UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1111

തേയിലയുടെ ഗുണമേന്മ, നിലവാരനിര്‍ണ്ണയം എന്നിവ പഠിപ്പിക്കുന്ന കോഴ്സ്

ശ്രീ. ജെയിംസ് മാത്യൂ

() തേയിലയുടെ ഗുണമേന്മ, നിലവാരനിര്‍ണ്ണയം എന്നിവ മുഖ്യവിഷയമായി പഠിപ്പിക്കുന്ന കോഴ്സുകള്‍ കേരള വിദ്യാഭ്യാസവകുപ്പിന്കീഴില്‍ ഏതെങ്കിലും ജില്ലകളില്‍ നടത്തുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ അത്തരമൊരു കോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1112

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ തിരുത്തല്‍

ശ്രീ. ജി.എസ്. ജയലാല്‍

() സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടു ളളവര്‍ക്ക് ജനനതീയതി ഉള്‍പ്പടെയുളള തെറ്റുകള്‍ തിരുത്തുന്നതിന് കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത തെറ്റുകള്‍ എത്രയും പെട്ടെന്ന് തിരുത്തി ലഭിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി) പൊതുജന താല്പര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് എസ്.എസ്.എല്‍.സി. ബുക്കിലെ തിരുത്തലുകള്‍ നടത്തി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

1113

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫീസ് വര്‍ദ്ധന

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, എത്ര ശതമാനമാണ് വര്‍ദ്ധനവെന്ന് അറിയിക്കുമോ;

(സി) വര്‍ദ്ധന വരുത്തിയതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?

1114

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ലയനം

ശ്രീ. എം. ഉമ്മര്‍

() വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തെ പയര്‍ സെക്കന്റിറിയില്‍ ലയിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള നടപടി എത് ഘട്ടത്തിലാണ്;

(സി) ഇത്തരം സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ജീവനക്കാരുടെ പുനര്‍വിന്യാസത്തെക്കുറിച്ച് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1115

ഹയര്‍ സെക്കന്ററി ബൈ ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ ലിസ്റ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() 7.11.2012 ലെ ഹയര്‍ സെക്കന്ററി ഡയറക്ടറുടെ അറ.2/2701/2008/ഒടഋ നമ്പര്‍ ഉത്തരവ് അനുസരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത അടിസ്ഥാന യോഗ്യതയുള്ളതും നിലവില്‍ സര്‍വ്വീസിലുള്ളതുമായ ഘജ/ഡജ/ഒട/ഒടട അദ്ധ്യാപകരുടെ പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റില്‍ ജൂനിയര്‍/സീനിയര്‍ കൊമേഴ്സ്വിഭാഗത്തില്‍ ബി.കോം/എം.കോം/ബി.എഡ് കൊമേഴ്സ് വിഭാഗത്തില്‍/എം.എഡ് കൊമേഴ്സ്/സെറ്റ് പാസ്സായിട്ടുള്ളവരും മറ്റിതര വിഷയങ്ങളില്‍ ഡിഗ്രിയും പി.ജി.യും ബി.എഡും എടുത്തു പാസ്സായിട്ടുള്ളവരും ഉള്‍പ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കോമേഴ്സുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി) നിലവില്‍ സര്‍വ്വീസിലുള്ള പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കൊമേഴ്സ് അദ്ധ്യാപകരെ കൂടി ഉള്‍പ്പെടുത്തി അന്തിമ ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

1116

മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() 2010-2011 വര്‍ഷത്തില്‍ മലബാര്‍ മേഖലയില്‍ എത്ര പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചുവെന്നും, എത്രയെണ്ണം ആരംഭിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി) ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്രയെന്നും, എയ്ഡഡ് മേഖലയില്‍ എത്രയെന്നും വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി) ധനകാര്യവകുപ്പിന്റെ അനുമതിയോടെയായിരുന്നോ പുതിയ സ്കൂളുകളും അഡീഷണല്‍ ബാച്ചുകളും അനുവദിച്ചതെന്നു വ്യക്തമാക്കുമോ;

() പുതുതായി അനുവദിച്ച സ്കൂളുകളിലേയ്ക്ക് എത്ര അദ്ധ്യാപക തസ്തികകള്‍ (ജൂനിയര്‍, സീനിയര്‍) ആവശ്യമുണ്ടെന്നും, എത്ര തസ്തികകള്‍ അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(എഫ്) അഡീഷണല്‍ ബാച്ചുകളിലേയ്ക്ക് എത്ര തസ്തികകള്‍ ആവശ്യമുണ്ടെന്നും, എത്രയെണ്ണം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(ജി) എത്ര സ്കൂളുകളില്‍ സയന്‍സ് ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്നും, എത്ര ലാബ് അസിസ്റന്റുമാരുടെ തസ്തികകള്‍ ആവശ്യമുണ്ടെന്നും, എത്ര തസ്തികകള്‍ അനുവദിച്ചുവെന്നും വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നതിനായി സ്വീകരിച്ച നടപടി വ്യക്തമാക്കുമോ? 

1117

 ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് അടിസ്ഥാന സൌകര്യം

ശ്രീ. ബി. സത്യന്‍

() പരിമിത സൌകര്യങ്ങളുള്ള ഹൈസ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി അനുവദിച്ചപ്പോള്‍ ഭൌതിക ചുറ്റുപാടുകളില്‍ മാറ്റം വരുത്താത്തത് പ്രസ്തുത സ്കൂളുകളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ദോഷകരമായി ബാധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി) വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണം, ലബോറട്ടറി നിര്‍മ്മാണം, ലൈബ്രറി, കളിസ്ഥലം എന്നിവയുടെ നിര്‍മ്മാണം എന്നിവയ്ക്ക് ബഡ്ജറ്റ് വിഹിതമായി നടപ്പു സാമ്പത്തിക വര്‍ഷം എന്തുതുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1118

ചെറിയഴിക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ശ്രീ. സി. ദിവാകരന്‍

ചെറിയഴിക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

1119

പുതുക്കാട് മണ്ഡലത്തില്‍ പ്ളസ് വണ്‍, പ്ളസ് ടൂ കോഴ്സുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ളസ് വണ്‍, പ്ളസ് ടു കോഴ്സുകളും ബാച്ചുകളും ആരംഭിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍വ്യക്തമാക്കാമോ ?

1120

പ്ളസ് 2 കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളില്‍, സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും +2 സ്കൂളുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പുന്നപ്ര പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലും, കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂളിലും അടുത്ത അദ്ധ്യയന നവര്‍ഷം +2 കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

1121

പ്ളസ് വണ്‍ കോഴ്സ്

ശ്രീ. സി.ദിവാകരന്‍

() 2012-13 അദ്ധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍ കോഴ്സിന് എത്ര അധിക ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം സ്കൂളുകളിലാണെന്നും അറിയിക്കാമോ;

(ബി) എത്ര സീറ്റുകളാണ് അനുവദിച്ചതെന്നും അതില്‍ എത്ര സീറ്റില്‍ അഡ്മിഷന്‍ നല്‍കിയെന്നും അറിയിക്കാമോ;

(സി) ഈ സ്കൂളുകളില്‍ എത്ര അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കാമോ?

1122

മേപ്പാടി ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ ശോച്യാവസ്ഥ

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മേപ്പാടി ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത സ്കൂളില്‍ ഡിവിഷനുകള്‍ക്ക് ആനുപാതികമായി ക്ളാസ്സ് മുറികള്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത സ്കൂളിന്റെ ഭൌതീക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1123

നൂറനാട് സി.ബി.എം സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

() നൂറനാട് സി.ബി.എം ഹൈസ്കൂളില്‍ നിലവില്‍ ജോലിചെയ്തു വരുന്ന എത്ര അദ്ധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം ലഭിക്കുവാനുണ്ട് എന്ന് വിശദമാക്കുമോ;

(ബി) ശമ്പളം ലഭിക്കാത്തതുമൂലം പ്രസ്തുത അദ്ധ്യാപകര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ഈ സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുളള എ3/47493/12, എച്ച്2/59452/12 എന്നീ നമ്പരുകളിലുളള ഫയലിന്‍മേല്‍ നാളിതുവരെ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) ഇവരുടെ നിയമനം അംഗീകരിച്ച് ശമ്പളം ലഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1124

പ്രീ പ്രൈമറി അദ്ധ്യാപകരുടെ നിലവിലുളളയോഗ്യത

ശ്രീ. എസ്.ശര്‍മ്മ

() പ്രീ പ്രൈമറി അദ്ധ്യാപകരുടെ നിലവിലുളള യോഗ്യത എന്തെന്നും, നിലവിലുളള എല്ലാ അദ്ധ്യാപകരും പ്രസ്തുത യോഗ്യത ഉളളവരാണോ എന്നും വ്യക്തമാക്കുമോ;

(ബി) പ്രീ പൈമറി അദ്ധ്യാപകരാകുന്നതിന് നിലവിലുളള സിലബസ് എന്തെന്ന് വിശദമാക്കുമോ; സിലബസിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1125

പ്രീ -പ്രൈമറി അധ്യാപകരുടെ വേതനം

ശ്രീ. റ്റി.വി. രാജേഷ്

() സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;

(ബി) പ്രീ-പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് പുതുക്കി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്; വര്‍ഷങ്ങളായി പ്രീ-പ്രൈമറി അധ്യാപക ജോലി ചെയ്യുന്ന പുതുക്കി നിശ്ചയിച്ച യോഗ്യത ഇല്ലാത്തവര്‍ക്കും മെച്ചപ്പെട്ട വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1126

പ്രീ-പ്രൈമറി അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. എസ്. ശര്‍മ്മ

() പ്രീ - പ്രൈമറി അധ്യാപകര്‍ക്ക് നിലവില്‍ നല്‍കിവരുന്ന ശമ്പളം എത്രയാണ്;

(ബി) വര്‍ഷങ്ങളായി പ്രീ-പ്രൈമറി അദ്ധ്യാപകരായി ജോലി ചെയ്ത് വരുന്നതും എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യത ഇല്ലാത്തവരുമായ പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്ക് പുതുതായി നിശ്ചയിച്ച ഓണറേറിയം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1127

പ്രീ പ്രൈമറി അദ്ധ്യാപികമാരുടെ എണ്ണം

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് പ്രീ പ്രൈമറി അദ്ധ്യാപികമാരായി ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ബഹു. സുപ്രീം കോടതി വിധി അനുസരിച്ചുള്ള ആനുകൂല്യം നല്‍കുന്ന അദ്ധ്യാപികമാരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി) പ്രീ പ്രൈമറി അദ്ധ്യാപികമാരില്‍ എത്ര പേര്‍ക്കാണ് ശമ്പളം നിഷേധിച്ചിട്ടുള്ളത് എന്ന് വ്യക്താമാക്കാമോ;

(ഡി) ശമ്പളം നിഷേധിക്കുന്നതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്താമോ?

1128

പ്രീ പ്രൈമറി അദ്ധ്യാപകര്‍

ശ്രീ. . കെ. വിജയന്‍

() സംസ്ഥാനത്ത് എയിഡഡ്, സര്‍ക്കാര്‍ മേഖലയിലെ പ്രീ പ്രൈമറി സ്കൂളുകളില്‍ നിലവില്‍ എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) നിലവില്‍ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്ക് ആര്‍ക്കെങ്കിലും ശമ്പളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ശമ്പളം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1129

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി

ശ്രീ.. കെ. ബാലന്‍

,, . പി. ജയരാജന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

() സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ; എത്ര സ്കൂളുകള്‍ എയ്ഡഡ് പദവിക്കായി അപേക്ഷിച്ചിട്ടുണ്ട്; അവയില്‍ പ്രവര്‍ത്തിച്ചുവരുന്നവ എത്ര;

(ബി) കേന്ദ്ര സര്‍ക്കാരിന്റെ മേഖലാ തീവ്ര വികസന പരിപാടി (ഏര്യ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാം) അനുസരിച്ച് ആരംഭിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ടോ; ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുകയുണ്ടായോ; തീരുമാനം വെളിപ്പെടുത്താമോ ;

(സി) പ്രസ്തുത സ്കൂളുകള്‍ ഏറ്റെടുക്കാന്‍ 2012 ജൂണ്‍ 13 ന് മന്ത്രിസഭ തീരുമാനിക്കുകയും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നുവോ;

(ഡി) സ്കൂളുകള്‍ ആരംഭിക്കാന്‍ കെട്ടിടനിര്‍മ്മാണത്തിനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടായിരുന്നുവോ;

() സര്‍ക്കാര്‍ ശമ്പളം നല്‍കിവരുന്ന സാഹചര്യത്തില്‍ ഈ സ്കൂളുകള്‍ എത്രയും വേഗം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത സ്കൂളുകളിലെ ഒഴിവുകളിലേക്കുളള പുതിയ നിയമനങ്ങള്‍ ആര് നടത്തും എന്ന് വ്യക്തമാക്കാമോ?

1130

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി അദ്ധ്യാപകര്‍

ശ്രീ..എം. ആരിഫ്

() സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി അദ്ധ്യാപകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭാരത് സേവക് സമാജ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള ശമ്പളം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1131

പ്രീപ്രൈമറി അദ്ധ്യാപകരുടെ വേതനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കേരളത്തിലെ ഗവണ്‍മെന്റ്-എയിഡഡ് മേഖലയിലെ പ്രീപ്രൈമറി ടീച്ചേഴ്സിന് വേതനമായി നിലവില്‍ എത്ര തുകയാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത വിഭാഗത്തിന് വേതനം ഇനത്തില്‍ ഇപ്പോള്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും എത്ര തുകയാണെന്നും വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്തെ പ്രീപ്രൈമറി ടീച്ചേഴ്സിന്റെ വേതനം വര്‍ദ്ധിപ്പിച്ചുനല്‍കുന്നത് സംബന്ധിച്ച് ഏതെങ്കിലും കോടതിവിധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

1132

വെഞ്ഞാറമൂട് ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്യല്‍

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() വെഞ്ഞാറമൂട് ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും അധിക സാമ്പത്തികബാധ്യത ഉണ്ടാകുമോ;

(ഡി) പ്രസ്തുത സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1133

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ബി) എയ്ഡഡ് സ്കൂളുകളാക്കി ഉയര്‍ത്തുന്നതിന് എത്ര സ്കൂളുകളുടെ അപേക്ഷ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും, അവയുടെ മാനേജര്‍മാര്‍ ആരാണെന്നും ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(സി) ഇപ്പോള്‍ മലബാര്‍ മേഖലയിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി) എങ്കില്‍, പൊതുവിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുള്ള പ്രസ്തുത സ്കൂളുകള്‍ എത്രയെണ്ണമാണെന്നും അവയുടെ മാനേജര്‍മാര്‍ ആരാണെന്നും അവ എപ്പോഴാണ് സ്ഥാപിതമായതെന്നും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

() പ്രസ്തുത സ്കൂളുകളിലെ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്) പ്രസ്തുത സ്കുളുകളിലെ അദ്ധ്യാപകര്‍ക്കുമാത്രം സര്‍ക്കാര്‍ ശമ്പളം നല്‍കുവാനും, എയ്ഡഡ് പദവി നല്‍കുവാനും ശുപാര്‍ശ ചെയ്യുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ?

1134

എയ്ഡഡ് സ്കൂളുകള്‍

ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയെന്നുള്ള വിവരം നല്‍കുമോ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; ഇപ്രകാരം നല്‍കിയ സ്കൂളുകളുടേയും മാനേജ്മെന്റുകളുടേയും വിവരങ്ങള്‍ നല്‍കുമോ;

(ബി) മലപ്പുറം ജില്ലയില്‍ 33 സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) എയ്ഡഡ് പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുമോ; ഈ മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണോ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുന്നത്; പ്രസ്തുത നിബന്ധനകളുടെ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

1135

അണ്‍എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്കുളള വേതനം

ശ്രീ. സി. ദിവാകരന്‍

() അണ്‍എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ച്ചിട്ടുളള വേതനം ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുളളത്;

(ബി) അണ്‍എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ജോലി സ്ഥിരത ഉറപ്പു വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

1136

പുതുതായി ആരംഭിക്കുന്ന എയ്ഡഡ് സ്കൂളുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പുതുതായി എയ്ഡഡ് സ്കൂളുകള്‍ ആരംഭിക്കാന്‍ തിരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, എത്ര സ്കൂളുകള്‍, എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) പുതുതായി ആരംഭിക്കുന്ന സ്കൂളുകളുടെ ആവര്‍ത്തന അനാവര്‍ത്തന ചെലവുകള്‍ക്കായി പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിക്കേണ്ടിവരുമെന്ന് വിശദമാക്കാമോ ?

1137

അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി എന്നു വ്യക്തമാക്കുമോ ;

(ബി) ആയതിന്റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍, സ്കൂളിന്റെ പേര്, അംഗീകാരം നല്‍കിയ തീയതി എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുമോ ?

1138

കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് അണ്‍എയിഡഡ് പദവി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര വിദ്യാലയങ്ങള്‍ക്ക് അണ്‍എയിഡഡ് പദവി നല്‍കിയിട്ടുണ്ടെന്നും ഈ വിദ്യാലയങ്ങള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി) പടന്ന ഐ.സി.ടി വിദ്യാലയത്തിന് അണ്‍ എയിഡഡ് പദവി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?

1139

അണ്‍ എക്കണോമിക് സ്കൂളുകള്‍ നിര്‍ത്തലാക്കുന്ന നടപടി

ശ്രീ.കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് എത്ര അണ്‍ ഇക്കണോമിക് സ്കൂളുകള്‍ നിലവിലുണ്ട് എന്നും ഇത് ഏതെല്ലാമാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഇതില്‍ ഏതെങ്കിലും സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതിന് എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോ; വിശദമാക്കാമോ?

1140

ആദായകരമല്ലാത്ത സ്കൂളുകള്‍

ശ്രീ. . . അസീസ്

() ആദായകരമല്ലാത്ത സ്കൂളുകള്‍ എന്നതിന്റെ നിര്‍വ്വചനം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി) ആദായകരമല്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് ഇപ്പോള്‍ ആദായകരമല്ലാത്ത എത്ര സ്കൂളുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

1141

അണ്‍ഇക്കണോമിക് സ്കൂളുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ അണ്‍ ഇക്കണോമിക് സ്കൂളുകളുടെ ഏതെങ്കിലും സ്കൂള്‍ സ്ഥലവും കെട്ടിടവും മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്മെന്റിനോ വിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് ആവശ്യങ്ങള്‍ക്കോ കൈമാറുന്നതിനോ താല്‍ക്കാലിക ആവശ്യത്തിന് കൊടുക്കുന്നതിനോ ആലോചിക്കുന്നുണ്ടാ;

(ബി) എങ്കില്‍ ഇത് ഏതെല്ലാമാണെന്നും ഇതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ?

1142

സ്കൂള്‍ കലോത്സവം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനതലത്തില്‍ നടക്കുന്ന സ്കൂള്‍ കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവ മധ്യവേനലവധിക്കാലത്ത് നടത്തുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി) ഇത്തരത്തിലുള്ള മേളകള്‍ മധ്യവേനലവധിയില്‍ നടത്തുന്നതുമൂലം അദ്ധ്യായനത്തിന് കൂടുതല്‍ ദിവസങ്ങള്‍ ലഭിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍, ഇക്കാര്യം പരിഗണിക്കുമോ ?

1143

സാമ്പത്തിക പ്രയാസം മൂലം കലാപഠനം വഴിമുട്ടിയ സ്കൂള്‍കലോത്സവപ്രതിഭകളെ സഹായിക്കാന്‍ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, സി. പി. മുഹമ്മദ്

() സാമ്പത്തിക പ്രയാസം മൂലം കലാപഠനം വഴിമുട്ടിയ സ്കൂള്‍ കലോത്സ പ്രതിഭകളെ സഹായിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത പദ്ധതി, ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്;

(ഡി) ഇതിനായി, എന്തെല്ലാം പ്രാരംഭ നടപടികള്‍എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1144

സ്കൂള്‍ കലോല്‍സവത്തില്‍, മത്സരാര്‍ത്ഥികളുടെ അപ്പീല്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ത്ഥികളുടെ അപ്പീലുകളുടെ എണ്ണത്തില്‍, ക്രമാതീതമായ വര്‍ദ്ധനയുണ്ടായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, വര്‍ദ്ധനയ്ക്കുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) അപ്പീലുകളുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ രംഗപ്രവേശം ചെയ്തതു സംബന്ധിച്ച് അഴിമതിയാരോപണം ഉയര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

(ഡി) ഈ വര്‍ഷം മൊത്തം എത്ര അപ്പീലുകളാണ് അനുവദിച്ചത്; അപ്പീലില്‍ അനുവദിച്ചത്പ്രകാരം മത്സരിച്ച എത്ര പേര്‍ വിജയികളായി?

1145

പിന്നോക്ക കലാകേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

() വേണ്ടത്ര സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് പാവപ്പെട്ട പല വിദ്യാര്‍ത്ഥികള്‍ക്കും കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ കഴിവുള്ളവര്‍ പിന്നോക്കം പോവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;

(സി) കഴിവുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് കലാപരമായി മുന്നേറാന്‍ എന്തെങ്കിലും സഹായം നല്‍കുമോ;

(ഡി) പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാപരമായ മുന്നേറ്റത്തിന് വിവിധ കലാമേഖലകളില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടി ഒരു "പിന്നോക്ക കലാകേന്ദ്രം'' കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടോ;

1146

സ്കൂള്‍ കായികമേളയിലെ വിജയികളുടെ വിശദവിവരങ്ങള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാന സ്കൂള്‍ കായികമേള, (അത്ലറ്റിക്സ്) സ്കൂള്‍ ഗെയിംസ്, ടെക്നിക്കല്‍ ഹൈസ്കൂള്‍ കായിക മേള എന്നിവയില്‍ സംസ്ഥാന മത്സരത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പങ്കെടുത്ത് വിജയികളായവരുടെ പേര് വിവരം, വിലാസം, സ്കൂള്‍ വിലാസം, പങ്കെടുത്ത് വിജയിച്ച ഇനം മുതലായ വിവരങ്ങള്‍ വിശദമാക്കുമോ; ഇവരുടെ സമ്പൂര്‍ണ്ണ ലിസ്റ് ലഭ്യമാക്കാമോ;

(ബി) സംസ്ഥാന സ്കൂള്‍ കലാമേള, ടെക്നിക്കല്‍ ഹൈസ്കൂള്‍ കലാമേള, മറ്റ് സംസ്ഥാനതല മേളകള്‍ എന്നിവയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് വിജയിച്ചിട്ടുളള മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര്, വിലാസം, സ്കൂള്‍, പങ്കെടുത്ത് വിജയിച്ച ഇനം, മത്സരത്തില്‍ ലഭിച്ച സ്ഥാനം/അംഗീകാരം മുതലായവയുടെ സമ്പൂര്‍ണ വിവരം ലഭ്യമാക്കാമോ?

1147

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

ശ്രീമതി. കെ. എസ്. സലീഖ

() 53-ാമത് സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ അപ്പീല്‍വഴി എന്ത് തുക പിരിഞ്ഞുകിട്ടിയെന്നും, എത്ര കുട്ടികളാണ് അപ്പീല്‍വഴിപങ്കെടുത്തതെന്നും, കോടതിവഴി എത്ര അപ്പീലുകള്‍ വന്നുവെന്നും, ഏത് ഇനങ്ങള്‍ക്കാണ് അപ്പീലുകള്‍ കൂടുതലായി വന്നതെന്നും വ്യക്തമാക്കുമോ;

(ബി) സംസ്ഥാനതല അപ്പീലിന് ഫീസിനത്തില്‍ എത്ര രൂപയാണ് ഈടാക്കുന്നതെന്നും ഫീസ് കുത്തനെകൂട്ടിയതുവഴി അപ്പീലുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കുമോ;

(സി) സാമ്പത്തിക പ്രയാസംമൂലം കലാ പഠനംവഴിമുട്ടി നില്‍ക്കുന്ന വിവിധ സര്‍ക്കാര്‍/എയ്ഡഡ് സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാ പഠനം മെച്ചമാക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വികരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി) സംസ്ഥാന കലോത്സവത്തിനെത്തുന്ന കുട്ടികളില്‍ സാമ്പത്തിക സഹായം അര്‍ഹിക്കുന്നവരെ നിര്‍ദ്ദേശിക്കുവാന്‍ അദ്ധ്യാപകര്‍ക്കും മാധ്യമങ്ങള്‍ക്കും അവസരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

() അടുത്ത സംസ്ഥാന കലോത്സവം മുതല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെകൂടി കണ്ടെത്തി സംസ്ഥാന കലോത്സവത്തില്‍ അവരെയുംകൂടി പങ്കെടുപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി നടത്തിയ തിരുവനന്തപുരം ജില്ലാ റവന്യൂ കലോത്സവത്തില്‍ വിളമ്പിയ 'ഭക്ഷണത്തില്‍ പുഴു' വന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ, അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം എത്ര മാധ്യമ പ്രവര്‍ത്തകരാണ് ആശുപത്രിയിലായതെന്നും അവര്‍ ആരെല്ലാമെന്നും, ഏതൊക്കെ മാധ്യമത്തില്‍ ജോലി ചെയ്യുന്നവരെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും, പ്രസ്തുത നഷ്ടം എപ്രകാരമാണ് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;

(ജി) പ്രസ്തുത മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സ് രജിസ്റര്‍ ചെയ്തിട്ടുണ്ടോയെന്നൂം അവര്‍ ആരെല്ലാമാണെന്നും ഇവര്‍ക്കെതിരെ എന്തൊക്കെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ?

1148

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാന സ്ക്കൂള്‍ കലോല്‍സവത്തില്‍, നിലവില്‍ എത്ര ഇനങ്ങളാണുള്ളത്;

(ബി) കലോല്‍സവ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍, എത്രത്തോളം വര്‍ദ്ധനവ് വരുത്താനാണുദ്ദേശിക്കുന്നത്;

(ഡി) കലാതിലകം, കലാപ്രതിഭാപട്ടങ്ങള്‍ പുന:സ്ഥാപിക്കാന്‍ തയ്യാറാകുമോ ?

1149

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മത്സാര്‍ത്ഥികളുടെ എണ്ണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ മുഖേന മത്സരാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മത്സരങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അപ്പീല്‍ ഉത്തരവുമായി വരുന്നത് കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ തുടങ്ങുന്നതിന് മുന്‍പായിരിക്കണം എന്ന വ്യവസ്ഥ, കലോത്സവ നിയമാവലിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

1150

സ്കൂള്‍ കലോല്‍സവങ്ങളിലെ പ്രതിഭകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്

ശ്രീ. കെ. എന്‍. . ഖാദര്‍

() സ്കൂള്‍ കലോല്‍സവങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന പ്രതിഭകള്‍ക്ക് 10,000/- രൂപ, 5,000 രൂപ/- 2,000/- രൂപ എന്നതോതില്‍ ക്യാഷ് അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇപ്പോള്‍ നല്‍കിവരുന്ന തുക തീരെ അപര്യാപതമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

<<back

  next page>>

                                                                                                                    

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.