UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1313

ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എവിടെയൊക്കെയാണ് ഈ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി) കമ്മിറ്റികളുടെ പ്രവര്‍ത്തനരീതിയും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്; വിശദമാക്കുമോ?

1314

ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണത്തിന് ആവശ്യമായ ഗോഡൌണ്‍

ശ്രീ.പി. ഉബൈദുള്ള

() സംസ്ഥാനത്ത് ഭക്ഷ്യ ധ്യാനങ്ങളുടെ സംഭരണത്തിന് ആവശ്യമായ ഗോഡൌണ്‍ സൌകര്യങ്ങളില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ മേഖലയില്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന് ഗോഡൌണുകള്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യ ധ്യാനങ്ങളുടെ സംഭരണത്തിന് കൂടുതല്‍ ഗോഡൌണുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമോ?

1315

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ബി) കഴിഞ്ഞ രണ്ട് മാസങ്ങളായി റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ ബി.പി.എല്‍. റേഷന്‍കാര്‍ഡ് ഇല്ലാത്തതുമായ കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി, ഗോതമ്പ് എന്നിവ വിതരണം ചെയ്യുന്നതിന് നടപടിയുണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കിയിട്ടുണ്ടോ;

(ഡി) റേഷന്‍ കടകളിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ യഥാര്‍ത്ഥ ഗുണഭോക്താവിനുതന്നെ ലഭിക്കുന്നുയെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന്      വ്യക്തമാക്കുമോ ?

1316

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ഭക്ഷ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം തടയുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ബി) വിലക്കയറ്റത്തിനെതിരെ സ്വീകരിച്ച നടപടികള്‍ മൂലം കമ്പോളത്തില്‍ എത്രമാത്രം മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ?

1317

ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ഭക്ഷ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഭക്ഷ്യ വില നിയന്ത്രിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത് ?

1318

അരിയുടെപൂഴ്ത്തിവെപ്പുംകരിഞ്ചന്തയുംനിയന്ത്രിക്കാന്‍റെയ്ഡ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. വി. വിജയദാസ്

,, എസ്. ശര്‍മ്മ

പ്രൊഫ. സി. രവീന്ദ്രനാഥ്

() സംസ്ഥാനത്ത് അരിയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കണ്ടുപിടിക്കുന്നതിനായി നടത്തുന്ന റെയ്ഡില്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; ഇതിന്മേല്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വെളിപ്പെടുത്തുമോ;

(സി) റെയ്ഡില്‍ നിസ്സഹകരിക്കുകയും, വിവരം ചോര്‍ത്തി നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;

(ഡി) വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം റെയ്ഡുകള്‍ കൂടുതല്‍ ഫലപ്രദമായി നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

() ഇതിനകം നടന്ന റെയ്ഡുകളെത്തുടര്‍ന്ന് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തിയ എത്രപേര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞുവെന്നു വിശദമാക്കുമോ?

1319

ഭക്ഷ്യവസ്തുക്കളുടെപൂഴ്ത്തിവെയ്പ്പ്തടയുന്നതിനനടപടി

ശ്രീ..കെ. വിജയന്‍

()      സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് അറിയിക്കാമോ;

(ബി) മാവേലിസ്റോറുകളിലും, റേഷന്‍ കടകളിലുമുള്ള സാധനങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;

(ഡി) ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ് തടയുന്ന തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ

1320

കരിഞ്ചന്തയും പൂഴ്ത്തിവയ്പും

ശ്രീ. മുല്ലക്കര രത്നാകരന്‍

2012 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും സംബന്ധിച്ച് വ്യാപാരികള്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ; ഇവയുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

1321

ഹോട്ടലുകളിലെ അമിതവില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

() ഭക്ഷണ സാധനങ്ങളുടെ വില അസംസ്കൃത വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) ഹോട്ടലുകളിലെ അമിതവില നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1322

ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലനിയന്ത്രണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ഹോട്ടലുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വിലകൂട്ടി ജനങ്ങളെ ചൂഷണം ചെയ്യുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഹോട്ടലുകളെ വിവിധ ഗ്രേഡുകളായി തരംതിരിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1323

ഹോട്ടലുകളിലെ അമിതവില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഹോട്ടലുകളില്‍ നിലവിലുള്ള അനിയന്ത്രിതമായ വിലവര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രാദേശിക അടിസ്ഥാനത്തില്‍ ചില ഉത്സവ സീസണുകളിലും മറ്റും അധികാരപ്പെട്ടവര്‍ അതതു പ്രദേശങ്ങളിലെ ഭക്ഷണസാധനങ്ങളുടെ വില ആകാലയളവിലേക്ക് മാത്രം നിജപ്പെടുത്തുന്നതിലുപരിയായി സംസ്ഥാന വ്യാപകമായി ഒരു പൊതുവിലനിയന്ത്രണ മാനദണ്ഡം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇല്ലായെങ്കില്‍ അത്തരത്തില്‍ ഒരു സംവിധാനം അടിയന്തിരമായി നടപ്പിലാക്കി ഹോട്ടലുകള്‍ അമിതവില ഈടാക്കുന്നത് നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1324

മാവേലി ഹോട്ടല്‍ സംവിധാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് നിലവില്‍ ന്യായവിലയില്‍ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് മാവേലി ഹോട്ടല്‍ സംവിധാനം നിലവിലുണ്ടോ;

(ബി) എങ്കില്‍ സംസ്ഥാനത്ത് എവിടെയൊക്കെ മാവേലി ഹോട്ടല്‍ പ്രവര്‍ത്തിച്ചുവരുന്നുവെന്ന് അറിയിക്കുമോ;

(സി) അനിയന്ത്രിതമായ ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കുന്നതിന് മാവേലി ഹോട്ടല്‍ സംസ്ഥാന വ്യാപകമായി സജീവമാക്കുന്നതിന് തയ്യാറാക്കുമോ;

(ഡി) ജില്ലാ കേന്ദ്രങ്ങളിലെങ്കിലും പ്രാഥമികമായി മാവേലി ഹോട്ടല്‍ ആരംഭിക്കുന്നതിന് ശ്രമമുണ്ടാകുമോ;

1325

സപ്ളൈകോ ഭക്ഷ്യ വസ്തുക്കളുടെ വിലവര്‍ദ്ധന

ശ്രീ. എം.ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സപ്ളൈകേ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുക യുണ്ടായോ;

(ബി) എങ്കില്‍ ഏതെല്ലാം വസ്തുക്കള്‍ക്ക് എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചത്;

(സി) ഏതെല്ലാം ഭക്ഷ്യ വസ്തുക്കളുടെ സബ്സിഡി നിര്‍ത്തലാക്കിയെന്ന് വെളിപ്പെടുത്താമോ; ഇതു മൂലം എത്ര തുകയാണ് ഓരോ ഇനത്തിലും ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരുന്നത്;

(ഡി) നിത്യേപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന അതിരൂക്ഷ മായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1326

നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ദ്ധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നിത്യോപയോഗ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത കാലയളവില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയില്‍ ഇടപെടുന്നതിനായി ഏതെല്ലാം ഘട്ടത്തില്‍ എത്ര തുക വീതം നീക്കിവെച്ചെന്ന് വെളിപ്പെടുത്താമോ; ഇതിനകം എന്തു തുക ചിലവഴിച്ചെന്നും വെളിപ്പെടുത്താമോ;

(ഡി) 2012 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ദ്ധനവ് മാസം തിരിച്ച് കണക്ക് വിശദമാക്കാമോ ?

1327

കൃത്രിമവിലക്കയറ്റം തടയാന്‍ നടപടി

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() കൃത്രിമവിലക്കയറ്റത്തിന് കാരണമാകുന്ന കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര റെയ്ഡുകള്‍ നടന്നു; ഏതൊക്കെ വകുപ്പുകള്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്;

(സി)റെയ്ഡുകളുടെ ഫലമായി എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തു;

(ഡി) മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് റെയ്ഡ് നടത്തുന്നതില്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ?

1328

എം.എസ്.പി.പദ്ധതിയില്‍ഉള്‍പ്പെടുത്തിയിട്ടുള്ളഉല്പന്നങ്ങള്‍

ശ്രീ. സി. ദിവാകരന്‍

കേരളത്തില്‍ ഏതെല്ലാം ഉത്പന്നങ്ങള്‍ ആണ് എം.എസ്.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; അവയുടെ ഓരോന്നിന്റേയും വിലനിലവാരം എത്രയാണ് ; ഈ പദ്ധതിയിലൂടെ എത്രമാത്രം ഉല്‍പന്നങ്ങള്‍ സംഭരിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞുവെന്ന് വിശദമാക്കാമോ ?

1329

സിവില്‍സപ്ളൈസ്കോര്‍പ്പറേഷന്‍വഴിവിതരണംചെയ്യുന്നഭക്ഷ്യവസ്തുക്കള്‍ക്കുള്ളസബ്സിഡി

ശ്രീ. എം.. ബേബി

() സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ തുടങ്ങിയ വഴി വിതരണം ചെയ്യുന്ന ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്കു എത്ര തുക വീതം സബ്സിഡി നല്‍കിയിരുന്നു;

(ബി) അതില്‍ ഏറ്റവും ഒടുവില്‍ നിര്‍ത്തലാക്കുകയോ കുറവ് വരുത്തുകയോ ചെയ്തിട്ടുള്ളത് എന്തു തുക വീതമാണെന്നുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കമ്പോളത്തിലെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് എന്തു തുക വീതം സബ്സിഡി നല്‍കുണ്ട്; പ്രസ്തുത ഇനത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും സര്‍ക്കാര്‍ ബാക്കി നല്‍കുവാനുള്ള തുക എത്ര

1330

.പി.എല്‍, ബി.പി.എല്‍വിഭാഗങ്ങള്‍ക്കുംഅന്ത്യോദയ,അന്നപൂര്‍ണ്ണ പദ്ധതി പ്രകാരവും സംസ്ഥാനത്ത് അരി ലഭിക്കുന്നവരുടെ എണ്ണം

ശ്രീ.എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്ത് എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുടമകളുടെ എണ്ണം എത്ര;

(ബി) .പി.എല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍കടകള്‍ വഴി നല്‍കുന്ന നിത്യോപയോഗ സാധനങ്ങള്‍ എന്തെല്ലാമാണ്; അവയുടെ അളവ് എത്രവീതമാണ്;

(സി) ബി.പി.എല്‍ കാര്‍ക്ക് റേഷന്‍ കടവഴി നല്‍കുന്ന നിത്യോപയോഗ സാധനങ്ങള്‍ എന്തെല്ലാം; അവയുടെ അളവ് എത്രവീതമാണ്;

(ഡി) സംസ്ഥാനത്ത് ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും നല്‍കുന്ന അരി എത്ര കുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഈ അരി നല്‍കുന്നുണ്ട്; എത്ര അളവിലാണ് നല്‍കുന്നത്;

() അന്ത്യോദയ, അന്നപൂര്‍ണ്ണ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്രപേര്‍ക്ക് അരി നല്‍കുന്നുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

1331

റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഏകാംഗ കമ്മീഷന്‍

ശ്രീ. . പി. അബ്ദുള്ളകുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും, റേഷന്‍ കടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

1332

കമ്പ്യൂട്ടര്‍വത്ക്കൃത റേഷന്‍ വിതരണം

ശ്രീ.എം.. വാഹീദ്

,, .പി. അബ്ദുള്ളക്കുട്ടി

,, പാലോട് രവി

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതി നടപ്പാക്കുന്നതുവഴി നിലവിലുള്ള റേഷന്‍ വിതരണത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പ്രസ്തുത പദ്ധതി എന്ന് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ;

() എന്തെല്ലാം കേന്ദ്രധനസഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്; വിശദമാക്കുമോ ?

1333

സ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം

ശ്രീ. വി. എസ്. സുനില്‍കുമാര്‍

() സംസ്ഥാനത്ത് സ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം അനുവദിച്ചതിനുശേഷം പൂര്‍ണ്ണതോതില്‍ സംസ്ഥാനത്തിന് അനുവദിച്ചിരുന്ന അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയുടെ അളവ് എത്ര വീതമായിരുന്നുവെന്നു വെളിപ്പെടുത്തുമോ ;

(ബി) 2001-2006, 2007-2011, 2011-2013 ജനുവരി വരെയുള്ള കാലയളവുകളില്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിന് അനുവദിച്ച അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയുടെ അളവ് എത്രവീതം; ഇതില്‍ ഓരോ മാസവും സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്ത ഇവയുടെ അളവ് എത്ര വീതമെന്നും വ്യക്തമാക്കുമോ ?

1334

പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തല്‍

ശ്രീ. എം. ചന്ദ്രന്‍

() പൊതു വിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന റേഷന്‍ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ വ്യാപകമായി കരിഞ്ചന്തയില്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിനായി കഴിഞ്ഞ മൂന്നു മാസം പാലക്കാട് ജില്ലയില്‍ എത്ര റെയ്ഡുകള്‍ നടത്തി; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു; വ്യക്തമാക്കാമോ;

(സി) മിക്ക സ്ഥാപനങ്ങളും വില നിലവാരം കാണിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1335

റേഷന്‍ കടകള്‍ വഴി ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി

പ്രൊഫ.സി. രവീന്ദ്രനാഥ്

() റേഷന്‍ കടകള്‍ വഴി ലഭ്യമായിക്കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്ര ലഭിക്കുന്നില്ല എന്നവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, വിലക്കയറ്റം തടയുവാനും, പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി റേഷന്‍കടകള്‍ വഴി എല്ലാ ധാന്യങ്ങളും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

1336

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ച് പീപ്പിള്‍സ് ബസാറുകളായി മാറ്റുന്നതിന് നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

() സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ച് പീപ്പിള്‍സ് ബസാറുകള്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനുള്ള പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതുകൊണ്ട് ജനങ്ങള്‍ക്കുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ഡി) എല്ലാ തരം നിത്യോപയോഗ സാധനങ്ങളും പീപ്പിള്‍സ് ബസാറില്‍ ലഭിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

1337

സപ്ളൈകോ വഴിയുളള നെല്ല് സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

,, .കെ വിജയന്‍

() നെല്ല് സംഭരണത്തിനായി സപ്ളെകോയില്‍ രജിസ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ കുറയാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) സപ്ളൈകോ ഇപ്പോള്‍ എത്ര രൂപയ്ക്ക് നെല്ല് സംഭരിക്കുന്നുണ്ട്; സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ കുടിശ്ശികയുളള തുക എത്ര;

(സി) സ്വകാര്യ മില്ലുകള്‍ നടത്തുന്നവര്‍ സപ്ളൈകോ നല്കുന്ന വിലയേക്കാള്‍ കൂടുതല്‍ നല്കി നെല്ല് സംഭരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സപ്ളൈകോ വഴിയുളള നെല്ല് സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

1338

സംസ്ഥാനത്തുനിന്നും ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ അളവ്

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തുനിന്നും ഈ സീസണില്‍ സംഭരിച്ച ആകെ നെല്ലിന്റെ വിശദാംശം വ്യക്തമാക്കുമോ ;

(ബി) സംഭരിച്ച നെല്ലിന്റെ വില മുഴുവന്‍ വിതരണം ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) നെല്ലിന്റെ സംഭരണ വില നല്‍കുന്നതിലെ കാലതാമസംകൊണ്ടാണ് സ്വകാര്യ വ്യക്തികള്‍ക്ക് കര്‍ഷകര്‍ നെല്ല് വില്ക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1339

സംഭരിക്കുന്ന നെല്ലിന്റെ വില ഉടന്‍ നല്‍കുന്നതിന് നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ സംഭരിക്കുന്ന നെല്ലിന് നല്‍കുന്ന വിലയേക്കാള്‍ കൂടുതല്‍ നല്‍കി സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരില്‍നിന്നും നെല്ല് സംഭരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംഭരിച്ച നെല്ലിന്റെ വില ഉടനെതന്നെ നല്‍കി, സ്വകാര്യ മില്ലുടമകള്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്ന വിലയ്ക്കുതന്നെ നെല്ല് സംഭിക്കുവാന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുമോ ?

1340

'കുട്ടനാട് റൈസ്' വിതരണം

ശ്രീ. കെ. അജിത്

( സപ്ളൈകോ വഴി വിതരണം ചെയ്യുന്ന വിവിധ ഇനം അരികളുടെ വില നിലവാരം വെളിപ്പെടുത്തുമോ;

(ബി) ഏതെല്ലാം സ്വകാര്യമില്ലുടമകളില്‍ നിന്നുമുള്ള ഏതെല്ലാം ബ്രാന്റ് അരികളാണ് സപ്ളൈകോ വഴി വിതരണം നടത്തുന്നതെന്ന് വിശദമാക്കുമോ;

(സി) സ്വകാര്യമില്ലുടമകളില്‍ നിന്നും അരി വാങ്ങുന്നതിനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമാക്കുമോ;

(ഡി) സര്‍ക്കാര്‍ സംരംഭമായ മോഡേണ്‍ റൈസ് മില്ലില്‍ ഉത്പാദിപ്പിക്കുന്ന 'കുട്ടനാട് റൈസ്' മാവേലി സ്റോറുകളിലോ ലാഭം സെന്ററുകള്‍ വഴിയോ വിതരണം നടത്തുന്നുണ്ടോ; ഇല്ല എങ്കില്‍ കാരണം എന്തെന്നുള്ളതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ ?

1341

റേഷന്‍ സാധനങ്ങളുടെ വിതരണം

ശ്രീ. വി. ശശി

() സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സാധനങ്ങള്‍ ആള്‍ ഒന്നിന് ഏതളവില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;

(സി) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

1342

അരിയുടെ ശരിയായ വിതരണം ഉറപ്പുവരുത്തുവാന്‍ നിരീക്ഷണ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

() സംസ്ഥാനത്ത് അരിയുടെ വില വര്‍ദ്ധന തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുന്നത്; വിശദമാക്കുമോ;

(ബി) അരിയുടെ ശരിയായ വിതരണം ഉറപ്പുവരുത്തുവാന്‍ കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം കാര്യങ്ങളാണ് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നത്; വിശദമാക്കുമോ;

(ഡി) പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്?

1343

അരിയുടെ വില

ശ്രീ. . . അസീസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്ത് അരിയുടെ മാര്‍ക്കറ്റ് വില എത്രയായിരുന്നു;

(ബി) ഇപ്പോള്‍ അരിയുടെ വില എത്രയാണ്;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അരിവിലയില്‍ എത്ര ശതമാനം വര്‍ദ്ധനയാണുണ്ടായത്;

(ഡി) അരി വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1344

ഒരു രൂപയ്ക്കുള്ള അരി ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

() ഒരു രൂപയ്ക്കുള്ള അരി ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടോ ;

(ബി) എത്ര ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് എത്ര കിലോ അരി വീതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത പദ്ധതിപ്രകാരം നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(സി) അന്ത്യോദയ പദ്ധതിപ്രകാരം വിതരണം ചെയ്തുവരുന്ന അരിയ്ക്ക് എത്രപ്രാവശ്യം ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വില വര്‍ദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ ; എത്ര കിലോ അരി ഈ ഇനത്തില്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ?

1345

സപ്ളൈകോവഴി കുറഞ്ഞ നിരക്കിലുള്ള അരിവിതരണം

ശ്രീ. കെ. അജിത്

() അരിവില നിയന്ത്രിക്കാന്‍ സപ്ളൈകോവഴി കുറഞ്ഞ നിരക്കില്‍ എത്ര കിലോ അരി വീതമാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വൈക്കം നിയോജകമണ്ഡല പരിധിയിലുള്ള സപ്ളൈകോ ഔട്ട്ലെറ്റുകള്‍ വഴി ഇതുവരെ കുറഞ്ഞ നിരക്കില്‍ എത്ര കിലോ അരിവിതരണം നടത്തിയിട്ടുണ്ടെന്നും വിതരണത്തിനായി ഇപ്പോള്‍ എത്ര ടണ്‍ അരിസ്റോക്ക് ചെയ്തിട്ടുണ്ടെന്നും അറിയിക്കുമോ;

(സി അരിവില നിയന്ത്രിക്കുന്നതിനായി കിലോഗ്രാമിന് 21.50 രൂപ നിരക്കില്‍ അരി വില്‍പ്പന എന്നു മുതലാണ് വൈക്കം നിയോജകമണ്ഡല പരിധിയില്‍ ആരംഭിച്ചതെന്ന് വെളിപ്പെടുത്തുമോ;

(ഡി) സപ്ളൈകോ ഇടപെടലുകള്‍ വഴി അരിവില നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

() റേഷന്‍ കടകള്‍ വഴി കൂടുതല്‍ അളവില്‍ അരി വിപണിയിലിറക്കി അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വെളിപ്പെടുത്തുമോ?

1346

റേഷന്‍കടകള്‍ വഴി 2 രൂപ നിരക്കിലുള്ള അരി വിതരണ പദ്ധതി

ശ്രീ.ബാബു എം.പാലിശ്ശേരി

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍കടകള്‍ വഴി ആരംഭിച്ച 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്തിരുന്ന പദ്ധതി ഇപ്പോഴും നിലവിലുണ്ടോ; എങ്കില്‍ എത്ര കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിയ്ക്കുന്നതെന്നു അറിയിക്കുമോ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതിയില്‍ പുതിയതായി എത്ര കുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(സി) കൂടുതല്‍ പേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1347

നിലവാരം കുറഞ്ഞ അരിപിടിച്ചെടുത്ത കേസ്

ശ്രീമതി കെ.എസ്. സലീഖ

(കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് കുത്തി അരിയാക്കി നല്‍കുന്നതിനു പകരം മോശമായ അരി നല്‍കിയ മില്ലിനെതിരായി കോടതിയില്‍ രജിസ്റര്‍ ചെയ്ത കേസ്സ് സപ്ളൈകോ പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ടുവോ; ആരുടെയെല്ലാം നിര്‍ദ്ദേശ പ്രകാരമാണ് പ്രസ്തുത കേസ് പിന്‍വലിച്ചത്; വ്യക്തമാക്കുമോ;

(ബി) കാലടി പള്ളിക്കല്‍ അഗ്രോമില്ലില്‍ നിന്നും പിടിച്ചെടുത്തതും, പെരുമ്പാവൂര്‍ കോടതിയില്‍ കേസ്സ് രജിസ്റര്‍ ചെയ്തതുമായ എത്ര കിലോ കുത്തരിയാണ് കേസ് പിന്‍വലിച്ചതിനുശേഷം കേസ്സുമായി ബന്ധപ്പെട്ട അതേ സ്വകാര്യമില്‍ ഉടമയ്ക്ക് മറിച്ചു വിറ്റത്; കിലോയ്ക്ക് എത്ര രൂപ നിരക്കില്‍; വിശദമാക്കുമോ;

(സി) 2012 ജൂലൈ 3 ന് മില്ലില്‍ നിന്ന് മോശമായ അരി പിടിച്ചെടുക്കുകയും പിന്നീട് വിദഗ്ധ പരിശോധനയിലും മോശം അരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്ളൈകോ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം കാലടി പോലീസ് കേസ്സ് രജിസ്റര്‍ ചെയ്ത് പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതിനുശേഷം സ്വകാര്യ മില്‍ ഉടമയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അരി നല്ലതാണെന്ന് കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപ്രകാരം നല്‍കിയ സപ്ളൈകോ - യിലെ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ സപ്ളൈകോ ഘട്ടംഘട്ടമായി കടുക്, ജീരകം, ഉലുവ, വന്‍പയര്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങള്‍ക്കും സബ്സിഡി നിര്‍ത്തലാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന മികച്ച സംവിധാനം തകര്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടുവോ;

() സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുമാര്‍ക്കറ്റില്‍ സപ്ളൈകോ പോലുള്ള സ്ഥാപനങ്ങള്‍ തീരെ ദുര്‍ബലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?

1348

ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുന്നതിന് നടപടി

ശ്രീ. കെ. മുരളീധരന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

() സംസ്ഥാനത്തെ ബി.പി.എല്‍. കാര്‍ഡുടകമള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി) ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അധിക വിഹിതമായി എത്രമാത്രം ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി) കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ഡി) എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1349

സംസ്ഥാന സര്‍ക്കാരിന്റെ ബി.പി.എല്‍ ലിസ്റല്‍ ഉള്‍പ്പെട്ടിട്ടും കേന്ദ്രം എ.പി.എല്‍ ആയി ണക്കാക്കുന്ന കാര്‍ഡുടമകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, ലൂഡി ലൂയിസ്

() സംസ്ഥാന സര്‍ക്കാരിന്റെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടും കേന്ദ്രം എ.പി.എല്‍ ആയി കണക്കാക്കുന്ന കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുന്നിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

ബി) ഇവര്‍ക്ക് കൂടുതല്‍ അരിയും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം ഭക്ഷ്യസാധനങ്ങളാണ് ഇങ്ങനെ നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്: വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1350

ബി.പി.എല്‍. റേഷന്‍ കാര്‍ഡ്

ശ്രീ. എം. പി. വിന്‍സെന്റ്

() അര്‍ഹതയുള്ള ആളുകള്‍ക്ക് എ.പി.എല്‍. കാര്‍ഡ് മാറ്റി ബി.പി.എല്‍. കാര്‍ഡാക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുമോ;

(ബി) ബി.പി.എല്‍. അര്‍ഹതാമാനദണ്ഡങ്ങളില്‍ എന്തൊക്കെ ഇളവു വരുത്തിയിട്ടുണ്ട്?

1351

ബി.പി.എല്‍. കാര്‍ഡു നല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡം

ശ്രീ. കെ. എന്‍.. ഖാദര്‍

() ബി.പി.എല്‍. കാര്‍ഡു നല്‍കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള മാനദണ്ഡമെന്താണെന്ന് അറിയിക്കുമോ ;

ബി) സംസ്ഥാന സര്‍ക്കാര്‍ ജോലിയുള്ള ഏതെങ്കിലും വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ ;

(സി) അര്‍ഹതയില്ലാതെ ബി.പി.എല്‍. കാര്‍ഡ് കൈവശം വച്ചിട്ടുള്ള ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) നിലവില്‍ ബി.പി.എല്‍. കാര്‍ഡുള്ള എത്ര സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ?

1352

റേഷന്‍കാര്‍ഡ് ബി.പി.എല്‍. ആക്കി മാറ്റുന്നതിനുളള നടപടിയിന്മേലുളള പുരോഗതി

ശ്രീ. . പ്രദീപ്കുമാര്‍

() റേഷന്‍കാര്‍ഡ്ബി.പി.എല്‍. ആക്കി മാറ്റണമെന്ന് അപേക്ഷിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) ലഭിച്ച അപേക്ഷകളിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(സി) ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണം ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ആക്കി മാറ്റിയെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത അപേക്ഷകളിന്മേല്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ?

1353

സംസ്ഥാനത്ത് നിലവിലുള്ള എ.പി.എല്‍./ബി.പി.എല്‍ കാര്‍ഡുകളുടെ എണ്ണം

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;

(ബി) അവയില്‍ ബി.പി.എല്‍. എത്രയെന്നും എ.പി.എല്‍. എത്രയെന്നും വ്യക്തമാക്കുമോ;

(സി) റേഷന്‍ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകളില്‍ എത്രയെണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിക്കുവാനുണ്ടെന്ന് അറിയിക്കുമോ ?

1354

.പി.എല്‍. റേഷന്‍ കാര്‍ഡുടമകളായ ബി.പി.എല്‍. പട്ടികയില്‍പ്പെട്ടവര്‍

ശ്രീ. പി. കെ. ബഷീര്‍

() ഗ്രാമവികസന വകുപ്പ് തയ്യാറാക്കിയ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുകയും എന്നാല്‍ റേഷന്‍ കാര്‍ഡില്‍ എ.പി.എല്‍. എന്ന് രേഖപ്പെടുത്തുകയും ചെയ്ത നിരവധി കുടുംബങ്ങള്‍ ബി.പി.എല്‍. ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത കാര്‍ഡുകള്‍ പരിശോധിച്ച് ബി.പി.എല്‍. എന്ന് തിരുത്തി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?

1355

ഒരു രൂപ നിരക്കില്‍ അരി ലഭിക്കുന്ന  റേഷന്‍ കാര്‍ഡ് ഉടമകള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

() സംസ്ഥാനത്ത് ഒരു രൂപ നിരക്കില്‍ എത്ര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അരി നല്‍കിവരുന്നു;

(ബി) സംസ്ഥാനത്തെ അന്ത്യോദയ ഗുണഭോക്താക്കളുടെ എണ്ണം എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി) അന്ത്യോദയ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാം; അവ എത്ര അളവില്‍ നല്‍കിവരുന്നു എന്ന് വെളിപ്പെടുത്തുമോ?

1356

പുതിയ റേഷന്‍ കാര്‍ഡ് സമയബന്ധിതമായി നല്‍കല്‍

ശ്രീ. ജി.എസ്. ജയലാല്‍

() മതിയായ രേഖകളുമായി എത്തുന്നവര്‍ക്ക് അപേക്ഷിക്കുന്ന ദിവസം തന്നെ റേഷന്‍കാര്‍ഡ് ലഭ്യമാക്കണമെന്നും, അതിന് കഴിഞ്ഞില്ലെങ്കില്‍ കാരണം അപേക്ഷകനെ അറിയിക്കണമെന്നുമുള്ള പ്രഖ്യാപിത നയം നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി) കൊല്ലം ജില്ലയിലെ വിവിധ താലൂക്ക് സപ്ളൈ ഓഫീസുകളില്‍ പ്രസ്തുത കാലയളവില്‍ എത്ര അപേക്ഷകള്‍ കുടിശ്ശികയുണ്ട്;

(സി) കൊല്ലം താലൂക്കില്‍ റേഷന്‍ കാര്‍ഡിനുള്ള എത്ര അപേക്ഷകളിന്മേല്‍ ഇനിയും നടപടി സ്വീകരിക്കാനുണ്ടെന്ന് അറിയിക്കുമോ;

(ഡി) കൊല്ലം താലൂക്കില്‍ 2012 ഡിസംബര്‍ മാസം മുതല്‍ 2013 ജനുവരി 25 വരെ ലഭിച്ച അപേക്ഷകളിന്മേല്‍ സാധുവായ എത്ര അപേക്ഷകള്‍ക്ക് അപേക്ഷ, ദിവസം തന്നെ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്;

() ശേഷിച്ച അപേക്ഷകര്‍ക്ക് ഏതു ദിവസം റേഷന്‍ കാര്‍ഡ് നല്‍കുമെന്ന ടോക്കണ്‍ ആണ് നല്‍കിയിട്ടുള്ളത്;

(എഫ്) കൊല്ലം ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡ് സമയബന്ധിതമായി ലഭിക്കുന്നതിന് ഇടനിലക്കാര്‍ മുഖേന ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും, തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് അവസാനിപ്പിക്കുവാന്‍ സന്നദ്ധമാകുമോ?

1357

.പി.എല്‍., ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് നിലവില്‍ എത്ര റേഷന്‍ കാര്‍ഡുകളുണ്ട്; ഇതില്‍ എ.പി.എല്‍., ബി.പി.എല്‍ വിഭാഗങ്ങള്‍ എത്ര;

(ബി) ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് വിതരണത്തിനായി എത്ര ടണ്‍ അരിയാണ് പ്രതിമാസം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

1358

തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസില്‍ (സൌത്ത്) താല്ക്കാലിക റേഷന്‍ കാര്‍ഡും സ്ഥിരം റേഷന്‍ കാര്‍ഡും അനുവദിച്ചതിനുള്ള മാനദണ്ഡം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജക മണ്ഡലത്തിലെ തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസ് - സൌത്തില്‍ ചില റേഷന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡും മറ്റു ചില അപേക്ഷകര്‍ക്ക് സ്ഥിര റേഷന്‍ കാര്‍ഡും അനുവദിച്ചു നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിനു പാലിക്കുന്ന മാനദണ്ഡമെന്താണെന്നു വ്യക്തമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പ്രസ്തുത ഓഫീസ് മുഖേന വിതരണം ചെയ്ത താല്ക്കാലിക റേഷന്‍ കാര്‍ഡുകള്‍, സ്ഥിരം റേഷന്‍ കാര്‍ഡുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍, അപേക്ഷ ലഭിച്ച തീയതി, കാര്‍ഡുകള്‍ നല്‍കിയ തീയതി എന്നിവ സഹിതം ലഭ്യമാക്കുമോ ?

1359

മാവേലിസ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

,, . ചന്ദ്രശേഖരന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മാവേലി സ്റോറുകളിലും സഹകരണ സംഘങ്ങളുടെയും സര്‍ക്കാരിന്റെയും അധീനതയിലുള്ള മറ്റുസ്ഥാപനങ്ങളിലും എത്രയിനം സാധനങ്ങളാണ് വിതരണം ചെയ്തിരുന്നത്; ഏതെല്ലാം?

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം മാവേലിസ്റോറുകളിലും സഹകരണ സംഘങ്ങളുടെയും സര്‍ക്കാരിന്റെയും അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലും എത്രയിനം സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്; ഏതെല്ലാം;

(സി) മാവേലി സ്റോറുകളിലും സഹകരണ സംഘങ്ങളുടെയും സര്‍ക്കാരിന്റെയും അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലും വിതരണം ചെയ്തു വന്ന ഏതെല്ലാം ഇനം സാധനങ്ങള്‍ക്ക് എത്ര വീതം സബ്സിഡി നല്‍കിവന്നിരുന്നു; ഇപ്പോള്‍ എത്രയിനം സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്; എതെല്ലാം ഇനം സാധനങ്ങള്‍ക്ക് സബ്സിഡി നിറുത്തലാക്കി; സബ്സിഡി നിറുത്തലാക്കാനുണ്ടായ കാരണങ്ങള്‍ വിശദമാക്കുമോ?

1360

പുതിയ റേഷന്‍ കടകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര റേഷന്‍കടകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി) അവയുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി) പുതിയ റേഷന്‍ കടകള്‍ ആരംഭിക്കുന്നതിനു സമര്‍പ്പിച്ചിട്ടുളള എത്ര അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാതെ ബാക്കിയുണ്ടെന്ന് അറിയിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.