UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3321

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ മലയാളം കോഴ്സ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ മലയാളം കോഴ്സ് ആവശ്യമുള്ള സ്ഥലങ്ങളില്‍ അത് അനുവദിക്കുന്നത് സംബന്ധിച്ച നിലപാട് വിശദമാക്കുമോ;

(ബി)കോഴിക്കോട് ജില്ലയിലെ ഏതെല്ലാം സ്കൂളുകളുടെ കാര്യത്തില്‍ മലയാളം അനുവദിച്ച് കിട്ടുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്;

(സി)പുറമേരി കെ.ആര്‍.എച്ച് സ്കൂളില്‍ മലയാളം അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)മലയാളം അനുവദിക്കാതിരിക്കുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കുമോ?

3322

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ അടിസ്ഥാന സൌകര്യം

ശ്രീ. സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, .സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അടിസ്ഥാന സൌകര്യം ഉയര്‍ത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

3323

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകള്‍

ശ്രീ. സി. കൃഷ്ണന്‍

()വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍ ആരംഭിച്ചപ്പോള്‍ വിദ്യാലയങ്ങളില്‍ എത്ര കോഴ്സുകളും ബാച്ചുകളും അനുവദിച്ചിരുന്നു എന്ന് വിശദമാക്കാമോ;

(ബി)ഇപ്പോള്‍ എത്ര കോഴ്സുകളും ബാച്ചുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിലവിലുണ്ടെന്ന് അവ അനുവദിച്ച ഉത്തരവുകള്‍ സഹിതം വിശദമാക്കാമോ;

(സി)പുതുതായി കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകള്‍ സ്കൂളുകളില്‍ അനുവദിച്ച് ഉത്തരവാകാറുണ്ടെങ്കിലും അനുപാതികമായി ഡയറക്ടര്‍ ഓഫീസിലും അസിസ്റന്റ് ഡയറക്ടര്‍ ഓഫീസിലും തസ്തികകള്‍ അനുവദിക്കാത്തതുമൂലം പ്രസ്തുത ഓഫീസുകളില്‍ അധിക ജോലി ഭാരം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സ്കൂളുകള്‍ക്ക് ആനുപാതികമായി ഡയറക്ടര്‍ ഓഫീസിലും അസിസ്റന്റ് ഡയറക്ടര്‍ ഓഫീസിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

3324

ഹയര്‍ സെക്കന്ററി ജൂനിയര്‍-സീനിയര്‍ പ്രൊമോഷന്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറിയിലെ യോഗ്യത നേടിയ ജൂനിയര്‍ അദ്ധ്യാപകരെ സീനിയറായി പ്രമോട്ട് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ധ്യാപക സംഘടനകള്‍ നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂള്‍സ് അനുസരിച്ച് എച്ച്.എസ്.എസ്.റ്റി സീനിയര്‍ തസ്തിക മുഴുവനും അതേ ഡിപ്പാര്‍ട്ടുമെന്റിലെ യോഗ്യത നേടിയ ജൂനിയര്‍ അദ്ധ്യാപകരുടെ പ്രമോഷന്‍ തസ്തികയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3325

പുതിയ ഹയര്‍സെക്കണ്ടറി അദ്ധ്യാപക തസ്തികകള്‍

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

പുതുതായി കൂടുതലായി അനുവദിച്ച ഹയര്‍ സെക്കന്ററി ബാച്ചുകളിലെ അദ്ധ്യാപക തസ്തികകളില്‍ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ നിയമനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ സ്കീമിലൂടെയാണോ അംഗീകരിക്കപ്പെടുന്നത്; എങ്കില്‍ നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്തി നിലവില്‍ ജോലി ചെയ്യുന്നഇവരെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?

3326

ഹയര്‍ സെക്കന്ററി സ്കൂളില്‍ ലൈബ്രേറിയന്‍ തസ്തിക

ശ്രീ. സി. കൃഷ്ണന്‍

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോയെന്ന് വിശദമാക്കാമോ ?

3327

ആശ്രിത നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

()കൊല്ലം ജില്ലയില്‍ കൊല്ലാട്ടുപണയില്‍ വീട്ടില്‍ എസ്. ജിബിന് ആശ്രിതനിയമനം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ നാളിതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 20.3.10 ലെ എ2/10421/10/ആര്‍ഡിസ് ഫയലിന്മേലുള്ള അന്തിമതീരുമാനം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ശ്രീ. ജിബിന് എന്ന് നിയമനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ?

3328

മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകള്‍

ശ്രീ. പി. റ്റി. . റഹീം

()മുസ്ളീംങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലബാര്‍ മേഖലയില്‍ 178 ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ്;

(ബി)ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരു സയന്‍സ് ബാച്ചിന് എത്ര ലാബ് അസിസ്റന്റുമാരെ വീതമാണ് നിയമിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)മലബാറില്‍ അനുവദിച്ച 178 സ്കൂളുകളില്‍ നിശ്ചിത എണ്ണത്തിലും കുറവായാണ് ലാബ് അസിസ്റന്റ് തസ്തികകള്‍ അനുവദിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഈ കുറവ് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3329

മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി

ശ്രീ. .പി. ജയരാജന്‍

()മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും മദ്രസ്സകളിലൂടെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുമായി എസ്.പി.ക്യൂ..എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക കേന്ദ്ര വിഹിതമായി ലഭിക്കുകയുണ്ടായി;

(ബി)പ്രസ്തുത തുക സംസ്ഥാനത്തെ ഓരോ ജില്ലയിലും എത്ര വീതം ലഭ്യമാക്കിയെന്നു വ്യക്തമാക്കുമോ;

(സി)ഏത് ഏജന്‍സി മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ ?

3330

ഗ്ളോബല്‍ എഡ്യൂക്കേഷന്‍ മീറ്റ്

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാത്ത് ഗ്ളോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ?

3331

കോളേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് കോളേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം കോളേജുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്‍...സി. റേറ്റിംഗ് ലഭിക്കുന്നതിന് പ്രസ്തുത പ്രോഗ്രാം എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ?

3332

സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളാണ് ഉള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത കോളേജുകളിലെ ആകെ സീറ്റുകളുടെ എണ്ണം കോഴ്സ് തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ എത്ര സീറ്റുകളാണ് മെറിറ്റില്‍ ഉളളത്; കോഴ്സ് തിരിച്ചു വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര പുതിയ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് എന്‍..സി നല്‍കിയിട്ടുണ്ട്; ഇതില്‍ എത്ര കോളേജുകള്‍ ആരംഭിച്ചു;

(ഡി)പുതിയ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കാന്‍ എത്ര അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്;

()പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുമോ?

3333

'വോക്ക് വിത്ത് സ്കോളര്‍ പദ്ധതി'

ശ്രീ. .സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ബിരുദ വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വാക്ക് വിത്ത് സ്കോളര്‍' പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങളെന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3334

കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' വി.ഡി. സതീശന്‍

'' ബെന്നി ബെഹനാന്‍

()സംസ്ഥാനത്ത് കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലം കോളേജുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(ഡി)കോളേജുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3335

സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)സര്‍ക്കാര്‍ കോളേജുകളില്ലാത്ത മണ്ഡലങ്ങളില്‍ പുതിയതായി കോളേജുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ ?

3336

കോളേജുകള്‍ക്ക് സ്വയംഭരണാധികാരം

ശ്രീ..ചന്ദ്രശേഖരന്‍

()സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചുവോ; വിശദാംശം വ്യക്തമാക്കാമോ;

(സി)എന്തെല്ലാം കാര്യങ്ങളിലാണ് സ്വയംഭരണാധികാരം നല്‍കുന്നത്;

(ഡി)സര്‍വ്വകലാശാലകളുടെയോ, സര്‍ക്കാരിന്റെയോ മേല്‍നോട്ടവും നിയന്ത്രണവും ഏതെല്ലാം കാര്യങ്ങളിലാണെന്ന് അറിയിക്കാമോ?

3337

വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി.സി.ആര്‍. ആനുകൂല്യം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()സംസ്ഥാനത്തെ കോളേജ് തലത്തില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി.സി.ആര്‍. ആനുകൂല്യം ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)കല്‍പ്പറ്റയിലെ എന്‍.എം.എസ്.എം. കോളേജിലെ ബി.. മാസ് കമ്മ്യൂണിക്കേഷന്‍, ഡവലപ്മെന്റ് ഇക്കണോമിക്സ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(സി)പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി.സി.ആര്‍. ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3338

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളേജുകള്‍

ശ്രീ.എം.ഹംസ

()ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി).എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഭൌതിക സാഹചര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ഒറ്റപ്പാലം നിയമസഭാമണ്ഡലത്തില്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ആരംഭിക്കുവാനുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും എന്ന് പറയാമോ; വിശദാംശം നല്‍കാമോ?

3339

കൊട്ടാരക്കരയിലെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജിന് പുതിയ കെട്ടിടം

ശ്രീമതി പി. അയിഷാപോറ്റി

()കൊട്ടാരക്കരയിലെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജിന് പുതിയ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണ നിര്‍വ്വഹണം ആരിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്;

(സി)നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ ?

3340

ചെറുവത്തൂര്‍ ഗവണ്‍മെന്റ്എഞ്ചിനീയറിംഗ് കോളേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ വിശാലമായ ക്യാമ്പസ് ഉപയോഗിച്ച് പ്രസ്തുത സ്ഥലത്ത് ഒരു ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3341

രാജക്കാട് വാഹനാപകടം

ശ്രീമതി കെ. എസ്. സലീഖ

()വിനോദയാത്രയ്ക്കിടെ വെള്ളനാട് സാരാഭായി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഇടുക്കി ജില്ലയിലെ രാജാക്കാട്ട് വാഹന അപകടത്തില്‍ മരിച്ചത് സംബന്ധിച്ച് പ്രസ്തുത കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടോ; വിശദമാക്കുമോ;

(ബി)കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് എല്ലാ പ്രോല്‍സാഹനവും കൊടുക്കുകയും ഏതെങ്കിലും അപകടം നടന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന കോളേജ് അധികൃതരുടെ സമീപനത്തിനെതിരെ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു;

(സി)പ്രസ്തുത കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ 43 വിദ്യാര്‍ത്ഥികളില്‍ 39 പേര്‍ വിനോദയാത്രയ്ക്ക് പുറപ്പെടുമ്പോള്‍ അതേക്കുറിച്ച് ഒന്നും അറിയില്ലായെന്ന കോളേജ് അധികൃതരുടെ സമീപനം ഉത്തരവാദിത്വപരമാണോ; പ്രസ്തുത കോളേജിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ;

(ഡി)വിനോദയാത്രയ്ക്കിടെ മരണപ്പെട്ട 7 വിദ്യാര്‍ത്ഥികളുടെ ഫീസിനത്തിലും അല്ലാതെയും അവര്‍ അടച്ച മുഴുവന്‍ തുകയും കോളേജ് അധികൃതരില്‍ നിന്നും വാങ്ങി പ്രസ്തുത കുടുംബങ്ങള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

()പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഴുവന്‍ കുട്ടികളുടെയും ചെലവ് പ്രസ്തുത കോളേജ് അധികൃതരില്‍ നിന്നുംഈടാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(എഫ്)വിനോദയാത്ര നടത്തുന്നതു സംബന്ധിച്ച് സര്‍വ്വകലാശാല അംഗീകരിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ജി)അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുവോ; എങ്കില്‍ എന്തെല്ലാമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്ന് വെളിപ്പെടുത്തുമോ; പുതിയ നിര്‍ദ്ദേശങ്ങള്‍ എപ്പോള്‍ മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3342

രാജക്കാട് വാഹനാപകടം

ശ്രീ. വി. ശിവന്‍കുട്ടി

2013 മാര്‍ച്ച് 25-ാം തീയതി ഇടുക്കി-രാജക്കാട് വച്ചുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളനാടുള്ള സാരാഭായി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതു സംബന്ധിച്ച് പ്രസ്തുത കോളേജിലെ പ്രിന്‍സിപ്പല്‍, മാനേജ്മെന്റ് എന്നിവര്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കാമോ ?

3343

സാരാഭായ് എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷ മാറ്റിവയ്ക്കുന്നതിന് നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()2013 മാര്‍ച്ച് 25-ാം തീയതി ഇടുക്കി - രാജക്കാട് വച്ചുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം വെള്ളനാട് സാരാഭായ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു കാരണം പ്രസ്തുത വിദ്യാര്‍ത്ഥികള്‍ എഴുതേണ്ട അവസാനവര്‍ഷ ബി-ടെക് പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാരിനോ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്ക്കോ കോളേജ് അധികൃതരില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ടോ; മറ്റാരില്‍ നിന്നെങ്കിലും പ്രസ്തുത വിഷയം സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3344

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പുതിയ വിദ്യാലയങ്ങള്‍

ശ്രീ. . കെ. ബാലന്‍

()സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പുതിയ വിദ്യാലയങ്ങള്‍ വേണമെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതും കേരളത്തില്‍ ഇല്ലാത്തതുമായ മേഖലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ടെക്സ്റൈല്‍ ടെക്നോളജി, ലെതര്‍ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, നാനോ ടെക്നോളജി മുതലായ മേഖലകളില്‍ ബി.ടെക് കോഴ്സുകള്‍ ആരംഭിക്കുമോ;

(സി)സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഏതെല്ലാം പുതിയ കോഴ്സുകളാണ് വേണ്ടത് എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

3345

അഡ്വൈസ് മെമ്മോ ലഭിച്ച ശേഷം നിയമന ഉത്തരവ് ലഭിക്കാത്തവര്‍

ശ്രീ. സി. കെ. സദാശിവന്‍

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച എത്ര പേര്‍ക്ക് നിയമനം നല്‍കാന്‍ ബാക്കിയുണ്ട്; ഇവര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയതെന്നാണ്;

(ബി)എഞ്ചിനീയറിംഗ് കോളേജുകളില്‍ ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിംഗില്‍ അദ്ധ്യാപക നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച എത്ര പേര്‍ക്ക് നിയമനം നല്‍കാന്‍ ബാക്കിയുണ്ട്;

(സി)പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുന്ന തീയതിക്ക് മുന്‍പ് നിയമനം ലഭിക്കണമെങ്കില്‍ നിലവില്‍ അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉന്നതങ്ങളില്‍ സാമ്പത്തികമായി സ്വാധീനിച്ചാല്‍ മാത്രമെ നടക്കൂയെന്ന പത്രവാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നിലവിലുള്ള ഒഴിവുകളിലേയ്ക്ക് നേരത്തേ അഡ്വൈസ് മെമ്മോ ലഭിക്കുകയും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുന്നതിന് മുന്‍പ് നിയമനം ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഇവര്‍ക്ക് സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുമോ?

3346

ആലപ്പുഴ ജില്ലയില്‍ പോളിടെക്നിക്കുകള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ എത്ര പോളിടെക്നിക്കുകള്‍ ഉണ്ട്; വ്യക്തമാക്കുമോ;

(ബി)ജില്ലയില്‍ വിദ്യാര്‍ത്ഥി അനുപാതം അടിസ്ഥാനമാക്കി പുതിയ പോളിടെക്നിക്ക് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

3347

യു.ജി.സി. ലൈബ്രേറിയന്‍ പോസ്റ

ശ്രീ. കെ. രാജു

()ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ലൈബ്രേറിയന്‍മാരുടെ നിലവാരം നിര്‍ണ്ണയിക്കുന്നത് ആരാണെന്ന് വ്യക്തമാക്കുമോ;

(ബി)കേരളത്തിലെ മുഴുവന്‍ ഗവണ്‍മെന്റ് കോളേജുകളിലും യു.ജി.സി. ലൈബ്രേറിയന്‍ പോസ്റ് അനുവദിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ എത്ര കോളേജുകളില്‍ അനുവദിച്ചിട്ടുണ്ടെന്നും ഏവ ഏതെല്ലാം കോളേജുകളിലാണെന്നും വ്യക്തമാക്കുമോ; മുഴുവന്‍ കോളേജുകളിലും അനുവദിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)എയ്ഡഡ് മേഖലയിലെ മുഴുവന്‍ കോളേജുകളിലും ജി.(എം.എസ്) 50/2008 എച്ച്..ഡി.എന്‍ തീയതി 9.5.08 എന്ന ഉത്തരവ് പ്രകാരം 2004 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ യു.ജി.സി ലൈബ്രേറിയന്‍ പോസ്റ് അനുവദിക്കുകയും ഗവണ്‍മെന്റ് കോളേജുകളില്‍ പ്രസ്തുത പോസ്റിന്റെ ഗ്രേഡ് താഴ്ത്തുകയും ചെയ്ത നടപടി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും പക്ഷപാതപരവും ഭരണഘടനാപ്രകാരം മൌലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള സത്വരനടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

3348

സി-ആപ്റ്റ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം

ശ്രീ. ബി. സത്യന്‍

()സി-ആപ്റ്റ് ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)സി-ആപ്റ്റിലെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശയില്‍ നിലവിലുള്ളതും പരിഷ്കരിക്കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ ശമ്പള സ്കെയിലുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)പുതുക്കിയ ശമ്പള നിരക്ക് എന്നുമുതല്‍ പ്രാബല്യത്തില്‍ വരും; ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകുമോ; ഉണ്ടെങ്കില്‍ എന്നുമുതലായിരിക്കുമെന്ന് വ്യക്തമാക്കാമോ?

3349

സംസ്ഥാന അവാര്‍ഡ് നിധി

ശ്രീ. ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

,, സണ്ണി ജോസഫ്

()സര്‍വ്വകലാശാലകള്‍ക്കായി സംസ്ഥാന അവാര്‍ഡുനിധി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)നിധിയിലേക്കുള്ള ധനസമാഹരണം എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത് ;

(ഡി)സര്‍വ്വകലാശാലകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നിധിയില്‍ നിന്നും നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

3350

യൂണിവേഴ്സിറ്റി ഭൂമി പാട്ടത്തിനു നല്‍കിയ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, പി. റ്റി. . റഹീം

,, ജെയിംസ് മാത്യു

()സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റി ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമായി ഭൂമി പാട്ടത്തിന് നല്‍കാന്‍ തിരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)ഇതു സംബന്ധിച്ച പരാതികളോ കേസുകളോ നിലവിലുണ്ടോ; എങ്കില്‍ ആരുടെയൊക്കെ പേരില്‍; ഏതെല്ലാം കേസുകളെന്ന് വ്യക്തമാക്കുമോ;

(സി)കോഴിക്കോട് സര്‍വ്വകലാശാല ഭൂമി പാട്ടത്തിന് നല്‍കിയതു സംബന്ധിച്ച് വിജിലന്‍സ് കോടതി അന്വേഷണത്തിനുത്തരവിട്ട പരാതികള്‍ എന്തെല്ലാമാണ്;

(ഡി)ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ എന്താണെന്ന് വിശദമാക്കുമോ?

3351

സാഹിത്യാചാര്യ കോഴ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബി.. ഹിന്ദി ബിരുദം

ശ്രീ. വി. ശിവന്‍കുട്ടി

()കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ എന്ന കോഴ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍, കേരള സര്‍വ്വകലാശാലയുടെ ബി.കോം ഡിഗ്രി പരീക്ഷ വിജയിച്ചാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ബി.-ഹിന്ദി ബിരുദം നല്‍കുന്ന സമ്പ്രദായം ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ബി..-ഹിന്ദി ബിരുദം ലഭിക്കാന്‍ വിദ്യാര്‍ത്ഥി ഏതെങ്കിലും പരീക്ഷയുടെ ഏതെങ്കിലും പാര്‍ട്ട് എഴുതി ജയിക്കേണ്ടതുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

3352

സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ ഓണറേറിയം

ശ്രീ..റ്റി.ജോര്‍ജ്

()സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വര്‍ഷങ്ങളായി ജോലി നോക്കുന്ന പ്രേരക്മാരുടെ ജോലി സ്ഥിരതയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുന്നതിനും എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നുവെന്നറിയിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.