UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

977

13-ാം ധനകാര്യ കമ്മീഷന്‍ പട്ടിക വര്‍ഗ്ഗ വികസനത്തിന് അനുവദിച്ച തുക

ശ്രീ.വി. ശശി

() 13-ാം ധനകാര്യ കമ്മീഷന്‍ 2011-12 ല്‍ പട്ടികവര്‍ഗ്ഗ വികസനത്തിന് അനുവദിച്ച 37 കോടി രൂപയില്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക ഏതെല്ലാം വികസന മേഖലകളിലാണ് ചെലവഴിച്ചതെന്ന് വിശദമാക്കാമോ;

(സി) തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ലായെങ്കില്‍, അതിനുളള കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) 2012-13 ലേക്ക് നീക്കിവെച്ച തുക എത്രയാണെന്നും പണം നല്‍കിയിട്ടുളള പദ്ധതികളെന്തൊക്കെയാണെന്നും എവിടെയൊക്കെയാണ് നടപ്പാക്കുന്നതെന്നും വിശദമാക്കുമോ?

978

ആദിവാസി ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് ആദിവാസി ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിലവിലുള്ള കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) പ്രതിവര്‍ഷം ശരാശരി എന്തു തുക ഈ

ഇനത്തില്‍ ചെലവഴിക്കപ്പെടുന്നു; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പ്രസ്തുത പദ്ധതികള്‍ ആദിവാസി ജനസമൂഹത്തിന്റെ അഭ്യുന്നതിക്ക് എത്രത്തോളം സഹായകരമായിട്ടുണ്ട്; ഇത് വിലയിരുത്തുന്നതിന് സര്‍ക്കാരോ ഇതര ഏജന്‍സികളോ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ആദിവാസി ജനസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനും ഉതകുന്ന തരത്തില്‍ ശക്തമായ മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

979

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടോ ;

(ബി) ഇതു കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ് ;

(സി) തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നത് മുഖേന എന്തെല്ലാം ആനുകൂല്യങ്ങളാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ ?

980

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ. വി.ഡി.സതീശന്‍

,, വര്‍ക്കല കഹാര്‍

,, പി..മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുളളത്;

(ബി) ഇവര്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

981

അന്ത്യോദയ-അന്നയോജന പദ്ധതി മുഖേന ആദിവാസികള്‍ക്ക് ലഭിക്കുന്ന നേട്ടം

ശ്രീ. വി.പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക്ക് പ്രസന്റേഷന്‍

() സംസ്ഥാനത്തെ പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളെയും ആദിവാസി കുടുംബങ്ങളെയും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം നേട്ടങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ഈ വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

വിശദമാക്കുമോ?

982

പട്ടികവര്‍ഗ്ഗ ഭൂരഹിത കുടുംബങ്ങള്‍

ശ്രീ. .പി.ജയരാജന്‍

() സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ എത്ര ഉണ്ട്;

(ബി) സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി) സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പുമായി ചേര്‍ന്ന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

983

ആദിവാസി സര്‍വ്വേ

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

() സംസ്ഥാനത്ത് ഭൂമിയും വീടും ഇല്ലാത്ത എത്ര ആദിവാസി കുടുംബങ്ങളുണ്ട്;

(ബി) ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എത്ര ആദിവാസി കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ ആദിവാസികളെ സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് എത്ര ആദിവാസികുടുംബങ്ങളുണ്ടെന്നും അവയിലെല്ലാം കൂടി എത്ര ആദിവാസികളുണ്ടെന്നും വെളിപ്പെടുത്തുമോ;

(ഡി) സര്‍വ്വേ റിപ്പോര്‍ട്ടിലെ മറ്റ് വിവരങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

984

ഭവനരഹിതരായ ആദിവാസികള്‍ക്ക് വീട്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

() ഭവന രഹിതരായ ആദിവാസികള്‍ക്ക് വീടുവച്ചുനല്‍കുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമോ;

(സി) നിലവിലുള്ള പദ്ധതിയിലില്ലാത്ത പ്രത്യേകതകളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ ഭവനരഹിതരായുള്ള ആദിവാസികള്‍ എത്ര; നടപ്പുവര്‍ഷം എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ ?

985

ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി

ശ്രീ. ആര്‍. രാജേഷ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര ആദിവാസി കുടുംബങ്ങള്‍ക്കാണ് ഒരേക്കര്‍ വീതം ഭൂമി വിതരണം ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം ജില്ലയില്‍ എത്രപേര്‍ക്കു വിതരണം ചെയ്തു; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ?

986

ആദിവാസികള്‍ക്ക് വീട്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ..വൈ. എന്നിവ പ്രകാരം എത്ര വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി പ്രസ്തുത കാലയളവില്‍ എത്ര വീടുകള്‍ അനുവദിച്ചു; വിശദമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദിവാസി വിഭാഗത്തിന്റെ, പ്രാക്തന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി ഇതുവരെ എത്ര വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അതിനായി എന്ത് തുക ചെലവായെന്നും വ്യക്തമാക്കുമോ ?

987

വയനാട് ജില്ലയിലെ മാതൃകാ പട്ടികവര്‍ഗ്ഗ കോളനികള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലയിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ കോളനികളെയാണ് മാതൃകാ പട്ടികവര്‍ഗ്ഗ കോളനികളാക്കി മാറ്റിയിരിക്കുന്നതെന്നതിന്റെ നിയോജകമണ്ഡലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത മാതൃകാ കോളനികളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ഡിഓരോ കോളനിയിലും എത്ര ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

988

പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, . റ്റി. ജോര്‍ജ്

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) വിവരങ്ങള്‍ ശേഖരിച്ചതിന്റെ ക്രോഡീകൃത റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിട്ടുണ്ടോ;

(സി) ഇത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ഡി) എന്തെല്ലാം വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?

989

വയനാട്ടില്‍ അഹാഡ്സ് മാതൃകയിലുള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി കെ. കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

() വയനാട്ടിലെ പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച അഹാഡ്സ് മാതൃകയിലുള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) ഈ പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സഹായം എത്രയാണ്;

(സി) കേന്ദ്ര സര്‍ക്കാര്‍ ഏതൊക്കെ പരിപാടികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്; വിശദാംശം നല്‍കുമോ?

990

അട്ടപ്പാടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. . കെ. ബാലന്‍

,, കെ. വി. വിജയദാസ്

,, എസ്. രാജേന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

() അട്ടപ്പാടിയുടെ വികസനത്തിനായുണ്ടായിരുന്ന അഹാഡ്സ് അടച്ചുപൂട്ടിയതിനുശേഷമുള്ള അട്ടപ്പാടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) അട്ടപ്പാടിയുടെ തുടര്‍ വികസനത്തിനായി എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(സി) ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എന്ത് നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ ?

991

പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. . കെ. വിജയന്‍

() പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിക്രമങ്ങള്‍ തടയുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

992

ആദിവാസി, ഗോത്രവിഭാഗങ്ങള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

ശ്രീ. . കെ. ബാലന്‍

() സംസ്ഥാനത്തെ ആദിവാസി, ഗോത്രവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളവരെ ഗൈഡു ചെയ്യാനും പരിശീലനം നല്‍കുവാനും സംവിധാനങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;

(ബി) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഈ വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രസ് പരിശീലനം നല്‍കി; എത്ര പേര്‍ വിജയിച്ചു; വിജയിച്ചവര്‍ക്ക് ലഭിച്ച കോഴ്സുകള്‍ ഏതെല്ലാം;

(സി) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആകെ എത്ര പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്; കോഴ്സ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

(ഡി) പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കാന്‍ നിലവില്‍ സംവിധാനമുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി എന്തു തുക കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ചെലവഴിച്ചു; വ്യക്തമാക്കുമോ?

993

പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നല്‍കിയ വായ്പകള്‍

ശ്രീ. എം. ചന്ദ്രന്‍

() 2006-2010 കാലയളവില്‍ പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കിയ സ്വയം തൊഴില്‍ വായ്പയുടെയും മറ്റു ധനസഹായത്തിന്റെയും വാര്‍ഷിക കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ വര്‍ഷവും പ്രസ്തുത ഇനത്തില്‍ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

994

നായാടി സമുദായത്തെ പട്ടികവര്‍ഗ്ഗ സമുദായത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() കേരളത്തിലെ നായാടി സമുദായത്തെ പട്ടികവര്‍ഗ്ഗ സമുദായത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് കിര്‍ത്താഡ്സ് കേന്ദ്രസര്‍ക്കാരിലേക്ക് ശുപാര്‍ശ അയച്ചിട്ടുണ്ടോ; പ്രസ്തുത ശുപാര്‍ശയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(സി) നായാടി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

995

പാലക്കാട്ട് ആദിവാസിയുവാവിന്റെ മരണം

ശ്രീ. എം.. ബേബി

() പാലക്കാട് പൂതൂര്‍ പഞ്ചായത്തിലെ അമ്പണ്ണര് ഊരിലെ കാളി എന്ന ആദിവാസി യുവാവ് മരുന്നും ഭക്ഷണവും ലഭിക്കാതെ മരണപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചികിത്സ ലഭിക്കാതെയും പട്ടിണികാരണവും കാളി മരണപ്പെടാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കുമോ; കാളിയുടെ കുടുംബത്തിന് ഉചിതമായ സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

996

കോയാലി പറമ്പത്ത് ട്രൈബല്‍ കോളനി

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കോയാലിപറമ്പത്ത് ട്രൈബല്‍ കോളനിയുടെ റോഡ് നവീകരണത്തിനായി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ നവീകരണത്തിനായുള്ള ഭരണാനുമതി നല്‍കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

997

യുവജന നയം

ശ്രീ. വി. റ്റി ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

() യുവജന നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ ;

(ബി) കരട് നയത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ് ;

(സി) യുവജനങ്ങളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) നയം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കുമോ ?

998

യുവജന കമ്മീഷന്‍

ശ്രീ. എം..വാഹീദ്

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

() സംസ്ഥാനത്ത് യുവജനകമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി) യുവജന കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) കമ്മീഷന്റെ ഘടനയും പ്രവര്‍ത്തന രീതിയും വിശദീകരിക്കുമോ?

999

യുവജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനം

ശ്രീ. സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

() യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംവിധാനം നിലവിലുണ്ടോ ;

(ബി) ഇതിനായി പ്രത്യേക സംവിധാനം നടപ്പില്‍ വരുത്തുന്നത് പരിഗണനയിലുണ്ടോ ;

(സി) വിവിധ വകുപ്പകളുടെ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സംവിധാനത്തില്‍ കൊണ്ടു വരുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

1000

യുവജനകാര്യ വകുപ്പിന്റെ പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() 2012-13 ബജറ്റില്‍ യുവജനകാര്യ വകുപ്പിന്‍ കീഴില്‍ ഓരോ ഹെഡിലും വകയിരുത്തിയ പദ്ധതി -പദ്ധതിയേതര തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്ര;

(ബി) 2012-13 വര്‍ഷം യുവജനകാര്യ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും വ്യക്തമാക്കുമോ ?

1001

യുവജനക്ഷേമ പ്രോജക്ടുകള്‍ക്കുള്ള ധനസഹായം

ശ്രീ. ബി. സത്യന്‍

() യുവാക്കള്‍ക്ക് യുവജനക്ഷേമ വകുപ്പ് ഏതെല്ലാം പ്രോജക്ടുകള്‍ക്കാണ് ധനസഹായം ലഭ്യമാക്കുന്നത്;

(ബി) പരമാവധി എന്ത് തുകവരെ ധനസഹായമായി അനുവദിക്കാറുണ്ട്; വിശദമാക്കുമോ;

1002

കേരളോത്സവ വിജയികള്‍ക്ക് ഗ്രേസ്മാര്‍ക്ക്

ശ്രീമതി ഗീതാ ഗോപി

() കേരളോത്സവങ്ങളില്‍ മത്സരാര്‍ത്ഥികളുടേയും കാഴ്ചക്കാരുടേയും എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ സംഘാടനത്തിന്റെ പോരായ്മകളാണോ ആയതിന് കാരണമായിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) തൃശ്ശൂരില്‍ നടന്ന കേരളോത്സവം വേണ്ടതുപോലെ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം വിശദീകരിക്കുമോ;

(ഡി) സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന മാതൃക അവലംബിച്ചുകൊണ്ട് കേരളോത്സവ വിജയികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഗ്രേസ്ു മാര്‍ക്ക് അനുവദിക്കുമോ;

() കേരളോത്സവങ്ങളെ സജീവമാക്കാനും ഗ്രാമീണ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധമാകുമോ ?

1003

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം എപ്രകാരമെന്ന് വിശദമാക്കുമോ;

(ബി) ഇവര്‍ക്ക് നല്‍കുന്ന ഓണറേറിയം എത്രയാണ്;

(സി) ഓണറേറിയം നല്‍കുന്നതിനായി കേന്ദ്ര ഫണ്ട് അനുവദിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി) യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1004

മൃഗശാലകളുടെ നവീകരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി.സി.വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, ഹൈബി ഈഡന്‍

() മൃഗശാലകളില്‍ ഏന്തെല്ലാം നവീകരണ പ്രവൃത്തികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്: വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) സന്ദര്‍ശകരുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ഡി) സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് ലഭ്യമാകുന്നതിന് ഓട്ടോമാറ്റിക്ക് കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

1005

കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പിന്റെ പദ്ധതി-പദ്ധതിയേതര ചെലവ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() 2012-13 ബജറ്റില്‍ കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പിന് ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെയുളള ചെലവു വിവരപ്പട്ടികയും ലഭ്യമാക്കുമോ;

(ബി) 2012-13 വര്‍ഷം പ്രസ്തുത വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കാമോ?

1006

തൃശ്ശൂര്‍ മൃഗശാല പുത്തൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കല്‍

ശ്രീമതി ഗീതാ ഗോപി

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തൃശ്ശൂര്‍ മൃഗശാല പുത്തൂരിലേക്ക് സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദീകരിക്കുമോ;

(ബി) പുത്തൂരിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നുണ്ടോ; സമയബന്ധിതമായി മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) എന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.