UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2409

ജലസുരക്ഷാപദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

()ജലസുരക്ഷാപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ കുടിവെള്ളസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2410

നല്ലനാട്, നല്ലവെള്ളം പദ്ധതി

ശ്രീ. പി. . മാധവന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

()നല്ലനാട്, നല്ലവെള്ളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശള്‍ അറിയിക്കുമോ ?

2411

ജലസേചന വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

()ജലസേചന വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ടോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനത്തിലൂടെ ലഭിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രസ്തുത സംവിധാനം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)കരാറുകാര്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടും അഴിമതിയും ഒഴിവാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2412

കുടിവെള്ള വിതരണ കമ്പനി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

()കുടിവെള്ള വിതരണത്തിന് കമ്പനി രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ ;

(സി)പ്രസ്തുത കമ്പനിയുടെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

2413

നബാര്‍ഡിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, സി.പി. മുഹമ്മദ്

,, എം.. വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()നബാര്‍ഡിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)നബാര്‍ഡ് പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് സഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

2414

ഡാമുകളുടെ ആഴം കൂട്ടാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ നിയോജക മണ്ഡലത്തിലെ ചുള്ളിയാര്‍, മീങ്കര ഡാമുകളിലെ ജലനിരപ്പ് വളരെ താഴ്ന്നതിന്റെ ഫലമായി രൂക്ഷമായ കുടിവെള്ളക്ഷാമവും, കൃഷി നാശവും ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാലവര്‍ഷത്തില്‍ പ്രസ്തുത ഡാമുകളിലെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മഴക്കാലങ്ങളില്‍ ഒഴുകിവരുന്ന വെള്ളം സംഭരിക്കുന്നതിന് ഡാമുകളുടെ ആഴം കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)ഡാമുകളുടെ ആഴം കൂട്ടുന്നതിനായുള്ള പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

()പ്രസ്തുത ഡാമുകളുടെ നിലവിലുള്ള സംഭരണശേഷിയും, ആഴം കൂട്ടിയാല്‍ എത്രത്തോളം വെള്ളം സംഭരിക്കാന്‍ കഴിയുമെന്നതും വ്യക്തമാക്കുമോ?

2415

കേരള ഡാം സുരക്ഷാ അതോറിറ്റി

ശ്രീ. . പി. ജയരാജന്‍

,, കെ. രാധാകൃഷ്ണന്‍

,, എം. ഹംസ

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഏതെല്ലാം ഡാമുകളിലാണ് കേരള ഡാം സുരക്ഷാ അതോറിറ്റി നേരിട്ട് പരിശോധന നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)വിശദമായ പഠനത്തിനായി ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് എന്നറിയിക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ഡാം സുരക്ഷാ അതോറിറ്റി എന്തെല്ലാം ശുപാര്‍ശകളാണ് നല്‍കിയിട്ടുള്ളതെന്നറിയിക്കുമോ;

(ഡി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

2416

കേരള ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, എം. ചന്ദ്രന്‍

,, സാജു പോള്‍

()കേരള ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ ഇറിഗേഷന്‍ വകുപ്പ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി എന്നിവയോട് ഡാം സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടിരുന്നോ; വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത വകുപ്പുകള്‍ പഠന റിപ്പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ; റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നറിയിക്കുമോ?

2417

നദീതടവികസന അതോറിറ്റികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ.എം..വാഹീദ്

()കേരളത്തിലെ നദീതടവികസന അതോറിറ്റികളുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി)പ്രസ്തുത അതോറിറ്റികളിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;

(സി)നദീതടവികസനത്തിനും സംരക്ഷണത്തിനും 2007 മുതല്‍ 2013 ഫെബ്രുവരി വരെ എത്ര കോടി രൂപ ചെലവഴിച്ചുവെന്നും പ്രസ്തുത തുക ചെലവഴിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും അറിയിക്കുമോ;

(ഡി)2007 മുതല്‍ 2013 ഫെബ്രുവരി വരെ പ്രസ്തുത ഇനത്തില്‍ കോടിക്കണക്കിനു രൂപ അനാവശ്യമായി ചെലവഴിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

()നദീതടവികസനത്തിനും സംരക്ഷണത്തിനും ചെലവാക്കുന്ന തുകയുടെ ഓഡിറ്റ് നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2418

ജലനിധി രണ്ടാംഘട്ട പദ്ധതി

ശ്രീ.കെ.ദാസന്‍

()2012-2013 വര്‍ഷത്തില്‍ ജലവിഭവ വകുപ്പു മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(ബി)ജലനിധി രണ്ടാംഘട്ട പദ്ധതിയുടെ പദ്ധതികള്‍ പുഖരാഗതി നടപ്പാക്കുമോ;

(സി)2013-2014 വര്‍ഷത്തില്‍ ജലവിഭവ പകുപ്പു മുഖേന നടപ്പാക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?

2419

ഉപ്പുവെള്ള ശുദ്ധീകരണ പ്ളാന്റുകള്‍

ശ്രീ.പി.ഉബൈദുള്ള

()പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ക്ക് പകരം സംവിധാനങ്ങള്‍ കണ്ടെത്താന്‍ പദ്ധതി ആവിഷ്ക്കരിക്കുമോ;

(ബി)കടലിലെയും കായലിലെയും വെള്ളം ശുദ്ധീകരിച്ചുപയോഗിക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്തു നിലവിലുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്നറിയിക്കുമോ;

(സി)ഇല്ലെങ്കില്‍ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള സംവിധാനങ്ങളോടുകൂടിയ പ്ളാന്റുകള്‍ സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമോ?

2420

പൈപ്പുപൊട്ടലിനെക്കുറിച്ചുള്ള അന്വേഷണം

ശ്രീ. ബി. സത്യന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തലസ്ഥാന നഗരിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകള്‍ പൊട്ടി ജലവിതരണം മുടങ്ങിയ എത്ര സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)തുടര്‍ച്ചയായുള്ള പൈപ്പുപൊട്ടലിനെക്കുറിച്ചന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്നും അന്വേഷണം എന്നാണ് ആരംഭിച്ചതെന്നും അറിയിക്കുമോ;

(സി)പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ഡി)ജലവിതരണം മുടങ്ങിയ അവസരങ്ങളില്‍ സ്വീകരിച്ച ബദല്‍ നടപടികളെന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ?

2421

ശുദ്ധജല വിതരണം തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം

ശ്രീ.പി.റ്റി.. റഹീം

()ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരത്ത് ശുദ്ധജലവിതരണ സംവിധാനം തകര്‍ക്കാന്‍ അട്ടിമറി നടന്നതായി കരുതുന്നുണ്ടോ;

(ബി)പ്രസ്തുത സംഭവത്തില്‍ തീവ്രവാദികളുടെ പങ്ക് പരിശോധിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വാട്ടര്‍ അതോറിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ;

(ഡി)പോലീസില്‍ പരാതി നല്‍കുന്നതിനു പകരം മറ്റു സംവിധാനത്തെ അന്വേഷണച്ചുമതല ഏല്പിക്കാനിടയായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ?

2422

ജപ്പാന്‍ കുടിവെളള പൈപ്പ്ലൈന്‍ പൊട്ടല്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന്‍ എവിടെയെങ്കിലും പൊട്ടിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണെന്നും എന്നാണെന്നും വ്യക്തമാക്കുമോ;

(ബി)അടുത്ത കാലത്ത് സ്ഥാപിതമായ ജപ്പാന്‍ കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?

2423

പൊതുകുളങ്ങളുടെ പുനരുദ്ധാരണം

ശ്രീ. എസ്. ശര്‍മ്മ

()പൊതുകുളങ്ങള്‍ പുരുദ്ധരിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)വൈപ്പിന്‍ മണ്ഡലത്തിലെ പൊതുകുളങ്ങള്‍ പുനരുദ്ധരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2424

നദികളില്‍ കടല്‍വെള്ളം കയറുന്നതുമൂലമുള്ള ദോഷങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

()സംസ്ഥാനത്തെ നദികളില്‍ കടല്‍ ജലം നദിയുടെ ഉള്ളില്‍ വളരെ ദൂരത്തോളം തള്ളിക്കയറുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുളള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥിതിവിശേഷം കൊണ്ടുണ്ടാകാവുന്ന ഗുണദോഷങ്ങളെക്കുറിച്ച് ഏതെങ്കിലും ഏജന്‍സി പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്കുമോ;

(ഡി)അതുമൂലമുണ്ടാകാവുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

2425

കായലുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' കെ. എം. ഷാജി

'' എന്‍. ഷംസുദ്ദീന്‍

'' വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്തെ കായലുകളുടെ ആഴം വര്‍ദ്ധിപ്പിച്ച് കായല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ അതുസംബന്ധിച്ച വിശദവിവരം നല്‍കുമോ;

(സി)പ്രധാന കായലുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി അവയിലെ ആഴക്കുറവ്, കളകളും പായലുകളും എന്നിവയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2426

കുളങ്ങള്‍ നവീകരിക്കുവാന്‍വേണ്ടി അനുവദിച്ച തുക

ശ്രീ. . പി. ജയരാജന്‍

()പതിമ്മൂന്നാം ധനകാര്യക്കമ്മീഷന്‍ കുളങ്ങള്‍ നവീകരിക്കുവാന്‍ വേണ്ടി 2012-2013 സാമ്പത്തികവര്‍ഷം എത്ര തുക അനുവദിച്ചു വെന്നു വ്യക്തമാക്കുമോ;

(ബി)ഓരോ ജില്ലയ്ക്കും പ്രസ്തുതപദ്ധതിയിലുള്‍പ്പെടുത്തി എത്ര തുക അനുവദിക്കുകയുണ്ടായെന്നു വ്യക്തമാക്കുമോ;

(സി)കണ്ണൂര്‍ ജില്ലയില്‍ പ്രസ്തുതപദ്ധതി പ്രകാരം അനുവദിച്ച തുക ഏതെല്ലാം കുളങ്ങളുടെ നവീകരണത്തിനായാണു നല്‍കിയതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുതപദ്ധതി നടപ്പിലാക്കുന്നത് ഏത് ഏജന്‍സി മുഖേന യാണെന്നു വ്യക്തമാക്കുമോ?

2427

ആനപ്പാറ കനാല്‍ റോഡ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ആനപ്പാറ കനാല്‍ റോഡ് മുട്ടില്‍ ഗ്രാമപഞ്ചായത്തിനു കൈമാറണം എന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത നിവേദനം സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളില്‍ ഫയല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഫയല്‍ നമ്പറുകള്‍ സഹിതം വ്യക്തമാക്കുമോ ;

(സി)പ്രസ്തുത കനാല്‍ റോഡ് പഞ്ചായത്തിനു കൈമാറുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?

2428

മണ്ണിടിച്ചിലുണ്ടായി പുരയിടം നശിക്കുന്നത് തടയാന്‍ നടപടി

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍, പൂവമ്പാറ ആറ്റില്‍ തടയണ നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് തടയണയ്ക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടം പാര്‍ശ്വഭിത്തി കെട്ടാത്തതു കാരണം മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായി നശിക്കുന്നത് തടയാന്‍ നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ഇതിനാവശ്യമായ പദ്ധതി പരഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് തടസമെന്തെങ്കിലും ഉണ്ടോയെന്ന് വിശദമാക്കുമോ?

2429

ആയിപ്പുഴ തടയണ നിര്‍മ്മാണം

ശ്രീ. .പി. ജയരാജന്‍

()മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കൂടാളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആയിപ്പുഴ തടയണ കെട്ടുന്നതിനുള്ള ഇന്‍വെസ്റിഗേഷന്‍ എസ്റിമേറ്റിന് അംഗീകാരം നല്‍കിയതെന്നാണെന്നറിയിക്കുമോ;

(ബി)ആയിപ്പുഴ തടയണയുടെ വിശദമായ എസ്റിമേറ്റും പ്രോജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)എന്തു തുകയുടെ എസ്റിമേറ്റാണ് സമര്‍പ്പിച്ചതെന്നും ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി)നബാര്‍ഡിന്റെ ധനസഹായത്തിനായി സമര്‍പ്പിച്ച പദ്ധതികളില്‍ ആയിപ്പുഴ തടയണ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

()ഇല്ലെങ്കില്‍ ഏതു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുകയെന്നു വ്യക്തമാക്കുമോ?

2430

ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന തടയണകള്‍

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ എത്ര ചെറുകിട തടയണകള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രൊപ്പോസല്‍ നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഓരോ തടയണയുടെയും നിര്‍മ്മാണം സംബന്ധിച്ചുള്ള വിശദാംശം അറിയിക്കുമോ;

(സി)ഏതെല്ലാം തടയണകള്‍ നിര്‍മ്മിക്കുന്നതിനാണ് ഭരണാനുമതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)നിലവില്‍ ഏതെല്ലാം തടയണകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

()ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ വിവിധ തടയണകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(എഫ്)ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കുമോ?

2431

കൂട്ടില്‍മുക്ക്, പൈങ്കുളം, കൊടപ്പാറക്കയം തടയണകളുടെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജക മണ്ഡലത്തില്‍ ഭാരതപ്പുഴയ്ക്കു കുറുകെ നിര്‍മ്മിക്കുവാന്‍ ഭരണാനുമതി നല്‍കിയിരുന്ന കൂട്ടില്‍മുക്ക്, പൈങ്കുളം, കൊടപ്പാറക്കയം തടയണകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ ഓരോന്നിന്റെയും നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ;

(സി)ഇവയിലേതെങ്കിലും തടയണയുടെ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അവ എന്തെല്ലാമാണെന്നും എത്ര കാലമായി അവ തടസ്സപ്പെട്ടു കിടക്കുന്നുവെന്നും അറിയിക്കുമോ;

(ഡി)പ്രസ്തുത തടയണകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2432

ചിറ്റാരിക്കടവ് റഗുലേറ്റര്‍ - കം - ബ്രിഡ്ജിന്റെ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ പുതുക്കിയ എസ്റിമേറ്റിന് ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും ഭരണാനുമതി ലഭ്യമാക്കുന്നതിനും പദ്ധതി പൂര്‍ത്തിയാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?

2433

കനാല്‍ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികള്‍

ശ്രീമതി കെ. കെ. ലതിക

()കനാല്‍ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികള്‍ നടത്തുന്നതിന് പൊതുമരാമത്തു വകുപ്പിന് അനുമതി നല്‍കിവരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)കനാല്‍ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികള്‍ക്ക് എം. എല്‍.എ ഫണ്ടോ, നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടോ ലഭിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഫണ്ടുകള്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ആയതിന്റെ നടത്തിപ്പു ചുമതല ഏതു വകുപ്പിനാണെന്ന് വ്യക്തമാക്കുമോ;

(ഡി)ജലവിഭവ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം തന്നെയാണോ പ്രസ്തുത റോഡുകളുടെ പരിഷ്കരണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുകയെന്നു വ്യക്തമാക്കുമോ?

2434

വട്ടോളി-വില്ല്യാപ്പള്ളി കനാല്‍റോഡിന്റെ വികസനം

ശ്രീമതി.കെ.കെ.ലതിക

()കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകളില്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വട്ടോളിമുതല്‍ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വില്ല്യാപ്പള്ളിവരെ എത്ര കിലോമീറ്റര്‍ റോഡുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡിന്റെ വീതി എത്രയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത റോഡില്‍ എത്ര കിലോമീറ്റര്‍ ടാര്‍ചെയ്തുവെന്നും എത്ര കിലോമീറ്റര്‍ സോളിംഗ് മാത്രം ചെയ്തുവെന്നും എത്ര കിലോമീറ്റര്‍ റോഡിന് പണം അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ?

2435

കോഴിക്കോട് ജില്ലയിലെ കനാല്‍ ബണ്ട് റോഡുകളുടെ പരിഷ്ക്കരണ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ ഏതെല്ലാം കനാല്‍ ബണ്ട് റോഡുകളുടെ പരിഷ്ക്കരണ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ഏതെന്നും ഭരണാനുമതി എപ്പോള്‍ ലഭിച്ചുവെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികളില്‍ എത്രയെണ്ണം ആരംഭിച്ചുവെന്നും അവയുടെ പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ;

(ഡി)ഇതുവരെ ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിനുള്ള കാരണങ്ങളും വ്യക്തമാക്കുമോ?

2436

വീട് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ആര്‍. സരളകുമാരി, രഞ്ജു ഭവന്‍, കുറിഞ്ചിലക്കാട്, മിതൃമ്മല-പി.ഒ എന്ന കാന്‍സര്‍ രോഗിയുടെ വീട് മണ്ണിടിച്ചിലില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി ഫയല്‍ നമ്പരുകള്‍ സഹിതം ലഭ്യമാക്കുമോ;

(സി)പ്രസ്തുത വ്യക്തിയുടെ വീട് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2437

വാമനപുരം നദിയുടെ പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടി

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()വാമനപുരം നദിയുടെ കരയിടിഞ്ഞതുമൂലം പാലോട് ഫോറസ്റ് റെയിഞ്ചാഫീസിനുമുന്നില്‍ നദിക്കരയിലൂടെയുള്ള റോഡിന്റെ പകുതി ഭാഗത്തുകൂടി മാത്രമേ ഗതാഗതം സാദ്ധ്യമാകുന്നുവെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥലത്ത് പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

2438

വടകര-മാഹി കനാലില്‍ നിര്‍മ്മിക്കുന്ന പാലങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()വടകര-മാഹി കനാലില്‍ നിര്‍മ്മിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള 6 പാലങ്ങളും, 50 നടപ്പാലങ്ങളും എവിടെയൊക്കെയാണു നിര്‍മ്മിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലങ്ങളുടെ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും ഓരോന്നിനും എത്ര തുക വീതമാണ് അടങ്കലെന്നും വ്യക്തമാക്കുമോ?

2439

പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പ്ളാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളെയിംസ് ട്രിബ്യൂണല്‍ ബില്ലിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്ളാച്ചിമട സമര സമിതി നേതാക്കളോട് പ്ളാച്ചിമട ട്രൈബ്യൂണല്‍ ബില്‍ തന്റെ വകുപ്പിന്റെ പരിധിയില്‍പ്പെടുന്നതാണോയെന്ന് പ്രസ്തുത കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

2440

പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ കേന്ദ്രാനുമതി

ശ്രീ. എം. ചന്ദ്രന്‍

()പ്ളാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളെയിംസ് ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്രം അനുമതി നല്‍കാത്തത് ഏതെങ്കിലും കേന്ദ്ര മന്ത്രാലയത്തിന്റെ എതിര്‍പ്പിന്റെ പേരിലല്ലെന്നും കൊക്കകോള കമ്പനിയുടെ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള ആദിവാസി സംരക്ഷണ സമിതി കണ്‍വീനറുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്രാനുമതി ലഭിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണെന്നറിയിക്കുമോ;

(സി)ബില്ലിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനു പിന്നില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2441

പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്

ശ്രീ. വി. ചെന്താമരാക്ഷന്‍

()പ്ളാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളെയിംസ് ട്രിബ്യൂണല്‍ ബില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത ബില്‍ നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള നിലവിലെ സ്ഥിതി വിശദമാക്കുമോ ;

(സി)പ്രസ്തുത ബില്‍ എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

2442

ചാലിയാര്‍ നദീതട അതോറിറ്റി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഒട്ടേറെ കുടിവെളള പദ്ധതികളുടെ സ്രോതസ്സായ ചാലിയാര്‍ പുഴ മലിനീകരണ വിമുക്തമാക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ചാലിയാര്‍ നദീതട അതോറിറ്റി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2443

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി ജില്ലാ കളക്ടര്‍മാര്‍ മുഖാന്തിരം കേരള വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന 2011-12, 2012-13 വര്‍ഷങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

()പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ളവ ഏതെല്ലാമെന്നും വിശദമാക്കുമോ;

(സി)കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ മുഖാന്തിരം വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പ്പെടുത്തി 2012-13 ല്‍ ഏതെല്ലാം പ്രവൃത്തികള്‍ അനുവദിച്ചിട്ടുണ്ടെന്നും ഇനി ഏതെല്ലാം പ്രവൃത്തികള്‍ അനുവദിക്കാനുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് മാനേജിംഗ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്മേല്‍ എസ്റിമേറ്റ് തയ്യാറാക്കി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2444

ചവറയിലെ പി. വി. സി. പൈപ്പ് ഫാക്ടറിയുടെ നിര്‍മ്മാണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ചവറ പ്രിമോ പൈപ്പ് ഫാക്ടറിയുടെ സ്ഥലത്ത് പി.വി.സി.പൈപ്പ് ഫാക്ടറി സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)കേരള വാട്ടര്‍ അതോറിറ്റി പി. വി. സി. പൈപ്പ് ഫാക്ടറി നിര്‍മ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിക്ക് അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ചവറ പി. വി. സി പൈപ്പ് ഫാക്ടറിക്കായി അനുവദിച്ച സ്ഥലം മറ്റേതെങ്കിലും ആവശ്യത്തിനായി മാറ്റി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ചവറ പി. വി. സി പൈപ്പ് ഫാക്ടറിക്കായി കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വിളിച്ചിട്ടുള്ളത് ഏതു ഘട്ടത്തിലാണ്;

()ചവറയിലെ പി. വി. സി പൈപ്പ് ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിലുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ?

2445

കായംകുളം കായലിലെ മലിനീകരണം തടയുന്നതിന് നടപടി

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം കായലില്‍ മലിനീകരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2446

കായംകുളം മണ്ഡലത്തിലെ വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം നിയോജക മണ്ഡലത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണു നടപ്പാക്കുന്നതെന്നു വിശദമാക്കുമോ?

2447

നബാര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന പമ്പുസെറ്റുകള്‍

ശ്രീ. ജോസ് തെറ്റയില്‍

()കാലപ്പഴക്കം ചെന്നതും കാര്യക്ഷമമല്ലാത്തതുമായ പമ്പു സെറ്റുകള്‍ക്കു പകരം പുതിയ പമ്പു സെറ്റുകള്‍ സ്ഥാപിക്കുന്നതിന് നബാര്‍ഡിന്റെ ധനസഹായം ലഭിച്ചിട്ടുള്ളതും 8/4/2011-ല്‍ ജല അതോറിറ്റി ഭരണാനുമതി നല്‍കിയിട്ടുള്ളതുമായ അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ഇതുവരെയും ആരംഭിക്കാന്‍ കഴിയാത്തതിനുള്ള കാരണം വിശദമാക്കുമോ;

(സി)അതിരൂക്ഷമാകുന്ന വരള്‍ച്ച കണക്കിലെടുത്ത് പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2448

കനാലുകളില്‍ നിന്ന് മണല്‍ വാരുന്നതിനുളള അനുവാദം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം ജില്ലയില്‍ കനാലുകളില്‍ നിന്നോ ആറുകളില്‍ നിന്നോ മണല്‍ വാരുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പ്രസ്തുത അനുവാദം നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ?

2449

പേരാമ്പ്ര മണ്ഡലത്തില്‍ അനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളില്‍ പേരാമ്പ്ര മണ്ഡലത്തില്‍ ജലസേചന വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവ മുഖേന നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നിനും എന്തുതുക വീതമാണ് അനുവദിച്ചിട്ടുള്ളത്;

(സി)പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവയും നിര്‍മ്മാണം നടന്നുവരുന്നവയും ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്തവയുടെ പേരുവിവരവും ആരംഭിക്കാത്തതിനുള്ള കാരണവും വെളിപ്പെടുത്തുമോ?

2450

ചെറുപുഴയ്ക്കു കുറുകെ തട്ടാരുമണ്ണയില്‍ വി.സി.ബി -കം- ബ്രിഡ്ജ്

ശ്രീ.റ്റി..അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി, കുറുവ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ചെറുപുഴയ്ക്കു കുറുകെ തട്ടാരുമണ്ണയില്‍ വി.സി.ബി.-കം-ബ്രിഡ്ജ് സ്ഥാപിക്കുന്നത് പരിഗണയിലുണ്ടോ;

(ബി)എങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബഡ്ജറ്റുകളിലും ഭരണാനുമതിയുള്ള പ്രവൃത്തിയായിട്ടും ഇതുവരെ പ്രസ്തുത നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത വി.സി.ബി -കം- ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് സത്വര നടപടി സ്വീകരിക്കുമോ?

2451

ദൈവമണി കമ്മിഷന്റെ ശുപാര്‍ശകള്‍

ശ്രീ.സി. ദിവാകരന്‍

,, വി. ശശി

,, ജി.എസ്. ജയലാല്‍

,, കെ. രാജു

()1997-ല്‍ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങിയതിനെത്തുടര്‍ന്ന് പ്രസ്തുത വിഷയം സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ശ്രീ. ദൈവമണി അദ്ധ്യക്ഷനായി ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ പ്രസ്തുത കമ്മിഷന്റെ പ്രധാന ശുപാര്‍ശകളും കണ്ടെത്തലുകളും എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

2452

മക്കരപറമ്പ് ഗ്രാമപഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്ത ഭൂമി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ജലവിഭവ വകുപ്പിന്റെ അധീനതയില്‍ മലപ്പുറം ജില്ലയിലെ വടക്കാങ്ങര വില്ലേജിലെ ഭൂമിയില്‍ നിന്ന് 25 സെന്റ് ഭൂമി മക്കരപറമ്പ് ഗ്രാമപഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത തീരുമാനമെടുത്ത യോഗത്തിന്റെ മിനുട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2453

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ അംഗീകാരം ലഭിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാത്തതുമായ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പ്രസ്തുത നിയോജകമണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലുകള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലുള്ള അവസ്ഥ എന്താണെന്നും വിശദമാക്കുമോ ?

2454

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജലസേചന വിഭാഗത്തില്‍ നിലവില്‍ അംഗീകാരം ലഭിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും പ്രവൃത്തി ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലുകളും അവയുടെ നിലവിലുള്ള അവസ്ഥയും വിശദമാക്കുമോ?

2455

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികളുടെ വിവരം

ശ്രീ. പി. സി. വിഷ്ണുനാഥ്

()2010-11, 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജലസേചന വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവ മുഖേന നടപ്പിലാക്കിയതും അനുമതി നല്‍കിയിട്ടുള്ളതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക, ചെലവാക്കിയ തുക, പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ എന്നിവ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ ഏതൊക്കെ ഏജന്‍സികള്‍ വഴിയാണ് നിര്‍വ്വഹിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഏജന്‍സികളുടെ വിശദാംശങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം വിശദമാക്കുമോ;

()പ്രസ്തുത പ്രവൃത്തികളില്‍ ഇപ്പോള്‍ നിര്‍മ്മാണം നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.