UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2191

മനുഷ്യക്കടത്ത്

ശ്രീ. .ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

ശ്രീ. വി.ശശി

()വിദേശത്തേയ്ക്ക് മനുഷ്യക്കടത്ത് നടത്തിയതിന്റെ പേരില്‍ എത്ര കേസ്സുകള്‍ ഇപ്പോള്‍ നിലവിലുണ്ട്; ഈ കേസ്സുകള്‍ സംബന്ധിച്ച് ഏതെല്ലാം തരത്തിലുളള അന്വേഷണങ്ങളാണ് നടന്നു വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം കാലഘട്ടങ്ങളിലാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകള്‍ ഉണ്ടായിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി)മനുഷ്യക്കടത്തിലൂടെ നിരവധി തീവ്രവാദികള്‍ വിദേശത്തേയ്ക്ക് കടന്നിട്ടുണ്ടെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ തീവ്രവാദികളെ കടത്താന്‍ സഹായിച്ചവര്‍ക്കെതിരെ എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2192

പോലീസ് ആക്ടില്‍ കാലോചിതമായ പരിഷ്കരണം

ശ്രീ. എം. പി. വിന്‍സെന്റ്

()കേരള പോലീസ് ആക്ട് കാലോചിതമായി പരിഷ്കരിക്കുമോ;

(ബി)പോലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികളും അഴിമതിക്കേസുകളും അന്വേഷിക്കുന്നതിനായി പോലീസിതര വിഭാഗങ്ങളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു വിംഗ് രൂപീകരിക്കുമോ?

2193

സംസ്ഥാന പോലീസ് സേനയിലെ വനിതാ പോലീസുകാര്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാന പോലീസ് സേനയിലെ വനിതാ പോലീസുകാരുടെ തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും വനിതാ പോലീസുകാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടോ; എന്ന് വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍, ആയതിനുള്ള സംവിധാനം ഉറപ്പുവരുത്തുമോ എന്ന് വ്യക്തമാക്കുമോ?

2194

മാഫിയാ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. .. അസീസ്

()സംസ്ഥാനത്തെ പോലീസ് വകുപ്പില്‍ സ്വഭാവദൂഷ്യത്തിന് എത്ര പോലീസ് ഓഫീസര്‍മാരെയാണ് പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ബി)ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)സ്വഭാവദൂഷ്യവും മാഫിയാ ബന്ധവുമുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാരെ കണ്ടെത്തുന്നതിനും ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2195

1991- വനിതാ പോലീസ് ബാച്ച് പ്രൊമോഷന്‍ സംബന്ധിച്ച്

ശ്രീ. . എ അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()1991 ബാച്ചിലെ വനിതാ പോലീസുകാരില്‍ സി.ഐ റാങ്ക് മുതല്‍ എച്ച്. സി റാങ്ക് വരെയുളളവര്‍ നിലവിലുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എച്ച്.സി തസ്തികയില്‍ നിന്നും എസ്.ഐ മാരായി പ്രൊമോഷന്‍ ലഭിക്കുവാനുളളവര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുളള തടസ്സം വ്യക്തമാക്കുമോ;

(സി)1991 ബാച്ചില്‍പ്പെട്ട എത്ര വനിതാ എച്ച്.സി മാര്‍ക്കാണ് ഇനി പ്രൊമോഷന്‍ നല്‍കുവാനുളളത്;

(ഡി)നിലവിലുളള വനിതാ എസ്.ഐ മാരുടെ ഒഴിവിലേക്ക് 1991 ബാച്ചില്‍പ്പെട്ട വനിതാ എച്ച്.സി മാരെ എസ്.ഐ മാരായി പ്രൊമോട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

2196

പോലീസ് വകുപ്പിലെ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

()പോലീസ് വകുപ്പില്‍ ആവശ്യത്തിനു ഡ്രൈവര്‍മാര്‍ ഇല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഡ്രൈവര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;

(സി)എത്ര ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്;

(ഡി)പോലീസ് വകുപ്പിലെ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2197

ജനമൈത്രി പോലീസ് പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

()ജനമൈത്രി പോലീസ് പദ്ധതി നടപ്പാക്കിയ പോലീസ് സ്റേഷനുകളില്‍, ഇതിനായി ആവശ്യത്തിന് പോലീസുകാരെ നിയമിച്ചിട്ടുണ്ടോ ;

(ബി)ഇതിനായി, ചാലക്കുടി പോലീസ് സ്റേഷനില്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2198

സബ് ഇന്‍സ്പെക്ടറുടെ നടപടി ദോഷങ്ങള്‍ അന്വേഷിക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാന്‍

()കൊല്ലം ജില്ലയിലെ പരവൂര്‍ പോലീസ് സ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ. വിപിന്‍കുമാറിന്റെ നടപടി ദോഷങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത ഓഫീസ് ഉള്‍ക്കൊള്ളുന്ന നിയോജക മണ്ഡലത്തിലെ നിയമസഭാംഗം പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്നും പ്രസ്തുത പരാതി ഏത് ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നതെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത പരാതിയില്‍ നാളിതുവരെ ഉണ്ടായ അന്വേഷണ പുരോഗതിയും നടപടിയും വ്യക്തമാക്കുമോ;

(സി)ഭരണഘടനാപരമായി അര്‍പ്പിതമായ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ ബാദ്ധ്യതപ്പെട്ട നിയമസഭാ സാമാജികനോടുള്ള സംഭാഷണത്തിലും, പെരുമാറ്റത്തിലും അന്വേഷണ നടപടികളിലും കുറ്റകരമായ വീഴ്ച കാണിച്ചിട്ടുള്ള ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

2199

സ്വഭാവദൂഷ്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് ആഭ്യന്തര വകുപ്പില്‍ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട് എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കായി എ.ഡി.ജി.പി. മാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് ;

(ബി)ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

2200

പോലീസ് സേനയില്‍ ജോലിചെയ്യുന്നവരുടെ സമുദായം തിരിച്ചുള്ള പട്ടിക

ശ്രീ. സി. മമ്മൂട്ടി

()കേരളാപോലീസ് സേനയില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ ഡി.ജി.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ (.പി.എസ് &നോണ്‍ ഐ.പി.എസ്) സമുദായം തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;

(ബി)ലോക്കല്‍ പോലീസ് വിഭാഗത്തില്‍, ലാ ആന്റ് ഓര്‍ഡറില്‍ ജോലിനോക്കുന്നവരുടെ സമുദായം തിരിച്ചുള്ള പ്രത്യേകം, പ്രത്യേകം പട്ടിക ലഭ്യമാക്കുമോ;

(സി)മേല്‍ പറഞ്ഞ വിഭാഗത്തില്‍ ന്യൂനപക്ഷസമുദായ അംഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നുള്ള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;

(ഡി)പോലീസ് സേനയില്‍ വിവിധ വിഭാഗങ്ങളില്‍ ആകെ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുക. ഇതില്‍, ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ ഓരോ വിഭാഗത്തിലും എത്ര എന്ന് വ്യക്തമാക്കുന്ന പട്ടിക ലഭ്യമാക്കുമോ?

2201

ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സംസ്ഥാന പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍, ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ?

2202

പ്രൊമോഷന്‍ കിട്ടാനുള്ള വനിതാ ഹെഡ്കോണ്‍സ്റബിള്‍ മാരുടെ എണ്ണം

ശ്രീമതി. പി. അയിഷാ പോറ്റി

()1991-ലെ ബാച്ചിലെ വനിതാഹെഡ് കോണ്‍സ്റബിള്‍മാരില്‍, എത്രപേര്‍ക്കാണ് ഇനി വനിതാ സബ്ഇന്‍സ്പെക്ടര്‍മാരായി പ്രൊമോഷന്‍ ലഭിക്കാനുള്ളത്;

(ബി)ഇവരുടെ പ്രൊമോഷന്‍ നടപടികള്‍ ഏതുഘട്ടത്തിലാണ്;

(സി)ആയതു സംബന്ധിച്ച് സര്‍ക്കാരിന് നിലവില്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2203

പോലീസ് സേനയിലെ വനിതാപ്രാതിനിധ്യത്തില്‍ വര്‍ദ്ധന

ശ്രീ. ജി. സുധാകരന്‍

,, രാജു എബ്രഹാം

,, . പ്രദീപ് കുമാര്‍

ശ്രീമതി കെ. എസ്. സലീഖ

()പോലീസ് സേനയില്‍, വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടതായ സാഹചര്യം സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടോ;

(ബി)നിലവിലുള്ള പ്രാതിനിധ്യം എത്ര ശതമാനമായി വര്‍ദ്ധിപ്പിക്കാനാണുദ്ദേശിക്കുന്നത്;

(സി)സംസ്ഥാനത്ത് വനിതകള്‍ക്ക്, പ്രക്ഷോഭണത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ശക്തമായിട്ടുള്ളതിനാല്‍, വനിതകളെ സമരരംഗത്തുനിന്ന് നീക്കം ചെയ്യുന്നതിന്, വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ?

2204

പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം

ശ്രീ. റ്റി. വി. രാജേഷ്

()സേവനാവകാശ നിയമം പോലീസ് വകുപ്പില്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത വകുപ്പില്‍, ഏതൊക്കെ സേവനങ്ങളാണ് സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുള്ളത്; വിശദാംശം നല്‍കാമോ?

2205

കാസറഗോഡ്, ഫയര്‍ ഫോഴ്സ് സ്റേഷന്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസറഗോഡ്, ഫയര്‍ ഫോഴ്സ് സ്റേഷന്‍ കെട്ടിടത്തിന്റെയും സ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇടിഞ്ഞുവീഴാറായ കെട്ടിടം അടിയന്തിരമായി പൊളിച്ച് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ ? വിശദാംശം നല്‍കാമോ?

2206

വടക്കഞ്ചേരി (പാലക്കാട് ജില്ല) ഫയര്‍ & റെസ്ക്യൂ സ്റേഷന്‍

ശ്രീ. . കെ.ബാലന്‍

()വടക്കഞ്ചേരി (പാലക്കാട് ജില്ല) ഫയര്‍ സ്റേഷന്റെ ശോചനീയാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍, എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ഫയര്‍ & റെസ്ക്യൂ സ്റേഷന്റെ പുതിയ മന്ദിര നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ;

(ഡി)വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് നിന്നും അനുവദിച്ച ഭൂമി, വകുപ്പിന് കൈമാറി ലഭിച്ചിട്ടുണ്ടോ ;

()കെ.എസ്..ബി. സബ്സ്റേഷന്‍ പരിസരത്തുനിന്നും നിര്‍ദ്ദിഷ്ട ഫയര്‍ സ്റേഷനിലേക്ക്, വഴിക്കുള്ള സ്ഥലം വിട്ടുതരാന്‍ കെ.എസ്..ബി. തയ്യാറായിട്ടുണ്ടോ ;

(എഫ്)ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍, എത്രയെന്ന് വ്യക്തമാക്കുമോ ; നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ?

2207

വിജിലന്‍സ് അന്വേഷണം

ശ്രീ.വി.ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിജിലന്‍സ് കോടതികളില്‍ നിന്നും റഫര്‍ ചെയ്ത ഏതെല്ലാം കേസ്സുകളില്‍, വിജിലന്‍സ് അന്വേഷണം നടത്തി വരുന്നുണ്ടെന്ന് ജില്ല തിരിച്ച്, വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഏതെല്ലാം കേസ്സുകള്‍, ഏതെല്ലാം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലാണെന്ന് വെളിപ്പെടുത്താമോ;

(സി)അന്വേഷണം പൂര്‍ത്തിയായ കേസ്സുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?

2208

സൈന്‍ ബോര്‍ഡ് അഴിമതി കേസ്

ശ്രീ. എസ്.ശര്‍മ്മ

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' റ്റി.വി. രാജേഷ്

'' പി. ശ്രീരാമകൃഷ്ണന്‍

()മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ഹര്‍ജി, കോടതി തള്ളിക്കളയുകയുണ്ടായോ;

(ബി)വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍, കോടതിയുടെ നിര്‍ദ്ദേശം എന്തായിരുന്നു; ഇതു സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ടോ;

(സി)മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ സൈന്‍ബോര്‍ഡ് സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ നടന്നതായി പറയുന്ന അഴിമതി ആരോപണം എന്തായിരുന്നു; വിശദമാക്കുമോ?

2209

കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം

ശ്രീ. വി. ശിവന്‍കുട്ടി

()കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് 8142/2/11/ഢകഏ പ്രകാരം വിജിലന്‍സ് അന്വേഷണം നടന്നിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, നാഷണല്‍ ബുക്ക് ട്രസ്റിന്റെ ഒരു വ്യാജ രേഖ തയ്യാറാക്കി എന്നതും തളിര് മാസിക പ്രസിദ്ധീകരിക്കുന്നതിലെ സാമ്പത്തിക നഷ്ടത്തെ സംബന്ധിച്ചും പ്രസ്തുത അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ?

2210

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിനെ സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍, പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ എന്തെങ്കിലും ശിക്ഷണ നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ആയതിന്റെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)പ്രസ്തുത വിജിലന്‍സ് അന്വേഷണത്തിനിടയാക്കിയ പരാതികളില്‍ ഏതെങ്കിലും കഴമ്പുള്ളതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍, ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2211

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍

ഡോ. കെ.ടി. ജലീല്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അന്വേഷണം പൂര്‍ത്തിയാക്കിയ ഏതെങ്കിലും കേസില്‍ ഏതെങ്കിലും മന്ത്രിയുടെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ; എങ്കില്‍, ഏത് കേസ്സില്‍ ഏത് മന്ത്രിയുടെ കാര്യത്തിലെന്നറിയിക്കുമോ?

2212

സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നകെ. സുധാകരന്‍ എം.പി.യുടെ വെളിപ്പെടുത്തല്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന കെ. സുധാകരന്‍ എം.പി.യുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സി.ബി.. അന്വേഷണം നടക്കുന്നുണ്ടോ;

(ബി)ഇതുസംബന്ധിച്ച് സി.ബി.. ചെന്നൈ യൂണിറ്റില്‍നിന്നും കേരള പോലീസിന് കത്ത് ലഭിച്ചിരുന്നോ;

(സി)പ്രസ്തുത കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാമോ; കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത കത്ത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത കത്തിന്റെ പകര്‍പ്പ് വിജിലന്‍സിന് കൈമാറിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് കൈമാറിയത്?

2213

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ്

ശ്രീ. എം. പി. വിന്‍സെന്റ്

()സര്‍ക്കാര്‍ ജീവനക്കാരെ ക്രിമിനല്‍ കേസില്‍പ്പെടുത്തി വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതു തടയുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുമോ;

(ബി)പോലീസില്‍ നിന്നും വിജിലന്‍സ് വിഭാഗം സ്വതന്ത്രമാക്കി, സര്‍വ്വീസ് വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, പുതിയ യൂണിറ്റ് രൂപീകരിക്കുമോ?

2214

വിജിലന്‍സ് അന്വേഷണത്തിന് യോഗ്യമായ കുറ്റകൃത്യങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, പി. ഉബൈദുള്ള

()വിജിലന്‍സ് അന്വേഷണത്തിന് യോഗ്യമായ കുറ്റകൃത്യങ്ങളേതെല്ലാമായിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി)ഇതിന്റെ പരിധിയില്‍ വരാത്ത കുറ്റകൃത്യങ്ങളുടെ അന്വേഷണം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഏല്പിക്കാറുണ്ടോ; എങ്കില്‍, അതിന്റെ സാഹചര്യം വിശദമാക്കാമോ;

(സി)വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കാറുണ്ടോ; എങ്കില്‍, അതിനുളള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)മുന്‍സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍, എത്രയെണ്ണമെന്നും, ഓരോന്നും പിന്‍വലിച്ചതിന്റെ മാനദണ്ഡമെന്തായിരുന്നെന്നും വിശദമാക്കുമോ?

2215

കൊച്ചി ബിനാലെയിലെ സാമ്പത്തിക ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം

ശ്രീ. ബെന്നി ബെഹനാന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ കൊച്ചി ബിനാലെയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച്, വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ക്രമക്കേടുകളാണ് ഇതിനെക്കുറിച്ച് കണ്ടെത്തിയിട്ടുള്ളത്; വിശദാംശം അറിയിക്കുമോ;

(സി)ക്രമക്കേടുകള്‍ക്ക് ഉത്തരവാദികള്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)ആര്‍ക്കെല്ലാമെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2216

വിജിലന്‍സ് കേസുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടെന്നും എത്ര കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്താമോ ;

(സി)ഇവ ഓരോന്നും ഏതൊക്കെ കേസ്സുകള്‍ എന്ന് വ്യക്തമാക്കാമോ ?

2217

പിന്‍വലിച്ച വിജിലന്‍സ് കേസ്സുകള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കേസ്സുകള്‍ പിന്‍വലിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ കാലയളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുള്ള എത്ര വിജിലന്‍സ് കേസ് പിന്‍വലിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

2218

ആലപ്പുഴ സബ് ജയിലിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. ജി.സുധാകരന്‍

()ആലപ്പുഴ സബ്ജയില്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ പോലീസ് വകുപ്പിന്റെ കീഴിലുള്ള സ്ഥലം പുതിയ ജയില്‍ കെട്ടിടം നിര്‍മ്മിക്കുവാന്‍ ജയില്‍ വകുപ്പിന് വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കാമോ;

(സി)ഇത് സംബന്ധിച്ച് അമ്പലപ്പുഴ എം.എല്‍.എ നല്‍കിയ നിവേദനം പരിഗണനയില്‍ ഉണ്ടോ;

(ഡി)പോലീസ് വകുപ്പിന്റെ സ്ഥലം ജയില്‍ വകുപ്പിന് ലഭ്യമാക്കാന്‍ തടസ്സമുണ്ടെങ്കില്‍, നിലവിലുള്ള പഴയ ജയില്‍ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ തുക ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്താന്‍ നടപടി സ്വീകരിക്കുമോ;

()എം.എല്‍.. യുടെ നിയോജകമണ്ഡലം വികസന പദ്ധതിയില്‍ നിന്നും ആവശ്യമായ ഫണ്ട് നല്‍കിയാല്‍ കെട്ടിടം നിര്‍മ്മിക്കാമോ; എത്ര തുക വേണ്ടി വരുമെന്ന് അറിയിക്കാമോ ?

(എഫ്)ജയില്‍ മുറികളില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും ടെലിവിഷന്‍ വാങ്ങി സ്ഥാപിക്കുവാന്‍ ജയില്‍ വകുപ്പ് അനുമതി നല്‍കുമോ?

2219

അന്യസംസ്ഥാനങ്ങളില്‍ ജയിലില്‍ കിടക്കുന്ന വിചാരണത്തടവുകാര്‍

ശ്രീ. പി. റ്റി. . റഹീം

()പരപ്പനങ്ങാടി പോലീസ് സ്റേഷന്റെ പരിധിയില്‍ നിന്നും 'സക്കരിയ്യ' എന്ന യുവാവിനെ കര്‍ണ്ണാടക പോലീസ് പിടിച്ചുകൊണ്ടുപോയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;

(ബി)കേരളാ പോലീസിനെ അറസ്റുവിവരം അറിയിച്ചിട്ടുണ്ടോ;

(സി)നാലുവര്‍ഷമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്ന സക്കരിയ്യയ്ക്കു ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോ;

(ഡി)പ്രസ്തുത വ്യക്തിക്ക് ഒരു അഭിഭാഷകനെ നിശ്ചയിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ;

()വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്കു നല്‍കുന്ന വിധത്തില്‍, അന്യസംസ്ഥാനങ്ങളില്‍ ജയിലില്‍ കിടക്കുന്ന വിചാരണത്തടവുകാര്‍ക്ക് നിയമസഹായം നല്‍കുമോ?

2220

മരണമടഞ്ഞ തടവുകാരുടെ വിവരം

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തടവുകാര്‍ മരണമടഞ്ഞിട്ടുണ്ട്;

(ബി)മര്‍ദ്ദനമേറ്റ് മരിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍, ആശുപത്രിയില്‍ മരിച്ചവര്‍ എന്നീവിവരങ്ങള്‍ ജയില്‍ തിരിച്ച് ലഭ്യമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര മാന്‍മിസ്സിംഗ് കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

2221

വനിതാ തടവുകാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട എത്ര വനിതാ തടവുകാര്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)കരുതല്‍ തടങ്കലില്‍ എത്ര വനിതകളെ വിചാരണ തടവുകാരായി പാര്‍പ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

2222

അന്യരാജ്യങ്ങളിലെ ജയിലുകളിലുള്ള കേരളീയരായ തടവുകാര്‍

ശ്രീ. .പി. ജയരാജന്‍

()അന്യരാജ്യങ്ങളിലെ ജയിലുകളില്‍ കേരളീയരായ എത്രപേര്‍ തടവുകാരായുണ്ടെന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി)ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കേണ്ടുന്ന റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭ്യമാക്കുന്നുണ്ടോയെന്നും ഏതെങ്കിലും വിദേശമലയാളി തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇനിയും ലഭ്യമാക്കുവാനുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടതെപ്പോഴാണെന്നും മറുപടി നല്‍കിയതെപ്പോഴാണെന്നും വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്ര മലയാളികള്‍ മോചനം നേടി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2223

വിചാരണത്തടവുകാരുടെ ജയില്‍ മാറ്റം സംബന്ധിച്ച സുപ്രീം കോടതി വിധി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()വിചാരണത്തടവുകാരുടെ ജയില്‍ മാറ്റം സംബന്ധിച്ച് സുപ്രീം കോടതി 2012 നവംബറില്‍ പുറപ്പെടുവിച്ച വിധി എന്താണെന്ന് വ്യക്തമാക്കാമോ ;

(ബി)ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണത്തടവുകാരനായ ടി. കെ. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോഴിക്കോട് ജയിലിലേക്ക് മാറ്റിയത് ആരുടെ ഉത്തരവ് പ്രകാരമാണെന്നും അതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ ;

(സി)ടി. കെ. രജീഷിനെ വിചാരണത്തടവുകാരനായി പാര്‍പ്പിക്കേണ്ട ജയില്‍ സംബന്ധിച്ച് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ കോടതിയുടെ ഉത്തരവ് എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ഡി)ഇപ്പോഴത്തെ ജയില്‍ മാറ്റം സുപ്രീം കോടതി വിധിയുടേയും ചീഫ് ജുഡീഷ്യല്‍ കോടതിവിധിയുടേയും ലംഘനമല്ലേ; വ്യക്തമാക്കാമോ ?

2224

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകുവാന്‍ അനുമതി നല്‍കിയ നടപടി

ശ്രീ. .പി.ജയരാജന്‍

()അറിബിക്കടലില്‍ രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നകേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവ് ആഭ്യന്തര വകുപ്പിന് ലഭിച്ചത് ഏതു ദിവസം ഏതു സമയത്താണെന്നു വ്യക്തമാക്കുമോ;

(ബി)ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ഏതു ദിവസം ഏതു സമയത്ത് എത്തിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ജയിലിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്ന് ഏതു ദിവസം, ഏതു സമയം പുറത്തിറക്കിയെന്ന് വ്യക്തമാക്കുമോ;

(ഡി)ഇറ്റാലിയന്‍ നാവികര്‍ ഏതു ദിവസം, ഏതു സമയത്തെ വിമാനത്തിലാണു അവരുടെ രാജ്യത്തിലേക്കു പുറപ്പെട്ടതെന്നു വ്യക്തമാക്കുമോ;

()ഇന്നാട്ടുകാരായ തടവുകാര്‍ക്കും ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍പോലുളള ആഘോഷവേളകളില്‍ നാട്ടില്‍ പോകുന്നതിന് അനുമതി നല്‍കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ?

2225

ജയിലുകളില്‍ വിമുക്തഭടന്മാരുടെ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ ജിയിലുകളില്‍ സുരക്ഷയ്ക്കായി വിമുക്തഭടന്മാരെ നിയമിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍, ഓരോ ജയിലിലും എത്രപേര്‍ വീതമുണ്ടെന്നും അവരുടെ ചുമതലകള്‍ എന്തെല്ലാമാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)ഇവര്‍ക്ക് നല്‍കിവരുന്ന വേതനം എത്രയാണെന്നും ഓരോ മാസവും വേതനം വിതരണം ചെയ്യുന്നതെന്നാണെന്നും അറിയിക്കുമോ ;

(ഡി)തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ജോലിയിലുള്ള വിമുക്ത ഭടന്മാര്‍ക്ക് വേതനം ലഭിക്കുവാനുണ്ടായ കാലതാമസത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

()എങ്കില്‍, കുടിശ്ശിക എത്രമാസമുണ്ടായിരുന്നെന്നും ആയത് വിതരണം ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ ;

(എഫ്)ഭാവിയില്‍ എല്ലാ ജയിലുകളിലും ഇപ്രകാരം വേതനക്കുടിശ്ശിക ഉണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വികരിക്കുമോ ?

2226

കേരളത്തിലെ ജയിലുകളിലെ അന്യരാജ്യക്കാരായ എത്ര തടവുകാര്‍

ശ്രീ. .പി.ജയരാജന്‍

()കേരളത്തിലെ ജയിലുകളില്‍ അന്യരാജ്യക്കാരായ എത്ര തടവുകാരുണ്ടെന്നും അവര്‍ ഏതെല്ലാം കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടാണ് തടവുശിക്ഷ അനുഭവിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)ഇവരില്‍ ആരെയെങ്കിലും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അവരുടെ രാജ്യങ്ങള്‍ കോടതി മുഖേനയോ കേന്ദ്ര ഗവണ്‍മെന്റ് മുഖേനയോ അപേക്ഷിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത അപേക്ഷകള്‍ പ്രകാരം എത്ര തടവുകാരെ അവരുടെ രാജ്യങ്ങളിലേയ്ക്കയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2227

ജയിലുകളില്‍ തടവുകാര്‍ ഒട്ടിച്ച ചിത്രങ്ങള്‍

ശ്രീ. പി.റ്റി.. റഹീം

()കേരളത്തിലെ ജയിലുകളില്‍ നിന്ന് തടവുകാര്‍ ഒട്ടിച്ച എത്ര ചിത്രങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)മാറ്റിയ ചിത്രങ്ങളില്‍ മതപരമായ ചിത്രങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍, സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍, കായിക താരങ്ങളുടെ ചിത്രങ്ങള്‍ എന്നിവ എത്രയാണെന്ന്പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ?

2228

മെയില്‍ വാര്‍ഡന്മാരുടെ നിയമനം നടത്തുന്നതിനുള്ള നടപടി

ശ്രീ. എം. ചന്ദ്രന്‍

()ജയില്‍ വകുപ്പില്‍ നിലവിലുള്ള മെയില്‍ വാര്‍ഡന്മാരുടെ ഒഴിവുകള്‍ സംബന്ധിച്ച് ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര മെയില്‍ വാര്‍ഡന്‍ തസ്തികകളാണ് വെട്ടിക്കുറച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി)ഒഴിവുള്ള തസ്തികകളിലേയ്ക്ക് 2013 മാര്‍ച്ച് 31-നകം നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2229

പുതിയ ജയിലുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് പുതിയ ജയിലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)ഏതെല്ലാം തരം ജയിലുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതിയില്‍ രൂപം നല്‍കിയിരിക്കുന്നത് ;

(സി)ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭ്യമാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.