UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

506

കാര്‍ഷിക പലിശരഹിത വായ്പാ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കാര്‍ഷിക വായ്പകള്‍ പലിശരഹിത വായ്പകളായി അനുവദിക്കുന്ന പദ്ധതി സഹകരണ മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;

(സി)കാര്‍ഷിക പലിശരഹിത വായ്പാ പദ്ധതി പ്രകാരം ഓരോ ജില്ലയിലും ലഭ്യമായ അപേക്ഷകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി)ഓരോ ജില്ലയിലും പ്രസ്തുത പദ്ധതി പ്രകാരം എന്ത് തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ?

507

കാര്‍ഷികമേഖലയുടെ വിപുലീകരണം

ശ്രീ. . കെ. വിജയന്‍

()കാര്‍ഷികമേഖലയുടെ വിപുലീകരണത്തിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ ബാങ്കുകള്‍ വഴി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത് ; വിശദമാക്കുമോ ;

(ബി)കാര്‍ഷിക വായ്പകള്‍ക്ക് എത്ര ശതമാനം പലിശയാണ് ഈടാക്കുന്നത് ; വിശദമാക്കുമോ ;

(സി)കാര്‍ഷിക മേഖലയുടെ വിപുലീകരണത്തിന് സഹകരണ സംഘം വഴി പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

508

കര്‍ഷക സേവന കേന്ദ്രങ്ങള്‍

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം ബ്ളോക്കുകളിലാണ് കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്കിയത്; ആയത് ഏത് നിയോജക മണ്ഡലങ്ങളിലാണ്; വ്യക്തമാക്കാമോ;

(സി)ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ള തുക എത്രയാണ്?

509

കടാശ്വാസം അനുവദിച്ച കര്‍ഷകര്‍ക്ക് എതിരെയുള്ള ജപ്തി നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

()കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടാശ്വാസം അനുവദിച്ച് ഉത്തരവ് നല്കിയിട്ടും സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് എതിരെ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കര്‍ഷക കടാശ്വാസം അനുവദിച്ച കര്‍ഷകര്‍ക്ക് എതിരെയുള്ള ജപ്തി നടപടി നിറുത്തിവെയ്ക്കുവാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുമോ ?

510

ഏജന്‍സി ഫോര്‍ പ്രൊമോഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ക്രഡിറ്റ്

ശ്രീ. ബെന്നി ബെഹനാന്‍

'' . പി. അബ്ദുള്ളക്കുട്ടി

'' അന്‍വര്‍ സാദത്ത്

'' ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് സഹകരണ വകുപ്പിനു കീഴില്‍ ഏജന്‍സി ഫോര്‍ പ്രൊമോഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് എന്ന സംവിധാനം രൂപീകരിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്;

(സി)എതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

511

ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്മെന്റ് പ്രോജക്ട്

ശ്രീ. . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, പി.. മാധവന്‍

()ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ;

(ബി)ഇതിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

512

ത്രിവേണി സ്റോറുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ വകുപ്പ് നടത്തിയ പദ്ധതികള്‍ വിശദമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ പുതുതായി എത്ര ത്രിവേണി സ്റോറുകള്‍ ആരംഭിച്ചു; ഇപ്പോള്‍ എത്ര ത്രിവേണി സ്റോറുകള്‍ നിലവിലുണ്ട് എന്ന് അറിയിക്കുമോ ;

(സി)ത്രിവേണി സ്റ്റോറുകളുടെ ജില്ല തിരിച്ചുള്ള കണക്കു വ്യക്തമാക്കാമോ?

513

ശീതീകരിച്ച ഗോഡൌണുകള്‍

ശ്രീ. എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, പി. . മാധവന്‍

()കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ശീതീകരിച്ച ഗോഡൌണുകള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനരീതിയും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള മൂലധനം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

514

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തന മേഖല

ശ്രീ. ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

,, എം. . വാഹീദ്

,, ആര്‍. സെല്‍വരാജ്

()കണ്‍സ്യൂമര്‍ ഫെഡ് വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം പുതിയ മേഖലകളാണ് പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്;

(സി)സംഭരണ മേഖല, മാനേജ്മെന്റ്, ആരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

515

നീതി മെഡിക്കല്‍ സ്റോറുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ കേരളത്തില്‍ എത്ര നീതി മെഡിക്കല്‍ സ്റോറുകള്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി എത്ര നീതി മെഡിക്കല്‍ സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി)എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു നീതി മെഡിക്കല്‍ സ്റോര്‍ വീതം ആരംഭിക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാമോ ?

516

സഹകരണമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍

ശ്രീ. പി.. മാധവന്‍

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആധൂനിക ചികിത്സ ഉറപ്പാക്കാന്‍ ഒരു പഠന സമിതിയെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)എന്തെല്ലാം കാര്യങ്ങള്‍ പഠിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്;

(സി)പഠനറിപ്പോര്‍ട്ടും ശുപാര്‍ശകളും എന്നത്തേയ്ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ?

517

സഹകരണ ക്ളിനിക്കല്‍ ലബോറട്ടറി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബീ ഈഡന്‍

,, ഷാഫി പറമ്പില്‍

()സഹകരണ ക്ളിനിക്കല്‍ ലബോറട്ടറി ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം തലങ്ങളിലാണ് ഇവ ആരംഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ആരുടെ നേതൃത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?

518

രോഗികളുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള മാനദണ്ഡം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പരാലിസിസ്, വൃക്കസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം ശയ്യാവലംബരായവരുടെ സഹകരണസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളില്‍ 75,000 രൂപ വരെ എഴുതിത്തള്ളുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്; വിശദാംശം നല്‍കുമോ;

(ബി)റിസ്ക് ഫണ്ട് പദ്ധതി പ്രകാരം വായ്പ എഴുതിത്തള്ളുന്നതിന് മുന്‍കാലപ്രാബല്യം നല്‍കിയിട്ടുണ്ടോ; എങ്കില്‍, പ്രാബല്യം എന്നുമുതലാണ് നല്‍കിയിട്ടുള്ളത്;

(സി)ദീര്‍ഘകാലമായി ഇത്തരം രോഗം ബാധിച്ചു കിടപ്പിലായവരുടെ വായ്പത്തുക എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമോ?

519

മരണപ്പെട്ടവരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()കാന്‍സര്‍, വൃക്കരോഗം എന്നിവ പിടിപെട്ട് മരണപ്പെട്ട, പ്രാഥമിക സഹകരണ ബാങ്കുകളില്‍ വായ്പ കുടിശ്ശികയുള്ളവരുടെ ബാദ്ധ്യത എഴുതിത്തള്ളുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇക്കാര്യം സജീവമായി പരിഗണിച്ച് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

520

സഹകരണ സംഘങ്ങളുടെ ആധുനികവത്കരണം

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിനും പ്രൊഫഷണലിസത്തിനും ഊന്നല്‍ നല്‍കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ ;

(ബി)പദ്ധതികളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണമാണ് പ്രസ്തുത മേഖലയില്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

521

സഹകരണസംഘങ്ങളുടെ ആഡിറ്റ്

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, വി.റ്റി.ബല്‍റാം

,, .റ്റി.ജോര്‍ജ്

()സഹകരണസംഘങ്ങളുടെ ആഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര സഹകരണ സംഘങ്ങളുടെ ആഡിറ്റ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി)സംഘങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;വിശദാംശങ്ങള്‍ അറിയിക്കുമോ

522

വനിത പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ വനിത, പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ സഹകരണ സംഘങ്ങളെ പുനര്‍ജീവിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

523

സഹകരണ സംഘം, സഹകരണ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ സഹകരണ സംഘം, സഹകരണ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുവാന്‍ ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സമിതിയുടെ കാലാവധി എന്നുവരെയായിരുന്നു;

(സി)പ്രസ്തുത സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

524

സഹകരണ റീട്ടേയില്‍ ഔട്ട്ലെറ്റുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പ്രാഥമിക സഹകരണ സംഘങ്ങളും, സഹകരണ ബാങ്കുകളും വായ്പ/നിക്ഷേപ പദ്ധതികളില്‍ മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(സി)പ്രാഥമിക സഹകരണ സംഘങ്ങളുടേയും/ബാങ്കുകളുടേയും ആസ്തിയുടെ നിശ്ചിത ശതമാനം ഉപയോഗിച്ച് ജനോപകാരപ്രദങ്ങളായ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ച് വിപണനം നടത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാന്‍ തയ്യാറാകുമോ?

525

രജിസ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍

ശ്രീ. സാജൂ പോള്‍

()കോ.ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ട് പ്രകാരം സഹകരണ രജിസ്ട്രാര്‍ രജിസ്റര്‍ ചെയ്ത സംസ്ഥാനത്തെ ആകെ സഹകരണ സംഘങ്ങള്‍ എത്ര;

(ബി)ഇവയില്‍ ഇതിനകം പ്രവര്‍ത്തനം നിലച്ച് ലിക്വഡേറ്റ് ചെയ്യപ്പെട്ടവ എത്ര; ലിക്വഡേഷന്‍ പ്രോസസില്‍ ഇരിക്കുന്നവ എത്ര; പ്രവര്‍ത്തന രഹിതമായിട്ടുള്ളത് എത്ര; അന്‍പതില്‍ കുറവ് അംഗങ്ങള്‍ മാത്രമുള്ള സംഘങ്ങള്‍ എത്ര; സര്‍ക്കാര്‍ ഓഹരിയുള്ള സംഘങ്ങള്‍ എത്ര :

(സി) ക്ളാസിഫിക്കേഷന്‍ നോംസ് അനുസരിച്ച് ഓരോ ക്ളാസിഫിക്കേഷനുകളിലും എത്ര വീതം സംഘങ്ങള്‍ ഉണ്ട് ?

526

രജിസ്റര്‍ ചെയ്ത സംഘങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്ത് സഹകരണ മേഖലയില്‍ നാളിന്നുവരെ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടേയും അതില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച സംഘങ്ങളുടേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടേയും ഇതിനകം ലിക്വഡേറ്റ് ചെയ്യുകയോ ലിക്വിഡേഷന്‍ പ്രോസസിലിരിക്കുന്നതോ ആയ സംഘങ്ങളുടേയും ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;

(ബി)നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘങ്ങളില്‍ ക്രഡിറ്റ് മേഖലയില്‍ ഉള്ളതും ഇതര മേഖലകളില്‍ വരുന്നതുമായ സംഘങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;

(സി)സംഘടനകളുടെ ക്ളാസിഫിക്കേഷന്‍ വ്യവസ്ഥയനുസരിച്ചു ഓരോ മേഖലയിലും ക്ളാസിഫൈ ചെയ്യപ്പെട്ട സംഘങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ?

527

സഹകരണ സംഘങ്ങളിലെ എസ്.ബി. അക്കൌണ്ട്

ശ്രീ. പാലോട് രവി

()സംസ്ഥാനത്ത് 2012 മുതല്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ അനുമതിയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് ;

(സി)പ്രസ്തുത സംഘങ്ങള്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ ?

528

കാര്‍ഷിക വായ്പകളില്‍ കുടിശ്ശിക വരുത്തിയവയര്‍ക്കെതിരായ ജപ്തി നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി നല്‍കിയിട്ടുള്ള കാര്‍ഷികവായ്പകളില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരായ ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം എത്ര കേസ്സുകളാണ് ഇപ്പോള്‍ പ്രോസസ് ചെയ്തു വരുന്നത് വ്യക്തമാക്കാമോ?

529

സഹകരണ മേഖലയെ സംബന്ധിച്ച സ്റാറ്റിസ്റിക്സ്

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്തെ സഹകരണ മേഖലയെ സംബന്ധിച്ച സ്റാറ്റിസ്റിക്സ് ഏറ്റവും ഒടുവില്‍ തയ്യാറാക്കപ്പെട്ടത് എപ്പോഴാണ്;

(ബി)പ്രസ്തുത സ്റാറ്റിസ്റിക്സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

530

സഹകരണ ഓഡിറ്റ് വിംഗ്

ശ്രീമതി കെ.കെ. ലതിക

()സഹകരണ നിയമഭേദഗതി പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനായി സഹകരണ ഓഡിറ്റ് വിംഗില്‍ നിലവിലുള്ള ഓഡിറ്റര്‍മാരുടെ തസ്തികകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)സഹകരണ ഓഡിറ്റ് വിംഗിന് നിലവില്‍ എത്ര സംഘങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ചുമതലയുണ്ടെന്നും പ്രസ്തുത വിംഗില്‍ ഇപ്പോള്‍ എത്ര ഓഡിറ്റര്‍ തസ്തികയുണ്ടെന്നും വ്യക്തമാക്കുമോ?

531

പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാര്‍

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലായി ആകെ എത്ര സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;

(ബി)നിയമനങ്ങള്‍ നടത്തുന്നത് ഏത് ഏജന്‍സിയാണെന്ന് വ്യക്താക്കുമോ;

(സി)നിയമനങ്ങള്‍ക്ക് സംവരണതത്വം പാലിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഏത് വിധത്തിലാണെന്ന് വിശദമാക്കുമോ;

(ഡി)ഓരോ ജില്ലയിലും ജോലി ചെയ്യുന്നവരില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ എത്ര വീതമെന്ന് വിശദമാക്കുമോ?

532

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വികലാംഗ സംവരണം

ശ്രീ. ജി. സുധാകരന്‍

()സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വികലാംഗര്‍ക്ക് 3% സംവരണം ഏര്‍പ്പെടുത്തി ഉത്തരവായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ബഹുഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വികലാംഗര്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗനിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

533

സഹകരണ ലൈബ്രറികളിലെ പുസ്തകങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

()കേരളത്തിലെ അപ്പെക്സ്-കേന്ദ്ര-പ്രാഥമിക സഹകരണ സംഘങ്ങളില്‍ എത്രയെണ്ണത്തില്‍ സഹകരണ ലൈബ്രറികള്‍ പ്രവര്‍ത്തിച്ചുവരുന്നു; ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ബി)എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മുന്‍കാല സ്ഥിതിവിശേഷം അവസാനിപ്പിച്ച് സഹകരണമേഖലയിലെ പ്രസിദ്ധീകരണ സംഘങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ട് സഹകരണ ലൈബ്രറികളില്‍ പര്‍ച്ചേസ് നടത്തുന്നതിനു നിര്‍ദ്ദേശം നല്‍കുമോ;

(സി)സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു കരുത്തേകിയ മണ്‍മറഞ്ഞ ഭരണാധികാരികളെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ സംഘങ്ങളില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, .എം.എസ്., സി. അച്യുതമേനോന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവരെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥങ്ങള്‍ സംഘങ്ങളില്‍ ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;

()പനമ്പിള്ളി ഗോവിന്ദമേനോനെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥം സംഘങ്ങളിലെ ലൈബ്രറികളില്‍ വാങ്ങണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് വകുപ്പ് 2/2012 നമ്പരില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടും ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍മാര്‍ സംഘങ്ങളില്‍ പുസ്തകം വാങ്ങുവാനും, ഉത്തരവ് നടപ്പിലാക്കുവാനും നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമോ?

534

സഹകരണ ബാങ്കുകളിലെ സ്വര്‍ണ്ണത്തിന് സുരക്ഷ

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്തെ വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളിലായി എത്ര കിലോഗ്രാം സ്വര്‍ണ്ണം പണയ ഉരുപ്പടിയായി സ്വീകരിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി)വിവിധ ബാങ്കുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണ നിര്‍മ്മിത ഉരുപ്പടികള്‍ വ്യാപകമായി മോഷണം പോകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(ഡി)സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ പ്രതിയായിട്ടുള്ള കേസ്സുകള്‍ നിലവിലുണ്ടോ; എങ്കില്‍ എത്ര കേസ്സുകളെന്ന് അറിയിക്കുമോ;

()സഹകരണ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

535

നന്മ സ്റോറുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നന്മ സ്റോറുകള്‍ ആരംഭിക്കുന്നതിന് ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;

(ബി)എത്ര നന്മ സ്റോറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നും പഞ്ചായത്തടിസ്ഥാനത്തില്‍ അവയുടെ വിശദാംശവും, പ്രതിമാസ വിറ്റുവരവും വെളിപ്പെടുത്തുമോ;

(സി)നന്മ സ്റോറുകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ചു വരുന്ന മാനദണ്ഡങ്ങള്‍ വെളിപ്പെടുത്തുമോ?

536

സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍

ശ്രീമതി. പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലം ജില്ലയില്‍ എവിടെയെല്ലാം സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവയുടെ പ്രതിമാസ വിറ്റുവരവും വെളിപ്പെടുത്തുമോ;

(ബി)കൊട്ടാരക്കരയിലേക്ക് അനുവദിച്ച സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍ നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ആയത് അടിയന്തിരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

537

ഗ്രാമീണ വ്യവസായ സംരംഭങ്ങളിലെ കുടിശ്ശിക

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നല്‍കിയിട്ടുളള ഗ്രാമീണ വ്യവസായ സംരംഭങ്ങളില്‍ നിന്നും എന്ത് തുക കുടിശ്ശിക ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത്തരം കുടിശ്ശികകളുടെ പിഴപ്പലിശ കുറവു ചെയ്തുകൊണ്ട് വായ്പ തിരിച്ചടവു ത്വരിതപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

538

കളത്തൂര്‍ ഖാദി-ഗ്രാമ വ്യവസായ യൂണിറ്റിന്റെ പുനരുദ്ധാരണം

ശ്രീ. മോന്‍സ് ജോസഫ്

()കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍പ്പെട്ട കളത്തൂര്‍ ഖാദി ഗ്രാമവ്യവസായ യൂണിറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത യൂണിറ്റ് പുനരുദ്ധരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)ഈ യൂണിറ്റില്‍ ഇപ്പോള്‍ എത്ര പേര്‍ ജോലി ചെയ്യുന്നു; ഈ യൂണിറ്റ് ഇപ്പോള്‍ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത;് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത യൂണിറ്റ് ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും പദ്ധതി തയ്യാറാക്കുമോ?

539

ചാലക്കുടി മണ്ഡലത്തിലെ ഖാദി യൂണിറ്റുകളുടെ നവീകരണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ കൊടകര പഞ്ചായത്തില്‍പ്പെട്ട പേരാമ്പ്ര, കനകമല എന്നിവിടങ്ങളിലെ ഖാദി യൂണിറ്റുകള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും, എന്നു മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ?

540

കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണം

ശ്രീ.പുരുഷന്‍ കടലുണ്ടി

()കേരളത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ വ്യാപകമായി മലിനീകരിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)കുടിവെള്ളത്തില്‍ ബാക്ടീരിയകളും അമ്ള-ലവണാംശങ്ങളും വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രധാന കാരണങ്ങള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത മലിനീകരണ കാരണങ്ങള്‍ ഒഴിവാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

541

വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി വ്യവസായ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിലെയും സിഡ്കോയിലെയും മാലിന്യങ്ങള്‍ മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ പാടശേഖരങ്ങളിലേക്ക് പുറന്തള്ളുന്നത് തടയുവാന്‍ അതാത് സ്ഥാപനങ്ങളില്‍ തന്നെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

542

ഹൌസ് ബോട്ടുകളില്‍ നിന്നുള്ള മലിനീകരണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കിലെ നീലംപേരൂരില്‍ ഒരു സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഹൌസ് ബോട്ടുകളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.