STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

151

ആദിവാസികളുമായി സഹകരിച്ച് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വനത്തോടുചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആദിവാസി കളുമായി സഹകരിച്ച് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പി ക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) ഔഷധസസ്യക്കൃഷിയില്‍ ഏര്‍പ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്ക് കേന്ദ്രസഹായം അനുവദിച്ചി ട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് തുകയെന്നു വിശദമാക്കുമോ?

152

ജനസൌഹൃദ പോലീസ്

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കേരളാ പോലീസിനെ കൂടുതല്‍ ജനസൌഹൃദ സേനയായി രൂപപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) പോലീസ് സേനയില്‍ ആധുനികവത്കരണവും കാര്യക്ഷമതയും നിലനിര്‍ത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുമോ?

153

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എന്‍. . ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ പരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാവുന്ന പരിധി വര്‍ദ്ധിപ്പിക്കാനും ആ മേഖല പരമ്പരാഗത വിഭാഗത്തിനു മാത്രമായി നിലനിര്‍ത്താനും നടപടി സ്വീകരിക്കുമോ;

(ഡി) മത്സ്യവിപണനം, പരമ്പരാഗത വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

154

വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

,, എം. പി. വിന്‍സന്റ്

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കുമോ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

155

പോലീസ് വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം

ശ്രീ. . റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ എല്ലാ പോലീസ് വാഹനങ്ങളിലും ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ഡി) ഈ പദ്ധതിക്ക് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

156

പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

,, ആര്‍. രാജേഷ്

,,എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു തടയുന്നതിനും കുറ്റവാളികള്‍ക്കെതിരെ സമയബന്ധിതമായി ശിക്ഷാ നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോ;

(സി) ഈ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ 1989 ലെ അതിക്രമങ്ങള്‍ തടയല്‍ ആക്ട്പ്രകാരം കേസ് രജിസ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകാത്ത സ്ഥിതിവിശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

157

അഗ്നിശമന സേനാ വിഭാഗത്തിന്റെ ശാക്തീകരണം

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്  ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അഗ്നിശമന സേനാവിഭാഗത്തെ ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ആധുനികവല്‍ക്കരണ നടപടികളാണ് നടപ്പാക്കുന്നത്;

(ബി) പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി 2013-14 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; ഈ ഇനത്തില്‍ എത്ര തുക നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നു;

(സി) 2012-13 വര്‍ഷം പ്രഖ്യാപിച്ച ഫയര്‍ സ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചുവോ; നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ?

158

ലോകായുക്തയെ ശക്തിപ്പെടുത്തുന്നതിന് പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ലോകായുക്തയെ ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

159

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നടപടി

ശ്രീ. . കെ. ബാലന്‍

,, . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജനങ്ങളുടെ ജീവനും സ്വത്തിനും സഞ്ചാരസ്വാതന്ത്യ്രത്തിനും സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൊള്ളയും പിടിച്ചുപറിയും പീഡനങ്ങളും കവര്‍ച്ചയും ഗുണ്ടാ ആക്രമണങ്ങളും ബലാത്സംഗങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായിരിക്കുകയും ജനങ്ങള്‍ ഭീതിയില്‍ അകപ്പെട്ടിരിക്കുകയുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അവരവരുടെ വീടുകളില്‍ കിടന്നുറങ്ങാനും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നാട്ടിലിറങ്ങി നടക്കാനും പറ്റാത്ത അന്തരീക്ഷം സംജാതമായി എന്ന ആക്ഷേപം പരിശോധിക്കുകയുണ്ടായോ;

(ഡി) ഫലപ്രദമായ നിയമ നടപടി ഉണ്ടാകാത്തതിനാല്‍ പീഡനക്കാരും പിടിച്ചുപറിക്കാരും മോഷ്ടാക്കളും നാട്ടില്‍ ഏറിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

160

മത്സ്യഉല്പാദനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണവും വിവേകപൂര്‍ണ്ണമായ ചൂഷണം ഉറപ്പ് വരുത്തുന്നതിനും തയ്യാറാകുമോ;

(ബി) എങ്കില്‍ ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ.

(സി) മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് വിഘാതമായിട്ടുള്ള പ്രമുഖ ഭീഷണികള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള പ്രതിവിധികള്‍ എന്തൊക്കെയാണ് ?

161

ടൂറിസം പദ്ധതികള്‍

ശ്രീ. കെ. രാജൂ

,, വി. എസ്. സുനില്‍ കുമാര്‍

,, .കെ. വിജയന്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വനം വകുപ്പിന്റെയും വനം വികസന കോര്‍പ്പറേഷന്റെയും കീഴില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതികള്‍ എവിടെയെല്ലാമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഗവി വനമേഖലയില്‍ നടത്തുന്ന വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

(സി) ഗവി മോഡല്‍ മറ്റ് സ്ഥലങ്ങളിലേയക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; ഇതിനായി എന്തെല്ലാം പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പരിസ്ഥിതിക്ക് കോട്ടം വരാതെ പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

162

അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സംവിധാനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എം. ചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ വകുപ്പുകളില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമക്കേടുകളും അഴിമതികളും തടയാന്‍ നിലവിലുള്ള വിജിലന്‍സ് സംവിധാനം എത്രത്തോളം പര്യാപ്തമാണെന്ന് വ്യക്തമാക്കുമോ;

(ബി) വകുപ്പുകളിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ തയ്യാറാകുമോ;

(സി) സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും രൂപീകരിച്ച വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ത്തനം വിശദമാക്കുമോ?

163

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനത്തിന് മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കിയ നടപടി

ശ്രീ. . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനത്തിനായി മലയാളഭാഷാപഠനം നിര്‍ബന്ധിതമാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;

(ബി) നിലവിലുള്ള ജീവനക്കാരില്‍ മലയാളഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി) സ്കൂള്‍, കോളേജ് തലങ്ങളില്‍ മലയാളം പഠിക്കാത്തവര്‍ക്ക് മലയാളത്തില്‍ പ്രാവീണ്യം നേടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

164

ഇക്കോ സെന്‍സിറ്റീവ് പ്രദേശങ്ങള്‍

ശ്രീ. . പി. ജയരാജന്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും കുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വന്യമൃഗ സങ്കേതങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവ് വരെ ഇക്കോ സെന്‍സിറ്റീവ് പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യാന്‍ വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് തയ്യാറാക്കിയ വിജ്ഞാപനത്തിന്റെ കരട് ലഭ്യമാക്കുമോ ;

(ബി) സര്‍ക്കാര്‍ നിയോഗിച്ച വന്യജീവി ബോര്‍ഡിന്റെ ഇതു സംബന്ധിച്ച ശുപാര്‍ശ എന്തായിരുന്നു ; വിശദമാക്കുമോ ;

(സി) വനംവകുപ്പിന്റെ ശുപാര്‍ശയിന്മേല്‍ നിയമവകുപ്പ് പ്രകടിപ്പിച്ച അഭിപ്രായം എന്തായിരുന്നു ; വിശദമാക്കാമോ ;

(ഡി) ഇക്കാര്യത്തിലെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ ?

165

മദ്യപാനം മൂലം തകര്‍ന്നുപോയ കുടുംബങ്ങളുടെ സംരക്ഷണം

ശ്രീ. കെ. കെ. നാരായണന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എസ്. രാജേന്ദ്രന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മദ്യപാനം മൂലം തകര്‍ന്നുപോയ കുടുംബ ങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മദ്യവില്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) മദ്യ ഉല്പന്നങ്ങളുടെ 2013-14 വര്‍ഷത്തെ വിപണന ലക്ഷ്യം എന്തു തുകയുടേതാണ്; ഇതിലൂടെ പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം എത്ര; ഇത് മുന്‍വര്‍ഷത്തേതിനേക്കാള്‍ എത്ര ശതമാനം കൂടുതലാണ്;

(സി) വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും അതുമൂലമുള്ള സാമൂഹ്യവിപത്തും പരിഗണിച്ച് മദ്യത്തിന്റെ വിപണനലക്ഷ്യത്തില്‍ കുറവ് വരുത്താനുദ്ദേശിക്കുന്നുണ്ടോ;

(ഡി) മദ്യം പൊതുമേഖലയില്‍ ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

166

വനിതകള്‍ക്ക് സിവില്‍ പോലീസ് ആഫീസര്‍ കേഡറില്‍ സംവരണം

ശ്രീ. വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, .സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വനിതകള്‍ക്ക് സിവില്‍ പോലീസ് ആഫീസര്‍ കേഡറില്‍ സംവരണം ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ;

(ബി) എത്ര ശതമാനം സംവരണം ഉറപ്പ് വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിനായി ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

167

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ക്രിമിനല്‍ നിയമഭേദഗതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി കെ. എസ്. സലീഖ

,, പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കടുത്ത ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ക്രിമിനല്‍ നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളതായി അറിയാമോ;

(ബി) സംസ്ഥാനത്ത്, ഭേദഗതി ചെയ്ത പ്രകാരമുള്ള ക്രിമിനല്‍ നിയമം നിലവില്‍ വന്നതിനുശേഷം അതിലെ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) സംസ്ഥാനത്തു നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ ഈ നിയമം അപര്യാപ്തമാണെന്നു വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) പ്രസ്തുത സാഹചര്യത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ?

168

മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനം

ശ്രീ. എം. . വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയുടെ സമഗ്രമായ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;

(ബി) ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്;

(സി) നബാര്‍ഡിന്റെ സഹായം പ്രസ്തുത പദ്ധതിക്കുവേണ്ടി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

169

ഔദ്യോഗിക കൃത്യനിര്‍വ്വഹണ വീഴ്ചയ്ക്കെതിരെ നടപടി

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. .പി. ജയരാജന്‍

ശ്രീമതി കെ.കെ. ലതിക

,, പി. അയിഷാപോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകളുടെ പരാതികളിന്മേല്‍ ഉത്തരവാദപ്പെട്ടവര്‍ കടമ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നല്‍കാവുന്ന പരമാവധി ശിക്ഷ എന്താണ്; ഇത് വര്‍ദ്ധിപ്പിക്കാനോ ലഘൂകരിക്കാനോ ഉദ്ദേശമുണ്ടോ;

(ബി) ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കരുതുന്നുണ്ടോ;

(സി) പീഡനത്തിനിരയാകുന്നവരുടെ കാര്യത്തില്‍ ചുമതലാബോധം കാണിക്കാത്തവരുടെ ശിക്ഷ സംബന്ധിച്ച് ക്രിമിനല്‍ ലാ (അമന്റ്മെന്റ്) ഓര്‍ഡിനന്‍സിലെ പുതിയ വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

(ഡി) ഇതു സംബന്ധിച്ച നിയമവ്യവസ്ഥകള്‍ വിശദമാക്കാമോ ?

170

തീരദേശ നിയന്ത്രണ പരിധി ലംഘിച്ചുള്ള മല്‍സ്യബന്ധനം

ശ്രീ. കെ. അജിത്

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തീരദേശ നിയന്ത്രണ പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരിധി ലംഘിച്ച എത്ര സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) യന്ത്രവല്‍കൃത ബോട്ടുകളുടെ കടന്നു കയറ്റം തടയുന്നതിനും മീന്‍ പിടുത്ത നിയന്ത്രണ നിയമം നടപ്പാക്കുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

171

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍

ശ്രീ. സി. മോയിന്‍കുട്ടി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പശ്ചിമഘട്ടമേഖലയെ സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്ന കസ്തൂരിരംഗന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതായി അറിയുമോ; എങ്കില്‍ വിശദമാക്കുമോ;

(ബി) കസ്തൂരിരംഗന്‍ കമ്മിറ്റി മുമ്പാകെ കേരളത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കാനും, ജൈവമേഖലയ്ക്ക് ഹാനിവരുത്താതെ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി) പശ്ചിമഘട്ടമേഖലയില്‍ അധിവസിക്കുന്ന ജനങ്ങളെ ബാധിക്കാത്തവിധം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

172

എയര്‍ കേരള

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗള്‍ഫ് യാത്രക്കാരുടെ ക്ളേശം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എയര്‍ കേരള ആരംഭിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷയും വ്യക്തമായ പദ്ധതിയും കേന്ദ്ര ഗവണ്‍മെന്റിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) വിമാന കമ്പനി തുടങ്ങുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും വ്യക്തമായ എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ;

(സി) ഈ കമ്പനി നടത്തുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ദ്ധരുമായി ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ചര്‍ച്ചയുടെ ഫലം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ?

173

മുന്നോക്ക സമുദായ കമ്മീഷന്‍

ശ്രീ. കെ.മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, കെ.അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്  മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മുന്നോക്ക സമുദായ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കമ്മീഷനെ സ്ഥിരം സ്റാറ്റ്യൂട്ടറി കമ്മിഷനാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

174

മൊബൈല്‍ തിയേറ്ററുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മൊബൈല്‍ തിയേറ്റര്‍ സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ '

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ് ;

(സി) ആരുടെയെല്ലാം പങ്കാളിത്തത്തിലാണ് ആയതിന്റെ പ്രവൃത്തികള്‍ ആരംഭിക്കുവാനുദ്ദേശിക്കുന്നത് ; വിശദാക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

175

പോലീസില്‍ ഏകീകൃത റിക്രൂട്ട്മെന്റ് സംവിധാനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പോലീസില്‍ ഏകീകൃത റിക്രൂട്ട്മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

176

കായിക പരിശീലന കേന്ദ്രങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കായിക മേഖലയുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നല്‍കിയിട്ടുളള സംഭാവനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ സ്പോര്‍ട്ട്സ് കൌണ്‍സിലിന്റെ പങ്ക് എന്താണ്; വിശദാംശങ്ങള്‍ നല്കുമോ;

(സി) അത്യാധുനിക കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ നവീകരണത്തിനുമായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(ഡി) നിലവാരമുളള കായിക പരിശീലന കേന്ദ്രങ്ങളുടെ അഭാവമുളള ജില്ലകളില്‍, ആയതിന്റെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

177

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, പി.സിവിഷ്ണുനാഥ്

,, കെ.മുരളീധരന്‍

,, വി.ഡി.സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ: എങ്കില്‍ വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

178

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം

ശ്രീമതി കെ.കെ. ലതിക

ശ്രീ. ജി. സുധാകരന്‍

,, പി. റ്റി. . റഹീം

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില#ുടെ മൊഴി നല്‍കാനുള്ള സംവിധാനം ഏപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി ഏതെല്ലാം സ്ഥലങ്ങളില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി;

(സി) സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഔദ്യോഗികകേന്ദ്രങ്ങളിലും ബസ്റാന്റുകളിലും റെയില്‍വേ സ്റേഷനുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും തടയുന്നതിനും നിരീക്ഷിക്കുന്നതിനും നിലവില്‍ സംവിധാനങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ഡി) മാനഭംഗത്തിനിരയാകുന്നവരുടെ തെളിവെടുപ്പുകളും ഇപ്പോള്‍ പീഡനങ്ങളായി മാറിയ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് തെളിഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?

179

സ്ഥിരം കായികപരിശീലന കേന്ദ്രങ്ങള്‍

ശ്രീ. . എം. ആരിഫ്

,, കെ. സുരേഷ് കുറുപ്പ്

,, വി. ശിവന്‍കുട്ടി

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിവിധ കായിക ഇനങ്ങളില്‍ നൈപുണ്യം പ്രകടിപ്പിക്കുന്ന ഭാവി താരങ്ങള്‍ക്കായി സ്ഥിരം പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) നിലവിലുള്ള പരിശീലന കേന്ദ്രങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവശ്യസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം കായിക ഇനങ്ങള്‍ക്ക് എത്ര വീതം പുതിയ പരിശീലന കേന്ദ്രങ്ങളാണ് പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) അന്താരാഷ്ട്ര തലത്തില്‍ വിജയികളെ സമ്മാനിക്കാന്‍ കഴിയുന്ന എത്ര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ?

180

ജയില്‍ ആധുനികവല്‍ക്കരണം

ശ്രീ. പാലോട് രവി

,, പി.സി.വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജയില്‍ സംവിധാനം ആധുനികവല്‍കരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) അന്തേവാസികള്‍ക്ക് എന്തെല്ലാം കൂടുതല്‍ സൌകര്യങ്ങളും സുരക്ഷിതത്വവുമാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.