ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*91.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
കുടുംബങ്ങള്‍ക്കാണ് ഈ
പദ്ധതി വഴി
ആനുകൂല്യങ്ങള്‍
ലഭിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഭൂമിയുടെ
ന്യായവില
*92.
ശ്രീ.രാജു
എബ്രഹാം
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിര്‍ണയം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതില്‍ സ്വീകരിച്ച
മാനദണ്ഡമെന്തായിരുന്നു;
(ബി)
ന്യായവില
നിര്‍ണയം സംബന്ധിച്ച്
അപാകതകള്‍ ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
പരിഹരിക്കുന്നതിനായി
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
ന്യായവില
നിര്‍ണയം വലിയൊരു
പരിധി വരെ അഴിമതി
കുറയ്ക്കാനിടയാക്കുമെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍ നിയതമായ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലും
നീതിയുക്തമായും
ന്യായവില നിര്‍ണയം
അടിയന്തരമായി
പൂര്‍ത്തിയാക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
പ്രോത്സാഹിപ്പിക്കാൻ നടപടി
*93.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
വിദ്യാലയങ്ങളില്‍ ഈ
വര്‍ഷം പ്രവേശനം നേടിയ
കുട്ടികളുടെ
എണ്ണത്തിലുണ്ടായ കുറവ്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാര്‍,
അംഗീകാരമില്ലാത്ത 396
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരവും 555
സി.ബി.എസ്.ഇ.
വിദ്യാലയങ്ങള്ക്ക്എന്.ഒ.സി.യും
നല്‍കിയത് പൊതു
വിദ്യാഭ്യാസ മേഖലയില്‍
ഉണ്ടാക്കിയ പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
ഏങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വാണിജ്യാടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ വിദ്യാലയങ്ങളെ
പ്രോത്സാഹിപ്പിക്കുന്ന
മുന്‍ സര്‍ക്കാരിന്റെ
നിലപാട് തിരുത്തി
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
പശ്ചാത്തല സൗകര്യവും
അക്കാദമിക സൗകര്യവും
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
*94.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
(സി)
ഈ
പദ്ധതി വഴി എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിക്കുകയുണ്ടായി;
വിശദമാക്കുമോ;
(ഡി)
നേട്ടങ്ങള്‍
കൈവരിക്കാന്‍
ആരുടെയെല്ലാം സഹകരണമാണ്
പ്രയോജനപ്പെടുത്തിയത്;
വിശദമാക്കുമോ?
ദേശീയപാത
വികസനം
*95.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത വികസനം
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
ജനങ്ങള്‍ക്കുണ്ടാകുന്ന
ആശങ്ക അകറ്റുന്നതിനും,
അവരുടെ
പുനരധിവാസത്തിനുമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(സി)
2013 ല്‍
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ ഭൂമി
ഏറ്റെടുക്കല്‍
സുതാര്യതയും, ന്യായ
നഷ്ടപരിഹാരവും
പുനരധിവാസവും,
പുനരാവാസവും (The Right
to Fair Compensation
and Transparency in
Land Acquisition
Rehabilitation and
Resettlement Act)
അവകാശ നിയമപ്രകാരമാണോ
സ്ഥലം
ഏറ്റെടുക്കുന്നത്; ഇതു
പ്രകാരം
നഷ്ടപരിഹാരത്തിനും,
പുനരധിവാസത്തിനുമുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
തീരദേശ
വികസന അതോറിറ്റി
*96.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെ
വികസനത്തിനായി തീരദേശ
വികസന അതോറിറ്റി
രൂപീകരിക്കുമെന്ന്
2011-12 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഈ
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നെന്നും
അവ
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാതെ പോയതിന്റെ
കാരണങ്ങളും
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
വിദ്യാഭ്യാസമേഖലയില്‍
ഉദ്ദേശിക്കുന്ന അടിയന്തര
ഇടപെടലുകള്‍
*97.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലാപ്പറമ്പ്സ്കൂള്
പൂട്ടാനിടയായതിന്റെ
അടിസ്ഥാനത്തില്‍
വിദ്യാഭ്യാസമേഖലയില്‍
ഉദ്ദേശിക്കുന്ന
അടിയന്തര ഇടപെടല്‍
എന്തൊക്കെയാണ് ;
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങള്‍
വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കുന്ന
തരത്തിലുളളളതാക്കി
മാറ്റാന്‍ പശ്ചാത്തല
സൗകര്യത്തിലും
അക്കാദമിക്
സൗകര്യത്തിലും
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ് ;
(സി)
അക്കാദമിക്
നിലവാരം
ഉയര്‍ത്തുന്നതിനായി
എന്തെങ്കിലും
പദ്ധതിയുണ്ടെങ്കില്‍
അതിന്റെ വിശദവിവരം
വെളിപ്പെടൂത്താമോ?
കോളേജുകള്‍ അനുവദിച്ചതിലും
പദവി നല്‍കിയതിലുമുള്ള
ക്രമക്കേടുകള്‍
*98.
ശ്രീ.സി.
ദിവാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളേജുകള്‍
അനുവദിച്ചതിലും എയ്ഡഡ്
പദവി നല്‍കിയതിലും
ക്രമക്കേടുകള്‍
നടന്നിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ രണ്ടു
വര്‍ഷത്തിനുള്ളില്‍
എത്ര സ്കൂളുകള്‍ക്കും
കോളേജുകള്‍ക്കും എയ്ഡഡ്
പദവി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അറബിക്
സ്കൂളുകള്‍ക്ക്
ആര്‍ട്ട്സ് ആന്റ്
സയന്‍സ് പദവി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
സ്കൂളുകളെ
കോളേജുകളാക്കി
ഉയര്‍ത്തിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിയമവിരുദ്ധമായും
നിബന്ധന പാലിക്കാതെയും
അനുവദിച്ചിട്ടുള്ള
ഇത്തരം കോളേജുകളുടെയും
സ്കൂളുകളുടെയും
കാര്യത്തില്‍ എന്തു
തീരുമാനമാണ്
എടുക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍ ഒാഫീസുകളുടെ
പ്രവര്‍ത്തനം
*99.
ശ്രീ.പി.
ഉണ്ണി
,,
രാജു എബ്രഹാം
,,
ഡി.കെ. മുരളി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഒാഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
നടക്കുന്നതായി
ആക്ഷേപമുള്ള അഴിമതിയും
ക്രമക്കേടുകളും തടയാന്‍
എന്തു മാര്‍ഗ്ഗമാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സബ്
രജിസ്ട്രാര്‍ ഓഫീസുകളെ
ബന്ധിപ്പിച്ചു
കൊണ്ടുള്ള
നെറ്റ്വര്‍ക്ക്
സംവിധാനം പൂര്‍ണ്ണമായും
നടപ്പിലായോ;
(ഡി)
എന്തൊക്കെ
സേവനങ്ങളാണ്
ഓണ്‍ലൈനിലൂടെ
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
കൂടുതല്‍ സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴി
നല്‍കിയും
നടപടിക്രമങ്ങള്‍
ലഘൂകരിച്ചും
ക്രമക്കേടും അഴിമതിയും
തടയാന്‍ നടപടി
സ്വീകരിക്കുമോ?
പാവപ്പെട്ടവര്‍ക്കുളള
ഭവന നിര്‍മ്മാണം
*100.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടില്ലാത്ത
എല്ലാ
പാവപ്പെട്ടവര്‍ക്കും
വീട് നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
അവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം ഒരു
വീട്
നിര്‍മ്മിക്കുന്നതിന്
പരമാവധി എത്ര രൂപ വരെ
ലഭ്യമാക്കുമെന്ന്
വെളിപ്പെടുത്താമോ;
(സി)
നിലവില്‍
പഴക്കം ചെന്ന വീട്
പുതുക്കി നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭൂമിയും
വീടും ഇല്ലാത്തവര്‍ക്ക്
ഇവ നല്കുന്ന
പദ്ധതികള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയത്
ലഭിയ്ക്കുന്നതിനുള്ള
നടപടിക്രമം എന്താണെന്ന്
വ്യക്തമാക്കുമോ ?
കടല്‍
സുരക്ഷാ പദ്ധതി
*101.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
എം. നൗഷാദ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനായി
കടല്‍ സുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതില്‍
മുന്‍ സര്‍ക്കാര്‍
വീഴ്ച വരുത്തിയതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2012-13-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച "സംയോജിത
കടല്‍ സുരക്ഷാ പദ്ധതി"
നടപ്പിലാക്കുന്നതിനായി
മുന്‍ സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിരുന്നോയെന്ന്
വിശദമാക്കാമോ;
(സി)
കടല്‍
സുരക്ഷയ്ക്ക് ഉതകുന്ന
ഫലപ്രദമായ പദ്ധതികള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആഗോള
വിദ്യാഭ്യാസ സംഗമം
*102.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ ആഗോള
വിദ്യാഭ്യാസ
സംഗമത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ആഗോള
സംഗമത്തില്‍ പങ്കെടുത്ത
അന്താരാഷ്ട്ര, ദേശീയ,
സംസ്ഥാന സ്ഥാപനങ്ങള്‍
ഏതൊക്കെയായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആഗോള സംഗമത്തില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തിൽ ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കിയെന്നും അവയുടെ
പ്രവര്‍ത്തന മേഖലയും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
വാണിജ്യവത്ക്കരിക്കുന്നതായി
പറയപ്പെടുന്ന മുന്‍
സര്‍ക്കാരിന്റെ നയം
തിരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കെെയ്യേറ്റം തടയാൻ നടപടി
*103.
ശ്രീ.എസ്.രാജേന്ദ്രന്
,,
വി.എസ്.അച്ചുതാനന്ദന്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കെെയ്യേറ്റം
തടയുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
കെെയ്യേറ്റക്കാര്
അനധികൃതമായി കെെവശം
വെച്ചിരിക്കുന്ന ഭൂമി
തിരികെ പിടിക്കുവാന്‍
ശക്തമായ നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഹാരിസണ്‍
മലയാളം, ട്രാവന്‍കൂര്‍
റബര്‍ & ടീ,
എ.വി.ടി തുടങ്ങിയ
വന്‍കിട
കെെയ്യേറ്റക്കാര്ക്ക്
ഭൂമി മറിച്ചു
വില്‍ക്കുന്നതിന്
സൗകര്യമൊരുക്കിയ
റവന്യൂ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
കര്‍ശന
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
തണ്ണീര്‍ത്തടങ്ങളുടെയും,
ജലാശയങ്ങളുടെയും,
നെല്‍വയലുകളുടെയും ഡാറ്റാ
ബാങ്ക്
*104.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
ആബിദ് ഹുസൈന് തങ്ങള്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തടങ്ങളുടെയും,
ജലാശയങ്ങളുടെയും,
നെല്‍വയലുകളുടെയും
ഡാറ്റാ ബാങ്ക്
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
ഉപഗ്രഹ ചിത്രങ്ങള്‍
ശേഖരിച്ചു പരിശോധന
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഡാറ്റാ
ബാങ്ക് തയ്യാറാക്കുന്ന
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
അതുല്യം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസ പരിപാടി
*105.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതുല്യം സമ്പൂര്‍ണ്ണ
പ്രാഥമിക വിദ്യാഭ്യാസ
പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പരിപാടി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പരിപാടിയുടെ
നടത്തിപ്പിന്
ഭരണതലത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കേരള
സര്‍വ്വകലാശാലയുടെ വിദൂര
വിദ്യാഭ്യാസ പദ്ധതി
*106.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഡി.കെ.
മുരളി
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
നടത്തുന്ന വിദൂര
വിദ്യാഭ്യാസ പദ്ധതികള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
കേരള
സര്‍വ്വകലാശാലയുടെ
വിദൂര വിദ്യാഭ്യാസ
പദ്ധതി
നിന്നുപോകുവാനിടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
പുന:സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി കൂടുതല്‍
ആകര്‍ഷകമായ കോഴ്സുകള്‍
ഉള്‍പ്പെടുത്തിയും
സാങ്കേതിക പ്രശ്നങ്ങള്‍
പരിഹരിച്ചും
അക്കാദമിക്ക് നിലവാരം
ഉയര്‍ത്തിയും
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
വ്യവസായ സംരംഭകത്വ പദ്ധതി
*107.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരംഭകത്വ
(എസ്.ഇ.എസ്) പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിയ്ക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിന്റെ
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പബ്ലിക്
ഓഫീസുകളിലെ സ്ത്രീ സൗഹൃദ
അടിസ്ഥാന സൗകര്യങ്ങള്‍
*108.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പബ്ലിക് ഓഫീസുകളില്‍
സ്ത്രീ സൗഹൃദ അടിസ്ഥാന
സൗകര്യങ്ങള്‍
പരിമിതമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പൊതുകെട്ടിടങ്ങള്‍
സ്ത്രീ
സൗഹൃദമാക്കുന്നതിന്
ഇടുങ്ങിയ വഴികള്‍,
പടിക്കെട്ടുകള്‍
മുതലായവ ഒഴിവാക്കി
പ്ലാനുകളും ഡിസൈനുകളും
ഇതിനനുസൃതമായി
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലാ,
താലൂക്ക്, വില്ലേജ്
ആസ്ഥാനങ്ങളിലെ പബ്ലിക്
ഓഫീസുകളില്‍
സ്ത്രീകള്‍ക്കായി
കൂടുതല്‍ ടോയിലറ്റ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
സത്വര നടപടി
സ്വീകരിക്കുമോ;
(ഡി)
നടപ്പുസാമ്പത്തിക
വര്‍ഷം ഇതിലേക്കായി
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മത്സ്യ
ലഭ്യത കുറയുന്നത് സംബന്ധിച്ച
പഠന റിപ്പേര്‍ട്ട്
*109.
ശ്രീമതി
സി.കെ. ആശ
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരത്ത് മത്സ്യ ലഭ്യത
കുറഞ്ഞുവരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ 2014-നെ
അപേക്ഷിച്ച് 2015-ല്‍
ഉണ്ടായ കുറവെത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മത്സ്യ
സമ്പത്ത്
കുറയുന്നതുമായി
ബന്ധപ്പെട്ട് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച എത്ര പഠന
റിപ്പോര്‍ട്ടുകള്‍
ഗവണ്മെന്റില്
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
മുങ്ങിമരണങ്ങള്‍
*110.
ശ്രീ.കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുങ്ങിമരണങ്ങള്‍
അടുത്തിടെയായി
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ദുരന്തങ്ങള്‍
ആവര്‍ത്തിക്കുന്നതിനുള്ള
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
ദുരന്തങ്ങളില്പ്പെടുന്നത്
അധികവും
വിദ്യാര്‍ത്ഥികളും
യുവാക്കളുമാണെന്നതുകൊണ്ടുള്ള
ദേശീയനഷ്ടം
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍ മതിയായ
മുന്‍കരുതല്‍
എടുക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള
പദ്ധതി
*111.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(സി)
എന്തെല്ലാം
സേവനങ്ങളാണ്
ജനങ്ങള്‍ക്ക് ഇതുവഴി
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ?
ആശ്വാസ്
പദ്ധതി
*112.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്ക്കൂളുകളില്‍ ആശ്വാസ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കശുവണ്ടി
വ്യവസായമേഖലയിലെ
പ്രതിസന്ധികള്‍
*113.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
നേരിടുന്ന
പ്രതിസന്ധികള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തോട്ടണ്ടിയുടെ
മേല്‍ ചുമത്തിയ
വര്‍ദ്ധിപ്പിച്ച
ഇറക്കുമതിച്ചുങ്കം
കാരണം കശുവണ്ടി
വ്യവസായത്തില്‍
ഉണ്ടാകാനിടയുള്ള
പ്രത്യാഘാതങ്ങള്‍
കേന്ദ്രസര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
വ്യവസായം
സംരക്ഷിയ്ക്കുന്നതിനാവശ്യമായ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
ഹാരിസണ്‍
മലയാളം ലിമിറ്റഡ് കമ്പനിയുടെ
കൈവശമുള്ള അനധികൃത സ്ഥലം
*114.
ശ്രീ.ആന്റണി
ജോണ്‍
,,
എസ്.രാജേന്ദ്രന്
,,
എം.എം. മണി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം ലിമിറ്റഡ്
കമ്പനി അനധികൃതമായി
കൈവശം വച്ചിരിക്കുന്ന
സ്ഥലം ഏറ്റെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
കമ്പനി
എത്ര ഏക്കര്‍ ഭൂമി
അനധികൃതമായി കൈവശം
വെച്ചിട്ടുണ്ടെന്നും,
അതില്‍ സര്‍ക്കാര്‍
ഏറ്റെടുത്ത ഭൂമി
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഹൈക്കോടതി
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സമ്പൂര്‍ണ്ണ
പ്രാഥമിക വിദ്യാഭ്യാസം
*115.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസം നേടിയ
സംസ്ഥാനം എന്ന നേട്ടം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചതെന്ന്
വിശദീകരിക്കാമോ;
(സി)
എന്തെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
നടപ്പാക്കിയത്;
(ഡി)
ഈ
നേട്ടം കൈവരിക്കാന്‍
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്;
വിശദമാക്കുമോ?
അടച്ചുപൂട്ടല്‍
നേരിടുന്ന വിദ്യാലയങ്ങള്‍
*116.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.റ്റി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടച്ചുപൂട്ടല്‍
നേരിടുന്ന
വിദ്യാലയങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ മേഖലയില്‍
എത്ര; എയ്ഡഡ്
മേഖലയിലെത്ര;
(ബി)
പ്രസ്തുത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
സംരക്ഷിക്കുന്നതിന്
പ്രത്യേക പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വിദ്യാലയങ്ങള്‍
അടച്ചുപൂട്ടുന്നതിന്
സാഹചര്യമൊരുക്കുന്ന
കോടതി വിധികള്‍
മറികടക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ഭവനനിര്‍മ്മാണ പദ്ധതികള്‍
*117.
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡിനു കീഴില്‍
ഇപ്പോള്‍ ഭവനനിര്‍മ്മാണ
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പദ്ധതികളാണ് ഇപ്പോള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ഭവനനിര്‍മ്മാണ
പദ്ധതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഭവനനിര്‍മ്മാണ
ബോര്‍ഡ് ഇപ്പോള്‍
ഭവനവായ്പകള്‍
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദീകരിയ്ക്കുമോ;
(ഡി)
ബോര്‍ഡിന്
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയെന്നും ആയത്
പിരിച്ചെടുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണുദ്ദേശിയ്ക്കുന്നതെന്നും
വ്യക്തമാക്കുമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
*118.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതുമായി
ബന്ധപ്പെട്ട
ആക്ഷേപങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പുസ്തകമില്ലാതെ
വിദ്യാര്‍ത്ഥികള്‍
പഠിക്കാനിടയായ സാഹചര്യം
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
മുന്‍കാലങ്ങളില്‍
സീ-ആപ്റ്റില്‍
അച്ചടിച്ചിരുന്ന
പാഠപുസ്തകങ്ങള്‍
സ്വകാര്യ പ്രിന്റിംഗ്
പ്രസ്സിലേക്ക്
മാറ്റാനിടയായ സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
ഇതുമൂലം
സംസ്ഥാനത്തിനുണ്ടായ
അധിക സാമ്പത്തിക ബാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ഇ)
പാഠപുസ്തകങ്ങളുടെ
അച്ചടി കൃത്യസമയത്ത്
നടത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തീരദേശ
നിയന്ത്രണമേഖല വിജ്ഞാപനം
*119.
ശ്രീ.എം.
മുകേഷ്
,,
എ.എം. ആരിഫ്
,,
എ. എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണമേഖല
വിജ്ഞാപനം സംസ്ഥാനത്ത്
നടപ്പാക്കുന്നതിന്റെ
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
എന്തൊക്കെയാണ്; ഈ
വസ്തുത കേന്ദ്ര
സര്‍ക്കാരിനെ യഥാസമയം
അറിയിച്ചിട്ടുണ്ടോ;
(ബി)
കേരളതീരത്തെ
ജനസാന്ദ്രതയും തൊഴില്‍
സ്ഥാപനങ്ങള്‍,
ആരാധനാലയങ്ങള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ തുടങ്ങിയവ
മാറ്റി
സ്ഥാപിക്കുന്നതിലെ
അപ്രായോഗികതയും അവലോകനം
ചെയ്തിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
പ്രസ്തുത നിയമത്തില്‍
ഇളവ് ലഭിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
ഉരുള്‍പൊട്ടല്‍
തടയുന്നതിനുള്ള നടപടികള്‍
*120.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷകാലത്ത്
ഉരുള്‍പൊട്ടല്‍
സാദ്ധ്യതയുള്ള
പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിലെ ജീവനും
സ്വത്തിനും
സംരക്ഷണമേര്പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഉരുള്‍പൊട്ടല്‍
സാദ്ധ്യത മുന്‍കൂട്ടി
കണ്ടെത്താനുള്ള
സാങ്കേതികവിദ്യ
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ?