UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1989

വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവ്

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വൈദ്യൂതി ബോര്‍ഡ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ?

1990

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ബി)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന നടപ്പാക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് പൂര്‍ത്തിയാക്കിയത് എന്ന് വ്യക്തമാക്കുമോ ?

1991

ൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിരീക്ഷണങ്ങളിന്മേല്‍ സ്വീകരിച്ച നടപടി

ശ്രീ. . കെ. ബാലന്‍

()2013 ഏപ്രില്‍ 1 മുതല്‍ വൈദ്യുതി നിരക്കുവര്‍ദ്ധനവിന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ബോര്‍ഡ് കൈവരിച്ച നേട്ടങ്ങള്‍ അറിയിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കഴിഞ്ഞ തവണ ചാര്‍ജുവര്‍ദ്ധനവിന് ബോര്‍ഡ് കമ്മീഷനെ സമീപിച്ചപ്പോള്‍ കമ്മീഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും ആസൂത്രണത്തിലുമുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരുന്നുവോയെന്നറിയിക്കുമോ;

(ഡി)കമ്മീഷന്റെ നിരീക്ഷണങ്ങള്‍ എന്തെല്ലാമായിരുന്നു;()ആയതിന് ബോര്‍ഡ് പരിഹാരം കണ്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

1992

അധികവൈദ്യുതിചാര്‍ജ് ഈടാക്കിയതായുള്ള പരാതി

ശ്രീ. വി. ശിവന്‍കുട്ടി

()ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ചാര്‍ജ് ഏതെങ്കിലും ഉപഭോക്താവില്‍ നിന്ന് ഈടാക്കിയതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങളും പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിക്കപ്പെട്ട നടപടികളും വ്യക്തമാക്കുമോ?

1993

വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ആയത് വൈദ്യുതി മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1994

കെ.എസ്..ബി യുടെ കമ്പനി വല്‍ക്കരണം

ശ്രീ. . കെ. ബാലന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()കെ.എസ്..ബി യുടെ കമ്പനി വല്‍ക്കരണം സംബന്ധിച്ചുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)കെ.എസ്..ബി കമ്പനിയായി പുന:സംഘടിപ്പിക്കുന്നതിനും ബോര്‍ഡിന്റെ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനും എത്ര രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(സി)പ്രസ്തുത ആവശ്യത്തിലേയ്ക്കായി കഴിഞ്ഞ ബജറ്റില്‍ എത്ര രൂപയാണ് നീക്കിവച്ചത്; പ്രസ്തുത തുക ബോര്‍ഡിന് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ?

1995

കെ.എസ്..ബി യുടെ കമ്പനിവല്‍ക്കരണം

ശ്രീ. .. അസീസ്

താഴെ കാണുന്ന ചോദ്യത്തിന്ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

കെ.എസ്..ബി യെ കമ്പനിയാക്കുന്നതുകൊണ്ടുള്ള ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1996

വൈദ്യൂതിബോര്‍ഡിന്റെ ആസ്തിമൂല്യം

ശ്രീ. ലൂഡി ലൂയിസ്

()കെ.എസ്..ബി യുടെ ആസ്തികളുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ മൂല്യം എത്രയാണെന്നറിയിക്കുമോ;

(ബി)വൈദ്യൂതി ബോര്‍ഡിന്റെ ആസ്തി മൂല്യം കണക്കാക്കിയിട്ടുളളത് എന്നാണെന്നറിയിക്കുമോ;

(സി)കെ.എസ്..ബി. യുടെ ആസ്തി മൂല്യം നിര്‍ണ്ണയിക്കപ്പെട്ടിട്ടുളളത് ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

1997

വൈദ്യുതി ബോര്‍ഡില്‍ വിദേശസഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കി വരുന്ന വിദേശസഹായത്തോടെയുളള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പുതുതായി ഏതെങ്കിലും പദ്ധതികള്‍ വിദേശസഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1998

വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഈടാക്കാന്‍ നടപടി

ശ്രീ. ..അസീസ്

()സംസ്ഥാനത്തെ ഏതൊക്കെ വന്‍കിട സ്ഥാപനങ്ങളാണ് കെ.എസ്..ബി ക്ക് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കുടിശ്ശിക നല്‍കാനുള്ളതെന്ന് ഓരോ സ്ഥാപനവും നല്‍കാനുള്ള കുടിശ്ശികത്തുക സഹിതം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കുടിശ്ശികത്തുക ഈടാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1999

കോണ്‍ക്രീറ്റ് പോസ്റുകളുടെ വില

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്..ബി ക്ക് ആവശ്യമായ കോണ്‍ക്രീറ്റ് പോസ്റുകള്‍ വിതരണം ചെയ്യുന്നത് ഏതു സ്ഥാപനമാണ്;

(ബി)ഒരു പോസ്റിന് എത്ര രൂപയാണ് കെ.എസ്..ബി. നല്‍കുന്നതെന്നറിയിക്കുമോ;

(സി)ഉപഭോക്താക്കളില്‍ നിന്ന് ഒരു പോസ്റിന് എത്ര രൂപയാണ് കെ.എസ്..ബി ഈടാക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ഡി)നിശ്ചിത വരുമാനത്തില്‍ താഴെയുള്ള അപേക്ഷകര്‍ക്ക് പോസ്റുകള്‍ സൌജന്യമായി നല്‍കുന്നതിനും ആയതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2000

വൈദ്യുതി ബോര്‍ഡിന്റെ ലൈബ്രറിയും ട്രെയിനിംഗ് സെന്ററും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

()വൈദ്യുതി ബോര്‍ഡിന്റെ ലൈബ്രറിയും ട്രെയിനിംഗ് സെന്ററും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ലൈബ്രറി നവീകരിക്കുന്നതിനും ട്രെയിനിംഗ് സെന്റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ;

(സി)പ്രസ്തുത വിഷയം സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിലെ ഏതെങ്കിലും യൂണിയനുകള്‍ നിവേദനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ഡി)കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ എത്ര രൂപയുടെ സാങ്കേതിക ഗ്രന്ഥങ്ങളാണ് ലൈബ്രറിയിലേക്ക് വാങ്ങിയതെന്ന് വ്യക്തമാക്കുമോ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.