UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1191

പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജിനു കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കോളേജിന്റെ പ്രവൃത്തി എന്നുമുതല്‍ ആരംഭിക്കുവാന്‍ സാധിക്കും; വിശദമാക്കുമോ?

1192

പാലക്കാട് ജില്ലയില്‍ ഐ. . ടി.

ശ്രീ. എം. ഹംസ

() പാലക്കാട് ജില്ലയില്‍ ഐ. . ടി. സ്ഥാപിക്കും എന്ന പ്രഖ്യാപനം നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന് എന്ത് നടപടി ഇതുവരെ സ്വീകരിച്ചു; വിശദമാക്കുമോ;

(ബി) ജില്ലയില്‍ എവിടെയാണ് ഐ..ടി. സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്;

(സി) ആയതിലേക്ക് എത്ര കോടിരൂപ അനുവദിച്ചു; എന്ത് തുക ചെലവഴിച്ചു; എന്തിനൊക്കെ ചെലവഴിച്ചു; വിശദാംശം അറിയിക്കുമോ;

(ഡി) പ്രസ്തുത ഐ. . ടി.യ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് നടപടി സ്വീകരിച്ചു;

() പ്രസ്തുത ഐ. . ടി. എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കും; വ്യക്തമാക്കുമോ?

1193

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() 2012-13-ലെ ബജറ്റില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് ഓരോ ശീര്‍ഷകത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ;

(ബി) 2012-2013 വര്‍ഷം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിനും വകയിരുത്തിയ തുകയും ഇതുവരെ ചെലവായ തുകയും എത്ര; വിശദമാക്കുമോ?

1194

സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളിലെ വൈരുദ്ധ്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേയും എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളീസ്ട്രീമില്‍ ഉള്‍പ്പെട്ട വര്‍ക്ക് ഷോപ്പ് സൂപ്രണ്ട്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ക, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ക ക എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് രണ്ടുതരത്തില്‍ യോഗ്യതാമാനദണ്ഡവും വേതനവും മറ്റ് ആനുകൂല്യങ്ങളും 2007 ഒക്ടോബര്‍ മുതല്‍ നിശ്ചയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത തസ്തികളിലുള്ള ജീവനക്കാര്‍ക്ക് എ..സി.റ്റി.. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഫസ്റ്ക്ളാസ്സ് ഡിപ്ളോമ അടിസ്ഥാനയോഗ്യതയും നിശ്ചിത പ്രവര്‍ത്തിപരിചയവും കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും നിശ്ചയിച്ചിരിക്കുന്നതിനാല്‍ ആയതിന് അനുസൃതമായി പ്രമോഷന്‍, ശമ്പളം, ഹയര്‍ഗേഡ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് തുല്യഅര്‍ഹത നല്‍കാത്തത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഒരേ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഒരേ സിലബസ് പഠിപ്പിച്ച് ഒരേ ബിരുദം നല്‍കുന്ന എയ്ഡഡ്, ഗവണ്‍മെന്റ് കോളേജുകളില്‍ ഒരേ വകുപ്പ് അദ്ധ്യക്ഷനുകീഴില്‍ ഒരേ ഹെഡ് ഓഫ് അക്കൌണ്ടില്‍നിന്നും ശമ്പളം നല്‍കുന്ന പ്രക്രിയയില്‍ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജിലെ പ്രസ്തുത തസ്തികയില്‍പെട്ട ജീവനക്കാര്‍ക്ക് മാത്രം മെച്ചപ്പെട്ട ആനുകൂല്യം നല്‍കുകയും സ്പെഷ്യല്‍ റുള്‍സിന്റെ പേരില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പൊതുധാരയില്‍ വരുന്നവര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ നിക്ഷേധിക്കുകയും ചെയ്യുന്ന നടപടി അടിയന്തിരമായി പുനഃപരിശോധിക്കുമോ ?

1195

കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ചട്ടവിരുദ്ധ തീരുമാനങ്ങളെടുത്തതായുള്ള പരാതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, വി. ശിവന്‍കുട്ടി

,, എസ്. ശര്‍മ്മ

() സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ചട്ടവിരുദ്ധമായി തീരുമാനങ്ങളെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് ഏതെല്ലാം സര്‍വ്വകലാശാലകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്; ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) കോഴിക്കോട് സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊളളുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയുണ്ടായോ; എങ്കില്‍ പരാതി പരിശോധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) കോഴിക്കോട് സര്‍വ്വകലാശാലയില്‍ സര്‍വ്വകലാശാല വക ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പതിച്ചുനല്‍കല്‍, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കല്‍ തുടങ്ങി ഏതെല്ലാം കേസുകളിലാണ് വൈസ്ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്; ആരുടെയെല്ലാം പേരിലാണ് അന്വേഷണം എന്ന് വ്യക്തമാക്കുമോ;

(ഡി) കോഴിക്കോട് സര്‍വ്വകലാശാലയില്‍ പരീക്ഷാ നടത്തിപ്പ് ചുമതല കോളേജുകളെ തന്നെ ഏല്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഇത് ചട്ട പ്രകാരമാണോ; ഇക്കാര്യത്തില്‍ അക്കാഡമിക് കൌണ്‍സിലിന്റെ അഭിപ്രായം എന്താണ;

() നിരന്തരം ആക്ഷേപങ്ങള്‍ക്ക് വിധേയനാവുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന വൈസ് ചാന്‍സലറെ തല്‍സ്ഥാനത്തുനിന്നും മാറ്റുവാന്‍ തയ്യാറാകുമോ?

1196

മലയാള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം

ശ്രീ.സി.പി. മുഹമ്മദ്

,, വി.റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

,, പി.. മാധവന്‍

() മലയാള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഭാഷയുടെയും സംസ്ക്കാരത്തിന്റെയും സൂഷ്മതലങ്ങള്‍ വിശദമായി പഠിക്കുവാനും ഗവേഷണം ചെയ്യുവാനും സര്‍വ്വകലാശാല പ്രത്യേക പരിഗണന നല്‍കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഈ സാമ്പത്തിക വര്‍ഷം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തിന് എന്ത് തുക അനുവദിച്ചു;

(ഡി) പ്രസ്തുത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്;

() യു.ജി.സി സഹായത്തിന് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

1197

മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം

ശ്രീമതി ഗീതാ ഗോപി

() മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കുമോ;

(ബി) സര്‍വ്വകലാശാലയുടെ കാര്യനിര്‍വ്വഹണവും വിദ്യാഭ്യാസ പദ്ധതികളും എന്നാരംഭിക്കുവാന്‍ സാധിക്കും; വിശദാംശം അറിയിക്കുമോ;

(സി) പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) വിവിധവിഷയങ്ങളിലുള്ള കോഴ്സുകളും ക്ളാസ്സുകളും എന്നാരംഭിക്കുവാന്‍ സാധിക്കും; വിശദമാക്കുമോ?

1198

സാങ്കേതിക സര്‍വ്വകലാശാല

ശ്രീ. വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, പി.. മാധവന്‍

() സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) സര്‍വ്വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം തരം കോളേജുകളാണ് പ്രസ്തുത സര്‍വ്വകലാശാലയുടെ പരിധിയില്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി) ഇത് സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;

() സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

1199

സര്‍വ്വകലാശാലകളിലെ വൈസ്-ചാന്‍സലര്‍മാരുടെ നിയമനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വൈസ്-ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; ഇതില്‍ ഏതെങ്കിലും നിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി) മത-സാമുദായിക സംഘടനകള്‍ നിര്‍ദ്ദേശിച്ചവരെ വൈസ്- ചാന്‍സലര്‍മാരായി നിയോഗിക്കണമെന്ന ആവശ്യം പ്രസ്തുത സംഘടനകള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായോ; ഏതെല്ലാം മത-സാമുദായിക സംഘടനകളുടെ നിര്‍ദ്ദേശം പരിഗണിക്കുകയുണ്ടായി;

(സി) ജാതി-മത-സമുദായ പരിഗണന മാനദണ്ഡമാക്കിയുള്ള വൈസ്-ചാന്‍സലര്‍ നിയമനങ്ങള്‍ സമൂഹത്തില്‍ സാമുദായിക സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന വസ്തുത പരിഗണിച്ചിട്ടുണ്ടോ?

1200

കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റുമാരുടെ നിയമനം

ശ്രീ. പി. ഉബൈദുള്ള

() കേരള യൂണിവേഴ്സിറ്റിയില്‍ അനധികൃതമായി നടത്തിയ അസിസ്റന്റ് നിയമനം ഏതെല്ലാം കോടതികള്‍ പരിശോധിച്ചിട്ടുണ്ട്;

(ബി) ഓരോ കോടതിയുടെയും വിധി എന്തായിരുന്നു; വിശദമാക്കുമോ;

(സി) നിയമനം റദ്ദ് ചെയ്തിട്ടും നിയമിച്ചവരെ പിരിച്ച് വിടാതിരിക്കാനുള്ള കാരണം വിശദമാക്കുമോ;

(ഡി) നിയമവിരുദ്ധ നിയമനം നേടിയവരെ അടിയന്തിരമായി പിരച്ചുവിട്ട് പകരം നിയമനം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1201

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭൂമിവിവാദം

ശ്രീ. കെ.വി. വിജയദാസ്

() കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭൂമിവിവാദവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;

(ബി) വിവാദത്തിന്റെ അടിസ്ഥാനത്തില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരുടെയൊക്കെ പേര്‍ക്കാണ് കേസ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ; ആയതിന്റെ ടേംസ് ഓഫ് റഫറന്‍സ് എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഏതെല്ലാം വ്യക്തികള്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

() നടപടികളുടെ പുരോഗതി വിശദമാക്കുമോ?

1202

ലൈബ്രറി കൌണ്‍സിലിന് ഗ്രാന്റ്

ശ്രീ. എം. എ ബേബി

,, പുരുഷന്‍ കടലുണ്ടി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ജെയിംസ് മാത്യു

() വായനശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാന ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത എത്ര ലൈബ്രറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്;

(സി) ലൈബ്രറി കൌണ്‍സിലിന്റെ വരുമാന സ്രോതസ്സ് എന്താണ്; നിലവിലുള്ള വരുമാനം ഉപയോഗിച്ച് കൌണ്‍സിലിന്റെ പ്രവര്‍ത്തനം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുമോ; വിശദമാക്കുമോ;

(ഡി) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ ലൈബ്രറി കൌണ്‍സിലിന് ഗ്രാന്റ് നല്‍കുന്നതിനായി ബജറ്റില്‍ വകയിരുത്തിയ തുക എത്ര; ഈ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റ് എത്ര;

() കൌണ്‍സില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഗ്രാന്റ് വേഗത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1203

ഗ്രന്ഥശാലകള്‍ക്ക് ധനസഹായം

ശ്രീമതി. ഗീതാ ഗോപി

() 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രന്ഥശാലകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ബഡ്ജറ്റില്‍ വകയിരുത്തിയതില്‍ എന്തു തുക ഇതിനകം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്; എന്നാണ് കൈമാറിയത്;

(ബി) ശേഷിക്കുന്ന തുക എത്രയുംവേഗം അനുവദിക്കുമോ

(സി) ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ ?

1204

ലൈബ്രറി കൌണ്‍സിലിന് 2012-2013-ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ വിശദാംശം

ശ്രീ. സി. കൃഷ്ണന്‍

() സംസ്ഥാന ലൈബ്രറി കൌണ്‍സിലിന് 2012-2013-ലെ ബഡ്ജറ്റില്‍ ഓരോ ശീര്‍ഷകത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുക എത്ര;

(ബി) ഇതില്‍ ഇതുവരെ ചെലവഴിച്ച തുക എത്ര; വിശദാംശം നല്‍കുമോ?

1205

2012-2013-ലെ ബഡ്ജറ്റില്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന് അനുവദിച്ച തുകയുടെ വിശദാംശം

ശ്രീ. സി. കൃഷ്ണന്‍

() 2012-2013-ലെ ബഡ്ജറ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ഓരോ ശീര്‍ഷകത്തിലും വകയിരു ത്തിയ പദ്ധതി-പദ്ധതിയേതരവിഹിതവും, ഇതുവരെ ചെലവഴിച്ച തുകയും എത്ര; വിശദമാക്കുമോ;

(ബി) 2012-2013 വര്‍ഷം ഉന്നതവിദ്യാഭ്യാസവകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്ക്കൃതപദ്ധതികള്‍ ഏതൊക്കെ; ഓരോന്നിനും വകയിരുത്തിയ തുകയും, ഇതിനകം ചെലവഴിച്ച തുകയും എത്ര; വിശദമാക്കുമോ?

 
<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.