UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

847

പരമ്പരാഗത ജലസ്രോതസ്സുകള്‍സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍


() സംസ്ഥാനത്തെ പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങള്‍, പൊതുകിണറുകള്‍, തടാകങ്ങള്‍, ഉറവകള്‍ എന്നിവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഗൌരവപൂര്‍വ്വം പരിശോധിക്കുമോ;

(സി) വരള്‍ച്ച കണക്കിലെടുത്ത് പൊതുകിണറുകളും കുളങ്ങളും തടാകങ്ങളും ശുചീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുന്നതിന് പൊതുജന തദ്ദേശഭരണസ്ഥാപന പങ്കാളിത്തത്തോടെയുള്ള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമോ ?

848

വികസന പദ്ധതികള്‍

ശ്രീ. . എം. ആരിഫ്

() ഈ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് എന്തൊക്കെ വികസന പദ്ധതികളാണ് അരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുളളത്;

(ബി) ഓരോ പദ്ധതിക്കും എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതികളുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ എന്നേക്ക് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

849

നദീഅതോറിട്ടികള്‍ രൂപീകരിക്കാനുള്ളത്

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() സംസ്ഥാനത്തെ നദികള്‍ക്കായി അതോറിട്ടികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

850

പമ്പാ ആക്ഷന്‍ പ്ളാന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പമ്പാ ആക്ഷന്‍ പ്ളാനിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) ഇതുപ്രകാരം ഏറ്റെടുത്ത പ്രവൃത്തികളുടെ വിശദവിവരം നല്‍കുമോ;

(സി) പദ്ധതി പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

851

നബാര്‍ഡിന്റെ ആര്‍..ഡി.എഫ്-17 ഫണ്ട്

ശ്രീ. റ്റി. വി. രാജേഷ്

() നബാര്‍ഡിന്റെ ആര്‍..ഡി.എഫ്.-17 സ്കീമില്‍ ഉള്‍പ്പെടുത്തിയ കല്ല്യാശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികളുടെ എസ്റിമേറ്റുകള്‍ പുതുക്കിയ ഷെഡ്യൂള്‍ ഓഫ് റേറ്റ് പ്രകാരം നല്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

852

2012-13 ബഡ്ജറ്റില്‍ ജലവിഭവവകുപ്പിന് വകയിരുത്തിയിരുന്ന തുക

ശ്രീ. സി. കൃഷ്ണന്‍

() 2012-13 ബഡ്ജറ്റില്‍ ജലവിഭവ വകുപ്പിനു കീഴില്‍ ഓരോ ശീര്‍ഷകത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെ ഖജനാവില്‍ നിന്ന് ചെലഴിച്ച തുകയുടെ പട്ടികയും നല്‍കാമോ;

(ബി) 2012-13 വര്‍ഷം ജലവിഭവവകുപ്പിന് അനുവദിച്ച കേന്ദ്രവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണ്;

(സി) ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?

853

കേരള വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ച നോണ്‍ പ്ളാന്‍ ഗ്രാന്റ്

ശ്രീ. സി. ദിവാകരന്‍

() കേരള വാട്ടര്‍ അതോറിറ്റിക്ക് 2010-11, 2011-12 വര്‍ഷങ്ങളില്‍ അനുവദിച്ച നോണ്‍ പ്ളാന്‍ ഗ്രാന്റ് എത്രയെന്ന് അറിയിക്കാമോ ;

(ബി) കേരള വാട്ടര്‍ അതോറിറ്റിയുടെ തന്നാണ്ടത്തെറവന്യൂ വരുമാനത്തിന്റെയും ചെലവിന്റെയും വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി) കൊല്ലം ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി ജനപ്രതിനിധികള്‍ കൂടി എടുത്ത തീരുമാനങ്ങളില്‍ എന്തു നടപടി സ്വീകരിച്ചു?

854

മൈനര്‍ ഇറിഗേഷന്‍ വാട്ടര്‍ ബോഡീസിനുള്ള ബഡ്ജറ്റ് വിഹിതം

ശ്രീ. വി.ശശി

() 13-ാം ധനകാര്യ കമ്മീഷന്‍ മൈനര്‍ ഇറിഗേഷനിലെ വാട്ടര്‍ ബോഡീസിനുവേണ്ടി 2011-12 ബഡ്ജറ്റില്‍ വകകൊള്ളിച്ചിരുന്ന തുക എത്രയാണ്;

(ബി) ഇതില്‍ എന്തുതുക ചെലവഴിച്ചു; തുക പൂര്‍ണ്ണമായി ചെലവഴിച്ചില്ലായെങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന പ്രോജക്ടുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

855

പമ്പാ ആക്ഷന്‍ പ്ളാന്‍

ശ്രീ. രാജു എബ്രഹാം

() പമ്പാ ആക്ഷന്‍ പ്ളാന്‍ നടപ്പാക്കുന്നതിന് ഒന്നാം ഘട്ടത്തിനായി എത്ര തുക അനുവദിച്ചിട്ടുള്ളത്;

(ബി) ഈ തുകയുപയോഗിച്ച് എന്തൊക്കെ പ്രവൃത്തികള്‍ ചെയ്യാനാണ് അനുമതി ലഭിച്ചിരുന്നത് എന്നും ഓരോ പ്രവൃത്തിയുടെയും പേരും തുകയും സഹിതം വ്യക്തമാക്കുമോ;

(സി) ഇവയുടെ നിര്‍മ്മാണം ഏതെല്ലാം ഏജന്‍സികള്‍ക്കാണെന്ന് വിശദമാക്കുമോ;

(ഡി) ഇവയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണ്;

() ഇനി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ളവ ഏതെല്ലാം;

(എഫ്) നിര്‍മ്മാണം ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാം;

(ജി) നിര്‍മ്മാണം പൂര്‍ത്തിയാക്കാതിരിക്കുകയോ, ആരംഭിക്കാതിരിക്കുകയോ ചെയ്തതിന്റെ കാരണം വിശദമാക്കാമോ;

(എച്ച്) സന്നിധാനത്തും, പമ്പയിലും സ്വീവവേജ് ട്രീറ്റ്മെന്റ് പ്ളാനുകള്‍ സ്ഥാപിക്കാന്‍ എന്നാണ് അനുമതി ലഭിച്ചത്;

() പ്രസ്തുത പ്ളാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ജെ) പൊതുജന ബോധവല്‍ക്കരണ പരിപാടിള്‍ക്കായി എത്ര രൂപയാണ് പദ്ധതിയിലുണ്ടായിരുന്നത്; ഈ തുക മുഴുവന്‍ ചെലവഴിച്ചോ;

(കെ) ഏതൊക്കെ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളാണ് നടത്തിയിട്ടുള്ളത്; ഏത് ഏജന്‍സി മുഖേനയാണ് ഇത് നടത്തിയിട്ടുള്ളത്; ഓരോന്നിനും ചെലവഴിച്ച തുക എത്ര; വിശദമാക്കാമോ?

856

പമ്പാ റിവര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പമ്പാ റിവര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(ബി) പമ്പാനദിയുമായി ബന്ധപ്പെട്ടുള്ള തീര്‍ത്ഥാടനം, സമ്മേളനം എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അതോറിറ്റി ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(സി) ഇവയില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തിയായി; ഇനി ഏതെല്ലാം പൂര്‍ത്തിയാകാനുണ്ട്;

(ഡി) ഇനി ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്?

857

ജലത്തിന്റെ ഗുണമേന്മ

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, പി. . മാധവന്‍

() സംസ്ഥാനമൊട്ടാകെ ജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി) ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം കാര്യങ്ങളാണ് ജല പരിശോധനയിലൂടെ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ഇങ്ങനെ കണ്ടെത്തുന്ന ജലത്തിലെ ദോഷകരമായ രാസപദാര്‍ത്ഥങ്ങള്‍ ശുദ്ധീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?

858

കുടിവെള്ളത്തിന്റെ ഗുണമേന്മ

ശ്രീ. എം. ചന്ദ്രന്‍

() ടാങ്കറുകളില്‍ കൊണ്ടുവന്നുവിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ടാങ്കറുകളില്‍ സൂക്ഷിക്കാറുണ്ടോ;

(സി) ഏത് സ്രോതസ്സില്‍ നിന്നാണ് കുടിവെള്ളം ശേഖരിച്ചതെന്ന് വ്യക്തമാക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി) സോഡാ കമ്പനികള്‍ക്ക് എന്തെല്ലാം നിബന്ധനകള്‍ ബാധകമാണ്; ഇവ പരിശോധിക്കപ്പെടുന്നുണ്ടോ; നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

859

ടാങ്കര്‍ ലോറിയില്‍ കൊണ്ടുവരുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ

ശ്രീ. . എം. ആരിഫ്

ടാങ്കര്‍ ലോറിയില്‍ കെണ്ടുവന്നു വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;

860

ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ വര്‍ഷം കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) കിണറുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനും, പുതിയവ നിര്‍മ്മിക്കുന്നതിനും പദ്ധതികളാവിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) രാജീവ് ഗാന്ധി കുടിനീര്‍ പദ്ധതിയിന്‍ കീഴില്‍ കുഴല്‍ കിണല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നുണ്ടോ?

861

കുടിവെള്ളത്തിന്റെ ലഭ്യതയും, ശുദ്ധിയും ഉറപ്പ്വരുത്തുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനം വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ലഭ്യതയും, ശുദ്ധിയും ഉറപ്പുവരുത്തുന്നതിന് ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളും, വെള്ളം എടുക്കുന്ന ജലസ്രോതസ്സുകളും പരിശോധനയ്ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

862

കുടിവെള്ള ക്ഷാമം

ശ്രീ. കെ.എന്‍.. ഖാദര്‍

() സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കുന്നത്;

(സി) വറ്റികൊണ്ടിരിക്കുന്ന ജലശ്രോതസ്സുകളെ സംരക്ഷിക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ പരിഗണിക്കുമോ;

863

കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ പദ്ധതികള്‍

ശ്രീ. എം. ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ ജല അതോറിറ്റിമുഖേന എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ;

(ബി) മഴക്കാലത്ത് വേണ്ടത്ര ജലസംഭരണം നടത്താത്തതിനാല്‍ വേനല്‍ക്കാലത്തെ ജലദൌര്‍ലഭ്യം, സ്വകാര്യ വെള്ള കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടാക്കുന്നതിന് കാരണമാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പൊതു ജലവിതരണത്തിനായി രൂപീകരിച്ച കമ്പനി മുഖേനയാണോ - ജലഅതോറിറ്റിവഴിതന്നെയാണോ ഭാവിയില്‍ ജലവിതരണം നടത്തുന്നതെന്ന് വിശദമാക്കുമോ?

864

വാട്ടര്‍ അതോറിറ്റിയുടെ കമ്പനിവത്ക്കരണം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() വാട്ടര്‍ അതോറിറ്റിയെ കമ്പനിവത്ക്കരിക്കുവാന്‍ നടപടി സ്വീകരിച്ചുവരുന്നുണ്ടോ; എങ്കില്‍ എന്തു കാരണത്താലാണ് കമ്പനിവത്ക്കരണം വേണ്ടിവരുന്നതെന്നു വ്യക്തമാക്കുമോ;

(ബി) കമ്പനിവത്ക്കരണം മൂലം ഉപഭോക്താക്കള്‍ക്കോ, ജീവനക്കാര്‍ക്കോ, വാട്ടര്‍ അതോറിറ്റിക്കോ ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?

865

കുടിവെള്ളത്തിന്റെ സ്വകാര്യവത്കരണം

ശ്രീ. സാജു പോള്‍

() കേരള ഡ്രിങ്കിങ്ങ് വാട്ടര്‍ സപ്ളൈ കമ്പനി ലിമിറ്റിഡിന്റെ ഓഹരി ഘടനയും പ്രവര്‍ത്തനമേഖലയും ഏതെല്ലമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കമ്പനിക്കാവശ്യമായ ജലം എവിടെ നിന്ന്, എത്രമാത്രം ഉപയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ ;

(സി) സംസ്ഥാനത്തെ നദികളും ഭൂഗര്‍ഭജലവും ശുദ്ധജലത്തടാകങ്ങളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളില്‍ നിന്നും ജലം ഈറ്റാന്‍ പ്രസ്തുത കമ്പനിക്ക് അനുവാദം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ഡി) പ്രകൃതി സമ്പത്തായ ജലം ഒരു വില്പനച്ചരക്കാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നയമാണോ പ്രസ്തുത കമ്പനിയിലൂടെ ഉദ്ദേശിക്കുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

866

കുടിവെള്ളത്തിന്റെ സ്വകാര്യവത്ക്കരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കുടിവെള്ളവിതരണത്തിനായി 51% ഓഹരി സ്വകാര്യ മേഖലയ്ക്ക് നല്‍കിക്കൊണ്ടുള്ള കമ്പനി രൂപീകരിച്ച് ഉത്തരവിറങ്ങിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത കമ്പനി ഏതൊക്കെ മേഖലകളില്‍ എപ്പോഴാണ് ജലവിതരണം ആരംഭിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ ഓഹരികള്‍ നല്‍കുക വഴി കുടിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റപ്പെടുമോ; വിശദാംശം വെളിപ്പെടുത്തുമോ;

() പൊതുടാപ്പുകളും ബി. പി. എല്‍ കുടുംബങ്ങളള്‍ക്കുള്ള സൌജന്യവും കമ്പനി നിഷേധിക്കുമോ; വിശദാംശം വെളിപ്പെടുത്താമോ?

867

കുടിവെളള വിതരണത്തിനായി സ്വകാര്യ കമ്പനികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍


() സംസ്ഥാനത്ത് കുടിവെളള വിതരണം സ്വകാര്യ കമ്പനികളെ ഏല്പിക്കുന്നതിന് തീരുമാനമുണ്ടോ;

(ബി) ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ ഏല്പിക്കുന്നത് പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരേയും ബി.പി.എല്‍. ഉപഭോക്താക്കളെയും മറ്റ് കുടിവെളള ഉപഭോക്താക്കളെയും ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം കണക്കിലെടുത്തിട്ടുണ്ടോ;

(സി) പ്രകൃതി വിഭവമായ ജലത്തെ ലാഭമുണ്ടാക്കാനുളള ഉല്പന്നമാക്കി, ഈ രംഗത്ത് കമ്പനികളെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

868

ജലവിതരണത്തിന് കമ്പനി

ശ്രി. സാജുപോള്‍

() സേവന മേഖലയിലെ ജലവിതരണം, വെളളകമ്പനി രൂപീകരിക്കുകവഴി വ്യവസായ-കച്ചവട മേഖലയിലേയ്ക്ക് മാറ്റുകയെന്നത് നയപരമായ തീരുമാനമാണോ;

(ബി) വെളളകമ്പനിക്ക് ജനങ്ങള്‍ക്ക് സൌജന്യ നിരക്കില്‍ ജലവിതരണം നടത്താന്‍ കഴിയുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയുമോ; എങ്കില്‍ എങ്ങനെയെന്ന് വ്യക്തമാക്കുമോ?

869

കുടിവെളളത്തിന്റെ സ്വകാര്യവത്കരണം

ശ്രീമതി. കെ.എസ്.സലീഖ

() കുടിവെളളത്തിന് സ്വകാര്യ കമ്പനി രൂപീകരിച്ച് ഭരണാനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ബി) എങ്കില്‍ എത്രശതമാനം ഓഹരിയാണ് പ്രസ്തുത സ്വകാര്യ കമ്പനിക്ക് നല്‍കിയിട്ടുളളത്; സര്‍ക്കാരിനും, വാട്ടര്‍ അതോറിറ്റിക്കും എത്ര ശതമാനം ഓഹരികളാണ് നല്‍കിയിട്ടുളളത്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത തീരുമാനം, മൂലം കുടിവെളളത്തിന് വില വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടോ; വിശദമാക്കുമോ; സംസ്ഥാനത്ത് വീട്ടാവശ്യത്തിനുളള വെളളത്തിന് ലിറ്ററിന് 4 പൈസ എന്നത് വര്‍ദ്ധിപ്പിക്കുമോ;

(ഡി) പ്രസ്തുത സ്വകാര്യ കമ്പനി എപ്രകാരമുളള പ്രവര്‍ത്തനമാണ് നടത്താന്‍ ഉദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

() രണ്ട് ലക്ഷത്തിലധികം വരുന്ന പൊതുടാപ്പ്, ബി.പി.എല്‍ കുടുംബങ്ങള്‍ക്കുളള സൌജന്യ കുടിവെളളം എന്നിവ സ്വകാര്യ കമ്പനി വരുന്നതോടുകൂടി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടോ; വിശദമാക്കുമോ;

(എഫ്) ടകാടും വരള്‍ച്ച നേരിടുന്ന സംസ്ഥാനത്ത് 44 പുഴകളില്‍ നിന്നും പ്രസ്തുത സ്വകാര്യ കമ്പനി വെളളം ഊറ്റിയെടുക്കാതിരിക്കാനും, കുഴല്‍കിണര്‍ കുഴിക്കാതിരിക്കാനുമായി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

870

കുടിവെളള വിതരണത്തിലെ സ്വകാര്യ പങ്കാളിത്തം

ശ്രീ. ബാബു എം. പാലിശ്ശേരി

() കുടിവെളള വിതരണത്തിന് സ്വകാര്യമേഖലയ്ക്ക് മുന്‍തൂക്കംനല്‍കി പുതിയ കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ?

871

കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്

ശ്രീ. . എം. ആരിഫ്

() കുടിവെള്ള വിതരണരംഗത്ത് സ്വകാര്യ കമ്പനിയെ കൊണ്ടുവരികയെന്നത് മുഖ്യമന്ത്രിയുടെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നോ;

(ബി) സ്വകാര്യ കമ്പനി വരുമ്പോള്‍ ലിറ്ററിന് ഒരു രൂപയായിരിക്കും ഈടാക്കുകയെന്ന് പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നതായ പത്ര വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ നിലവിലുള്ള നിരക്കിന്റെ മുന്നൂറ് ഇരട്ടിയാണ് മുഖ്യമന്ത്രി പറഞ്ഞ തുകയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ വിഷയത്തില്‍ ജലവിഭവ വകുപ്പിന്റെ നിലപാട് വ്യക്തമാക്കുമോ ?

872

സ്വകാര്യ പങ്കാളിത്തമില്ലാതെ കുടിവെളള വിതരണത്തിന് നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ഹംസ

,, എം. ചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

() കേരളമൊട്ടാകെ കുടിവെളള വിതരണത്തിനും പദ്ധതി നിര്‍വ്വഹണത്തിനുമായി സിയാല്‍ മാതൃകയില്‍ ഒരു നോഡല്‍ ഏജന്‍സി രൂപീകരിച്ചത് സാധാരണക്കാരന്‍ കുടിവെളളത്തിന് വലിയ വിലനല്‍കാന്‍ ഇടയാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുമോ; പ്രസ്തുത കമ്പനിയുടെ രൂപീകരണം വാട്ടര്‍ അതോറിറ്റിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കമ്പനി വില്ക്കുന്ന വിലയ്ക്കുതന്നെ വാട്ടര്‍ അതോറിറ്റിക്ക് വെളളം വില്‍ക്കാന്‍ അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) സിയാല്‍ മോഡല്‍ കമ്പനിയെ വെളളം വില്‍ക്കാന്‍ അനുവദിക്കുന്ന നിരക്ക് വാട്ടര്‍ അതോറിറ്റിക്കനുവദിച്ചാല്‍ സ്വകാര്യപങ്കാളിത്തമില്ലാതെ തന്നെപദ്ധതി നടപ്പിലാക്കാമെന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം പരിഗണിക്കാതിരുന്നതിന്റെ കാരണം അറിയിക്കുമോ?

873

ജലശ്രീ ക്ളബ്ബുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ആര്‍. സെല്‍വരാജ്

,, എം.പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

() 'ജലശ്രീ ക്ളബ്ബു'കളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) പുതിയ ജല സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി) എവിടെയൊക്കെയാണ് ഇവയുടെ പ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി) മികച്ച ജലസൌഹൃദ വിദ്യാലയത്തിന് പുരസ്കാരങ്ങള്‍ നല്‍കുന്നത് ആലോചിക്കുമോ ?

874

ജലശ്രീ പദ്ധതി

ശ്രീ. കെ. രാജു

() 'ജലശ്രീ' പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കുളം' എന്ന പദ്ധതിപ്രകാരം കൊല്ലം ജില്ലയില്‍ ഏതൊക്കെ കുളങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

875

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

ശ്രീ. വി.ഡി.സതീശന്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) സുപ്രീം കോടതിയുടെ പരിസ്ഥിതി സംബന്ധമായ മേല്‍നോട്ട സമിതിയുടെ അംഗീകാരം നേടിയെടുക്കാന്‍ സംസ്ഥാന മുല്ലപ്പെരിയാര്‍ സെല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

876

ജപ്പാന്‍ കുടിവെളള പദ്ധതി

ശ്രീ.എളമരം കരീം

() ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;

(ബി) ഇത് എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

877

വരള്‍ച്ച നേരിടുന്നതിന് നടപടി

ശ്രീ. . . അസീസ്

() സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനായി ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്തൊക്കെ അടിയന്തിര നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കാര്‍ഷിക ആവശ്യത്തിന് കുഴല്‍കിണര്‍ കുഴിക്കുന്നതിന് ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ കുഴല്‍കിണര്‍ കുഴിച്ച് നല്‍കപ്പെടാത്ത തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഗുണഭോക്താക്കളുടെ പേരുവിവരമടങ്ങുന്ന ലിസ്റ് അപേക്ഷാ തീയതിയടക്കം ലഭ്യമാക്കുമോ;

(ഡി) കാര്‍ഷിക വിളകള്‍ വരള്‍ച്ച കാരണം നശിക്കുന്നത് കണക്കിലെടുത്ത് ചെറുകിട നാമമാത്ര കര്‍ഷകര്‍ കുഴല്‍കിണറിനായി നല്‍കിയ അപേക്ഷകളുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അവ കുഴിച്ച് നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

878

കുടിവെള്ള ദൌര്‍ലഭ്യം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് കുടിവെള്ള ദൌര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) കുടിവെള്ള ദൌര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ ശുദ്ധജലം എത്തിക്കുന്നതിന് നിലവില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കുടിവെള്ള ദൌര്‍ലഭ്യം ശാശ്വതമായി പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഇതര സ്രോതസ്സുകളില്‍ നിന്ന് കുടിവെള്ളം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

879

മഴവെള്ളകൊയ്ത്ത്

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

() മഴവെള്ള കൊയ്ത്ത് ഊര്‍ജ്ജിതമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) ഇതിനായി മഴവെള്ള സംഭരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനമായിട്ടുണ്ടോ;വിശദമാക്കുമോ;

(സി) ഇതിനുള്ള പരിശീലനങ്ങള്‍ നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടത്തുവാനുദ്ദേശിക്കുന്നത്;

880

പഞ്ചായത്തുകളിലെ ഒരു കുളം വീതംനവീകരിക്കുന്ന പദ്ധതി

ശ്രീമതി പി. അയിഷാപോറ്റി

() സംസ്ഥാനത്ത് സ്വകാര്യ-പൊതുമേഖലകളിലായി എത്ര കുളങ്ങളും ജലാശയങ്ങളും ഉണ്ട് എന്ന വിവരം ലഭ്യമാക്കുമോ;

(ബി) പഞ്ചായത്തിലെ ഒരു കുളം വീതം നവീകരിക്കുന്നതിന് 2012-2013 വാര്‍ഷിക ബഡ്ജറ്റില്‍ എന്തു തുക നീക്കിവച്ചിട്ടുണ്ട്;

(സി) പ്രസ്തുത തുകയില്‍ നിന്നും എന്തു തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ട്;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം നവീകരിക്കുന്നതിന് കൊല്ലം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ജലസ്രോതസ്സുകളുടെയും അവ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളുടെയും പേരുവിവരവും നവീകരണത്തിന് അനുവദിച്ച തുകയും വ്യക്തമാക്കുമോ ?

881

വെള്ളക്കരം ഇനത്തില്‍ ജലവിഭവ വകുപ്പിന് ലഭ്യമായ തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും 2011-2012 സാമ്പത്തിക വര്‍ഷം വെള്ളക്കരം ഇനത്തില്‍ ജലവിഭവവകുപ്പിന് ലഭ്യമായ തുക എത്രയെന്ന് വ്യക്തമാക്കൂമോ ;

(ബി) ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ തരംതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

882

ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗിക കമ്മീഷനിംഗിനായി പണി പൂര്‍ത്തീകരിക്കേണ്ട ചെയിനേജുകള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ എന്നാണ് ടെണ്ടര്‍ ചെയ്തതെന്നും കരാര്‍ ആരാണ് ഏറ്റെടുത്തിട്ടുള്ളതെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കരാര്‍ പ്രകാരം പ്രസ്തുത പ്രവൃത്തികള്‍ എന്നാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നതെന്നും എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും കരാര്‍ പ്രകാരം പണിപൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?

883

ഡാമുകളില്‍ നിന്നുള്ള മണല്‍ വാരല്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() കേരളത്തിലെ ഡാമുകളില്‍ മണലും, ചെളിയും അടിത്തട്ടില്‍ അടഞ്ഞ് നിശ്ചയിച്ച വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല എന്ന്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മണല്‍ നിറഞ്ഞ് കിടക്കുന്ന ജല സംഭരണിയില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന മണല്‍ വാരി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

884

കായംകുളം കായലില്‍ കരിങ്കല്‍ഭിത്തി

ശ്രീ. സി.കെ. സദാശിവന്‍

() കൃഷിസ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി കായംകുളം കായലില്‍ കരിങ്കല്‍ഭിത്തിയും റിംഗ് ബണ്ടും സ്ളൂയിസ് കം കല്‍വര്‍ട്ടുകളും നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) ദേശീയ ജലപാതയില്‍ നിന്നും കായംകുളം പട്ടണത്തിലേക്കുള്ള ഉപജലപാതയുടെ ആഴം വര്‍ദ്ധിപ്പിച്ച് ജലഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

885

കാഞ്ഞങ്ങാട് കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കടലാക്രമണം തടയുന്നതിനായി കടല്‍ഭിത്തി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് എവിടെയെല്ലാമാണ്; വിശദമാക്കുമോ;

(ബി) ഇവയുടെ ഇപ്പോഴത്തെ നിര്‍മ്മാണഘട്ടം ഏതുവരെയായെന്ന് അറിയിക്കാമോ ?

886

കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. സി.കെ. നാണു

() സംസ്ഥാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 13-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) കടല്‍ക്ഷോഭം അടിക്കടി ഉണ്ടാകുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുവാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

887

അജാനൂരിലെ കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള ദര്‍ഘാസ് തുറന്നത് എന്നാണെന്ന് അറിയിക്കാമോ ;

(ബി) ഇതിന്റെ എസ്റിമേറ്റ് എത്രയാണ്;

(സി) എത്ര കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനാണ് എസ്റിമേറ്റ് തയ്യാറാക്കിയതെന്ന് വ്യക്തമാക്കാമോ ;

(ഡി) കടല്‍ഭിത്തി നിര്‍മ്മാണം വൈകുന്നത് എന്തു കൊണ്ടാണെന്നും എപ്പോള്‍ പ്രവൃത്തി ആരംഭിക്കുമെന്നും അറിയിക്കാമോ ?

<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.