UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2311

ആറ്റിങ്ങല്‍, കിളിമാനൂര്‍ ഡിപ്പോകളില്‍ നിന്നും പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍

ശ്രീ. ബി.സത്യന്‍

()ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും പ്രതിദിനം എത്ര ഷെഡ്യൂളുകള്‍ വീതമാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും ഇതിനായി ഓരോ ഡിപ്പോയിലും എത്ര ബസുകള്‍ വീതമാണ് ആവശ്യമെന്നതും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ചിരുന്ന രാജധാനി ബസുകള്‍ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത ബസുകള്‍ വീണ്ടും സര്‍വ്വീസുകള്‍ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

2312

വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളില്‍ നിന്നും ഓപ്പറേററ്റ് ചെയ്യുന്നസര്‍വ്വീസുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്.ആര്‍.ടി. സി വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന മുഴുവന്‍ സര്‍വ്വീസുകളുടെയും വിശദവിവരം സമയക്രമം ഉള്‍പ്പെടെ അറിയിക്കുമോ ;

(ബി)പ്രസ്തുത സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് ഓരോ ഡിപ്പോയിലും എത്ര ബസ്സുകളുടെ കുറവാണുള്ളതെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത കുറവ് പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

2313

കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ് സംവിധാനം

ശ്രീ. സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

,, വി.ഡി.സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിഗ് ടെസ്റ് സംവിധാനം നടപ്പിലാക്കി വരുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിലെ അഴിമതികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്;

(ഡി)ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

2314

വാഹനാപകടങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍

ശ്രീ. പി.കെ. ബഷീര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

,, എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്ത് ദിനം പ്രതിയുണ്ടാകുന്ന വാഹനാപകടങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് താരതമ്യ പഠനം നടത്താറുണ്ടോ;

(ബി)വാഹനത്തിന്റെ മെക്കാനിക്കല്‍ ഡിഫക്ട്, ഡ്രൈവറുടെ അശ്രദ്ധ, അമിത വേഗം, വിശ്രമരഹിതമായും ഉറക്കമിളച്ചുമുളള ഡ്രൈവിംഗ്, മദ്യപിച്ചുളള ഡ്രൈവിംഗ്, റോഡിന്റെയും സിഗ്നലിംഗിന്റെയും പ്രകാശ സംവിധാനത്തിന്റെയും തകരാര്‍ എന്നിവയില്‍ ഏതിനാണ് മുഖ്യസ്ഥാനമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)2012 ഡിസംബറില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചതും മനുഷ്യ ജീവന്‍ നഷ്ടമായതുമായ ഓരോ അപകടങ്ങള്‍ക്കു ഇടയാക്കിയതായി കണ്ടെത്തിയിട്ടുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുമോ?

2315

പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ബസ്സ് മാറി കയറുന്നതിന് സൌകര്യം

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമനിക് പ്രസന്റേഷന്‍

,, വി.പി.സജീന്ദ്രന്‍

()സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ബസ്സ് മാറി കയറുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ;

(സി)ഏതെല്ലാം ടൂറിസം കേന്ദ്രങ്ങളിലാണ് പ്രസ്തുത സൌകര്യം നിലവിലുളളത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2316

കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കാന്‍ നടപടി

ശ്രീ. ..അസീസ്

()സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് അടയ്ക്കാനും തുറക്കാനും സൌകര്യമുള്ള വാതില്‍ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി യുടെ സര്‍വ്വീസ് നടത്തുന്ന എത്ര ബസുകള്‍ക്കാണ് ഇത്തരം വാതില്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കുമോ;

(സി)അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും അടയ്ക്കാനും തുറക്കാനും സൌകര്യമുള്ള വാതില്‍ നിര്‍ബന്ധമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2317

ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്ന് റിംഗ് സര്‍വ്വീസ്

ശ്രീ. ജി. എസ്. ജയലാല്‍

ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കേന്ദ്രീകരിച്ച് റിംഗ് സര്‍വ്വീസ് ആരംഭിക്കുന്നതിലേക്ക് അപേക്ഷ ലഭിച്ചിരുന്നുവോ; പ്രസ്തുത അപേക്ഷ പരിഗണിച്ച് റിംഗ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2318

ആലപ്പുഴ, എടത്വ, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്നുള്ള ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍

ശ്രീ. തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()ആലപ്പുഴ, എടത്വ, ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നുള്ള ഏതെല്ലാം ഷെഡ്യൂളുകള്‍ നഷ്ടത്തിലാണെന്ന് ഡിപ്പോ തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഷെഡ്യൂളുകള്‍ ലാഭകരമാക്കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

2319

പാലക്കാട് ജില്ലയിലെ ഡിപ്പോകളില്‍ നിന്ന് നിര്‍ത്തലാക്കിയിട്ടുളള ബസ് സര്‍വ്വീസുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന എത്ര ബസ്സുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്;

(ബി)ഏതെല്ലാം റൂട്ടുകളിലെ സര്‍വ്വീസാണ്നിര്‍ത്തലാക്കിയതെന്ന് വിശദീകരിക്കാമോ;

(സി)സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാനുണ്ടായസാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?

2320

മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി

ശ്രീ. എം. ഹംസ

()തൃശ്ശൂര്‍-ഒറ്റപ്പാലം റൂട്ടില്‍ 16 ഷെഡ്യൂളുകള്‍ ബസ് സര്‍വ്വീസ് നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി. അനുമതി നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സര്‍വ്വീസുകള്‍ എന്നേക്ക് ആരംഭിക്കുവാന്‍ കഴിയും;

(സി)തൃശ്ശൂര്‍-കാഞ്ഞിരപ്പുഴ-ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി നടത്തിയിരുന്ന ഓര്‍ഡിനറി സര്‍വ്വീസ് ദീര്‍ഘകാലമായി മുടങ്ങിയത് പുനരാരംഭിക്കുമോ; എങ്കില്‍ എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കാമോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)തൃശ്ശൂര്‍-മണ്ണാര്‍ക്കാട് ഓര്‍ഡിനറി സര്‍വ്വീസ് മുടങ്ങി കിടക്കുന്നത് പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നേക്ക് ബസ് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

2321

മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാ ക്ളേശം

ശ്രീ. എം. ഉമ്മര്‍

,, പി. ഉബൈദുള്ള

,, പി. കെ. ബഷീര്‍

,, സി. മമ്മൂട്ടി

()മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാക്ളേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍നിന്നും നിശ്ചിത എണ്ണം കണ്‍സഷന്‍ ടിക്കറ്റുകള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ ടിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്റുഡന്റ്സ് ഓണ്‍ലി ബസ്സുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ ; വിശദാംശം നല്‍കുമോ ?

2322

ഡീസല്‍ പ്രതിസന്ധി പരിഹരിയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് അനുവദിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേന്ദ്രസര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിരുന്ന ഡീസല്‍ സബ്സിഡി റദ്ദാക്കിയ തീരുമാനം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നുവോ; എങ്കില്‍ എന്നാണ് അറിയിച്ചതെന്നും അറിയിപ്പിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;

(ബി)കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിരുന്ന ഡീസല്‍ സബ്സിഡി റദ്ദാക്കിയതുവഴി ഓരോ ഡിപ്പോയിലും എത്ര ട്രിപ്പ് മുടങ്ങിയെന്നും ഇതിലൂടെ കെ.എസ്. ആര്‍.ടി.സി.ക്ക് എത്ര രൂപയുടെ നഷ്ടമുണ്ടായെന്നും വിശദമാക്കാമോ;

(സി)കെ.എസ്.ആര്‍.ടി.സി.യില്‍ രൂപപ്പെട്ട ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇതിനകം എത്ര തുക അനുവദിച്ചെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത തുക ഉപയോഗിച്ച് എത്ര ദിവസം കെ.എസ്.ആര്‍.ടി.സി. പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;

()പൊതുഗതാഗത മേഖലയിലെ നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗത വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇന്നേവരെ എത്ര തവണ ഡല്‍ഹിയില്‍ പോയെന്നും ആരെല്ലാമായി ചര്‍ച്ച നടത്തിയെന്നും വിശദമാക്കാമോ;

(എഫ്)പ്രസ്തുത ചര്‍ച്ചയുടെ ഫലമായി കേന്ദ്രം എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചതെന്ന് വിശദമാക്കാമോ?

2323

റദ്ദാക്കപ്പെട്ട ഷെഡ്യൂളുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഡീസല്‍ സബ്സിഡി റദ്ദാക്കിയതുകാരണം തിരുവനന്തപുരം സിറ്റി, പാപ്പനംകോട് എന്നീ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ റദ്ദാക്കപ്പെട്ട ഷെഡ്യൂളുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക ലഭ്യമാക്കുമോ;

(ബി)ഇപ്രകാരം റദ്ദാക്കപ്പെട്ട ഷെഡ്യൂളുകളില്‍ ഏതെങ്കിലും പുന:സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2324

അനധികൃതമായി സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെതിരെ നടപടി

ശ്രീ. എളമരം കരീം

,, പി.കെ. ഗുരുദാസന്‍

,, സാജു പോള്‍

ശ്രീമതി പി. അയിഷാപോറ്റി

()ഡീസല്‍വില വര്‍ദ്ധന കാരണം കെ.എസ്.ആര്‍.ടി.സി റൂട്ട് കട്ട് ചെയ്തത് മുതലെടുത്ത് ദേശസാല്‍കൃത റൂട്ടുകളിലടക്കം സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(സി)ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെതിരെ കോടതി വിധികള്‍ നിലനില്‍ക്കെ, സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ അഴിമതി നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ദേശസാല്‍കൃത റൂട്ടുകളിലടക്കം അനധികൃതമായി സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതില്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കാമോ ?

2325

ഡീസല്‍ സബ്സിഡി റദ്ദാക്കിയതിന് ശേഷം പ്രൈവറ്റ് ബസ്സുകള്‍ക്ക് നല്കിയ പെര്‍മിറ്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കെ.എസ്. ആര്‍.ടി.സി യുടെ ഡീസല്‍ സബ്ഡിഡി റദ്ദാക്കിയതിന് ശേഷം നാളിതുവരെ എത്ര പ്രൈവറ്റ് ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയെന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുഷേം എത്ര തവണ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചെന്നും ഏതൊക്കെ തലങ്ങളില്‍ എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചതെന്നും വിശദമാക്കുമോ ?

2326

പാലക്കാട് ജില്ലയിലെ റദ്ദാക്കിയ കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍

ശ്രീ. എം. ചന്ദ്രന്‍

()ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. യുടെ എത്ര ഷെഡ്യൂളുകളാണ് നാളിതുവരെ റദ്ദാക്കിയിട്ടുളളത്;

(ബി)പ്രസ്തുത ഇന്ധനപ്രതിസന്ധി തീര്‍ക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി)പാലക്കാട് ജില്ലയില്‍ ഷെഡ്യൂളുകള്‍ റദ്ദാക്കിയ തിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനത്തില്‍ പ്രതിദിനമുണ്ടായിട്ടുളള കുറവ് എത്രയാണ്;

(ഡി)പാലക്കാട് ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ പൊതുഗതാഗതം സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

2327

പൊന്നാനി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുറകിലുള്ള ജനവാസ കേന്ദ്രത്തിലേക്ക് വഴി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ തെക്കുവശത്തു കൂടി ഡിപ്പോയ്ക്കു പുറകിലുള്ള ജനവാസ കേന്ദ്രത്തിലേക്ക് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്തുനിന്നും 6 അടി വീതിയില്‍ ഏകദേശം 15.5 സെന്റ് വിട്ടുകൊടുക്കാനുള്ള തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇതിനായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഉത്തരവിറക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?

2328

അങ്കമാലി ഡിപ്പോയിലേക്കുള്ള പ്രവേശന കവാടത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലേക്കുള്ള പ്രവേശനകവാടത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളുടെ സ്ഥിതി വിശദമാക്കുമോ ;

(ബി)സ്ഥലമെടുപ്പ് നടപടികള്‍ ദ്രുതഗതിയിലാക്കുന്ന കാര്യത്തില്‍ ഗതാഗത വകുപ്പ് കാണിക്കുന്ന അലംഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2329

കെ.എസ്.ആര്‍.ടി.സി. യില്‍ നിന്നും വിരമിച്ച തൊഴിലാളികള്‍ക്കു കൊടുത്തുതീര്‍ക്കുവാനുള്ള ആനുകൂല്യങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച എത്ര തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാനുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പെന്‍ഷന്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുവെന്നു വ്യക്തമാക്കുമോ?

2330

കെ.എസ്.ആര്‍.ടി.സി. യിലെ നിയമനങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കെ.എസ്.ആര്‍.ടി.സി. യില്‍ നിലവില്‍ ആകെ എത്ര സ്ത്രീ/പുരുഷ ജീവനക്കാര്‍ ഉണ്ട്; ഇവരില്‍ പി.എസ്.സി. മുഖേന നിയമനം നേടിയ സ്ഥിരം ജീവനക്കാര്‍, ഡൈ ഇന്‍ഹാര്‍നസ് മുഖേന നിയമിതരായ സ്ഥിരം ജീവനക്കാര്‍, എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായി മന്ത്രിസഭാ തീരുമാനം വഴി സ്ഥിരം ജീവനക്കാരായവര്‍ എന്നിവരുടെ തസ്തിക തിരിച്ചുള്ള എണ്ണവും മറ്റേതെങ്കിലു മാര്‍ഗ്ഗത്തിലൂടെ സ്ഥിരമാക്കപ്പെട്ട ജീവനക്കാരുണ്ടെങ്കില്‍ അവര്‍ സ്ഥിരമാക്കപ്പെട്ട മാര്‍ഗ്ഗവും അവരുടെ തസ്തിക തിരിച്ചുള്ള എണ്ണവും അറിയിക്കുമോ;

(ബി)ദിവസക്കൂലി അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ഉളള ജീവനക്കാര്‍ എത്ര; ഇവരെ സ്തിരപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇനിയും ഈ സ്ഥാപനത്തില്‍ സ്ഥിരനിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ തസ്തികകളില്‍ എത്രപേരെ വീതം സ്ഥിരപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2331

ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()കെ.എസ്.ആര്‍.ടിസി ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)എത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2332

കേരള റോഡ് സുരക്ഷാ നിയമം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

()കേരള റോഡ് സുരക്ഷാ നിയമം എന്നാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത നിയമം അനുസരിച്ച് എപ്രകാരമാണ് ഫണ്ട് സമാഹരിക്കുന്നത്;

(സി)റോഡ് സുരക്ഷാ ഫണ്ടില്‍ ഇപ്പോള്‍ എത്ര തുക നീക്കിയിരുപ്പുണ്ട്;

(ഡി)പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് ഇതിനകം നടന്നത്; വിശദാംശം ലഭ്യമാക്കാമോ;

()സമയബന്ധിതമായി ഫണ്ട് വിനിയോഗിക്കുന്ന സംവിധാനത്തിന്റെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പോരായ്മ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുമോ?

2333

വാഹനപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ വാഹനപ്പെരുപ്പത്തെക്കുറിച്ചും അതുണ്ടാക്കുന്ന കാര്‍ബണ്‍ നിര്‍ഗമനത്തെക്കുറിച്ചും വായു-ശബ്ദ മലിനീകരണത്തെക്കുറിച്ചും എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിയാണെന്നും പഠനത്തില്‍ ഇതിനകം വെളിപ്പെട്ട സംഗതികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;

(ബി)കഴിഞ്ഞ പത്ത് വര്‍ഷത്തെ വാഹനപ്പെരുപ്പം സംബന്ധിച്ച സ്റാറ്റിസ്റിക്സ് ലഭ്യമാക്കാമോ; വര്‍ധനയുടെ ശതമാന തോത് വ്യക്തമാക്കുമോ?

2334

ശബരിമല 'സേഫ്്സോണ്‍' പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ശബരിമല തീര്‍ത്ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയില്‍ ഏര്‍പ്പെടുത്തിയ 'സേഫ് സോണ്‍' പദ്ധതി വിജയകരമായിരുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)പദ്ധതി നടപ്പാക്കിയ ശേഷം പ്രസ്തുത മേഖലയില്‍ എത്രമാത്രം വാഹനാപകടങ്ങളും ആയതുമൂലം ഉണ്ടായിട്ടുള്ള മരണനിരക്കും കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതി വിജയകരമെങ്കില്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2335

വാഹനങ്ങളുടെ സണ്‍ഗ്ളാസ് നീക്കം ചെയ്യുന്നതിന് നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()വാഹനങ്ങളുടെ സണ്‍ഗ്ളാസ്സ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നിലവില്‍വന്നത് എന്നാണെന്നറിയിക്കാമോ;

(ബി)പ്രസ്തുത ഉത്തരവ് നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)സണ്‍ഗ്ളാസ്സ് പതിച്ച വാഹനങ്ങള്‍ ഇപ്പോഴും നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2336

വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റിന്റെ സ്പെസിഫിക്കേഷന്‍

ശ്രീ. പി. ഉബൈദുളള

()വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റിന്റെ നിശ്ചിത സ്പെസിഫിക്കേഷന്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; സ്പെസിഫിക്കേഷന്‍ പ്രകാരമുളള നമ്പര്‍ പ്ളേറ്റ് പ്രദര്‍ശിപ്പിക്കാത്ത വാഹന ഉടമകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെന്തെല്ലാം;

(ബി)സര്‍ക്കാര്‍ വാഹനങ്ങളിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കാവുന്ന വകുപ്പ്/ഡസിഗ്നേഷന്‍ ബോര്‍ഡുകളുടെ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദവിവരം നല്കാമോ;

(സി)ഇതിനു സമാന നിറത്തിലും വലിപ്പത്തിലും സ്വകാര്യ, ജാതി മത രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പേരില്‍ വാഹനങ്ങളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

2337

ആര്‍.ടി. ഓഫീസുകളിലെ ഇ-പേമെന്റ് സംവിധാനം

ശ്രീ. എം. ഉമ്മര്‍

()ആര്‍.ടി. ഓഫീസുകളില്‍ ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി ഇ-പേമെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത ഓഫീസുകളിലെ അഴിമതി തടയുന്നതിനായി മിന്നല്‍ പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?

2338

മോട്ടോര്‍ വാഹന വകുപ്പില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം

ശ്രീ. റ്റി. വി. രാജേഷ്

()വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപികരിക്കണമെന്ന റിപ്പോര്‍ട്ടിന്‍ മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)പ്രസ്തുത വകുപ്പിലെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനും വാഹനാപകടങ്ങള്‍ കുറക്കുന്നതിനുമായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സി.ആന്റ് എ.ജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2339

മോട്ടോര്‍ വാഹന വകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്

ശ്രീമതി പി.അയിഷാ പോറ്റി

()വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി, മോട്ടോര്‍ വാഹന വകുപ്പില്‍ 47 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കുന്നതിനായി മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ട് രണ്ട് മാസത്തിനുളളില്‍ നടപ്പാക്കണമെന്ന് ബഹു.ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി)ബഹു.ഹൈക്കോടതി ഇപ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആയത് നടപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

2340

മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര തുകയുടെ റവന്യൂ വരുമാനമാണ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിരിച്ചെടുത്തിട്ടുളളത് എന്നറിയിക്കുമോ;

(സി)സബ് ആര്‍.ടി. ഓഫീസുകളില്‍ക്കൂടി അനുബന്ധ സ്ക്വാഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2341

റൂറല്‍ ആര്‍.ടി.ഓഫീസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന്മേലുള്ള നടപടികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് മൂന്ന് റൂറല്‍ ആര്‍.ടി. ഓഫിസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന്മേലുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത ആഫീസുകളുടെ പ്രവര്‍ത്തനം എന്ന് ആരംഭി ക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത ആഫീസുകളുടെ പ്രവര്‍ത്തനത്തിന് എത്ര തസ്തികകള്‍ അധികമായി സൃഷ്ടിക്കേണ്ടി വരുമെന്ന് വിശദമാക്കുമോ ?

2342

മോട്ടോര്‍ വാഹന വകുപ്പിലെ റിസ്ട്രക്ച്ചറിംഗ്

ശ്രീമതി. പി. അയിഷാ പോറ്റി

()മോട്ടോര്‍ വാഹന വകുപ്പിലെ റീസ്ട്രക്ച്ചറിംഗ് സംബന്ധിച്ച നടപടികള്‍ എതു ഘട്ടത്തിലാണ് ;

(ബി)ഇതുമൂലം എത്ര തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി)റീസ്ട്രക്ച്ചറിംഗിലൂടെ എന്ത് തുകയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു ?

2343

മോട്ടോര്‍ വാഹനവകുപ്പില്‍ ജീവനക്കാരുടെ കുറവ്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണം ഇപ്പോള്‍ എത്ര; പ്രതിമാസം എത്ര വാഹനങ്ങളാണ് ശരാശരി പുതുതായി നിരത്തിലെത്തുന്നത്; ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നടക്കുന്നത് ഏത് ജില്ലയില്‍; വ്യക്തമാക്കുമോ;

(ബി)നികുതി കുടിശ്ശിക പിരിച്ചെടുക്കാനുളള പ്രവര്‍ത്തനം ജീവനക്കാരുടെ അഭാവംമൂലം പാതിവഴിയിലാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(സി)വാഹനനികുതി കുടിശ്ശികയിനത്തില്‍ എന്ത് തുക 2013 ജനുവരി 31 വരെ പിരിച്ചെടുക്കാനുണ്ട്; വിശദമാക്കുമോ;

(ഡി)ഫാസ്റ് ട്രാക്ക് പോലെയുളള പല പദ്ധതികള്‍ക്കും ഉദ്ദേശിച്ച വിജയം കണ്ടെത്താന്‍ ജീവനക്കാരുടെ അഭാവംമൂലം കഴിയുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ?

2344

മോട്ടോര്‍ വാഹനവകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()മോട്ടോര്‍ വാഹനവകുപ്പിലെ നികുതികുടിശ്ശിക പിരിച്ചെടുക്കു ന്നതിനും, വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് സി. ആന്‍ഡ് എ.ജി. തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം മതിയായ ജീവനക്കാരെ നിയമിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2345

മോട്ടോര്‍ വാഹനവകുപ്പില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കല്‍

ശ്രീ. സി. മമ്മൂട്ടി

()മോട്ടോര്‍ വാഹനവകുപ്പ് റീ സ്ട്രക്ചറിംഗ് നടത്തുന്നതിനായി മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.എസ്. ബാലസുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)റീ സ്ട്രക്ചറിംഗിനായി പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിക്കണമെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്; അതനുസരിച്ച് നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(സി)റീ സ്ട്രക്ചറിംഗ് നടപടികള്‍ എത്ര നാളിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; സമയബന്ധിതമായി പ്രസ്തുത നടപടി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മോട്ടോര്‍ വാഹനവകുപ്പിലെ സാങ്കേതികവിഭാഗം ജീവനക്കാരുടെ അപര്യാപ്തതമൂലം വകുപ്പില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

()1975-ല്‍ നിലവില്‍വന്ന സ്റാഫ് പാറ്റേണ്‍, ഇപ്പോഴുള്ള വാഹനങ്ങളുടെ വര്‍ദ്ധനവിനനുസരിച്ച് പരിഷ്കരിക്കാന്‍ തയ്യാറാകുമോ?

2346

മോട്ടോര്‍ വാഹനവകുപ്പില്‍ പുതിയ തസ്തികകള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

()മോട്ടോര്‍ വാഹനവകുപ്പില്‍ 529 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി 2012 സെപ്തംബര്‍ മാസം 26-ാം തീയതി മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്ന ഫയലില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)ക്യാബിനറ്റിന്റെ പരിഗണനയ്ക്കുവന്ന പ്രസ്തുത ഫയലിന്‍മേല്‍ എടുത്ത തീരുമാനം ഉത്തരവായി പുറപ്പെടുവിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

2347

മോട്ടോര്‍ വാഹനവകുപ്പില്‍ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥരെ നിയമിക്കല്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()2012 ഡിസംബര്‍ 31 വരെ കേരളത്തില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം ഇനംതിരിച്ച് വ്യക്തമാക്കുമോ;

(ബി)മോട്ടോര്‍ വാഹനവകുപ്പിലെ 2012 ഡിസംബര്‍ മാസം വരെയുള്ള കാലയളവിലെ വാഹനനികുതി കുടിശ്ശിക എത്രയാണെന്ന് അറിയിക്കുമോ;

(സി)വാഹനവര്‍ദ്ധനവിന് ആനുപാതികമായി സാങ്കേതികവിഭാഗം ഉദ്യോഗസ്ഥരുടെ വര്‍ദ്ധനവ് മോട്ടോര്‍ വാഹനവകുപ്പില്‍ ഉണ്ടായിട്ടുണ്ടോ;

(ഡി)മതിയായ സാങ്കേതികവിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ;

()അടിയന്തിരമായി പ്രസ്തുത വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമോ?

2348

മോട്ടോര്‍ വാഹനവകുപ്പിലെ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. ചന്ദ്രന്‍

()മോട്ടോര്‍ വാഹനവകുപ്പില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഡ്രൈവര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2349

ഓട്ടോറിക്ഷാ ടാക്സികളില്‍ മീറ്റര്‍ ബില്ലിംഗ് സമ്പ്രദായം

ശ്രീ. എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

()ഓട്ടോറിക്ഷ ടാക്സികളില്‍ മീറ്റര്‍ ബില്ലിംഗ് സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)പ്രസ്തുത മീറ്റര്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോ ;

(സി)പ്രസ്തുത മീറ്റര്‍ പരിശോധിക്കുന്നതിന് ഏത് വകുപ്പിനെയാണ് ചുതലപ്പെടുത്തിയിരിക്കുന്നത് ;

(ഡി)യാത്രക്കാര്‍ക്ക് നല്‍കുന്ന ബില്ലുകളില്‍ എന്തെല്ലാം വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ ?

2350

ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. എം. ഉമ്മര്‍

()ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്ര ക്കാരില്‍ നിന്നും അമിതചാര്‍ജ്ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അമിത് ചാര്‍ജ്ജ് ഈടാക്കുന്നത് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി)ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന സംവിധാനം നിലവിലുണ്ടോ ;

(ഡി)എങ്കില്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വീശദീകരിക്കുമോ ;

()ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുവാന്‍ നടപടി സ്വീകരിക്കുമോ വിശദാംശം നല്‍കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.