UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3579

ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കര്‍മ്മ പരിപാടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,,ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

()കാര്‍ഷിക ഉല്‍പ്പാദനക്ഷമതയിലൂടെ ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി കൃഷിയെ സുസ്ഥിരവും വിജയകരവുമായ ഒരു സംരംഭമാക്കി മാറ്റുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഭക്ഷ്യോല്‍പ്പന്നങ്ങളാണ് ഭക്ഷ്യസ്വയം പര്യാപ്തത യ്ക്ക് വേണ്ടി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഇതിനായി ഏതെല്ലാം ഏജന്‍സികളെയാണ് സഹകരിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ?

3580

കാര്‍ഷികവിപണനം ശക്തിപ്പെടുത്താന്‍ പദ്ധതി

ശ്രീ. പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, സി. പി. മുഹമ്മദ്

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് കാര്‍ഷിക വിപണനം ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3581

സംയോജിത കാര്‍ഷിക വികസന പദ്ധതി

ശ്രീ. വി. ശശി

()ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി നടപ്പാകുമെന്ന് പ്രഖ്യാപിച്ച സംയോജിത കാര്‍ഷിക വികസന പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപയില്‍ നെല്‍കൃഷി, പച്ചക്കറി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യം എന്നിവയുടെ ഉദ്പാദന വര്‍ദ്ധനവിനായി ഓരോ വിഭാഗങ്ങള്‍ക്കും ഏത്ര തുക വീതമായി വകയിരുത്തിയെന്നും ഇവ ഓരോന്നിനും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതിയിന്‍ കീഴില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കിയതെന്ന് വിശദീകരിക്കാമോ?

3582

കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃതപദ്ധതികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ പഞ്ചായത്ത് തിരിച്ചുള്ള നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ?

3583

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. കെ. വി. വിജയദാസ്

()കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന 2012-13 വര്‍ഷത്തില്‍ എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്നുള്ള വിവരം നല്‍കുമോ;

(ബി)ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

3584

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ.റ്റി.വി. രാജേഷ്

2012-13 സാമ്പത്തിക വര്‍ഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ എത്ര തുകയാണ് എഴുതിത്തള്ളിയത്; ഏതുവഷം വരെ വായ്പയെടുത്തവരുടെ കടങ്ങളാണ് എഴുതിത്തള്ളിയത്; വിശദാംശം നല്‍കുമോ ?

3585

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സാജു പോള്‍

,, എം. ഹംസ

()കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലം ഏതെങ്കിലും കൃഷിക്കാരന് ലഭിക്കുകയുണ്ടായോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കഴിഞ്ഞ രണ്ടു വര്‍ഷം പദ്ധതിക്കു വേണ്ടി ഖജനാവില്‍ നിന്നും എന്തു തുക ചെലവഴിക്കുകയുണ്ടായി; ഏതെല്ലാം കൃഷികളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്; വ്യക്തമാക്കുമോ?

3586

'വരുമാനഭദ്രത' പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()കര്‍ഷകര്‍ക്കു സഹായം നല്‍കുന്നതിന് 'വരുമാനഭദ്രത' എന്ന പദ്ധതിക്കു രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇതു നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3587

നീര്‍ത്തട പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,,വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

()നീര്‍ത്തട പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതിക്കു വേണ്ട മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി സംസ്ഥാനത്തെ എല്ലാ ചെറുകിട നാമമാത്ര കര്‍ഷകരുടെയും ഭൂമി കൃഷിയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

3588

കിസാന്‍ കാര്‍ഡ്

ശ്രീ. . . അസീസ്

()കിസാന്‍ കാര്‍ഡ് ലഭ്യമാകുന്നതിന് അപേക്ഷ നല്‍കേണ്ടത് ആര്‍ക്കാണ്; ആരാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്;

(ബി)കൃഷി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവര്‍ക്ക് കിസാന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?

3589

കര്‍ഷക പെന്‍ഷന്‍

ശ്രീ.ജി. സുധാകരന്‍

()കൃഷിക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(ബി)പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;

(സി)ഇതുവരെ എത്ര കര്‍ഷകര്‍ ഇതിനായി രജിസ്റര്‍ ചെയ്തിട്ടുണ്ട്, ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ഡി)എത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കി; വിശദാംശം ലഭ്യമാക്കുമോ ?

3590

കൃഷിഭവനുകള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

()പുതുതലമുറക്ക് ഹൈടെക് കൃഷിരീതികളും പരമ്പരാഗത കൃഷിരീതികളും മനസിലാക്കി കൃഷിയില്‍ ഏര്‍പ്പെടുന്നതിനുതകും വിധം കൃഷിഭവനുകള്‍ വഴി കൃഷി വിജ്ഞാനബോധവല്‍ക്കരണം നടത്തുന്നതിന് നടപടി ഉണ്ടാകുമോ;

(ബി)കൃഷിഭവനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുമോ; വിശദമാക്കുമോ

3591

പലിശരഹിത കൃഷി വായ്പകള്‍

ശ്രീ. കെ. വി. വിജയദാസ്

()പലിശരഹിത കൃഷി വായ്പകള്‍ എന്നുമുതല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ആയത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(സി)നാഷണലൈസ്ഡ് ബാങ്കുകളെ കൂടാതെ സഹകരണ ബാങ്കുകളെയും ഇതിനായി തെരഞ്ഞെടുക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി)വായ്പാ കാലയളവ് നിശ്ചയിച്ചിട്ടുണ്ടോ; കാലാവധി കഴിഞ്ഞാല്‍ പലിശ ഈടാക്കുമോ?

3592

കൃഷിവകുപ്പ് പുന:സംഘടന

ശ്രീ.കെ. രാജു

()കൃഷി വകുപ്പ് പുന:സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരും സര്‍വ്വീസ് സംഘടനാ പ്രതിനിധികളും പങ്കെടുത്ത് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതു തീയതിയില്‍; എവിടെവെച്ച് എന്ന് വ്യക്തമാക്കുമോ; ആയതിന്റെ വിശദാംശം നല്‍കുമോ;

(സി)വകുപ്പിന്റെ പുനസംഘടനയിലൂടെ എന്താണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)വകുപ്പില്‍ റ്റി ആന്റ് വി (ട്രാവലിങ് ആന്റ് വിസിറ്റിങ്ങ്) സമ്പ്രദായം ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3593

തീരദേശ വനവല്‍ക്കരണത്തിന് കണ്ടല്‍ കൃഷി

ശ്രീ. . കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജിന്റെ ഭാഗമായി കണ്ടല്‍ച്ചെടികളുടെ തൈ വച്ച്പിടിപ്പിക്കാനുള്ള പദ്ധതി എത്രത്തോളം വിജയിച്ചുവെന്ന് വെളിപ്പെടുത്താമോ;

(ബി)മത്സ്യം വളര്‍ത്താന്‍ കണ്ടല്‍ച്ചെടികള്‍ ഏറ്റവും അനുയോജ്യമായതിനാല്‍ മത്സ്യക്കൃഷിക്കാര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ പരിശീലനം നല്‍കാനും കണ്ടല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുമോ?

3594

വന്യമൃഗങ്ങളുടെ ആക്രമണം

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി)വന്യമൃഗ ആക്രമണങ്ങളില്‍ കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര?

3595

അഗ്രോ സര്‍വ്വീസ് സെന്ററുകള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് എവിടെയെല്ലാമാണ് അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്രം തെരഞ്ഞെടുക്കുന്നതിന് കൃഷി മന്ത്രാലയം എം.എല്‍.എ മാരില്‍ നിന്ന് ശുപാര്‍ശ ആവശ്യപ്പെട്ടിരുന്നുവോ എന്ന് വ്യക്തമാക്കുമോ;

(സി)കൊയിലാണ്ടിയില്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ എവിടെയാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

3596

കൃഷിഭവനും ഭൂവുടമകളും ചേര്‍ന്നുള്ള കരാര്‍ കൃഷി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, ബി. സത്യന്‍

,, സി. കൃഷ്ണന്‍

,, . എം. ആരിഫ്

()കൃഷിഭവനും ഭൂവുടമകളും ചേര്‍ന്നുള്ള കരാര്‍ കൃഷി പദ്ധതിയുടെ ലക്ഷ്യവും നേട്ടവും സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ നിക്ഷേപ പ്രയോജന വിശകലനം വെളിപ്പെടുത്താമോ;

(ബി)എത്ര കൃഷി ഭവനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; അവയില്‍ എത്ര കൃഷി ഭവനുകള്‍ എത്ര ഭൂവുടമകളുമായി എത്ര കരാറുകളില്‍ ഏര്‍പ്പെടുകയുണ്ടായി എന്ന കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)ഇതിനായി തയ്യാറാക്കപ്പെട്ട സ്കീം നടപ്പിലാക്കാന്‍ 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ ബജറ്റ് അടങ്കലും ചെലവും സംബന്ധിച്ച് വിശദമാക്കാമോ?

3597

വരള്‍ച്ചബാധിത ധനസഹായം

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനുശേഷം ജില്ലകള്‍ക്ക് കൃഷി വകുപ്പ് മുഖേന എത്ര കോടി രൂപയാണ് സഹായമായി അനുവദിച്ചിട്ടുള്ളത്;

(ബി)ഓരോ ജില്ലകള്‍ക്കും നല്‍കിയിട്ടുള്ള തുക എത്രയാണ്; ഇതുവരെ എത്ര ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

3598

വരള്‍ച്ച മൂലമുളള കൃഷിനാശം

ശ്രീമതി പി. അയിഷാ പോറ്റി

()വരള്‍ച്ച മൂലം കൊല്ലം ജില്ലയിലെ ഏതെല്ലാം പാടശേഖരങ്ങളില്‍ കൃഷിനാശം സംഭവിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ഇതുമൂലം കൊല്ലം ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുളളത്;

(സി)നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആശ്വാസനടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3599

ഓരുവെള്ളം കയറി കൃഷി നശിച്ച കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍

ശ്രീ.കെ.അജിത്

()വരള്‍ച്ചക്കാലത്ത് ഓരുവെള്ളം(ഉപ്പുവെള്ളം) കയറിയതുമൂലം വൈക്കം നിയോജകമണ്ഡലത്തിലെ എത്ര ഹെക്ടര്‍ സ്ഥലത്തെ ഏതെല്ലാം വിളകള്‍ നശിച്ചതായി കണക്കാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഓരുവെള്ളം കയറി കൃഷി നശിച്ചതുമൂലം വൈക്കം നിയോജകമണ്ഡലത്തില്‍ എത്ര രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(സി)കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഏതു രീതിയിലുള്ള ആശ്വാസ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഓരുവെള്ളം കയറി കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3600

വൈക്കം നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍

ശ്രീ. കെ. അജിത്

()ഈ വര്‍ഷം വരള്‍ച്ച മൂലം വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്ര രൂപയുടെ കൃഷി നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ആയത് എത്ര ഹെക്ടര്‍ സ്ഥലത്താണെന്നും പഞ്ചായത്തുകള്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എന്തെല്ലാം ആശ്വാസ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)വരള്‍ച്ച മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിന് സൌജന്യമായി വിത്തും വളവും നല്‍കാനുള്ള നടപടി സ്വീകരിക്കുമോ?

3601

തിരൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ.സി. മമ്മൂട്ടി

()തിരൂര്‍ നിയോജക മണ്ഡലത്തില്‍ 2013-14 വര്‍ഷം കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)2011-12, 2012-13 വര്‍ഷങ്ങളില്‍ തിരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)തിരൂര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;

(ഡി)തിരൂര്‍-വെട്ടം നാളീകേര സംസ്ക്കരണ കേന്ദ്രത്തിന്റെ ബൈലാ സ്പഷ്ടീകരണത്തിനായി പഞ്ചായത്ത് ഡയറക്ടര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയത് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത്; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

()ബൈലാ അംഗീകരിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി ക്രമം പൂര്‍ത്തിയാക്കി അംഗീകരിച്ച് നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

(എഫ്)ലോകപ്രശസ്തമായ “തിരൂര്‍ വെറ്റില” കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്വേണ്ടി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; സാമ്പത്തിക പാക്കേജ്പോലുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് കര്‍ഷകരെ സഹായിക്കുവാന്‍ തയ്യാറാകുമോ;

(ജി)ആര്‍..ഡി.എഫ് വാട്ടര്‍ഷെഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആതവനാട് പഞ്ചായത്തിലെ “കാവുങ്ങല്‍ തോട് നീര്‍മറി പദ്ധതി”യ്ക്കാവശ്യമായ ഫണ്ട് അനുവദിച്ച്, പദ്ധതി പ്രവൃത്തി പഥത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമോ;

(എച്ച്)ഇതു സംബന്ധിച്ച് സോയില്‍ കണ്‍സര്‍വേഷന്‍ പെരിന്തല്‍മണ്ണ ആഫീസര്‍ നല്‍കിയ പ്രൊപ്പോസലില്‍ ഇപ്പോള്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ?

3602

നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

3603

നെല്‍കര്‍ഷകര്‍ക്ക് അധികവരുമാനമുണ്ടാക്കുന്നതിന് പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സന്റ്

,, ലൂഡി ലൂയിസ്

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്ത് നെല്‍ക്കൃഷിക്കാര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

3604

നെല്‍പ്പാടങ്ങളുടെ വിസ്തൃതി

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കൃഷിഭവനുകള്‍ക്കു കീഴില്‍ എത്ര ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടെന്നും പ്രസ്തുത പാടങ്ങളില്‍ എത്ര ഹെക്ടറില്‍ കൃഷി ചെയ്തു വരുന്നുണ്ടെന്നും വ്യക്തമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത നെല്‍പ്പാടങ്ങളില്‍ നെല്ലുല്‍പ്പാദനത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും അവയില്‍ ഏതെല്ലാം നടപ്പാക്കിയെന്നും വ്യക്തമാക്കുമോ ?

3605

ഡ്രൈയിംഗ് യാര്‍ഡ് കം സീഡ് ഗോഡൌണിന്റെ നിര്‍മ്മാണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പ്രകാരം വയനാട് ജില്ലയില്‍ നിര്‍മ്മിക്കുന്ന നെല്ലിന്റെ ഡ്രൈയിംഗ് യാര്‍ഡ് കം സീഡ് ഗോഡൌണിന്റെ നിര്‍മ്മാണം ഏതുഘട്ടം വരെയായിയെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി വയനാട്ടില്‍ ഏതു പഞ്ചായത്തിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയ തുക എത്രയെന്നും ചെലവായ തുക എത്രയെന്നും വ്യക്തമാക്കുമോ?

3606

സമഗ്ര നാളികേര വികസനപദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, . സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് സമഗ്ര നാളികേര വികസനപദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3607

നാളികേര ഉല്പാദക സംഘങ്ങള്‍

ശ്രീ.വി.ശശി

()തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തില്‍ പരിശീലനം നേടി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എത്രപേര്‍ക്ക് ഇരൂചക്ര വാഹനം വാങ്ങുന്നതിന് സബ്സിഡി നല്‍കിയെന്ന് വെളിപ്പെടുത്തുമോ;

(ബി)ചെറുകിട നാമമാത്ര തെങ്ങുകര്‍ഷകരുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി എത്ര ഗ്രാമങ്ങളില്‍ കേരകര്‍ഷകരെ ഉള്‍പ്പെടുത്തി നാളികേര ഉത്പാദക സംഘങ്ങള്‍ രൂപീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ഈ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമാകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനതല ഫെഡറേഷന്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഈ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദാംശം വെളിപ്പെടുത്തുമോ?

3608

തെങ്ങുകൃഷി വ്യാപനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. . നെല്ലിക്കുന്ന്

()കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ പരമ്പരാഗത രീതിയിലെ തെങ്ങുകൃഷിയും തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും കുറഞ്ഞു വരികയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ കാരണം വിശകലനം ചെയ്തിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;

(സി)തെങ്ങുകൃഷിയിലെ കുറവും, പാളിച്ചകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക മേഖലയ്ക്കുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇക്കാര്യത്തില്‍ വിദഗ്ദരുടെ അഭിപ്രായ രൂപീകരണം നടത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കുമോ?

3609

പച്ചത്തേങ്ങ സംഭരണം

ശ്രീ. എം. ചന്ദ്രന്‍

()പാലക്കാട് ജില്ലയില്‍ എത്ര കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരണം നടപ്പിലാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഇതുവരെ എത്ര ടണ്‍ ശേഖരിച്ചുവെന്നു വ്യക്തമാക്കുമോ;

(സി)ശേഖരിച്ച തേങ്ങയുടെ വില മുഴുവന്‍ കര്‍ഷകര്‍ക്കു നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, ഇനി എത്ര തുക കൂടി കൊടുത്തുതീര്‍ക്കുവാനുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)പാലക്കാട് ജില്ലയില്‍ കേരകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2012-13 സാമ്പത്തികവര്‍ഷം എത്ര തുക അനുവദിച്ചുവെന്നും, എത്ര തുക ചെലവഴിച്ചുവെന്നും എത്ര കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

3610

കൊപ്ര സംഭരണത്തിന് ഇന്‍സന്റീവ്

ശ്രീ.. ചന്ദ്രശേഖരന്‍

()കൊപ്ര സംഭരണത്തിന് 2012 സീസണില്‍ സഹകരണ സംഘങ്ങള്‍ക്ക് ക്വിന്റലിന് 500/- രൂപ വീതം ഇന്‍സന്റീവ് അനുവദിച്ചിരുന്നുവോ;

(ബി)കൃഷിക്കാരില്‍ നിന്നും പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നല്‍കുന്ന സംഘങ്ങള്‍ക്കും ഈ ഇന്‍സന്റീവ് അനുവദിച്ചിട്ടുണ്ടോ;

(സി)കാസര്‍കോട് ജില്ലയിലെ മലനാട് റബ്ബര്‍ ആന്റ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംങ് സഹകരണസംഘം എത്ര മെട്രിക് ടണ്‍ കൊപ്രയാണ് സംഭരിച്ച് നല്‍കിയത്;

(ഡി)ഈ ഇനത്തില്‍ സംഘത്തിന് എത്ര രൂപയാണ് ഇന്‍സന്റീവ് നല്‍കേണ്ടത്;

()പ്രസ്തുത തുക സംഘത്തിന് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;

(എഫ്)ഇന്‍സന്റീവ് സംഘത്തിന് ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?

3611

നീര ഉത്പാദനം

ശ്രീമതി കെ. കെ. ലതിക

()2005-06 വര്‍ഷത്തില്‍ നീര ഉത്പാദിപ്പിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വര്‍ഷത്തില്‍ അനുമതി ലഭിച്ചിരുന്ന പേരാമ്പ്ര സുഭിക്ഷ, ആറളം ഫാം എന്നിവയെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നീര ഉത്പാദക കേന്ദ്രങ്ങളാക്കി അംഗീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

3612

നീര ഉല്പാദനം

ശ്രീ. . കെ. ശശീന്ദ്രന്‍

()തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പുറത്തിറക്കിയിട്ടുണ്ടോ;

(ബി)ഏതൊക്കെ ജില്ലകളിലാണ് നീര ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള തെങ്ങുകളില്‍ നിന്നും നീര ചെത്തിയെടുക്കാന്‍ അനുവാദം നല്‍കുമോ ;

(ഡി)പുളിപ്പിയ്ക്കാത്ത കള്ളിനെ അബ്കാരി പരിധിയില്‍ നിന്ന് ഒഴിവാക്കി അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ തയ്യാറാകുമോ ?

3613

കശുമാവ് കൃഷി

ശ്രീ. . പി. ജയരാജന്‍

'' പി. കെ. ഗുരുദാസന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' ജെയിംസ് മാത്യു

()കശുവണ്ടി ഉല്‍പാദനത്തിന്റെ പേരില്‍ കശുമാവ് വച്ചുപിടിപ്പിക്കുന്ന ഭൂമിയെ ഭൂപരിഷ്കരണ നിയമത്തിന്റെ ഉയര്‍ന്ന പരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത് അറിയാമോ;

(ബി)ഇത്തരത്തില്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട എത്ര പേര്‍ എത്ര ഹെക്ടര്‍ സ്ഥലത്ത് പുതുതായി കശുമാവ് വെച്ച് പിടിപ്പിക്കുകയുണ്ടായിട്ടുണ്ടെന്ന് അറിയാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)സംസ്ഥാനത്തിപ്പോള്‍ കശുവണ്ടി ഉല്‍പാദനം എത്രയാണെന്നും അടുത്ത അഞ്ചു വര്‍ഷത്തെ ലക്ഷ്യം എത്രയാണെന്നും വെളിപ്പെടുത്താമോ;

(ഡി)കശുമാവ് കൃഷി വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരംഭങ്ങളും അതിനാവശ്യമായുള്ള ഭൂമിയും സംബന്ധിച്ച് വിശദമാക്കാമോ; പ്രസ്തുത ഭൂമിയുടെ എത്ര ശതമാനം ഇനിയും പ്രയോജനപ്പെടുത്താന്‍ ബാക്കിയുണ്ട്; വിശദമാക്കാമോ?

3614

ജൈവകാര്‍ഷിക ഔഷധകേന്ദ്രങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,, ബൈന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

()ജൈവ കാര്‍ഷികഔഷധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

3615

വീടുകളിലെ പച്ചക്കറി കൃഷി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വീടുകളില്‍ ആവശ്യമായ പച്ചക്കറികള്‍ വീടുകളില്‍ത്തന്നെ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഇത്തരത്തില്‍ കൃഷി നടത്തുന്നതിന് എന്തെങ്കിലും സാമ്പത്തിക സഹായമോ സബ്സിഡിയോ നല്കുന്നുണ്ടോ;

(സി)മട്ടുപ്പാവിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

3616

വി.എഫ്.പി.സി.കെ യുടെ വിപണന കേന്ദ്രങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ വി.എഫ്.പി.സി.കെ യുടെ എത്ര വിപണന കേന്ദ്രങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ;

(ബി)പ്രസ്തുത വിപണന കേന്ദ്രങ്ങളുടെ പ്രതിവര്‍ഷ വിറ്റുവരവു കണക്ക് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത വിപണന കേന്ദ്രങ്ങളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3617

ജൈവകൃഷിയും ഗ്രീന്‍ഹൌസ് കൃഷിയും

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ജൈവകൃഷിയും ഗ്രീന്‍ഹൌസ് കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഇവയ്ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും എത്രയൊക്കെയാണെന്ന് അറിയിക്കുമോ ?

3618

ജൈവ വൈപ്പിന്‍ പാക്കേജ്

ശ്രീ. എസ്. ശര്‍മ്മ

()പൊക്കാളി-മത്സ്യകൃഷിയുടെ സമഗ്രവികസനത്തിനായി വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ഈ രംഗത്തെ വിദഗ്ധരും കര്‍ഷകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട സമിതി തയ്യാറാക്കിയ ജൈവ വൈപ്പിന്‍ എന്ന പാക്കേജ് സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ പദ്ധതിക്ക് ധനസഹായം അനുവദിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു; വിശദീകരിക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ പരിപൂര്‍ണ്ണമായ നടത്തിപ്പിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

3619

കൃഷി വകുപ്പിലെ ക്ളാര്‍ക്ക് തസ്തികകള്‍

ശ്രീ. വി. ശശി

()കൃഷി വകുപ്പില്‍ എല്‍.ഡി.ക്ളാര്‍ക്ക്, യു.ഡി.ക്ളാര്‍ക്ക് അനുപാതം 1:1 എന്ന തത്വം പാലിച്ചിട്ടുണ്ടോ; പാലിച്ചിട്ടില്ലായെങ്കില്‍ അത് പാലിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)നിലവില്‍ കൃഷി വകുപ്പില്‍ എത്ര എല്‍.ഡി.ക്ളാര്‍ക്ക്, യു.ഡി.ക്ളാര്‍ക്ക് തസ്തികയുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)25.11.2010 ലെ ജി.(പി) 629/10/ഫിന്‍ നമ്പര്‍ ഉത്തരവ് നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

3620

കൃഷിവകുപ്പിലെ താല്‍ക്കാലിക തസ്തികകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()2011 ജൂണ്‍ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെ കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളായ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഹോര്‍ട്ടി കോര്‍പ്പ്, കെ.എല്‍.സി.സി, കെപ്കോ, കാംകോ, കേരഫെഡ്, വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്‍ എന്നിവയില്‍ എത്ര താല്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)സ്ഥാപനങ്ങള്‍ തിരിച്ചുള്ള ഇവരുടെ കണക്കുകള്‍ ലഭ്യമാക്കാമോ?

3621

മൃഗസംരക്ഷണ മേഖലയുടെ അഭിവൃദ്ധിക്കായി പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

()2012-2013-ലെ കേന്ദ്രബഡ്ജറ്റ് സംസ്ഥാനത്തെ മൃഗസംരക്ഷണമേഖലയുടെ അഭിവൃദ്ധിക്കായി രൂപം നല്‍കിയിരുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെ; വിശദാംശം അറിയിക്കാമോ;

(ബി)ഏതെല്ലാം പദ്ധതികള്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്; വിശദാംശം അറിയിക്കാമോ?

3622

വനിതകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, . പി. അബ്ദുളളക്കുട്ടി

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയം സഹായസംഘങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3623

ഡയറി ഫാമുകള്‍

ശ്രീ. എം. . വാഹീദ്

,, വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

()പഞ്ചായത്തുകളുമായി സഹകരിച്ച് ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3624

സബ്സിഡി നിരക്കില്‍ പശുക്കളെ ലഭ്യമാക്കുന്നതിനു പദ്ധതി

ശ്രീ. . . അസീസ്

നല്ലയിനം പശുക്കളെ ക്ഷീരകര്‍ഷകര്‍ക്കു സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ?

3625

ആട് ഫാം

ശ്രീ. പി. ഉബൈദുള്ള

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

()സംസ്ഥാനത്ത് ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണു നല്‍കുന്നതെന്നു വിശദമാക്കുമോ;

(ബി)പാലിനും മാംസത്തിനും ഉപയുക്തമായ ഇനങ്ങളുടെ വ്യാപനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(സി)നല്ലയിനം ആട്ടിന്‍കുട്ടികളെ കുറഞ്ഞവിലയ്ക്ക് നാമമാത്ര-ചെറുകിട കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ഡി)ആട് ഫാം തുടങ്ങുന്നതിന് എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാണെന്നു വ്യക്തമാക്കുമോ?

3626

പൌള്‍ട്രി മേഖലയിലെ പ്രതിസന്ധി

ശ്രീ. സി. ദിവാകരന്‍

()കേരളത്തിലെ പൌള്‍ട്രി മേഖലയിലെ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്;

(ബി)കോഴികൃഷി വികസനത്തിന് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു; വിശദമാക്കാമോ?

3627

താല്ക്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ. മുല്ലക്കര രത്നാകരന്‍

()2011 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെ കേരളാ പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേരളാ ഫീഡ്സ്, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളില്‍ എത്ര താല്ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)എങ്കില്‍ സ്ഥാപനങ്ങള്‍ തിരിച്ചിട്ടുളള കണക്കുകള്‍ ലഭ്യമാക്കുമോ?

3628

മൃഗസംരക്ഷണ ജന്തു ശാസ്ത്ര സര്‍വ്വകലാശാലയിലെ നിയമനം

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മൃഗസംരക്ഷണ ജന്തു ശാസ്ത്ര സര്‍വ്വകലാശാലയില്‍ എത്ര അദ്ധ്യാപക/അദ്ധ്യാപകേതര ജീവനക്കാരുടെ തസ്തികകളാണ് നിലവിലുളളത്; ആയതില്‍ എത്ര പേര്‍ നിലവില്‍ ജോലി ചെയ്തു വരുന്നു; വിശദമാക്കുമോ;

(ബി)എത്ര തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിനുളള തടസ്സമെന്താണ്; പ്രസ്തുത തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു നടപടി സ്വീകരിക്കുമോ?

3629

പ്രസ്സുകളുടെ നവീകരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

()ഗവണ്‍മെന്റ് പ്രസ്സുകളുടെ നവീകരണത്തിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ആധുനിക മെഷീനുകള്‍ പ്രസ്സുകളില്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്സുകളിലെ അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

3630

വയനാട് സര്‍ക്കാര്‍ പ്രസ്സിലെ നിയമനങ്ങളുടെ വിശദാംശം

ശ്രീ. വി. ശിവന്‍കുട്ടി

()വയനാട് സര്‍ക്കാര്‍ പ്രസ്സിലെ ഒഴിഞ്ഞുകിടക്കുന്ന രണ്ടാംഗ്രേഡ് ഡി.ടി.പി ഓപ്പറേറ്റര്‍ തസ്തിക നികത്തണമെന്നാവശ്യപ്പെട്ടും പ്രസ്തുത പ്രസ്സില്‍ നിന്നും കണ്ണൂര്‍ സര്‍ക്കാര്‍ പ്രസ്സിലേയ്ക്ക് ഷിഫ്റ്റ് ചെയ്തുകൊണ്ടുപോയ സീനിയര്‍ ഗ്രേഡ് കമ്പോസിറ്റര്‍ തസ്തിക തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുമുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിവേദനത്തിന്റെ വിശദാംശങ്ങളും ആയതിന്മേല്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.