UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2674

ദേശീയ ജലവിഭവ കൌണ്‍സില്‍ അംഗീകരിച്ച ജലനയം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ദേശീയ ജലവിഭവ കൌണ്‍സില്‍ അംഗീകരിച്ച ജലനയം പരിശോധിച്ചിട്ടുണ്ടോ;

(ബി) സംസ്ഥാനങ്ങളില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും തയ്യാറാക്കിയ കേന്ദ്ര ജലനയം ആശങ്കാജനകമാണെന്നത് വിലയിരുത്തിയിട്ടുണ്ടോ;

(സി) സിയാല്‍ മോഡല്‍ കമ്പനിയും ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സും കേരളത്തില്‍ 2008 - ല്‍ രൂപീകരിച്ച് നടപ്പാക്കിയ ജനകീയ ജല നയം അട്ടിമറിക്കാനുള്ളതാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ?

2675

മഴയുടെ അളവ് 

ശ്രീമതി കെ. എസ്. സലീഖ

2012 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ എത്ര ശതമാനം വീതം കാലവര്‍ഷവും തുലാവര്‍ഷവും ലഭിച്ചു ; വ്യക്തമാക്കുമോ ;

2676

ജലനയം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 2012 -ല്‍ കേരളത്തില്‍ എത്ര ശതമാനം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) മുടങ്ങിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദമാക്കുമോ;

(സി) കൊടിയ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് സമഗ്രമായൊരു ജലനയം നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

2677

നല്ലനാട് - നല്ല വെള്ളം പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

'' സണ്ണി ജോസഫ്

'' ഡൊമിനിക് പ്രസന്റേഷന്‍

'' .റ്റി. ജോര്‍ജ്

() നല്ലനാട് നല്ല വെള്ളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ;

(ബി) ഏതെല്ലാം എജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2678

ജലസുരക്ഷാ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

'' .ടി. ജോര്‍ജ്

'' .സി. ബാലകൃഷ്ണന്‍

'' പി.. മാധവന്‍

() ജല സുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി) എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2679

കുടിവെളള സ്രോതസ്സുകളെ മാലിന്യ വിമുക്തമാക്കുന്നതിന് പദ്ധതി

ശ്രീ. പി.സി.ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, ഡോ. എന്‍. ജയരാജ്

കുടിവെളള സ്രോതസ്സുകളെ മാലിന്യ വിമുക്തമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ?

2680

നബാര്‍ഡിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, വി.ഡി. സതീശന്‍

() സംസ്ഥാനത്ത് നബാര്‍ഡിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്ക് എന്നാണ് അനുമതി നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) പദ്ധതിക്കായി എത്ര തുകയാണ് നബാര്‍ഡ് സഹായമായി നല്‍കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

2681

നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെട്ട കുടിവെളള പദ്ധതികള്‍

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര കുടിവെളള പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുളളത്;

(ബി) ഓരോ ജില്ലയ്ക്കും അനുവദിച്ച തുക പ്രവര്‍ത്തികള്‍ സഹിതം വ്യക്തമാക്കുമോ;

(സി) ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ കുടിവെളള പദ്ധതി നടപ്പിലാക്കുന്നുണ്ട് എന്നറിയിക്കാമോ;

(ഡി) പ്രസ്തുത പ്രവര്‍ത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?

2682

കുടിവെള്ള പദ്ധതികള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി.കെ. നാണു

,, ജോസ് തെറ്റയില്‍

() കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസം വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഓരോ പദ്ധതിയുടെ വിവിധഘടകങ്ങള്‍ പ്രത്യേക ടെണ്ടറായി കൊടുക്കുന്നതുമൂലം കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത പദ്ധതികളില്‍ പണി പൂര്‍ത്തിയാകാത്തത് എത്രയാണ്; വ്യക്തമാക്കാമോ;

(ഡി) അവ പൂര്‍ത്തിയാക്കാന്‍ എന്തുനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

2683

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് പദ്ധതികള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

() കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) നിലവില്‍ ജല അതോറിറ്റിക്കായി കുടിവെള്ളം എടുക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നത് കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ;

(സി) കേടായ ശുദ്ധജലവിതരണക്കുഴലുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുവാനുള്ള നിര്‍ദ്ദേശം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2684

ഇറിഗേഷന്‍ പദ്ധതികള്‍

ശ്രീ. വി.ചെന്താമരാക്ഷന്‍

() ജലവിഭല വകുപ്പിന് കീഴില്‍ 1995 ന് ശേഷം എത്ര ഇറിഗേഷന്‍ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുളളത്; ജില്ല തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ;

(ബി) എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുളളത്;

(സി) പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;

(ഡി) ഓരോ പദ്ധതിക്കും അനുവദിച്ച അടങ്കല്‍ തുകയും പദ്ധതി പൂര്‍ത്തീകരിക്കാന്‍ ചെലവായ തുകയും എത്രയെന്ന് വിശദമാക്കുമോ?

2685

ശുദ്ധജലപദ്ധതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() മുന്‍ സര്‍ക്കാരിന്റെ ആദ്യ രണ്ടുവര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ 143 ശുദ്ധജലപദ്ധതികള്‍ പൂര്‍ത്തീകരിച്ചത് പരിശോധിച്ചിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ചെറുതും വലുതുമായ എത്ര ശുദ്ധജല പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?

2686

തീരദേശ കുടിവെള്ള പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

,, വി. ശിവന്‍കുട്ടി

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. ദാസന്‍

() സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ കടുത്ത ശൂദ്ധജലക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലുണ്ടായ അലംഭാവംകൊണ്ട് പല തീരദേശ ശുദ്ധജലവിതരണ പദ്ധതികളും നിര്‍ജ്ജീവമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ ;

(സി) തിരുവനന്തപുരം ജില്ലയിലെ തീരദേശ കുടിവെള്ള പദ്ധതികളായ വിഴിഞ്ഞം, പുലിയൂര്‍ക്കോണം, മുക്കോല, കരിച്ചല്‍, കണ്ണകുളം, ആട്ടറമൂല, പുളിങ്കുടി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശം നല്കകുമോ ;

(ഡി) തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബോണക്കാട് എസ്റേറ്റിന് പകരമായി വനം വകുപ്പിന് നല്‍കിയ പേപ്പാറ ഡാമിന് ഉയരം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ; നിലപാട് വ്യക്തമാക്കുമോ ?

2687

'സിയാല്‍' മോഡല്‍ കുടിവെള്ള കമ്പനി

ശീ. എളമരം കരീം

() സംസ്ഥാനത്ത് 'സിയാല്‍' മോഡല്‍ കുടിവെള്ള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) സിയാല്‍ മോഡല്‍ കമ്പനിയുടെ പ്രവര്‍ത്തനമേഖലകള്‍ ഏതെക്കൊയാണ്; പൈപ്പിലൂടെ കുടിവെള്ളം വിതരണം നടത്തുന്നത് കമ്പനിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടോ; വിശദമാക്കുമോ;

(സി) കേരള വാട്ടര്‍ സപ്ളൈ ആന്റ് സ്വീവേജ് ആക്ട് അനുസരിച്ച് കുടിവെള്ള വിതരണത്തിന്റെ ചുമതല ഏത് ഏജന്‍സിയില്‍ നിക്ഷിപ്തമാണ്; പ്രസ്തുത നിയമത്തിലെ ഏതു വ്യവസ്ഥ അനുസരിച്ചാണ് സിയാല്‍ മോഡല്‍ കുടിവെള്ള കമ്പനി രൂപീകരിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്ത് ജല റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഏതെല്ലാം വിഷയങ്ങളാണ് റഗുലേറ്ററി അതോറിറ്റിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നത്; വിശദമാക്കുമോ?

2688

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജലസുരക്ഷാപദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ

ശ്രീ. കെ. രാധാകൃഷ്ണന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജലസുരക്ഷാപദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയിക്കുമോ;

(ബി) മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ (എം..ആര്‍.പി.) ഉള്‍പ്പെടുത്തി ഭാരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയില്‍ നിര്‍മ്മാണം ആരംഭിച്ചവ എത്രയാണെന്നും പൂര്‍ത്തിയാക്കിയവ ഏതെല്ലാമാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ചേലക്കര മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയിരുന്ന് കൂട്ടില്‍മുക്ക് പൈങ്കുളം, കൊടമ്പാറക്കയം എന്നീ തടയണകളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;

(ഡി) രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടുന്ന സാഹചര്യത്തിലെങ്കിലും സമയബന്ധിതമായി തടയണകളുടെ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2689

കേരളത്തിലെ എല്ലാ പുഴകളെയും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി

ശ്രീമതി കെ.എസ്.സലീഖ

() കേരളത്തിലെ എല്ലാ പുഴകളെയും സംരക്ഷിക്കുവാന്‍ സമഗ്ര പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) എത്ര തുകയുടെ പദ്ധതിയ്ക്കാണ് ഇപ്പോള്‍ രൂപം നല്‍കിയിട്ടുളളത്; പ്രസ്തുത പദ്ധതികളെല്ലാം ഘട്ടം ഘട്ടമായി എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) കേരളത്തിലെ നദികളെ വന്‍ തോതിലുളള മണലെടുപ്പും കൈയ്യേറ്റവും മൂലം പാരിസ്ഥിതിക നാശം നേരിടുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ഡി) നദീ സംരക്ഷണത്തിനായി എന്തു തുക വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുളളത്; പ്രസ്തുത പദ്ധതി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിശദമാക്കുമോ?

2690

കുളങ്ങളുടെ നവീകരണം

ശ്രീ. കെ. രാജു

() രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന സാഹച ര്യത്തില്‍ കുളങ്ങളുടെ നവീകരണത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി) ആയതിന്‍ പ്രകാരം ചെറുകിട ജലസേചന വകുപ്പിന്‍ കീഴില്‍ കൊല്ലം ജില്ലയില്‍ ഏതൊക്കെ കുളങ്ങളാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്; വിശദമാക്കുമോ?

2691

ഓരോ പഞ്ചായത്തിലും ഒരു കുളം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഓരോ പഞ്ചായത്തിലും ഒരു കുളം വീതം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശത്തിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; ഇനി എത്ര തുക അനുവദിക്കാനുണ്ട്; വ്യക്തമാക്കുമോ;

(സി) നടപ്പു സാമ്പത്തികവര്‍ഷം പ്രസ്തുതപദ്ധതി തുടങ്ങുന്നതിനു നടപടി സ്വീകരിക്കുമോ?

2692

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി

ശ്രീ. ബി. സത്യന്‍

() ഒരു പഞ്ചായത്തിലെ ഒരു കുളം നവീകരിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍നിന്നും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍വരുന്ന ഏതെല്ലാം കുളങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഇതിലേയ്ക്കായി ഓരോ കുളത്തിനും എത്ര തുക വീതം ചെലവഴിക്കാനാണ് എസ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ ?

2693

കേരള വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പ്

ശ്രീ. എളമരം കരീം

() കേരള വാട്ടര്‍ സപ്ളൈ ആന്റ് സ്വീവേജ് ആക്ട് അനുസരിച്ച് കേരള വാട്ടര്‍ അതോറിറ്റിക്ക് ഇപ്പോള്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന 'കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ളൈ കമ്പനി ലിമിറ്റഡ്' -ല്‍ ഇക്യൂറ്റി ഷെയര്‍ ഹോള്‍ഡര്‍ ആകുവാന്‍ സാധിക്കുമോ;

(ബി) കേരള വാട്ടര്‍ അതോറിറ്റിയുടെ, സ്വീവേജ് പദ്ധതികള്‍ ശുചിത്വ മിഷന് കൈമാറാനുള്ള നീക്കമുണ്ടോ;

(സി) കേരള വാട്ടര്‍ അതോറിറ്റി ശുദ്ധീകരിക്കുന്ന കുടിവെള്ളം ജലനിധി പദ്ധതികളില്‍ കൂടി വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ പദ്ധതികള്‍ ഏതൊക്കെയന്നറിയിക്കാമോ;

(ഡി) കേരള വാട്ടര്‍ അതോറിറ്റിക്ക് ആട്ടോണമി നല്‍കി കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ളൈ കമ്പനി ലിമിറ്റഡ് ഓര്‍ഡര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?

2694

..എം. ബാംഗ്ളൂര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

ശ്രീമതി ഗീതാ ഗോപി

കേരള വാട്ടര്‍ അതോറിറ്റിയുടെ ഇന്‍സ്റിറ്റ്യൂഷണല്‍ സ്ട്രെങ്തനിംഗിന്റെ ഭാഗമായി ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബാംഗ്ളൂര്‍ തയ്യാറാക്കിയ പ്രോസസ്സ് റീ എഞ്ചീനീയറിംഗ്, ഫിനാന്‍ഷ്യല്‍ റീ എഞ്ചിനീയറിംഗ് സംബന്ധിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിശദമാക്കുമോ?

2695

ജലനിധി പദ്ധതി

ശ്രീ. .. അസീസ്

() ജലനിധി പദ്ധതി ഏതൊക്കെ പ്രദേശങ്ങളിലാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇവയില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; ഇനി ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ?

2696

ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. ബി.സത്യന്‍

() ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി) 2012 ഏപ്രില്‍ മുതല്‍ 2013 ജനുവരി വരെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനായി എന്ത് തുക അനുവദിച്ചിട്ടുണ്ടെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?

2697

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ജലനിധി കക പദ്ധതി

ശ്രീ. എം.ഹംസ

() ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ജലനിധി കക പദ്ധതി ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;

(ബി) ആയതിന്റെ നിലവിലുള്ള സ്ഥിതി വിശദീകരിക്കാമോ;

(സി) ഓരോ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടത്തിപ്പിനായി എത്ര തുകയാണ് അനുവദിച്ചത് വിശദമാക്കുമോ?

2698

കല്ലട ജലസേചനപദ്ധതിയുടെ അറ്റകുറ്റപ്പണിയും നിര്‍മ്മാണവും പൂര്‍ത്തിയാക്കാന്‍ നടപടി

ശ്രീ. ജി.എസ്. ജയലാല്‍

() കല്ലട ജലസേചന പദ്ധതിയുടെ 2-ാം കിലോമീറ്ററിലെ അറ്റകുറ്റപ്പണിയും നിര്‍മ്മാണവും പൂര്‍ത്താക്കി ജലവിതരണം സുഗമമാക്കാന്‍ എത്ര ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്നും എന്ന് നല്‍കിയെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തി എന്നാണ് ടെണ്ടര്‍ ചെയ്തത്; ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടോ; ഏത് കരാറുകാരനാണ് പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്;

(സി) പ്രസ്തുത കരാറുകാരന്‍ എഗ്രിമെന്റ് വച്ച് പണി ആരംഭിച്ചുവോ; എന്നത്തേയ്ക്ക് പണി പൂര്‍ത്തീകരിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്;

(ഡി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലേക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അതു എന്താണെന്ന് അറിയിക്കുമോ; ആയതിന് പരിഹാരം കാണുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2699

ചേലക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിയത് എന്നാണെന്നും പൂര്‍ത്തിയാക്കേണ്ടിയിരുന്നതെന്നാണെന്നും ഇതുവരെ ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കുമോ;

(സി) ഇവയില്‍ ഓരോ പദ്ധതിയും പൂര്‍ത്തിയാക്കുവാനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(ഡി) രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നിലവിലെ അവസരത്തില്‍ പ്രസ്തുത കുടിവെള്ള പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

2700

കുട്ടനാട് പാക്കേജ്

ശ്രീ. കെ. അജിത്

() കുട്ടനാട് പാക്കേജില്‍പ്പെടുത്തി ജലവിഭവവകുപ്പ് വൈക്കം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അതിനായി എന്തു തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) ഇതു വരെ ചെലവഴിക്കപ്പെട്ടിട്ടുള്ള തുക നടപ്പ് സാമ്പത്തിക വര്‍ഷം ചെലവഴിക്കേണ്ട തുകയുടെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;

(സി) ടാര്‍ജറ്റ് അനുസരിച്ചുള്ള തുക ചെലവഴിക്കപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(ഡി) കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തന പുരോഗതി വേഗത്തിലാക്കാന്‍ നിയോജകമണ്ഡലതലത്തില്‍ വിലയിരുത്തല്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2701

കാസര്‍ഗോഡ് ജില്ലയിലെ ജലനിധി പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ജലനിധി പദ്ധതിയില്‍ ഏതൊക്കെ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(ബി) ഓരോ പഞ്ചായത്തിലും എത്ര ലക്ഷം രൂപയുടെ പദ്ധതിയാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(സി) മേല്‍ പദ്ധതിയില്‍ കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

2702

ചേര്‍ത്തലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തല നിവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൈപ്പുകള്‍ പൊട്ടി റോഡുകള്‍ക്ക് കേടുപാടുണ്ടാക്കുന്നതും പല പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പണമടച്ച്, കുടിവെള്ള പദ്ധതിപ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക്, പൊട്ടിപ്പൊളിഞ്ഞ പൈപ്പുകളിലൂടെ കടന്നുവരുന്ന മലിനജലമാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നതും ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത പ്രശ്നങ്ങള്‍ എത്ര ആഴ്ചകള്‍ക്കുള്ളില്‍ അന്തിമമായി പരിഹരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

() ജപ്പാന്‍ കുടിവെള്ള പദ്ധതി ചേര്‍ത്തലയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ?

2703

കോഴിക്കോട് ജില്ലയില്‍ ജാപ്പാന്‍ കുടിവെള്ളപദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് റിപ്പയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് എത്ര തുക നല്‍കിയിട്ടുണ്ട്;

(ബി) പ്രസ്തുത ഇനത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച മുഴുവന്‍ തുകയും നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2704

അമ്പലപ്പുഴയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. ജി. സുധാകരന്‍

() ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പലപ്പുഴ മണ്ഡലത്തിലെ എത്ര അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് അധിക ചുമതല നല്‍കി; ഇതുവരെ തിരികെ അമ്പലപ്പുഴയില്‍ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ ഇല്ലാത്തതുകാരണം മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം താറുമാറായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി അയച്ച അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ സേവനം പൂര്‍ണ്ണ സമയം അമ്പലപ്പുഴ മണ്ഡലത്തിന് ലഭ്യമാകത്തക്കവിധം തിരികെ നിയമിക്കുമോ;

(ഡി) ഇത്തരത്തില്‍ എത്ര അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് തിരികെ നിയമനം നല്‍കി, അവര്‍ ഏതു നിയമസഭാ മണ്ഡലങ്ങളില്‍പ്പെട്ട അസിസ്റന്റ് എഞ്ചിനീയര്‍മാരാണെന്നും വ്യക്തമാക്കുമോ ?

2705

കയ്പമംഗലം മണ്ഡലത്തിലെ ഏറിയാട് - മേത്തല കുടിവെള്ള പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

കയ്പമംഗലം മണ്ഡലത്തിലെ ഏറിയാട് - മേത്തല കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായിട്ടുണ്ട്; പ്രസ്തുത പദ്ധതിയുടെ പൂര്‍ണ്ണമായ കമ്മീഷനിംഗ് എന്നത്തേയ്ക്ക് നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2706

പഴവങ്ങാടി-റാന്നി വടശ്ശേരിക്കര മേജര്‍ കുടിവെള്ള പദ്ധതി

ശ്രീ. രാജു എബ്രഹാം

() പഴവങ്ങാടി-റാന്നി വടശ്ശേരിക്കര മേജര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് ഇതുവരെ ചെലവാക്കിയിട്ടുള്ളത്; പദ്ധതി കമ്മീഷനിംഗിന് വൈകുന്നതിന്റെ കാരണം വിശദമാക്കുമോ; ആദ്യഘട്ടത്തില്‍ എത്ര കി.മീറ്റര്‍ നീളത്തില്‍ വിതരണക്കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്; ഏതൊക്കെ മേഖലയില്‍ ആദ്യഘട്ടം വെള്ളമെത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; പ്രസ്തുത തുക ഉപയോഗിച്ച് എന്തൊക്കെ പ്രവൃത്തികളാണ് ചെയ്യാനുദ്ദേശിക്കുന്നത്; പ്രവൃത്തികളുടെ വിവരവും തുകയും സഹിതം വ്യക്തമാക്കുമോ;

(സി) ഇതില്‍ ഏതൊക്കെ പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്; ടെന്‍ഡര്‍ ചെയ്തവയില്‍ ഇനിയും നിര്‍മ്മാണം ആരംഭിക്കാത്തവയുണ്ടോ; ഏതൊക്കെ; പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2707

കല്ലട ജലസേചന പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

() കല്ലട ജലസേചന പദ്ധതിയുടെ ഇടതു-വലതു കനാലുകളിലെ ചോര്‍ച്ചമൂലം ജലം പാഴായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കനാലുകള്‍ ബലപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത ആവശ്യത്തിനായി തുക വകയിരുത്തിയിട്ടുണ്ടെങ്കില്‍ തുകയും, നടത്തിയ പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ ?

2708

ചെറുതാഴം സെന്‍സസ് ടൌണ്‍ കുടിവെള്ള പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി സമര്‍പ്പിച്ച ചെറുതാഴം സെന്‍സസ് ടൌണ്‍ പദ്ധതിക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് തടസ്സമെന്താണ് ; വിശദമാക്കാമോ ?

2709

കല്ലട ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. എം. . ബേബി

() കമാന്റ് ഏരിയ വികസന അതോറിറ്റിയുടെ ഭാഗമായി കല്ലട ഇറിഗേഷന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമായിരുന്നു;

(ബി) അതിനായി എത്ര തുക വീതം വകയിരുത്തിയിരുന്നു; വ്യക്തമാക്കുമോ;

(സി) ഏതെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത്;

(ഡി) അവയ്ക്ക് എത്ര തുകയാണ് ചെലവായത്; വെളിപ്പെടുത്തുമോ?

2710

ചേര്‍ത്തല മണ്ഡലത്തില്‍ നടപ്പിലാക്കിയ ഇറിഗേഷന്‍ പ്രവൃത്തികള്

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ ഇറിഗേഷന്‍ പ്രവര്‍ത്തികള്‍ ഏതെല്ലാമെന്നും, അതിന് ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി) വരുന്ന സാമ്പത്തികവര്‍ഷം ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന ഇറിഗേഷന്‍ പ്രവൃത്തികള്‍ ഏതെല്ലാമെന്നും, പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്തു തുക അനുവദിക്കുമെന്നും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.