UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1426

കോഴിക്കോട് സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ ഏതെല്ലാമാണ്;

(ബി) ഇവയ്ക്ക് ഭരണാനുമതി നല്‍കിയ തീയതി ഏതെന്നും ഓരോന്നിന്റെയും തുക എത്ര വീതമാണെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി) ഇവയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് തടസ്സങ്ങളുണ്ടോ;

(ഡി) പ്രസ്തുത റോഡുകള്‍ സിറ്റിക്കു പുറത്തെ ഏതെങ്കിലും ജംഗ്ഷനുകളുമായി ബന്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

() സി.ഡബ്ള്യു.ആര്‍.ഡി.എം. വരെയുള്ള റോഡ് ചേരിഞ്ചാല്‍ വഴി കുന്ദമംഗലവുമായും സി.ഡബ്ള്യു.ആര്‍.ഡി.എം. വഴി മില്‍മാ ജംഗ്ഷനുമായും ബന്ധിപ്പിക്കുന്നത് കൂടുതല്‍ ഉപയോഗപ്രദമാകുമെന്ന് കരുതുന്നുണ്ടോ;

(എഫ്) എങ്കില്‍ മേല്‍പ്രവൃത്തിക്കുള്ള ഫണ്ടില്‍ നിന്ന് പ്രസ്തുത പ്രവൃത്തി കൂടി ഏറ്റെടുക്കുന്നതിന് തയ്യാറാവുമോ ?

1427

ദേശീയ പാതകള്‍ക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ഡൊമനിക് പ്രസന്റേഷന്‍

() ദേശീയ പാതകള്‍ക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ക്ക് എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി) അലൈന്‍മെന്റുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സ്ഥലമെടുപ്പ് പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ദേശീയ പാതകള്‍ക്ക് ഇപ്പോഴുള്ള വീതി എത്രയെന്ന് അറിയിക്കുമോ?

1428

ദേശീയ പാത-17-ല്‍ നാലുവരിപ്പാത നിര്‍മ്മാണം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.കെ. നാരായണന്‍

() ദേശീയപാത-17-ല്‍ നാലുവരിപ്പാത നിര്‍മ്മിക്കുന്നതിന് അലൈന്‍മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) ഭൂമി ഏറ്റെടുക്കല്‍ ഏതുഘട്ടത്തിലാണ്;

(സി) ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഇപ്പോള്‍ സ്വീകരിക്കുന്ന മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കുമോ;

(ഡി) ഭൂവുടമകളുമായി സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടോ; വിശദമാക്കുമോ?

1429

കരമന-കളിയിക്കാവിള റോഡ് വികസന പദ്ധതി

ശ്രീ. . . അസീസ്

() കരമന-കളിയിക്കാവിള റോഡ് വികസന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) പദ്ധതി എത്ര ഘട്ടമായാണ് നടത്താന്‍ ഉദ്ദേശിക്കു ന്നത്;

(ഡി) ഓരോ ഘട്ടത്തിലെയും പണി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

1430

കരമന-കളിയിക്കാവിള റോഡ് വികസനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() കരമന-കളിയിക്കാവിള റോഡ് വികസനം ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഒന്നാംഘട്ട സ്ഥലമെടുപ്പിനു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡ് വികസനത്തിന് ബജറ്റില്‍ എന്ത് തുകയാണ് നീക്കി വച്ചിരുന്നത്; ഇതില്‍ ചിലവഴിക്കാന്‍ കഴിയാത്ത തുക എത്ര;

(സി) പ്രസ്തുത റോഡിന്റെ വികസന പ്രവൃത്തികള്‍ എന്ന് പൂര്‍ത്തികരിക്കുവാനാകും; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

1431

മധുര-കോട്ടയം-ചേര്‍ത്തല ടൂറിസം ഹൈവേ

ശ്രീ. മോന്‍സ് ജോസഫ്

() മധുര-കോട്ടയം-ചേര്‍ത്തല ടൂറിസം ഹൈവേയുടെ സ്ഥലമെടുപ്പ് ജോലികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഹൈവേയുടെ സ്ഥലമെടുപ്പിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) എങ്കില്‍ ഇത് പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഹൈവേ കടന്നുപോകുന്ന പ്രദേശത്തെക്കുറിച്ച് പരിസ്ഥിതി ആഘാതപഠനം നടന്നിട്ടുണ്ടോ; എങ്കില്‍ പഠനറിപ്പോര്‍ട്ട് ഹാജരാക്കുമോ;

() ഏതു കമ്പനിയാണ് പ്രസ്തുത വര്‍ക്ക് ഏറ്റെടുത്തിരിക്കുന്നത്;

(എഫ്) ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതത്വത്തിലായതു കാരണം സ്ഥലമെടുപ്പ് നടപടികള്‍ക്ക് വിധേയരായ ജനങ്ങളുടെ വസ്തുവകകള്‍ ക്രയവിക്രയം ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുമോ?

1432

കൊല്ലം-തേനി റോഡ് നിര്‍മ്മാണം

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം-തേനി റോഡിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചിട്ടുളളതു കൊല്ലം ഹൈസ്ക്കൂള്‍ ജംഗ്ഷന്‍-അഞ്ചാലുംമൂട് വഴി കുണ്ടറ ഭരണിക്കാനം, ചാരുംമൂട് വഴി ചെങ്ങന്നൂര്‍ വഴിയുളള പ്രൊപ്പോസല്‍ കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രൊപ്പോസല്‍ കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ;

(സി) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടികള്‍ ഏതുഘട്ടം വരെയായിട്ടുണ്ട്?

1433

ദേശീയപാത വികസനം-മലപ്പുറം ജില്ലയിലെ സ്ഥലമെടുപ്പ് 

ശ്രീ. കെ. എന്‍. . ഖാദര്‍

() ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ സ്ഥലമെടുപ്പ് ഏതു ഘട്ടത്തിലാണ്;

(ബി) സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭ്യമായിട്ടുണ്ടോ;

(സി) പ്രസ്തുത പരാതികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

1434

ശബരിമല തിരുവാഭരണപാതയിലെ റോഡുകളുടെയും പാലത്തിന്റെയും നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

() ശബരിമല തിരുവാഭരണ പാതയിലെ പൂവത്തുംമൂട്ടില്‍ നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ പാലത്തിന്റെ യഥാര്‍ത്ഥ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് എത്രയാണ്; ഇതിന് ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ ചുമതലയിലാണുളളത്; പ്രസ്തുത പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പാതയിലെ പേരൂര്‍ച്ചാല്‍ കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തെങ്കിലും, പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ; മഴക്കാലം വരുന്നതിനു മുന്‍പായി നദിയില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുംവിധം പ്രസ്തുത പ്രവൃത്തി അഡീഷണല്‍ ഫണ്ടനുവദിച്ച് നിര്‍മ്മാണമാരംഭിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

(സി) ശബരിമല-മണ്ണാരക്കുളഞ്ഞി പാതയിലെ വടശ്ശേരിക്കര പാലത്തോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന നടപ്പാലത്തിന്റെ നിര്‍മ്മാണത്തിന്റെ അംഗീകരിച്ച എസ്റിമേറ്റ് തുക എത്ര; പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) ശബരിമല തിരുവാഭരണപാതയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പേങ്ങാട്ട്കടവ് പാലത്തിന്റെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ ഏതുവരെയായിട്ടുണ്ട്; ഡിസൈന്‍ പൂര്‍ത്തീകരിച്ച് വിശദമായ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇതിന്റെ ഭരണാനുമതിക്കായി എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ:

() വലിച്ചാല്‍ പാലം നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; എന്നാണ് ടെന്‍ഡര്‍ ചെയ്തത്; പ്രവൃത്തി ആരാണ് എടുത്തിട്ടുളളത്; നിര്‍മ്മാണം ആരംഭിച്ചുവോ; കരാര്‍ കാലാവധി എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1435

ശബരിമല റോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയിലെ റോഡ് വികസനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ശബരിമല റോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റോഡുകള്‍ക്ക് അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;

(ബി) കര്‍ണ്ണാടകത്തില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ പ്രവേശന ജില്ല എന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയിലെ നാഷണല്‍ ഹൈവേ തുടങ്ങിയ റോഡുകള്‍ മെയിന്റനന്‍സ് ചെയ്യുന്നതിന് പ്രസ്തുത പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അനുവദിക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കുമോ;

(ഡി) വരും വര്‍ഷങ്ങളില്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1436

റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ് പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ്-പാണത്തൂര്‍ റോഡ്, ‘റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രവൃത്തിയുടെ എസ്റിമേറ്റ്, റോഡിന്റെ വീതി തുടങ്ങിയ വ്യക്തമാക്കാമോ;

(സി) നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്ന് തുടങ്ങുമെന്ന് അറിയിക്കാമോ ?

1437

കൊല്ലം ജില്ലയില്‍ റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് 1204 കിലോമീറ്റര്‍ റോഡ് വികസന പദ്ധതി പ്രകാരം റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്;

(ബി) പ്രസ്തുത വിഭാഗത്തില്‍ കൊല്ലം ജില്ലയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളും അവയില്‍ ഇതുവരെ നടത്തിയ നവീകരണങ്ങളും വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയിലെ അപ്ഗ്രഡേഷന്‍ പാക്കേജില്‍ ഉള്‍പ്പെട്ട കൊല്ലം ജില്ലയിലെ പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ഡി) പ്രസ്തുത പ്രവൃത്തികള്‍ക്ക് ആവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനും നവീകരണം എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

1438

ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ റോഡ് നിര്‍മ്മാണം

ശ്രീ. വി. ശശി

() പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന 8500 കി.മീറ്റര്‍ റോഡുകളില്‍, ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, മംഗലപുരം, കടയ്ക്കാവൂര്‍, കീഴുവിലം, മുദാക്കല്‍, കഠിനംകുളം, അഴൂര്‍ എന്നീ 8 പഞ്ചായത്തുകളില്‍പ്പെട്ട, എത്ര കിലോമീറ്റര്‍ റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

(ബി) നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികളിലായി തിരുവനന്തപുരം ജില്ലയില്‍ എത്ര റോഡുകളുടെ നിര്‍മ്മാണത്തിന് എ.എസ്. നല്‍കിയെന്ന് വ്യക്തമാക്കാമോ;

(സി) അവ ഏതെല്ലാമെന്ന് ഓരോന്നിനും അനുവദിച്ച തുക സഹിതം വ്യക്തമാക്കാമോ ?

1439

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇപ്പോള്‍ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ വിശദാംശവും അവയുടെ ബഡ്ജറ്റ് വിഹിതവും ഇനംതിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡുകള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത് എന്നാണ്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത റോഡുകള്‍ എന്നേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത റോഡുകള്‍ക്ക് നടപ്പുവര്‍ഷം വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും ഇനംതിരിച്ച് വിശദമാക്കുമോ?

1440

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണി 

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന താഴെ പറയുന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

1. വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം

2. കാങ്കോല്‍-ചീമേനി

3. പയ്യന്നൂര്‍-അമ്പലത്തറ-കാനായി-മണിയറ

4. ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം

(ബി) എങ്കില്‍ പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ?

1441

റാന്നി നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. രാജു എബ്രഹാം

() റാന്നി നിയോജകമണ്ഡലത്തിലെ തകര്‍ന്നുകിടക്കുന്ന വിവിധ പൊതുമരാമത്ത് റോഡുകളില്‍ 2012 ജൂണ്‍ മുതല്‍ ഇതേവരെ നടത്തിയ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍, റോഡുകളുടെ പേരും, ഏതുതരത്തിലുള്ള പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത് എന്നും, തുക സഹിതം, സബ് ഡിവിഷന്‍ തിരിച്ച് ലഭ്യമാക്കാമോ;

(ബി) തടിയൂര്‍-ചുഴന-ഇരുബൂകുഴി-എഴുമറ്റൂര്‍, എഴുമറ്റൂര്‍-പെരുമ്പാറ-ശാസ്താംകോയിക്കല്‍ എന്നീ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് എത്ര തുക വീതമാണ് അനുവദിച്ചത്; നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; എന്നത്തേയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ

1442

ചടയമംഗലം മണ്ഡലത്തിലെ റോഡ്വികസനം അറ്റകുറ്റ പണികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാരിന്റെ കാലത്ത് ചടയമംഗലം മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി മുഖേന എത്ര റോഡുകളുടെ വികസനം, അറ്റകുറ്റപ്പണികള്‍ എന്നിവ ഏറ്റെടുത്തു നടത്തിയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റോഡുകളുടെ പേരുവിവരവും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;

(സി) പുതുതായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?

1443

കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍-ആലറ്റി റോഡ് ഗതാഗതയോഗ്യമാക്കാന് നടപടി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ പ്രധാന എം.ഡി.ആര്‍. റോഡായ തെക്കില്‍-ആലറ്റി പി.ഡബ്ള്യൂ.ഡി. റോഡ് കുഴികള്‍ നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഉപരിതലം പുതുക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ 32 കി.മീ. ദൈര്‍ഘ്യമുള്ള പ്രസ്തുത റോഡിന് ഈ ഇനത്തില്‍ എന്ത് തുകയാണ് അനുവദിച്ചിട്ടുള്ളത്;

(സി) ഇല്ലെങ്കില്‍ പ്രസ്തുത ആവശ്യത്തിലേക്കായി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

1444

പൌണ്ട് - കാരിക്കുളം കടവ് റോഡ് നിര്‍മ്മാണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഒറ്റത്തവണ പുനരുദ്ധാരണത്തിനായി പൌണ്ട് - കാരിക്കുളംകടവ് റോഡ് പണി തീര്‍ക്കുന്നതിനായി ഭരണാനുമതിയും, തുകയും അനുവദിക്കണമെന്ന നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി) എങ്കില്‍, അതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ?

1445

എരമംഗലം-നരണിപ്പുഴ റോഡ് നിര്‍മ്മാണം

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച എരമംഗലം - നരണിപ്പുഴ റോഡിന്റെ എ.എസ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

1446

കരുനാഗപ്പള്ളി ജംഗ്ഷനിലെ നാലുവരിപ്പാത നിര്‍മ്മാണം

ശ്രീ. സി. ദിവാകരന്‍

() കരുനാഗപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കരുനാഗപ്പള്ളി ജംഗ്ഷന്‍ നാലുവരിപ്പാത ആക്കുന്നതിനുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഫ്ളൈ ഓവറിന്റെ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ എന്നത്തേയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1447

കൊട്ടാരക്കരയില്‍ റിംഗ് റോഡ് നിര്‍മ്മാണം 

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കരയില്‍ റിംഗ് റോഡ് നിര്‍മ്മാണത്തിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി എന്ത് തുക അനുവദിച്ചിട്ടുണ്ട്; തുക എന്നാണ് അനുവദിച്ചത്'

(ബി) പ്രസ്തുത പ്രോജക്ട് തയ്യാറാക്കുന്നതിനായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) പ്രസ്തുത പ്രോജക്ടിന്റെ അന്തിമ റിപ്പോര്‍ട്ട് എന്നത്തേക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1448

കൊല്ലം എന്‍-എച്ച് ബൈപാസിന്റെ പുതുക്കിയ  നിര്‍മ്മാണരീതി

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം എന്‍-എച്ച് ബൈപാസിന്റെ പുതുക്കിയ നിര്‍മ്മാണരീതി സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഇതില്‍ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ എത്ര;

(സി) ഇതിനുവേണ്ടിയുളള തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത ബൈപാസിന് വേണ്ടി കേന്ദ്രത്തില്‍ നിന്നും അനുവദിച്ച തുകയുടെ വിശദാംശം തിരിച്ച് ലഭ്യമാക്കുമോ?

1449

മക്കരപറമ്പ് ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മക്കരപറമ്പ് ബൈപ്പാസ് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇല്ലെങ്കില്‍ എന്‍.എച്ച് 213 ലെ ഏറ്റവും ഇടുങ്ങിയ പാതയായ മക്കരപറമ്പ് ഭാഗത്തെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മക്കരപറമ്പ് ബൈപ്പാസ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?

1450

ചാലക്കുടി റെയില്‍വെ അണ്ടര്‍ പാസ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം 

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടിയിലെ റെയില്‍വെ അണ്ടര്‍ പാസ്സിന്റെ പണി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍, അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് തുക ലഭ്യമാക്കി, അടിയന്തിരമായി ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1451

തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

() തിരുവല്ല ബൈപ്പാസ് കെ.എസ്.ടി.പിയിലാണോ മറ്റേതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി ആണോ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കെ.എസ്.ടി.പി അല്ല എങ്കില്‍ ഏത് നിര്‍മ്മാണ ഏജന്‍സിയെയാണ് പ്രസ്തുത ജോലി ഏല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) ഇതിന്റെ നിര്‍മ്മാണം എന്നത്തേക്ക് തുടങ്ങുമെന്ന് വ്യക്തമാക്കാമോ?

1452

ആലപ്പുഴ രണ്ടുവരി ബൈപ്പാസ് നിര്‍മ്മാണം 

ശ്രീ. സി. കെ. സദാശിവന്‍

() ദേശീയ പാതയില്‍ ആലപ്പുഴ രണ്ടുവരി ബൈപ്പാസ് കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തില്‍ ഏറ്റെടുത്ത് നിര്‍മ്മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുകയുണ്ടായോ ;

(ബി) ഇതിനായി സംസ്ഥാന ബജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത് ; തുക മുഴുവന്‍ ചിലവഴിക്കുകയുണ്ടായോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

1453

ചാലക്കുടി ആശുപത്രി - പാലസ് റോഡ്പുനരുദ്ധാരണം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രി - പാലസ് റോഡിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുളള അപേക്ഷയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡിന്റെ പുന:രുദ്ധാരണത്തിനായി അടിയന്തിരമായി ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1454

പൊന്നാനി-വെങ്ങളം തീരദേശപാത

ഡോ. കെ. ടി. ജലീല്‍

() പൊന്നാനി-വെങ്ങളം തീരദേശപാതയുടെ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്

(ബി) പ്രസ്തുത പാതയുടെ ടൂറിസം വികസന സാധ്യത പരിഗണിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പാതയുടെ നിര്‍മ്മാണത്തിന് 2012-13 ബജറ്റില്‍ എന്ത് തുകയാണ് വകയിരുത്തിയിരുന്നത്; എത്ര തുക ഇതിനകം ചെലവഴിച്ചു; വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പാതയുടെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് പറയാമോ?

1455

കുറ്റ്യാടി മണ്ഡലത്തിലെ മരാമത്ത് പ്രവര്‍ത്തികള്‍

ശ്രീമതി കെ. കെ. ലതിക

() ഭരണാനുമതി ലഭിച്ചിട്ടുള്ളതും കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതുമായ റോഡ്, പാലം, കെട്ടിടം മുതലായ മരാമത്ത് പണികള്‍ ഏതൊക്കെയെന്നും അവ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി) ഓരോ പ്രവൃത്തിയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1456

പാലിയേക്കരയിലെ ടോള്‍ നിരക്ക് കുറയ്ക്കലും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കലും   

ശ്രീ. ബി.ഡി. ദേവസ്സി.

() എന്‍. എച്ച്. 47-ല്‍ പാലിയേക്കരയിലെ ടോള്‍ നിരക്ക് കുറയ്ക്കുന്നതിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനും മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പുമന്ത്രിയുടേയും സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

1457

പാലിയക്കര ടോള്‍ പ്ളാസയിലെ ടോള്‍ പിരിവ്

പ്രൊഫ. സി. രവീന്ദ്രനാഥ്

() തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് പാലിയക്കര ടോള്‍ പ്ളാസയില്‍ വാഹനങ്ങളുടെ ടോള്‍ നിരക്ക് കുറയ്ക്കാം എന്ന് ധാരണയുടെ അടിസ്ഥാനത്തില്‍ നിരക്ക് കുറച്ചിട്ടില്ലാ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ നിരക്ക് കുറയ്ക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

1458

അമനാട്ടുകര-കോഴിക്കോട് ബൈപാസ് റോഡിലെ ടോള്‍ പിരിവ് 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസ് റോഡില്‍ അഴിഞ്ഞിലം കടവ് റിസോര്‍ട്ടിനടുത്തുള്ള ടോള്‍ ബൂത്തില്‍ നിന്നും ഇതുവരെ എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ടോള്‍ പിരിവ് തുടങ്ങിയത് എന്നാണ്; ആകെ എത്ര തുക പിരിക്കുന്നതിനാണു നിര്‍ദ്ദേശം നല്‍കിയതെന്നു വിശദമാക്കുമോ?

1459

പടന്നക്കാട് ആര്‍..ബി യിലെ ടോള്‍ പിരിവ് അഴിമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() നാഷണല്‍ ഹൈവേയില്‍ പടന്നക്കാട് ആര്‍..ബി യിലെ ടോള്‍ പിരിവ് അഴിമതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) വെട്ടിപ്പ് നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കും എതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

1460

പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവില്‍ അഴിമതി

ശ്രീ. . ചന്ദ്രശേഖരന്‍

() പടന്നണക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവില്‍ അഴിമതി നടത്തിയതിന് എന്നാണ് പോലീസ് കേസ് രജിസ്റര്‍ ചെയ്തത് എന്നറിയിക്കുമോ;

(ബി) ഏത് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്ന് അറിയിക്കുമോ;

(ഡി) വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നുവോ;

() എങ്കില്‍ ഏത് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത് എന്നും, എന്നാണ് അന്വേഷണം ആരംഭിച്ചത് എന്നും അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.