UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3338

യു..ഡി.എസ്.എം.റ്റി. പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() കേന്ദ്രാവിഷ്കൃത പദ്ധതിയായ യു..ഡി.എസ്.എം.റ്റി യില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; അതില്‍ ചെലവഴിച്ച തുക എത്ര;

(സി) എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; എത്ര പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത് ; വിശദമാക്കാമോ ?

3339

യു..ഡി.എസ്.എം.റ്റി. രണ്ടാംഘട്ടപദ്ധതി

ശ്രീ. സി. മമ്മൂട്ടി

() യു..ഡി.എസ്.എം.റ്റി. രണ്ടാംഘട്ടപദ്ധതികളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) യു..ഡി.എസ്.എം.റ്റി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം ഗഡു അനുവദിക്കുന്നതിന് എത്ര പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് കേന്ദ്രഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(സി) ഇതിനായി അനുവദിച്ച തുകയുടെ വിശദവിവരം വെളിപ്പെടുത്തുമോ?

3340

എം.എസ്.ഡി.പി പദ്ധതി

ശ്രീ. കെ.ദാസന്‍

()സംസ്ഥാനത്ത് നടപ്പാക്കുന്ന എം.എസ്.ഡി.പി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് എത്ര ബ്ളോക്കുകള്‍ തെരഞ്ഞെടുത്തു;

(സി) പ്രസ്തുത ബ്ളോക്കുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; എം.എസ്.ഡി.പി പദ്ധതിക്ക് ബ്ളോക്കുകള്‍ തെരഞ്ഞടുക്കുന്നതിന് സ്വീകരിച്ചിട്ടുളള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ഡി) പ്രസ്തുത പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത ബ്ളോക്ക് പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

()പ്രസ്തുത ബ്ളോക്കുകളില്‍ ഓരോന്നിലും മൊത്തം ജനസംഖ്യയെത്ര; ബ്ളോക്ക് തിരിച്ച് വ്യക്തമാക്കാമോ;

(എഫ്) ഓരോ ബ്ളോക്കിലും ന്യൂനപക്ഷ ജനസംഖ്യയെത്ര; ബ്ളോക്ക് തിരിച്ച് വ്യക്തമാക്കാമോ?

3341

കെ.എസ്.യു.ഡി.പി. സ്റോംവാട്ടര്‍ ഡ്രെയിനേജ് പദ്ധതികള്‍

ശ്രീ. സി. മോയിന്‍കുട്ടി

() കെ.എസ്.യു.ഡി.പി. ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായത്തോടെ വിവിധ നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന സ്റോംവാട്ടര്‍ ഡ്രെയിനേജ് പദ്ധതികളില്‍ എത്ര എണ്ണം പൂര്‍ത്തിയായിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി) ഇതിനുവേണ്ടി എത്ര തുക ചിലവഴിച്ചു;

(സി) പ്രസ്തുത പദ്ധതികളുടെ പ്രയോജനങ്ങള്‍ വ്യക്തമാക്കാമോ?

3342

ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

() കെ.എസ്.യു.ഡി.പി. ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായത്തോടെ വിവിധ നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതികളില്‍ എത്ര എണ്ണമാണ് പൂര്‍ത്തിയായത് ; വ്യക്തമാക്കുമോ ;

(ബി) ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചു ;

(സി) പ്രസ്തുത പദ്ധതികള്‍ക്കുള്ള നേട്ടങ്ങള്‍ വ്യക്തമാക്കാമോ?

3343

കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളില്‍ ഭേദഗതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, സാജു പോള്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

() കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി; വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും വിദഗ്ദ്ധാഭിപ്രായം ഇക്കാര്യത്തില്‍ തേടിയിട്ടുണ്ടായിരുന്നുവോ;

(സി) ഭേദഗതികള്‍ മൂലമുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നു പഠനം നടത്തുകയുണ്ടായോ; വിശദമാക്കുമോ;

(ഡി) ഫ്ളാറ്റ് നിര്‍മ്മാണക്കമ്പനികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ മന്ത്രിസഭാ ഉപസമിതി പരിഗണിച്ചവ ഏതൊക്കെയാണെന്നു വിശദമാക്കുമോ;

() ചീഫ് ടൌണ്‍ പ്ളാനറുടെ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയുണ്ടായി; കാരണം വിശദമാക്കുമോ?         

3344

നഗരപ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണം

ശ്രീ. വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

() നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുടേയും കെട്ടിട നിര്‍മ്മാണ കമ്പനികളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എന്തെല്ലാം സംവിധാനം നിലവിലുണ്ട്; വിശദമാക്കുമോ ;

(ബി) ഇതിനായി നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?

3345

കോണ്‍ട്രാക്ടര്‍മാര്‍ക്ക് ടെന്‍ഡര്‍ തുകയില്‍ അധികം നല്‍കിയത്

ശ്രീ. കെ. എന്‍. . ഖാദര്‍

() തിരുവനന്തപുരം നഗരസഭയുടെ കീഴിലെ പ്രവൃത്തികള്‍ ചെയ്ത കോണ്‍ട്രാക്ടര്‍മാര്‍ക്ക് രണ്ട് കോടിയോളം രൂപ അധികം നല്‍കിയതായ ലോക്കല്‍ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) സിംഗിള്‍ ടെന്‍ഡറിന് ടെന്‍ഡര്‍ എക്സസ് നല്‍കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ ഏതു വ്യവസ്ഥ പ്രകാരമെന്ന് വ്യക്തമാക്കുമോ;

(ഡി) ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ കരാറുകാര്‍ക്ക് അധികതുക നല്‍കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; അധികം നല്‍കിയ പണം ഈടാക്കൂവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3346

നഗര ഭരണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി പ്രകാരം നടപ്പു വര്‍ഷം എന്തു തുക ഫണ്ടായി ലഭിച്ചിട്ടുണ്ട്; എന്തു തുക ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ തൊഴില്‍ സംരഭം തുടങ്ങിയിട്ടുണ്ട്; എത്ര പേര്‍ക്ക് വേതന അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്; നഗരസഭ തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(ബി) സംയോജിത പാര്‍പ്പിട, ചേരി വികസന പദ്ധതി പ്രകാരം നടപ്പു വര്‍ഷം ലഭിച്ചതും ചെലവഴിച്ചതുമായ ഫണ്ട് എത്രയാണ്; എത്ര ഭവനം നിര്‍മ്മിച്ചിട്ടുണ്ട്; എത്ര പേര്‍ക്ക് ഭവന നിര്‍മ്മാണമല്ലാതെ ഇതു വഴി മറ്റ് പ്രയോജനം ലഭിച്ചിട്ടുണ്ട്; എന്തൊക്കെ പ്രയോജനങ്ങള്‍ ആണ് ലഭിച്ചിട്ടുളളത്; നഗരസഭ തിരിച്ച് കണക്കു വ്യക്തമാക്കുമോ;

(സി) രാജീവ് ആവാസ് യോജനയുടെ ഭാഗമായി ചേരി നിവാസികള്‍ക്ക് അവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഉടമവസ്ഥാവകാശം നല്‍കുന്നതിനുളള നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; നിയമ നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ഡി) പുതിയതായി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും താമസ സൌകര്യം ഉണ്ടാക്കുന്നതിനുവേണ്ടി വികസിപ്പിച്ചെടുക്കുന്ന സ്ഥലത്തിന്റെ 20.25 ശതമാനം സ്ഥലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന/താഴ്ന്ന വരുമാനക്കാര്‍ക്കുളള ഭവന നിര്‍മ്മാണത്തിനുവേണ്ടി മാറ്റി വയ്ക്കണമെന്ന് ഖചചഡഞങ രാജീവ് ആവാസ് യോജന പദ്ധതി നിര്‍ദ്ദേശിച്ച പ്രകാരം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതുവരെ ഇപ്രകാരം എത്ര സ്ഥലം ലഭിച്ചിട്ടുണ്ട്; എങ്കില്‍ എവിടെയൊക്കെയാണ്; വിശദമാക്കുമോ;

() കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി നടപ്പുവര്‍ഷം 5 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി എന്തൊക്കെ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്;

(എഫ്) രാജീവ് ആവാസ് യോജന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഓരോ മുന്‍സിപാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ എത്ര ചേരി വീതമുണ്ട്; ഓരോ ചേരിയിലും എത്ര കുടുംബങ്ങളും എത്ര ജനങ്ങളും താമസിക്കുന്നുണ്ട്; വിശദമാക്കുമോ;

(ജി) ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൌത്യത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളില്‍ പാവപ്പെട്ടവര്‍ക്ക് എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങള്‍/സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കുമോ?

3347

നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള ശമ്പളം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാരില്‍ നല്ലൊരുഭാഗത്തിനും സ്വന്തം ഫണ്ടില്‍നിന്ന് ശമ്പളം നല്‍കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തന്മൂലം പല നഗരസഭകളിലും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;

(ഡി) നഗരസഭകളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയമിക്കപ്പെട്ട ശ്രീ. കുട്ടി അഹമ്മദ് കുട്ടി അദ്ധ്യക്ഷനായുള്ള സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

() ഇല്ലെങ്കില്‍ സമിതി എപ്പോള്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ;

(എഫ്) റിപ്പോര്‍ട്ട് ലഭ്യമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ;

(ജി) പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;

(എച്ച്) സിവില്‍ സര്‍വ്വീസിലെ മറ്റുവകുപ്പുകളില്‍ നിലനില്‍ക്കുന്നതുപോലെ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ട്രഷറിയില്‍നിന്ന് ശമ്പളം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3348

പുതിയ കോര്‍പ്പറേഷനുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് പുതിയ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍, അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(സി) പുതിയ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കാമോ;

3349

അങ്കമാലി മുനിസിപ്പാലിറ്റിയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി മുനിസിപ്പാലിറ്റിയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം കണക്കിലെടുത്ത് നിര്‍ദ്ദേശിക്കപ്പെട്ട ഖരമാലിന്യ സംസ്ക്കരണപദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;

(ബി) ഖരമാലിന്യസംസ്ക്കരണപദ്ധതിക്കായി നഗരസഭ സ്ഥലം വാങ്ങിയിരുന്നോ;

(സി) എങ്കില്‍ പ്രസ്തുത സ്ഥലം ഇപ്പോള്‍ എന്ത് ആവശ്യത്തിനായാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ?

3350

ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ

ശ്രീ. സി. മമ്മൂട്ടി

() തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 11.01.1988-ല്‍ 18/1988 എന്ന നമ്പരില്‍ രജിസ്റര്‍ ചെയ്തതും 08.11.2012-ല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്കിയതുമായ ജനന രജിസ്ട്രേഷന് ആധാരമായി ആശുപത്രിയില്‍ നിന്നു ലഭിച്ച രേഖയുടെ പകര്‍പ്പ് ലഭ്യമാക്കുമോ .

(ബി) ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇതിലെ അപേക്ഷകന്‍ സമര്‍പ്പിച്ച ഒറിജിനല്‍ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

3351

നഗരസഭകളിലെ പബ്ളിക് മാര്‍ക്കറ്റിന്റെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. ജി. എസ്. ജയലാല്‍

() നഗരസഭകളിലെ പബ്ളിക് മാര്‍ക്കറ്റിന്റെ അടിസ്ഥാന സൌകര്യ വികസനത്തിന് വേണ്ടി ഇപ്പോള്‍ ഏതൊക്കെ ഏജന്‍സികളാണ് ധനസഹായം നല്‍കിവരുന്നത്;

(ബി) ഇത്തരം ധനസഹായം ലഭ്യമാക്കുവാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) മാര്‍ക്കറ്റ് നവീകരണത്തിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രത്യേക സഹായം നല്‍കുന്നുണ്ടോ; എങ്കില്‍ ആയത് എന്തൊക്കെയാണെന്ന് അറിയിക്കുമോ?

3352

പഴയനിലംനികത്തല്‍ പുരയിടങ്ങളില്‍ വീടുവയ്ക്കുന്ന തിനുള്ള പെര്‍മിറ്റ്

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം നഗരസഭയില്‍ ഇപ്പോഴും ഗ്രീന്‍സ്ട്രിപ്പില്‍ കിടക്കുന്ന പഴയ നിലം നികത്തല്‍ പുരയിടങ്ങളില്‍ വീടു വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 4545/ആര്‍.1/2011/എല്‍.എസ്.ജി നമ്പരിലുള്ള 22-01-2011 തീയതിയിലെ സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത സര്‍ക്കുലറിനുശേഷം ഇതേ വിഷയത്തില്‍ മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;  

 (സി) ആര്‍.1/4545/2011 സര്‍ക്കുലര്‍ പുറപ്പെടുവിച്ചശേഷവും 10 വര്‍ഷത്തിന് മുമ്പ് നികത്തിയ പുരയിടം എന്നത് എങ്ങനെ കണ്ടുപിടിക്കും എന്നുള്ളതു സംബന്ധിച്ച് നഗരസഭാ അധികൃതര്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ഡി) പത്ത് വര്‍ഷം മുന്‍പ് കണ്‍വര്‍ട്ട് ചെയ്ത വസ്തു എന്നത്, ആരുടെ അന്വേഷണത്തിലാണ് വ്യക്തമാക്കേണ്ടത്; ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാമോ ?    

3353

ആലപ്പുഴ നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

() ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയില്‍ വിവിധ ഷോപ്പിംഗ് കോംപ്ളക്സുകളിലായും പൊതുസ്ഥലത്തും എത്ര കടമുറികളാണ് ഉള്ളതെന്നും, അതില്‍ ലേലത്തിലും മറ്റുവിധ പാട്ടത്തിനായും എത്രയെണ്ണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

(ബി) കരാറനുസരിച്ച് ലൈസന്‍സ് പുതുക്കി പണം ഒടുക്കാതെ പ്രവര്‍ത്തിക്കുന്ന എത്ര കടകളും സ്ഥാപനങ്ങളും ഉണ്ടെന്ന് അറിയിക്കാമോ;

(സി) കനാല്‍ കരകളിലും, സ്റേഡിയത്തിലും, ഷോപ്പിംഗ് കോംപ്ളക്സുകളിലുമായി എത്ര കടമുറികള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; അവ ഏതെല്ലാമാണ്; കാരണം അറിയിക്കുമോ; ഇവയെല്ലാം യഥാസമയം കരാര്‍ നടത്തി നഗരസഭയുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

3354

നീലേശ്വരം ബസ് സ്റാന്റ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം നഗരസഭയ്ക്ക് ഓഫീസ് കം ബസ്സ്റാന്റ് നിര്‍മ്മിക്കുന്നതിന് കൃഷിവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പതിച്ചുനല്‍കി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച് മാസങ്ങളായിട്ടും സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈവശപ്പെടുത്താന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

3355

കാഞ്ഞങ്ങാട് നഗരസഭയില്‍ പുതിയ ബസ് സ്റാന്‍ഡ്

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് നഗരസഭയില്‍ പുതിയ ബസ് സ്റാന്‍ഡിന്റെ വികസനത്തിനുവേണ്ടി 2.55 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ നഗരസഭ തീരുമാനിച്ചിരുന്നുവോ;

(ബി) പ്രസ്തുതഭൂമിയില്‍ സ്ഥലമുടമ കെട്ടിട നിര്‍മ്മാണത്തിനായി നഗരസഭാധികൃതര്‍ക്കു നല്‍കിയ അപേക്ഷ നിരസിച്ചിരുന്നുവോ;

(സി) ഇപ്പോള്‍ സ്ഥലമുടമയ്ക്ക് അവിടെ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;

() ഇക്കാര്യത്തില്‍ നഗരസഭയുടെ താത്പര്യം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ബലികഴിച്ചിട്ടുണ്ടോ; എങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

3356

ശ്രീ. പി.പി ബഷീറിന്റെ ഓണറേറിയം സംബന്ധിച്ചുളള അപേക്ഷയിന്‍മേല്‍ നടപടി

ശ്രീ. സി. മമ്മൂട്ടി

() 01.02.96 ല്‍ ജി..(ആര്‍ റ്റി) നം 575/96 തസ്വഭവ പ്രകാരം തിരൂര്‍ നഗരസഭ പൊതുജന ആരോഗ്യ വിഭാഗം -ചെമ്പ്ര ഉണ്ണിമൂപ്പന്‍ സ്മാരക വായനശാലയിലെ കെയര്‍ ടേക്കറും വികലാംഗനുമായ ശ്രീ. പി.പി ബഷീറിന്റെ ഓണറേറിയം വര്‍ദ്ധന സംബന്ധിച്ചുള്ള അപേക്ഷയിന്‍മേല്‍ മാനുഷിക പരിഗണന നല്‍കി ഓണറേറിയം വര്‍ദ്ധനവ് അനുവദിച്ച് നല്‍കണമെന്ന് തിരൂര്‍ നഗരസഭ കൌണ്‍സിലിന്റെ പ്രമേയം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത വ്യക്തിയെ താല്കാലിക തസ്തികയില്‍ തുടരാന്‍ പ്രസ്തുത ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുണ്ടോ;

(ബി) നഗരസഭാ കൌണ്‍സില്‍ ബഷീറിന്റെ അപേക്ഷ പ്രകാരം ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതുസംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി) പ്രസ്തുത വ്യക്തിയുടെ ഓണറേറിയം സംബന്ധിച്ചുളള അപേക്ഷയിന്‍മേല്‍ നഗരകാര്യ ഡയറക്ടറും സര്‍ക്കാരും ഇതു വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; നടപടി സ്വീകരിച്ചിട്ടില്ലങ്കിെല്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

3357

മാലിന്യ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം കമ്പനി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() മാലിന്യ നിര്‍മ്മാര്‍ജ്ജനകാര്യത്തില്‍ വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കാതിരുന്നതുമൂലം ഏതൊക്കെ നഗരസഭകളിലാണ് സര്‍ക്കാരിന് നേരിട്ടിടപെടേണ്ടി വന്നതെന്ന് വ്യക്തമാക്കുമോ;

(ബി) മാലിന്യ നിര്‍മ്മാര്‍ജജന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം പദ്ധതിയില്‍പെടുത്തി എത്ര തുക വീതം നഗരസഭകള്‍ക്ക് നടപ്പുവര്‍ഷവും മുന്‍വര്‍ഷവും നല്‍കിയിട്ടുണ്ടെന്നതിന്റെ വിശദവിവരം നല്‍കുമോ;

(സി) പ്രസ്തുത തുക കാര്യക്ഷമമായി വിനിയോഗിക്കാതിരുന്ന നഗരസഭകളെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?

3358

മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. . പി. ജയരാജന്‍

,, എം. ഹംസ

,, . പ്രദീപ് കുമാര്‍

,, ബി. സത്യന്‍

() സംസ്ഥാനത്ത് മാലിന്യകൂമ്പാരങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സ്ഥിതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പിനായി അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) പുതിയതായി ഏതെങ്കിലും പദ്ധതിയ്ക്കു രൂപം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ ?

3359

മാലിന്യസംസ്ക്കരണത്തിന് നാനോ ടെക്നോളജി സാങ്കേതിക വിദ്യ

ശ്രീ. ജോസ് തെറ്റയില്‍

'' മാത്യു റ്റി. തോമസ്

'' സി.കെ. നാണു

ശ്രീമതി. ജമീലാ പ്രകാശം

() സംസ്ഥാനത്തുടനീളം മാലിന്യ സംസ്ക്കരണത്തിനു വേണ്ടി നാനോ ടെക്നോളജി അടക്കമുള്ള സാങ്കേതികവിദ്യ അവലംബിക്കുമെന്നുള്ള മുന്‍ പ്രഖ്യാപനത്തിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി) 2011 ഗാന്ധിജയന്തി ദിവസം മുതല്‍ 2012 ഗാന്ധിജയന്തി ദിവസം വരെയുള്ള ഒരു വര്‍ഷം ശുചിത്വകേരളം പദ്ധതിയില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതില്‍ ഏതെല്ലാമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും വിശദമാക്കാമോ?

3360

സഞ്ചരിക്കുന്ന മാലിന്യ സംസ്ക്കരണ യന്ത്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

,, സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

() സംസ്ഥാനത്ത് നഗരങ്ങളില്‍ സഞ്ചരിക്കുന്ന മാലിന്യ സംസ്ക്കരണ യന്ത്രങ്ങളുടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി) എന്തെല്ലാം കാര്യങ്ങളാണ് ഇത് ഉപയോഗിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

3361

മാലിന്യത്തില്‍ നിന്ന് വൈദ്യുതി

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കാമോ ;

(സി) പ്രസ്തുത പദ്ധതി മുഖേന നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(ഡി) ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

3362

ബ്രഹ്മപുരത്ത് ആധുനിക മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റ്

ശ്രീ. കെ.എന്‍.. ഖാദര്‍

() ബ്രഹ്മപുരത്ത് ആധുനിക മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍, കൊച്ചി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും പ്രസ്തുത പ്ളാന്റ് മുഖേന സംസ്കരിക്കുവാന്‍ കഴിയുമോ;

(സി) പ്രസ്തുത പ്ളാന്റിന്റെ സാങ്കേതികവിദ്യ വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എവിടെവരെയായി;

() പ്ളാന്റ് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാക്കും എന്ന് വ്യക്തമാക്കാമോ ?

3363

ബ്രഹ്മപുരം മാലിന്യ പ്ളാന്റ്

ശ്രീ. ബെന്നി ബെഹനാന്‍

() ബ്രഹ്മപുരം മാലിന്യ പ്ളാന്റ് ആധുനികവത്കരിക്കുന്നതിനും പുതിയ പ്ളാന്റ് പണിയുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?

3364

സമ്പൂര്‍ണ്ണ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.കെ.അജിത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സമ്പൂര്‍ണ്ണ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(ബി) സമ്പൂര്‍ണ്ണ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും ഇവ ഏതൊക്കെ ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) സമ്പൂര്‍ണ്ണ ശുചിത്വമിഷന്റെ പ്രവര്‍ത്തന പുരോഗതിയെസംബന്ധിച്ച് ഏതൊക്കെ തലങ്ങളിലാണ് അവലോകനം  നടത്തുന്നതെന്ന് വ്യക്തമാക്കുമോ?

3365

കായംകുളത്തെ മാലിന്യ പ്രശ്നം

ശ്രീ.സി. കെ. സദാശിവന്‍

() കായംകുളം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നീക്കം ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കായംകുളത്തെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ പദ്ധതികള്‍ അവലംബിക്കുമോ?

3366

കരിപ്പുഴ കനാല്‍ മാലിന്യമുക്തമാക്കാന്‍ നടപടി

ശ്രീ. സി. കെ. സദാശിവന്‍ നായര്‍

() കായംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന കരിപ്പുഴ കനാല്‍ മലിനമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുന്നതിനും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതിനും കാരണമായ പ്രസ്തുത കനാലിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3367

വേസ്റ് ഫ്രീ സ്റേറ്റ്

ശ്രീ. എം. ഹംസ

() 'വേസ്റ് ഫ്രീ സ്റേറ്റ്' എന്നത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി) 'വേസ്റ് ഫ്രീ സ്റേറ്റ്' എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതില്‍ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും ഒരു പോലെ ചവറുകൂനയായി മാറുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി) പരിസ്ഥിതിയും അന്തരീക്ഷവും മലിനപ്പെടാതെ ചവറുകള്‍ സംസ്ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3368

കെട്ടിട നികുതിക്കുള്ള റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

() നഗരങ്ങളിലെ കെട്ടിട നികുതിക്കുള്ള റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനുളള സമയപരിധി നീട്ടിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എങ്കില്‍ ഏതു കാലാവധി വരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാണ് സമയപരിധി നീട്ടിയിട്ടുണ്ട്; വിശദമാക്കുമോ;

(സി) ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

3369

പൈപ്പ് കമ്പോസ്റ് പദ്ധതി

ശ്രീ. എം.പി. വിന്‍സെന്റ്

() നഗരങ്ങളില്‍ പൈപ്പ് കമ്പോസ്റ് പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പൈപ്പ് കമ്പോസ്റ് പദ്ധതിയുടെ പോരായ്മകള്‍ എന്തെല്ലാമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3370

റോഡിനോട് ചേര്‍ന്ന് കാര്‍ഷെഡ് നിര്‍മ്മിച്ചതിനെതിരെ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

() തിരുവനന്തപുരം ജില്ലയില്‍ മുട്ടട കേശവദാസപുരം വാര്‍ഡില്‍ എല്‍.എം.എസ് നഗറില്‍ ഹൌസ് നമ്പര്‍ 41 ബി-ല്‍ താമസിക്കുന്ന ശ്രീ.റോളണ്ട് തോമസ് അദ്ദേഹത്തിന്റെ വീടിന്റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് റോഡ് അതിരുവരെ ചേര്‍ത്ത് ഷീറ്റ് റൂഫോടുകൂടി കാര്‍ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാര്‍ഷെഡ് തറനിരപ്പില്‍ നിന്ന് അല്‍പം ഉയര്‍ന്നതിനാല്‍ റോഡിലേയ്ക്ക് ഇറക്കി ചരിച്ച് കോണ്‍ക്രീറ്റ് ഇട്ട് ഉയര്‍ത്തിയിട്ടുളളതിനാല്‍ വീടുകളിലേയ്ക്കുളള വാഹന ഗതാഗതം ദുഷ്കരമാകുന്നുവെന്ന് കാണിച്ച് മുട്ടട എല്‍.എം.എസ് നഗറില്‍ ഹൌസ് നമ്പര്‍ 39 -ല്‍ ശ്രീ.കെ.ജി ജയധരനും ഹൌസ് നമ്പര്‍ 40 ല്‍ ശ്രീ. ജോളി ഡേവിഡും ചേര്‍ന്ന് നല്‍കിയ പരാതിയിന്‍മേല്‍ 12.09.2011 ലെ 41400/ആര്‍.2/11 തസ്വഭവ വകുപ്പ് ഇറക്കിയ ഉത്തരവിലെ നിര്‍ദ്ദേശമനുസരിച്ച് ഒരു മാസത്തിനകം നടപടി സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.