UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1051

ആക്കുളത്തെ കണ്‍വെന്‍ഷന്‍ കോംപ്ളക്സ് ആന്റ് എക്സ്പോ സെന്റര്‍

ഡോ. ടി. എം. തോമസ് ഐസക്

() ആക്കുളത്ത് കണ്‍വെന്‍ഷന്‍ കോംപ്ളക്സ് ആന്റ് എക്സ്പോ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിനായി ഭരണാനുമതി നല്‍കിയത് എന്നാണ്; എത്ര ഭൂമി ലഭ്യമാക്കിയിട്ടുണ്ട്;

(ബി) പ്രസ്തുത കേന്ദ്രം എന്തെല്ലാം സൌകര്യങ്ങളോട് കൂടിയതായിരിക്കും; സര്‍ക്കാരിന്റെ പങ്കാളിത്തം എത്ര ശതമാനം;

(സി) നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിയ്ക്ക് എന്തെല്ലാം അനുമതികള്‍ ഇനിയും ലഭ്യമാക്കേണ്ടതായിട്ടുണ്ട് ?

1052

ബേക്കല്‍ കള്‍ച്ചറല്‍ സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ കള്‍ച്ചറല്‍ സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര തുകയാണ് അനുവദിച്ചിട്ടുളളത്; ഭരണാനുമതി നല്‍കിക്കൊണ്ടുളള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1053

വയനാട് ജില്ലയിലെ ക്ളീന്‍ ഡസ്റിനേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ക്ളീന്‍ ഡസ്റിനേഷന്‍ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വയനാട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;

(ബി) വില്ലേജ് ടൂറിസം പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം കല്‍പ്പറ്റ മണ്ഡലത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്നപരിപാടിയുടെ വിശദാംശം ലഭ്യമാക്കുമോ?

1054

2012-13 വര്‍ഷത്തില്‍ ടൂറിസം വികസന പദ്ധതികള്‍ക്കായി കൊല്ലം ജില്ലയില്‍ അനുവദിച്ച തുക

ശ്രീ.കെ. രാജു

() 2012-13 വര്‍ഷത്തില്‍ ടൂറിസം വികസന പദ്ധതികള്‍ക്കായി കൊല്ലം ജില്ലയില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) എത്ര തുകയാണ് അനുവദിക്കപ്പെട്ടതെന്നും ഇതില്‍ എത്ര തുക ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കുമോ ?

1055

പീച്ചി, ഇലഞ്ഞിക്കുളം ടൂറിസം വികസനം

ശ്രീ. എം. പി. വിന്‍സന്റ്

() തൃശൂര്‍ ജില്ലയിലെ പീച്ചി ടൂറിസം വികസനം ഏതു ഘട്ടത്തിലാണ്;

(ബി) തൃശൂര്‍ ഡി.റ്റി.പി.സി. യുടെ ഇലഞ്ഞിക്കുളം നവീകരണ പദ്ധതി ഏതു ഘട്ടത്തിലാണ് ?

1056

ആദിച്ചനെല്ലൂര്‍ പരവൂര്‍ തെക്കുംഭാഗം എന്നീ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യത പരിശോധിക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദിച്ചനെല്ലൂര്‍ പരവൂര്‍ തെക്കുംഭാഗം എന്നീ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യത പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയിന്മേല്‍ ആറുമാസമായിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കാലതാമസം വരുത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; കാലതാമസം ഒഴിവാക്കി പദ്ധതി ആരംഭിക്കുന്നതിന് സന്നദ്ധമാകുമോയെന്ന് അറിയിക്കുമോ?

1057

 അന്ധകാരനഴി, അര്‍ത്തുങ്കല്‍, തങ്കി എന്നീ ബീച്ചുകളുടെ വികസനം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തലയിലെ സുപ്രധാനങ്ങളായ അന്ധകാരനഴി, അര്‍ത്തുങ്കല്‍, തങ്കി എന്നീ തീരങ്ങളുടെ വിനോദസഞ്ചാര സാധ്യതകള്‍ പരിഗണിച്ച് പ്രസ്തുത മൂന്ന് ബീച്ചുകളുടെ വികസനത്തിനും സൌന്ദര്യവല്‍കരണത്തിനും ആവശ്യമായ തുക അനുവദിച്ചുനല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ'

(ബി) നിരവധിയാളുകള്‍ തീര്‍ത്ഥാടകരായും വിനോദസഞ്ചാരികളായും എത്തുന്ന അര്‍ത്തുങ്കല്‍ ബസലിക്കയുടെയും അര്‍ത്തുങ്കല്‍ ബീച്ചിന്റെയും വിനോദ സഞ്ചാര സാദ്ധ്യതകള്‍ കണക്കിലെടുത്ത് അര്‍ത്തുങ്കല്‍ ബീച്ച് നവീകരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചുനടപ്പിലാക്കുമോ;

(സി) അന്ധകാരനഴി ടൂറിസം വികസനത്തിനുവേണ്ടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തു തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; അന്ധകാരനഴി കടല്‍ തീരത്തിന്റെ സൌന്ദര്യവല്‍കരണത്തിന് കൂടുതല്‍ സൌകര്യമൊരുക്കുന്നതിനും സുനാമി ഫണ്ട് അടക്കം വിനിയോഗിച്ച് മുമ്പ് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും സൌകര്യങ്ങളും വിനിയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും അടിയന്തിര നടപടികള്‍സ്വീകരിക്കുമോ?

 
1058

കഠിനംകുളം ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ പുരോഗതി

ശ്രീ. ബി. സത്യന്‍

() കഠിനംകുളം ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂത്തിയാക്കി പൊതുജനത്തിന് എന്ന് സമര്‍പ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയ്ക്കായി ഇതുവരെ എന്തു തുക ചെലവഴിച്ചു എന്ന് വിശദമാക്കുമോ?

1059

അമ്പലപ്പുഴ കരുമാടിക്കുട്ടന്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടിക്കുട്ടന്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തു തുക അനുവദിച്ചുവെന്ന് അറിയിക്കുമോ;

(ബി)കരുമാടിക്കുട്ടന്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ നവീകരണത്തിന് ഏതെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1060

കോട്ടയം ജില്ലയിലെ ചിറക്കുളം വിനോദസഞ്ചാര പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

() കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിലെ ചിറക്കുളം വിനോദസഞ്ചാര പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി) ചിറക്കുളം വിനോദസഞ്ചാര പദ്ധതി സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ചിറക്കുളം ടൂറിസം പദ്ധതി സംബന്ധിച്ച് ഡി.ടി.പി.സി യ്ക്ക് എന്നാണ് ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്; ആയതിന്റെ ഫയല്‍ നമ്പരും തീയതിയും ലഭ്യമാക്കാമോ?

1061

ഭൂതത്താന്‍കെട്ട് ടൂറിസം കേന്ദ്ര വികസനം

ശ്രീ. റ്റി.യു. കുരുവിള

() കോതമംഗലം നിയോജകമണ്ഡലത്തിലെ ഭൂതത്താന്‍കെട്ട് ടൂറിസം കേന്ദ്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ഉണ്ടാകുമോ;വിശദാംശം ലഭ്യമാക്കുമോ;

(ബി) ഈ ടൂറിസം കേന്ദ്രത്തില്‍ ബോട്ടിംഗ്, ഗൈഡ്, പോലീസ് എയ്ഡ് പോസ്റ് മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1062

സരയൂ ടൂറിസം പദ്ധതിയ്ക്കുള്ള തടസ്സം നീക്കാന്‍ നടപടി

ശ്രീമതി. ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തിലെ സരയൂ ടൂറിസം പദ്ധതി പ്രവര്‍ത്തനത്തില്‍ പുരാവസ്തു വകുപ്പിന്റെ തടസ്സം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടുമോയെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തടസ്സം നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

1063

ലോകനാര്‍കാവ്, പയംകുറ്റിമല ടൂറിസം പദ്ധതി

ശ്രീമതി. കെ.കെ. ലതിക

() കുറ്റ്യാടി മണ്ഡലത്തിലെ ലോകനാര്‍കാവ്, പയംകുറ്റിമല എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതിക്ക് ആവശ്യമായ പ്രൊജക്ട് സമര്‍പ്പിച്ചാല്‍ ധനസഹായം ലഭ്യമാക്കുമോ എന്ന് വ്യക്തമാക്കുമോ;

(സി) ടൂറിസം പദ്ധതി സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ടില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് വ്യക്തമാക്കുമോ?

1064

ബേപ്പൂര്‍ കടലുണ്ടി ടൂറിസം പദ്ധതി

ശ്രീ. എളമരം കരീം

() കടലുണ്ടി പക്ഷിസങ്കേതം, കണ്ടല്‍വനങ്ങള്‍ കമ്മ്യൂണിറ്റി റിസര്‍വ്വ് ബേപ്പൂര്‍ ചാലിയം പുലിമുട്ടുകള്‍ എന്നിവയെ നിലവിലുള്ള ബേപ്പൂര്‍ കടലുണ്ടി പ്രദേശങ്ങളുമായി ബന്ധിപ്പിച്ചുള്ള പുതിയ ടൂറിസം പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ ?

1065

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ആറാം സീസണ്‍ നടത്തിപ്പിന്റെ വരവ് ചെലവ് കണക്കുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ആറാം സീസണ്‍ നടത്തിപ്പിന്റെ അംഗീകൃത ബഡ്ജറ്റിലെ വിശദാംശങ്ങളും സീസണ്‍ കഴിഞ്ഞതിന് ശേഷമുളള വരവ് ചെലവ് കണക്കുകളും സംബന്ധിച്ച് വിശദമാക്കാമോ;

(ബി) ജി.കെ.എസ്.എഫ് സംഘടിപ്പിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി; ഓരോ ഏജന്‍സിക്കും സേവനങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം സംബന്ധിച്ച് വിശദമാക്കാമോ;

(സി) സര്‍ക്കാര്‍ നല്‍കിയ തുകയ്ക്ക് പുറമെ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം വരുമാനമാണ് ബഡ്ജറ്റില്‍ വിഭാവനം ചെയ്തത്; യഥാര്‍ത്ഥത്തില്‍ ലഭിച്ചത് എത്ര;

(ഡി) കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുളള ദിനപ്പത്രങ്ങള്‍ക്ക് ഓരോന്നിനൂം നല്‍കിയ മൊത്തം പരസ്യത്തുക എത്ര വീതമാണ്; മറ്റ് ദിനപ്പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഓരോന്നിനും നല്‍കിയ പരസ്യത്തുക എത്ര; കേരളത്തിന് പുറത്ത് പരസ്യം നല്‍കുന്നതിന് ചെലവായ പരസ്യത്തുക എത്രയെന്നു വിശദമാക്കുമോ?

1066

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ - വരവ് ചെലവ് കണക്കുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() തന്നാണ്ടിലെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നതിന് അനുവദിച്ച വിഹിതത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഏതെല്ലാം ഹെഡ്ഡുകളില്‍ എന്തു തുക വീതം ചെലവ് പ്രതീക്ഷിച്ചിരുന്നു; വിശദമാക്കാമോ; പ്രതീക്ഷിച്ച വരവ് ഏതെല്ലാം ഇനത്തില്‍ എത്ര വീതമായിരുന്നു;

(സി) അന്തിമമായ കണക്കുകള്‍ പ്രകാരം ഏതെല്ലാം ഹെഡ്ഡുകളില്‍ എന്തു തുക വീതം ചെലവാക്കുകയുണ്ടായി; അധികച്ചെലവ് നേരിട്ട ഇനങ്ങള്‍ ഏതൊക്കെയായിരുന്നു; മൊത്തം ചെലവില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനും, സമ്മാനങ്ങള്‍ നല്‍കുന്നതിനും, ഈവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്കും പരസ്യകമ്പനികള്‍ക്കും വേണ്ടി ചെലവായ തുക എത്ര;

(ഡി) ഏതെല്ലാം ഇനത്തില്‍ എന്തു തുക വരവുണ്ടായി;

() വരവ് ചെലവ് കണക്കുകളുടെ വിശദമായ സ്റേറ്റ്മെന്റ് മേശപ്പുറത്ത് വയ്ക്കുമോ ?

1067

ഷോപ്പിംഗ് ഫെസ്റിവലില്‍ കരകൌശല സമ്മാനം നല്കാനായി വാങ്ങിയ കരകൌശല ഉല്പന്നങ്ങള്‍

ശ്രീ. എം. . ബേബി

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ആറാം സീസണില്‍ സമ്മാനങ്ങളായി കരകൌശല ഉല്പന്നങ്ങള്‍ നല്‍കുമെന്ന് ബഹു. ടൂറിസം വകുപ്പ്മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ ;

(ബി) എങ്കില്‍ ആറാം സീസണില്‍ സമ്മാനം നല്‍കുന്നതിനായി ജി.കെ.എസ്.എഫ്. എത്ര തുകയുടെ കരകൌശല ഉല്പന്നങ്ങള്‍ വാങ്ങുകയുണ്ടായെന്നും അവ എവിടെ നിന്നെല്ലാമായിരുന്നുവെന്നും വിശദമാക്കാമോ ;

(സി) ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരകൌശല ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ക്രാഫ്റ്റ് വില്ലേജില്‍ ഉല്പാദിപ്പിച്ച എത്ര തുകയുടെ കരകൌശല ഉല്പന്നങ്ങള്‍ വാങ്ങുകയുണ്ടായി എന്നറിയിക്കുമോ ?

1068

ബി.ആര്‍.ഡി.സി.ഓഫീസ് തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്ന തീരുമാനം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() ബി.ആര്‍.ഡി.സി. ഓഫീസ് നിലവില്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത്;

(ബി) പ്രസ്തുത ഓഫീസ് തിരുവനന്തപുരത്തേയ്ക്ക് വീണ്ടും മാറ്റുന്നതിന് ബി.ആര്‍.ഡി.സി. ഗവേണിംഗ് ബോഡി തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) എങ്കില്‍ തീരുമാനം ഉള്‍ക്കൊള്ളുന്ന മിനിട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പദ്ധതി പ്രദേശത്തുനിന്നും മാറ്റി ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിപ്പിക്കുവാനുള്ള തീരുമാനം ഗവേണിംഗ് ബോഡി എടുക്കാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കുമോ ?

1069

ബി.ആര്‍.ഡി.സി.ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ഭൂമി

ശ്രീ. . ചന്ദ്രശേഖരന്‍

() ബി.ആര്‍.ഡി.സി.ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആകെ എത്ര ഏക്കര്‍ ഭൂമിയാണ് അക്വയര്‍ ചെയ്തിട്ടുള്ളത്; ആകെ എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് നീക്കിവെച്ചിട്ടുള്ളത്;

(ബി) ഇതില്‍നിന്നും വിവിധ റിസോര്‍ട്ടുകള്‍ക്കായി ആകെ എത്ര ഏക്കര്‍ ഭൂമിവീതമാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) ഏതെല്ലാം റിസോര്‍ട്ടുകളാണ് അനുവദിച്ച ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്നും ഏതെല്ലാം പണിപൂര്‍ത്തിയാക്കിയെന്നും വെളിപ്പെടുത്താമോ;

(ഡി) എത്ര തുകയാണ് പാട്ടം വകയില്‍ സര്‍ക്കാരിന് ലഭിക്കേണ്ടതെന്നും നിലവില്‍ എത്ര തുക കുടിശ്ശികയുണ്ടെന്നും അത് ഏതെല്ലാം റിസോര്‍ട്ടുകളില്‍നിന്നാണെന്നും അറിയിക്കാമോ;

() ലീസിന് അനുവദിച്ചതിനേക്കാള്‍ ഭൂമി ഏതെങ്കിലും റിസോര്‍ട്ട് കൈവശം വയ്ക്കുന്നുണ്ടോയെന്നും എങ്കില്‍ ഏതെല്ലാം റിസോര്‍ട്ടുകള്‍ എത്രവീതം ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും അറിയിക്കാമോ?

1070

സീ പ്ളെയിന്‍ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() കെ.എസ്..ഡി.സി. ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന സീപ്ളെയിന്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഏതെല്ലാം ടൂറിസ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് പ്രസ്തുത പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതിപ്രകാരം പ്രതീക്ഷിക്കുന്ന ആകെ ചെലവ് എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പിനെക്കുറിച്ചും റൂട്ടിനെക്കുറിച്ചുമുള്ള വിശദാംശം നല്‍കുമോ?

1071

സീ-പ്ളെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് സീകരിച്ച നടപടികള്‍

() വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കുകള്‍ ഒഴിവാക്കി യാത്രാസമയം കുറയ്ക്കുന്നതിനായി സീ-പ്ളെയിന്‍ സര്‍വ്വീസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി) സീ-പ്ളെയിന്‍ സര്‍വ്വീസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) സീ-പ്ളെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനായി ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.