UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

883

ജില്ലാ ആശുപത്രികളില്‍ തൊഴില്‍ ബ്ളോക്ക്

ശ്രീ. പാലോട് രവി

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

()ജില്ലാ ആശുപത്രികളില്‍ തൊഴില്‍ ബ്ളോക്ക് സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഏതെല്ലാം വകുപ്പുമായി ചേര്‍ന്നാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

()ഏതെല്ലാം രോഗങ്ങള്‍ക്കാണ് പദ്ധതിയില്‍ക്കൂടി ചികില്‍സ നല്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

884

ഒഡേപെക്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

()ഒഡേപെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഒഡേപെക് നടത്തിവരുന്നത്; വിശദമാക്കുമോ;

(സി).റ്റി.ഐ കളില്‍ നിന്ന് ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഡേപെക്ക് വഴി വിദേശത്ത് തൊഴിലവസരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

885

തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, എം. . വാഹീദ്

()തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി)ഏതെല്ലാം വിഭാഗം തോട്ടം തൊഴിലാളികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

886

സ്വകാര്യമേഖലയിലെ സെക്യൂരിറ്റി സര്‍വ്വീസ്

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്ജ്

,, ഷാഫി പറമ്പില്‍

()സ്വകാര്യമേഖലയിലെ സെക്യൂരിറ്റി സര്‍വ്വീസ് ആകര്‍ഷണീയമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)യുവാക്കളെ ഈ മേഖലയില്‍ കൂടുതലായി ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

887

സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍

ശ്രീ. .റ്റി. ജോര്‍ജ്

'' ഹൈബി ഈഡന്‍

'' പി. . മാധവന്‍

'' സണ്ണി ജോസഫ്

()സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരെ ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

888

സകാര്യമേഖലയില്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ.റ്റി.എന്‍.പ്രതാപന്‍

ശ്രീ.കെ.ശിവദാസന്‍ നായര്‍

ശ്രീ.പി.സി.വിഷ്ണുനാഥ്

()സ്വകാര്യ മേഖലയില്‍ ജോലിയ്ക്കായി പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ സജ്ജമാക്കാന്‍ ഉദ്ദേേശിക്കുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

889

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും ഉള്‍പ്പെടെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ?

890

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ആധുനികവത്ക്കരിക്കുവാനുള്ള നടപടികള്‍

ശ്രീ. എം. ചന്ദ്രന്‍

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ആധുനികവത്ക്കരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളാണ് തുടക്കത്തില്‍ ആധുനികവത്ക്കരിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ;

(സി)ആധുനികവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നിര്‍ത്തലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)എങ്കില്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

891

അന്യസംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ച് ഗുലാത്തി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

()സംസ്ഥാനത്തുള്ള അന്യസംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ച് ഗുലാത്തി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുതപഠനത്തിലെ പ്രധാന ശുപാര്‍ശകളും കണ്ടെത്തലുകളും എന്തെല്ലാമാണ്; വ്യക്തമാക്കുമോ;

(സി)ആയതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ?

892

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമ നിര്‍മ്മാണം

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

()അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നയം രൂപീകരിക്കുവാനും നിയമ നിര്‍മ്മാണം നടത്തുവാനും ആലോചനയുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)നയത്തിന്റേയും നിയമനിര്‍മ്മാണത്തിന്റേയും വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

893

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിനുവേണ്ടി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങളില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതും പിന്നീട് ഉപേക്ഷിച്ച് പോവുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

()അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബയോമെട്രിക് സംവിധാനത്തോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാമോ; വ്യക്തമാക്കുമോ?

894

അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം

ശ്രീ. . കെ. വിജയന്‍

()അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റംമൂലം സംസ്ഥാന തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക ചോര്‍ച്ച സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

895

അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച സ്ഥിതി വിവരകണക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യഭാഷാ തൊഴിലാളികളുടെ ആകെ എണ്ണം കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കാമോ ?

896

അന്യസംസ്ഥാന തൊഴിലാളികള്‍

ശ്രീ. കെ. വി. വിജയദാസ്

()എത്ര അന്യസംസ്ഥാനത്തൊഴിലാളികളാണ് കേരളത്തില്‍ ജോലി ചെയ്തുവരുന്നതെന്ന കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)സംസ്ഥാനം തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)ഈ തൊഴിലാളികള്‍ക്ക് രജിസ്ട്രേഷനോ ക്ഷേമനിധിബോര്‍ഡോ രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

897

ഡോ. ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്

ശ്രീ. എം. ചന്ദ്രന്‍

()ഡോ. ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ;

(സി)ഏതെല്ലാം ആശുപത്രികളിലാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സേവന - വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുള്ളത് ;

(ഡി)ഇതു നടപ്പിലാക്കാത്ത ആശുപത്രിക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

()എങ്കില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

898

കരാര്‍ നടപ്പിലാക്കാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി

ശ്രീ. സി. കൃഷ്ണന്‍

()സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)കരാര്‍ നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് ;

(സി)ഭൂരിഭാഗം ആശുപത്രികളിലും പ്രസ്തുത കരാര്‍ നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്നതിനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സര്‍ക്കാരുമായുണ്ടാക്കിയ ധാരണ നടപ്പിലാക്കാന്‍ തയ്യാറാകാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

899

ധനകാര്യസ്ഥാപനങ്ങളിലെ തൊഴില്‍ നിയമലംഘനത്തിനെതിരെ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ്, അനുബന്ധസ്ഥാപനമായ മേബന്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അവരുടെ ബ്രാഞ്ചുകളില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത നടപടികള്‍ക്കെതിരെ ജീവനക്കാര്‍ കാസര്‍കോട് ജില്ലയില്‍ സ്ഥാപനത്തിന് മുമ്പില്‍ സത്യഗ്രഹസമരം നടത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഈ സമരം ഒത്തുതീര്‍പ്പാക്കുവാനും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ ;

(ഡി)ഈ സ്ഥാപനത്തിലെ തൊഴില്‍ നിയമലംഘനത്തിനെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

900

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം

ശ്രീ. എസ്. ശര്‍മ്മ

()കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)ജീവിതകാലം മുഴുവന്‍ കാര്‍ഷിക ജോലി ചെയ്ത് അംശദായമടച്ച് തൊഴിലാളികള്‍ പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ കുടുംബ വാര്‍ഷിക വരുമാനം കൂടുതലാണെന്ന കാരണത്താല്‍ പെന്‍ഷന്‍ നിരസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ;

(സി)വ്യക്തിഗത വാര്‍ഷിക വരുമാനം കണക്കിലെടുത്തുകൊണ്ട് ക്ഷേമപെന്‍ഷന്‍ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

901

ബാലവേല

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബാലവേല തടയുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)പ്രസ്തുത കേസ്സുകളില്‍ എത്ര എണ്ണത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചു;

(സി)ബാലവേല തടയുവാന്‍ നടപ്പിലാക്കുന്ന നൂതന പരിശോധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ഡി)ഇതുമായി ബന്ധപ്പെട്ട കേസ്സുകളില്‍ എത്ര അന്യസംസ്ഥാന കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്?

902

ബാലവേലയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് ചില ഭക്ഷണശാലകളിലും ചെറുകിട ഉല്പാദകയൂണിറ്റുകളിലും ബാലവേല നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(സി)ബാലവേല കണ്ടെത്തിയാല്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ; വിശദാംശം നല്‍കുമോ ;

(ഡി)ഉപജീവനത്തിനുവേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളുടെ പുനരധിവാസം ഏതുരീതിയിലാണെന്ന് വിശദമാക്കുമോ ?

903

കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്റ്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്

ശ്രീ. . എം. ആരിഫ്

()കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്റ്സ് ലിമിറ്റഡ് പള്ളിപ്പുറം കെ. ആര്‍ പുരം. പി.., ചേര്‍ത്തല, ആലപ്പുഴ-യിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷണറേറ്റില്‍ നിന്നും ലേബര്‍ സെക്രട്ടറിക്ക് അയച്ച 15-3807/12 -ാം നമ്പര്‍ ഫയലിന്‍ മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പ്രസ്തുത തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

904

വൈഗൈ ത്രഡ്സ് കമ്പനിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കൊരട്ടിയിലെ വൈഗൈ ത്രഡ്സ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

905

ഉദുമ ഐ.ടി..ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍കോട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന പുല്ലൂര്‍ ഗവണ്‍മെന്റ് ഐ.ടി..ക്ക് പുല്ലൂര്‍ വില്ലേജില്‍ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര ഏക്കര്‍ സ്ഥലമാണ് റവന്യൂ വകുപ്പ് നല്‍കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(സി)മേല്‍ ഐ.ടി..ക്ക് പതിച്ചു കിട്ടിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ?

906

കാസര്‍കോട് ജില്ലയിലെ വെസ്റ് എളേരി പഞ്ചായത്തില്‍ അനുവദിച്ച വനിതാ ഐ.ടി..

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍കോട് ജില്ലയിലെ വെസ്റ് എളേരി പഞ്ചായത്തില്‍ അനുവദിച്ച വനിത ഐ.ടി.ഐക്ക് ന്യൂജനറേഷന്‍ കോഴ്സുകളും ഇതിനാവശ്യമായ കെട്ടിടസൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

907

തണല്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം.. വാഹീദ്

,, വി.റ്റി. ബല്‍റാം

()തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ;

(സി)ഏതെല്ലാം വകുപ്പുകളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ വരുമാനം ഉറപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ?

908

ആരോഗ്യ ഇന്‍ഷ്വറന്‍സ്(ചിസ്)

ശ്രീ. . പി. ജയരാജന്‍

()ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യ ഇന്‍ഷ്വറന്‍സ്(ചിസ്) മുഖേന ഒരോ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനും എത്ര തുക വീതം ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്നും ലഭിക്കുന്ന ഈ തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാമെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രസ്തുത ഫണ്ട് പല മെഡിക്കല്‍ കോളേജുകളിലും വക മാറ്റി ചെലവഴിക്കുന്ന വിവരം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്തു നടപടിയാണാ സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ;

()ഇല്ലെങ്കില്‍ പ്രസ്തുത ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുവാന്‍ തയ്യാറാകുമോ?

909

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

'' ജോസഫ് വാഴക്കന്‍

'' കെ. മുരളീധരന്‍

'' റ്റി. എന്‍. പ്രതാപന്‍

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പദ്ധതിയില്‍ ചേരാന്‍ രജിസ്റര്‍ ചെയ്തവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പദ്ധതിയിലൂടെ ഏതെല്ലാം സൌജന്യ ചികില്‍സകളാണ് അംഗങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

910

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ.സി.ദിവാകരന്‍

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം കാര്‍ഡ് പുതുക്കുവാന്‍ ഗുണഭോക്താവില്‍ നിന്ന് എത്ര തുകയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇതില്‍ അക്ഷയ കേന്ദ്രങ്ങളുടെ വിഹിതം എത്രയാണ്;

(ബി)എത്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ?

911

.എസ്.ഐ കോര്‍പ്പറേഷന്‍

ശ്രീ. പി.കെ. ഗുരുദാസന്‍

()നിലവില്‍ ഇ.എസ്.. യില്‍ അംഗത്വമുള്ള തൊഴിലാളികള്‍ എത്രയാണെന്നറിയിക്കുമോ;

(ബി)2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എത്ര അംഗങ്ങളാണുണ്ടായിരുന്നത്;

(സി).എസ്.. കുടുംബങ്ങള്‍ക്ക് വിദഗ്ദ്ധചികില്‍സ ലഭ്യമാക്കുന്നതിനുവേണ്ടി സൂപ്പര്‍സ്പെഷ്യാലിറ്റിയായി വികസിപ്പിച്ച 55 ആശുപത്രികളില്‍ എത്ര ആശുപത്രികളില്‍ നിന്നും ഈ സൌജന്യചികിത്സ ലഭ്യമാകുന്നുണ്ട്;

(ഡി).എസ്.ഐ കോര്‍പ്പറേഷന്‍ തീരുമാനിച്ച പ്രകാരം 2008 അവസാനം നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ച ഇ.എസ്.ഐ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായോ; എങ്കില്‍ എന്നു മുതല്‍ അവിടെ അഡ്മിഷന്‍ തുടങ്ങും;

().എസ്.. യില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗങ്ങളെ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുമോ?

912

.എസ്.ഐ ആശുപത്രി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുവാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

().എസ്.. ആശുപത്രികളില്‍ പലതിലും ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ മരുന്നുകളോ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി)ചേര്‍ത്തല ഇ.എസ്.. ആശുപത്രിയിലെത്തുന്ന രോഗികളെ വളരെ ചെറിയ രോഗമാണെങ്കില്‍ പോലും ജില്ലാ ഇ.എസ്.. ആശുപത്രികളിലേയ്ക്ക് അയയ്ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ പോരായ്മ പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

913

പാരിപ്പള്ളിയില്‍ ആരംഭിക്കുന്ന ഇ.എസ്.. മെഡിക്കല്‍ കോളേജ്

ശ്രീ. ജി. എസ്. ജയലാല്‍

()പാരിപ്പള്ളിയില്‍ ആരംഭിക്കുന്ന ഇ.എസ്.. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ ;

(ബി)പ്രസ്തുത സ്ഥാപനം എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ ;

(സി)മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം, അഡ്മിഷന്‍ തുടങ്ങിയകാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

914

അങ്കമാലി ഇ.എസ്.. ഡിസ്പെന്‍സറി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി ഇ.എസ്.ഐ ഡിസ്പെന്‍സറിയിലെ അസൌകര്യങ്ങള്‍ മൂലം ഇവിടെയെത്തുന്ന രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ (റഫ.നമ്പര്‍2200/എം(എല്‍.&ആര്‍/ വി..പി/ 2012) സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ ;

(സി)രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇത് പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ;

(ഡി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ ?

915

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് കംപ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും ഈ സംവിധാനം ബന്ധപ്പെട്ട അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)2011 ഏപ്രില്‍മാസത്തിനുശേഷം അതിവര്‍ഷ ആനുകൂല്യത്തിന് അര്‍ഹരായ തൊഴിലാളികള്‍ക്ക് അതിവര്‍ഷ ആനുകൂല്യം നല്‍കിയതിന്റെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

916

സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമര്‍പ്പിച്ച പരാതികള്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി)പാചകത്തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കുന്നതിനും ഇപ്പോള്‍ ലഭിക്കുന്ന വേതനം വര്‍ദ്ധിപ്പിക്കുകയെന്ന ആവശ്യം പരിഗണിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;

(സി)സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിച്ച് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

917

പത്ര പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ്

ശ്രീ.ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ പത്ര പ്രവര്‍ത്തകര്‍ക്കായി നാളിതുവരെ ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകൃതമായിട്ടില്ല എന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ പത്ര പ്രവര്‍ത്തകര്‍ക്കായി ക്ഷേമനിധി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആയതിന്റെ തുടര്‍നടപടികളൊന്നും ഈ സര്‍ക്കാര്‍ നടത്തിയിട്ടില്ല, ഇതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പത്ര പ്രവര്‍ത്തന രംഗത്ത് നമ്മുടെ രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനത്തെ പത്ര പ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും വളരെക്കാലത്തെ ആവശ്യമായ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനു തയ്യാറാകുമോ;

(ഡി)എങ്കില്‍ എന്നത്തേയ്ക്ക് പത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് രൂപീകൃതമാകും എന്ന് വ്യക്തമാക്കാമോ?

918

ജസ്റിസ് മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()മാധ്യമസ്ഥാപനങ്ങളിലെ വേതന പരിഷ്കരണത്തിനുള്ള ജസ്റിസ് മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ ;

(ബി)കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വേജ് ബോര്‍ഡ് ശുപാര്‍ശ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(സി)ജീവിതചെലവുകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പത്ര പ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ പ്രസ്തുത വേജ് ബോര്‍ഡ് നിര്‍ദ്ദേശത്തിനു കഴിയുമോ ;

(ഡി)പ്രസ്തുത ശുപാര്‍ശയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

919

തൊഴില്‍ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()തൊഴില്‍ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, ഏതെല്ലാം തസ്തികകളാണ് പുതുതായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.