UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3381

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ പുതുക്കി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും, നിര്‍മ്മാണ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ് എന്നും അറിയിക്കുമോ;

(ബി)പരിയാരം വില്ലേജ് വിഭജിച്ച് അതിരപ്പിളളിയില്‍ പുതിയ വില്ലേജ് ഓഫീസ് അനുവദിച്ച സാഹചര്യത്തില്‍ പുതിയ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?

3382

തിരുവളളൂര്‍ വില്ലേജ് ഓഫീസ്

ശ്രീമതി കെ. കെ. ലതിക

()കോഴിക്കോട് തിരുവളളൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നതിന് പ്രൊപ്പോസല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി വകുപ്പില്‍ നിന്ന് നല്‍കിയിട്ടുണ്ടോ;

(സി)കെട്ടിടം പുതുക്കിപ്പണിയുന്നതിന് റവന്യൂ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?

3383

കംപാഷണേറ്റ് ഗ്രൌണ്ടില്‍ സ്ഥലമാറ്റം

ശ്രീ. പി. തിലോത്തമന്‍

()റവന്യൂ വകുപ്പില്‍ പ്രൊമോഷന്‍ നേടി ആലപ്പുഴയില്‍ നിന്നും മറ്റു ജില്ലകളിലേക്ക് പോയവരില്‍ ഇനിയും ആലപ്പുഴ ജില്ലയിലേയ്ക്ക് തിരികെ മാറ്റം ലഭിക്കേണ്ട യു.ഡി. ക്ളാര്‍ക്കുമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും മുന്‍ഗണനാക്രമം അനുസരിച്ചുള്ള ലിസ്റുകള്‍ ലഭ്യമാക്കുമോ;

(ബി)യു.ഡി. ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍, ജെ.എസ്/ഡി. റ്റി തസ്തികകളില്‍പ്പെട്ടവരില്‍ മറ്റു ജില്ലകളില്‍ നിന്നും ഈ സര്‍ക്കാര്‍ കാലയളവില്‍ എത്ര പേര്‍ക്ക് കംപാഷണേറ്റ് ഗ്രൌണ്ടില്‍ സ്വന്തം ജില്ലകളിലേയ്ക്ക് മാറ്റം അനുവദിച്ചു എന്നും അവര്‍ക്ക് മാറ്റം നല്‍കാന്‍ പരിഗണിച്ച കാരണങ്ങളും വ്യക്തമാക്കുമോ?

3384

വയനാട് ജില്ലയിലെ ദുരന്ത സാധ്യതാ ലഘുകരണ പരിപാടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ ദുരന്ത സാധ്യതാ ലഘൂകരണ പരിപാടിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പരിപാടിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലയുടെ ഭൂപ്രകൃതിക്കനുസ്സരിച്ചുള്ള ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ അത്തരത്തിലുള്ള പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3385

ചെങ്ങറയില്‍ നിന്നുള്ളവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടില്‍ കെട്ടി താമസിക്കുന്ന ചെങ്ങറയില്‍ നിന്നുള്ളവര്‍ക്ക് എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങള്‍ ആണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3386

പാട്ട വ്യവസ്ഥയില്‍ നല്‍കിയ ഭൂമി

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയില്‍ എത്ര ഭൂമി വിവിധ വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ബി)ഓരോ പാട്ടക്കരാറും എത്ര കാലത്തേയ്ക്കായിരുന്നു; എന്നാണ് ഒപ്പുവച്ചത് എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പാട്ടക്കരാറുകള്‍ കാലാവധി തീര്‍ന്നശേഷവും പുതുക്കാതെ വ്യക്തികള്‍/സ്ഥാപനങ്ങള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വ്യക്തികള്‍; എത്ര ഏക്കര്‍ ഭൂമി; വിശദാംശം ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത കരാറുകള്‍ റദ്ദാക്കി പ്രസ്തുത ഭൂമി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദീകരിക്കാമോ?

3387

പട്ടയ വിതരണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടയം ലഭിച്ചവരുടെ ഭൂമിയുടെ വിസ്തൃതി ജില്ലതിരിച്ച് വ്യക്തമാക്കാമോ;

(ബി)പട്ടയം നല്‍കിയതില്‍ എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് വിശദമാക്കാമോ?

3388

വേങ്ങൂര്‍ മേഖലയിലെ പട്ടയപ്രശ്നം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം മണ്ഡലത്തിലെ ഇളമ്മാട് പഞ്ചായത്തിലെ വേങ്ങൂര്‍ മേഖലയിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)പ്രസ്തുത പ്രശ്നത്തിന്റെ പരിഹാരത്തിനായി ഒരു ഔദ്യോഗിക യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ?

3389

പട്ടയം അനുവദിച്ച നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍പ്പെട്ട വില്ലേജുകളില്‍ എത്രപേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ എത്ര പേര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

3390

പട്ടയം ലഭ്യമാക്കാന്‍ നടപടി

ശ്രീ. കെ. രാജു

()പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ സാംനഗര്‍ പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്നതും തെന്‍മല ഡാം ക്യാച്ച്മെന്റ് ഏരിയായില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടവരുമായവര്‍ക്ക് കൈവശരേഖ ലഭിച്ചിട്ടുണ്ട് എങ്കിലും പട്ടയം ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ളീയറന്‍സ് ലഭ്യമാക്കിയവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ എത്രത്തോളമായി എന്നു വ്യക്തമാക്കുമോ; ഇത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3391

ആദിവാസിഭൂമിയിലെ കാറ്റാടിപ്പാടം

ശ്രീ. . ചന്ദ്രശേഖരന്‍

()സുസ്ലോണ്‍ കമ്പനിയുടെ അട്ടപ്പാടിയിലെ കാറ്റാടിപ്പാടം എത്ര ഏക്കര്‍ ഭൂമിയിലാണ് ഉള്ളതെന്ന് അറിയിക്കാമോ ;

(ബി)ഇതില്‍ ആദിവാസി ഭൂമി ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്രയെന്നും അത് തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുമറിയിക്കാമോ ?

3392

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

()ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടി വരുമെന്ന് കണക്കെടുത്തിട്ടുണ്ടോ;

(സി)ഇങ്ങനെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ മറ്റേതെങ്കിലും പദ്ധതി പ്രകാരം മുന്‍കാലത്ത് ഭൂമി ലഭിച്ചവരല്ല എന്ന കാര്യം ഉറപ്പു വരുത്തിയിട്ടുണ്ടോ; അതിനായി എന്തെല്ലാം പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

3393

ഭൂരഹിതര്‍ക്ക് ഭൂമി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, കെ. രാജു

,, വി. ശശി

,, ജി. എസ്. ജയലാല്‍

()ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് ഭൂമി നല്‍കാനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ടോ;

(ബി)വിവിധ പദ്ധതികള്‍ക്കായി ഏറ്റെടുക്കുകയും ഉപയോഗിക്കാതെ കിടക്കുന്നതുമായ എത്ര ഏക്കര്‍ ഭൂമി ഗവണ്‍മെന്റിന്റെ കൈവശമുണ്ട്, ഇത്തരം ഭൂമി വിതരണം ചെയ്യുന്നതിന് തടസ്സമുണ്ടോ?

3394

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മിച്ചഭൂമി

ശ്രീ. . പി. ജയരാജന്‍

()2006 മെയ് മാസത്തിനും 2011 മെയ് മാസത്തിനും ഇടയ്ക്ക് സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാരായ ഭൂരഹിതരായിട്ടുള്ള എത്ര പേര്‍ക്ക് ഭൂമി നല്‍കിയെന്നു വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)പട്ടികവര്‍ഗ്ഗക്കാരായ ഭൂരഹിതരായിട്ടുള്ളവര്‍ക്ക് ഭൂമി നല്‍കുന്നതിനായി ഇപ്പോള്‍ എത്ര ഭൂമി ഗവണ്‍മെന്റ് കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പട്ടികവര്‍ഗ്ഗക്കാരായ ഭൂരഹിതരായവര്‍ക്കു വിതരണം ചെയ്യുവാനായി ഓരോ ജില്ലയിലും കണ്ടെത്തിയിട്ടുള്ള ഭൂമിയെ സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

3395

റിഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് പോളിസി

ശ്രീ. . കെ. ബാലന്‍

()റിഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് പോളിസി രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പോളിസി പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ പരിഹരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)സ്ഥലം ഏറ്റെടുക്കലിന് റവന്യു വകുപ്പിന്റെ പ്രത്യേക ശീര്‍ഷകത്തില്‍ മാത്രം തുക വകയിരുത്തിയിട്ടുണ്ടോ; എത്ര രൂപയാണ് 2011-12 ബജറ്റില്‍ വകയിരുത്തിയത്; ഇതില്‍ എത്ര രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്?

3396

തോട്ട ഭൂമിയില്‍ ഡയറി ഫാമുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് തോട്ട ഭൂമിയില്‍ ഡയറി ഫാമുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3397

തോട്ടഭൂമി

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്തെ തോട്ടഭൂമിയുടെ നിശ്ചിത ശതമാനം മറ്റാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉപയോഗിക്കുന്നതിന് അനുവാദം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം സംവിധാനമാണ് ഭൂപരിഷ്കരണ നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം?

3398

മലപ്പുറം ജില്ലയിലെ ഭൂരഹിതരുടെ പട്ടിക

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

മലപ്പുറം ജില്ലയിലെ ഭൂരഹിതരുടെ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3399

കാസര്‍ഗോഡ്ജില്ലയിലെ ഭൂരഹിതര്‍

ശ്രീ.പി.ബി.അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ എത്ര ഭൂരഹിതരുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലയില്‍ റവന്യൂ വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ടുമെന്റിെന് വിട്ട് കൊടുത്ത ഭൂമിയില്‍ വര്‍ഷങ്ങളായി വീട് വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസ്തുത സ്ഥലം പതിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കുമോ?

3400

കൊല്ലം ജില്ലയില്‍ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി

ശ്രീ. സി. ദിവാകരന്‍

()ഭൂരഹിതരില്ലാത്ത കേരളം' എന്ന പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ എത്ര ഭൂരഹിതരെയാണു കണ്ടെത്തിയിട്ടുള്ളത്;

(ബി)ഇവര്‍ക്കു ഭൂമി നല്‍കുന്നതിന് എത്ര ഭൂമിയാണു വേണ്ടതെന്നു കണക്കാക്കിയിട്ടുണ്ടോ; ഇതിനാവശ്യമായ ഭൂമി കൊല്ലം ജില്ലയില്‍ ലഭ്യമാണോയെന്നു വ്യക്തമാക്കുമോ?

3401

തൃശൂര്‍ ജില്ലയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()തൃശൂര്‍ ജില്ലയിലെ വിവിധ പുറമ്പോക്കുകളില്‍, വര്‍ഷങ്ങളായി താമസിച്ചു വരുന്നവരുടെ അപേക്ഷകളിന്മേല്‍ പട്ടയം നല്‍കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണ് എന്നറിയിക്കുമോ;

(ബി)ചാലക്കുടി മണ്ഡലത്തിലെ സ്വന്തമായി ഭൂമിയില്ലാത്ത, ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നടപടി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

3402

പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കുന്നതിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

()റവന്യൂ വകുപ്പിന്റെ അധീനതയിലെ പുറമ്പോക്ക് ഭൂമി തിരിച്ചറിയുന്നതിനും. അതിന്റെ ദുരുപയോഗം തടയുന്നതിനും, അവ അളന്നു തിരിച്ച് അടയാളം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി)റവന്യൂ ഭൂമിയില്‍ കൈയേറ്റങ്ങള്‍ ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അതു തടയാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുമോ;

(സി)സംസ്ഥാനത്താകെ റവന്യൂവകുപ്പിന്റെ അധീനതയില്‍ എത്ര ഭൂമിയുണ്ടെന്നതിന്റെ ജില്ലതിരിച്ചുള്ള വിശദാംശം നല്കാമോ?

3403

റീ-സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, . കെ. വിജയന്‍

,, പി. തിലോത്തമന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ റീ-സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടോ;

(ബി)പൈലറ്റ് പ്രോജക്റ്റ് പ്രകാരം എത്ര വില്ലേജുകളില്‍ റീ-സര്‍വ്വേ ആരംഭിച്ചു; എത്ര വില്ലേജുകളില്‍ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയായി;

(സി)റീ-സര്‍വ്വേയുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചു; എത്ര പരാതികള്‍ തീര്‍പ്പാക്കി;

(ഡി)സംസ്ഥാനത്ത് റീ-സര്‍വ്വേ എത്രകാലംകൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

3404

റീസര്‍വേ നടപടികളിലെ കാലതാമസം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് റീ-സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)യഥാസമയം റീ-സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ എത്ര അപേക്ഷകളാണ് നെടുമങ്ങാട് താലൂക്കില്‍ കെട്ടികിടക്കുന്നതെന്ന് അറിയിക്കുമോ;

(സി)സര്‍വ്വേ ഉദ്യോഗസ്ഥരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇവരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3405

റീസര്‍വ്വേ പ്രകാരമുള്ള കൈവശാവകാശം

ശ്രീ. പി. സി. വിഷ്ണുനാഥ്

()തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പാലോട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1156/1-4, 1156/1-5-2 പ്രകാരമുള്ള വസ്തു കഴിഞ്ഞ 30 വര്‍ഷങ്ങളായി കരം അടച്ച് കൈവശം വച്ച് ആദായം അനുഭവിക്കുന്ന വ്യക്തി ആരാണ് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ വസ്തുവിന്റെ സ്കെച്ചും പ്ളാനും ലൊക്കേഷന്‍ മാപ്പും ലഭ്യമാക്കുമോ;

(സി)ഈ വസ്തുവിന്റെ തണ്ടപ്പേര് ആരുടെ പേര്‍ക്ക് ആണ് എന്ന് വ്യക്തമാക്കുമോ;

(ഡി)ടിയാന്റെ പേരില്‍ എത്ര സെന്റ് വസ്തു കൈവശം ഉണ്ട് എന്ന് വ്യക്തമാക്കുമോ;

()റീസര്‍വ്വേ പ്രകാരം ഇപ്പോള്‍ ഈ വസ്തു കരം അടച്ച് കൈവശം വച്ച് ആദായം അനുഭവിക്കുന്ന വ്യക്തി ആരാണ് എന്ന് വ്യക്തമാക്കുമോ?

3406

കയര്‍ ഉല്‍പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന് പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, ആര്‍. സെല്‍വരാജ്

,, . റ്റി. ജോര്‍ജ്ജ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3407

കയര്‍ ഉല്‍പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിന് പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

()സംസ്ഥാനത്തെ കയര്‍ ഉല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3408

കയര്‍ സംഘങ്ങള്‍ക്ക് മൂലധന സൌകര്യം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, എം.. വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്തെ സഹകരണ മേഖലയിലെ കയര്‍ സംഘങ്ങള്‍ക്ക് മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന് കയര്‍ഫെഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3409

കയര്‍ ഉല്പന്നങ്ങളുടെ വില സ്ഥിരതാപദ്ധതി

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ. ദാസന്‍

,, . എം. ആരിഫ്

()സംസ്ഥാനത്ത് കയര്‍മേഖലയില്‍ അനുഭവപ്പെടുന്ന തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കയര്‍ ഉല്പന്നങ്ങളുടെ വില സ്ഥിരതാപദ്ധതി കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമോ;

(ഡി)തൊഴിലാളികളുടെ വേതനം പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3410

കയര്‍തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം

ശ്രീ. ജി. സുധാകരന്‍

()2012-13 സാമ്പത്തിക വര്‍ഷം കയര്‍തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ എന്തു തുക അനുവദിച്ചിട്ടുണ്ട്; തുകയൊന്നും അനുവദിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ കയര്‍ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ എന്തു തുക അനുവദിച്ചു; അതില്‍ എത്ര തുക വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനായി ചെലവഴിച്ചു; ബാക്കി എന്തു തുകയുണ്ട്;

(സി)കഴിഞ്ഞ സര്‍ക്കാര്‍ എന്നുമുതല്‍ പ്രാബല്യം നല്‍കിയാണ് വിരമിക്കല്‍ ആനുകൂല്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്;

(ഡി)ഈ സര്‍ക്കാര്‍ 2001 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍ ഈ പദ്ധതിക്കുവേണ്ടി ഈ സര്‍ക്കാര്‍ എന്തു തുക നല്‍കി;

()ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം എത്ര പേര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കി; ആനുകൂല്യത്തിനായുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

3411

കയര്‍സഹകരണ സംഘങ്ങളില്‍ നിന്ന് പെന്‍ഷന്‍പറ്റിയ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ആനൂകൂല്യങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സാമ്പത്തിക പരാധീനതയുള്ള കയര്‍ സംഘങ്ങളില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3412

ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്

ശ്രീ. ജി. സുധാകരന്‍

()2011-12, 2012-13 വര്‍ഷങ്ങളില്‍ ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം കയര്‍ഫെഡ് ആലപ്പുഴ, കേരള സംസ്ഥാന കയര്‍ വികസന ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നുവോ; ഇതില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍, ധനകാര്യ പരിശോധനാ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.