UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
   
Q. No

                                                                          Questions

3051

കുറുവ വില്ലേജിന്റെ വിഭജനം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയിലെ പെരിന്തര്‍മണ്ണ താലൂക്കിലെ കുറവ വില്ലേജ് വിഭജിക്കണമെന്നാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യ പരിധിയുള്ള വില്ലേജുകളിലൊന്നായ കുറുവ വില്ലേജ് വിഭജിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

3052

പുതിയ ജില്ല, താലൂക്ക്, വില്ലേജ് രൂപീകരണം

ശ്രീ. കെ.എന്‍.എ ഖാദര്‍

()പുതിയ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(സി)പള്ളിക്കല്‍ വില്ലേജിനെ വിഭജിച്ച് പുതിയ കരിപ്പൂര്‍ വില്ലേജും മുന്നിയൂര്‍ വില്ലേജിനെ വിഭജിച്ച് ചേളാരി വില്ലേജും തിരൂരങ്ങാടി താലൂക്കിനെ വിഭജിച്ച് വള്ളിക്കുന്ന് മണ്ഡലം കേന്ദ്രീകരിച്ച് മറ്റൊരു താലൂക്കും രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3053

മുരുക്കടി എന്ന സ്ഥലം 'വിശ്വനാഥപുരം' എന്നാക്കി മാറ്റുന്നതിനുള്ള നടപടി

ശ്രീമതി ഇ.എസ്. ബിജിമോള്‍

()ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ മുരുക്കടി എന്ന സ്ഥലത്തിന്റെ പേര് റവന്യൂ റെക്കോര്‍ഡുകളില്‍ 'വിശ്വനാഥപുരം' എന്നാക്കിമാറ്റുന്നതിനുവേണ്ടി നല്‍കിയ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി)ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ നടത്തുന്നതിന് റവന്യൂ വകുപ്പിലെ 56695/എഫ്1/12 എന്ന ഫയലില്‍ അടിയന്തര നടപടി കൈക്കൊള്ളുമോ?

3054

കഠിനംകുളം വില്ലേജിലെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനുള്ള നടപടി

ശ്രീ. വി. ശശി

()ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം വില്ലേജില്‍ 366, 367, 368, 369, 371, 372 എന്നീ സര്‍വ്വേ നമ്പറുകളിലെ സ്ഥലം വിലയ്ക്കുവാങ്ങിയ 88 കുടുംബങ്ങള്‍ക്ക് പ്രസ്തുതസ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കാത്തതിനാല്‍ ഈ കുടുംബങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നതു സംബന്ധിച്ച നിവേദനങ്ങളിന്മേലും അപേക്ഷകളിന്മേലും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ബി)പോക്കുവരവ് ചെയ്തുകൊടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തു മോ?

3055

ദുരന്തങ്ങള്‍ പ്രതിരോധിക്കുവാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമുള്ള പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, എം.. വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

()ദുരന്തങ്ങള്‍ പ്രതിരോധിക്കാനും ദുരന്തമുഖങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുമുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)ഈ പദ്ധതിയില്‍ ജനപ്രതിനിധികളെ പങ്കാളികളാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

()പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം

3056

പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ട് വിനിയോഗം

ശ്രീ. ജി. എസ്. ജയലാല്‍

()പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശം അറിയിക്കുമോ ;

(ബി)പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കുറ്റകരമായ കാലതാമസം വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഉതകുന്ന വിധം നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ ശ്രദ്ധിക്കുമോ ?

3057

 കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക്അനുവദിച്ച തുക

ശ്രീ. സി.കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് 2011-12, 2012-13 വര്‍ഷങ്ങളില്‍ ഇതുവരെയായി കണ്ണൂര്‍ ജില്ലയില്‍ എത്ര തുകക്കുള്ള ഭരണാനുമതിയാണ് നല്‍കിയതെന്ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ; ഉത്തരവുകള്‍ ലഭ്യമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയത് ഏതെല്ലാം പ്രവൃത്തികള്‍ക്കാണെന്നും അവയുടെ നിലവിലുള്ള അവസ്ഥ എന്താണെന്നും വിശദമാക്കാമോ?

3058

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ വിനിയോഗം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

()2009-2010 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കയ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തി, കയ്പമംഗലം, പെരിങ്ങനം, മതിലകം, ശ്രീനാരായപുരം, എടവിലക്ക്, എറിയാട് ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപൊക്ക ദുരിതാശ്വാസ നിധി പ്രകാരം റോഡുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ച തുക എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)ലക്ഷക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പണം ലാപ്സായി പോകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പണം ലാപ്സാക്കി കളയുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വലിയ വീഴ്ച പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3059

സുനാമിദുരന്തപുനരധിവാസപദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()2004 ഡിസംബര്‍ 4-നുണ്ടായ സുനാമിദുരന്തത്തില്‍ പ്പെട്ടവരുടെ പുനരധിവാസത്തിന് മുന്‍സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി)ഇനിയും പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്നു വെളിപ്പെടുത്തുമോ;

(സി)പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്താണു തടസ്സമായി നില്‍ക്കുന്നതെന്നു പരിശോധിച്ചിട്ടുണ്ടോ;

(ഡി)ദുരന്തബാധിതരുടെ ശേഷിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്നു പഠിച്ചു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

3060

വരള്‍ച്ചാ ക്കെടുതികള്‍

ശ്രീ. എം. ചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ വരള്‍ച്ചക്കെടുതികള്‍ സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ;

(ബി)ഏതെല്ലാം പ്രദേശങ്ങളിലാണ് വരള്‍ച്ചക്കെടുതികള്‍ ബാധിച്ചിട്ടുള്ളത്;

(സി)സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച ആശ്വാസനടപടികള്‍ എന്തെല്ലാമാണ്;

(ഡി)വരള്‍ച്ചമൂലമുണ്ടായിട്ടുള്ള കൃഷിനാശം തിട്ടപ്പെടുത്തിയിട്ടുണ്ടോ; ജില്ലതിരിച്ചുള്ള ലഭ്യമായ കണക്കുകള്‍ നല്‍കുമോ; കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

()രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് എന്തു തുകയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്; വരള്‍ച്ച ഫലപ്രദമായി നേരിടുന്നതിന് അനുവദിച്ച തുക മതിയാകുമെന്നു കരുതുന്നുണ്ടോ?

3061

മൂന്നാര്‍ പ്രദേശത്ത് വന്‍തോതില്‍ നടക്കുന്ന ഭൂമികൈയ്യേറ്റം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()മൂന്നാര്‍ പ്രദേശത്ത് വന്‍തോതില്‍ നടക്കുന്ന ഭൂമികൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിപ്പിച്ച സ്ഥലങ്ങളില്‍പോലും നിലവില്‍ വ്യാപകമായ കൈയ്യേറ്റം നടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തുടര്‍ച്ചയായുള്ള അവധി ദിനങ്ങളും മറ്റും മറയാക്കി നടത്തുന്ന പ്രസ്തുത കൈയ്യേറ്റം തടയാന്‍ നടപടിയെടുക്കുമോ;

(സി)വളരെ പരസ്യമായി നടത്തുന്ന ഇത്തരം കൈയ്യേറ്റങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തത് പരിശോധിക്കുമോ?

3062

മൂന്നാറിലെ ഭൂമി കയ്യേറ്റം

ശ്രീ. കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നാറില്‍ എത്ര ഏക്കര്‍ ഭൂമി കൈയ്യേറ്റത്തില്‍ നിന്ന്ഒഴിപ്പിച്ചെടുത്തുവെന്ന് വ്യക്തമാക്കുമോ;വിശദാംശം നല്‍കുമോ;

(ബി)ഇപ്രകാരം ഒഴിപ്പിച്ചെടുത്ത ഭൂമി വീണ്ടും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ കൈയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഇപ്രകാരം സംഭവിക്കാനിടയായ സാഹചര്യം അന്വേഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്

3063

മൂന്നാര്‍, വാഗമണ്‍ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മൂന്നാറില്‍ മുന്‍സര്‍ക്കാര്‍ പിടിച്ചെടുത്തത് എത്ര ഹെക്ടര്‍ ഭൂമിയായിരുന്നു;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹെക്ടര്‍ ഭൂമി കൈയ്യേറ്റക്കാര്‍ തിരിച്ചുപിടിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി)വാഗമണില്‍ സര്‍ക്കാരിന്റെ കൈവശം ഏറ്റെടുത്ത എത്ര ഹെക്ടര്‍ ഭൂമി ഇപ്പോഴുണ്ടെന്ന് അറിയിക്കുമോ;

(ഡി)ഈ പ്രദേശങ്ങളിലൊക്കെ കൈയ്യേറിയ ഭൂമികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍പ്രകാരം കൃഷിപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൈയ്യേറ്റകാര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്)ഈ ഭൂമികള്‍ സര്‍ക്കാരിലേയ്ക്ക് തിരിച്ചുപിടിക്കുന്നതിനുംവേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

3064

മൂന്നാര്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാറിലെ ഭൂമിസംബന്ധമായ കേസ്സുകള്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി മുന്‍സര്‍ക്കാര്‍ രൂപീകരിച്ച ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ട്രിബ്യൂണലിനു പ്രവര്‍ത്തിക്കാനാവശ്യമായ സഹായം നല്‍കുന്നുണ്ടോ;

(സി)ഇതിനകം എത്ര കേസ്സുകളാണ് ട്രിബ്യൂണലിനു കൈമാറിയിട്ടുള്ളത്;

(ഡി)നിലവിലുള്ള കേസ്സുകള്‍ ട്രിബ്യൂണലിനു കൈമാറുന്നതിന് ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നുണ്ടോ; ഭൂമികൈയേറ്റക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണിതെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ?

3065

മൂന്നാറിലെ അനധികൃതനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാറില്‍ റവന്യൂഭൂമി പിടിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അത് എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)പിടിച്ചെടുത്ത റിസോര്‍ട്ട് ഹൈക്കോടതിയുടെ ഉത്തരവിന്റെ ഫലമായി തിരികെ നല്‍കേണ്ടതായി വന്നിട്ടുണ്ടോ;

(ഡി)എങ്കില്‍, ഇത്തരം ഒരു സാഹചര്യം ഉണ്ടാകാനിടയായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

()സര്‍ക്കാരിന്റെ നിബന്ധനകള്‍ ലംഘിച്ച് മൂന്നാറില്‍ ഇപ്പോഴും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇതു തടയുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കുമോ?

3066

മൂന്നാര്‍, വാഗമണ്‍ പ്രദേശങ്ങളിലെ ഭൂമാഫിയയുടെ വ്യാജപട്ടയനിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

,, കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

()ഇടുക്കി ജില്ലയിലെ മൂന്നാര്‍, വാഗമണ്‍ എന്നീ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ കൈയേറുകയും, വ്യാജപട്ടയം സമ്പാദിക്കുകയും ചെയ്യുന്ന ഭൂമാഫിയയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് റവന്യൂവകുപ്പിനു ലഭിച്ചിട്ടുണ്ടോ;

(സി)ഭൂമികൈയേറ്റം തടയുന്നതിന് മുന്‍സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടി തുടര്‍ന്നു നടത്തുന്നതിനു തടസ്സമെന്താണെന്ന് അറിയിക്കുമോ;

(ഡി)ഇങ്ങനെ അനധികൃതമായി കൈയേറുന്ന ഭൂമിക്കു കരം സ്വീകരിച്ച് കൈവശരേഖ കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

()കൈയേറ്റം തടയുന്നതിനും, കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനും അടിയന്തിരനടപടി സ്വീകരിക്കുമോ?

3067

റവന്യൂ പുറമ്പോക്കുഭൂമി കൈമാറുന്നതു സംബന്ധിച്ച്

ശ്രീമതി ഗീതാ ഗോപി

()നാട്ടിക വില്ലേജില്‍ ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തായെന്ന് വിശദീകരിക്കാമോ;

(ബി)കാലതാമസം കൂടാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ത്വരിതപ്പെടുത്തുമോ;

(സി)ഏകദേശം എത്ര സമയപരിധിക്കുള്ളില്‍ ഭൂമി നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

3068

കൊയിലാണ്ടി മണ്ഡലത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമി

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എവിടെയെല്ലാം റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ട് എന്നത് വ്യക്തമാക്കാമോ ;

(ബി)ഈ ഭൂമിയുടെ വിശദവിവരം സര്‍വെ നമ്പര്‍, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു, ഭൂമി ആര്‍ക്കെങ്കിലും പാട്ടത്തിന് നല്‍കിയിട്ടുണ്ടോ, വിസ്തീര്‍ണം, മുതലായ വിവരങ്ങള്‍ വില്ലേജ്അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ ?

3069

പുറമ്പോക്ക് ഭൂമി പതിച്ച് നല്കുന്നതിനുള്ള നടപടി

ശ്രീ. എം. ഹംസ

()1-7-2011-ലെ കണക്ക് പ്രകാരം ഭൂമി പതിച്ചു കിട്ടുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നു ; താലൂക്കടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ ;

(ബി)1-7-2011 മുതല്‍ 1-12-2012 വരെ എത്ര പേര്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമി പതിച്ച് നല്‍കി ; ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ ;

(സി)1-7-2011 മുതല്‍ 1-12-2012 വരെ എത്ര പേര്‍ക്ക് മിച്ചഭൂമി പതിച്ച് നല്‍കി ; താലൂക്കടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ ;

(ഡി)1-6-2006 മുതല്‍ 1-4-2011 വരെ എത്ര പേര്‍ക്ക് ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഭൂമി പതിച്ച് നല്കി ;

()ഒറ്റപ്പാലം താലൂക്കില്‍ വിതരണം ചെയ്യുന്നതിനായി എത്ര ഏക്കര്‍ മിച്ചഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത് ; അത് ആരുടെ ഉമസ്ഥാതയിലാണ് ; വിശദാംശം ലഭ്യമാക്കാമോ ;

(എഫ്)പ്രസ്തുത ഭൂമി അടിയന്തിരമായി വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3070

വൈപ്പിന്‍ മണ്ഡലത്തിലെ കായല്‍ പുറമ്പോക്ക്

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ കായല്‍ പുറമ്പോക്ക് ഭൂമി പതിച്ച് കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന്വ്യക്തമാക്കാമോ ?

3071

ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുള്ള നടപടി

ശ്രീ. രാജൂ എബ്രഹാം

()ശബരിമല പാതയായ എരുമേലി-കണമല-ഇലവുങ്കല്‍ പാതയിലെ കണമല പാലത്തിനായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെടുന്ന എരുമേലി തെക്ക് വില്ലേജിലെ എത്ര ആര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്; പ്രസ്തുത വസ്തുവിന്റെ ഉടമ ആരാണ്;

(ബി)ഈ വസ്തു സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കൈമാറാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത്; ഫയല്‍ നമ്പര്‍ വ്യക്തമാക്കുമോ; ഇതിന്‍മേല്‍ തീരുമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ; അടിയന്തിരമായി പ്രസ്തുത ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3072

കോഴിക്കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര രൂപയാണു ലഭിച്ചതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുതതുക ഓരോ വര്‍ഷവും ചെലവഴിച്ചതിന്റെയും, ചെലവഴിച്ച ഓരോ പ്രവൃത്തിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)റിവര്‍ മാനേജ്മെന്റ് ഫണ്ടുവിനിയോഗത്തിലെ അപാകത കളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, പരാതി സംബന്ധിച്ച വിശദാംശവും, സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?

3073

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീമതി കെ. കെ. ലതിക

()റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ അനുമതി നല്‍കിയിട്ടുള്ള നദീതട സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് കരാറുകാരെ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പി.ഡബ്ള്യു.ഡി. നിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആര്‍.എം.എഫ്. പ്രവര്‍ത്തികള്‍ക്കും നിരക്ക് വര്‍ദ്ധനവ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി)കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എത്ര നദീതട സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നും അവ ഏതൊക്കെയെന്നും അവയില്‍ കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവര്‍ത്തികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് കരാറുകാരെ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ?

3074

'-ഡിസ്ട്രിക്റ്റ്' പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()അക്ഷയ സെന്ററുകള്‍ വഴി വില്ലേജ് ഓഫീസുകള്‍ മുഖേന ലഭിക്കുന്ന വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്ന '-ഡിസ്ട്രിക്റ്റ്' പദ്ധതി നിലവില്‍ ഏതൊക്കെ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകളാണ് പ്രസ്തുതപദ്ധതി മുഖേന അക്ഷയ സെന്ററുകള്‍ വഴി ലഭ്യമാകുക; വിശദാംശം ലഭ്യമാക്കുമോ?

3075

-മണല്‍ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മണല്‍ വിതരണത്തിന് കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ച ഇ-മണല്‍ പദ്ധതി മറ്റുജില്ലകളില്‍കൂടി വ്യാപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3076

- ജില്ലാപദ്ധതി

ഡോ. ടി.എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇ- ജില്ല പദ്ധതി പ്രകാരം വില്ലേജ് ഓഫീസര്‍മാര്‍ക്കായി എത്ര ലാപ്പ്ടോപ്പുകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഏത് കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും ഇതിനായി എത്ര തുക ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ അറിവോടുകൂടിയാണോ ലാപ്ടോപ്പുകള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുമോ;

(ഡി)പദ്ധതി നടപ്പിലാക്കുന്ന നാഷണല്‍ ഇ-ഗവേണന്‍സ് പ്രോഗാമും ലോക ബാങ്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ;

()പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

3077

ഭൂചലനങ്ങളെ സംബന്ധിച്ച പഠനം

ശ്രീ. കെ.രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും നിരന്തരമായി നടന്നു വന്നിരുന്ന ഭൂചലനങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളെ സംബന്ധിച്ച് അറിയുമോ;

(ബി)ഭൂചലനങ്ങളെ സംബന്ധിച്ച് നിരീക്ഷണത്തിന്, ദേശമംഗലത്ത് സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനി വകുപ്പില്‍ നിന്നും നീക്കം ചെയ്തിരുന്നത് പുന:സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതായി അറിയുമോ;

(സി)എങ്കില്‍ ഇവിടെ ഭൂകമ്പമാപിനി ഇതേവരെ പുന:സ്ഥാ പിക്കാതിരിക്കാനുളള കാരണങ്ങള്‍ പറയാമോ;

(ഡി)ഭൂചലനങ്ങളെ സംബന്ധിച്ച് നടന്ന പഠന റിപ്പോര്‍ട്ടില്‍ പ്രസ്തുത പ്രദേശത്ത് സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്തെല്ലാമാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

()എങ്കില്‍ അവ എന്തെല്ലാമാണെന്നും അവയില്‍ നടപ്പിലാക്കിയവ ഏതെല്ലാമാണെന്നും വിശദമാക്കാമോ?

3078

കൊല്ലങ്കോട് ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട് ബൈപ്പാസ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത പ്രവര്‍ത്തനത്തിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത് എന്ന് വിശദമാക്കുമോ ;

(സി)സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന പ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

3079

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കാനുളള നടപടികള്‍

ശ്രീ. സി.കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പെരിങ്ങോം വില്ലേജില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, .ടി., ഫയര്‍ സ്റേഷന്‍, പഞ്ചായത്ത് ഖരമാലിന്യ സംസ്കരണ പ്ളാന്റ് എന്നിവയ്ക്ക് ഭൂമി വിട്ടുനല്‍കാനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടിയുളള ഭൂമി എത്രയും പെട്ടെന്ന് വിട്ടുനല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

3080

റീസര്‍വ്വേ

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()റീ സര്‍വ്വേ ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)റീ സര്‍വ്വേ പ്രകാരം അളന്നതിനാല്‍ വന്നിട്ടുള്ള ആക്ഷേപങ്ങള്‍ക്ക് പരാതി കൊടുത്ത് തീര്‍പ്പാകാതെ കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കുന്നതിന് സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കൊല്ലം ജില്ലയില്‍ 2011-12 വര്‍ഷത്തില്‍ തീര്‍പ്പാക്കിയ കേസ്സുകള്‍ താലൂക്ക് തിരിച്ച് വ്യക്തമാക്കുമോ;

(സി)നിലവില്‍ കൊല്ലം ജില്ലയില്‍ എത്ര സര്‍വ്വേയര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ എത്ര സര്‍വ്വേയര്‍മാരെ പി.എസ്.സി. മുഖേന നിയമിച്ചിട്ടുണ്ട്;

3081

ചേര്‍ത്തല താലൂക്കില്‍ റീസര്‍വ്വെ നടപടികളുടെ പുരോഗതി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല താലൂക്കില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാവുകയും റിസര്‍വ്വേ ഇംപ്ളിമെന്റ് ചെയ്യുകയും ചെയ്ത എത്ര വില്ലേജുകള്‍ ഉണ്ടെന്ന് പറയാമോ; പ്രസ്തുത വില്ലേജുകളില്‍ റിസര്‍വ്വെ നടപടികള്‍ മൂലം രേഖകളില്‍ മാറ്റം വന്നതിനാല്‍ പ്രസ്തുത തെറ്റുകള്‍ തിരുത്തിക്കിട്ടുന്നതിനുവേണ്ടി മാത്രം എത്ര അപേക്ഷകള്‍ 2012 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം ഇതിനോടകം തീര്‍പ്പാക്കിയെന്നും പറയാമോ; ഇത്തരം കേസുകളില്‍ തീര്‍പ്പാക്കാത്തവ എന്തുകൊണ്ടാണ് ഇനിയും തീര്‍പ്പാക്കാത്തത് എന്നും പറയാമോ; തീര്‍പ്പായ കേസുകളെല്ലാം മുന്‍ഗണനാ ക്രമം പാലിക്കപ്പെട്ട് തന്നെയാണോ തീര്‍പ്പാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)വസ്തു ഉടമകളും വസ്തു സംബന്ധമായ പ്രമാണങ്ങളും, പട്ടയങ്ങളും ബന്ധപ്പെട്ട റവന്യൂ-റീസര്‍വ്വെ ഉദ്യോഗസ്ഥരും മാത്രം കൂടിയാലോചിച്ചാല്‍ പരിഹരിക്കാവുന്ന പല കേസുകളും വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിക്കുന്നതിനാല്‍ നിര്‍ദ്ധനരായ ഒട്ടേറെപ്പേരുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ പോലെ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ മുടങ്ങുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സമയബന്ധിതമായ നടപടി ഉണ്ടാകുമോ?

3082

റീ സര്‍വ്വെ വിവരം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് റീസര്‍വ്വേ നിര്‍ത്തലാക്കിയോ ;

(ബി)എങ്കില്‍ ആയതിന് പകരമായി എന്തെല്ലം സംവിധാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത് എന്നതിന്റെ വിശദാംശം അറിയിക്കുമോ ;

(സി)സംസ്ഥാനത്ത് റീസര്‍വ്വേ നടത്തിയിട്ടില്ലാത്തതും നടത്തിയതുമായ ഭൂമിയുടെ വിസ്തൃതി വിവരം ജില്ലാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)സംസ്ഥാനത്തെ റീസര്‍വ്വേ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും പൂര്‍ത്തീകരിച്ചതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

()ഇല്ലായെങ്കില്‍ സമയബന്ധിതമായി റീസര്‍വ്വേ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് തയ്യാറാകുമോ ?

3083

റീസര്‍വ്വേ അപാകതകള്‍

ശ്രീമതി കെ. കെ. ലതിക

()മലബാര്‍ മേഖലയില്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്താന്‍ മുന്‍കാലങ്ങളില്‍ കോലളവ് സ്വീകരിച്ചിരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോലളവു പ്രകാരമുള്ള കൈവശഭൂമിക്കു പട്ടയം നല്‍കിയപ്പോള്‍ ഭൂമി പ്രത്യേകം അളന്നു തിട്ടപ്പെടുത്തി വിസ്തീര്‍ണ്ണം രേഖപ്പെടുത്തി നല്‍കിയിരുന്നോ എന്നു വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍, കൈവശഭൂമിക്കു പട്ടയം നല്‍കിയപ്പോള്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്തുന്നതിന് എന്തു മാനദണ്ഡമാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രത്യേകമാനദണ്ഡങ്ങളില്ലാതെ അളവ് രേഖപ്പെടുത്തി പട്ടയം നല്‍കിയിട്ടുണ്ടെങ്കില്‍, റീസര്‍വ്വേ നടക്കുമ്പോള്‍ വിസ്തീര്‍ണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏതുവിധത്തില്‍ പരിഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാ ക്കുമോ;

()ഇതിനായി സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം മാര്‍ഗ്ഗരേഖകള്‍ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

3084

ടി. എസ്. കനാലിന്റെ സര്‍വ്വേ

ശ്രീ. സി. ദിവാകരന്‍

()ദേശീയ ജലപാതയുടെ ഭാഗമായ ടി. എസ് കനാലിന്റെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ബി)ടി.എസ്. കനാലിന്റെ ഭാഗങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയിട്ടുള്ളതായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് എന്ത് നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി)കയ്യേറിയ ഭൂമിയുടെ വിസ്തൃതി എത്രയാണ് ?

3085

ദേശീയ പാത 47 -ലെ സ്ഥലമെടുപ്പ് സംബന്ധിച്ച സര്‍വ്വേ

ശ്രീ. സി. ദിവാകരന്‍

()ദേശീയ പാത 47-ല്‍ കൊല്ലം ജില്ല അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്;

(ബി)സര്‍വ്വേ പൂര്‍ത്തീകരിച്ച സ്ഥലത്തിന്റെകൈമാറ്റം സംബന്ധിച്ച നടപടികള്‍ എന്തായെന്ന് വിശദമാക്കുമോ;

(സി)ദേശീയ പാതയ്ക്ക് വേണ്ടി കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുമോ;

(ഡി)ദേശീയ പാതയുടെ വികസനത്തിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവരെ പൂന:രധിവിസിപ്പിക്കുന്നതിനുവേണ്ടി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;

3086

ലീഗല്‍ മെട്രോളജി വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി

ശ്രീ. മാത്യു. റ്റി. തോമസ്

()ലീഗല്‍ മെട്രോളജി വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അടൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ വാച്ചര്‍ തസ്തികയില്‍ ഒഴിവുകള്‍ നിലവിലുണ്ടോ ;

(ബി)ഈ ഒഴിവുകള്‍ നികത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3087

കയര്‍ വ്യവസായ മേഖലയിലെ വേതന പരിഷ്ക്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ ചെറുകിട കയര്‍ വ്യവസായമേഖയിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)തൊഴില്‍/കയര്‍പിരിമേഖലയിലും ഫാക്ടറിമേഖലയിലും പണിയെടുത്തുവരുന്ന തൊഴിലാളികളുടെ വേതനവും കയര്‍ തൊഴിലാളികളുടെ പെന്‍ഷനും കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടിയെടുക്കുമോ ;

(സി)ഉല്പാദനച്ചെലവിനനുസരിച്ച് കയറിന്റെ വില നിശ്ചയിച്ച് സംഭരണത്തിനുള്ള ശ്രമം ഉണ്ടാകുമോ ;

(ഡി)കയര്‍ സഹകരണസംഘം ജീവനക്കാര്‍ക്ക് മിനിമം ശമ്പളവും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമോ ;

()കയറുല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട ആഗോള ശ്രദ്ധയാകര്‍ഷിക്കത്തക്ക ഫെസ്റുകളും മറ്റും സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ കയര്‍ മേഖല അടിസ്ഥാനമായി ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടി ഗൌരവമായി പരിഗണിച്ച് കാലോചിതമായ വേതന പരിഷ്ക്കരണം നടപ്പിലാക്കാനുള്ള നടപടിയുണ്ടാക്കുമോ ?

3088

കയര്‍ മേഖല പരിപോഷിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ മേഖലയെ പരിപോഷിപ്പിക്കാനും കയര്‍ രംഗത്ത് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഈ കാലയളവില്‍ കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും എത്ര ടണ്‍ വര്‍ദ്ധിച്ചു എന്ന് വെളിപ്പെടുത്താമോ ;

(സി)തൊഴിലാളിയുടെ തൊഴില്‍ ദിനങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വര്‍ദ്ധന എത്രയെന്ന് വെളിപ്പെടുത്തുമോ ?

3089

കയര്‍ തൊഴിലാളി ക്ഷേമനിധിയിലെ അംഗത്വം

ശ്രീ. ജി. സുധാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ പുതുതായി എത്രപേര്‍ക്ക് അംഗത്വം നല്‍കി; വിശദാംശം നല്‍കുമോ;

(ബി)ഇവരില്‍ നിന്നും എത്രവര്‍ഷത്തെ അംശദായം മുന്‍കൂറായി വാങ്ങിയിട്ടുണ്ട്; ഇങ്ങനെ എന്തുതുക ക്ഷേമനിധി ബോര്‍ഡിന് അധികമായി ലഭിച്ചുവെന്ന് അറിയിക്കാമോ;

(സി)ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള മാനദണ്ഡമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി)അംശദയം മൂന്‍കൂറായി വാങ്ങുന്ന നടപടി അവസാനിപ്പിക്കുമോ; വ്യാജഅംഗത്വം നേടിയവരുടെ അംഗത്വം റദ്ദാക്കുമോ;

()അംശദയം വര്‍ദ്ധിപ്പിക്കുന്നകാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ടോ; ഉണ്ടെങ്കില്‍ എത്രരൂപയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;

(എഫ്)ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ജി)എം.ബി.., എം.സി.., ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ കോഴ്സുകള്‍ പ്രൊഫഷണല്‍ കോഴ്സില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3090

കയര്‍ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണം

ശ്രീ. കോലിയക്കോട്എന്‍.കൃഷ്ണന്‍ നായര്‍

കയര്‍ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി 2011-'12ലും, 2012-'13 ലും എന്ത് തുക വീതം വകയിരുത്തിയെന്നും, അതില്‍ എത്രവീതം ഏതെല്ലാം പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

3091

കയര്‍ ക്രയവില സ്ഥിരതാ പദ്ധതി

ശ്രീ. ജി. സുധാകരന്‍

()കയര്‍ ക്രയവില സ്ഥിരതാ പദ്ധതിപ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഓരോ വര്‍ഷവും എത്ര രൂപയുടെ കയറുല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് സംഭരിച്ചുനല്‍കി എന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുകയ്ക്കുള്ള കയറുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തുവെന്നും, കയറ്റുമതി ചെയ്ത കയര്‍ ഉല്‍പന്നം, അളവ്, തുക, രാജ്യം എന്നിവ സഹിതം വിശദമാക്കാമോ;

(സി)ക്രയവില സ്ഥിരതാ പദ്ധതിയില്‍ നിന്നും കയറ്റുമതിക്കാര്‍ ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നത് കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

3092

നവയുഗ കയര്‍ ഉല്‍പാദന പദ്ധതി

ശ്രീ. .സി. ബാലകൃഷ്ണന്‍

'' ഹൈബി ഈഡന്‍

'' ആര്‍. സെല്‍വരാജ്

'' എം. പി. വിന്‍സെന്റ്

()നവയുഗ കയര്‍ ഉദ്പാദന പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കാമോ;

(ഡി)ഏന്തെല്ലാം ധനസഹായങ്ങളാണ് പ്രസ്തുത പദ്ധതി വഴി കയര്‍ത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3093

സംസ്ഥാനത്ത് കയര്‍ ഫാക്ടറി അനുവദിക്കാനുള്ള നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് കയര്‍ ഫാക്ടറി അനുവദിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3094

കയര്‍മേഖലയിലെ ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. പി. . മാധവന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, എം. പി. വിന്‍സെന്റ്

,, ആര്‍. സെല്‍വരാജ്

()കയര്‍ മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

3095

കയറുല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, എം. . വാഹീദ്

,, കെ. അച്ചുതന്‍

()കയര്‍ മേഖലയുടെ വികസന ലക്ഷ്യം കൈവരിക്കുന്നതിന് കയര്‍ ഉല്പാദകര്‍ക്കും വ്യാപാരികള്‍ക്കും എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എത്ര കോടി രൂപയുടെ ആഭ്യന്തര വിപണി കണ്ടെത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കയറുല്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിന് കയര്‍ കോര്‍പ്പറേഷന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.