STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

271

നഗരവികസനത്തിനായി നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരവികസനത്തിനായി പണം കണ്ടെത്താന്‍ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഏതെല്ലാം തരം പദ്ധതികളാണ് നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത നിക്ഷേപക സംഗമത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി)നിക്ഷേപക സംഗമത്തിലൂടെ തീരുമാനിക്കപ്പെടുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഏതെല്ലാം ഏജന്‍സികളുടെ സഹകരണം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

272

കേന്ദ്രസര്‍ക്കാര്‍ നാളികേരത്തിന് പ്രഖ്യാപിച്ച താങ്ങുവില

ശ്രീ. റ്റി. വി. രാജേഷ്

,, എളമരം കരീം

,, കെ. വി. വിജയദാസ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഉല്‍പ്പാദനചെലവിലെ വര്‍ദ്ധനവും രാജ്യത്തെ പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നാളികേരത്തിന് പ്രഖ്യാപിച്ച താങ്ങുവില എത്രത്തോളം പര്യാപ്തമാണ്;

(ബി)താങ്ങുവില പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതു സംബന്ധിച്ച് പ്രതികരണം എന്തായിരുന്നു; വിശദാംശം ലഭ്യമാക്കാമോ;

(സി)നാഫെഡിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ 15% വരെ മാത്രമേ സഹായമായി നല്‍കുകയുള്ളുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനംമൂലം നാഫെഡ് സംഭരണത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഈ വിഷയത്തില്‍ എന്ത് ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ ?

273

ആശ്രയ 2-ാംഘട്ട പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആശ്രയ 2-ാം ഘട്ട പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)1-ാം ഘട്ട പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് ഇതില്‍ വരുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

274

നിറവ് പദ്ധതി

ശ്രീ.സി.കെ.നാണു

ശ്രീമതി ജമീലാ പ്രകാശം

,,മാത്യു.റ്റി.തോമസ്

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നെല്‍കൃഷി വികസനത്തിന് വേണ്ടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്;

(ബി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)'നിറവ്' പദ്ധതിക്കുവേണ്ടി നിയോജകമണ്ഡലങ്ങളെ തെരഞ്ഞെടുത്തത് എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്;

(ഡി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

()പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്;

(എഫ്)ഏത് ഏജന്‍സി മുഖാന്തിരമാണ് ആ പദ്ധതി നടപ്പിലാക്കിയത്; നാളിതുവരെ അവയ്ക്കുവേണ്ടി എന്തു തുക ചെലവഴിച്ചു?

275

കുട്ടനാട് മേഖലയിലെ കൊയ്ത്ത് യന്ത്രങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, . എം. ആരിഫ്

,, ആര്‍. രാജേഷ്

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുട്ടനാട് മേഖലയില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതില്‍ കൃഷിവകുപ്പിന്റെയും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെയും പങ്കിനെ സംബന്ധിച്ച് വിശദമാക്കുമോ;

(ബി)ഇത്തവണത്തെ കൊയ്ത്തുകാലത്ത് ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ വകുപ്പിനും കോര്‍പ്പറേഷനും വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി)കൊയ്ത്ത്യന്ത്രം ലഭ്യമാക്കുന്നതില്‍ നിന്നും സ്വകാര്യ ഏജന്റുമാരെ ഒഴിവാക്കി സര്‍ക്കാര്‍ തന്നെ നേരിട്ട് യന്ത്രം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

276

കുരുമുളകിന്റെ വിലയിടിവിനുള്ള കാരണങ്ങള്‍

ശ്രീ. എളമരം കരീം

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' സി. കൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുരുമുളകിന്റെ വിലയില്‍ ഇടിവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിലയിടിവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി)കുരുമുളകിന്മേലുള്ള സംസ്ഥാനത്തെ നികുതിഘടന അതിന്റെ വിലയിടിവിന് കാരണമായിട്ടുണ്ടോ; എങ്കില്‍ ആവശ്യമായ പരിഷ്കാരം വരുത്താന്‍ തയ്യാറാകുമോ;

(ഡി)വിലയിടിവ് തുടരുന്ന പക്ഷം സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?

277

മില്‍മ പാലിന്റെ ഗുണംവര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മില്‍മ വില്ക്കുന്ന പാല്‍ ശുദ്ധവും പുതുമയുള്ളതുമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന തരത്തിലുള്ള നിരീക്ഷണം കേരള ഹൈക്കോടതി നടത്തിയിട്ടുണ്ടോ;

(ബി)ഇത്തരമൊരു പരാമര്‍ശം കോടതി നടത്താനിടയായ സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളുടെ വിശദാംശങ്ങളും നല്‍കാമോ;

(സി)കോടതി നടത്തിയ പരാമര്‍ശത്തെതുടര്‍ന്ന് മില്‍മ പാലിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ

ഇടയില്‍ ഉണ്ടായിട്ടുള്ള അവമതിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ സാഹചര്യത്തില്‍ മില്‍മ പാലിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

278

ഹൈടെക് കൃഷി

ശ്രീ. സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൈടെക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നുമുതലാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്, ഇതിനായി എത്ര പദ്ധതികള്‍ ഹോര്‍ട്ടികോര്‍പ്പ് മുന്നോട്ട് വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(സി)ഹൈടെക് കൃഷിയിലൂടെ ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതെന്ന് വിശദമാക്കുമോ ;

(ഡി)പോളി ഹൌസുകള്‍ നിര്‍മ്മിക്കുന്നതിന് ഈ രംഗത്ത് പ്രാവീണ്യം നേടിയ എത്ര ഏജന്‍സികളെ തെരഞ്ഞെടുത്തിട്ടുണ്ട് ; ഒരു ഹൌസ് നിര്‍മ്മിക്കുന്നതിന് എത്ര തുക ചെലവാകും ;

()ഈ കൃഷിക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് കൂടുതലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

279

ഗോവര്‍ദ്ധിനി പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ?

280

വയോജനനയം

ശ്രീ. ബി. ഡി. ദേവസ്സി

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാരിന്റെ വയോജനനയം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്നറിയിക്കുമോ;

(ബി)സംസ്ഥാനത്ത് വൃദ്ധജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സംസ്ഥാനത്ത് ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ തയ്യാറാകുമോ?

281

ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹനം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത വേനല്‍ പാല്‍ ഉല്പാദനത്തെ ഏതെല്ലാം വിധത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) പാല്‍ ഉല്പാദനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ഡി)പ്രതികൂല സാഹചര്യത്തില്‍ പാലുല്പാദനം നടത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കാന്‍ തയ്യാറാകുമോ?

282

പച്ചക്കറി വില

ശ്രീ. രാജു എബ്രഹാം

,, എം..ബേബി

,, കെ.സുരേഷ് കുറുപ്പ്

,, എസ്.രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പച്ചക്കറി വിപണന രംഗത്ത് ഹോര്‍ട്ടികോര്‍പ്പ് നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ച് വിശദമാക്കാമോ;

(ബി)പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് പിടിച്ചു നിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിയ നടപടികളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(സി)പച്ചക്കറിയുടെ വില വര്‍ദ്ധിച്ചുവരുന്നത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകളെ സംബന്ധിച്ച് വിശദീകരിക്കാമോ?

283

സുഗന്ധവ്യഞ്ജനങ്ങളുടെ വിലത്തകര്‍ച്ച

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, ജെയിംസ് മാത്യു

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏലം, ജാതി, ഗ്രാമ്പു കര്‍ഷകര്‍ നേരിടുന്ന ഉല്പന്നവിലത്തകര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)അന്യസംസ്ഥാന വിപണികളില്‍ ഇരട്ടിയിലധികം ഉപഭോക്തൃ വിലയുള്ള ഈ ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പിന്നില്‍ ഇടനിലക്കാരുടെ ഇടപെടല്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന സ്പൈസസ് ബോര്‍ഡിന്റെ സഹായം ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഏത് രീയിയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

284

മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് പ്രസ്തുത കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

285

നമുക്കും ഒരു പച്ചക്കറിത്തോട്ടം

ശ്രീ. അന്‍വര്‍ സാദത്ത്

,, വി.പി.സജീന്ദ്രന്‍

,, .റ്റി.ജോര്‍ജ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()'നമുക്കും ഒരു പച്ചക്കറിത്തോട്ടം' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

286

കാര്‍ഷിക കര്‍മ്മസേന

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ആര്‍. സെല്‍വരാജ്

,, പി.സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

287

ചൈല്‍ഡ്ലൈന്‍ പദ്ധതി

ശ്രീ. സി. മമ്മൂട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ചൈല്‍ഡ് ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനരീതി സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടി നടത്തുന്ന ബോധവത്കരണ നടപടികളുടെ വിശദവിവരം നല്‍കുമോ;

(സി)കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്കൂള്‍ പരിസരങ്ങളുടെ നിരീക്ഷണം, ഗ്രാമീണ വീട്ടമ്മമാര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമുളള പരിശീലനം തുടങ്ങിയ പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തി ചൈല്‍ഡ്ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടി സ്വീകരിക്കുമോ?

288

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വികസന ഫണ്ട് പിന്‍വലിക്കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

,, . കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നാലാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വികസന ഫണ്ട് പിന്‍വലിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തായിരുന്നുവെന്നറിയിക്കുമോ;

(ബി)പദ്ധതി നിര്‍വ്വഹണത്തിന്റെ അവസാനഘട്ടത്തില്‍ ഇത്തരത്തില്‍ ഫണ്ട് പിന്‍വലിച്ചത് പദ്ധതി നിര്‍വ്വഹണത്തെ ഏതുതരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

289

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. ദാസന്‍

,, . പി. ജയരാജന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 2012-2013 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ എന്തു തുകയാണ് നീക്കിവച്ചിരുന്നത് ; ആയതില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ .

(ബി)ഏതെല്ലാം നഗരങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയതെന്ന് വെളിപ്പെടുത്തുമോ .

(സി)പ്രസ്തുത പദ്ധതിപ്രകാരം നഗര പ്രദേശങ്ങളിലെ കുടുംബങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ?

290

2012-13 വര്‍ഷത്തെ പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം

ശ്രീ. കെ. വി. വിജയദാസ്

,, കോടിയേരി ബാലകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()2012-13 വര്‍ഷത്തെ പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കി ഉയര്‍ന്ന വിഹിതം വകയിരുത്തിയിരുന്നുവോ;

(ബി)2012-13-ലെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി രൂപകല്പന ചെയ്ത വിവിധ പദ്ധതികളുടെ അവലോകനം സംബന്ധിച്ച് വിശദീകരിക്കാമോ;

(സി)കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനായി പ്രഖ്യാപിച്ച റൈസ് ബയോപാര്‍ക്ക്, കോക്കനട്ട് ബയോപാര്‍ക്ക്, ഗ്രീന്‍ഹൌസ് പദ്ധതി എന്നിവ ഇപ്പോള്‍ ഏത് നിര്‍വ്വഹണഘട്ടത്തിലാണെന്നറിയിക്കാമോ;

(ഡി)ഇത്തരം പദ്ധതികള്‍ സംസ്ഥാനത്തെ ചെറുകിട കര്‍ഷകരുടെ രക്ഷയ്ക്ക് എപ്രകാരമാണ് പ്രയോജനപ്പെടുന്നത്; എങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് അതെങ്ങനെ ഗുണകരമാകുമെന്ന് വിശദീകരിക്കുമോ?

291

ജന്തുക്ഷേമ ക്ളബ്ബുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജന്തുക്ഷേമ ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളില്‍ ജന്തുസ്നേഹവും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും വളര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്;

(ഡി)ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് എന്തെല്ലാം ധനസഹായമാണ് നല്‍കുന്നത്; വിശദമാക്കുമോ ?

292

വിശപ്പുരഹിത നഗരം പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിശപ്പുരഹിത നഗരം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) സംസ്ഥാനത്ത് എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതിനടപ്പാക്കി വരുന്നത്; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

293

ആശ്വാസ കിരണം’ പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് നിലവില്‍ എന്തു സംവിധാനമാണുള്ളത്; നിലവിലുള്ള സംവിധാനം ഇതര ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ജന്മനായുള്ള വൈകല്യത്താല്‍ ശയ്യാവലംബിതരായിട്ടുള്ളവരും രോഗികളുമായവരുടെ സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളാണുള്ളത്;

(സി)ശയ്യാവലംബിതരായി സ്വന്തം വീടുകളിലും മറ്റും ബന്ധുക്കളുടെ പരിചരണത്തിലും കഴിയുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും ‘ആശ്വാസ കിരണം’ പദ്ധതിയില്‍ നിന്ന് ധനസഹായം ലഭിക്കാന്‍ തടസ്സമുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)2013 - 14 സാമ്പത്തിക വര്‍ഷം ഇപ്രകാരം അവശത അനുഭവിക്കുന്നവരുടെ സംരക്ഷണാര്‍ത്ഥം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

294

കുടുംബശ്രീ നേരിടുന്ന വെല്ലുവിളികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, ബി. സത്യന്‍

,, സി. കെ. സദാശിവന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭാരിദ്യ്രനിര്‍മ്മാര്‍ജ്ജന മേഖലയില്‍ കുടുംബശ്രീ സംവിധാനം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത വെല്ലുവിളികളെ അതിജീവിക്കാനും നൂതനമായ പദ്ധതികളുടെ തുടര്‍ച്ച ഉറപ്പാക്കാനും സര്‍ക്കാരിന്റെ പരിഗണനയിലുള്ള നടപടികള്‍ വിശദമാക്കുമോ;

(സി)നൂതന തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ വിദഗ്ധരുടെയും സാങ്കേതിക വിദ്യയുടെയും അഭാവം നിലനില്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാനായി എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബശ്രീ സ്ഥാപനങ്ങളെ അവഗണിക്കുന്ന നില തുടരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു?

295

ഗ്രൂപ്പ് ഫാമിംഗ്

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നെല്‍കൃഷി വികസനത്തിന് പുതിയ പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഗ്രൂപ്പ് ഫാമിംഗ് രീതി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഗ്രൂപ്പ് ഫാമിംഗ് നടപ്പാക്കുന്ന പ്രദേശങ്ങള്‍ക്ക് സമീപത്തെ തരിശു നിലങ്ങളില്‍ കൂടി കൃഷി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

296

പച്ചതേങ്ങ സംഭരണം

ശ്രീ. സി. പി. മുഹമ്മദ ്

,, വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പച്ചതേങ്ങ സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പച്ചതേങ്ങ സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?

297

സംയോജിത നീര്‍ത്തട പരിപാലന പരിപാടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് എത്ര ബ്ളോക്കുകളില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി നടപ്പിലാക്കിയിട്ടുണ്ട്;

(ബി)പ്രസ്തുത പരിപാടിയുടെ സംഘടനാ സംവിധാനം എങ്ങനെയാണ് നടപ്പിലാക്കുന്നത്;

(സി)ഗ്രാമപഞ്ചായത്ത് തലത്തിലുളള നീര്‍ത്തട കമ്മിറ്റിയുടെ ഓഫീസ്, സ്റാഫ്, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ എങ്ങനെ ആയിരിക്കണമെന്നാണ് കേന്ദ്ര മാര്‍ഗ്ഗരേഖയെന്ന് വെളിപ്പെടുത്തുമോ;

(ഡി)കേന്ദ്രമാര്‍ഗ്ഗരേഖ അനുസരിച്ചുളള സംവിധാനം ആണോ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുളളതെന്ന് വിശദമാക്കുമോ?

298

ആസൂത്രണ ബോര്‍ഡിലെ പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍

ശ്രീ. പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)സെല്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പദ്ധതികളുടെ നടത്തിപ്പും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ക്ക് എന്തെല്ലാം കാര്യങ്ങളാണ് സെല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഈ സംവിധാനം ജില്ലകളിലേയ്ക്കും താലൂക്ക് തലങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ?

299

വന്‍തൂക അടങ്കല്‍ ചെലവുള്ള പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വന്‍തുക അടങ്കല്‍ ചെലവുള്ള പദ്ധതികള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;

(ബി)എത്ര തുകയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്കാണ് പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ ;

(സി)ആസൂത്രണ ബോര്‍ഡ് ഇത്തരം പദ്ധതികാര്യങ്ങളില്‍ എന്തൊക്കെയാണ് പരിശോധിക്കാനുദ്ദേശിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം സജ്ജീകരണങ്ങളാണ് ആസൂത്രണ ബോര്‍ഡില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ?

300

ജൈവവൈവിധ്യ സംരക്ഷണം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജൈവവൈവിധ്യ സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സിറ്റി രജിസ്റര്‍ തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)രജിസ്റര്‍ തയ്യാറാകാത്ത പഞ്ചായത്തുകളില്‍ സമയബന്ധിതമായി അവ തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.