UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3821

ജയകൃഷ്ണന്‍ വധക്കേസില്‍ സംസ്ഥാന പോലീസിന്റെ പുന:രന്വേഷണം

ശ്രീ. ജെയിംസ് മാത്യു

()സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച ജയകൃഷ്ണന്‍ വധക്കേസില്‍ സംസ്ഥാന പോലീസിന്റെ പുന:രന്വേഷണം നടക്കുന്നുണ്ടോ;

(ബി)പുന:രന്വേഷണത്തിനനുകൂലമായ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഈ നിയമോപദേശം ആരില്‍ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ; പകര്‍പ്പ് സഭയുടെ മേശപ്പുറത്തു വയ്ക്കാമോ ?

3822

ടാക്സി ഡ്രൈവര്‍ കൊലചെയ്യപ്പെട്ട സംഭവം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര ചെട്ടിത്തെരുവ് ആലയ്ക്കപ്പറമ്പില്‍ മൂത്തുത്തമകന്‍ ടാക്സി ഡ്രൈവര്‍ രഘു 2012 ഡിസംബര്‍ 7ന് പാലക്കാട് ജില്ലയില്‍ നെല്ലായിപാലത്തിനു സമീപം കൊലചെയ്യപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടോ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

()കൊലപാതകകേസ്സിലെ പ്രധാന പ്രതിയെ ഉള്‍പ്പെടെയുളളവരെ ഇനിയും പിടികൂടേണ്ടതായിട്ടുണ്ടോ;

(എഫ്)പ്രസ്തുത പ്രതികളെ മുഴുവന്‍ അറസ്റു ചെയ്യുവാനും കാലതാമസം കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കി നിയമത്തിനു മുമ്പിലെത്തിക്കുവാനും നടപടി സ്വീകരിക്കുമോ?

3823

നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം

ശ്രീ. ജെയിംസ് മാത്യു

()പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നാല്‍പ്പടി വാസു വധക്കേസില്‍ ബന്ധുക്കളുടെ നിവേദനം ലഭിച്ചാല്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പു മന്ത്രി പ്രസ്താവന നടത്തിയിരുന്നോ;

(ബി)ഈ ആവശ്യം ഉന്നയിച്ച് നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിയിയ്ക്ക് നിവേദനം നല്‍കിയിരുന്നോ;

(സി)ഇതേത്തുടര്‍ന്ന് ഈ കേസ് പുന:രന്വേഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പുനരന്വേഷണം നടത്താത്തത് എന്ന് വ്യക്തമാക്കുമോ;

()പുനരന്വേഷണത്തിനെതിരായ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(എഫ്)എങ്കില്‍ ആരാണ് ഈ നിയമോപദേശം നല്‍കിയതെന്ന് വ്യക്തമാക്കുമോ?

3824

പണിമുടക്കുമായി ബന്ധപ്പെട്ട മര്‍ദ്ദനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് ജീവനക്കാരെയും സമരസഹായ സമിതി പ്രവര്‍ത്തകരെയും വിവിധ കേന്ദ്രങ്ങളില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഏതെല്ലാം കേന്ദ്രങ്ങളില്‍ എത്ര പേരെയാണ് പോലീസ് മര്‍ദ്ദിച്ചതെന്ന് വിശദമാക്കാമോ;

(സി)പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്താകെ എത്ര കേസ്സുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ;

(ഡി)മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഏതെങ്കിലും പോലീസുദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ ?

3825

കസ്റഡി മര്‍ദ്ദനം

ശ്രീ. . പി. ജയരാജന്‍

'' ബാബു എം. പാലിശ്ശേരി

'' സാജു പോള്‍

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()പോലീസ് അന്വേഷണങ്ങളുടെ ഭാഗമായി കസ്റഡിയില്‍ എടുക്കുന്നവരെ മര്‍ദ്ദിക്കുന്നത് ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പോലീസ് കസ്റഡിയില്‍ ഭീകരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായതു സംബന്ധിച്ച പരാതികള്‍ ഉണ്ടായിട്ടുണ്ടോ; നിലവിലുള്ള എത്ര കേസുകളില്‍ ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രാകൃതമായ മൂന്നാംമുറകളും മറ്റും പ്രയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണനിയമത്തിന്റെ സംരക്ഷണം നല്‍കുന്നുണ്ടോ;

(ഡി)പോലീസ് കസ്റഡിയില്‍ മരണമോ പരിക്കോ സംഭവിച്ച എത്ര കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ട്?

3826

സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മര്‍ദ്ദനം

ശ്രീ. കെ.സുരേഷ് കുറുപ്പ്

,, ബി. സത്യന്‍

,, വി.ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത് റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതേക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുകയുണ്ടായോ; അവര്‍ ആരൊക്കെയായിരുന്നു; ആക്രമണത്തില്‍ ഏതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റുകയുണ്ടായി?

3827

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്

ശ്രീ. എം. . ബേബി

,, . കെ. ബാലന്‍

,, വി. ശിവന്‍കുട്ടി

,, . പ്രദീപ് കുമാര്‍

()മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളമൊഴികളിലൂടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുക്കുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്;

(ബി)കേരളത്തില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണ്ണാടക പോലീസ് എടുത്ത കേസ് റന്താണെന്നറിയുമോ; ഈ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതായി അറിവുണ്ടോ;

(സി)ഈ കേസിനെതിരെ പത്രപ്രവര്‍ത്തക യൂണിയനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

3828

വളഞ്ഞനടക്കാവ് ലക്ഷം വീട് കോളനി ആക്രമണം സംബന്ധിച്ച കേസ്

ശ്രീ. സി.കെ.സദാശിവന്‍

()കായംകുളം മണ്ഡലത്തിലെ ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തില്‍ വളഞ്ഞനടക്കാവ് ലക്ഷംവീട് കോളനിയില്‍ ജനുവരി 13, ഫെബ്രുവരി 2 എന്നീ തീയതികളില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ മാരകായുധങ്ങളുമായി കോളനി നിവാസികളെ ഭീഷണിപ്പെടുത്തുകയും പ്രസ്തുത കോളനിയിലെ ശ്രീമതി പുഷ്പവല്ലി, മരുമകന്‍ അജിഭവനത്തില്‍ ഷിജു എന്നിവരെ ആക്രമിക്കുകയും, വീട് തല്ലിതകര്‍ക്കുകയും, പ്രസ്തുത കോളനിയിലെ താമസക്കാരനായ ശ്രീജിയുടെ ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കുറ്റക്കാരായ പ്രതികളെ കണ്ടെത്തിയിട്ടുണ്ടോ; കേസിന്റെ നിലവിലുളള അവസ്ഥ വിശദമാക്കാമോ?

T3829

പട്ടികജാതിക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പട്ടികജാതിക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ?

3830

ഉണ്യാല്‍ മുസ്ളീം പള്ളിക്കുനേരെ അക്രമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മലപ്പുറം ജില്ലയിലെ താനൂര്‍ പോലീസ് സ്റേഷന്റെ പരിധിയില്‍പ്പെട്ട ഉണ്യാല്‍ മുസ്ളീം പള്ളിക്കുനേരെ സി.പി.എമ്മുകാര്‍ അക്രമമഴിച്ചുവിട്ടിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് അന്നത്തെ ആഭ്യന്തര വകുപ്പുമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ ഇതുവരെ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(ഡി)മതിയായ നടപടിയുണ്ടായിട്ടില്ലെങ്കില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ?

3831

വൃദ്ധദമ്പതികള്‍ കഴിയുന്ന വീടുകളില്‍ അക്രമം

ശ്രീ. എം. ഉമ്മര്‍

'' എന്‍. ഷംസുദ്ദീന്‍

'' വി.എം. ഉമ്മര്‍ മാസ്റര്‍

()സാമ്പത്തിക ഭദ്രതയുള്ള വൃദ്ധരായ ദമ്പതികള്‍ മാത്രം കഴിയുന്ന വീടുകളില്‍ കവര്‍ച്ച, കൊലപാതകം എന്നിവ സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് ഫലപ്രദമായ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)വൃദ്ധ ദമ്പതികളുടെ സംരക്ഷണത്തിനായി പെയ്ഡ് ഓള്‍ഡ് ഏജ് ഹോമുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

3832

കാസര്‍ഗോഡ് നെല്ലിക്കുന്ന് പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് നെല്ലിക്കുന്ന് പ്രദേശത്ത് 2013 ജനുവരി 13 ഞായറാഴ്ച മുതല്‍ സ്കൂട്ടറുകള്‍ കത്തിക്കുകയും വീടുകള്‍ക്ക് കല്ലെറിയുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നെല്ലിക്കുന്ന് കടപ്പുറത്ത് തുടക്കം കുറിക്കുന്ന നിസ്സാര സംഭവങ്ങളാണു തുടര്‍ന്ന് വര്‍ഗീയസംഘര്‍ഷമായി മാറുന്നത് എന്നകാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ;

(സി)മുമ്പ് എത്ര തവണ ഈ കടപ്പുറത്ത് ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ; പ്രസ്തുത സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പ്രതികളുണ്ട് ; വിശദമാക്കുമോ;

(ഡി)നിരന്തരം സംഘര്‍ഷം ഉണ്ടാകുന്ന നെല്ലിക്കുന്ന് കടപ്പുറത്ത് സ്ഥിരം പോലീസ് പിക്കറ്റോ എയ്ഡ് പോസ്റോ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ?

3833

കാസര്‍ഗോഡ് ജില്ലയില്‍ ക്രമസമാധാന പാലനത്തിനായി പ്രത്യേക പോലീസ് സംവിധാനം

ശ്രീ. പി. റ്റി. . റഹീം

)കാസര്‍ഗോഡ് ജില്ലയില്‍ ക്രമസമാധാന പാലനത്തിനായി പ്രത്യേക പോലീസ് സംവിധാനം നിലവിലുണ്ടോ;

(ബി)ഇതിനായി പ്രത്യേക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ ;

(സി)ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരണങ്ങളും പൊതുയോഗങ്ങളും നടത്തുമ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യം നിലവിലുണ്ടോ ; വിശദമാക്കുമോ ?

3834

രഘുചന്ദ്രനെ വീടുകയറി അക്രമിച്ച സംഭവം

ശ്രീ. സി. കെ. സദാശിവന്‍

()ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ ഭരണികാവ് ഗ്രാമപഞ്ചായത്തില്‍ തെക്കേമങ്കുഴി കൈതവന കിഴക്കതില്‍ ലക്ഷ്മീനിവാസില്‍ ശ്രീ. രഘുചന്ദ്രനെ 2012 നവംബര്‍ 6-ാം തീയതി രാത്രി 12.45 ന് 4 അംഗ മുഖമൂടി സംഘം പ്രസ്തുത ആളിന്റെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ മുന്‍വാതില്‍ ചവിട്ടിതുറന്ന് അമ്മയുടേയും, ഭാര്യയുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മുന്നിലിട്ട് മാരകമായി നിരവധി തവണ വെട്ടി മുറിവേല്‍പ്പിക്കുകയും, ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ കണ്ടെത്തിയിട്ടുണ്ടോ;

(സി)നിലവില്‍ ഈ കേസിന്റെ അവസ്ഥ വിശദമാക്കാമോ;

(ഡി)ആക്രമണത്തിനിരയായ രഘുചന്ദ്രന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമോ?

3835

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീമതി കെ. എസ്. സലീഖ

()2012 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എത്രപരാതികള്‍ പോലീസ് വകുപ്പിന് ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ലഭിച്ച പരാതികളില്‍ കൂടുതലും ഏതു വിഷയങ്ങളെ സംബന്ധിച്ചിള്ളതാണ്; വിശദമാക്കുമോ;

(സി)പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് പ്രസ്തുത കാലയളവിനുള്ളില്‍ എത്ര പരാതികള്‍ കൈമാറി; വ്യക്തമാക്കാമോ;

(ഡി)എപ്രകാരമുള്ള പരാതികളാണ് ഹൈടെക് സെല്ലിലേക്ക് കൈമാറുന്നത്; വിശദമാക്കുമോ;

()ഈ കാലയളവിനുള്ളില്‍ എത്ര പരാതികളിന്മേല്‍ കേസെടുത്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു; വിശദമാക്കുമോ?

3836

ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം

ശ്രീമതി കെ. എസ്. സലീഖ

()ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം വൈകുന്നത് സംബന്ധിച്ച് 2013 ഫെബ്രുവരി 5 ന് വിജിലന്‍സ് വകുപ്പിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി രൂക്ഷ വിമര്‍ശനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ബി)എങ്കില്‍ പ്രസ്തുത കേസ്സില്‍ ആരൊക്കെ നിലവില്‍ പ്രതികളെന്നും ഇതില്‍ എത്രപേര്‍ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഉണ്ടെന്നും എത്ര കോടി രൂപയുടെ അഴിമതി സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി)വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ നല്‍കാനാണ് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത കേസ്സ് എത്ര വര്‍ഷമായി നടക്കുന്നു; കേസ്സ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ആരാണ്; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയ അവസരങ്ങളിലെല്ലാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൂടുതല്‍ സമയം ആവശ്യപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ സമീപനമാണോ കോടതിയെ പ്രകോപിപ്പിക്കാന്‍ കാരണമായത്; വ്യക്തമാക്കുമോ;

()പ്രസ്തുത കേസ്സ് അടിയന്തിരമായി തീര്‍പ്പാക്കി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

3837

അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ക്രഷറുകള്‍ക്കും പാറമടകള്‍ക്കും എതിരായ ജനകീയ സമരം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ക്രഷറുകള്‍ക്കും പാറമടകള്‍ക്കും എതിരായ ജനകീയ സമരത്തിന്റെ മറവില്‍ 28/1/2013 ല്‍ അയ്യമ്പുഴ പോലീസ് സ്റേഷനില്‍ നടന്ന അക്രമസംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പോലീസ് സ്റേഷനില്‍ നടത്തിയ അക്രമസംഭവത്തെ കുറിച്ചുള്ള സബ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ ?

3838

ശ്രീ. കെ. സുധാകരന്‍ എം.പി ക്കെതിരെയുള്ള അന്വേഷണം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് ശ്രീ. കെ. സുധാകന്‍ എം.പി പൊതുവേദിയില്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍, തങ്ങള്‍ അന്വേഷണം നടത്തുന്നില്ലെന്ന സി.ബി.ഐ യുടെ കത്ത് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; അതിന്റ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ബി)സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍, സംസ്ഥാനത്തെ കേസ് എഴുതി തള്ളണമെന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ പോലീസ് ആവശ്യപ്പെടുകയുണ്ടായോ; പോലീസ് ആവശ്യം കോടതിയില്‍ സമര്‍പ്പിച്ചത് എപ്പോഴാണ്; കേരള ഗവണ്‍മെന്റിന് സി.ബി.ഐ യുടെ കത്ത് ലഭിച്ചത് എപ്പോഴാണ്; വിശദാംശം ലഭ്യമാക്കുമോ ?

3839

ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് - പോലീസ് കേസുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

()ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്യപ്പെട്ട പോലീസ് കേസ്സുകള്‍ സംബന്ധിച്ച് ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി)ഏതെല്ലാം കേസില്‍ എത്ര സഹകാരികളുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട് ?

3840

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ അഴിമതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സി. കൃഷ്ണന്‍

,, റ്റി. വി. രാജേഷ്

()സര്‍ക്കാരുമായുളള കരാര്‍ ഉപേക്ഷിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് സീറ്റ് കച്ചവടം വഴി അഴിമതി നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി)ആരോഗ്യ സര്‍വ്വകലാശാലയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായ ഗുരുതരമായ ക്രമക്കേടുകള്‍ സംബന്ധിച്ച് പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ടോ; വിശദമാക്കുമോ;

(സി)കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍കോളേജിലും പാലക്കാട് ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജിലും, കരാറില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ട് യോഗ്യതാ ലിസ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മെഡിക്കല്‍ പ്രവേശനം നടത്തിക്കൊണ്ട് എത്ര കോടി രൂപയുടെ അഴിമതി നടത്തിയതായിട്ടാണ് പോലീസ് അന്വേഷണത്തില്‍ വെളിവായിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും മുഹമ്മദ് കമ്മറ്റിയ്ക്ക് വ്യാജരേഖ നല്‍കികൊണ്ട് വിദ്യാര്‍ത്ഥി പ്രവേശനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച അന്വേഷണം ഏതുവരെയായി?

3841

നൂറനാട് പുലിമേല്‍ കുമ്പിളൂര്‍ വീട്ടില്‍ ഷാജിക്ക് പോലീസ് സംരക്ഷണം

ശ്രീ. ആര്‍.രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് പുലിമേല്‍ കുമ്പിളൂര്‍ വീട്ടില്‍ ഷാജിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, ഇതിന്റെ കാരണം വിശദമാക്കാമോ;

(ബി)പ്രസ്തുത വ്യക്തി നൂറനാട് പോലീസ് സ്റേഷനില്‍ 2006 ന് ശേഷം കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പരാതികളില്‍ രേഖപ്പെടുത്തിയ സാക്ഷികള്‍ ആരൊക്കെ; ഓരോ കേസിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഓരോ കേസിലും സാക്ഷികളായി ചേര്‍ത്തിരിക്കുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത വ്യക്തിക്കെതിരെ 2013 ല്‍ തിരുവനന്തപുരം പൂജപ്പുര സ്റേഷനില്‍ പീഢനക്കേസില്‍ പ്രതിയാക്കി കേസെടുത്തിട്ടുണ്ടോ;

()പ്രസ്തുത കേസ് നിലനില്‍ക്കുമ്പോഴും ഇയാള്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇത് പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത കേസില്‍ ഷാജിയെ നൂറനാട് സ്റേഷന്‍ അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരം ലഭ്യമായിട്ടും നൂറനാട് പോലീസ് അറസ്റ് ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)പ്രസ്തുത വ്യക്തി കൊടുത്ത പരാതിയില്‍ സാക്ഷികളായി സൂചിപ്പിച്ചിരിക്കുന്നവരില്‍ ചിലര്‍ കുറ്റം നടന്നു എന്ന് പറയുന്ന ദിവസം വിദേശത്താണെന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, അടിയന്തിരമായി പരിശോധിക്കുമോ?

3842

ആത്മഹത്യചെയ്ത പോലീസുകാരുടെ എണ്ണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തെന്ന് വെളിപ്പെടുത്താമോ;

(ബി)ആത്മഹത്യചെയ്തവരുടെ പേരുവിവരങ്ങള്‍ വിശദമാക്കാമോ;

(സി)ഈ കാലയളവില്‍ ക്രിമിനല്‍, ഗുണ്ടാ, മാഫിയാ സംഘങ്ങളുടെ ആക്രമണത്തിനു വിധേയമായി എത്ര പോലീസുദ്യോഗസ്ഥര്‍ മരണപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

3843

കേരള സിവില്‍ പോലീസ് കേഡര്‍

ശ്രീ. വി. ശശി

ജില്ലാ സായുധസേനയില്‍ ഇന്‍സ്പെക്ടര്‍ മുതല്‍ കമാണ്ടന്റ് വരെയുള്ള ഉദ്യോഗസ്ഥരുടെ ഇന്റഗ്രേഷന്‍ സമയബന്ധിതമായി എപ്പോള്‍ നടപ്പിലാക്കുമെന്ന് അറിയിക്കുമോ?

3844

പോത്തന്‍കോട് പോലീസ് സ്റേഷന്‍

ശ്രീ. പാലോട് രവി

()പോത്തന്‍കോട് പോലീസ് സ്റേഷനിലെ നിലവിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം എത്രയാണ്;

(ബി)ശാന്തിഗിരി ആശ്രമം ഉള്‍പ്പെടെ പ്രധാനസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തുള്ള പോത്തന്‍കോട് പോലീസ് സ്റേഷനിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(സി)ഇതിന്മേല്‍ പോലീസ് വകുപ്പില്‍ നിന്നും എന്തെങ്കിലും ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, എന്നാണു ലഭിച്ചത്; എന്തു നടപടി സ്വീകരിച്ചു;

(ഡി)പോത്തന്‍കോട് കേന്ദ്രമായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു;

()2013-14 സാമ്പത്തികവര്‍ഷം പോത്തന്‍കോട് കേന്ദ്രമാക്കി ഒരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

3845

പോലീസ് സ്റേഷന്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പുതിയ പോലീസ് സ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)അവയുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(സി)പുതുതായി പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

3846

കൊണ്ടോട്ടി പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റേഷന്‍ ഓഫീസുകള്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ ഇപ്പോള്‍ ഏതെല്ലാം സ്റേഷന്‍ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്;

(ബി)ഇവിടെ പുതുതായി എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നു;

(സി)ട്രാഫിക്ക് യൂണിറ്റിന് പുതിയ കെട്ടിടവും, സ്ത്രീകളടക്കമുള്ള പരാതിക്കാര്‍ക്ക് നിര്‍ഭയമായി സ്റേഷനില്‍ പ്രവേശിക്കുന്നതിന് സ്ത്രീ സൌഹൃദ ഫ്രണ്ട് ഓഫീസ് സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തുമോ ?

3847

നെടുമങ്ങാട് പോലീസ് സ്റേഷന്‍

ശ്രീ. പാലോട് രവി

()നെടുമങ്ങാട് പോലീസ് സ്റേഷന് സ്വന്തമായി കെട്ടിടം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡി.വൈ.എസ്.പി എന്നീ ആഫീസുകള്‍ക്കും സ്വന്തമായി കെട്ടിടം ഇല്ലാത്തത് ശ്രദ്ധയില്‍ ഉണ്ടോ ;

(സി)പ്രസ്തുത ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

()പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ?

3848

കേരള പോലീസ് ടെലികമ്മ്യൂണിക്കേഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

()കേരള പോലീസ് ടെലികമ്മ്യൂണിക്കേഷന് ഒരു ജില്ലയില്‍ അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുമോ ;

(ബി)കൊല്ലം, റൂറല്‍ ജില്ലയില്‍ പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റ് അനുവദിച്ചിട്ടില്ലാ എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)റൂറല്‍ ജില്ലയില്‍ പ്രസ്തുത യൂണിറ്റ് ആരംഭിക്കുന്നതിനും ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് പ്രസ്തുത യൂണിറ്റിന്റെ ചുമതല നല്‍കാനും നടപടി സ്വീകരിക്കുമോ ?

3849

പുതുതായി നിയമിക്കുന്ന വിക്ടിം ലെയ്സണ്‍ ഓഫീസര്‍മാര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് കേസന്വേഷണത്തിനായി പുതുതായി എത്ര വിക്ടിം ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)സ്ത്രീകള്‍ പ്രതികളായ സ്ത്രീപീഡന കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരായി വനിത വി.എല്‍.. മാരെ നിയമിക്കുന്ന കാര്യംപരിഗണിക്കുമോ ?

3850

പോലീസ് വകുപ്പില്‍ സ്പോര്‍ട്സ് ക്വാട്ടാ നിയമനം

ഡോ. കെ.ടി. ജലീല്‍

()2010-11 വര്‍ഷം സംസ്ഥാന പോലീസില്‍ സ്പോര്‍ട്സ് ക്വാട്ടാ നിയമനങ്ങള്‍ പ്രകാരം എത്ര കായികതാരങ്ങളെ നിയമിക്കുകയുണ്ടായി; വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കായികതാരങ്ങളെ പോലീസില്‍ നിയമിക്കുകയുണ്ടായിയെന്ന്; അറിയിക്കുമോ?

3851

പോലീസ് വകുപ്പില്‍ കായികതാരങ്ങള്‍ക്ക് നിയമനം

ശ്രീ. എസ്.ശര്‍മ്മ

()പോലീസ് വകുപ്പില്‍ കായിക താരങ്ങള്‍ക്ക് ഏതെല്ലാം തസ്തികകളില്‍ നിയമനം നടത്താറുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം കായിക ഇനങ്ങളില്‍ പങ്കെടുത്തവരെയാണ് നിയമനത്തിനായി പരിഗണിക്കുന്നതെന്നും ഇതിനുളള മാനദണ്ഡമെന്തെന്നും വ്യക്തമാക്കാമോ;

(സി)കായിക ഇനമായ ഹോക്കി മത്സരയിനങ്ങളില്‍ പങ്കെടുത്തവരെ മികവിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ഡി)ഇല്ലെങ്കില്‍, ജില്ലാ സംസ്ഥാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് തെളിയിച്ച ഹോക്കി കളിക്കാര്‍ക്ക്, പോലീസ് വകുപ്പില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3852

ഹോം ഗാര്‍ഡുകളുടെ സേവനം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഹോം ഗാര്‍ഡുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)ഉണ്ടെങ്കില്‍, സംസ്ഥാനത്ത് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ഹോം ഗാര്‍ഡുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)ഇത്തരത്തില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് എന്തെല്ലാം യോഗ്യതകള്‍ പരിഗണിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;

(ഡി)ഇവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള യൂണിഫോം സംവിധാനം എന്തെല്ലാമാണ്;

()ഹോം ഗാര്‍ഡുകളുടെ വേതന വ്യവസ്ഥയെകുറിച്ചുള്ള വിശദാംശം നല്‍കുമോ?

3853

ആംഡ് ബറ്റാലിയനുകള്‍

ശ്രീ. ബി. സത്യന്‍

()ആംഡ് ബറ്റാലിയനുകളില്‍ ആകെ എത്ര ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് ബറ്റാലിയന്‍ തിരിച്ച് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)എയര്‍പോര്‍ട്ട് എമിഗ്രേഷനുകള്‍, ഇന്റലിജന്‍സ് ബ്യൂറോ ഏറ്റെടുത്തപ്പോള്‍ പുറത്താകുന്ന ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരെ എവിടെ പോസ്റ് ചെയ്യുവാനാണ് തീരുമാനിച്ചിട്ടുളളത്; വിശദമാക്കാമോ?

3854

പോലീസ് കോണ്‍സ്റബില്‍ തസ്തികയുടെ പുനര്‍നാമകരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പോലീസ് കോണ്‍സ്റബിള്‍ തസ്തികയുടെ പേര് സിവില്‍ പോലീസ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവിറങ്ങിയത് എപ്പോഴാണെന്നും പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

(ബി)പോലീസുകാരൂടെ പേരിന് പകരം നമ്പര്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)പോലീസുകാരുടെ ഓഫീസ് സംബന്ധമായ എല്ലാ രേഖകളിലും പേരിന് പകരം നമ്പര്‍ ഉപയോഗിച്ചുവരുന്നുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, ഇത് ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3855

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളുടെ എണ്ണം

ശ്രീ. വി. ശിവന്‍കുട്ടി

()കേരള പോലീസ് ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകളാണ് ഇപ്പോള്‍ ഉള്ളത്;

(ബി)പ്രസ്തുത തസ്തികകള്‍ എന്നു മുതലാണ് നിലവില്‍ വന്നത് എന്നു വ്യക്തമാക്കുമോ ;

(സി)പ്രസ്തുത തസ്തികകളില്‍ സബ്ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കി നിയമിക്കുന്നതില്‍ ഉണ്ടായ കാലതാമസത്തിനു കാരണം എന്താണെന്നു വിശദമാക്കുമോ;

(ഡി)പ്രസ്തുത തസ്തികകളിലേക്ക് എസ്..മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി എന്നത്തേയ്ക്ക് നിയമിക്കാനാകും എന്നു വ്യക്തമാക്കുമോ ;

()സി.. മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനപാലനരംഗത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3856

ഒഴിഞ്ഞുകിടക്കുന്ന സി.ഐ തസ്തികകള്‍

ശ്രീ. കെ.കെ.നാരായണന്‍

()സംസ്ഥാനത്ത് സി.ഐ മാരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തസ്തികകളില്‍ നിയമനം വൈകിപ്പിക്കുന്നതിനുളള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)നിലവിലുളള പ്രമോഷന്‍ ലിസ്റില്‍ ആരെല്ലാമുണ്ടെന്ന് സീനിയോറിറ്റി അനുസരിച്ച് വിശദമാക്കാമോ?

3857

ഡി.ജി.പിയുടെ 3/2011 ലെ സര്‍ക്കുലര്‍ പ്രകാരമുള്ള നിര്‍ദ്ദേശം

ശ്രീ.. പ്രദീപ്കുമാര്‍

() കേരള സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ 3/2011 ലെ സര്‍ക്കുലര്‍ പ്രകാരം സിവില്‍ പോലീസ് കേഡര്‍ ഓപ്ഷന്‍ നല്‍കിയ പോലീസ് കോണ്‍സ്റബിള്‍മാരും ഹെഡ് കോണ്‍സ്റബിള്‍മാരും നിലവിലുള്ള ജനറല്‍ എക്സിക്യൂട്ടീവിന്റെ യൂണിഫോം ധരിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍, അതിനുള്ള കാരണം വിശദമാക്കുമോ?

3858

സിവില്‍ പോലീസിലേക്ക് മാറ്റി നിയമനം

ശ്രീ. . പ്രദീപ്കുമാര്‍

()കേരള സിവില്‍ പോലീസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് രൂപീകരിച്ചതിനു ശേഷം സിവില്‍ പോലീസിലേക്ക് എത്ര പേരില്‍ നിന്നും ഓപ്ഷനുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓപ്ഷന്‍ നല്‍കിയവരില്‍ നിന്നും എത്രപേരെയാണ് സിവില്‍ പോലീസിലേക്ക് മാറ്റി നിയമിച്ചതെന്നും ഇവര്‍ ഏതു ജില്ലയില്‍പ്പെട്ടവരാണെന്നും വിശദമാക്കുമോ?

3859

ട്രയിനിംഗ് പിരീഡ് സര്‍വ്വീസായി പരിഗണിക്കല്‍

ശ്രീ.കെ. അജിത്

()പോലീസ് സേനയില്‍ ട്രെയിനിംഗ് പീരിഡ് സര്‍വ്വീസായി പരിഗണിച്ച് ഇറക്കിയ G.O(Ms)185/2011/ Home തീയതി 22.08.2011 എന്ന ഉത്തരവ് അനുസരിച്ച് 2008 നു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് ഇന്‍ക്രിമെന്റും മറ്റാനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, ഇത്തരക്കാര്‍ക്കു കൂടി ഈ ആനുകൂല്യം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍, എന്നത്തേയ്ക്കു നല്‍കാന്‍

കഴിയുമെന്നു വ്യക്തമാക്കുമോ;

(ബി)സര്‍വ്വീസിലുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് ഈ ഉത്തരവു പ്രകാരം ലഭിക്കുന്ന ആനുകൂല്യം സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കു കൂടി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍, അതിനുള്ള നടപടികള്‍ ഏതുവരെയായിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ?

3860

ആംഡ് റിസര്‍വ്വ്, ലോക്കല്‍ പോലീസ് ഇന്റഗ്രേഷന്‍

ശ്രീ. എന്‍.ഷംസുദ്ദീന്‍

()ആംഡ് റിസര്‍വ്വ്, ലോക്കല്‍ പോലീസ് ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട് G.O(P) No.268/2010/Home dated 10.12.2010 പ്രകാരം പുറപ്പെടുവിച്ചിട്ടുളള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ ആയിട്ടുണ്ടോ;

(ബി)പ്രാബ്യത്തില്‍ ആയിട്ടുണ്ടെങ്കില്‍ എ.ആര്‍ ക്യാമ്പുകളില്‍ വില്ലിംഗ്നസ് കൊടുത്ത് ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന എത്ര എച്ച്.സി, .എസ്., എസ്.ഐ മാര്‍ ഇത് പ്രകാരം നാളിതുവരെ ലോക്കല്‍ സ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ടുണ്ട്;

(സി)മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവിലെ സീരിയല്‍ നമ്പര്‍ ഢക() പറഞ്ഞിട്ടുളളത് പ്രകാരം പ്രസ്തുത സേനാംഗങ്ങള്‍ക്ക് അവര്‍ അവരുടെ ബാച്ചിലെ സേനാംഗങ്ങള്‍ക്കൊപ്പം ലോക്കല്‍ സ്റേഷനുകളിലേക്ക് മുന്‍പ് പോകുമായിരുന്നെങ്കില്‍ കിട്ടുമായിരുന്ന സീനിയോറിറ്റി നല്‍കിയിട്ടുണ്ടോ;

(ഡി)അപ്രകാരം സീനിയോറിറ്റി നല്‍കിയിട്ടുണ്ടെങ്കില്‍ തന്റെ ബാച്ചിലെ സേനാംഗങ്ങളെപ്പോലെ ഗ്രേഡ് എച്ച്.സി, എച്ച്.സി റാങ്കുകള്‍ ലഭിക്കുന്നതിന് യോഗ്യതയുളള 16 മുതല്‍ 22 വര്‍ഷം വരെ സര്‍വ്വീസുളള സേനാംഗങ്ങളെ എച്ച്.സി ടെസ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ?

3861

ആലപ്പുഴ ജില്ലയിലെ ടൂറിസം പോലീസ് തസ്തികയിലെ ഒഴിവുകള്‍

ശ്രീ. തോമസ് ചാണ്ടി

()ആലപ്പുഴ ജില്ലയിലെ ടൂറിസം പോലീസ് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;

(ബി)ഈ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3862

വനിതാ സിവില്‍ പോലീസ് ആഫീസര്‍മാര്‍ക്ക് അഡ്വൈസ് ലഭിച്ച ജില്ലയില്‍ നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ അഡ്വൈസ് ചെയ്ത് നിയമനം ലഭിച്ചശേഷ വേക്കന്‍സിയില്ല എന്ന കാരണത്താല്‍ എത്ര വനിതാ സിവില്‍ പോലീസ് ആഫീസര്‍മാര്‍, അന്യ ജില്ലകളില്‍ ജോലി നോക്കി വരുന്നു;

(ബി)അവര്‍ക്ക് നിയമനം ലഭിച്ച കൊല്ലം ജില്ലയിലേയ്ക്ക് തിരിച്ചുവരുന്നതില്‍ നിയമതടസ്സമുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)മറ്റ് ജില്ലകളില്‍ ഇപ്രകാരമുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ജോലി നോക്കി വരുമ്പോള്‍ ട്രാന്‍സ്ഫര്‍വഴി കൊല്ലം ജില്ലയില്‍ പ്രസ്തുത തസ്തികയിലേയ്ക്ക് എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചു എന്നും അവര്‍ എവിടെയെല്ലാം ജോലി നോക്കുന്നു എന്നുമുള്ള വിവരം വെളിപ്പെടുത്തുമോ ?

3863

രാജപുരം എസ്.. രവീന്ദ്രന്റെ സസ്പെന്‍ഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍കോട് ജില്ലയില്‍ രാജപുരം എസ്..-യായിരുന്ന രവീന്ദ്രനെ സര്‍വ്വീസില്‍നിന്ന് അടുത്തകാലത്തായി സസ്പെന്റ് ചെയ്തിരുന്നോ; എങ്കില്‍, ഇതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;

(ബി)ഈ ഉദ്യോസ്ഥനെ ഇപ്പോള്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ടോ ; എങ്കില്‍, തിരിച്ചെടുക്കുന്നതിലേക്ക് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം എന്താണെന്ന് അറിയിക്കാമോ ;

(സി)ഈ ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ ഇതുവരെ വകുപ്പുതലത്തില്‍ എത്ര പ്രവാശ്യം നടപടിക്ക് വിധേയമായിട്ടുണ്ട് ; ഇതിന് ഓരോന്നിനും ഉണ്ടായ കാരണങ്ങള്‍ എന്താണെന്നും വിശദമാക്കാമോ ;

(ഡി)സ്ത്രീപീഡനകേസ്സുകളില്‍ ഉള്‍പ്പെട്ട ഈ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ ഇത്ര പെട്ടെന്ന് തിരിച്ചെടുക്കുന്നത്, സേനയിലെ അച്ചടക്കത്തെ ബാധിക്കുമെന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3864

രാസദുരന്തങ്ങളും രക്ഷാപ്രവര്‍ത്തനവും

ശ്രീ. എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

()രാസദുരന്തങ്ങള്‍ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)ദുരന്തമുണ്ടായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാനുവല്‍ തയ്യറാക്കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഇതിനുവേണ്ടി റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3865

ഫയര്‍സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ബി)ഉണ്ടെങ്കില്‍ ഫയര്‍സ്റേഷന്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?

3866

കൊല്ലം ജില്ലയിലെ പരവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റേഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പരവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റേഷന്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ പരവൂര്‍ പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ നിന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ ലഭിച്ചിരുന്നോ ;

(ബി)പ്രസ്തുത സ്ഥാപനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിലേക്ക് ആവശ്യമായ ഭൂമി പരവൂര്‍ പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ ഉണ്ടെന്നും ആയത് സൌകര്യപ്രദമാണെന്നുമുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും നാളിതുവരെ തുടര്‍നടപടി സ്വീകരിക്കാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)മൂന്ന് വര്‍ഷത്തോളമായി നിരവധി പ്രാവശ്യം നല്‍കിയ അപേക്ഷയിന്മേല്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് അന്വേഷിക്കുമോ ;

(ഡി)മനപൂര്‍വ്വമായ കാലതാമസം ഒഴിവാക്കി ഭൂമി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3867

കണ്ണൂര്‍ ആസ്ഥാനമാക്കി ഫയര്‍ഫോഴ്സ് ഡിവിഷന്‍ ഓഫീസ്

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് ഫയര്‍ & റെസ്ക്യൂ വകുപ്പില്‍ എത്ര ഡിവിഷന്‍ ഓഫീസുകളാണുള്ളത്; ഓരോ ഡിവിഷനു കീഴിലും എത്ര ജില്ലകളാണുള്ളത്; വിശദാംശം നല്‍കുമോ;

(ബി)കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലായി എത്ര ഫയര്‍ റെസ്ക്യൂ സ്റേഷനുകളും അസിസ്റന്റ് ഡിവിഷന്‍ഓഫീസുകളുമാണുള്ളത്;

(സി)ഏഴിമല നോവല്‍ അക്കാദമി, കോസ്റ്ഗാര്‍ഡ് അക്കാദമി, കണ്ണൂര്‍ വിമാനത്താവളം, പരിയാരം മെഡിക്കല്‍ കോളേജ് കണ്ണൂര്‍ യൂണിവേഴ്സിറ്റി, കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ക്ക് കണ്ണൂര്‍ ആസ്ഥാനമാക്കി ഫയര്‍ഫോഴ്സ് ഡിവിഷന്‍ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കമോ?

3868

ചാലക്കുടി ഫയര്‍ സ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി ഫയര്‍ സ്റേഷന് സ്വന്തമായി പുതിയ കെട്ടിടം ഇല്ലാത്തതും ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് പരിഹരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3869

ഫയര്‍ & റെസ്ക്യൂ വകുപ്പില്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ നിയമനം

ശ്രീ. .കെ. ബാലന്‍

() ഫയര്‍ & റെസ്ക്യൂ വകുപ്പില്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; ഇതില്‍ എത്ര പേര്‍ക്ക് പി.എസ്.സി. അഡ്വൈസ് മെമ്മോ നല്‍കി; ഇതില്‍ എത്രപേര്‍ക്ക് വകുപ്പ് നിയമനം നല്‍കി;

(ബി)വകുപ്പ് നിയമനം നല്‍കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് എന്നത്തേക്ക് നിയമനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; മാര്‍ച്ച് 31 ന് മുമ്പ് ഇവര്‍ക്ക് നിയമനം നല്‍കുമോ?

3870

മന്ത്രിയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, പി. റ്റി. . റഹീം

,, സി. കെ. സദാശിവന്‍

,, എസ്. രാജേന്ദ്രന്‍

()ഈ സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിക്കെതിരെ കൈക്കൂലി വാങ്ങിയെന്ന പരാതിയിന്മേല്‍ വിജിലന്‍സ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആര്‍ക്കെതിരെ ഏത് കോടതിയിലാണെന്നും പരാതിയുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ; പരാതിയോടൊപ്പം എന്തെല്ലാം തെളിവുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ ?

3871

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍മാരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

3872

വിജിലന്‍സ് ജീവനക്കാര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്

ശ്രീമതി. കെ. എസ്. സലീഖ

()അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ മാസപ്പടി പറ്റുന്നതായി വിജിലന്‍സ് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വിജിലന്‍സ് അടുത്ത സമയങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ വിജയിക്കാതിരുന്നത് വിജിലന്‍സില്‍ നിന്നുതന്നെ വിവരം ചോര്‍ത്തി നല്‍കിയതു കൊണ്ടാണെന്ന് കരുതുന്നുണ്ടോ ;

(സി)എങ്കില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എത്ര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് പദവി ഉള്‍പ്പെടെ വെളിപ്പെടുത്തുമോ ;

(ഡി)വിജിലന്‍സ് ഉദ്യോഗസ്ഥരെ നാലുവര്‍ഷം കൂടുമ്പോള്‍ പ്രസ്തുത വകുപ്പില്‍ നിന്നും മാറ്റണമെന്നതുള്‍പ്പെടെ മറ്റ് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് മുഖേന നല്‍കിയിട്ടുള്ളത് ; വിശദമാക്കുമോ ;

()പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

3873

ജയിലുകളിലെ വൈദ്യുതി സ്വയംപര്യാപ്തത

ശ്രീ. ലൂഡി ലൂയീസ്

,, ആര്‍. സെല്‍വരാജ്

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

()ജയിലുകളെ വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ജയിലുകളില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എല്ലാ ജയിലുകളിലേക്കും ഇത്തരം സംവിധാനം വ്യാപിപ്പിക്കുന്നതിന് നടപടി എടുക്കുമോ?

3874

ജയിലുകളില്‍ ഡെയറി പവര്‍ലോണ്‍ യൂണിറ്റുകള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()ജയിലുകളോടനുബന്ധിച്ച് ഡെയറി യൂണിറ്റ് സ്ഥാപിക്കുകയും അതുവഴി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ ഒരു പൊതു ബ്രാന്‍ഡില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(ബി)ജയിലുകളില്‍ പവ്വര്‍ ലോണ്‍ട്രി യൂണിറ്റുകള്‍ തുടങ്ങുന്നതു പരിഗണിക്കുമോ ;

(സി)സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അലക്കു ജോലികള്‍ ഈ യൂണിറ്റിന് നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3875

എറണാകുളം ജില്ലാ ജയില്‍

ശ്രീ. ബെന്നി ബെഹനാന്‍

()എറണാകുളം ജില്ലാ ജയിലില്‍ പുതിയ ബ്ളോക്ക് പണിയുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, പുതിയ ബ്ളോക്ക് തുടങ്ങുന്നതിനു നടപടി സ്വീകരിക്കുമോ;

(സി)ഇതിനായി തുക നീക്കിവെച്ചിട്ടുണ്ടോ?

3876

ദേവികുളം സബ് ജയിലിന്റെ സുരക്ഷ

ശ്രീ. എസ്. രാജേന്ദ്രന്‍

()ദേവികുളം സബ് ജയിലിലെ മാലിന്യ നിക്ഷേപവും സെപ്റ്റിക് ടാങ്ക് ചോര്‍ച്ചയും, കോമ്പൌണ്ട് വാള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലിരിക്കുന്ന വിവരവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മേല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത പണം ഉപയോഗിച്ചോ; നിലവിലെ സ്ഥിതി എന്താണ്;

(സി)പ്രസ്തുത ജയിലിന്റെ സുരക്ഷയ്ക്ക് എന്തെല്ലാം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുളളത്?

3877

വടകരയിലെ സബ്ജയിലിലെ അസൌകര്യങ്ങള്‍

ശ്രീ. സി. കെ. നാണു

()വടകര സബ് ജയിലിലെ അസൌകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചുവരുന്നുണ്ടോ;

(ബി)കോഴിക്കോട് ജില്ലയിലെ റൂറല്‍ എസ്.പി. ഓഫീസ്, ആര്‍.റ്റി. ഓഫീസ് തുടങ്ങിയ ഓഫീസുകള്‍ ഉള്ള വടകരയില്‍ റിമാന്റ് പ്രതികളെ താമസിപ്പിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദീകരിക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.