UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3453

വാര്‍ഷിക പദ്ധതികള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് ;

(ബി)അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണം ഈ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കുവാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ?

3454

ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതിവിഹിതം

ശ്രീ. . പി. ജയരാജന്‍

()2010-11 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആകെ പദ്ധതി വിഹിതം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഉല്പാദനമേഖല സേവന മേഖല പശ്ചാത്തല മേഖ എന്നിവയ്ക്ക് യഥാക്രമം എത്ര തുക വീതവും, എത്ര ശതമാനം വീതവും ആയിരുന്നു ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആകെ പദ്ധതി വിഹിതം എത്രയായിരുന്നു; ഇത് ഉല്പാദനമേഖല, സേവന മേഖല, പശ്ചാത്തല മേഖല തിരിച്ച് ആകെ തുകയും ശതമാനക്കണക്കും ലഭ്യമാക്കുമോ;

(ഡി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആകെ പദ്ധതി വിഹിതം എത്രയാണ്; ഇതില്‍ ഉല്പാദനമേഖലയ്ക്ക് എത്ര തുക, എത്ര ശതമാനം, സേവന മേഖലയ്ക്ക് എത്ര തുക, എത്ര ശതമാനം, പശ്ചാത്തല മേഖലയ്ക്ക് എത്ര തുക, എത്ര ശതമാനം അനുവദിച്ചുവെന്നും നാളിതുവരെ ഓരോ മേഖലയിലും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

3455

.എം.എസ് ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

().എം.എസ് ഭവനനിര്‍മ്മാണ പദ്ധതി തുടര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണപദ്ധതി ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന 2 ലക്ഷം രൂപയുടെ ഭവനനിര്‍മ്മാണ പദ്ധതിയുടെ സ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ എത്ര രൂപയാണ് എന്ന് വ്യക്തമാക്കുമോ ;

(ഡി)പഞ്ചായത്തുകളിലൂടെ നടപ്പിലാക്കിയിരുന്ന മറ്റ് ഭവനനിര്‍മ്മാണ പദ്ധതിയിലേതുപോലെ ഈ പദ്ധതിയ്ക്ക് സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരി ക്കുമോ ?

3456

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണം

ശ്രീ. എളമരം കരീം

'' പി. ശ്രീരാമകൃഷ്ണന്‍

'' എം. ഹംസ

'' ജെയിംസ് മാത്യു

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണം ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)നടപ്പ് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പ് ഇതുവരെ തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിച്ചില്ലെന്നിരിക്കെ, ധൃതിപിടിച്ച് അടുത്ത പദ്ധതി തയ്യാറാക്കാന്‍ തീരുമാനം എടുക്കാന്‍ കാരണമെന്താണ്;

(സി)ഈ തീരുമാനം നടപ്പുവര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തെ എത്രത്തോളം ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ഡി)നടപ്പ് പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണം ഫലപ്രദമായി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?

3457

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിക്കാനുള്ള പുര്‍ണ്ണ അധികാരം ജനപ്രതിനിധികള്‍ക്ക്

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

()തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം ജനപ്രതിനിധികള്‍ക്ക് നല്‍കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)പദ്ധതികളുടെ നിര്‍മ്മാണത്തില്‍ ഈ സംവിധാനം എത്രമാത്രം വിജയവും പ്രയോജനകരവും ആകുമെന്നാണ് കുരുതുന്നത്; വിശദമാക്കുമോ ;

(ഡി)ഇത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3458

പഞ്ചായത്തുകളില്‍ പദ്ധതികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന സംവിധാനം

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()പഞ്ചായത്തുകളില്‍ പദ്ധതികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന സംവിധാനത്തിന് രൂപ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതുവഴി എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3459

പ്രവാസി മലയാളികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടിംഗ് അവകാശം

ശ്രീ. കെ. മുരളീധരന്‍

,, വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് പ്രവാസി മലയാളികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടിംഗ് സൌകര്യ അവകാശം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഇവര്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇത് സംബന്ധിച്ച സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ഏതെല്ലാം ഏജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;

(ഡി)അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതിനുളള നിയമനിര്‍മ്മാണ പ്രക്രിയയും മറ്റു കാര്യങ്ങളും പൂര്‍ത്തിയാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3460

ത്രിതല പഞ്ചായത്തുകള്‍

ശ്രീ. ആര്‍. രാജേഷ്

2012-'13 ലെ പദ്ധതി വിഹിതത്തില്‍ ജനുവരി 31 വരെ ത്രിതല പഞ്ചായത്തുകള്‍ എത്ര ശതമാനം തുക ചെലവഴിച്ചു; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് സംഭവിച്ചിട്ടുണ്ടോ; എങ്കില്‍, കാരണം വിശദമാക്കാമോ; ഈ കാലയളവില്‍ എസ്.സി ഫണ്ട് തുക എത്ര ശതമാനം ചെലവഴിച്ചിട്ടുണ്ട്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവ് സംഭവിച്ചിട്ടുണ്ടോ; കാരണം വിശദമാക്കാമോ?

3461

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഇന്നത്തെ ഘടനയില്‍,

എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍, വിശദവിവരം വെളിപ്പെടുത്തുമോ;

(സി)ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, എടുത്ത നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?

3462

പ്ളാസ്റിക് നിരോധനം

ശ്രീമതി. .എസ്. ബിജിമോള്‍

()സംസ്ഥാനത്ത് എത്ര മൈക്രോണില്‍ താഴെയുള്ള പ്ളാസ്റിക്കുകള്‍ ആണ് നിരോധിച്ചിട്ടുളളത്;

(ബി)നിരോധിത അളവിനും താഴെയുള്ള പ്ളാസ്റിക്ക് കാരിബാഗുകള്‍ സംസ്ഥാനത്ത് നിര്‍ബാധം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവയുടെ ഉത്പാദനവും വിതരണവും നിറുത്തുന്നതിന് കൈക്കൊണ്ട നടപടി എന്തെന്ന് വ്യക്തമാക്കാമോ;

(സി)റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന പ്ളാസ്റിക്ക് ഉത്പന്നങ്ങള്‍ മാത്രമേ വിപണി വഴി വിതരണത്തിന് എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പ്ളാസ്റിക്കിന്റെ പുനര്‍ ഉപയോഗം സാധ്യമാക്കുന്ന എത്ര കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു; അവയുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

T3463

-വേസ്റ് നിര്‍മ്മാര്‍ജ്ജനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()-വേസ്റ് നിര്‍മ്മാര്‍ജ്ജനകാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)-വേസ്റിന്റെ വര്‍ദ്ധനവ് കണക്കിലെടുത്ത് അതിന്റെ നിര്‍മ്മാര്‍ജ്ജനം, റീസൈക്ളിംഗ് എന്നിവയ്ക്ക് മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുമോ ?

3464

-വേയ്സ്റുകള്‍

ശ്രീ. പാലോട് രവി

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, കെ. മുരളീധരന്‍

()സംസ്ഥാനത്ത് ഇ-വേയ്സ്റുകള്‍ അത്യന്തം അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായും അവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇവ ഒഴിവാക്കുവാനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ; വിശദമാക്കുമോ ;

(സി)-വേയ്സ്റുകള്‍ ശേഖരിക്കുന്ന കടകള്‍ക്കും അവ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഇവ കൈകാര്യം ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

3465

കോണ്‍ക്രീറ്റു വേസ്റുകളുടെ സംസ്കരണം

ശ്രീ. എം. പി. വിന്‍സെന്റ്

()കോണ്‍ക്രീറ്റ് വേസ്റുകള്‍ സംസ്കരിക്കുന്നതിന് നിലവില്‍ ഏതൊക്കെരീതികളാണ് ഉപയോഗിക്കുന്നത്;

(ബി)കോണ്‍ക്രീറ്റ് വേസ്റുകള്‍ സംസ്കരിക്കുന്നതിനായി കേരളത്തിന് അനുയോജ്യമായ രീതി ഏതാണ്; വ്യക്തമാക്കുമോ?

3466

ജില്ലാ പഞ്ചായത്ത് - പഞ്ചായത്ത് റോഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡുകള്‍ ഏതെല്ലാമെന്നും പഞ്ചായത്തുകളുടെ കീഴിലുള്ള റോഡുകള്‍ ഏതെല്ലാമെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ?

3467

ലൈബ്രറി സെസ്

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലൈബ്രറി സെസ് ഇനത്തില്‍ 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ട്; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രോപ്പര്‍ട്ടി ടാക്സിന്റെ എത്ര ശതമാനമാണ് ലൈബ്രറി സെസ്;

(ബി)പിരിച്ചെടുത്ത തുകയില്‍ 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര രൂപ ലൈബ്രറി കൌണ്‍സിലിന് കൈമാറി; വിശദാംശം ലഭ്യമാക്കുമോ ;

(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പിരിച്ചെടുക്കുന്ന തുക പൂര്‍ണ്ണമായും ലൈബ്രറി കൌണ്‍സിലിന് കൈമാറാത്തത് എന്തുകൊണ്ടാണ്;

(ഡി)ലൈബ്രറി സെസ് ഇനത്തില്‍ പിരിക്കുന്ന തുക ലൈബ്രറി കൌണ്‍സിലിന് കൈമാറുന്നതില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച ശുപാര്‍ശ സാംസ്കാരിക നയം രൂപീകരിക്കാന്‍ രൂപീകരിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ ശുപാര്‍ശയോട് യോജിക്കുന്നുണ്ടോ?

3468

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് വിനോദനികുതി ഇളവ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിനോദനികുതി ഇളവ് ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍, ഏതെങ്കിലും ടൂര്‍ണ്ണമെന്റുകള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന മില്ലാതെ വിനോദനികുതി ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍, ആ ഗ്രാമപഞ്ചായത്തുകളുടെ പേരും ടൂര്‍ണ

(ഡി)വിനോദ നികുതി ഇളവ് നല്‍കിയ ഇത്തരം സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍, ടിക്കറ്റ് വഴി എത്ര തുക പിരിച്ച് എടുക്കുന്നുവെന്നും അവ എങ്ങിനെ വിനിയോഗിക്കുന്നുവെന്നും പരിശോധിക്കുവാന്‍ എന്തെങ്കിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

()പരിശോധനയ്ക്ക് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വ്യക്തമാക്കുമോ?

3469

പരസ്യനികുതി ഇനത്തില്‍ ലഭിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പരസ്യനികുതി ഇനത്തില്‍ എത്ര തുക പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഈ മേഖലയില്‍ പരസ്യനികുതിയിനത്തില്‍ എത്ര തുക പിരിഞ്ഞുകിട്ടാനുണ്ടെന്ന് വിശദമാക്കുമോ;

(സി)1994-ലെ കേരള പഞ്ചായത്തീരാജ് ആക്ടിലെ 209 (സി) വകുപ്പുപ്രകാരം പഞ്ചായത്തുകള്‍ക്ക് പരസ്യനികുതി ഈടാക്കാന്‍ അധികാരം നല്‍കിയിട്ടും ഫലപ്രദമായി പരസ്യനികുതി ഈടാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇതുമൂലം പഞ്ചായത്തുകളുടെ വരുമാനം കുറയുന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?

3470

പഞ്ചായത്തുകളില്‍ ടെക്നോളജി റിസോഴ്സ് സെന്ററുകള്‍

ശ്രീ. സി. ദിവാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, കെ. രാജു

()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ടെക്നോളജി റിസോഴ്സ് സെന്ററുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, എത്രയെണ്ണം;

(ബി)ഈ സെന്ററുകളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഈ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

3471

വ്യക്തിഗത ഗുണഭോക്താക്കളുടെ വരുമാനം

ശ്രീ.വി. ശശി

()ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്താക്കളുടെ വരുമാനം നിര്‍ണ്ണയിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടിക്രമം വിശദീകരിക്കാമോ;

(ബി)പട്ടികജാതിക്കാരുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗക്കാര്‍ക്ക് കക്കൂസ് അനുവദിക്കുന്നതിന്, വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടോ;

(സി)ഇത്തരം വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറില്‍ നിന്നും ആവശ്യപ്പെടുന്നതിനുള്ള ചുമതല ആര്‍ക്കാണ്?

3472

ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()കേരളത്തിലെ ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മിതികേന്ദ്രങ്ങള്‍ വഴി നടത്തരുതെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(സി)ഈ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ പദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകുന്നതായി മനസ്സിലാക്കുന്നുണ്ടോ; എങ്കില്‍, എത്ര രൂപയുടെ പദ്ധതി തടസ്സപ്പെടും അല്ലെങ്കില്‍ കാലതാമസം സംഭവിക്കും എന്ന് വ്യക്തമാക്കാമോ;

(ഡി)ഈ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകുമോ?

3473

പരിസ്ഥിതി സംരക്ഷണത്തിനായുള്ള പഞ്ചായത്തിന്റെ പദ്ധതികള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ പരിസ്ഥിതി സംരക്ഷണത്തിനായി, എത്ര തുക വീതമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഇതില്‍, എത്ര ശതമാനം തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;

(ബി)നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തും മുന്‍ വര്‍ഷത്തില്‍ നിന്നും എത്ര ശതമാനം തുകയാണ് പരിസ്ഥിതി സംബന്ധമായ പദ്ധതികള്‍ക്ക് ഈ വര്‍ഷം വര്‍ദ്ധനവ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പഞ്ചായത്തുകള്‍ പരിസ്ഥിതി സംബന്ധമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏതെങ്കിലും ഏജന്‍സികളെ സഹകരിപ്പിക്കാറുണ്ടോ; ഉണ്ടെങ്കില്‍, ഓരോ പഞ്ചായത്തും ഏതൊക്കെ ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ ?

3474

ജൈവവൈവിദ്ധ്യ സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

()ജൈവവൈവിദ്ധ്യ സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സിറ്റി രജിസ്റര്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)രജിസ്റര്‍ തയ്യാറാക്കാത്ത പഞ്ചായത്തുകളില്‍ സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3475

വൈക്കം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെ പദ്ധതികള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തും തങ്ങളുടെ 2012-2013 ലെ പദ്ധതികള്‍ ഏത് മാസമാണ് ഡി.പി.സികള്‍ക്ക് സമര്‍പ്പിച്ചതെന്നും ആയതിന് ഏതുമാസം അംഗീകാരം ലഭിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)പഞ്ചായത്തുകള്‍ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ വൈകിയിട്ടുണ്ടെങ്കില്‍ ആയതിനുകാരണം എന്തെന്ന് വ്യക്തമാക്കുമോ;

(സി)പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യസമയത്തുതന്നെ പഞ്ചായത്തുകളില്‍ ലഭ്യമാക്കിയിരുന്നോ;

(ഡി)വൈക്കം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തും ഇതുവരെ എത്ര ശതമാനം തുക വീതമാണ് ചെലവഴിച്ചതെന്നും, പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ തുകയും കൃത്യ സമയത്തുതന്നെ ചെലവഴിച്ചു തീര്‍ക്കാനാകുമോയെന്നും വ്യക്തമാക്കുമോ?

3476

ചിറക്കര ഗ്രാമപഞ്ചായത്തില്‍ പശ്ചാത്തല വികസന പദ്ധതി


ശ്രീ. ജി. എസ്. ജയലാല്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:


()കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ളോക്കിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ വില്ലേജ് ഡെവലപ്പ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഞ്ച് കോടി രൂപയുടെ എസ്റിമേറ്റ് തുകയുള്ള പശ്ചാത്തല വികസന പദ്ധതി ഗ്രാമ പഞ്ചായത്ത് സര്‍ക്കാരിലേയ്ക്ക് നല്‍കിയിരുന്നുവോ; എങ്കില്‍, ആയത് എന്നാണ് നല്‍കിയതെന്നും നുളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം പ്രസ്തുത പദ്ധതി സംസ്ഥാനത്തെ ഏതെങ്കിലും ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)ചിറക്കര ഗ്രാമ പഞ്ചായത്ത് നല്‍കിയിരുന്ന പദ്ധതി നിര്‍ദ്ദേശത്തിന്മേല്‍ എത്രയുംപെട്ടെന്ന് നടപടി പൂര്‍ത്തീകരിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധമാകുമോ ?

 
3477

സാമൂഹ്യസുരക്ഷാമിഷന്റെ പ്രവര്‍ത്തനം

ശ്രീമതി കെ.എസ്. സലീഖ


()സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷനിലെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഭരണപരവും നേതൃപരവുമായ പരിചയമില്ലായ്മ മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയെല്ലാം അട്ടിമറിക്കുന്നതായി ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍, പേരെടുത്ത സാമൂഹിക ശാസ്ത്രജ്ഞനോ, ..എസ്. ഉദ്യോഗസ്ഥനോ ആയിരിക്കണമെന്ന് നിയമാവലിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍, ഇപ്പോള്‍ നിയമിച്ചിട്ടുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പ്രസ്തുത നിയമാവലിയിലെ യോഗ്യതയുണ്ടോയെന്ന് വിശദമാക്കുമോ;

(സി)2012 ഫെബ്രുവരി മുതല്‍ ഡിസംബര്‍ 31 വരെ 259 ദിവസങ്ങളില്‍ ഇപ്രകാരം നിയോഗിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്‍ എത്ര ദിവസം മിഷന്റെ ഓഫീസില്‍ ഹാജരായി; ഇപ്രകാരം ഹാജരാകുന്നതില്‍ വീഴ്ചവരാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;


(ഡി)ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാരകരോഗബാധിതരായ കുട്ടികള്‍, ശയ്യാവലംബരായവര്‍, വൃദ്ധര്‍, നിരാലംബരായ സ്ത്രീകള്‍ എന്നിവരുടെ ക്ഷേമത്തിനും കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച് മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യസുരക്ഷാമിഷനെ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?


 
3478

കാരക്കാട് ശ്മശാനനവീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി


ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് കാരക്കാട് ശ്മശാന നവീകരണത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട നിവേദനത്തിന്മേല്‍ (ഫയല്‍ നമ്പര്‍.160/ഢകജ/2012/(&ടണ).28.02.2012) കെക്കൊണ്ട തുടര്‍നടപടികള്‍ അറിയിക്കാമോ?


 
3479

മാലിന്യസംസ്കരണത്തിന് സഹായിക്കുന്ന അംഗങ്ങള്‍


ശ്രീ. ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, എം. . വാഹീദ്


()മാലിന്യം ശേഖരിച്ച് സംസ്കരണ പ്ളാന്റുകളില്‍ എത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇതിനായി, എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

 
3480

'ഊര്‍ജ്ജശ്രീ' പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

()കുടുംബശ്രീ വഴി നടപ്പാക്കുന്ന 'ഊര്‍ജ്ജശ്രീ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പാരമ്പര്യേതര ഊര്‍ജ്ജോപാധികള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുതപദ്ധതി ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി, എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3481

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും വേതനം

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ പഞ്ചായത്തിലെ ഖരമാലിന്യ സംസ്കരണ പ്ളാന്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന പരിശീലനം നേടിയ 10കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും വേതനം നല്‍കുന്നതിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഈ അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ ;

(സി)ഇല്ലെങ്കില്‍, തനതു ഫണ്ടില്‍ നിന്നും വേതനം നല്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3482

കുടുംബശ്രീ അക്കൌണ്ടന്റുമാരെ പിരിച്ചുവിടുന്ന നടപടി

ശ്രീ. എം. ചന്ദ്രന്‍

()ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷമായി കുടുംബ ശ്രീ അക്കൌണ്ടന്റുമാരായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിനുളള നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ;

(ബി)എന്തു കാരണത്താലാണ് പ്രസ്തുത ജീവനക്കാരെ പിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികയിലേയ്ക്ക് പുതുതായി നിയമനം നടത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേയ്ക്ക് പുതുതായി നിയമനം നടത്തുകയാണെങ്കില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ?

3483

കുടുംബശ്രീ അംഗങ്ങള്‍ക്ക് ചികില്‍സാസഹായം

ശ്രീ. ബി. സത്യന്‍

()കുടുംബശ്രീ അംഗങ്ങള്‍ക്ക് ചികില്‍സാസഹായം ലഭ്യമാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍, വിശദവിവരം ലഭ്യമാക്കുമോ;

(ബി)കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദാംശം ലഭ്യമാക്കുമോ?

3484

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍

ശ്രീ. കെ.കെ.നാരായണന്‍

()കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(ബി)ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

3485

മഞ്ഞപ്ര ഗ്രാമപഞ്ചായത്തില്‍ സ്ളോട്ടര്‍ ഹൌസ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തില്‍ സ്ളോട്ടര്‍ ഹൌസ്, മാര്‍ക്കറ്റ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുളള എന്തെന്ന് വിശദമാക്കുമോ?

3486

സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി സ്റേറ്റ് ഹൈവയുടെ ഇരുവശങ്ങളിലുമായി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റങ്ങളുള്ളതായി തദ്ദേശസ്വയംഭരണ വുകപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പേരാമ്പ്ര ടൌണില്‍ പ്രസ്തുത റോഡിന്റെ വശങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത് എപ്പോഴാണ്;

(ഡി)കെട്ടിടനിയന്ത്രണ നിയമം നടപ്പിലാക്കിയതിനു ശേഷം പേരാമ്പ്ര ടൌണില്‍ സ്റേറ്റ് ഹൈവേയുടെ വശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ എത്ര കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

()കെട്ടിടനിര്‍മ്മാണ ചട്ടം പരിഗണിക്കാതെ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, അസിസ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരുടെ പേരുകള്‍ വ്യക്തമാക്കുമോ;

(എഫ്)അനധികൃത കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3487

കൂത്താട്ടുകുളം മാര്‍ ഗ്രിഗോറിയസ് ചര്‍ച്ചിന് പത്ത് സെന്റ് സ്ഥലം

ശ്രീ. സാജു പോള്‍

()കൂത്താട്ടുകുളം മാര്‍ ഗ്രിഗോറിയസ് ചര്‍ച്ചിന് പത്ത് സെന്റ് സ്ഥലം പതിച്ചുകിട്ടുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, ഈ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി)പ്രസ്തുത ആവശ്യത്തിന്മേല്‍ റവന്യൂ വകുപ്പ് പഞ്ചായത്ത് വകുപ്പിനോട് പഞ്ചായത്ത്രാജ് ആക്ടില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍, സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

3488

ഗ്രാമപഞ്ചായത്തിന് കീഴിലുളള ഗ്രാമീണ വായനശാലകളിലെ പാര്‍ട്ട്ടൈം ലൈബ്രേറിയന്‍മാരുടെ വേതനം

ശ്രീ. റ്റി.വി. രാജേഷ്

()സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വായനശാലകളിലെ പാര്‍ട്ട്ടൈം ലൈബ്രേറിയന്‍മാരുടെ വേതനം എത്രയാണ്;

(ബി)കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് എത്ര രൂപയാണ് ശമ്പളം ലഭിക്കുന്നത്;

(സി)ഗ്രാമീണ വായനശാലകളിലെ പാര്‍ട്ട്ടൈം ലൈബ്രേറിയന്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3489

സി.ഡി.എസ്. അക്കൌണ്ടന്റുമാരെ പിരിച്ചുവിട്ട നടപടി

ശ്രീമതി കെ. കെ. ലതിക

()കുടുംബശ്രീ സി.ഡി.എസ്. അക്കൌണ്ടന്റുമാരെ പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഈ അക്കൌണ്ടന്റുമാരെ എന്ത് കാരണത്താലാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇവരെ പിരിച്ചുവിട്ട് ഏതു തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

3490

പഞ്ചായത്തിലെ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക

ശ്രീ. എസ്. ശര്‍മ്മ

()തദ്ദേശസ്വയംഭരണ വകുപ്പില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓരോ പഞ്ചായത്തിലും ഒരു അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ അത് വൈകുന്നതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ പി.എസ്.സി. വഴി ഡിപ്പാര്‍ട്ടുമെന്റ് ക്വാട്ട മുഖേനയുളള ഒഴിവുകള്‍ നിലവിലുണ്ടോ; ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ ആയത് നികത്തുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

3491

പഞ്ചായത്ത് വകുപ്പില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പഞ്ചായത്ത് വകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും തസ്തിക തിരിച്ച് വ്യക്തമാക്കുമോ ?

3492

ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക

ശ്രീ. സി. ദിവാകരന്‍

()കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)ഗ്രാമപഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിവരുന്ന അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ എത്രയാണ്;

(സി)പ്രസ്തുത തസ്തികകളില്‍ പി.എസ്.സി നിയമനം നടത്തുന്നതിനുള്ള തടസ്സം എന്താണ്;

(ഡി)ഗ്രാമപഞ്ചായത്തില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് ക്ളറിക്കല്‍ തസ്തിക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3493

തൃതല പഞ്ചായത്ത് സ്ഥാപനങ്ങളില്‍ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കുറവ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ തൃതല പഞ്ചായത്ത് സ്ഥാപനങ്ങളില്‍ ആവശ്യമായ സാങ്കേതിക വിഭാഗം ജീവനക്കാരില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ കുറവ് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)ആവശ്യമായ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കുറവ് കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നതായ വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(ഡി)കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായ ഇതേ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ വര്‍ഷാരംഭത്തില്‍ തന്നെ ഇത്തരം കുറവുകള്‍ പരിഹരിക്കുവാനും പദ്ധതി നിര്‍വ്വഹണം കാലതാമസം കൂടാതെ നടപ്പിലാക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

()സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ചുരുങ്ങിയ സമയം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് സാങ്കേതിക വിഭാഗം ജീവനക്കാരുടെ സേവനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3494

കേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം നടപടികളും പദ്ധതികളുമാണ് പഞ്ചായത്ത് വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഐ.സി.ഡി.എസ്.കളുടെ ശാക്തീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ ?

3495

കേരളസാമൂഹ്യസുരക്ഷാ മിഷന്‍ പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരള സാമൂഹ്യ സുരക്ഷാമിഷന്‍ നിലവില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദാംശം സഹിതം അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം പദ്ധതികള്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തിരം നടപ്പാക്കാനുദ്ദേശിക്കുന്നു; എങ്കില്‍ ആയതിന്റെ വിവരങ്ങള്‍ വിശദമാക്കുമോ?

3496

സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം

ശ്രീമതി. കെ. എസ്. സലീഖ

()കെടുകാര്യസ്ഥതയും അഴിമതിയും നിമിത്തം സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം അവശത അനുഭവിക്കുന്ന അരലക്ഷത്തോളം പേര്‍ക്കുള്ള സഹായ വിതരണം അനിശ്ചിതത്വത്തിലാണെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(സി)മിഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ധനശേഖരണം നിലച്ചതായി ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)മിഷന്റെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുള്ള പ്രധാന ഉപാധി എന്താണ്; വ്യക്തമാക്കുമോ;

()മിഷന്റെ പ്രവര്‍ത്തനത്തിനായി എത്രകോടി രൂപ സമാഹരിക്കുവാന്‍ അനുമതി നല്‍കി; ആയതില്‍ 2012 ഡിസംബര്‍ 31 വരെ എന്ത് തുക സമാഹരിച്ചു; അനുമതി നല്‍കിയ തുക സമാഹരിക്കുന്നതില്‍ വീഴ്ച വന്നതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

3497

കേരള സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പ്രദീപ് കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

()കേരള സാമൂഹ്യസൂരക്ഷാ മിഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ ;

(ബി)മിഷന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാറുണ്ടോ; എങ്കില്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നതെന്ന് അറിയിക്കാമോ ;

(സി)സ്ഥാപനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇല്ലാത്തിനാല്‍ മിഷനില്‍ നിന്നുള്ള ധനസഹായവിതരണം മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍, ഇക്കാര്യത്തില്‍ എന്തു പരിഹാര നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

3498

സാമൂഹ്യസുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിയമം

ശ്രീ.കെ. രാധാകൃഷ്ണന്‍

()സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന് പൂര്‍ണ്ണചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിലവിലുണ്ടോ:

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ നിയമാവലിയനുസരിച്ചാണോ ഇപ്പോള്‍ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചാര്‍ജ് വഹിക്കുന്നതെന്ന് പറയാമോ;

(സി)കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഇപ്പോഴത്തെ ചുമതലക്കാരന് പ്രസ്തുത സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ സമയം ക്രമീകരിച്ച് പൂര്‍ണ്ണ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത സ്ഥാപനത്തിന്റെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ പ്രാപ്തനായ, നിയമാവലി പ്രകാരമുള്ള യോഗ്യതകളുള്ള ഉദ്യോഗസ്ഥനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് സ്ഥാപനത്തെ ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3499

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സി. ഡബ്ള്യു.സി) നിലവിലുണ്ടോ എന്നും ഉണ്ടെങ്കില്‍ ഓരോ കമ്മിറ്റിയിലും എത്ര അംഗങ്ങള്‍ വീതമാണ് ഉണ്ടായിരിക്കേണ്ടതെന്നും അറിയിക്കുമോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ സി.ഡബ്ള്യു.സി.യില്‍ എത്ര അംഗങ്ങളാണ് ഉള്ളതെന്ന് അറിയിക്കുമോ;

(സി)സി.ഡബ്ള്യു.സി.യിലെ അംഗങ്ങള്‍ക്ക് ഓണറേറിയം എത്രയാണെന്ന് അറിയിക്കാമോ;

(ഡി)ഓണറേറിയം കുടിശ്ശിക എത്രയുണ്ടെന്നും കുടിശ്ശിക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;

()സി.ഡബ്ള്യു.സി.കളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ എന്നും എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോ എന്നും അറിയിക്കാമോ;

(എഫ്)പ്രവര്‍ത്തനം വിലയിരുത്തിയിട്ടില്ലെങ്കില്‍ ആയത് വിലയിരുത്താനും തൃപ്തികരമല്ലെങ്കില്‍ മെച്ചപ്പെടുത്താനും നടപടി സ്വീകരിക്കുമോ ?

3500

കുട്ടികളിലെ പോഷകാഹാരക്കുറവ്

ശ്രീ. കെ. വി. വിജയദാസ്

()കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ആയത് ഫലപ്രാപ്തികാണുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് ഇക്കാര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പോഷകാഹാരകുറവുമൂലം ശിശുമരണം സംസ്ഥാനത്ത് സംഭവിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ജില്ലാടിസ്ഥാനത്തില്‍ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.