UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1201

തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് കെട്ടിടം

ശ്രീ. കെ. രാധാകൃഷ്ണന്‍

()പട്ടികജാതി വികസനവകുപ്പിനുകീഴിലുള്ള ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വാടകക്കെട്ടിടത്തിലാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സ്കൂളിന് സ്ഥിരം കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള റവന്യൂഭൂമി പട്ടികജാതിവികസനവകുപ്പിനു കൈമാറാന്‍ ഉത്തരവായിട്ടുള്ളതും എന്നാല്‍ ഇതേവരെ പ്രസ്തുത ഭൂമി കൈമാറിയിട്ടില്ലെന്നും അറിയുമോ;

(സി)എങ്കില്‍ പ്രസ്തുത ഭൂമി സ്കൂള്‍ കെട്ടിടനര്‍മ്മാണത്തിന് കൈമാറുവാന്‍ തടസ്സമെന്താണെന്ന് പറയാമോ;

(ഡി)ഈ ഭൂമി കൈമാറ്റത്തെ സംബന്ധിച്ചുള്ള ഫയല്‍ നടപടികള്‍ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

()എം.ആര്‍.എസിനുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനുള്‍പ്പെടെയുള്ള ഫണ്ട് അനുവദിച്ച് വര്‍ഷങ്ങളാകുകയും സ്ഥിരം കെട്ടിടങ്ങളുടെ അഭാവത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും വേഗം പ്രസ്തുത ഭൂമി പട്ടികജാതിവികസനവകുപ്പിന് കൈമാറ്റം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1202

കൊടകര വില്ലേജിലെ മിനി സിവില്‍ സ്റേഷന്‍

ശ്രീ. ബി. ഡി. ദേവസ്സി

കൊടകര ടൌണില്‍ കൊടകര വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ വകുപ്പു വക സ്ഥലത്ത് 'മിനി സിവില്‍ സ്റേഷന്‍' നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1203

ബാലുശ്ശേരിയില്‍ മിനി സിവില്‍സ്റേഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരിയില്‍ മിനി സിവില്‍സ്റേഷന്‍ സ്ഥാപിക്കുന്നതിനുവേണ്ടി ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ ?

1204

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തല്

ശ്രീ. ബാബു എം. പാലിശ്ശേരി

()റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തിയെടുത്തവര്‍ക്ക് പരമാവധി നല്‍കാവുന്ന ശിക്ഷ എന്താണ്; വ്യക്തമാക്കുമോ;

(ബിഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തൃശൂര്‍ ജില്ലയില്‍ അനുമതിയില്ലാതെ നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് എത്ര പരാതി ലഭിച്ചിട്ടുണ്ട്; താലൂക്ക് - വില്ലേജ് അടിസ്ഥാനത്തില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)പരാതി പരിശോധിച്ച് എത്ര പേര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്; അവരുടെ പേര് വിവരം അടക്കമുള്ള വിശദാംശം വ്യക്തമാക്കുമോ?

1205

കുളം നികത്തല്‍

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ വട്ടംകുളം വില്ലേജില്‍ 119/8 സര്‍വ്വേ നമ്പര്‍ ഭൂമിയിലുള്ള നാമ്പാടത്ത് കുളം പൊതുകുളമാണോ എന്നു വ്യക്തമാക്കുമോ;

(ബി)ഈ കുളം സര്‍ക്കാര്‍ റെക്കോര്‍ഡ് പ്രകാരം എത്ര സെന്റിലാണ് ഉള്ളതെന്നു വ്യക്തമാക്കുമോ;

(സി)ഇപ്പോള്‍ ഈ കുളം എത്ര സെന്റിലാണുള്ളത്;

(ഡി)ഈ കുളം മണ്ണിട്ടു നികത്താന്‍ സര്‍ക്കാര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ആര്‍ക്കാണു നല്‍കിയിരിക്കുന്നതെന്നു വിശദമാക്കുമോ;

()മണ്ണിട്ടു നികത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍വ്വസ്ഥിതി യിലാക്കാനും, ഈ കുളം സര്‍വ്വേ നടത്തി അതിന്റെ അളവു കണ്ടെത്തി പൊതുജനങ്ങള്‍ക്കു കാര്‍ഷികാവശ്യത്തിനും മറ്റുംവിട്ടുകൊടുക്കുന്നതിനുമുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

1206

പാമ്പുകടിയേറ്റു മരണപ്പെട്ടതിനുള്ള നഷ്ടപരിഹാരം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കാലടി വില്ലേജില്‍ പോത്തന്നൂരിലെ താഴത്തെപറമ്പില്‍ മുഹമ്മദ് എന്നയാള്‍ പാമ്പുകടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കാലടി വില്ലേജ് ഓഫീസില്‍ ലഭിച്ചിരുന്നോ;

(ബി)ഉണ്ടെങ്കില്‍, ബന്ധപ്പെട്ട അപേക്ഷ വില്ലേജ് ഓഫീസര്‍ പൊന്നാനി തഹസീല്‍ദാര്‍ മുഖേന വനം വകുപ്പിനു കൈമാറിയിരുന്നോ;

(സി)പാമ്പുകടിയേറ്റു മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം മുഹമ്മദിന്റെ കുടുംബത്തിനു കൈമാറിയിരുന്നോ;

(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;

()സഹായം ലഭിക്കാന്‍ ഇനി എന്താണ് ഈ കുടുംബം ചെയ്യേണ്ടതെന്നു വിശദമാക്കുമോ?

1207

മണല്‍ പാസ്

ശ്രീ. ബാബു എം. പാലിശ്ശേരി

()തലപ്പിള്ളി താലൂക്ക് ആഫീസ് മുഖേന ഭാരതപ്പുഴ മണല്‍ എടുക്കുന്നതിനായി 2012 ഡിസംബര്‍, 2013 ജനുവരി,ഫെബ്രുവരി എന്നീ മാസങ്ങളില്‍ എത്ര ഗുണഭോക്താക്കള്‍ക്കാണ് മണല്‍ പാസ് നല്‍കിയിട്ടുള്ളത് ;

(ബി)ഇത്രയും പേര്‍ക്ക് എത്ര ലോറി മണല്‍ ആണ് ആകെ നല്‍കാനുള്ളത് ;

(സി)ഇതില്‍ എത്ര ലോഡ് മണല്‍ഗുണഭോക്താക്കള്‍ക്ക് എടുക്കാന്‍ കഴിഞ്ഞു;

(ഡി)മണലിനായി പണം അടയ്ക്കുകയും, പാസ് ലഭിക്കുകയും ചെയ്തിട്ട് നിശ്ചിത സമയത്ത് മണല്‍ ലഭിക്കാത്തതുകൊണ്ട് ഭവന നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

1208

കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിനിയോഗം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട് ;

(ബി)പ്രവൃത്തികള്‍ ഏതെല്ലാമെന്നും എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു എന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ ?

1209

മിച്ചഭൂമി

ശ്രീമതി. കെ. കെ. ലതിക

()ലാന്റ് ബോര്‍ഡിന്റെ ഡി.എല്‍. ബി 6684 നമ്പര്‍ ഉത്തരവ് പ്രകാരം കോഴിക്കോട് കാവിലുംപാറ വില്ലേജില്‍ മാത്യൂ എബ്രഹാം മംഗലപ്പള്ളി എന്നയാളില്‍ നിന്നും മിച്ചഭൂമി ഏറ്റെടുക്കുവാന്‍ ഉത്തരവുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത മിച്ചഭൂമിയുടെ അളവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത മിച്ചഭൂമി ആര്‍ക്കെങ്കിലും പതിച്ച് നല്‍കിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ പ്രസ്തുത ഭൂമി ആരുടെ കൈവശത്തിലാണ് ഉള്ളതെന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത മിച്ചഭൂമി കഴിയുന്നതും വേഗം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1210

നാദാപുരം മണ്ഡലത്തിലെ പുറംപോക്ക് ഭൂമി

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ കീഴിലുളള പുറംപോക്ക് ഭൂമി എത്രയാണ്;

(ബി)വില്ലേജും സര്‍വ്വേ നമ്പറും, വിസ്തീര്‍ണ്ണവും ഉള്‍പ്പെടെയുളള വിശദ വിവരം ലഭ്യമാക്കുമോ;

(സി)നിയുക്ത സംരംഭങ്ങള്‍ക്കായി പുറംപോക്ക് ഭൂമി ഇതിനകം വിട്ട് നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1211

ഗ്രൂപ്പ് വില്ലേജ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഒന്നിലധികം വില്ലേജുകള്‍ ചേര്‍ന്ന് ഗ്രൂപ്പ് വില്ലേജായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓരോ വില്ലേജിനും സ്വന്തമായി ഓഫീസ് നിര്‍മ്മിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

1212

ലീഗല്‍ മെട്രോളജി വകുപ്പിനെ കാര്യക്ഷമമാക്കുവാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, പാലോട് രവി

()ലീഗല്‍ മെട്രോളജി വകുപ്പിനെ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് വകുപ്പില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നത്;

(സി)ഇതിനായി വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇടനിലക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

1213

കയര്‍ മേള

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വി.ഡി. സതീശന്‍

'' എം. . വാഹീദ്

'' വി. റ്റി. ബല്‍റാം

()സംസ്ഥാനത്ത് ഈ വര്‍ഷം കയര്‍ മേള സംഘടിപ്പിച്ചിട്ടുണ്ടോ;

(ബി)എത്ര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി രൂപയ്ക്കുള്ള നേരിട്ടുള്ള വില്‍പനയ്ക്കാണ് മേളയില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)മറ്റു വര്‍ഷങ്ങളേക്കാള്‍ വിറ്റുവരവില്‍ എത്ര വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()കയര്‍ മേഖലയിലെ ഗവേഷണ സാങ്കേതിക വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ എന്തെല്ലാം നടപടികള്‍ മേളയില്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1214

കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. എളമരം കരീം

()ഇന്‍കം സപ്പോര്‍ട്ട് സ്കീം സ്വകാര്യ കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്കുകുടി ബാധകമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)കയര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; ഇതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)2012-13 സാമ്പത്തിക വര്‍ഷം കയര്‍ വകുപ്പിന് സംസ്ഥാന ബഡ്ജറ്റില്‍ ഓരോ ഇനത്തിനും എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഖജനാവില്‍ നിന്നും ഇതിനകം ചിലവഴിച്ച തുക എത്രയെന്ന് വിശദമാക്കാമോ?

1215

ആലപ്പുഴയില്‍ നടന്ന കയര്‍ മേള

ശ്രീ. പി. തിലോത്തമന്‍

()2013 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന കയര്‍ മേളയില്‍ എത്ര രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കുമോ; എത്ര കോടി രൂപയുടെ ഓര്‍ഡറുകളാണ് ഈ മേളയിലൂടെ കയര്‍ മേഖലയില്‍ ലഭിച്ചത് എന്ന് പറയാമോ; ഈ ഓര്‍ഡറുകളില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് എത്ര കോടി രൂപയുടെ വിദേശ ഓര്‍ഡറുകള്‍ ലഭിച്ചു; ഏതു വര്‍ഷത്തേയ്ക്കുളള ഓര്‍ഡറുകളാണ് ലഭിച്ചിട്ടുളളത് എന്നു വ്യക്തമാക്കുമോ;

(ബി)കേരളത്തിലെ കയര്‍ മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യന്ത്ര സംവിധാനം ഒരുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തിട്ടുളളത് എന്നു വ്യക്തമാക്കുമോ; പുതുതായി തയ്യാറാക്കുന്ന യന്ത്ര സംവിധാനത്തിലൂടെ നിലവില്‍ ലഭിച്ചിട്ടുളള വിദേശ ഓര്‍ഡറുകള്‍ പൂര്‍ണ്ണമായും യഥാസമയം നല്‍കുന്നതിന് സാധിക്കുമോ?

1216

സമൃദ്ധി കാര്‍ഷിക പ്രോത്സാഹന പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

()കയര്‍ഫെഡിന്റെ സമൃദ്ധി കാര്‍ഷിക പ്രോല്‍സാഹന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ പച്ചക്കറി വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പ്പാദന വര്‍ദ്ധനവിനും എന്തെല്ലാം ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

1217

കയര്‍ വിപണിവികസന സഹായം

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

()ചെറുകിട കയര്‍ ഉല്പാദക സഹകരണ സംഘങ്ങള്‍ക്ക് വിപണിവികസന സഹായം നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങളെന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം സഹായങ്ങളാണ് സംഘങ്ങള്‍ക്ക് ഈ പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.