏതൊക്കെയാണെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സ്വര്‍ണ്ണാഭരണ
രംഗത്ത് നടക്കുന്ന
വ്യാപാരം എത്രയെന്നതിന്
ഏതെങ്കിലും
വിശ്വസനീയമായ
കണക്കുകള്‍ ലഭ്യമാണോ;
അതിനനുസൃതമായി നികുതി
ലഭിക്കാത്തതിന്റെ കാരണം
അന്വേഷിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വര്‍ണ്ണ
വ്യാപാരത്തിലൂടെ കഴിഞ്ഞ
അഞ്ചുവര്‍ഷം ലഭിച്ച
നികുതിയെത്രയെന്ന്
വെളിപ്പടുത്താമോ;
(ഡി)
നികുതി
ചോര്‍ച്ച തടയാന്‍
പുതുതായി എന്തു
സംവിധാനമാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
അപ്പക്സ് സംഘങ്ങളുടെ
പ്രതിസന്ധി പരിഹരിക്കാനുള്ള
പദ്ധതികള്‍
*48.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
അപ്പക്സ് സംഘങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
വിവിധ
മേഖലകളിലെ അപ്പക്സ്
സഹകരണ സംഘങ്ങള്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമാണ്;
(സി)
ഈ
സംഘങ്ങളുടെ കീഴിലുള്ള
അംഗസംഘങ്ങളില്‍ എത്ര
ശതമാനം നഷ്ടത്തിലാണ്
പ്രവ്രത്തിക്കുന്നത്;
പ്രവര്‍ത്തന രഹിതമായത്
എത്ര ശതമാനം ;
(ഡി)
അപ്പക്സ്
സംഘങ്ങളുടെ പ്രതിസന്ധി
പരിഹരിക്കാനായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നാളേക്കിത്തിരി
ഉൗര്‍ജ്ജം പദ്ധതി
*49.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"നാളേക്കിത്തിരി
ഉൗര്‍ജ്ജം"പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
(സി)
പദ്ധതി
നടത്തിപ്പില്‍
കെെവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
നെയ്ത്ത്
മേഖലയുടെ വികസനം
*50.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെയ്ത്ത് മേഖലയുടെ
വികസനത്തിന് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
മുന്‍ഗവണ്‍മെന്റ്
തയ്യാറാക്കിയത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
നേടാനുദ്ദേശിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
കണ്‍സ്യൂമര്‍ഫെഡ്
*51.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
ഇടപെട്ട് വിലക്കയറ്റം
നിയന്ത്രിക്കണമെന്ന
ഉദ്ദേശ്യത്തോടെ
സ്ഥാപിച്ച
കണ്‍സ്യൂമര്‍ഫെഡ്
ഇക്കാര്യത്തില്‍
പരാജയപ്പെടാനുണ്ടായ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
വിപണനശാലകള്‍
സ്വകാര്യവത്ക്കരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
ജനോപകാരപ്രദമായി
കണ്‍സ്യൂമര്‍ഫെഡിനെ
പുന:സംഘടിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
സോളാര്‍
യൂണിറ്റുകള്‍
വ്യാപകമാക്കാനുള്ള നടപടികള്‍,
*52.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
ആബിദ് ഹുസൈന് തങ്ങള്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റൂഫ്
ടോപ് സോളാര്‍
യൂണിറ്റുകള്‍
വ്യാപകമാക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍
നടപടികള്‍,
സംസ്ഥാനത്തും പ്രയോജന
പ്രദമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഏഷ്യന്‍
ഡവലപ്പ്മെന്റ്
ബാങ്കുമായി ചേര്‍ന്ന്
വേള്‍ഡ് ബാങ്ക്
നല്‍കാമെന്നേറ്റിട്ടുള്ള
ലോണ്‍ സംസ്ഥാനത്തെ
സോളാര്‍ വികസനത്തിന്
ഉപയോഗപ്പെടുത്താന്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
സംസ്ഥാനത്തെ
ഊര്‍ജ്ജ ദൗര്‍ലഭ്യം
പരിഹരിക്കാന്‍
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
കൂടുതലായി
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശ്യമുണ്ടോ എന്നു
വ്യക്തമാക്കുമോ?
വാണിജ്യനികുതി
വകുപ്പിന്റെ ചെക്ക്
പോസ്റ്റുകളിലെ
പരിഷ്ക്കാരങ്ങൾ
*53.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാണിജ്യനികുതി
വകുപ്പിന്റെ ചെക്ക്
പോസ്റ്റുകളില്‍
പരിശോധന
നടത്തുന്നതിനും അവ
പരിഷ്ക്കരിക്കുന്നതിനും
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കാമാേ;
(ബി)
ഇതുമൂലം
നികുതി വര്‍ദ്ധനവില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമാേ;
(സി)
നികുതി
വര്‍ദ്ധനവിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ സംരക്ഷണം
*54.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
പരമ്പരാഗത
വ്യവസായങ്ങള്‍ തകര്‍ച്ച
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ:
(ബി)
പ്രസ്തുത
മേഖലയില്‍
പണിയെടുത്തിരുന്ന
തൊഴിലാളികള്‍ തൊഴില്‍
ഉപേക്ഷിച്ചു പോകുന്നത്
തടയുവാനും അവരുടെ
ക്ഷേമം ഉറപ്പ്
വരുത്തുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
നയം
*55.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
നയത്തില്‍
മാറ്റങ്ങളെന്തെങ്കിലും
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വിനോദസഞ്ചാര
വികസനത്തോടൊപ്പം,
പൈതൃകവും പരിസ്ഥിതിയും
സംരക്ഷിക്കണമെന്ന
കാഴ്ചപ്പാടില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
കായിക
രംഗത്തെ വികസനം
*56.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മികച്ച കായിക താരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
വിദേശ
പരിശീലനം ലഭിച്ച എത്ര
പേരുടെ സേവനം ഈ രംഗത്ത്
കായിക താരങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(സി)
കായിക
താരങ്ങള്‍ക്ക്
ഉപയോഗിക്കുവാന്‍
കഴിയുന്ന
സ്റ്റേഡിയങ്ങളും,
ട്രാക്കുകളും, മറ്റ്
സംവിധാനങ്ങളും ഉപയോഗ
ശൂന്യമായി കിടപ്പുണ്ടോ;
ഉണ്ടെങ്കില്‍ അവ
പുനരുദ്ധരിച്ച്
ഉപയോഗപ്രദമാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കായിക
രംഗത്ത് നിലനില്‍ക്കുന്ന
അഴിമതികള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
*57.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ മുന്‍
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
കേന്ദ്ര-സംസ്ഥാന
പദ്ധതികളാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്ന്
വെളിപ്പടുത്താമോ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാരമ്പര്യേതര
സ്രോതസ്സുകളില്‍ നിന്നുള്ള
ഊര്ജ്ജോല്പാദനം
*58.
ശ്രീ.പി.കെ.
ശശി
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്ജ്ജോല്പാദന
രംഗത്ത് സ്വയം
പര്യാപ്തത നേടുന്നതിന്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പാരമ്പര്യേതര
സ്രോതസ്സുകളില്‍
നിന്നുള്ള
ഊര്ജ്ജോല്പാദനത്തിന്
പ്രോത്സാഹനം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഇക്കാര്യത്തില്‍
'അനെര്‍ട്ടി'ന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതികള്‍
ഫലപ്രദമായി
നടപ്പാക്കാനാവുംവിധം ഈ
ഏജന്‍സിയെ
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കയര്‍
വ്യവസായത്തിലെ പ്രതിസന്ധികള്‍
*59.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ.എം. ആരിഫ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ വ്യവസായം കഴിഞ്ഞ
യു.ഡി.എഫ് ഭരണകാലത്ത്
വന്‍ പ്രതിസന്ധിയെ
നേരിട്ടുകൊണ്ടിരുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിനായി
പരിഗണിക്കപ്പെടുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കയര്‍
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടിയുണ്ടാകുമോയെന്ന്
വിശദമാക്കാമോ;
(ഡി)
ഫോം
മാറ്റിങ്സ്, കയര്‍
കോര്പ്പറേഷന്,
ക്ഷേമനിധി ബോര്‍ഡ്
എന്നിവയുടെ
പ്രവർത്തനങ്ങൾ
നാമമാത്രമായിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കയര്‍മേഖലയിലെ
ക്ഷേമ
പ്രവര്‍ത്തനങ്ങളും
വികസന
പ്രവ്രത്തനങ്ങളും
ഊര്‍ജ്ജിതമാക്കി കയര്‍
വ്യവസായത്തെ
സംരക്ഷിക്കാന്‍ വേണ്ട
നടപടി അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
കണക്ഷനും വെെദ്യുതി ഉപഭോഗവും
*60.
ശ്രീ.കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെെദ്യുതി കണക്ഷന്
നല്കുന്ന കാര്യത്തില്‍
കെെവരിക്കാനായ നേട്ടം
വിശദമാക്കുമോ;
(ബി)
ബി.പി.എല്‍.
വിഭാഗത്തില്‍പെട്ടവര്‍ക്ക്
സൗജന്യ വെെദ്യുതി
കണക്ഷന് നല്‍കാനുള്ള
തീരുമാനം എ്രത
കുടുംബങ്ങള്‍ക്ക്
ആശ്വാസം നല്കുമെന്നതു
സംബന്ധിച്ച് വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
ഗാര്‍ഹിക ഗാര്‍ഹികേതര
വെെദ്യുതി ഉപഭോഗ
അനുപാതത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷമുള്ള വ്യതിയാനം
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ?