STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*211

തോട്ടം മേഖലയില്‍ മിനിമം വേതനം

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തോട്ടം മേഖലയില്‍ മിനിമം വേതനം ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*212

അതീവ ചൂഷിത ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . കെ. ബാലന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അതീവ ചൂഷിത ഗോത്രവിഭാഗങ്ങളുടെ (പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്) ക്ഷേമത്തിനായി 13- ാം ധനകാര്യകമ്മിഷന്‍ നിര്‍ണ്ണയപ്രകാരമുള്ള 148 കോടി രൂപ പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ ;

(ബി)എന്തൊക്കെ പരിപാടികള്‍ക്കാണ് തുക അനുവദിച്ചതെന്നറിയിക്കുമോ

(സി)ഈ പരിപാടികള്‍ നടപ്പിലാക്കാനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത് ; ഈ പദ്ധതികളുടെ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ ?

*213

ആരോഗ്യസര്‍വ്വകലാശാല

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, റ്റി. . അഹമ്മദ് കബീര്‍

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആരോഗ്യസര്‍വ്വകലാശാല നിലവില്‍ വന്നശേഷം ആരോഗ്യപഠനമേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍, വിശദവിവരം നല്‍കുമോ;

(ബി)നൂതന വൈദ്യശാസ്ത്രമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ആരോഗ്യസര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ എന്തെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)ഭാരതത്തിന്റെ തനതുചികിത്സാരീതികളുടെ പ്രോത്സാഹനത്തിനും, ആരോഗ്യപഠനരംഗത്ത് ഒരു ഹോളിസ്റിക് സമീപനം പരീക്ഷിക്കുന്നതിനും ഉദ്ദേശ്യമുണ്ടോ?

*214

കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*215

'മൃതസഞ്ജീവനി' പദ്ധതി

ശ്രീ.കെ.അജിത്

,, .ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തുള്ള വൃക്ക രോഗികള്‍ക്കുവേണ്ടി രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാന്‍ കഴിയാതെപോയതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

(സി)വൃക്ക രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

*216

മനുഷ്യരിലെ മരുന്ന് പരീക്ഷണം

ശ്രീ. ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ടോ എന്നറിയാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുളളത്; വിശദമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധന നടത്തുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവയുടെ പഠനത്തിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)റിപ്പോര്‍ട്ട് ലഭിച്ചാല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

*217

ജലശ്രീ ക്ളബ്ബുകള്‍

ശ്രീ. എം. . വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജലശ്രീ ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പുതിയ ജലസംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്നതെന്നറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി മികച്ച ജലസൌഹൃദ വിദ്യാലയത്തിനുള്ള പുരസ്ക്കാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

*218

ടെട്രാ പായ്ക്കിലാക്കി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, .പി. ജയരാജന്‍

'' . എം. ആരിഫ്

'' ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2011-12 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ടെട്രാ പായ്ക്കിലാക്കി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് അറിയിക്കുമോ;

(ബി)മിതമായ വിലയ്ക്ക് ടെട്രാപായ്ക്കിലും കുപ്പിയിലും ജാറിലും ശുദ്ധമായ വെള്ളം വിതരണം ചെയ്യുന്നതിന് ജല അതോറിറ്റി തയ്യാറാകുമോ;

(സി)പായ്ക്കറ്റുവെള്ള വിതരണക്കാരുടെ താല്‍പര്യസംരക്ഷണാര്‍ത്ഥമാണ് അരുവിക്കരയിലും തൊടുപുഴയിലും തുഷാരഗിരിയിലും തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതിരിക്കുന്നതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

*219

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. വി. ശിവന്‍കുട്ടി

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മെഡിക്കല്‍ കോളേജിലെയും, മറ്റു സര്‍ക്കാര്‍ ആശുപത്രികളിലെയും സേവനങ്ങളെക്കുറിച്ച് അവലോകനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ബി)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ രോഗിയെ തിരിച്ചയയ്ക്കാനിടയായ സാഹചര്യം എന്തായിരുന്നു;

(സി)മരുന്നുലോബിയുടെയും, സ്വകാര്യലാബുകളുടെയും താത്പര്യം സംരക്ഷിക്കുന്ന ഡോക്ടര്‍മാര്‍ നിരവധിയുണ്ടെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ; ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നറിയിക്കുമോ;

(ഡി)ഇതുവരെ ഇത്തരം കേസ്സുകളില്‍ എടുത്ത നടപടികള്‍ വിശദമാക്കുമോ?

*220

പീടിക തൊഴിലാളികള്‍ക്ക് മിനിമം വേതനം

ശ്രീ. ബി. സത്യന്‍

,, . പി. ജയരാജന്‍

,, സി. കൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

(ബി)ഹോട്ടല്‍ ആന്റ് റസ്റോറന്റ് തൊഴിലാളികള്‍ ഉള്‍പ്പെടെയുളള പീടികത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കുമോ;

(സി)ഇവര്‍ക്ക് നിയമാനുസൃതമായ തൊഴില്‍ സാഹചര്യങ്ങളും വേതനവും അവധിയും ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ പരിശോധനകളുടെയും എടുത്ത കേസുകളുടെയും വിശദാംശം നല്കാമോ;

()സ്ത്രീ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കാറുണ്ടോയെന്ന് പരിശോധന നടത്തിയിട്ടുണ്ടോ;

*221

രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന

ശ്രീ. കെ. രാജു

,, വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ കീഴിലുളള സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിന്‍ പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാനുണ്ടോ; എങ്കില്‍ എത്ര തുകയാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി വഴിയുള്ള സേവനം സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തിവയ്ക്കാന്‍ പോകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്; ഇത് തുടര്‍ന്നും ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*222

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതനം

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി. കെ. നാണു

താഴെകാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്ന നഴ്സുമാര്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ അത് സംബന്ധിച്ച് വിശദാംശം വ്യക്തമാക്കാമോ;

(ഡി)മിനിമം വേജസ്സ് നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ എന്ത് സംവിധാനമാണ് നിലവിലുളളത്; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

*223

തൊഴില്‍ ക്ളബുകളുടെ രൂപീകരണം

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തൊഴില്‍ ക്ളബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സ്വന്തമായി തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് ഈ ക്ളബുകള്‍ക്ക് നല്‍കുന്നത്; വ്യക്തമാക്കാമോ?

*224

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ജലസ്രോതസ്സുകളെ പ്രകൃതിദത്തമായ രീതിയില്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)നദികളും മറ്റു ജല സ്രോതസ്സുകളും വറ്റി വരണ്ടതു മൂലം അവയുടെ തീരങ്ങള്‍ കയ്യേറി നശിപ്പിക്കുന്നത് തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)നദികളിലേയും നദീതീരങ്ങളിലേയും മലിനീകരണം തടയുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കുമോ?

*225

ജലടൂറിസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംവിധാനം

ശ്രീ. .റ്റി.ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സണ്ണി ജോസഫ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ജലടൂറിസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)അതോറിറ്റിയുടെ ചുമതലകളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

*226

മന്തുരോഗ പ്രതിരോധമരുന്ന് വാങ്ങിയതിലെ ക്രമക്കേട്

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, വി. എസ്. സുനില്‍കുമാര്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയ മന്തുരോഗ പ്രതിരോധ സമൂഹ ചികിത്സാ പദ്ധതിയ്ക്കായി കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഡൈ ഈതൈല്‍ കാര്‍ബാമെസിന്‍ (ഡി..സി) എന്ന ഗുളിക ഒരെണ്ണത്തിന് എന്തു വില നല്കിയാണ് വാങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതേ ഗുളിക സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്തു വില കൊടുത്താണ് വാങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ രണ്ടു വിലയിലും എന്തെങ്കിലും വ്യത്യാസമുണ്ടോ; ഉണ്ടെങ്കില്‍ വ്യത്യാസം വരാനുണ്ടായ കാരണം വിശദമാക്കുമോ;

(ഡി)മരുന്നു വാങ്ങല്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് വന്‍ ക്രമക്കേട് നടന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

*227

സ്കൂള്‍ കുട്ടികള്‍ക്ക് ഇരുമ്പ് ഗുളിക വിതരണം

ശ്രീമതി കെ.കെ. ലതിക

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ..എം. ആരിഫ്

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കെല്ലാം ഇരുമ്പു ഗുളിക വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ടോ. ഇത് ആരോഗ്യ വകുപ്പിന്റെ പഠനങ്ങള്‍ക്ക് ശേഷമാണോ;

(ബി)ഇരുമ്പിന്റെ അപര്യാപ്തത ഇല്ലാത്ത കുട്ടികള്‍ക്ക് ഗുളിക പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ അശാസ്ത്രീയമായ മരുന്നു വിതരണം അവസാനിപ്പിച്ച് കുട്ടികളെ പരിശോധിച്ചു ശാസ്ത്രീയമായ രീതിയില്‍ ഇരുമ്പുഗുളിക വിതരണം നടത്തുമോ;

(ഡി)ഈ പദ്ധതിക്കായി എത്ര തുക നീക്കി വെച്ചിട്ടുണ്ടെന്നും ഈ ഗുളികകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴിയാണോ വാങ്ങിയതെന്നും അല്ലെങ്കില്‍ അതിന്റെ കാരണവും അറിയിക്കുമോ ?

*228

പരമ്പരാഗത തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എളമരം കരീം

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിവിധ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കെല്ലാം മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ; അത് അവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ജോലിസാഹചര്യവും വേതനവും മെച്ചപ്പെടുത്താന്‍ എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്;

(ഡി)വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*229

കുടിവെള്ളത്തിന്റെ ഗുണനിലവാരം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, എം. ചന്ദ്രന്‍

'' ബാബു എം. പാലിശ്ശേരി

'' കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കുപ്പിയിലും ജാറിലും നിറച്ചു വില്‍പ്പന നടത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ബി)ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിറ്റതിന്റെ പേരില്‍ ഏതെങ്കിലും നിര്‍മ്മാതാക്കള്‍ക്കോ വില്‍പ്പനക്കാര്‍ക്കോ എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്തെ എല്ലാ കുപ്പിവെള്ള നിര്‍മ്മാതാക്കളും സോഡാ നിര്‍മ്മാതാക്കളും ഭക്ഷ്യ സുരക്ഷാനിയമപ്രകാരം ലൈസന്‍സ് എടുത്തിട്ടുണ്ടോ; ഇതുവരെ എത്ര കമ്പനികള്‍ ലൈസന്‍സ് എടുത്തിട്ടുണ്ട്;

(ഡി)ഇവരുപയോഗിക്കുന്ന ജലസ്രോതസ്സിന്റെ ശുദ്ധി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*230

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യ പദ്ധതികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, വി. പി. സജീന്ദ്രന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും

വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസാനുകൂല്യ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക പിന്നോക്ക ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നതിനേക്കാള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

*231

സര്‍ക്കാരാശുപത്രികളിലെ രോഗ പരിശോധനാ സംവിധാനം

ശ്രീ. സി.എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി.യു കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും രക്ത പരിശോധനയ്ക്കും മറ്റു പരിശോധനകള്‍ക്കും വ്യാപകമായി രോഗികളെ സ്വകാര്യ ലാബിലേക്ക് വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സി കളിലും രക്ത പരിശോധനയും മറ്റു പരിശോധനകളും നടത്തുന്നതിനുള്ള സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ ?

*232

സ്വയംപര്യാപ്ത പട്ടികജാതി കോളനി പദ്ധതി

ശ്രീ. ജി.സുധാകരന്‍

,, കെ.രാധാകൃഷ്ണന്‍

ശ്രീമതി കെ.കെ.ലതിക

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സ്വയംപര്യാപ്ത പട്ടികജാതി കോളനി പദ്ധതി വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞവര്‍ഷം ഇതിനായി ചെലവഴിച്ച തുക എത്രയെന്നറിയിക്കാമോ; പദ്ധതി ലക്ഷ്യം നേടിയതായി കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

*233

സുരക്ഷാ ഓഡിറ്റിങ്

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാന്വല്‍ തയ്യാറാക്കുന്ന നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)നിലവില്‍ തയ്യാറാക്കിയിട്ടുള്ള സുരക്ഷാ മാന്വലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള തീരുമാനം എന്നാണ് എടുത്തത്; ഇത് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ഡി)സുരക്ഷാ ഓഡിറ്റിംഗിനു യോഗ്യരായ ഏജന്‍സികളെ നിശ്ചയിക്കുവാന്‍ സാധിച്ചുവോ; എങ്കില്‍ ഏജന്‍സികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

*234

കുടിവെള്ള ടാങ്കറുകള്‍ക്ക് ഭക്ഷ്യസുരക്ഷാലൈസന്‍സ്

ശ്രീ. എസ്. ശര്‍മ്മ

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. വി. ശിവന്‍കുട്ടി

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടിവെള്ള ടാങ്കറുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിച്ച് ഉത്തരവായിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ടാങ്കറുകള്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും സംവിധാനം ആവിഷ്കരിച്ചിട്ടുണ്ടോ;

(സി)ടാങ്കറുകള്‍ നദികളില്‍ നിന്നും കിണറുകളില്‍ നിന്നും ഒരു പരിശോധനയും കൂടാതെ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കുടിവെള്ള വിതരണത്തിലേര്‍പ്പെട്ടിട്ടുള്ള ടാങ്കറുകളെല്ലാം ഭക്ഷ്യസുരക്ഷാനിയമപ്രകാരം ലൈസന്‍സ് എടുത്തിട്ടുള്ളവയാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

()ശുചിത്വമില്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ച് വിതരണം ചെയ്തതിന്റെ പേരില്‍ ഏതെങ്കിലും കുടിവെള്ള വിതരണക്കാര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*235

ജാലകം

ശ്രീ. ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് എംപ്ളോയ്മെന്റ് പ്രോഗ്രാം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആന്റ് യൂത്ത് സര്‍വ്വീസസ് (ജാലകം) ആരംഭിക്കുവാന്‍ യുവജനക്ഷേമബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*236

സെക്യൂരിറ്റി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീ.ജോസ് തെറ്റയില്‍

,, മാത്യു.റ്റി.തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ.സി.കെ.നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ വിവിധ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ജിവനക്കാരുടെ നിലവിലെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അവരുടെ സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച നിലവിലെ വിശദാംശം ലഭ്യമാക്കാമോ;

(സി)സെക്യൂരിറ്റി ജീവനക്കാരുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിനും അവരുടെ സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും ഒരു കമ്മീഷനെയൊ കമ്മറ്റിയെയോ നിയോഗിക്കുന്നതിന് തയ്യാറാകുമോ?

*237

ഡാം സുരക്ഷാ അതോറിറ്റിയുടെ ശുപാര്‍ശകള്‍

ശ്രീ. ബി. ഡി. ദേവസ്സി

,, കോടിയേരി ബാലകൃഷ്ണന്‍

,, പി.റ്റി. . റഹീം

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും സുരക്ഷാനിരീക്ഷണം കാര്യക്ഷമമാക്കുന്നതിനും ഡാം സുരക്ഷാ അതോറിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കേരളത്തിലെ ഡാമുകളില്‍ “സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് & സ്റഡീസ്” (സെസ്സ്) ഭൂകമ്പ സാധ്യതാ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ; സെസ്സിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(സി)ഭൂമികുലുക്കം പഠിക്കുന്നതിനായി ഏതെല്ലാം ഡാമുകളിലാണ് “സ്ട്രോങ്ങ് മോഷന്‍ ആക്സിലോഗ്രാഫ്“ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏതെല്ലാം ഇനത്തില്‍ എന്തു തുക തന്നാണ്ടില്‍ വകയിരുത്തിയിരുന്നു; പ്രസ്തുത ഇനങ്ങളില്‍ ചെലവഴിച്ചതെത്രയെന്നറിയിക്കുമോ ?

*238

നദീജലത്തിലെ ഫീക്കല്‍ കോളിഫോം ബാക്ടീരിയ

ശ്രീ. പി. ഉബൈദുള്ള

,, എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നദീജലത്തില്‍ ഫീക്കല്‍ കോളിഫോമുകളുടെ അളവ് വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നദീജലത്തെ അത്തരം മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(സി)സ്വീവേജ് മാലിന്യം നദികളിലെത്തുന്നത് തടയാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമോ?

*239

ഭൂഗര്‍ഭജലനിരപ്പ് അപകടകരമായ അളവില്‍ താഴുന്നതായുള്ള പഠനറിപ്പോര്‍ട്ട്

ശ്രീ. എസ്. രാജേന്ദ്രന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ജെയിംസ് മാത്യു

,, പി.റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ അളവില്‍ താഴുന്നതായുള്ള കേരള ശാസ്ത്ര സാങ്കേതിക കൌണ്‍സിലിന്റെ പഠനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ഭൂഗര്‍ഭ ജലത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന് അസ്ഥിരോഗം, ആമാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടുപ്രകാരം ഏറ്റവും കൂടുതല്‍ പ്രശ്നബാധിതമായ ചിറ്റൂര്‍ബ്ളോക്കില്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ കാരണമെന്തെന്നും എന്ത് തുടര്‍നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കുമോ?

*240

വിജ്ഞാന്‍ വാടികള്‍

ശ്രീ. വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിജ്ഞാന്‍ വാടികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)എല്ലാ പഞ്ചായത്തിലും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ള വിജ്ഞാന്‍ വാടികളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(സി)ഇതിനകം എത്ര പഞ്ചായത്തുകളില്‍ വിജ്ഞാന്‍ വാടികള്‍ സ്ഥാപിച്ചു കഴിഞ്ഞു;

(ഡി)സ്ഥാപിച്ചവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

()എങ്കില്‍ നിലവിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

 

Short Notice Question

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.