UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1008

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. റ്റി. . റഹീം

,, ആര്‍. രാജേഷ്

,, . പ്രദീപ്കുമാര്‍

()പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിക്കും കേന്ദ്രം തന്നാണ്ടില്‍ അനുവദിച്ച തുക എത്ര; ചെലവഴിക്കപ്പെട്ട തുക എത്ര;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ കേന്ദ്രത്തില്‍ നിന്നുളള സാദ്ധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ പദ്ധതികള്‍ ഏതെല്ലാമാണ്;

(സി)എസ്.എസ്.എ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടോ; ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; എങ്കില്‍ വിലയിരുത്തല്‍ എന്താണ്;

(ഡി)എസ്.എസ്.. ക്ക് നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

1009

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. എം. ഉമ്മര്‍

'' എന്‍. ഷംസുദ്ദീന്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' പി.കെ. ബഷീര്‍

()സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, പദ്ധതിയുടെ വിശദാംശം തയ്യാറാക്കിയിട്ടുണ്ടോ;

(സി)ഏതൊക്കെ വിഭാഗം വിദ്യാര്‍ത്ഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)പദ്ധതി സ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുവാ ഉദ്ദേശിക്കുന്നുണ്ടോ?

1010

സ്കൂളുകളില്‍ മലയാള പഠനം

ശ്രീ.പി.ഉബൈദുള്ള

()സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഈ ഉത്തരവ് എല്ലാ സ്കൂളുകളിലും നടപ്പാക്കിയിട്ടുണ്ടോ;

(സി)പ്രസ്തുത ഉത്തരവ് ഇനിയും നടപ്പിലാക്കാത്ത സ്കൂളുകള്‍ ഉണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത സ്ഥാപനങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കാന്‍ നടപടിയെടുക്കുമോ;

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്)കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമോ/ ഓപ്ഷണലോ ആക്കാന്‍ നടപടി സ്വീകരിക്കുമോ?

1011

അടുത്ത അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()അടുത്ത അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ മുഴുവനും അവധികാലത്തു തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ്സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)അടുത്ത അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി പുസ്തകങ്ങളാണ് അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നത്; വിശദമാക്കുമോ;

(ഡി)മാറ്റമില്ലാത്ത പുസ്തകങ്ങളുടെ റീപ്രിന്റിംഗ് ജോലി അടിയന്തരമായി പൂര്‍ത്തീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1012

സുരക്ഷ അറ്റ് സ്കൂള്‍ പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

()സുരക്ഷ അറ്റ് സ്കൂള്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)സ്കൂള്‍ ബസ്സുകളുടെ നിയന്ത്രണം, കുട്ടികളുടെ യാത്രാ നിരീക്ഷണം, അത്യാഹിത സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തര സന്ദേശം നല്‍കുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടെ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം സര്‍ക്കാര്‍ ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ;

(ഡി)അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുമോ ; വിശദമാക്കുമോ ?

1013

സ്റാര്‍ട്ട്-അപ് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

()സ്റാര്‍ട്ട്-അപ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)യുവസംരംഭകര്‍ക്ക് അടിസ്ഥാന സൌകര്യം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1014

അക്ഷരലക്ഷം പദ്ധതി

ശ്രീ.പി.സി.ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ.എന്‍.ജയരാജ്

()'അക്ഷരലക്ഷം പദ്ധതി'എന്നാണ് നിലവില്‍ വന്നത്; എത്ര ഘട്ടമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; ഇതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(ബി)ഈ പദ്ധതി നിലവില്‍ വന്നതോടുകൂടി തുടര്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എത്രപേര്‍ പരീക്ഷ എഴുതി; വിജയഫലം എപ്രകാരമായിരുന്നു; വിശദാംശങ്ങള്‍ നല്കുമോ;

(ഡി)ഈ പദ്ധതിയുടെ ചുവടുപിടിച്ച് 2013-14 അധ്യയന വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്?

1015

ദേശീയവിദ്യാഭ്യാസനയം

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

()ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി)ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുമ്പോള്‍ ആവശ്യത്തിനു സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ സ്കൂളുകള്‍ അനുവദിച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൌജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

1016

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി

ശ്രീ. പി. . മാധവന്‍

'' വി.റ്റി. ബല്‍റാം

'' .റ്റി. ജോര്‍ജ്

'' വി.പി. സജീന്ദ്രന്‍

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി ആരെല്ലാമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ഇതുകൊണ്ട് എന്ത് നേട്ടങ്ങളാണ് ലഭിക്കുന്നത്? വിശദമാക്കുമോ?

1017

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. .ചന്ദ്രശേഖരന്‍

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം അനുസരിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഏത് സ്കൂളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയിക്കാമോ;

(ബി)ഇവിടെ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും എപ്പോള്‍ തുടങ്ങുമെന്നും അറിയിക്കാമോ ?

1018

ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

()ആദായകരമല്ലാത്ത വിദ്യാലയങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്കുമോ;

(ബി)പ്രസ്തുത പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി)ഇപ്രകാരമുളള വിദ്യാലയങ്ങളുടെ ഭാവിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നയം എന്താണ്; വ്യക്തമാക്കുമോ?

1019

സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ പുകയില ഉപഭോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

()സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകയില ഉപഭോഗം കര്‍ശനമായി തടയുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)സ്കൂളുകളില്‍ ഏതെല്ലാം രീതിയിലുള്ള പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വെളിപ്പെടുത്തുമോ ?

1020

സ്കൂള്‍ കലോത്സവ മാന്വവല്‍ പരിഷ്കരണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

()സ്കൂള്‍ കലോത്സവ മാന്വവല്‍ പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)കലാപരമായി കഴിവുള്ളവര്‍ക്കും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതിന് ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തുമോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1021

.വി.വിജയന്റെ അര്‍ദ്ധകായ പ്രതിമ വികലമാക്കപ്പെട്ട സംഭവം

ശ്രീ. എം. . ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. സുരേഷ് കുറുപ്പ്

()കോട്ടക്കലിലെ രാജാസ് ഹൈസ്കൂള്‍ മുറ്റത്ത് ഒ.വി.വിജയന്റെ അര്‍ദ്ധകായ പ്രതിമയോടുകൂടിയ സ്മൃതിവനത്തിന്റെ ഉദ്ഘാടനം നടക്കാതെപോയതും ശില്പം വികൃതമാക്കപ്പെട്ടതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സംഭവം സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ;

(സി)പ്രതിമ നീക്കംചെയ്യാന്‍ വകുപ്പ് മന്ത്രിയുടെ ആഫീസ് നേരിട്ടിടപെട്ടതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യവേദിയും പി.ടി..യും ചേര്‍ന്ന് ഒരുക്കിയ സ്മൃതിവനം തകര്‍ക്കപ്പെട്ടതിനു പിന്നില്‍ വര്‍ഗ്ഗീയ താല്പര്യങ്ങള്‍ പ്രവര്‍ത്തിച്ചതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഈ സംഭവം സംബന്ധിച്ച് അന്വേഷിക്കാനും സ്മൃതിവനം വിഭാവനം ചെയ്യപ്പെട്ട നിലയില്‍ തന്നെ പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1022

-സാക്ഷരതാ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

()സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കംക്കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)കേരളത്തെ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ സംസ്ഥാനമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1023

പച്ചക്കോട്ട് ധരിക്കാത്തതിനാല്‍ സസ്പെന്‍ഡ് ചെയ്ത സംഭവം

ശ്രീ. ബാബു എം. പാലിശ്ശേരി

,, റ്റി. വി. രാജേഷ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ.കെ. ലതിക

()പച്ചക്കോട്ട് ധരിക്കാത്തതിന്റെ പേരില്‍ അരീക്കോട് സുല്ലുമ്മസലാം ഓറിയന്റല്‍ ഹൈസ്കൂള്‍ അധ്യാപികയെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്റ് ചെയ്ത നടപടിയില്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് വിശദമാക്കാമോ ;

(ബി)സ്കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിലവിലുണ്ടോ ; ഈ വിഷയത്തില്‍ അധ്യാപിക നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ ;

(സി)സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്നിട്ടുണ്ടോ ; എങ്കില്‍, വിശദാംശം നല്‍കാമോ ;

(ഡി)ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

()പച്ചക്കോട്ട് ധരിക്കാത്തതുമായി ബന്ധപ്പെട്ട് അധ്യാപികക്കെതിരെ എന്തെങ്കിലും കുറ്റം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ ?

1024

രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതി

ശ്രീ.ജി.സുധാകരന്‍

()രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര സ്കൂളുകളെയാണ് ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്തത്; ഇത് സംബന്ധിച്ച് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്കൂളുകള്‍ ആരംഭിക്കുന്നതിന് എന്ത് തുടര്‍ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(സി)അമ്പലപ്പുഴ മണ്ഡലത്തിലെ നാലുചിറ യു.പി. സ്കൂള്‍, പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്തു ഉത്തരവായിട്ടുണ്ടോ; എങ്കില്‍ അടുത്ത വിദ്യാഭ്യാസ വര്‍ഷം തന്നെ ഹൈസ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1025

ആസ്പെയര്‍ സ്കോളര്‍ഷിപ്പ് പദ്ധതി

ശ്രീ. . പി. ജയരാജന്‍

()ആസ്പെയര്‍ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്നു വ്യക്തമാക്കുമോ;

(ബി)2012-2013 സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി എത്ര തുക നീക്കിവച്ചുവെന്നു വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം ആവശ്യങ്ങള്‍ക്ക് പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കിയെന്നു വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നും ഓരോരുത്തര്‍ക്കും എത്ര തുകയുടെ സ്കോളര്‍ഷിപ്പ് നല്‍കിയെന്നും വ്യക്തമാക്കുമോ;

()2012-2013 സാമ്പത്തികവര്‍ഷം ആസ്പെയര്‍ സ്കോളര്‍ഷിപ്പ് പദ്ധതിപ്രകാരം എത്ര തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ?

1026

സര്‍ക്കാര്‍ സ്കൂളുകളുടെ ആധുനികവത്ക്കരണം

ശ്രീ. വി. ശശി

()എല്ലാ സര്‍ക്കാര്‍ സ്കൂളുകളെയും അന്തര്‍ദ്ദേശീയനിലവാര ത്തില്‍ ആധുനികവത്ക്കരിക്കുന്നതിനായി 2012-13-ല്‍ വകയിരുത്തിയ 200 കോടി രൂപയില്‍ നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും, ചെലവാക്കപ്പെട്ട തുക ഏതൊക്കെ പരിപാടികള്‍ക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ;

(ബി)ഈ വര്‍ഷം ഈ പരിപാടി നടപ്പാക്കാന്‍ വേണ്ടി തിരുവനന്തപുരം ജില്ലയ്ക്കു നീക്കിവെച്ച തുക എത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)ഈ വര്‍ഷം ഈ പരിപാടി നടപ്പാക്കിയ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളുടെ പേരുവിവരം ലഭ്യമാക്കാമോ; ജില്ലയില്‍ ഈ പരിപാടി നടപ്പാക്കാത്ത സ്കൂളുകള്‍ ഏതെല്ലാമെന്നു വെളിപ്പെടുത്തുമോ; ഈ സ്കൂളുകളെക്കൂടി ഈ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

1027

സര്‍ക്കാര്‍ സ്കൂളുകളെ ആധുനിക വല്‍കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സര്‍ക്കാര്‍ സ്കൂളുകളെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനികവല്‍ക്കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഇതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചു ;

(സി)ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എസ്.എ വഴി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക എത്രമാത്രം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നറിയിക്കാമോ?

1028

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ് ;

(ബി)ഈ പദ്ധതികള്‍ ഓരോന്നിനും 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ തുക എത്രയായിരുന്നു ;

(സി)ഈ പദ്ധതികള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ;

ഡി)പദ്ധതികളില്‍ ഓരോന്നിനും നടപ്പു സാമ്പത്തിക വര്‍ഷം ചെലവായ തുക എത്രയെന്ന് വിശദമാക്കാമോ ;

()2012-2013 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ ; എങ്കില്‍ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ; കാരണം വെളിപ്പെടുത്താമോ ?

1029

സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഏതെല്ലാം അസംബ്ളി മണ്ഡലങ്ങളില്‍ ആണ് സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി വരുന്നത് ;

(ബി)പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ആരെയാണ് നിശ്ചയിച്ചിട്ടുള്ളത് ; പ്രസ്തുത ഏജന്‍സി ഏതെല്ലാം രീതിയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നു എന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി പ്രകാരം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നാളിതുവരെ നടത്തിയതെന്ന് വിശദീകരിക്കാമോ ;

(ഡി)വരും വര്‍ഷങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ ;

()സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയതിലൂടെ എന്തെല്ലാം ഗുണപരമായ മാറ്റങ്ങള്‍ കൈവരിക്കുവാന്‍ കഴിഞ്ഞു എന്ന് ഉദാഹരണസഹിതം വിശദീകരിക്കാമോ ?

1030

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്തെ ഏതെല്ലാം നിയോജകമണ്ഡലങ്ങളിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മങ്കട മണ്ഡലത്തില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.