UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
   
Q. No

                                                                          Questions

3243

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ. രാജു എബ്രഹാം

()നടപ്പ് സാമ്പത്തിക വര്‍ഷം കോന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി സംസ്ഥാനത്ത് ചെലവഴിക്കേണ്ടിയിരുന്ന തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടോ;

(ബി)തന്നാണ്ടില്‍ ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ എന്തു തുക വീതം സംസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു; യഥാര്‍ത്ഥത്തില്‍ ലഭിച്ചതെത്ര; വിശദമാക്കാമോ;

(സി)കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഇതേ വരെ സംസ്ഥാനത്ത് നടപ്പിലാക്കാത്തവ ഏതൊക്കെയാണ്;

(ഡി)പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത പദ്ധതികള്‍ ഏതൊക്കെ എന്നറിയിക്കുമോ?

3244

2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക പദ്ധതി അടങ്കല്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

()2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക പദ്ധതി അടങ്കലിന് പ്ളാനിംഗ് ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്ത് തുകയാണ് വാര്‍ഷിക പദ്ധതി അടങ്കലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് അടങ്കലില്‍ വരുത്തിയിട്ടുള്ളത്;

(ഡി)ഏതെല്ലാം മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വാര്‍ഷിക പദ്ധതി രൂപീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3245

വന്‍കിട പദ്ധതികള്‍ക്ക് ക്യാപിറ്റല്‍ ഡവലപ്മെന്റ് ഫണ്ട്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

()വന്‍കിട പദ്ധതികള്‍ക്ക് ക്യാപിറ്റല്‍ ഡവലപ്മെന്റ് ഫണ്ടിന് രൂപം നല്‍കാന്‍ പ്ളാനിംഗ് ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പദ്ധതികള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത്;

(ഡി)വന്‍കിട പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമുള്ള തുക എങ്ങനെയാണ് അനുവദിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3246

ഗ്രാമവികസന വകുപ്പു മുഖേന നടപ്പാക്കുന്ന പ്രാദേശിക വികസന പദ്ധതികള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പു മുഖേന നടപ്പാക്കുന്ന പ്രദേശിക വികസനത്തിനുള്ള പ്രത്യേക പദ്ധതികള്‍ എന്തൊക്കെയാണ്;

(ബി)പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)2012-13ല്‍ അനുവദിച്ച തുക എത്രയാണ്; എത്ര തുക ചെലവഴിച്ചു?

3247

ഗ്രാമവികസന വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോട്ടയം ജില്ലയിലും വൈക്കം നിയോജക മണ്ഡലത്തിലും ഗ്രാമവികസന വകുപ്പ് കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ ഏതെല്ലാം റോഡുകള്‍ക്കും പാലങ്ങള്‍ക്കും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഗ്രാമവികസന വകുപ്പ് മുഖാന്തിരം പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഗ്രാമവികസന വകുപ്പു മുഖാന്തിരം പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള മുഴുവന്‍ തുകയും കേന്ദ്ര ഗവണ്‍മെന്റ് അനുവദിയ്ക്കുന്ന ഫണ്ടില്‍ നിന്നാണോ ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

T3248

ജനശ്രീ-ഭീമ യോജന പദ്ധതി

ശ്രീ. വി. ശശി

()കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ജനശ്രീ ഭീമ യോജന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് കേന്ദ്ര വിഹിതം ലഭ്യമായിട്ടുളളത്; ഇത് ഏതൊക്കെ പരിപാടികള്‍ക്കായി ആണ് വിനിയോഗിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതിക്കായി നീക്കി വച്ച സംസ്ഥാന വിഹിതം എത്രയെന്ന് പറയാമോ;

(ഡി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ നടപ്പുവര്‍ഷം നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

3249

സ്വപ്നസാഫല്യം പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

സ്വപ്നസാഫല്യം പദ്ധതി പദ്ധതി പ്രകാരം എത്ര പേര്‍ ഗുണഭോക്താക്കളായിട്ടുണ്ടെന്നുളള വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ?

3250

ബ്ളോക്ക് പഞ്ചായത്തുകളില്‍നിന്നും ഉല്പാദന മേഖലയ്ക്ക് തുക

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഉല്പാദന മേഖലയ്ക്ക് ബ്ളോക്ക് പഞ്ചായത്തുകളില്‍ ആകെ എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി)2013 ജനുവരി 31 വരെ എത്ര തുകയാണ് ചെലവഴിച്ചതെന്നുള്ള ശതമാന കണക്ക് വിശദമാക്കുമോ ?

3251

കോതമംഗലത്ത് വികസനപരിശീലന കേന്ദ്രം

ശ്രീ. റ്റി. യു. കുരുവിള

()ഗ്രാമവികസന വകുപ്പിന്റെ ഒരു വികസന പരിശീലനകേന്ദ്രം (എക്സ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ -ഇറ്റി.സി) കോതമംഗലത്ത് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ക്കു ഗുണകരമാകുന്ന ഈ ട്രെയിനിംഗ് സെന്ററര്‍ അനുവദിക്കുന്നതില്‍ കാലതാമസം ഇല്ലാതെ സ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

3252

ബി.പി..നിയമനം

ശ്രീ. .. അസീസ്

()ഗ്രാമ വികസന വകുപ്പില്‍ എത്ര ബ്ളോക്ക് പഞ്ചായത്തുകളില്‍ സ്വതന്ത്ര ചുമതലയുള്ള ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്;

(ബി)എത്ര ബ്ളോക്ക് പഞ്ചായത്തുകളില്‍ ബി.ഡി..മാര്‍ക്ക് ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്;

(സി)ബി.ഡി..മാര്‍ക്ക് ബി.പി..മാരുടെ അധിക ചുമതല നല്‍കിയതുകാരണം തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന വേഗത കുറയുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എല്ലാ ബ്ളോക്കുകളിലും സ്വതന്ത്ര ചുമതലയുള്ള ബി.പി..മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3253

ബ്ളോക്ക് പഞ്ചായത്തുകളിലെ അക്കൌണ്ടന്റ് തസ്തികകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()ബ്ളോക്ക് പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് തസ്തികകള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

(സി)തസ്തികകള്‍ എന്ന് അനുവദിക്കാനാകുമെന്നു വ്യക്തമാക്കുമോ?

3254

ഗ്രാമവികസന വകുപ്പിലെ ഫീല്‍ഡ് സ്റാഫിന്റെ ശമ്പള പരിഷ്കരണ അനോമലികള്‍

ശ്രീ. റ്റി.യു. കുരുവിള

()ഗ്രാമവികസന വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണ അനോമലികള്‍ പരിഹരിച്ചിട്ടുണ്ടോ; എന്തെല്ലാം നടപടികള്‍ ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് കക ന്റെ പരിശീലന കാലം ഡ്യൂട്ടിയായി പരിഗണിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)വി..ഒ ഗ്രേഡ് കക തസ്തികയുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3255

വി..ഒ മാരുടെ പ്രെമോഷന്റെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കുന്ന നടപടി

ശ്രീ. റ്റി.യു. കുരുവിള

()തൊഴിലുറപ്പ് പദ്ധതി ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി..) തസ്തിക സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ തസ്തികയില്‍ മാസ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ള്യു) യോഗ്യതയുള്ള വി..ഒ മാര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)വി..ഒ മാരെ തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് എപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ ഓഫീസറായി നിയമിക്കുന്നതിനും ഇവര്‍ക്ക് യാത്രാ ബത്ത നല്‍കുന്നതിനുമുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസുകള്‍ ഗ്രാമപഞ്ചായത്ത് തല ദാരിദ്യ്രലഘൂകരണയുണിറ്റുകളായി (പി..യു) ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

()ഗ്രാമവികസന വകുപ്പിലെ വിവിധ തസ്തികകളുടെ സീനിയോറിറ്റി ലിസ്റും പ്രൊമോഷനും യഥാസമയങ്ങളില്‍ നടക്കുമ്പോള്‍ വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് കക തസ്തികയുടെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കുന്നതിലും ഗ്രേഡ് ക ആയി പ്രൊമോഷന്‍ നല്‍കുന്നതിനും മനപൂര്‍വ്വമായ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3256

വി... ഗ്രേഡ് ക തസ്തികയിലേക്ക് ഉദ്യോഗകയറ്റം

ശ്രീ. ജി. എസ്. ജയലാല്‍

()ഗ്രാമവികസനവകുപ്പില്‍ 2013 ജനവരി 31-ന് വി..ഒ ഗ്രേഡ് ക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കാന്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; വി..ഒ ഗ്രേഡ് ക ലേക്കുള്ള പ്രെമോഷന്‍ എന്നത്തേക്ക് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;

(ബി)2010 ഡിസംബര്‍ മാസം വരെ നിയമിതരായ വി..ഒ ഗ്രേഡ് കക ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ; ഇല്ലായെങ്കില്‍ എന്നത്തേക്ക് കുറ്റമറ്റ ലിസ്റ് പ്രസിദ്ധീകരിക്കുന്നമെന്ന് അറിയിക്കാമോ?

3257

ബ്ളോക്ക് പഞ്ചായത്തുകളിലെ ഡ്രൈവര്‍മാര്‍ക്ക് ടി..

ശ്രീമതി. പി. അയിഷാപോറ്റി

()ബ്ളോക്ക് പഞ്ചായത്തുകളിലെ ഡ്രൈവര്‍മാര്‍ക്ക് ടി.. ആനൂകൂല്യം ലഭ്യമാക്കിയിരുന്നോ; എങ്കില്‍ ആയതിന്റെ ഉത്തരവ് ലഭ്യമാക്കുമോ;

(ബി)ജില്ലാ പഞ്ചായത്തുകളില്‍ പ്രസ്തുത തസ്തികയില്‍ ജോലി നോക്കുന്നവര്‍ക്ക് ടി.. ആനൂകൂല്യം ലഭ്യമാക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ബ്ളോക്ക് പഞ്ചായത്തുകളില്‍ സ്ഥിരം/താല്‍ക്കാലികം അടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന ഡ്രൈവര്‍മാര്‍ക്ക് ടി.. ആനൂകൂല്യം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ ആയതിന്റെ നടപടി സ്വീകരിക്കുമോ?

3258

നബാരഡിന്റെ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()നബാര്‍ഡിന്റെ പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ പെട്ടി കലുങ്കുകള്‍, പാടശേഖരങ്ങളിലെ സംരക്ഷണഭിത്തിനിര്‍മ്മാണം തുടങ്ങി എന്തെല്ലാം പദ്ധതികള്‍ക്കു പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടു ണ്ടെന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)കുട്ടനാട്ടില്‍ പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ?

3259

പി.എം.ജി.എസ്.വൈ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

()പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം റോഡുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തിനു കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരവധി തവണ ടെന്‍ഡര്‍ വിളിച്ചതിനുശേഷവും പണികള്‍ കരാറുകാരെ ഏല്‍പ്പിച്ചുകൊടുക്കുവാന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടിയാണു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

3260

പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരമുള്ള റോഡു നിര്‍മ്മാണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

()പി.എം.ജി.എസ്.വൈ.യില്‍ സംസ്ഥാനത്തിനനുവദിച്ച റോഡുനിര്‍മ്മാണം തുടങ്ങുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)എത്ര കിലോമീറ്റര്‍ റോഡാണ് അനുവദിച്ചിട്ടുള്ളത്; വിശദീകരിക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പദ്ധതി റിപ്പോര്‍ട്ട് എന്നാണ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3261

നെടുമങ്ങാട് ബ്ളോക്കില്‍ നിര്‍മ്മാണം ആരംഭിച്ച റോഡുകള്‍

ശ്രീ. പാലോട് രവി

()പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ ഫെയ്സ് 4 -ല്‍ ഉള്‍പ്പെടുത്തി 2004ല്‍ നെടുമങ്ങാട് ബ്ളോക്കില്‍ നിര്‍മ്മാണം ആരംഭിച്ച റോഡുകള്‍ ഏതൊക്കെയാണ്;

(ബി)പ്രസ്തുത പ്രവൃത്തിയുടെ മൊത്തം അടങ്കല്‍ തുക എത്രയാണ്;

(സി)റോഡ് നിര്‍മ്മാണം എന്ന് ആരംഭിച്ചു;

(ഡി)പ്രസ്തുത പ്രവൃത്തി ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത റോഡുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(എഫ്)ഇതിനായി ആവശ്യമായ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

3262

കാസര്‍ഗോഡ് ജില്ലയിലെ പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()പി.എം.ജി.എസ്.വൈ യുടെ എട്ടാം ഘട്ടത്തിലെ പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് റോഡിന്റെ പേര് സഹിതം വിശദമാക്കുമോ ;

(ബി)പ്രസ്തുത റോഡുകളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3263

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ടെന്‍ഡര്‍ എക്സസ് കാരണം പണി ആരംഭിക്കാത്ത രണ്ട് പി.എം.ജി.

എസ്.വൈ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ ;

(ബി)ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)പി.എം.ജി.എസ്.വൈ എട്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്നതിന് പ്രസ്തുത മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ റോഡുകള്‍ അംഗീകരിച്ചു വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3264

കുട്ടനാട്ടിലെ പി.എം.ജി.എസ്.വൈ. റോഡുകള്‍

ശ്രീ. തോമസ് ചാണ്ടി

()പി.എം.ജി.എസ്.വൈ. ഫെയ്സ് 8 -ല്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടില്‍ നിന്നും സമര്‍പ്പിച്ച റോഡുകള്‍ അംഗീകാരത്തിനായി എന്‍.ആര്‍.ആര്‍.ഡി.എയ്ക്ക് സമര്‍പ്പിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഫെയ്സ് 8-ല്‍ ഉള്‍പ്പെട്ട എസ്.എല്‍.സി.യുടെ അംഗീകാരത്തിന് സമര്‍പ്പിച്ച മുന്‍ഗണനാപട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

3265

നെന്മാറ, കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്തുകളില്‍ പി.എം.ജി.എസ്.വൈ. റോഡുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ, കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്തുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത എത്ര പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളാണ് നിലവിലുള്ളത്; വിശദാംശം നല്‍കുമോ;

(ബി)നെന്മാറ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ ഏതെല്ലാമാണ് ?

3266

പി.എം.ജി.എസ്.വൈ പ്രകാരം അനുവദിച്ച തസ്തികകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()പി.എം.ജി.എസ്.വൈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജില്ലാതല പ്രോഗ്രാം ഇംപ്ളിമെന്റേഷന്‍ യൂണിറ്റുകളില്‍ അനുവദിച്ച തസ്തികകള്‍ എത്ര വീതമെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എത്ര ജീവനക്കാരെ വീതം നിയമിച്ചിട്ടുണ്ടെന്നും അവരുടെ പ്രതിമാസ ശമ്പളം, മറ്റ് ആനൂകൂല്യങ്ങള്‍ എന്നിവയും വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും അനുകൂല്യങ്ങളും സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജന്‍സി, മറ്റു വകുപ്പുകള്‍ എന്നിവയിലെ സമാന തസ്തികളിലേതിനേക്കാള്‍ കുറവാണോ എന്നും എങ്കില്‍ ഇവരുടെ ശമ്പളവും ആനൂകൂല്യങ്ങളും അവരുടേതിന് തുല്യമായെങ്കിലും ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?

3267

കുട്ടനാട്ടിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അധികരിച്ച നിരക്ക്

ശ്രീ. തോമസ് ചാണ്ടി

()പി.എം.ജി.എസ്.വൈ. ഫെയ്സ് 7 ല്‍ ഉള്‍പ്പെട്ടതും റീടെന്‍ഡര്‍ ചെയ്തിട്ടും കരാറുകള്‍ ഏറ്റെടുക്കാത്തതുമായ കുട്ടനാട്ടിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 60% എങ്കിലും അധികരിച്ച നിരക്ക് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)കുട്ടനാട്ടിലെ ടെന്‍ഡര്‍ പിടിച്ച ഈര-വാലടി റോഡിന് ലാന്റ് അക്വിസിഷനുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

3268

പൊന്‍കണ്ടം -കടപ്പാറ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ മണ്ഡലത്തില്‍ പി.എം.ജി.എസ് വൈ യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊന്‍കണ്ടം-കടപ്പാറ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത റോഡുപണി പൂര്‍ത്തിയാക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ കഷ്ടതകള്‍ അനുഭവപ്പെടുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ ;

(സി)പ്രസ്തുത റോഡുപണി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

3269

കോഴിക്കോട് നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡു നിര്‍മ്മാണം

ശ്രീമതി കെ.കെ. ലതിക

()കോഴിക്കോട് തൂണേരി ബ്ളോക്കില്‍പ്പെട്ട നിട്ടൂര്‍-മലയാടപ്പൊയില്‍ പി.എം.ജി.എസ്.വൈ റോഡ് നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ബി)റോഡ് നിര്‍മ്മാണം ടെന്‍ഡര്‍ എടുത്ത കരാറുകാരന്‍ ആരായിരുന്നുവെന്നും ടിയാന്‍ എന്തൊക്കെ ജോലികളാണ് കരാര്‍ പ്രകാരം പൂര്‍ത്തീകരിച്ചതെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത കരാറുകാരന്‍ നടത്തിയ പ്രവൃത്തികളില്‍ ഇപ്പോഴും അവശേഷിക്കുന്നത് എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ഡി)റോഡിന്റെ ബാക്കി പ്രവൃത്തികള്‍ തുടര്‍ന്ന് നടത്തുവാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

()കരാറുകാരന്‍ നടത്തിയ പ്രവൃത്തികള്‍ വീണ്ടും ചെയ്യേണ്ടി വന്നാല്‍ പ്രസ്തുത പ്രവൃത്തികള്‍ക്കുളള ഫണ്ട് അനുവദിച്ചു നല്‍കുമോ എന്ന് വ്യക്തമാക്കുമോ?

3270

ഹില്‍ എരിയ ഡെവലപ്മെന്റ് ഏജന്‍സി

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്തെ ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സിയുടെ പ്രവര്‍ത്തനപരിധിയില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ;

(ബി)പ്രസ്തുത ഏജന്‍സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത ഏജന്‍സിയുടെ പ്രവര്‍ത്തനപരിധിയില്‍ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(ഡി)പ്രസ്തുത ഏജന്‍സിക്ക് ഗവേണിംഗ് ബോഡി/എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;

()ഏജന്‍സിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തുകളില്‍ ഏതെല്ലാം പ്രവൃത്തികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നും എത്ര തുകയാണ് പ്രസ്തുത പ്രവൃത്തികള്‍ക്ക് വകയിരുത്തിയിട്ടുള്ളതെന്നും പഞ്ചായത്ത്, നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?

3271

ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി മുഖേന നെല്ലിയാമ്പതിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി മുഖേന നെല്ലായാമ്പതി പഞ്ചായത്തില്‍ എതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഏറ്റെടുത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും അവ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് വിശദാംശം ലഭ്യമാക്കുമോ?

3272

തൊഴിലുറപ്പു പദ്ധതിയില്‍ നെല്‍ കൃഷി ഉള്‍പ്പെടുത്തുന്നതിനു നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പുതുതായി ഏതൊക്കെ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)ഇതില്‍ നെല്‍കൃഷി ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ നെല്‍കൃഷി കൂടി ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3273

പാലക്കാട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ എത്ര തൊഴിലാളികള്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്; ബ്ളോക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍ എത്ര തൊഴിലാളികള്‍ 100 ദിവസം ജോലി ചെയ്തിട്ടുണ്ട്;

(സി)നിലവില്‍ എല്ലാമാസവും വേതനം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ മാസംതോറും വേതനം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ?

3274

തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്കുള്ള വേതന കുടിശ്ശിക

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ വിവിധ ബ്ളോക്കുപഞ്ചായത്തുകളിലായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2013 ജനുവരി 31 വരെ തൊഴില്‍ ചെയ്തവര്‍ക്ക് എത്ര മാസത്തെ വേതനമാണ് നല്‍കാനുള്ളത് എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത തുക എത്ര കാലത്തിനുള്ളില്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(സി)വേതനം നല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ?

3275

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ കൂലികുടിശ്ശിക

ശ്രീ. എസ്. ശര്‍മ്മ

()എറണാകുളം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എത്രമാസത്തെ കൂലി കുടിശ്ശികയുണ്ട് ;

(ബി)വൈപ്പിന്‍ മണ്ഡലത്തിലെ തൊഴിലാളികളുടെ എത്രമാസത്തെ കൂലി കുടിശ്ശികയുണ്ട് ; ബ്ളോക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത കുടിശ്ശിക എന്ന് കൊടുത്ത് തീര്‍ക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3276

തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് യൂണിഫോം

ശ്രീ. വി. റ്റി. ബല്‍റാം

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ചില പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരത്തില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ;

(ഡി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും യൂണിഫോം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

3277

തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസര്‍മാര്‍

ശ്രീ. വി. ശശി

()മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിലെ എത്ര ജില്ലകളില്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്;

(ബി)ബാക്കി ജില്ലകളില്‍ പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിന് തടസ്സങ്ങള്‍ എന്തെല്ലാം ; ഇത്തരം തടസ്സങ്ങള്‍ നീക്കി നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

3278

എം.ജി.എന്‍.ആര്‍..ജി.. പദ്ധതിയിലെ വരുന്നഅക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍

ശ്രീമതി കെ.കെ. ലതിക

()എം.ജി.എന്‍.ആര്‍..ജി.എ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)നിലവില്‍ ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും ഇവരുടെ വേതനം വര്‍ദ്ധിപ്പിച്ചു നല്‍കുമോയെന്നും വ്യക്തമാക്കുമോ;

(സി)സ്ത്രീകളായ അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതുപോലെ പ്രസവാവധി അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ ആയതിന് നടപടികള്‍ സ്വീകരിക്കുമോ?

3279

തൊഴില്‍ ദാന പദ്ധതിപ്രകാരമുള്ള വായ്പ

ശ്രീ. . കെ. വിജയന്‍

()പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതിയില്‍ (പി.എം..ജി.പി) തൊഴില്‍ സംരംഭകര്‍ക്ക് ലഭ്യമാക്കേണ്ട വായ്പകള്‍ ബാങ്കുകളുടെ നിസ്സഹരണം മൂലം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ വായ്പകള്‍ യഥാസമയം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

3280

വീടില്ലാത്ത കുടുംബങ്ങള്‍

ശ്രീ.സി.കെ. നാണു

()നമ്മുടെ സംസ്ഥാനത്ത് മൊത്തം എത്ര വീടുകള്‍ ഉണ്ട് എന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ ജില്ല തിരിച്ച് എത്രയുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഇനിയും വീട് ഇല്ലാത്ത കുടുംബങ്ങള്‍ എത്രയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)വീടുകള്‍ ഇല്ലാത്ത ജനവിഭാഗങ്ങളില്‍ ഏതെല്ലാം വിഭാഗത്തില്‍ ഉള്ളവര്‍ക്കാണ് വീടുകള്‍ ഇല്ലാത്തത് എന്ന് തരം തിരിച്ചിട്ടുണ്ടോ?

3281

..വൈ. പദ്ധതി പ്രകാരം പണി പൂര്‍ത്തീകരിക്കാനുള്ള വീടുകള്‍

ശ്രീ. സി. കൃഷ്ണന്‍

()ഇന്ദിര ആവാസ് യോജന (..വൈ) പദ്ധതി പ്രകാരം 2011-2012 വര്‍ഷത്തില്‍ എത്ര വീടുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അതില്‍ എത്ര വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം 2011-2012 വര്‍ഷത്തില്‍ വീട് നിര്‍മ്മാണത്തിനുള്ള യൂണിറ്റ് കോസ്റ്, സംസ്ഥാന സര്‍ക്കാര്‍ 2 ലക്ഷവും 2 1/2 ലക്ഷവും ആയി വര്‍ദ്ധിപ്പിച്ചതിനനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്താത്തതിനാല്‍ വീട് നിര്‍മ്മാണം തടസ്സപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എത്ര വീടുകളുടെ നിര്‍മ്മാണമാണ് തടസ്സപ്പെട്ടിട്ടുള്ളതെന്ന് ജില്ല തിരിച്ച് ബ്ളോക്കടിസ്ഥാനത്തില്‍ വിശദമാക്കാമോ ?

3282

..വൈ.പദ്ധതിയ്ക്ക് ബ്ളോക്ക് പഞ്ചായത്തിന്റെ വിഹിതം

പ്രൊഫ. സി. രവീന്ദ്രനാഥ്

()..വൈ.പദ്ധതിയ്ക്ക് ബ്ളോക്ക് പഞ്ചായത്തിന്റെ വിഹിതം മാറ്റിവെയ്ക്കുവാന്‍ കഴിയാത്ത പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുകാരണം ഗ്രാമപഞ്ചായത്ത് ഐ..വൈ. ക്വാട്ട പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്?

3283

ബ്ളോക്ക് പഞ്ചായത്തുകളിലെ പദ്ധതി വിഹിതം

പ്രൊഫ. സി. രവീന്ദ്രനാഥ്

()കഴിഞ്ഞ പഞ്ചവത്സരപദ്ധതിയില്‍ ഫെബ്രുവരി വരെ കേരളത്തിലെ ബ്ളോക്ക് പഞ്ചായത്തുകളിലെ പദ്ധതിവിഹിതം എത്രശതമാനം വിനിയോഗിച്ചു എന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം മേഖലയിലാണ് ചെലവിട്ടത് എന്ന് പ്രത്യേകമായി ശതമാനക്കണക്ക് വിശദമാക്കുമോ;

(സി)ബ്ളോക്ക് പഞ്ചായത്തില്‍ കാര്‍ഷിക മേഖലയ്ക്കായി നീക്കിവച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനമാണ് ചെലവിട്ടത് എന്ന് വിശദമാക്കുമോ?

3284

വിദ്യാഭ്യാസ വായ്പാ കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ പലിശ

ശ്രീ.കെ. രാധാകൃഷ്ണന്‍

()വിദ്യാഭ്യാസ വായ്പാ കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ പലിശ എഴുതിത്തള്ളുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം പലിശ എഴുതിത്തള്ളുവാന്‍ സംസ്ഥാനത്ത് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ബി.പി.എല്‍ പട്ടികയിലെ അപാകതകള്‍ കാരണം നിരവധിപേര്‍ക്ക് പ്രസ്തുത ആനുകൂല്യം നിഷേധിക്കപ്പെടുന്നതായിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ അവ പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(എഫ്)പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് പൂര്‍ണ്ണമായും ലഭിക്കത്തക്കവിധം, സാധാരണക്കാരായ നിശ്ചിത വരുമാനപരിധിയില്‍പ്പെട്ടവരുടെയും കൂടി വിദ്യാഭ്യാസ വായ്പയിന്മേലുള്ള പലിശ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

3285

തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. .. അസീസ്

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;

(സി)ക്ഷീര കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3286

സംസ്ഥാനത്തെ പാലുല്പാദനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കെ. നാരായണന്‍

,, കെ. ദാസന്‍

,, ബി. ഡി. ദേവസ്സി

()മഴക്കുറവും കടുത്തവേനലുംമൂലം സംസ്ഥാനത്തെ പാലുല്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ടോ; ഇതുസംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കുമോ;

(ബി)പാലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)പ്രതികൂല സാഹചര്യങ്ങളിലും പാലുല്പാദനം നടത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കി പ്രോത്സാഹിപ്പിക്കാനും ഇതുവഴി പാലുല്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

3287

പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതികള്‍

ശ്രീ. . കെ. വിജയന്‍

()പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ഷീരകര്‍ഷകര്‍ക്കായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3288

ക്ഷീരവികസനവുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ.പി. തിലോത്തമന്‍

()മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുന്ന പശുഗ്രാമം പദ്ധതിപോലുള്ള ഏതെല്ലാം പുതിയ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാല്‍ ഉല്‍പാദനംവര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;

(ബി)ചേര്‍ത്തല താലൂക്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാല്‍ ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ് വ്യക്തമാക്കാമോ; ഉത്പാദന വര്‍ദ്ധനവിലൂടെയും പാല്‍വില വര്‍ദ്ധനവിലൂടെയും ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ച വരുമാന വര്‍ദ്ധനവ് എത്രയാണ് വിശദമാക്കാമോ;

(സി)ക്ഷീര വികസനവുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെ; വിശദമാക്കുമോ;

(ഡി)ഈ പദ്ധതികള്‍ക്കുവേണ്ടി ഓരോ മണ്ഡലത്തിലും എത്ര തുക അനുവദിക്കുമെന്ന് അറിയിക്കുമോ?

3289

വള്ളിക്കുന്നം കേന്ദ്രീകരിച്ച് ഡയറി എക്സ്റന്‍ഷന്‍ ഓഫീസ്

ശ്രീ. ആര്‍. രാജേഷ്

നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങള്‍ ഏതൊക്കെയാണ്; സ്വന്തമായി സ്ഥലമുള്ളതും കെട്ടിടമില്ലാത്തതുമായ സംഘങ്ങള്‍ ഏതൊക്കെ; വിശദാംശം ലഭ്യമാക്കുമോ?

3290

ക്ഷീരകര്‍ഷക ക്ഷേമനിധി

ശ്രീ. വി. ശശി

()ക്ഷീരകര്‍ഷകക്ഷേമനിധിയില്‍ 2012 ഡിസംബര്‍ വരെ അംഗങ്ങളായ കര്‍ഷകരുടെ എണ്ണം വ്യക്തമാക്കുമോ ;

(ബി)ക്ഷീരകര്‍ഷകക്ഷേമനിധി മുഖേന 2012 ഡിസംബര്‍ വരെ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ എന്നിവ ലഭിക്കുന്നവരുടെ എണ്ണം ലഭ്യമാക്കുമോ ;

(സി)ക്ഷീരകര്‍ഷകക്ഷേമനിധിയില്‍ 2012 വര്‍ഷത്തില്‍ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, വിവാഹധനസഹായം, മരണാനന്തര സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസസഹായം എന്നീ സഹായങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരുടെ എണ്ണം, സഹായം അനുവദിച്ചവരുടെ എണ്ണം എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ ?

3291

മലയാള മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()മലയാള മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ ;

(ബി)ഇതിന്റെ കീഴില്‍ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)മികച്ച പഠനകേന്ദ്രങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

3292

കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ പ്രവര്‍ത്തനം

ശ്രീ. എം. . ബേബി

,, ബാബു എം. പാലിശ്ശേരി

,, പുരുഷന്‍ കടലുണ്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


()കേരള സാഹിത്യ അക്കാദമി ഭരണ സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഭരണസമിതിയില്‍ പുന:സംഘടന ആവശ്യമായി വന്നതിന്റെ കാരണങ്ങള്‍ അറിയിക്കുമോ; എത്ര തവണ ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നറിയിക്കുമോ;

(സി)അക്കാദമി ഭരണ സമിതിയില്‍ അംഗങ്ങളായിരുന്നവര്‍ വിശ്വമലയാള മഹോത്സവുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിലപാട് വ്യക്തമാക്കുമോ;

(ഡി)കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ ?

3293

സാഹിത്യ അക്കാഡമിയുടെ പ്രവര്‍ത്തനം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

,, പുരുഷന്‍ കടലുണ്ടി

,, കെ. സുരേഷ് കുറുപ്പ്

()സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; സാഹിത്യ അക്കാദമിയില്‍ സര്‍ക്കാര്‍ നിയോഗിച്ച നോമിനികളില്‍ എത്രപേരെ പുറത്താക്കുകയുണ്ടായി;

(ബി)ഇതിനിടയായ സാഹചര്യം എന്തായിരുന്നു;

(സി)വകുപ്പിനെ തന്നെ തകര്‍ക്കുന്ന നിലയിലുള്ള നടപടികളെ സംബന്ധിച്ച് ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)വിശ്വമലയാള സമ്മേളനം പരാജയപ്പെടാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ അക്കാദമിയില്‍നിന്നും ആരെയൊക്കെ പുറത്താക്കിയിട്ടുണ്ട്; വിശദമാക്കുമോ ?

3294

സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ ചാനലും മീഡിയാ സിറ്റിയും

ശ്രീ. .കെ. ബാലന്‍

()സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)സംസ്ഥാന ഗവണ്‍മെന്റിന് നേരിട്ട് ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ നിയമതടസ്സമുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലുളള സ്വകാര്യ ചാനലുകളില്‍ ഏതിലെങ്കിലും സര്‍ക്കാര്‍ സാമ്പത്തികപങ്കാളിത്തം നടത്തി ചാനലില്‍ പങ്കാളികളാകാന്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കൊച്ചി കേന്ദ്രമാക്കി മീഡിയ സിറ്റി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ മീഡിയ സിറ്റിയുടെ പ്രവര്‍ത്തന ഉദ്ദേശങ്ങള്‍ വിശദമാക്കുമോ?

3295

കൊച്ചി - മുസ്സിരീസ് ബിനാലെയ്ക്കുള്ള സര്‍ക്കാര്‍ സഹായം

ശ്രീമതി കെ.എസ്.സലീഖ

()കൊച്ചി-മുസ്സരീസ് ബിനാലെ സര്‍ക്കാര്‍ സഹായം അര്‍ഹിക്കുന്നുവെന്ന് സാംസ്കാരികവകുപ്പ് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)ലോകത്തിനുമുന്നില്‍ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ വലിയൊരു വഴി തുറക്കുകയാണ് ബിനാലെയിലൂടെ കലാകാരന്മാര്‍ ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദമാക്കുമോ;

(സി)ബിനാലെയ്ക്ക് എന്തെങ്കിലും സഹായം ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്തുകൊണ്ടാണ് ബിനാലെയ്ക്ക് ധനസഹായം നല്‍കേണ്ടതില്ലെന്ന് സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്; വ്യക്തമാക്കുമോ;

()ബിനാലെ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചുവോ; ആയതു സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

3296

കൊച്ചിന്‍-മുസിരിസ് ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ അനുസരിച്ച് കൊച്ചിന്‍-മുസിരിസ് ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;

(ബി)കൊച്ചിന്‍-മുസിരിസ്ബിനാലെക്ക് പുതിയതായി എന്തെങ്കിലും സാമ്പത്തികസഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3297

കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയത്തിന്റെ പ്രവര്‍ത്തനം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയത്തില്‍ എത്ര ജീവനക്കാര്‍ സേവനമനുഷ്ഠിക്കു

ന്നുണ്ട്; പ്രസ്തുത ജീവനക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)മ്യൂസിയത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്ന് ഉറപ്പു

വരുത്താന്‍ പുരാവസ്തു വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്;

(സി)കഥകളി പരിജ്ഞാനമുള്ളതോ പരിശീലനം ലഭ്യമായിട്ടുള്ളതോ ആയ ജീവനക്കാരെ കൂടി മ്യൂസിയത്തില്‍ നിയമിച്ച് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3298

ചാലക്കുടിയില്‍ ട്രാംവേ പൈതൃക മ്യൂസിയം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി കേന്ദ്രമാക്കി റെയില്‍വേ ട്രാംവേയെക്കുറിച്ച് ഒരു പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനായുള്ള അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍, അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

3299

ഭരത് മുരളി സ്മാരകം & നാടക പരിശീനലന കേന്ദ്രം

ശ്രീമതി പി. അയിഷാപോറ്റി

()വെളിയം ഗ്രാമപഞ്ചായത്തില്‍ കുടവട്ടൂരില്‍ നിര്‍മ്മിക്കുന്ന 'ഭരത് മുരളി സ്മാരകം & നാടക പരിശീലന കേന്ദ്രം' എന്ന പദ്ധതിയുടെ ആകെ അടങ്കള്‍ തുക എത്രയാണ്;

(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ആയതിന് എന്തുതുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(സി)നിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മന്ദിരം ഉദ്ഘാടനത്തിന് സജ്ജമാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)വിഭാവനം ചെയ്യപ്പെട്ട പ്രകാരമുള്ള ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3300

കമലാ സുരയ്യ സാംസ്കാരിക സമുച്ചയം

ശ്രീമതി ഗീതാ ഗോപി

()കേരള സാഹിത്യ അക്കാദമിക്ക് കമലാ സുരയ്യ ദാനം ചെയ്ത ഭൂമിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശിലാസ്ഥാപനം നടത്തിയ കമലാ സുരയ്യ സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണപുരോഗതി വിശദീകരിക്കാമോ;

(ബി)മലയാള ഭാഷയേയും സാഹിത്യത്തേയും ലോകശ്രദ്ധയില്‍ കൊണ്ടുവന്ന കമലാ സുരയ്യയെ സ്മരിക്കുന്നതിന് മറ്റെന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.