UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

945

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും അനുബന്ധ ജോലിക്കാര്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട മിനിമം വേതനം ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)നിലവില്‍ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നുണ്ട് എന്നു ഉറപ്പു വരുത്തിയിട്ടുണ്ടോ ;

(സി) മിനിമം വേതനം ലഭ്യമാക്കാത്ത ഏതെങ്കിലും സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

946

2012-13 ബജറ്റില്‍ തൊഴില്‍ വകുപ്പിന് വകയിരുത്തിയതും ചെലവാക്കിയതുമായ തുക

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() 2012-13 ബജറ്റില്‍ തൊഴില്‍ വകുപ്പിനു കീഴില്‍ ഓരോ ഹെഡ്ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി/ പദ്ധതിയേതര തുകയും ഇതുവരെയുളള ചെലവു വിവര പട്ടികയും നല്‍കാമോ;

(ബി) 2012-13 വര്‍ഷം തൊഴില്‍ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്നും അറിയിക്കാമോ?

947

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്;

(ബി) പ്രസ്തുത കാലയളവില്‍ എത്രപേരെ നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്;

(സി) നിയമനം നല്‍കിയ ജീവനക്കാരില്‍ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;

(ഡി) താത്ക്കാലിക നിയമനം നല്കിയവരുടേയും സ്ഥിരം നിയമനം നല്കിയവരുടേയും ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ?

948

എംപ്ളോയ്മെന്റ് എക്ചേഞ്ചുകളിലെ പേര്  രജിസ്ട്രേഷന്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം വ്യക്തമാക്കുമോ;

(ബി) ഇതില്‍ പി.എസ്.സി. മുഖേന അപേക്ഷ നല്‍കാന്‍ കഴിയാത്ത പ്രായപരിധി കഴിഞ്ഞവര്‍ എത്രയുണ്ടെന്നും വിശദമാക്കുമോ;

(സി) എത്രപേര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നുണ്ടെന്നും, ഈയിനത്തില്‍ ഒരു വര്‍ഷം ആകെ എത്ര തുക വിനിയോഗിക്കുന്നുണ്ടെന്നും വിശദമാക്കുമോ?

949

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നിയമിക്കേണ്ടിടത്ത്/ഡെയിലിവേജ് നിയമനം

ശ്രീ. റ്റി. യു. കുരുവിള

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തപ്പെടേണ്ട പല തസ്തികകളിലുമുള്ള നിയമനം 'ഡെയ്ലി വേജസ്' അടിസ്ഥാനത്തില്‍ നടത്തിവരുന്നതും നിയമനം നടത്താത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;

(ബി) പൊതുമരാമത്ത് വകുപ്പിലെ ഫെറിമാന്‍ ഉള്‍പ്പെടെ പല തസ്തികകളിലും നിയമനം ചില ജില്ല കളില്‍ നടത്താതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് ഉടന്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

950

അന്യസംസ്ഥാന തൊഴിലാളികള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ വിവിധ ജോലിക്കായി വരുന്ന തൊഴിലാളികളുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍, അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഇത്തരം ജോലിക്കായിവരുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

951

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവരുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ ധനസഹായം എണ്ണംതിരിച്ച് എത്രതുകയെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷേമനിധി വഴി എത്ര തുക വിതരണം ചെയ്തുവെന്നും എത്ര തുക കുടിശ്ശികയുണ്ടെന്നും വെളിപ്പെടുത്തുമോ?

952

ക്ഷേമനിധി ബോര്‍ഡുകള്‍

ശ്രീ.വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തിലും, സ്ഥിരമായും എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്;

(ബി) അങ്ങനെ നിയമിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിയമനങ്ങള്‍ക്കായി സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

953

പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ നടപടി

ശ്രീ. .. അസീസ്

() സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ കുടിശ്ശിക എത്ര മാസത്തേതാണെന്ന് വ്യക്തമാക്കുമോ ;

(ബി) കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

954

ചുമട്ടുതൊഴിലാളി ക്ഷേമനിധി

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള ചുമട്ടുതൊഴിലാളി തൊഴില്‍ ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടാല്‍ എന്തെല്ലാം ധനസഹായമാണ് ഇപ്പോള്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത ഇനത്തില്‍ എത്ര തുക നല്‍കിയെന്നും ഇനി എത്ര കുടിശ്ശികയുണ്ടെന്നും വെളിപ്പെടുത്തുമോ?

955

കര്‍ഷകതൊഴിലാളി ക്ഷേമനിധി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എത്ര തൊഴിലാളികളുണ്ടെന്നും എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;

(ബി) കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഏതൊക്കെ ജില്ലകളില്‍ ഓഫീസുകളുണ്ടെന്നും ഓരോ ഓഫീസിലും എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുമോ; ഇതില്‍ ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാര്‍ എത്ര, ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവര്‍ എത്ര എന്ന് വ്യക്തമാക്കുമോ;

(സി) കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) കോഴിക്കോട് ജില്ലാ ഓഫീസില്‍ ആവശ്യത്തിന് ജിവനക്കാരില്ലാത്തത് കാരണം തൊഴിലാളികളും ജീവനക്കാരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

956

ക്ഷേമനിധി പെന്‍ഷന്‍ ബാങ്ക് അക്കൌണ്ട് മുഖേന ലഭ്യമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

() ക്ഷേമനിധി പെന്‍ഷനുകള്‍ അതാതുമാസം ബാങ്ക് അക്കൌണ്ടുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ക്ഷേമനിധി പെന്‍ഷനുകള്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണംപോലെ പരിഷ്ക്കരിക്കുന്നതിന് നടപടിയുണ്ടാകുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

957

അസംഘടിത തൊഴിലാളികള്‍ക്കായി ക്ഷേമനിധി

ശ്രീ. പാലോട് രവി

,, വി.പി. സജീന്ദ്രന്‍

,, എം.പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ അസംഘടിത തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ളതായി അറിയാമോ;

(ബി) ഏത് നിയമമനുസരിച്ചാണ് ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) സംസ്ഥാനത്തെ ഏതെല്ലാം ക്ഷേമപദ്ധതിയിലെ തൊഴിലാളികള്‍ക്കാണ് ഈ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം മൂലം പ്രയോജനമുണ്ടാകുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

958

നിര്‍മ്മാണത്തൊഴിലാളികളുടെ ആനുകൂല്യം

ശ്രീ. എം. ഹംസ

() നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് നിലവില്‍ എത്ര രൂപയാണ് പ്രതിമാസപെന്‍ഷന്‍ നല്‍കിവരുന്നത്; പ്രസ്തുതതുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര വര്‍ദ്ധിപ്പിക്കും; വിശദാംശം ലഭ്യമാക്കുമോ;

(ബി) നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ബോര്‍ഡില്‍ നിന്നും നല്‍കിവരുന്ന സാമ്പത്തികാനുകൂല്യങ്ങള്‍ കാലികമായി പരിഷ്ക്കരിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?

959

ചുമട്ടുതൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍

ഡോ. കെ. ടി. ജലീല്‍

() കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭ്യമാക്കുന്നത് എത്രപേര്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പെന്‍ഷന്‍ എത്രമാസമായി കുടിശ്ശികയാണെന്നും, എന്ന് കുടിശ്ശിക തീര്‍ത്തുനല്‍കുമെന്നും വ്യക്തമാക്കുമോ?

960

തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസസൌകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിലവിലുള്ള താമസസൌകര്യം മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;

(ബി) തോട്ടം തൊഴിലാളികളുടെ ശോചനീയമായ താമസ സൌകര്യം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിരുന്നത്; എത്ര രൂപ പ്രസ്തുത ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്?

961

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എത്ര തൊഴിലാളികള്‍ കേരളത്തില്‍ നിര്‍മ്മാണമേഖലയിലും മറ്റ് കൈത്തൊഴിലുകളിലുമേര്‍പ്പെട്ട് കഴിയുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) ഇവര്‍ ഏതു സംസ്ഥാനക്കാരാണ്, എന്തൊക്കെ തൊഴില്‍

ചെയ്യുന്നു, എവിടെയൊക്കെ താമസിക്കുന്നു എന്നു മനസ്സിലാക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(സി) ബംഗ്ളാദേശ് പോലുള്ള അന്യരാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇത്തരത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ എത്തിച്ചേരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കൊലപാതകം, മോഷണം, പിടിച്ചുപറി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിയാകുന്നതുമൂലമുള്ള ക്രമസമാധാന,സാമൂഹ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇവര്‍ക്ക് രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

962

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നിലവില്‍ ഏതൊക്കെ ട്രേഡുകളിലാണ് പഠനം നടക്കുന്നത്; ഓരോ ട്രേഡുകളിലും എത്ര കുട്ടികള്‍ക്ക് പഠനം നടത്തുവാന്‍ കഴിയുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ട്രേഡുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) വളരെ വിപുലമായഅടിസ്ഥാന സൌകര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനം എന്ന പരിഗണന നല്‍കി പുതിയ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ ട്രേഡുകള്‍ ആരംഭിക്കുവാന്‍ സന്നദ്ധമാകുമോ?

963

വെര്‍ച്വല്‍ ക്ളാസ്സ് റൂം പദ്ധതി

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് വെര്‍ച്വല്‍ ക്ളാസ്സ് റൂം പദ്ധതി നടപ്പിലാക്കുന്നത് ഏതെല്ലാം ഐ.ടി..കളില്‍ എന്ന് വ്യക്തമാക്കുമോ; കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം;

(ബി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ;

(സി) പദ്ധതി നടപ്പിലാക്കുന്ന ഓരോ ഐ.ടി..യിലും എത്ര രൂപയാണ് പദ്ധതി / പ്രവൃത്തിക്കായി ചെലവഴിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്നിട്ടുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ ?

964

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് & എംപ്ളോയ്മെന്റ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. എം. ഷാജി

() ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് & എംപ്ളോയ്മെന്റ് ഡിപ്പാര്‍ട്ട് മെന്റിന് കീഴില്‍ കേരളത്തില്‍ എത്ര സര്‍ക്കാര്‍ ഐ.റ്റി..കള്‍ ഉണ്ട്; എത്ര ഐ.റ്റി..കളില്‍ കോപാ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റന്റ്) കോഴ്സ് നടത്തുന്നുണ്ട്;

(ബി) കോപാ ട്രേഡ് പഠിപ്പിക്കുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ ഐ.റ്റി..കളില്‍ നിലവില്‍ എത്ര ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ് ഉണ്ട്; അവയില്‍ എത്ര എണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി) പി.എസ്.സി. നടത്തുന്ന വിവിധ പരീക്ഷകളില്‍ കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഐ. റ്റി. .കളിലും കോപാ ട്രേഡ്അനുവദിക്കുമോ?

965

പ്ളേസ്മെന്റ് പോര്‍ട്ടല്‍

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, വി.റ്റി. ബല്‍റാം

,, പി.. മാധവന്‍

() പ്ളേസ്മെന്റ് പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്ന പദ്ധതി ഐ.റ്റി.ഐ കളില്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് എന്തെല്ലാം

കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) എല്ലാ ഐ.റ്റി.ഐ കളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമോ ?

966

തൊഴില്‍ ക്ളബ്ബുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

() തൊഴില്‍ ക്ളബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) സ്വയംതൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് പ്രസ്തുത ക്ളബ്ബുകള്‍ക്ക് നല്‍കിവരുന്നത്?

967

ശരണ്യ തൊഴില്‍ പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, . പി. അബ്ദുള്ളക്കുട്ടി

() ശരണ്യ തൊഴില്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രയോജനം ആര്‍ക്കെല്ലാമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(ഡി) എന്തെല്ലാം ധനസഹായങ്ങളും വായ്പകളുമാണ് പ്രസ്തുത പദ്ധതി പ്രകാരം നല്‍കുന്നത് ?

968

കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

() കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് ഇത് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്?

969

അപകടത്തില്‍പ്പെടുന്ന തെങ്ങുകയറ്റതൊഴിലാളികള്‍ക്കുള്ള ധനസഹായം

ശ്രീ. കെ. ദാസന്‍

() തെങ്ങുകയറ്റതൊഴിലാളികള്‍ തൊഴിലിനിടയില്‍ അപകടത്തില്‍പ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന അടിയന്തര സഹായങ്ങള്‍ എന്തെല്ലാം; പ്രസ്തുത സഹായങ്ങള്‍ കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാവുമോയെന്നത് വ്യക്തമാക്കാമോ ;

(ബി) പ്രസ്തൂത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികളും മാര്‍ഗ്ഗരേഖയും വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ എത്ര തൊഴിലാളികള്‍ തൊഴിലിനിടെ മരണപ്പെട്ടിട്ടുണ്ട്, അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നും ആരെല്ലാം എന്നും പേര്, വിലാസം സഹിതം

വ്യക്തമാക്കാമോ ;

(ഡി) ഇവരില്‍ ആര്‍ക്കെല്ലാം ആനുകൂല്യം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ ; വിതരണം ചെയ്തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ; അനുകൂല്യം എന്ന് വിതരണം ചെയ്യുമെന്നും വ്യക്തമാക്കാമോ ?

970

.എസ്.. കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും ഡിസ്പെന്‍സറികളും

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്ത് ഇപ്പോള്‍ ഇ. എസ്. . കോര്‍പ്പറേഷന്‍ കീഴില്‍ എത്ര ഡിസ്പെന്‍സറികളും, ആശുപത്രികളുമാണ് പ്രവര്‍ത്തിച്ചു വരുന്നത്; അവ ഏതൊക്കെ; ഇതിന്റെ മാനദണ്ഡമെന്താണ്;

(ബി) പത്തനംതിട്ട ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളാണ്/വില്ലേജുകളാണ് ഇ.എസ്.. പരിധിയിലുള്‍പ്പെടുന്നത് എന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;

(സി) തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി എന്നീ താലൂക്കുകള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ പരിധിയില്‍ വരാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) നിരവധി ക്രഷര്‍ യൂണിറ്റുകളും, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങളും, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും ഉള്ള പത്തനംതിട്ട ജില്ലയില്‍ നാല്പതിനായിരത്തിനടുത്ത് തൊഴിലാളികളുണ്ടായിട്ടും ഇവിടെ ഇ.എസ്.. കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ നല്‍കാത്തത് തൊഴിലാളികളോടുള്ള അവഗണനയല്ലേ;

() സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഇ.എസ്.. കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ഒരു ഇ.എസ്.. ഡിസ്പെന്‍സറി ആരംഭിക്കുന്നതിനും ഇപ്പോള്‍ പ്രസ്തുത പരിധിയിലുള്‍പ്പെടാത്ത മറ്റു പ്രദേശങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

971

ആലപ്പുഴ ഇ.എസ്.. ആശുപത്രി

ശ്രീ. ജി. സുധാകരന്‍

() സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുളള ആലപ്പുഴ ഇ.എസ്.. ആശുപത്രി കേന്ദ്ര ഇ.എസ്.. കോര്‍പ്പറേഷന് കൈമാറിയാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന കേന്ദ്ര സഹകരണ മന്ത്രിയുടെതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

972

.എസ്.. ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. എം. . വാഹീദ്

,, സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() .എസ്.. കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ;

(ബി) എല്ലാ ആശുപത്രികളിലും ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) നടപ്പ് വര്‍ഷത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ എല്ലാ മെഡിക്കല്‍ സ്റോറുകളിലും എത്തിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി) എല്ലാ ഫാക്ടറികളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

973

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 2012-13-ലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നു വിശദമാക്കുമോ;

(ബി) ഇതില്‍, എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി) പ്രസ്തുതതുക യഥാസമയം അനുവദിക്കാത്തതുകൊണ്ട് 35 ലക്ഷം കുടുംബങ്ങളുടെ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലാകുന്ന സ്ഥിതിവിശേഷം നിലവിലുണ്ടോ;

(ഡി) എങ്കില്‍, അതിനെതിരെ എന്തു നടപടിയെടുത്തുവെന്ന് വിശദമാക്കുമോ?

974

രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന പദ്ധതിയുടെ പ്രയോജനങ്ങള്‍

ശ്രീ. .എം. ആരിഫ്

() ബി.പി.എല്‍. വിഭാഗത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന (ഞടആഥ) എല്ലാ വിഭാഗം ജനങ്ങളുടേയും സമഗ്രാരോഗ്യ പദ്ധതിയായി മാറ്റിയ മുന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ:

(ബി) നാലുവര്‍ഷമായി പൊതുമേഖലാ സ്ഥാപനമായ യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് നടത്തി വന്ന പദ്ധതി കുത്തക കമ്പനിയായ റിലയന്‍സിന് നല്‍കാനിടയായ സാഹചര്യം വ്യക്തമാക്കുമോ ;

(സി) കഴിഞ്ഞ ഓരോ വര്‍ഷവും പ്രീമിയമായി കമ്പനിക്ക് ലഭിച്ച തുകയും ക്ളെയിമിനായി കമ്പനി ചെലവഴിച്ച തുകയും എത്ര വീതമാണ്; കമ്പനിക്ക് ലാഭമോ നഷ്ടമോ ; എങ്കില്‍ എത്ര ;

(ഡി) ക്ളെയിം വ്യക്തമായി നല്‍കാത്തതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള നാലുസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ആരോഗ്യ സുരക്ഷ കൂടുതലുള്ള 35 ലക്ഷം ഗുണഭോക്താക്കളുമുള്ള കേരളത്തില്‍ ക്ളെയിം അവകാശികള്‍ കൂടുതല്‍ വരുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചു പോകാനിടയുള്ളത് മനസ്സിലാക്കിയിട്ടുണ്ടോ;

(എഫ്) കേരളത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകുമോ?

975

മരംകയറ്റ തൊഴിലാളികള്‍ക്കുളള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, .റ്റി.ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വി.പി.സജീന്ദ്രന്‍

() മരംകയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം ആനുകൂല്യങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ആണ് പദ്ധതിവഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

976

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

,, വി. ശശി

() നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍, എത്ര കുടുംബങ്ങള്‍ അംഗങ്ങളായിട്ടുണ്ട്;

(ബി) പദ്ധതിയ്ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍, എത്ര തുക വകയിരുത്തി; എത്ര തുകനല്‍കി;

(സി) സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത് ഇന്‍ഷ്വറന്‍സ് ഏജന്‍സിയേയും അവര്‍ ധാരണാ പത്രം ഒപ്പുവച്ച ആശുപത്രികളെയും പ്രതിസന്ധിയിലാക്കിയതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രീമിയം അടയ്ക്കാത്തതുമൂലം എത്ര ആശുപത്രികളുടെ ക്ളെയിമിന് പണം യഥാസമയം നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്; ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.