സ്മാര്‍ട്ട്
സിറ്റി നിര്‍മ്മാണം
*1.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
സ്മാര്‍ട്ട് സിറ്റി
സ്ഥാപിക്കുന്നതിന്
ടീകോം കമ്പനിയുമായി
ഒപ്പുവെച്ച കരാറിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
കരാര്‍
പ്രകാരം
പൂര്‍ത്തിയാക്കേണ്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
എന്നും എങ്കില്‍ എത്ര
ശതമാനം ഐ ടി
സംരംഭങ്ങള്‍ക്കായി
ഉപയോഗിക്കുന്നുണ്ടെന്നും
പരിശോധിച്ചിട്ടുണ്ടോ;
(സി)
കരാര്‍
പ്രകാരം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും,
സ്മാര്‍ട്ട് സിറ്റിയുടെ
പ്രവര്‍ത്തനങ്ങളും
പൂര്‍ത്തിയാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
*2.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
കുതിച്ചുയര്‍ന്നത്
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിലക്കയറ്റം
തടയാന്‍ വിപണിയില്‍
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനായി
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷനും
സര്‍ക്കാരും മറ്റ് ഇതര
ഏജന്‍സികളെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വയം
ചികിത്സ
*3.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
ആബിദ് ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രോഗികളെ
സ്വയം ചികിത്സയ്ക്ക്
പ്രേരിപ്പിക്കുംവിധമുള്ള
പരസ്യങ്ങള്‍
മാധ്യമങ്ങളിലൂടെ
നല്കുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സ്വയം
ചികിത്സ
നടത്തുന്നതിലുള്ള
അപകടങ്ങളെക്കുറിച്ച്
പൊതുജനങ്ങളെ
ബോധവാന്മാരാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
അപകടമുണ്ടാക്കുന്ന
തരത്തിലുള്ള
പരസ്യങ്ങള്‍
നിയന്ത്രിക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമ
പ്രകാരമുള്ള നടപടിക്രമങ്ങള്‍
*4.
ശ്രീ.ഇ.റ്റി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുഹമ്മദ് മുഹാസിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമം
സംസ്ഥാനത്ത്
സമയബന്ധിതമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമം
നടപ്പിലാക്കുമ്പോള്‍
നിലവില്‍ സംസ്ഥാനത്ത്
ലഭിച്ചുകൊണ്ടിരുന്ന
ഭക്ഷ്യ ധാന്യ
വിഹിതത്തില്‍ കുറവു
വരാന്‍ സാദ്ധ്യതയുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്പോള്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷ്യ ധാന്യ വിഹിതം
തുടര്‍ന്നും
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
നിയമപ്രകാരം മുന്‍ഗണനാ
വിഭാഗത്തെ
തെരഞ്ഞെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ദേശീയ
ഭക്ഷ്യ സുരക്ഷാനിയമം
നടപ്പിലാക്കുമ്പോള്‍
മുന്‍ഗണനാ
വിഭാഗങ്ങളില്‍പ്പെട്ട
കുടുംബങ്ങളെ
തെരഞ്ഞെടുക്കുന്നത്
സുതാര്യമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വെളിപ്പെടുത്തുമോ;
(ഇ)
മുന്‍ഗണനാ
വിഭാഗങ്ങളിലെ
കുടുംബങ്ങളെ
തെരഞ്ഞെടുക്കുമ്പോള്‍
ബി.പി.എല്‍., എ.എ.വൈ.
ലിസ്റ്റില്‍പ്പെട്ടവര്‍
പുറത്താകുവാനുള്ള
സാദ്ധ്യതയുണ്ടോ;
(എഫ്)
ഈ
നിയമപ്രകാരമുള്ള
റേഷന്‍കാര്‍ഡുകള്‍
എന്നുമുതല്‍ വിതരണം
ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ജി)
ഭക്ഷ്യ
സുരക്ഷാ നിയമം വിഭാവനം
ചെയ്യുന്ന വാതില്‍പ്പടി
വിതരണം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രീതിയിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സാമൂഹ്യ
വിരുദ്ധ പ്രവര്‍ത്തനം തടയല്‍
നിയമം
*5.
ശ്രീ.പി.
ഉണ്ണി
,,
സി.കൃഷ്ണന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കേരള സാമൂഹ്യ വിരുദ്ധ
പ്രവര്‍ത്തനം തടയല്‍
നിയമം വ്യാപകമായി
ദുരുപയോഗം ചെയ്ത്
രാഷ്ട്രീയ പ്രതിയോഗികളെ
കേസില്‍
കുടുക്കിയതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പൊതുപ്രവര്‍ത്തകരെ
തടങ്കലില്‍
വെയ്ക്കുകയും ബ്ലേഡ്
മാഫിയ, ക്വട്ടേഷന്‍
സംഘങ്ങള്‍,
മയക്കുമരുന്ന്
വില്‍പ്പനക്കാര്‍
തുടങ്ങിയവര്‍ നിര്‍ബാധം
വിഹരിക്കുകയും
ചെയ്തതിനെതിരെ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
നിയമം ദുര്‍വിനിയോഗം
ചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
എടുക്കുമോ?
പ്രധാനമന്ത്രിയുമായി
നടത്തിയ കൂടിക്കാഴ്ച
*6.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മുഖ്യമന്ത്രി,
പ്രധാനമന്ത്രിയുമായി
കൂടിക്കാഴ്ച
നടത്തുകയുണ്ടായോ;
(ബി)
പ്രസ്തുത
കൂടിക്കാഴ്ചയില്‍
മുഖ്യമന്ത്രിക്ക്
പ്രധാനമന്ത്രിയില്‍
നിന്നും വിവിധ
വിഷയങ്ങളില്‍
ഉറപ്പുകള്‍
കിട്ടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രധാനമന്ത്രിയുമായി
നടത്തിയ
കൂടിക്കാഴ്ചയില്‍
ഏതെല്ലാം വിഷയങ്ങളാണ്
ചര്‍ച്ചയ്ക്ക്
വന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ചര്‍ച്ച
ചെയ്ത ഓരോ വിഷയങ്ങളിലും
എന്തെല്ലാം ഉറപ്പുകളാണ്
പ്രധാനമന്ത്രി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
അശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
*7.
ശ്രീ.കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താലൂക്ക്, ജനറല്‍,
ജില്ലാ അശുപത്രികളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍ ആധുനിക
രോഗ നിര്‍ണ്ണയ
സൗകര്യവും
ചികിത്സയ്ക്കും വേണ്ട
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരം
ആശുപത്രികളില്‍
ക്യാന്‍സര്‍ ചികിത്സ,
ഡയാലിസിസ് സൗകര്യങ്ങള്‍
മുതലായവ
ഉറപ്പുവരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
*8.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷകള്‍ നിലവില്‍
സ്വീകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്നു
മുതല്‍ സ്വീകരിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും നടപടി.
*9.
ശ്രീ.ജെയിംസ്
മാത്യു
,,
എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബ്ലേഡ് മാഫിയകളും
ഗുണ്ടാ സംഘങ്ങളും
വ്യാപകമായത്
സംസ്ഥാനത്തെ ജനങ്ങളുടെ
ജീവനും സ്വത്തിനും
അരക്ഷിതാവസ്ഥ
സൃഷ്ടിച്ചതായി
പറയപ്പെടുന്ന സ്ഥിതി
വിശേഷം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ജിഷാവധം
ഉള്‍പ്പെടെയുള്ള
ക്രൂരകൃത്യങ്ങള്‍
തടയുന്നതിന് പോലീസ്
സംവിധാനം
പരാജയപ്പെട്ടതായ
ആക്ഷേപം പരിശോധിക്കുമോ
;
(സി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും അവ
തെളിയിക്കുന്നതിനും
പോലീസിനെ
കാര്യക്ഷമമാക്കാന്‍
സാധിക്കാതെ പോയതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോലീസ്
സേനയില്‍ ക്രിമിനല്‍
സ്വഭാവമുള്ളവരും
രാഷ്ട്രീയ
പക്ഷപാതത്തോടെ
പെരുമാറുന്നവരും
വര്‍ദ്ധിച്ചവരുന്ന
നിയമവാഴ്ചയും
മനുഷ്യാവകാശ പരിരക്ഷയും
ഉറപ്പാക്കുന്നതിന്
വിഘാതമാണെന്നത്
കണക്കിലെടുത്ത് പോലീസ്
സേനയില്‍ ശുദ്ധീകരണം
നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
മരുന്ന്
വിതരണം
*10.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ അവശ്യ
മരുന്നുകള്‍
എത്തിക്കുന്നതിലും
വിതരണം ചെയ്യുന്നതിലും
ഗുരുതരമായ വീഴ്ചകള്‍
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിനായി
ഇപ്പോള്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
മരുന്നു വാങ്ങിയതുമായി
ബന്ധപ്പെട്ട്
കമ്പനികള്‍ക്ക്
കുടിശ്ശിക നല്കാനുണ്ടോ;
എങ്കില്‍ എത്ര തുക
കുടിശ്ശികയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
എത്ര കാരുണ്യ
ഫാര്‍മസികളാണ് ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്നത്,
കൂടുതല്‍ കാരുണ്യ
ഫാര്‍മസികള്‍
സ്ഥാപിക്കുന്നതിനും
അവയുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
മെഡിക്കല്‍ ലാബുകള്‍
*11.
ശ്രീ.എം.
രാജഗോപാലന്‍
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചില സ്വകാര്യ
ആശുപത്രികളുടെയും
സ്വകാര്യ മെഡിക്കല്‍
ലാബുകളുടെയും
പ്രവര്‍ത്തനം
നിലവാരമില്ലാത്തതും
രോഗികളെ ചൂഷണം
ചെയ്യുന്നതുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവയുടെ
നിലവാരവും ഫീസും
നിര്‍ണ്ണയിക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ മേല്‍
സര്‍ക്കാരിന് നിലവില്‍
നിയന്ത്രണങ്ങള്‍
ഇല്ലെന്നത് പരിഗണിച്ച്
കേന്ദ്ര സര്‍ക്കാര്‍
പാസ്സാക്കിയ
"ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍", കേന്ദ്രഭരണ
പ്രദേശങ്ങളിലും എട്ട്
സംസ്ഥാനങ്ങളിലും
നടപ്പാക്കിയതുപോലെ
നടപ്പാക്കുമോ;
അല്ലെങ്കില്‍ ഇതിന്
സമാനമായ നിയമം
പാസ്സാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇ
ഗവേണൻസ്
*12.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഗവേണന്‍സിന്റെ
നിലവിലെ സ്ഥിതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഭരണ
നിര്‍വ്വഹണം
കാര്യക്ഷമവും
ചടുലവുമാക്കുന്നതിനു
സഹായകരമായ ഇ-ഗവേണന്‍സും
എം-ഗവേണന്‍സും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇതുവഴി
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഐ.ടി
പാര്‍ക്കുകള്‍
*13.
ശ്രീ.എം.
മുകേഷ്
,,
ബി.സത്യന്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെക്നോപാര്‍ക്ക്
ഉള്‍പ്പെടെയുള്ള ഐ.ടി
പാര്‍ക്കുകളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴില്‍
സാധ്യത കണക്കിലെടുത്ത്
കൂടുതല്‍ ഐ.ടി
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
വിഭാവനം ചെയ്യുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ചെറുപട്ടണങ്ങളിലും
ഗ്രാമങ്ങളിലും കൂടി ഈ
സംരംഭങ്ങള്‍
വ്യാപിപ്പിക്കുവാനായി
എന്തെങ്കിലും
പദ്ധതികള്‍
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
വന്‍കിട,
ചെറുകിട പാര്‍ക്കുകളുടെ
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ കേരള
സ്റ്റേറ്റ് ഐ. ടി
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡിനെ
പ്രാപ്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതു
വിതരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
*14.
ശ്രീ.എ.എം.
ആരിഫ്
,,
ജോര്‍ജ് എം. തോമസ്
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ പൊതു വിതരണ
സംവിധാനം കൂടുതല്‍
ദുര്ബലമായത്തിന്റെ
അടിസ്ഥാനത്തില്‍ അത്
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ബി)
പ്രയോരിറ്റി
കാര്‍ഡുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍ ഇത് ബി. പി.
എല്‍ ലിസ്റ്റിൽ
പെട്ടവരെ പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പൊതു
വിതരണ ശൃംഖല
അഴിമതിരഹിതവും
കാര്യക്ഷമവുമാക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ക്രമസമാധാന
നില
*15.
ശ്രീ.എം.
നൗഷാദ്
,,
ബി.ഡി. ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമ സമാധാന നില
കുറെക്കാലമായി
മാേശമായിക്കൊണ്ടിരുന്നതിന്െറ
കാരണങ്ങള്‍
പരിശോധിച്ചിരുന്നോ;
(ബി)
എല്ലാത്തരത്തിലുമുളള
കുറ്റകൃത്യങ്ങൾ ,
പ്രത്യേകിച്ച്
സ്ത്രീകള്‍ക്കും
ദുര്‍ബല
വിഭാഗങ്ങള്‍ക്കുമെതിരെ
വര്‍ദ്ധിച്ചു വന്ന
ആ്രകമണങ്ങള്‍, തടയാന്‍
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് സമ്മര്‍ദ്ദം
മൂലം
ആത്മഹത്യയെക്കുറിച്ചുപാേലും
ചിന്തിക്കേണ്ടി
വന്നെന്നും, വധഭീഷണി
നേരിടുന്നുവെന്നുമൊക്കെ
ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍
പരാതിപ്പെടാനിടയായ
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
സംസ്ഥാന
പോലീസ് സേനയെ
കാര്യക്ഷമവും
ജനസൗഹൃദവുമാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കാന്‍ നടപടി
*16.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം.എം. മണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍
ഓഫീസുകളില്‍ നിന്നും
മാന്യമായ പെരുമാറ്റവും
കാര്യക്ഷമവും
സത്യസന്ധവുമായ സേവനവും
ലഭിക്കുന്നുണ്ടെന്നുറപ്പുവരുത്തുവാന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസ്
കാര്യക്ഷമമാക്കാന്‍
സാധിക്കാത്തതിനാലാണ്
മുന്‍ മുഖ്യമന്ത്രിക്ക്
സംസ്ഥാനത്തുടനീളം
സഞ്ചരിച്ച് ജനങ്ങളില്‍
നിന്നും നേരിട്ട് പരാതി
സ്വീകരിച്ച് പരിഹാരം
കാണുവാന്‍
നടപടിയെടുക്കേണ്ടി
വന്നതെന്ന കാര്യം
പരിശോധിച്ചിരുന്നോ;
(സി)
ഇത്തരം
മേളകള്‍ സംഘടിപ്പിച്ചത്
മൂലം ഉണ്ടായ വന്‍
പാഴ്ചെലവിനെക്കുറിച്ചും
അനര്‍ഹര്‍
ആനുകൂല്യങ്ങള്‍
നേടിയെടുത്തെന്ന
ആരോപണത്തെക്കുറിച്ചും
അന്വേഷണം നടത്തുമോ?
മായം ചേര്‍ക്കലും
ഭക്ഷ്യവിഭവങ്ങളിലെ വിഷാംശവും
*17.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് കൊണ്ടുവരുന്ന
ഭക്ഷ്യവിഭവങ്ങളിലെ
മായവും, വിഷാംശവും
കണ്ടുപിടിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ചെക്ക്പോസ്റ്റുകളില്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് കൊണ്ടുവന്ന
വിഷാംശമുള്ള
ഭക്ഷ്യവസ്തുക്കള്‍
നിലവിലെ സുരക്ഷാ
സംവിധാനമുപയോഗിച്ച്
കഴിഞ്ഞ
രണ്ടുമാസങ്ങള്‍ക്കിടെ
പിടിച്ചെടുത്ത്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ വിശദവിവരം
നല്‍കാമോ?
ക്രമവിരുദ്ധ
തീരുമാനങ്ങള്‍
*18.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ അവസാന
കാലഘട്ടത്തില്‍ എടുത്ത
തീരുമാനങ്ങള്‍
ക്രമവിരുദ്ധവും
ചട്ടവിരുദ്ധവുമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
വകുപ്പുമായി
ബന്ധപ്പെട്ട് എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമെന്നും ഇവ
ഏതെല്ലാം വിഷയങ്ങളെ
ആധാരമാക്കിയുള്ളവയാണെന്നും
വ്യക്തമാക്കുമോ;
(സി)
ക്രമവിരുദ്ധമായി
എടുത്ത
തീരുമാനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികള്‍
*19.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യ സംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെട്ട കേസുകള്‍
വര്‍ദ്ധിച്ച്
വരുന്നതായി
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യ
സംസ്ഥാന തൊഴിലാളികളെ
സംബന്ധിച്ച വിവരം
പോലീസ്
സ്റ്റേഷനുകളില്‍
ശേഖരിക്കുന്നതിന് ഏത്
രീതിയിലുളള സംവിധാനമാണ്
നിലവിലുളളത്;
(സി)
സംസ്ഥാനത്തെ
എല്ലാ അന്യ സംസ്ഥാന
തൊഴിലാളികളുടേയും
വിവരം സംസ്ഥാനത്തെ
പോലീസ് വകുപ്പില്‍
ലഭ്യമാണോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്നു
വിശദമാക്കാമോ ;
(ഡി)
ഇത്തരം
വിവര ശേഖരണത്തില്‍
പോലീസ് അലംഭാവം
കാണിക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുളള വിവര
ശേഖരണം
കാര്യക്ഷമമാക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
*20.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് മുന്‍
ഗവണ്മെന്റ് ആസൂത്രണം
ചെയ്തത്;
(ബി)
ഈ
വിമാനത്താവളത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടന്നിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇനി എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്യാനുണ്ട്;
(ഡി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്?
പകര്‍ച്ചവ്യാധികളും
മഴക്കാലപൂര്‍വ്വ ശുചീകരണ
പ്രര്‍ത്തനങ്ങളും
*21.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
വ്യാപകമായിരുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനാവശ്യമായ
എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്ത്
മഴക്കാലപൂര്‍വ്വ
ശുചീകരണ
പ്രര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്കുമായി
വിവിധ വകുപ്പുകളുടെ
ഏകോപനം ഉറപ്പു
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകളുടെ പ്രവര്‍ത്തനം
*22.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മാവേലി
സ്റ്റോറുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
കഴിഞ്ഞ കാലങ്ങളെ
അപേക്ഷിച്ച് മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മാവേലി
സ്റ്റോറുകള്‍ വഴി
എത്രയിനം സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
ഇപ്പോള്‍
നല്‍കുന്നുണ്ട്; അവ
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ;
ഇവയുടെ പൊതു
കമ്പോളത്തിലെ വിലയും
മാവേലി സ്റ്റോറിലെ
വിലയും താരതമ്യം ചെയ്തു
വിശദമാക്കാമോ;
(സി)
വിപണിയില്‍
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിറുത്തുന്നതിന് ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പൊതുവിതരണ
ശൃംഖല
*23.
ശ്രീ.കാരാട്ട്
റസാഖ്
,,
എം.എം. മണി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിതരണ ശൃംഖല
കാര്യക്ഷമമല്ലാത്ത
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കടകളെ കമ്പ്യൂട്ടര്‍
വഴി ബന്ധിപ്പിക്കുന്ന
'എന്‍ഡ് ടു എന്‍ഡ്
'പദ്ധതിയുടെ വിശദാംശം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അവ പ്രാവര്‍ത്തികമായോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം അവലോകനം
ചെയ്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായുള്ള
ഫണ്ടിന്റെ വിനിയോഗം
സംബന്ധിച്ച് ഉയര്‍ന്നു
വന്നിട്ടുള്ള ആരോപണം
പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
2016
ഫെബ്രുവരി 24, മാര്‍ച്ച് 1,2
തീയതികളിലെ മന്ത്രിസഭാ യോഗ
തീരുമാനങ്ങള്‍
*24.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ 2016
ഫെബ്രുവരി 24,
മാര്‍ച്ച് 1,2
തീയതികളിലായി നടത്തിയ
മന്ത്രിസഭാ യോഗത്തില്‍
എടുത്ത പ്രമുഖ
തീരുമാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മന്ത്രിസഭാ യോഗങ്ങളുടെ
തീരുമാനമനുസരിച്ച്
മുന്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്:
(സി)
ഈ
നടപടികള്‍
അസാധുവാക്കാനും
നിയമവിരുദ്ധ
ഉത്തരവുകളെന്ന
അടിസ്ഥാനത്തില്‍, നടപടി
സ്വീകരിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
അഴിമതി നിരോധന
നിയമപ്രകാരം
നടപടിയെടുക്കാന്‍
തയ്യാറാകുമോ?
ഓപ്പറേഷന്
സുരക്ഷ പദ്ധതി
*25.
ശ്രീ.അനില്‍
അക്കര
,,
വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് സുരക്ഷ എന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി മൂലം എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്രമാത്രം
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പദ്ധതി നടത്തിപ്പുവഴി
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നിയമ
വിരുദ്ധ പ്രവര്‍ത്തനം തടയല്‍
നിയമം
*26.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമ
വിരുദ്ധ പ്രവര്‍ത്തനം
തടയല്‍ നിയമം
(യു.എ.പി.എ), സി.ബി.ഐ
അന്വേഷണം തുടങ്ങിയവ
മുന്‍സര്‍ക്കാര്‍
രാഷ്ട്രീയ ആയുധമാക്കി
മാറ്റി എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
യു.എ.പി.എ പ്രയോഗിച്ച
കേസുകളെക്കുറിച്ച്
പരിശോധന നടത്തുമോ;
(സി)
അക്രമപ്രവര്‍ത്തനത്തില്‍
ഏര്‍പ്പെട്ടവരെ
പോലീസിനെ ഉപയോഗിച്ച്
സംരക്ഷിക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ആയത്
സംബന്ധിച്ച് അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
രാഷ്ട്രീയ
പക്ഷപാതത്തോടെ
പ്രവര്‍ത്തിച്ച പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിശദമായ അന്വേഷണം
നടത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പാക്കി
പോലീസ് സംവിധാനത്തിന്റെ
വിശ്വാസ്യത
വീണ്ടെടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
പകര്‍ച്ച
വ്യാധികള്‍
*27.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മഴക്കാലത്ത്
കടന്നുവരാനിടയുള്ള
പകര്‍ച്ച വ്യാധികള്‍
തടയാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മഴക്കാലത്ത്
ഉണ്ടാകാനിടയുള്ള
രോഗങ്ങള്‍ തടയുവാന്‍
എന്തെല്ലാം രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളും
ബോധവല്‍ക്കരണവും ആണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
രോഗികള്‍ക്ക്
വേണ്ടത്ര മരുന്നും
ആശുപത്രികളില്‍ വേണ്ട
അടിസ്ഥാന സൗകര്യങ്ങളും
ഒരുക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഇവയെല്ലാം
ഫലപ്രദമായി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
നിത്യോപയോഗസാധനങ്ങളുടെ
വിലവര്‍ദ്ധന
*28.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
വസ്തുക്കളുടെയും
ഭക്ഷ്യവിഭവങ്ങളുടെയും
വില ക്രമാതീതമായി
വര്‍ദ്ധിക്കുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലവര്‍ദ്ധനമൂലം
ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്
ആശ്വാസമേകാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിലക്കയറ്റം
ഉണ്ടാകാനുള്ള
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
*29.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളില്‍
ആവശ്യമായ
ഡോക്ടര്‍മാരുടെയും
മറ്റ് സ്റ്റാഫുകളുടെയും
കുറവ് നിമിത്തം
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
പി.എച്ച്.സി യുടെ
കീഴില്‍ വരുന്ന
മുഴുവന്‍
കുടുംബങ്ങളുടേയും
ആരോഗ്യപരിരക്ഷ
ഉറപ്പുവരുത്തുന്നതിനായി
'ഹെല്‍ത്ത് ഡാറ്റാ'
ഉള്‍പ്പെടെ
രൂപപ്പെടുത്തുന്ന
തരത്തില്‍ പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
പുന:ക്രമീകരിക്കാന്‍
ശ്രമമുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മലയോര മേഖലകളിലെ
ചികിത്സാസംവിധാനം
കാര്യക്ഷമമാക്കാനും
ചികിത്സാ മേഖലയിലെ
ചൂഷണം തടയാനും
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
കൗണ്‍സലിംഗ് ഉള്‍പ്പെടെ
ലഭ്യമാക്കാന്‍ കഴിയുന്ന
തരത്തില്‍ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദമാക്കുന്നതിനുള്ള
പദ്ധതി ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
വിലക്കയറ്റം
തടയുന്നതിനുളള നടപടികള്‍
*30.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
യു. ആര്. പ്രദീപ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യ
വിപണിയില്‍ കൃത്രിമ
വിലക്കയറ്റം
സൃഷ്ടിക്കുന്ന അവസ്ഥ
സംജാതമായിട്ടുള്ള
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കരിഞ്ചന്ത,
പൂഴ്ത്തിവെയ്പ്,
കൃത്രിമ വിലക്കയറ്റം
തുടങ്ങിയവ
തടയുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?