|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS
|
|
AND
|
|
ANSWERS
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business
>13th KLA >8th Session>Starred Q &
A
|
THIRTEENTH KLA - 8th
SESSION
|
|
KERALA LEGISLATURE - STARRED
QUESTIONS AND ANSWERS
|
|
(To
read Questions please enable unicode-Malayalam in your
system)
|
|
(To
read answers Please CLICK on the Title of
the Questions)
|
|
|
Answer Provided
|
|
Answer Not Yet Provided
|
|
Q. No
|
Questions
|
*31
|
കാര്‍ഷികവായ്പ
ശ്രീ. കെ. മുഹമ്മദുണ്ണി
ഹാജി
,, പി.
ബി. അബ്ദുള്‍
റസാക്
,, എന്‍. എ. നെല്ലിക്കുന്ന്
,, പി.
ഉബൈദുള്ള
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കാര്‍ഷിക
മേഖലയ്ക്ക്
പലിശരഹിത
വായ്പ നല്‍കുന്ന
സഹകരണമേഖലയുടെ
പദ്ധതിക്ക്
പൂര്‍ണ്ണരൂപം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
അതിന്റെ
നടപ്പാക്കല്‍
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(ബി)മുന്‍വര്‍ഷങ്ങളില്‍
വിവിധതരം
കാര്‍ഷിക
വായ്പകള്‍ക്ക്
സഹകരണ
ബാങ്കുകള്‍
ഈടാക്കിയിരുന്ന
പലിശ നിരക്ക്
എത്രയായിരുന്നെന്നും, പ്രതിവര്‍ഷം
എന്തു തുക
വായ്പ നല്‍കിയിരുന്നെന്നും
വ്യക്തമാക്കുമോ;
(സി)സഹകരണ
ബാങ്കുകള്‍
മുഖേനയുള്ള
കാര്‍ഷിക
വായ്പയുടെ
വിതരണം കാര്‍ഷികവിഭവങ്ങളുടെ
ഉല്‍പ്പാദനത്തില്‍
വരുത്തുന്ന
വ്യതിയാനത്തെക്കുറിച്ച്
വിലയിരുത്താറുണ്ടോ;
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
|
*32
|
വൈദ്യുതി
സംരക്ഷണത്തിനുള്ള
മാര്‍ഗ്ഗങ്ങള്
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ജോസഫ്
വാഴക്കന്‍
'' വി.ഡി. സതീശന്‍
'' കെ.
അച്ചുതന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)വൈദ്യുതി
സംരക്ഷണത്തിന്
വിദ്യുച്ഛക്തി
ബോര്‍ഡ്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
തേടാനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ:
(ബി)ഇതിനായി
പ്രത്യേക
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)സൌരോര്‍ജ്ജ
വൈദ്യുതിയുടെ
ഉദ്പാദനം
പ്രോത്സാഹിപ്പിക്കുവാനും
അപ്രകാരം
വീടുകളില്‍
ഉദ്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതി
ഗ്രിഡിലേക്ക്
എടുത്ത്
പ്രയോജനപ്പെടുത്താനുമുള്ള
സാദ്ധ്യതകള്‍
പരിഗണിക്കുമോ; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ബോര്‍ഡിന്റെ
മുമ്പിലുള്ള
തടസ്സങ്ങള്‍
നീക്കുന്നത്
സംബന്ധിച്ച
കാര്യങ്ങള്‍
പഠനവിധേയമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
*33
|
കൈത്തറി
വ്യവസായം
നേരിടുന്ന
പ്രതിസന്ധി
ശ്രീ. കെ. കെ. നാരായണന്‍
,, സി.
കൃഷ്ണന്‍
ശ്രീമതി. കെ. എസ്. സലീഖ
ശ്രീ. കെ. ദാസന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കൈത്തറി
വ്യവസായം
നേരിടുന്ന
ഗുരുതരമായ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രതിസന്ധി
പരിഹരിക്കുന്നതിനും
നൂല്‍
സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിനും, നൂല്, ചായം
മറ്റ്
അസംസ്കൃത
വസ്തുക്കള്‍
എന്നിവയുടെ
വില
നിയന്ത്രിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(സി)കൈത്തറി
വ്യവസായത്തിനുള്ള
ഇന്‍കം
സപ്പോര്‍ട്ട്
സ്കീം നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍
അതിനുളള
കാരണം
എന്താണെന്നും
ഇത്
പുനഃസ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കുമോ;
(ഡി)കൈത്തറി
തൊഴിലാളികളുടെ
കൂലിയും
പെന്‍ഷനും
വര്‍ദ്ധിപ്പിക്കണമെന്ന
യൂണിയനുകളുടെ
ആവശ്യത്തിന്‍മേല്‍
എന്തെല്ലാം
നടപടി
സ്വീകരിച്ചു;
(ഇ)കൈത്തറി
സഹകരണസംഘങ്ങള്‍ക്ക്
കടാശ്വാസം
ലഭിക്കുന്നതിന്
ദേശീയ പാക്കേജിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രം
അനുവദിച്ച
തുക
സംഘങ്ങള്‍ക്ക്
ഇനിയും
ലഭ്യമാക്കാതിരിക്കുന്നതിനുളള
കാരണം
വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത
തുക
ലഭ്യമാക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ?
|
*34
|
കേന്ദ്ര
ബജറ്റും
സംസ്ഥാന
ആവശ്യങ്ങളും
ശ്രീ. കോടിയേരി
ബാലകൃഷ്ണന്‍
,, പി.
കെ. ഗുരുദാസന്‍
,, വി.
ചെന്താമരാക്ഷന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കേന്ദ്ര
ബജറ്റിനു
മുന്നോടിയായി
കേന്ദ്രം
വിളിച്ചു
ചേര്‍ത്ത
ധനകാര്യ
മന്ത്രിമാരുടെ
യോഗത്തില്‍
സംസ്ഥാനം
ആവശ്യപ്പെട്ട
എന്തെല്ലാം
കാര്യങ്ങള്‍
2013 - 14 ലെ
കേന്ദ്ര
ബജറ്റില്‍
പരിഗണിക്കപ്പെടുകയുണ്ടായി; വിശദമാക്കാമോ;
(ബി)കേരളത്തിന്റെ
സമഗ്ര
വികസനത്തിനായി
മുന്നോട്ടുവച്ച
ആവശ്യങ്ങള്‍
എത്രയായിരുന്നു; അവ
ഏതൊക്കെ; അവയില്‍
എത്രയെണ്ണം
പൂര്‍ണ്ണമായി
പരിഗണിക്കപ്പെടുകയുണ്ടായി; വിശദമാക്കാമോ;
(സി)കേന്ദ്ര
ബജറ്റിലൂടെ
സംസ്ഥാനത്തിനുണ്ടായ
നേട്ടങ്ങള്‍
മറ്റെന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
|
*35
|
വ്യവസായ
അടിസ്ഥാനസൌകര്യ
വികസനം
ശ്രീ. സണ്ണി
ജോസഫ്
,, കെ.
മുരളീധരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സംസ്ഥാനത്തിന്റെ
വ്യവസായ
അടിസ്ഥാനസൌകര്യ
വികസനത്തിനായി
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്
; വിശദമാക്കുമോ
;
(ബി)ഇതിനുള്ള
പങ്കാളിത്തത്തില്‍
ഏത്
മാതൃകയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)ഏതെല്ലാം
ഏജന്‍സികളെയാണ്
ഇതിനായി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്
;
(ഡി)ഇതിനായി
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്?
|
*36
|
വൈദ്യുതി
വിതരണമേഖലയുടെ
സ്വകാര്യവത്ക്കരണം
ശ്രീ. കെ. കുഞ്ഞമ്മത്
മാസ്റര്‍
,, എ. കെ. ബാലന്‍
,, പി.
ശ്രീരാമകൃഷ്ണന്‍
,, കെ.
കെ. ജയചന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കേരളത്തിന്റെ
വൈദ്യുതി
വിതരണ മേഖല
സ്വകാര്യവല്‍ക്കരിക്കാനുള്ള
കര്‍മ്മപദ്ധതി
തയ്യാറാക്കി
സമര്‍പ്പിക്കാന്‍
കേന്ദ്ര
പവര്‍
ഫിനാന്‍സ്
കോര്‍പ്പറേഷന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ
; ഇതിന്
വൈദ്യുതി
ബോര്‍ഡ് നല്‍കിയ
മറുപടി
വിശദമാക്കുമോ
; ആയതിന്റെ
പകര്‍പ്പ
ലഭ്യമാക്കുമോ
;
(ബി)പുനരുദ്ധാരണ
പദ്ധതിയില്‍
ചേരുന്നതിന്
കേരള സര്‍ക്കാര്‍
സന്നദ്ധത
അറിയിച്ചിട്ടുണ്ടോ; എങ്കില്‍
എന്നായിരുന്നു; തുടര്‍ന്ന്
കേന്ദ്ര
പവര്‍
ഫിനാന്‍സ്
കോര്‍പ്പറേഷന്‍
കര്‍മ്മപദ്ധതി
തയ്യാറാക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)പുനരുദ്ധാരണ
പദ്ധതിയുടെ
ഭാഗമായുള്ള
ഉപാധികളില്‍
ഏതെല്ലാം കാര്യങ്ങളില്‍
സര്‍ക്കാര്‍
യോജിക്കുകയോ
വിയോജിക്കുകയോ
ചെയ്യുന്നുണ്ട്
; വിശദമാക്കുമോ
;
(ഡി)വൈദ്യുതി
വിതരണം
ഭാഗികമായോ
പൂര്‍ണ്ണമായോ
സ്വകാര്യവല്‍ക്കരിക്കാന്‍
ബോര്‍ഡ്
സ്വീകരിച്ച
നടപടി
എന്തെല്ലാമാണ്
;
(ഇ)കേന്ദ്ര
പവര്‍
ഫിനാന്‍സ്
കോര്‍പ്പറേഷന്
സമര്‍പ്പിച്ചതോ
സമര്‍പ്പിക്കാനിരിക്കുന്നതോ
ആയ കര്‍മ്മ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
?
|
*37
|
കൊച്ചി
മെട്രോ
ശ്രീ. ഡൊമിനിക്
പ്രസന്റേഷന്‍
,, ബെന്നി
ബെഹനാന്‍
,, ഹൈബി
ഈഡന്‍
,, അന്‍വര്‍
സാദത്ത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കൊച്ചി
മെട്രോ
റെയില്‍വേ
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുളള
തുക എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)പദ്ധതിയുടെ
അന്തിമ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)റെയില്‍
പാതയുടെ
അലൈന്‍മെന്റ്, സ്റേഷനുകള്‍, പാര്‍ക്കിംഗ്
സൌകര്യങ്ങള്‍
എന്നിവയെ
കുറിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(ഇ)പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്റെ
ചുമതല ആര്‍ക്കാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
|
*38
|
ദേശസാല്‍കൃത
റൂട്ടുകളിലെ
യാത്രാക്ളേശം
ശ്രീ. ഇ. കെ. വിജയന്‍
,, ഇ. ചന്ദ്രശേഖരന്‍
,, കെ.
രാജു
ശ്രീമതി
ഗീതാ ഗോപി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)ദേശസാല്‍കൃത
റൂട്ടുകളില്‍
യാത്രാക്ളേശം
രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ
കുറവുമൂലമുണ്ടായ
യാത്രാക്ളേശം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നടപടികളുണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)ദേശസാല്‍കൃത
റൂട്ടുകളില്‍
സ്വകാര്യ
ബസ്സുകള്‍ക്ക്
റൂട്ട് പെര്‍മിറ്റ്
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
(സി)കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസ്
പിന്‍വലിച്ച
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നതിനുള്ള
അനുവാദത്തിനായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
അപേക്ഷകളിന്മേലുള്ള
തീരുമാനം എന്താണെന്ന്
വിശദമാക്കുമോ?
|
*39
|
കേന്ദ്ര
വൈദ്യുതി
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, എ.കെ.ബാലന്‍
,, കെ.
കുഞ്ഞിരാമന്‍
(ഉദുമ)
,, പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കുറഞ്ഞ
നിരക്കില്‍
കൂടുതല്‍
വൈദ്യുതി
അനുവദിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ; ആവശ്യപ്പെട്ടതെത്ര;
(ബി)പ്രസ്തുത
ആവശ്യം
അംഗീകരിക്കപ്പെട്ടിട്ടുണ്ടോ;
(സി)കൂടുതല്‍
വൈദ്യുതി
എന്നു മുതല്‍
ലഭിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ;
(ഡി)ഇപ്പോള്‍
കിട്ടിക്കൊണ്ടിരിക്കുന്ന
വൈദ്യുതി
എത്ര; ആയതിന്റെ
നിരക്കെത്ര;
(ഇ)കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
ലഭിച്ചുകൊണ്ടിരുന്ന
വൈദ്യുതിയുടെ
അളവില്‍
ഏതെല്ലാം
ഘട്ടങ്ങളില്‍
കുറവുണ്ടായി;
(എഫ്)സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ
വൈദ്യുതി കമ്മി
എത്രയാണെന്ന്
വ്യക്തമാക്കുമോ?
|
*40
|
എമര്‍ജിംഗ്
കേരള
ശ്രീ. മാത്യൂ
റ്റി. തോമസ്
ശ്രീമതി
ജമീലാ
പ്രകാശം
,, ജോസ്
തെറ്റയില്‍
,, സി.
കെ. നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)എമര്‍ജിംഗ്
കേരളയില്‍
എത്ര
വ്യവസായസംരംഭങ്ങളെ
സംബന്ധിച്ച
നിര്‍ദ്ദേശങ്ങളാണ്
ഉയര്‍ന്നുവന്നത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
;
(ബി)പ്രസ്തുത
നിര്‍ദ്ദേശങ്ങളിന്മേല്‍
സ്വീകരിച്ച
തുടര്‍നടപടികളും
അവയുടെ
പുരോഗതിയും
സംബന്ധിച്ച റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
|
*41
|
ഇറച്ചിക്കോഴിക്കുള്ള
പ്രവേശന
നികുതി തട്ടിപ്പ്
ശ്രീ. പി. റ്റി.എ. റഹീം
,, കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പുര്‍)
,, കെ.
രാധാകൃഷ്ണന്‍
,, കെ.
വി. വിജയദാസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)അന്യസംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവരുന്ന
ഇറച്ചിക്കോഴിക്കുള്ള
പ്രവേശന
നികുതിയില്‍
ഇളവുവരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ
;
(ബി)തമിഴ്നാട്ടിലെ
കോഴികൃഷിക്കാര്‍ക്ക്
വേണ്ടി
കോഴിയുടെ
പ്രവേശന
നികുതി നിരക്ക്
കുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ
;
(സി)അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള
കോഴി
അനധികൃതമായി
എത്തിച്ച്
സംസ്ഥാനത്തെ
കോഴിവളര്‍ത്തല്‍
കേന്ദ്രങ്ങളുടെ
പേരില്‍
വില്പന
നടത്തി
പ്രവേശന
നികുതി
വെട്ടിപ്പ് നടത്തിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്തരത്തിലുള്ള
വെട്ടിപ്പുകള്‍
തടയാന്‍
റെയ്ഡ് ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പ്രവേശന
നികുതി
വെട്ടിപ്പുകള്‍
സംബന്ധിച്ച
എത്ര
കേസ്സുകള്‍
കണ്ടെത്തുകയുണ്ടായി
; ഇതുവഴി
എത്ര കോടി
രൂപയുടെ
നികുതി നഷ്ടം
ഉണ്ടായി ; വിശദമാക്കുമോ
?
|
*42
|
ഗാര്‍ഹിക
സൌരോര്‍ജ്ജ
ഉല്പാദന
പദ്ധതി
ശ്രീ. പി.കെ. ബഷീര്‍
,, വി.എം.ഉമ്മര്‍
മാസ്റര്‍
,, സി.മോയിന്‍കുട്ടി
,,അബ്ദുറഹിമാന്‍
രണ്ടത്താണി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)അനെര്‍ട്ടിന്റെ
ആഭിമുഖ്യത്തില്‍
ഏറ്റെടുത്തു
നടപ്പാക്കുന്ന
ഗാര്‍ഹിക
സൌരോര്‍ജ്ജ
ഉല്പാദന
പദ്ധതിയുടെ
വിശദവിവരം
നല്കുമോ;
(ബി)പ്രസ്തുത
പദ്ധതിക്കായുള്ള
സംവിധാനങ്ങള്‍
സ്ഥാപിക്കുന്ന
ഏജന്‍സികള്‍
ഉപയോഗിക്കുന്ന
പാനലിന്റെയും
ബാറ്ററിയുടെയും
ഗുണവും
ശേഷിയും
സംബന്ധിച്ച്
പരിശോധന നടത്തുന്നതിനുള്ള
സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)നിലവില്‍
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
പാനലിന്റെ
വൈദ്യുത
പരിവര്‍ത്തന
ശേഷി സൌരോര്‍ജ്ജത്തിന്റെ
എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)ഏറ്റവും
ആധുനികമായ
ജര്‍മ്മന്‍
സാങ്കേതിക
വിദ്യ
ഉപയോഗപ്പെടുത്തുന്ന
പക്ഷം
പരിവര്‍ത്തന
ശേഷിയില്‍
എത്ര ശതമാനം
വ്യത്യാസം
വരുത്താനാവുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
|
*43
|
വായ്പാറിക്കവറി
ശ്രീ. മോന്‍സ്
ജോസഫ്
,, സി.
എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, തോമസ്
ഉണ്ണിയാടന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സഹകരണസംഘങ്ങളില്‍
നിന്നും
എടുക്കുന്ന
വിവിധ
വായ്പകള്‍
റിക്കവറി
നടപടികള്‍ക്ക്
വിധേയമാകുമ്പോള്‍
പ്രസ്തുത
റിക്കവറി
സ്റേ ചെയ്ത്
തവണകളാക്കാന്‍
സര്‍ക്കാര്‍
നല്‍കുന്ന
നിര്‍ദ്ദേശം
പല സഹകരണ
സ്ഥാപനങ്ങളും
അംഗീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിന്
ആവശ്യമായ
നിയമഭേദഗതി
നടപ്പിലാക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
|
*44
|
ട്രെയിനുകളിലെ
സൌകര്യങ്ങള്
ശ്രീ. വി. എം. ഉമ്മര്‍
മാസ്റര്‍
,, കെ.
മുഹമ്മദുണ്ണി
ഹാജി
,, പി.
ബി. അബ്ദുള്‍
റസാക്
,, സി.
മമ്മൂട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)റെയില്‍വേ
കോച്ചുകളുടെ
അപര്യാപ്തതയും
യാത്രക്കാര്‍
അനുഭവിക്കേണ്ടി
വരുന്ന
ദുരിതങ്ങളും
കഷ്ട നഷ്ടങ്ങളും
കാലപ്പഴക്കം
സൃഷ്ടിക്കുന്ന
അപകടങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
അതിനു
പരിഹാരം
കാണുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ഇക്കാര്യത്തില്‍
കേന്ദ്ര
റെയില്‍വേ
മന്ത്രാലയവുമായി
ബന്ധപ്പെട്ട്
അടിയന്തിര
പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
|
*45
|
അനധികൃത
ഓണ്‍ലൈന്‍
ലോട്ടറി
വില്‍പന
ശ്രീ. കെ. രാധാകൃഷ്ണന്‍
'' ജെയിംസ്
മാത്യു
'' പുരുഷന്‍
കടലുണ്ടി
'' കെ.
വി. അബ്ദുള്‍
ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സംസ്ഥാനത്ത്
ഓണ്‍ ലൈന്‍
ലോട്ടറികളുടെ
അനധികൃത
വില്‍പ്പനയും
നറുക്കെടുപ്പും
നടക്കുന്ന
വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഒറ്റ അക്ക
നമ്പര്‍, രണ്ടക്ക
നമ്പര്‍
തുടങ്ങിയ
ലോട്ടറികള്‍
ഓണ്‍ലൈനായി
വില്‍പന
നടത്തുന്ന
എത്ര
കേസ്സുകള്‍
ഏതെല്ലാം
സ്ഥലങ്ങളില്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)ഇതു
സംബന്ധിച്ച
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തുവെന്ന്
വിശദമാക്കാമോ;
(ഡി)നിയമവിരുദ്ധ
ലോട്ടറികളെ
നിരീക്ഷിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഇ)ഇതനുസരിച്ച്
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കാണ്
വിവിധ
അധികാരങ്ങള്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)ഇതിന്റെയടിസ്ഥാനത്തില്‍
ജില്ലാ
കളക്ടര്‍മാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
|
*46
|
കെ. എസ്. ആര്‍. ടി. സി. യെ
നഷ്ടത്തില്‍
നിന്നും
രക്ഷിക്കാന്‍
നടപടി
ശ്രീ. കെ. എം. ഷാജി
,, റ്റി. എ. അഹമ്മദ്
കബീര്‍
,, എം.
ഉമ്മര്‍
,, സി.
മമ്മൂട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കെ. എസ്. ആര്‍. ടി. സി. നഷ്ടത്തിലാകുന്നതിന്റെ
കാരണങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)ജീവനക്കാരുടെ
നിയമനം, പ്രൊമോഷന്‍
എന്നിവയില്‍
സാങ്കേതിക
പരിജ്ഞാനത്തിനോ, കഴിവിനോ
എന്തെങ്കിലും
മുന്‍ഗണന
നല്‍കാറുണ്ടോ
; എങ്കില്‍
അതുള്‍പ്പെടുത്തി
സ്പെഷ്യല്‍
റൂള്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(സി)സ്വകാര്യ
ഗതാഗതമേഖലകള്‍,
പ്രതിസന്ധികള്‍
നേരിട്ടിട്ടുപോലും
ലാഭമുണ്ടാക്കുമ്പോള്‍,
എല്ലാ
സൌകര്യങ്ങളും
പരിഗണനയുമുള്ള
കെ. എസ്. ആര്‍. ടി.
സി. നഷ്ടം
മാത്രം
വരുത്തുന്നതിന്റെ
കാരണം കണ്ടെത്തി
ഈ
സ്ഥാപനത്തെ
രക്ഷിക്കാന്‍
അടിയന്തര
നടപടി സ്വീകരിക്കുമോ
?
|
*47
|
വൈദ്യൂത
മേഖലയിലെ
സ്വകാര്യവല്‍ക്കരണം
ശ്രീ. രാജൂ
എബ്രഹാം
,, എ. കെ. ബാലന്‍
,, എസ്. ശര്‍മ്മ
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)വൈദ്യുത
രംഗത്ത്
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക
പുനസംഘടനാ
പാക്കേജിന്റെ
ഭാഗമായ മാന്‍ഡേറ്ററി
കണ്ടീഷനുകള്‍
അംഗീകരിച്ചുകൊണ്ട്
സംസ്ഥാനം
കേന്ദ്ര സര്‍ക്കാരിന്
കത്ത് നല്‍കിയിട്ടുണ്ടോ
;
(ബി)എത്ര
സംസ്ഥാനങ്ങള്‍
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരിനെ
പ്രതികരണമറിയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)മദ്ധ്യപ്രദേശ്, പഞ്ചാബ്
എന്നീ
സംസ്ഥാനങ്ങള്‍
വൈദ്യൂതി
വിതരണമേഖലയില്‍
സ്വകാര്യവല്‍കരണം
നടപ്പിലാക്കാന്‍
കഴിയില്ലെന്ന്
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)എന്തുകൊണ്ടാണ്
സ്വകാര്യവല്‍ക്കരണമടക്കമുള്ള
നിബന്ധനകള്‍
അംഗീകരിക്കാമെന്ന്
സംസ്ഥാനം
കേന്ദ്രത്തെ
അറിയിച്ചത്; വിശദമാക്കാമോ;
(ഇ)ഇക്കാര്യത്തില്‍
തീരുമാനം
കൈക്കൊണ്ടത്
മന്ത്രിസഭായോഗത്തിലാണോ;
എങ്കില്‍
പ്രസ്തുത
തീരുമാനം
എടുത്ത
മന്ത്രിസഭാ
കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
|
*48
|
സഹകരണസംഘങ്ങള്‍ക്ക്
സബ്സിഡിയറി
ഇന്‍സ്റിറ്റ്യുഷന്‍സ്
ശ്രീ. ഇ.പി. ജയരാജന്‍
,, ജി.
സുധാകരന്‍
,, എം.
ഹംസ
,,കോലിയക്കോട്
എന്‍. കൃഷ്ണണ്‍
നായര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമവ്യവസായവും
മലിനീകരണനിയന്ത്രണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സഹകരണസംഘങ്ങള്‍ക്ക്
സബ്സിഡിയറി
ഇന്‍സ്റിറ്റ്യൂഷന്‍സ്
ആരംഭിക്കുന്നത്
സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഇത്തരമൊരു
വ്യവസ്ഥ
കൊണ്ടുവന്നതിലൂടെ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
ലക്ഷ്യം
വിശദമാക്കാമോ;
(ബി)ഏതെല്ലാം
മേഖലയിലുള്ള
സംഘങ്ങള്‍ക്ക്
എന്തെല്ലാം
നിലയിലുള്ള
ഇന്‍സ്റിറ്റ്യൂഷനുകളാണ്പ്രസ്തുത
നിയമഭേദഗതി കൊണ്ട്
സര്‍ക്കാര്‍
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)സബ്സിഡിയറി
ഇന്‍സ്റിറ്റ്യൂഷനുകളുടെ
49 ശതമാനം
വരെയുള്ള
ഓഹരി ആര്‍ക്കെല്ലാമാണ്
അനുവദിക്കാവുന്നത്; ഇതര
സംഘങ്ങള്‍ക്ക്
പ്രസ്തുത
ഓഹരി
എടുക്കാന്‍
അവകാശമുണ്ടോ; വിശദമാക്കാമോ;
(ഡി)നിലവില്‍
എത്ര
സംഘങ്ങള്‍ക്ക്
സബ്സിഡിയറി
ഇന്‍സ്റിറ്റ്യൂഷനുകള്‍
ആരംഭിക്കാന്‍
രജിസ്ട്രാര്‍
അനുമതി നല്‍കിയിട്ടുണ്ട്;
പരിഗണനയിലിരിക്കുന്നവ
ഏതൊക്കെയെന്നറിയിക്കുമോ?
|
*49
|
വാണിജ്യനികുതി
വകുപ്പിലെ
ക്രമക്കേടുകള്
ശ്രീ. കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,, കെ.കെ.നാരായണന്‍
ഡോ. കെ.ടി.ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)വാണിജ്യനികുതി
വകുപ്പില്‍
ക്രമക്കേടുകള്‍
നടക്കുന്നതു
സംബന്ധിച്ച
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
കൈക്കൂലി
വാങ്ങുന്നത്
ഒളിക്യാമറ
ദൃശ്യങ്ങളിലൂടെ
പുറത്തുവന്ന
കാര്യങ്ങളെക്കുറിച്ചുള്‍പ്പെടെ
അന്വേഷണം
നടത്തുകയുണ്ടായോ;
(ബി)വാണിജ്യനികുതി
കമ്മീഷണറേറ്റില്‍
ക്രമവിരുദ്ധമായ
സ്ഥലംമാറ്റങ്ങള്‍ക്ക്
പിന്നില്‍
അഴിമതി
നടന്നതായുള്ള
ആക്ഷേപങ്ങള്‍
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)നികുതി
പിരിവില്‍
അഴിമതി
നടത്താന്‍, ചെക്കുപോസ്റുകളിലേയ്ക്ക്
കോഴകൊടുത്ത്
നിയമനം
തരപ്പെടുത്തിയവരെ
കുറിച്ചുള്ള
ആക്ഷേപങ്ങളില്‍
അന്വേഷണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
|
*50
|
റെയില്‍വേ
ഓവര്‍ബ്രിഡ്ജ,്
സബ്വേകള്‍
എന്നിവയുടെ
നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍
(ഉദുമ)
,, കെ.
സുരേഷ്
കുറുപ്പ്
,, എ. എം. ആരിഫ്
,, ബാബു എം. പാലിശ്ശേരി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സംസ്ഥാനത്തെ
റെയില്‍വേ
ലെവല്‍
ക്രോസ്സുകളില്‍
വര്‍ദ്ധിച്ചു
വരുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
സ്ഥാപിക്കുന്നതിനും
ജീവനക്കാരില്ലാത്ത
ലെവല്‍
ക്രോസ്സുകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത്
എത്ര റെയില്‍
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കാനാണ്
ഇപ്പോള്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ഇവയുടെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ
ഏതെല്ലാം
സ്ഥലങ്ങളില്‍
സബ്വേകള്‍
നിര്‍മ്മിക്കാന്‍
റെയില്‍വേ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
(ഡി)ഇവയുടെ
നിര്‍മ്മാണം
സംബന്ധിച്ച്
ഇപ്പോഴത്തെ
സ്ഥിതിയെന്താണെന്ന്
വ്യക്താക്കുമോ
?
|
*51
|
സ്വകാര്യബസ്സുകളുടെ
അനധികൃത സര്‍വ്വീസ്
ശ്രീ. സി. കെ. സദാശിവന്‍
,, പി.
കെ. ഗുരുദാസന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ. ബി. സത്യന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)പെര്‍മ്മിറ്റില്ലാതെ
സ്വകാര്യ
ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കുമോ;
(ബി)കൊല്ലം, പത്തനംതിട്ട
ജില്ലകള്‍
കേന്ദ്രീകരിച്ച്
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലേയ്ക്ക്
ദേശസാല്‍കൃത
റൂട്ടുകളിലടക്കം
നികുതി
അടക്കാതെ
സ്വകാര്യ
ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നത്
തടയുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(സി)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടികളില്‍
ഇത്തരം
അനധികൃത സര്‍വ്വീസുകള്‍
സംബന്ധിച്ച്
എത്ര
പരാതികള്‍
ലഭിച്ചുവെന്നും
അവയില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
|
*52
|
ഓണ്‍ലൈന്‍
വഴി
വൈദ്യുതി
ചാര്‍ജ്
അടയ്ക്കുന്നതിന്
സംവിധാനം
ശ്രീ. വി. ഡി. സതീശന്‍
,, ബെന്നി
ബെഹനാന്‍
,, ജോസഫ്
വാഴക്കന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)വൈദ്യുതി
ചാര്‍ജ് ഓണ്‍ലൈന്‍
വഴി
അടയ്ക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം
തരത്തിലുള്ള
ഉപഭോക്താക്കള്‍ക്കാണ്
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)പ്രസ്തുത
സംവിധാനം
ഏതെല്ലാം
സ്ഥലങ്ങളില്‍
ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)എല്ലാ
ഉപഭോക്താക്കള്‍ക്കും
വൈദ്യുതി
ചാര്‍ജ് ഓണ്‍ലൈന്‍
വഴി
അടയ്ക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ?
|
*53
|
സംസ്ഥാനത്തെ
റയില്‍വെേ
പദ്ധതികള്
ശ്രീമതി
ഇ. എസ്. ബിജിമോള്‍
ശ്രീ. സി. ദിവാകരന്‍
,, ഇ. കെ. വിജയന്‍
,, കെ.
അജിത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)റയില്‍വെ
ചരക്ക് കൂലി
വര്‍ദ്ധനവ്
സംസ്ഥാനത്തെ
എങ്ങനെ
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്തെ
റയില്‍വേയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികള്‍
കൊണ്ടുവരാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കാലയളവില്‍
കൊണ്ടുവരാന്‍
കഴിഞ്ഞ
പുതിയ
ട്രെയിനുകള്‍
എത്ര, പാത
ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ
റയില്‍പാത
എന്നിവയ്ക്കായി
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ ഫലം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ
നടപ്പു
റയില്‍വെ
പദ്ധതികളുടെ
വിഹിതം
ഇപ്പോള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
എത്രമാത്രം
കുറവാണ്
വരുത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ?
|
*54
|
പാര്‍പ്പിട
നയം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി.ഡി. സതീശന്‍
,, കെ.
മുരളീധരന്‍
,, വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭനവനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)പാര്‍പ്പിടനയത്തിന്
അന്തിമരൂപം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)ഭവനനിര്‍മ്മാണ
മേഖലയുടെ
വികസനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ
;
(സി)നയം
നടപ്പിലാക്കുന്നതിന്
മുന്‍പ്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
ചെയ്യുന്ന
കാര്യം
പരിഗണിക്കുമോ?
|
*55
|
ഫ്ളോട്ടിംഗ്
ത്രിവേണി
സൂപ്പര്‍
സ്റോറുകള്‍
ശ്രീ. പി. എ. മാധവന്‍
,, സണ്ണി
ജോസഫ്
,, വി.
പി. സജീന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)ഫ്ളോട്ടിംഗ്
ത്രിവേണി
സൂപ്പര്‍
സ്റോറുകളുടെ
സേവനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശം
എന്തെല്ലാം;
(ബി)പ്രസ്തുത
സ്റോറുകള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)എന്തെല്ലാം
സബ്സിഡി
സൌകര്യങ്ങളാണ്
ഉപഭോക്താക്കള്‍ക്ക്
പ്രസ്തുത
സ്റോറുകള്‍
വഴി ലഭിക്കുന്നത്;
(ഡി)തീരപ്രദേശങ്ങളിലുള്ളവര്‍ക്കും
ജലമാര്‍ഗ്ഗങ്ങളെ
ആശ്രയിക്കുന്നവര്‍ക്കും
പ്രസ്തുത
സൌകര്യം
ലഭിക്കുന്നതിന്
അവസരം
ഒരുക്കുമോ; വിശദാംശങ്ങളെന്തെല്ലാം;
(ഇ)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
|
*56
|
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍
സി.എന്‍.ജി. ഇന്ധനം
ഉപയോഗിക്കുന്നതിനുള്ള
നടപടി
ശ്രീമതി
ഗീതാ ഗോപി
ശ്രീ. മുല്ലക്കര
രത്നാകരന്‍
,, കെ.
അജിത്
,, വി.
ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കെ.എസ്.ആര്‍.ടി.സി.ക്ക്
ഡീസല്‍
സബ്സിഡി
അനുവദിക്കണമെന്ന്
കേന്ദ്ര
ഗവണ്‍മെന്റിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത
സബ്സിഡി
അനുവദിക്കുന്നതു
സംബന്ധിച്ച്
കേന്ദ്ര
ഗവണ്‍മെന്റിന്റെ
തീരുമാനം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ
;
(ബി)ബസ്സുകള്‍
സി.എന്‍.ജി. യിലേയ്ക്ക്(സമ്മര്‍ദ്ദിത
പ്രകൃതി
വാതകം) മാറ്റണമെന്ന്
കേന്ദ്ര
നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പാക്കുന്നതു
സംബന്ധിച്ച്
എന്തു
തീരുമാനമെടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ
;
(സി)കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
മുഴുവനും സി.എന്‍.ജി.യിലേയ്ക്ക്
മാറ്റുന്നതിന്
എത്ര സമയം
വേണ്ടിവരും;
അതുവരെ കെ.എസ്.ആര്‍.ടി.സി.
അടച്ചു
പൂട്ടാതിരിക്കാന്‍
എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ
?
|
*57
|
പരമ്പരാഗത
വ്യവസായങ്ങള്‍
ശ്രീ. എസ്. രാജേന്ദ്രന്‍
,, പി.റ്റി.എ. റഹീം
'' ബി.
സത്യന്‍
'' സി.
കൃഷ്ണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങള്‍
തകരുകയാണെന്ന
കാര്യം പ്രത്യേകമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)ഇവയെ
സംരക്ഷിക്കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)ഈ
മേഖലയില്‍
മിനിമം കൂലി
അടിസ്ഥാനത്തില്‍
തുടര്‍ച്ചയായി
ജോലി നല്‍കാന്‍
പറ്റാത്തവരെ
പെന്‍ഷന്‍
നല്‍കി
റിട്ടയര്‍
ചെയ്യുന്നതിന്
അനുവദിക്കാന്‍
ഒരു പദ്ധതി
തയ്യാറാക്കാനും
മാസ പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കാനും
തയ്യാറാകുമോ?
|
*58
|
സായൂജ്യം
ഭൂവികസന
പദ്ധതി
ശ്രീ. തേറമ്പില്‍
രാമകൃഷ്ണന്‍
,, കെ.
മുരളീധരന്‍
,, വര്‍ക്കല
കഹാര്‍
,, പി.
സി. വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)സായൂജ്യം
ഭൂവികസന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം; വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ചെറിയ
നഗരങ്ങളിലും
ഗ്രാമങ്ങളിലും
ഇടത്തരക്കാര്‍ക്ക്
കുറഞ്ഞ
വിലയ്ക്ക്
പ്ളോട്ടുകള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ഇതിന്റെ
ഗുണഭോക്താക്കളെ
എങ്ങനെയാണ്
കണ്ടെത്തുന്നത്;
(ഇ)പ്ളോട്ടുകള്‍
വാങ്ങുന്നതിന്
എന്തെല്ലാം
സൌകര്യങ്ങളാണ്
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നത്;
വിശദമാക്കുമോ?
|
*59
|
കേന്ദ്രബഡ്ജറ്റില്‍
പരിഗണിച്ച
ആവശ്യങ്ങള്
ഡോ. കെ. ടി. ജലീല്‍
ശ്രീ. എം. എ. ബേബി
ഡോ. ടി. എം. തോമസ്
ഐസക്
ശ്രീമതി
കെ. കെ. ലതിക
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കേന്ദ്രധനമന്ത്രി
കേന്ദ്രബഡ്ജറ്റിനു
മുന്നോടിയായി
വിളിച്ചുചേര്‍ത്ത
സംസ്ഥാനധനമന്ത്രിമാരുടെ
യോഗത്തില്‍
സംസ്ഥാനത്തിന്റെ
ഏതെല്ലാം
ആവശ്യങ്ങള്‍
മുന്നോട്ടുവെച്ചിരുന്നു; വിശദമാക്കുമോ;
(ബി)ഇവയില്‍
ഏതെല്ലാം
ആവശ്യങ്ങള്‍
അംഗീകരിക്കപ്പെടുകയുണ്ടായി;
(സി)സംസ്ഥാനം
പരിഗണിച്ചുവരുന്ന
മെഗാ
പദ്ധതികള്‍
ഓരോന്നിനും
ആവശ്യമായിവരുന്ന
മൊത്തം ചെലവും
കേന്ദ്രബഡ്ജറ്റില്‍
അനുവദിക്കപ്പെട്ട
തുകയും
വിശദമാക്കുമോ;
(ഡി)2013-14
കേന്ദ്രബഡ്ജറ്റിലൂടെ
സംസ്ഥാനം
ആവശ്യപ്പെട്ട
കേന്ദ്രസഹായം
എത്ര
കോടിയുടേതായിരുന്നു;
എന്നാല്‍
യഥാര്‍ത്ഥത്തില്‍
പരിഗണിക്കപ്പെട്ടിരിക്കുന്നത്
എത്ര കോടിയുടേതാണെന്ന്
വ്യക്തമാക്കുമോ?
|
*60
|
കൊച്ചി
മെട്രോ
പദ്ധതിയില്‍
സ്വകാര്യ
പങ്കാളിത്തം
പ്രൊഫ.സി. രവീന്ദ്രനാഥ്
ശ്രീ. എസ്. ശര്‍മ്മ
,, സാജു
പോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം മറുപടി
നല്കുമോ:
(എ)കൊച്ചി
മെട്രോ
പദ്ധതിയില്‍
സ്വകാര്യ
പങ്കാളിത്തം
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
ചെലവ്
ഇന്നത്തെ
നിലയില്‍
എത്രയായി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ഇനി എന്തെല്ലാം
കാര്യങ്ങളില്‍
അനുമതികള്‍
ലഭിക്കേണ്ടതായിട്ടുണ്ട്;
ഇനിയും
തീരുമാനം
എടുക്കേണ്ടതായ
നിര്‍ണ്ണായകമായ
സംഗതികള്‍
വിശദമാക്കാമോ
?
|
<<back
|
|
|
|
|
|
|
|
|
|
|
|
|
|