UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2765

തൊഴില്‍ വകുപ്പിന്റെ ഓണ്‍ലൈനിലാക്കുന്ന സേവനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയി മാറ്റുന്ന നടപടി എതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

(ബി)ഏതെല്ലാം സേവനങ്ങളാണ് ഇത്തരത്തില്‍ തൊഴില്‍ വകുപ്പ് നല്‍കുന്നത്; വിശദമാക്കുമോ?

(സി)ഇതിനുവേണ്ടിയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാ ഓഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ടോ?

2766

തൊഴില്‍-ഉല്പാദന-സേവന മേഖലകള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വര്‍ദ്ധിച്ചുവരുന്ന നൂതന തൊഴില്‍ മേഖലകളുടെയും ഉല്പാദന-സേവന മേഖലകളുടെയും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരോ ഇതര ഏജന്‍സികളോ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത മേഖലകളുടെ ആവശ്യങ്ങള്‍ക്ക് അനുഗുണമായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)2013-14 സാമ്പത്തിക വര്‍ഷം തൊഴില്‍-ഉല്പാദന-സേവന മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്യുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

2767

കണ്‍സ്ട്രക്ഷന്‍ അക്കാഡമി

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് കണ്‍സ്ട്രക്ഷന്‍ അക്കാഡമി രൂപീകരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങളെന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2768

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരളാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭ്യമാകേണ്ടുന്ന ആനുകൂല്യങ്ങള്‍ 2 ലക്ഷത്തോളം വരുന്ന അര്‍ഹരായവര്‍ക്ക് വര്‍ഷങ്ങളായി ലഭിച്ചിട്ടില്ലാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സാഹചര്യം സംജാതമായിട്ടുള്ളതിന്റെ കാരണം സംബന്ധിച്ച വിശദാംശം അറിയിക്കാമോ;

(സി)സാമ്പത്തികമായ ബാദ്ധ്യതകളാല്‍ കേരളാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാകുന്നുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)ഇല്ലായെങ്കില്‍ അടിയന്തിര സാമ്പത്തിക സഹായം അനുവദിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമോ?

2769

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്

ശ്രീ. എം.. ബേബി

()കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും ക്ഷേമ ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

2770

തോട്ടം തൊഴിലാളികള്‍ക്കുള്ള കര്‍മ്മ പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിലവിലുള്ള ഭൌതീക സാഹചര്യങ്ങള്‍ വളരെ ശോചനീയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)തോട്ടം മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?

2771

തോട്ടം തൊഴിലാളികള്‍ക്കുളള ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

()സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്കുളള ഭവന നിര്‍മ്മാണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വിഭാഗം തോട്ടം തൊഴിലാളികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടിണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2772

അസംഘടിത തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. പി. ഉബൈദുള്ള

()അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം നല്കുമോ;

(ബി)ഇത്തരം ക്ഷേമനിധിയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്കുമോ?

2773

ചുമട്ടുതൊഴിലാളി ക്ഷേമനിധി

ശ്രീ.പി.കെ. ഗുരുദാസന്‍

()കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ബോര്‍ഡുവഴി വിതരണം ചെയ്യുന്ന ധനസഹായവും വായ്പയും കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനും ധനസഹായവും വായ്പയും പരിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2774

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന ധനസഹായം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ശുപാര്‍ശ

ശ്രീ. പി. കെ. ഗുരുദാസന്‍

()ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളിക്ക് സേവനത്തിനിടയില്‍ അപകടംമൂലം സ്ഥിരവും പൂര്‍ണ്ണവുമായ ശാരീരികാവശത സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കുത്െ വ്യക്തമാക്കുമോ; 

(ബി)ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളയാള്‍ തൊഴില്‍ ചെയ്യുന്നതിനിടയില്‍ അപകടപ്പെട്ടാല്‍ നല്‍കുന്ന ധനസഹായം പരിമിതമാണെന്നതിനാല്‍ പുതുക്കി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്യുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് എത്ര തുക വീതം വിതരണം ചെയ്തിട്ടുണ്ടെന്നും എത്ര അപേക്ഷകള്‍ തീര്‍പ്പുകല്പിക്കാതെ കിടപ്പുണ്ടെന്നും എത്ര തുക കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കുമോ ?

2775

ക്ഷേമനിധി പെന്‍ഷനുകളുടെ കുടിശ്ശിക

ശ്രീ. മോന്‍സ് ജോസഫ്

()ഈ സര്‍ക്കാര്‍ അധികാരിത്തില്‍ വന്നതിനുശേഷം എത്ര മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കി ഇനി എത്ര മാസത്തെ കുടിശ്ശിക കൊടുത്തു തീര്‍ക്കുവാനുണ്ട്;

(ബി)ക്ഷേമപെന്‍ഷനുകള്‍ കാലാനുസരണമായി പരിഷ്കരിക്കുന്നതിനും ഇതിനര്‍ഹരായ തൊഴിലാളികള്‍ അടയ്ക്കുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിനും അതിന് അനുസരണമായി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും സര്‍ക്കാരിന്റെ നയം വ്യക്തമാക്കാമോ;

(സി)തൊഴിലാളികളുടെ ചികില്‍സാ ധനസഹായവും അപകട ഇന്‍ഷ്വറന്‍സും കാലതാമസം ഉണ്ടാകാത്ത വിധത്തില്‍ കൊടുത്തുതീര്‍ക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

2776

പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധന

പ്രൊഫ. സി. രവീന്ദ്രനാഥ്

()വേതന വര്‍ദ്ധന ആവശ്യപ്പെട്ട് പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ ഗവണ്‍മെന്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നോ;

(ബി)ഏതൊക്കെ വിഭാഗം തൊഴിലാളികളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്; എത്ര രൂപയുടെ വര്‍ദ്ധനവാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്;

(സി)എന്നാണ് അപേക്ഷ സമര്‍പ്പിച്ചത്; അതിന്മേലുളള തീരുമാനമെന്തെന്ന് വ്യക്തമാക്കാമോ;

(ഡി)സംസ്ഥാനത്തെ അഖിലേന്ത്യാ സര്‍വ്വീസുകാര്‍ക്ക് പ്രതിമാസ വേതനത്തില്‍ വീട്ട് ജോലിക്ക് ചെലവഴിക്കുന്നതിനായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണ് ലഭിച്ചത്; ഇതിന്മേലുള്ള തീരുമാനം എന്താണ്; വ്യക്തമാക്കാമോ?

2777

നേഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. കെ.എം. ഷാജി

'' സി. മമ്മൂട്ടി

'' സി.മോയിന്‍കുട്ടി

()നേഴ്സുമാരുടെ സമരത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍വന്നിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2778

സ്വകാര്യമേഖലയിലെ നഴ്സിംഗ് ജീവനക്കാരുടെ ജോലി സമയം

ശ്രീ. കെ. രാജു

()സ്വകാര്യമേഖലയിലെ നഴ്സിംഗ് ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2779

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതനം

ശ്രീ. റ്റി. വി. രാജേഷ്

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2780

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലേബേഴ്സ് കാര്‍ഡ്

ശ്രീ. എസ്.ശര്‍മ്മ

()അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ലേബേഴ്സ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ ?

2781

അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ

ശ്രീ. എസ്. ശര്‍മ്മ

()അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം മൂലം സംജാതമാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും അവരെ മോണിറ്ററിംഗ് നടത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

2782

നഴ്സുമാര്‍ക്ക് മിനിമം വേതനം

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സ്വകാര്യ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്താന്‍ സാധിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)നഴ്സുമാരുടെ ജോലി സമയം എത്ര മണിക്കൂര്‍ എന്നാണ് നിജപ്പെടുത്തിയിട്ടുള്ളത്; ആയതിന് വിരുദ്ധമായ നിലയില്‍ ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്നതിനും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

2783

നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഏതെങ്കിലും കമ്മീഷന്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)ഈ കമ്മീഷനെ നിയോഗിച്ചത് എന്നാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണെന്നും വെളിപ്പെടുത്താമോ;

(സി)ഈ റിപ്പോര്‍ട്ടിലെ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതിനകം നടപ്പിലാക്കിയതെന്നും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?

2784

സ്വകാര്യ മേഖലയിലെ നേഴ്സ്മാര്‍ക്ക് മിനിമം വേതനം

ശ്രീ. .പി.അബ്ദുളളക്കുട്ടി

,, വി.റ്റി.ബല്‍റാം

,, ഹെബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ നേഴ്സ്മാര്‍ക്ക് മിനിമം വേതനം നല്‍കാന്‍ രൂപീകരിച്ച പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കാമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2785

ജില്ലാ ആശുപത്രികളിലെ തൊഴില്‍ ബ്ളോക്ക്

ശ്രീ. വി. ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് ജില്ലാ ആശുപത്രികളില്‍ തൊഴില്‍ ബ്ളോക്ക് സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത് വിശദമാക്കുമോ;

()ഏതെല്ലാം രോഗങ്ങള്‍ക്കാണ് പദ്ധതിയില്‍കൂടി ചികിത്സ നടത്താനുദ്ദേശിക്കുന്നത്?

2786

.എസ്.. ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. ദാസന്‍

,, സി.കെ. സദാശിവന്‍

ശ്രീമതി. പി. അയിഷാപോറ്റി

()സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ.എസ്.. ആശുപത്രികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന കേന്ദ്ര തൊഴില്‍ മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി).എസ്.. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവും മറ്റു സൌകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(സി)മരുന്നുക്ഷാമം പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?

2787

കശുവണ്ടിതൊഴിലാളികളുടെ ഇ.എസ്.ഐ സാമൂഹ്യ സുരക്ഷാ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012 -ല്‍ കാഷ്യൂ കോര്‍പ്പറേഷന്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് എത്ര ദിവസത്തെ തൊഴില്‍ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികളുടെ ഇ.എസ്.ഐ സാമൂഹിക സുരക്ഷാപദ്ധതി പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2788

കാസര്‍ഗോഡ് ജില്ലയിലെ ഇ.എസ്.ഐ  ഡിസ്പെന്‍സറികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയില്‍ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെട്ട എത്ര തൊഴിലാളികളാണ് ഉള്ളത് എന്ന് അറിയിക്കാമോ;

(ബി)ജില്ലയില്‍ എത്ര ഇ.എസ്.ഐ ഡിസ്പെന്‍സറികളാണ് ഉള്ളതെന്ന് അറിയിക്കാമോ;

(സി).എസ്.ഐ ഡിസ്പെന്‍സറിയും ലോക്കല്‍ ഓഫീസും തമ്മില്‍ എത്ര ദൂരമുണ്ടെന്ന് അറിയിക്കാമോ;

(ഡി).എസ്.ഐ ലീവാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് അറിയിക്കാമോ;

()ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്)കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2789

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നവീകരണം, ഇന്റര്‍വ്യൂ രീതിയില്‍ മാറ്റം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി പത്തോ ഇരുപതോ ഒഴിവുകളിലേക്ക് ആയിരവും രണ്ടായിരവും പേരെ ഇന്റര്‍വ്യൂവിന് അയക്കുന്ന അശാസ്ത്രീയ രീതി പുന: പരിശോധിക്കുവാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നവീകരിക്കുന്നതിനും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഇവയെ ഉപയോഗപ്പെടുത്തുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

2790

എംപ്ളോയ്മെന്റ് എക്സിചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തവര്‍

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റര്‍ ചെയ്ത തൊഴില്‍രഹിതര്‍ എത്രയാണെന്നും സ്ത്രീകള്‍ എത്ര/ പുരുഷന്‍മാര്‍ എത്രയെന്നും വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരില്‍ 40 വയസ്സു കഴിഞ്ഞവര്‍ എത്ര പേരുണ്ടെന്നും അതില്‍ സ്ത്രീകള്‍ എത്രയെന്നും പുരുഷന്‍മാര്‍ എത്രയെന്നും വ്യക്തമാക്കുമോ;

(സി)ഒരു വര്‍ഷം വിവിധ വകുപ്പുകളില്‍ നിന്നും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് ശരാശരി എത്ര തസ്തികകള്‍ നിയമനങ്ങള്‍ക്കായി അറിയിക്കാറുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)ഏറ്റവും കുറച്ചു തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വകുപ്പുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

()സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലും വരുന്ന താല്‍ക്കാലികവും കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുമുള്ള ഒഴിവുകള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു നിയമനം നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് തയ്യാറാകുമോ?

2791

സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം

ശ്രീ. ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2792

.ടി..കളുടെ നവീകരണം

ശ്രീ. എം.. വാഹീദ്

'' പി.സി. വിഷ്ണുനാഥ്

'' സണ്ണി ജോസഫ്

'' ഡോമിനിക് പ്രസന്റേഷന്‍

().ടി.ഐ കള്‍ നവീകരിച്ച് സ്കില്‍ വികസന രംഗത്തുള്ള കുതിച്ച് ചാട്ടത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2793

കൊണ്ടോട്ടി ഐ.ടി..

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തില്‍ ഒരു ഐ.ടി.. വേണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി).ടി.. എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2794

പീരുമേട് ടീ കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടി

ശ്രീമതി. .എസ്. ബിജിമോള്‍

()പീരുമേട് നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പൂട്ടി കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങള്‍ താമസയോഗ്യമാക്കുവാന്‍ അറ്റകുറ്റപണികള്‍ നടത്തുവാന്‍ ഇപ്പോള്‍ എന്തൊക്കെ നടപടി സ്വീകരിച്ചു വരുന്നു;

(സി)സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

2795

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ സ്മാര്‍ട്ട് കാര്‍ഡ്

ശ്രീമതി. .എസ്. ബിജിമോള്‍

()സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട് കാര്‍ഡിന്റെ ഫോട്ടോ എടുക്കലും വിതരണവും ഏത് ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത്;

(ബി)ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം മെഡ്സേവ് എന്ന തേര്‍ഡ് പാര്‍ട്ടി ഏജന്റ് തേര്‍ഡ് പാര്‍ട്ടി ഫണ്ട് വഴി വിതരണം നടത്തിയതുമൂലം നിരവധി അപാകതകള്‍ ഉണ്ടായത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിരുന്നോ;

(സി)16.05.2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 70/2012 തൊഴില്‍ പ്രകാരം രാഷ്ട്രീയസ്വാസ്ഥ്യാ ബീമാ യോജന യുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമേ നടത്താവൂ എന്ന ഉത്തരവ് നിലനില്‍ക്കെ മറ്റ് ഏജന്‍സികളെ കാര്‍ഡ് പുതുക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഒഴിവാക്കുമോ?

2796

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ശ്രീ. . എം. ആരിഫ്

()കേരളത്തിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി കഴിഞ്ഞ ബജറ്റില്‍ എത്രകോടി രൂപ വകയിരുത്തിയിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ബജറ്റില്‍ വകയിരുത്തിയ തുകയില്‍ 2012 ജൂണ്‍ വരെ നല്‍കിയത് എത്ര; പ്രസ്തുത കാലയളവില്‍ നല്‍കേണ്ട തുകയില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര; വ്യക്തമാക്കുമോ;

(സി)ഇന്‍ഷുറന്‍സ് നിയമമനുസരിച്ച് പ്രാബല്യം ലഭിക്കുന്നതിന് പ്രീമിയം മുന്‍കൂര്‍ നല്‍കേണ്ടതുണ്ടോ;

(ഡി)എങ്കില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ കുടിശ്ശിക വരുത്തുന്നത് പ്രസ്തുത പദ്ധതിയെ പ്രതിസന്ധിയിലാക്കില്ലേ; വ്യക്തമാക്കുമോ ?

2797

പ്ളാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍

ഡോ: ടി.എം. തോമസ് ഐസക്

ശ്രീ. സാജു പോള്‍

,, സി. കൃഷ്ണന്‍

,,വി. ചെന്താമരാക്ഷന്‍

() തോട്ടം തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളു താമസ സൌകര്യവും മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ;

(ബി)പ്ളാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന്ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) കൂലി, ബോണസ്സ് എന്നിവയില്‍ വിവിധ മാനേജ്മെന്റുകള്‍ കാണിക്കുന്ന വിവേചനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ പരിഹരിക്കുവാനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നു എന്നറിയിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.