UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3531

പാലിന്റെ ഗുണമേന്‍മ

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് പാലിന്റെ ഗുണമേന്‍മ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)പാല് കേട് കൂടാതെ സൂക്ഷിക്കുന്നതിന്, ആരോഗ്യത്തിന് ഹാനികരമായ ചില വസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങളുണ്ടെങ്കില്‍ വിശദമാക്കാമോ?

3532

ബുക്ക് മാര്‍ക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍

ശ്രീ. . റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

()ബൂക്ക് മാര്‍ക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം തരം പുസ്തകങ്ങളാണ് ഇതുവഴി വിറ്റഴിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള പുസ്തകങ്ങള്‍ ഇതുവഴി വാങ്ങുവാന്‍ ആലോചിക്കുമോ;

(ഡി)ആയതിലേയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3533

"കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ'' വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ സാംസ്കാരിക കേന്ദ്രമായ " കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍'' എന്തു തുകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 2006-2011 കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തി; വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കാലയളവില്‍ എന്തു തുക ഗ്രാന്റായി നല്‍കിയിരുന്നു; ആയത് എന്തെല്ലാം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു; വ്യക്തമാക്കാമോ;

(സി)01/07/2011 മുതല്‍ 28/02/2013 വരെയുള്ള കാലത്ത് എന്തു തുകയുടെ ധനസഹായം അനുവദിച്ചു; ആയത് എങ്ങനെ വിനിയോഗിച്ചു; വ്യക്തമാക്കുമോ;

(ഡി)സ്മാരകത്തിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ?

3534

.വി.വിജയന്റെ പ്രതിമ തകര്‍ത്ത സംഭവം

ശ്രീ.എം.ചന്ദ്രന്‍

കോട്ടയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒ.വി.വിജയന്റെ തകര്‍ക്കപ്പെട്ട പ്രതിമ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുവേണ്ടി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

3535

പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, .സി. ബാലകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദേശിക്കുന്നത് ; വ്യക്തമാക്കാമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

()എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിക്ക് ലഭിക്കുന്നത്; വിശദമാക്കുമോ?

3536

നയപരിപാടികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പൊതുജനാഭിപ്രായം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' വി.റ്റി. ബല്‍റാം

'' . റ്റി. ജോര്‍ജ്

'' പി. . മാധവന്‍

()സര്‍ക്കാരിന്റെ നയപരിപാടികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പൊതുജനാഭിപ്രായം ആരായാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളെയാണ് ഈ പദ്ധതിയ്ക്കുവേണ്ടി സഹകരിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

3537

വെബ് അധിഷ്ഠിത വാര്‍ത്താ വിതരണ സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹീദ്

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് ബ്ളോക്ക് തലത്തില്‍ വെബ് അധിഷ്ഠിത വാര്‍ത്താ വിതരണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)പ്രസ്തുത സംവിധാനം മുഖേന എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ ;

(ഡി)പ്രസ്തുത സംവിധാനത്തിനാവശ്യമായ മനുഷ്യവിഭവശേഷി എങ്ങനെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3538

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം

ശ്രീമതി കെ. എസ്. സലീഖ

()കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജനപഥ’ത്തിന് രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ രജിസ്ട്രേഷന്‍ നഷ്ടപ്പെടുവാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)സര്‍ക്കാരിന്റെ മുഖമാസികയ്ക്ക് ഈ ദുര്യോഗം സംഭവിച്ചത് സര്‍ക്കാരിന് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)എത്ര വര്‍ഷത്തെ ചരിത്രമുണ്ട് ‘ജനപഥ’ത്തിന്;

()ഇനി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന് എപ്രകാരമുള്ള പേരാണ് നിര്‍ദ്ദേശിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3539

ബിസിനസ്സ് സെന്റര്‍

ശ്രീ. ലൂഡി ലൂയീസ്

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്‍

()പ്രവാസികള്‍ക്കായി ബിസിനസ്സ് സെന്റര്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3540

പ്രവാസി പുനരധിവാസ പദ്ധതി

ശ്രീ. ജി. സുധാകരന്‍

()പ്രവാസി പുനരധിവാസ പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര പ്രവാസികള്‍ക്ക് സഹായം നല്‍കിയെന്ന് വ്യക്തമാക്കാമോ?

3541

പ്രവാസികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()പ്രവാസികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മുഖാന്തിരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കുമോ;

(ബി)പ്രവാസികള്‍ വഴി കേരളത്തിലെത്തുന്ന വരുമാനം എത്രയെന്നു കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, എത്രയാണെന്നു വ്യക്തമാക്കുമോ?

3542

പ്രവാസികളുടെ പുനരധിവാസം

ശ്രീ..പി. ജയരാജന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, പി.റ്റി.. റഹീം

,, ബി. സത്യന്‍

()മറുനാടുകളില്‍ നിന്നും തിരികെ വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തിരികെയെത്തുന്നവരുടെ പുനരധിവാസത്തിന് നോര്‍ക്ക മുഖാന്തിരം പദ്ധതി നടപ്പാക്കി വരുന്നുണ്ടോ; വിശദമാക്കുമോ;

(സി)മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 2012-13 ബജറ്റില്‍ വകയിരുത്തിയ തുക എത്രയായിരുന്നു; നിര്‍വ്വഹിക്കപ്പെട്ട പുനരധിവാസം എന്തായിരുന്നു; പ്രസ്തുത സ്കീമിനെക്കുറിച്ച് വിശദമാക്കാമോ;

(ഡി)മടങ്ങിയെത്തിയവരില്‍ പുനരധിവാസം ആവശ്യമായിട്ടുള്ള എല്ലാവര്‍ക്കും പദ്ധതി നടപ്പാക്കാന്‍ എന്തു തുക വേണ്ടിവരുമെന്ന് കണക്കാക്കുന്നു;

()2013-14 ല്‍ എന്തു തുകയുടെ ബജറ്റ് അടങ്കല്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ?

3543

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()പല ഗള്‍ഫ് നാടുകളിലും ജോലിക്ക് സ്വദേശിവല്‍കരണം വിപുലമാക്കുന്നതോടെ പ്രസ്തുത രാജ്യങ്ങളില്‍ തൊഴില്‍ നേടിയ മലയാളികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവരെ സഹായിക്കാന്‍ പ്രവാസികാര്യ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

3544

ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം

ശ്രീ. . കെ. ബാലന്‍

()സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫു നാടുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഇവരുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമോ ;

(ഡി)ഇക്കാര്യത്തില്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ ?

3545

സൌദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം

ശ്രീ. . പി. ജയരാജന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()സൌദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ അവിടെ തൊഴിലെടുക്കുന്ന എട്ടുലക്ഷത്തോളം മലയാളികളുടെയും, കുടുംബാംഗങ്ങളുടെയും ആശങ്കയും; അവര്‍ നാട്ടിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഭനിതാഖത്ത് സമ്പ്രദായംഭ ശക്തമാക്കിയതിനെത്തുടര്‍ന്ന്, സൌദി അറേബ്യയിലെ മലയാളികളായ ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലായി കഴിയുന്ന പ്രത്യേക സാഹചര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ ;

(സി)സൌദി അറേബ്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെയും, നഷ്ടപ്പെടാനിടയുള്ളവരെയും സംബന്ധിച്ച കണക്കുകള്‍ നോര്‍ക്ക വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ ?

3546

സൌദി അറേബ്യയിലെ സ്വദേശിവത്കരണം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()സൌദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ സ്വദേശീവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പുനരധിവാസത്തിനായി ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ പണം നീക്കിവെച്ചിട്ടില്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അടിയന്തിരമായി ഒരു പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

(ഡി)സ്വദേശീവത്കരണത്തിന്റെ ഭാഗമായി സൌദിയില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യാക്കാരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനായി സൌദിയിലെ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

3547

സൌദി അറേബ്യയിലെ സ്വദേശിവത്ക്കരണം

ശ്രീ. ബി. സത്യന്‍

()സൌദിഅറേബ്യയില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്ന നിതാഖാത്ത് നിയമം നടപ്പാക്കുന്നതുമൂലം എത്ര മലയാളികള്‍ക്കു ജോലി നഷ്ടപ്പെടുമെന്നാണു കണക്കാക്കുന്നത്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുതസാഹചര്യം ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ?

3548

'നിതാഖാത്ത് സമ്പ്രദായം'

ശ്രീമതി കെ. എസ്. സലീഖ

()സൌദി അറേബ്യയില്‍ സ്വദേശിവത്ക്കരണത്തിനുള്ള 'നിതാഖാത്ത'് സമ്പ്രദായം ശക്തമാക്കിയതിനെതുടര്‍ന്ന് പ്രവാസിമലയാളികളുടെ ആശങ്ക വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)ആയതിന് അടിയന്തിരമായി പരിഹാരം കാണാനും പ്രവാസി മലയാളികളെ ആശങ്കയില്‍ നിന്നും രക്ഷിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;

(സി)സൌദി അറേബ്യയില്‍ നിലവില്‍ ഏകദേശം എത്ര മലയാളിതൊഴിലാളികളാണുള്ളത്; ഇതില്‍ ഏറ്റവും കൂടുതല്‍ എത് ജില്ലയിലുള്ളവരാണ്; എത്ര;

(ഡി)'നിതാഖാത്ത് സമ്പ്രദായം' സൌദി അറേബ്യ ശക്തമാക്കിയതോടുകൂടി എത്ര മലയാളികള്‍ ഇതിനകം കേരളത്തില്‍ വന്നുവെന്നാണ് കണക്കാക്കുന്നത്; ഇവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3549

സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണം

ശ്രീ. എം. ഹംസ

()സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് മലയാളികളായ പ്രവാസികളെ കൂട്ടത്തോടെ കേരളത്തിലേയ്ക്ക് മടക്കിവിടുന്നത് സംബന്ധിച്ച ആശങ്ക അകറ്റുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;

(ബി)സൌദി അറേബ്യയിലെ വിവിധ സ്റേറ്റുകളില്‍ എത്ര കേരളീയര്‍ ജോലി ചെയ്യുന്നു; വിശദാംശം ലഭ്യമാക്കാമോ;

(സി)സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണം കാരണം മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)ഏകദേശം എത്ര പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്; തിരികെ കയറ്റിവിടുന്നവരെ സുരക്ഷിതമായി കേരളത്തിലെത്തിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

3550

സൌദിഅറേബ്യയിലെ തൊഴില്‍പ്രശ്നം

ശ്രീ. കെ. ദാസന്‍

()സൌദിഅറേബ്യയില്‍ നടപ്പിലാക്കുന്ന നിതാഖാത് നിയമം കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വരുന്ന മലയാളികള്‍ക്ക് നേരിടേണ്ടിവരുന്ന ജീവിത പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ വലിയ ആഘാതം സൃഷ്ടിക്കുന്ന ഈ പ്രശ്നത്തില്‍ കേന്ദ്രതലത്തില്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തി എന്ന് വിശദമാക്കാമോ;

(സി)ഈ പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടോ; കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാം; കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)ഇക്കാര്യത്തില്‍ ആശങ്കപ്പെടാനില്ല എന്ന കേന്ദ്ര പ്രവാസികാര്യ മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

()ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എത്ര മലയാളികള്‍ ഉണ്ട് എന്ന് വിശദമായി വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ;

(എഫ്)ഈ നിയമം കാരണം നാട്ടിലേക്ക് മടങ്ങി വരുന്നവരെ എപ്രകാരം പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3551

അറേബ്യന്‍ രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ വിശദാംശം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()അറേബ്യന്‍ രാജ്യങ്ങളിലെ ഓരോ രാജ്യത്തും എത്ര മലയാളികള്‍ തൊഴിലെടുക്കുന്നുണ്ടെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(സി)സൌദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതുവഴി സംസ്ഥാനത്തെ എത്ര മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വെളിപ്പെടുത്താമോ ;

(ഡി)തൊഴില്‍ നഷ്ടമാകുകവഴി കേരളത്തിലെ എത്ര കുടുംബങ്ങളെ ആയത് ബാധിക്കും ; വിശദമാക്കാമോ ;

()ആയത് കേരളത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുമോ ;

(എഫ്)പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ ?

3552

റിക്രൂട്ടിംഗ് ഏജന്‍സികള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെല്ലാം നിയമവിധേയമായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് എജന്‍സികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് ധാരാളം അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും ഇതു കാരണം വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രവാസികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി അവരുടെ ക്ഷേമത്തിനായി മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് നടപ്പിലാക്കുന്നതില്‍ ഈ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

3553

പ്രാവാസികളെ ഗള്‍ഫ് ജയിലുകളില്‍ നിന്നും മോചിപ്പിക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

()നോര്‍ക്ക വകുപ്പുമുഖേന 2012-13 കാലയളവില്‍ എത്ര പ്രവാസികളെ ഗള്‍ഫ് ജയിലുകളില്‍ നിന്നും മോചിപ്പിച്ച് കേരളത്തില്‍ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്;

(ബി)ഇതിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ ഇപ്പോള്‍ നോര്‍ക്കയുടെ പരിഗണനയിലുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3554

മറുനാട്ടില്‍ വച്ച് മരണമടയുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് കാലതാമസം

ശ്രീ.എം. ഉമ്മര്‍

()മറുനാട്ടില്‍ വച്ച് മരണമടയുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)മറുനാടന്‍ മലയാളികള്‍ക്ക് ആപത്ഘട്ടങ്ങളില്‍ അടിയന്തിര സഹായം, നിയമസംരക്ഷണം എന്നിവ കൂടുതല്‍ വിപുലമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?

3555

നോര്‍ക്കയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ശ്രീ. ജി. എസ്. ജയലാല്‍

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം നോര്‍ക്കയില്‍ എത്ര പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു; ഏതെല്ലാം തസ്തികകളില്‍; തസ്തികകളില്‍ മാറ്റം വരുത്തി നിയമനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു തസ്തികയിലെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്രകാരം നിയമനം ലഭിച്ചവര്‍ക്ക് ഈ കാലയളവില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാം; ഇതിനായി ആകെ ചെലവഴിച്ച തുക എത്ര;

(സി)നോര്‍ക്ക റൂട്ട്സിലെ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി ഈ കാലയളവില്‍ എന്തു തുക ചെലവഴിച്ചു;

(ഡി)നോര്‍ക്കയിലെ ഉദ്യോഗസ്ഥന്മാര്‍ ഈ കാലയളവില്‍ എത്ര വിമാനയാത്രകള്‍ നടത്തി; എന്ത് തുക ചെലവായി; പ്രസ്തുത തുക ഏത് അക്കൌണ്ടില്‍ നിന്നാണ് നല്‍കുന്നത്; ഇതില്‍ സി..., ജനറല്‍ മാനേജര്‍ എന്നിവര്‍ നടത്തിയ വിമാനയാത്രകള്‍ എത്രയെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.