UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

491

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ടെന്നും ഈ ബസ്സുകള്‍ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് സര്‍വ്വീസ് നടത്തുന്നതെന്നും വ്യക്തമാക്കാമോ ?

492

ലോ ഫ്ളോര്‍ ബസ് സര്‍വ്വീസ് ചാലക്കുടി വരെ നീട്ടാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

എറണാകുളത്തുനിന്നും അങ്കമാലി വരെ സര്‍വ്വീസ് നടത്തുന്ന ലോഫ്ളോര്‍ ബസ്സുകള്‍, ടൂറിസം, വ്യവസായ പ്രാധാന്യങ്ങള്‍ കണക്കിലെടുത്ത് ചാലക്കുടി വരെ നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ ?

493

ചീമേനിയില്‍ കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() മലയോരമേഖലകളിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് കാസര്‍ഗോഡ് ജില്ലയിലെ ചീമേനി കേന്ദ്രീകരിച്ച് ഒരു കെ. എസ്.ആര്‍.ടി.സി സബ് ഡിപ്പോ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതിനാവശ്യമായ സ്ഥലവും കെട്ടിട സൌകര്യവും സൌജന്യമായി ഏര്‍പ്പെടുത്തി നല്‍കാന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് തയ്യാറാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

494

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വിവരങ്ങള്‍ലഭ്യമാക്കുമോ ;

(ബി) മുമ്പ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ഏതെങ്കിലും സര്‍വ്വീസുകള്‍ ഇപ്പോള്‍ നടത്താതിരിക്കുന്നുണ്ടോ ;

(സി) എങ്കില്‍ ഏതെല്ലാമാണെന്നും സര്‍വ്വീസ് നടത്താതിരിക്കാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ ;

(ഡി) സര്‍വ്വീസ് നിര്‍ത്തുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് മാസത്തില്‍ ഓരോ ദിവസവും ഉണ്ടായിരുന്ന വരുമാനം പ്രത്യേകം പ്രത്യേകം വിശദമാക്കുമോ ?

495

ആലപ്പുഴ ഡിപ്പോയ്ക്ക് പുതിയ ബസുകളും സര്‍വ്വീസുകളും

ശ്രീ.ജി.സുധാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് എത്ര പുതിയ ബസുകളാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ഡിപ്പോയ്ക്ക് പുതിയ ബസുകളും പുതിയ സര്‍വ്വീസുകളും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും നിലവില്‍ പ്രതിദിനം എത്ര സര്‍വ്വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്; സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായ എത്ര ബസുകളാണ് നിലവിലുളളതെന്നും വ്യക്തമാക്കുമോ?

496

കായംകുളം പട്ടണത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം പട്ടണത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കും അപകടങ്ങളും നിയന്ത്രിക്കുന്നതിന് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

497

ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും ഒരു ദിവസം എത്ര ഷെഡ്യൂള്‍ ആണ് ഓപ്പറേറ്റുചെയ്യുന്നത്; പ്രസ്തുത ആവശ്യത്തിലേയ്ക്കായി എത്ര ബസുകളാണ് നിലവിലുള്ളത്;

(ബി) പ്രസ്തുത എണ്ണം ഷെഡ്യൂളുകളില്‍, 2013 ജനുവരി മാസം 1 മുതല്‍ ജനുവരി മാസം 25-ാം തീയതിവരെ എത്ര ഷെഡ്യൂളുകള്‍ റദ്ദുചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ; അവ ഏതൊക്കെ ദിവസങ്ങളിലാണെന്ന് വ്യക്തമാക്കുമോ;

(സി) ഷെഡ്യൂളുകള്‍ റദ്ദുചെയ്യുവാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണ്; കൃത്യമായും എല്ലാ സര്‍വ്വീസുകളും നടത്തുവാന്‍ സന്നദ്ധമാകുമോ?

498

ശ്രീ. സജീവ് കുമാറിന്റെ എടത്വഡിപ്പോയിലെ നിയമനം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ ഏക കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ആയ എടത്വ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍-ഇന്‍-ചാര്‍ജിനെ നിലനിര്‍ത്തുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി) എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെക്കുറിച്ചുള്ള പരാതികളിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) ശ്രീ. സജീവ് കുമാറിനെ തിരികെ എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിയമിച്ച ഉത്തരവ്/നടപടിക്രമത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) ആരുടെ ശുപാര്‍ശ പ്രകാരമാണ് ശ്രീ. സജീവ് കുമാറിനെ വീണ്ടും എടത്വ ഡിപ്പോയില്‍ നിയമിച്ചതെന്ന് വ്യക്തമാക്കുമോ?

499

കണ്ടക്ടര്‍ ശ്രീ. സുലൈമാന്റെ ആനുകൂല്യം ലഭിക്കുന്നതിന് നടപടി

ശ്രീ. പി. ഉബൈദുള്ള

() കെ.എസ്.ആര്‍.ടി.സിയില്‍ തിരുവനന്തപുരം സിറ്റിയില്‍ കണ്ടക്ടറായിരിക്കെ പേഴ്സണല്‍ സ്റാഫില്‍ നിയമനം ലഭിച്ച ശ്രീ. സുലൈമാന് 21.04.2007 -ല്‍ പി.എല്‍ 12/22511/03 എന്ന നമ്പരില്‍ കെ.എസ്.ആര്‍.ടി.സി പുറപ്പെടുവിച്ച ഉത്തരവുപ്രകാരമുള്ള ആനുകൂല്യം അനുവദിച്ച്, അതുപ്രകാരമുള്ള എല്‍.പി.സി പൊതുഭരണ വകുപ്പിലേക്ക് അയച്ചുകൊടുക്കണമെന്ന അപേക്ഷ, വ്യവസായ വകുപ്പുമന്ത്രിയുടെ ഓഫീസ് മുഖേന അയച്ചുതന്നത് , ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

500

ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ്

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാനത്ത് നിലവില്‍ എത്ര ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്ന് ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;

(ബി) ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് പാലിക്കേണ്ടുന്ന എന്തെങ്കിലും പ്രത്യേക വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി) ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിച്ചവര്‍ക്കെതിരെ കഴിഞ്ഞ ഒരുവര്‍ഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്; പ്രസ്തുതവര്‍ഷം പരാതികളെ തുടര്‍ന്ന് എത്ര ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുകയുണ്ടായി?

501

ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ മീറ്ററുകള്‍

ശ്രീ. പി. തിലോത്തമന്‍

() ഓട്ടോറിക്ഷകള്‍ക്ക് കേരളത്തില്‍ എല്ലായിടത്തും ഡിജിറ്റല്‍ മീറ്ററുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഡിജിറ്റല്‍ മീറ്ററുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഏതെങ്കിലും പ്രദേശത്തെ ഓട്ടോറിക്ഷകളെ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ചേര്‍ത്തല ജോയിന്റ് ആര്‍.ടി ഓഫീസില്‍ നിന്നും പ്രതിമാസം എത്ര ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റുകള്‍ നടക്കുന്നു എന്നു പറയാമോ;

(സി) ഇത്തരം ടെസ്റുകള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ പ്രതിദിനം എത്ര പേരെ വീതം ടെസ്റ് ചെയ്യുന്നതിന് ഉപയോഗിക്കാമെന്നു പറയാമോ;

(ഡി) ലേണേഴ്സ് ലൈസന്‍സ് എടുക്കുന്നതിനുള്ള ടെസ്റ് നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടറുകള്‍ ചേര്‍ത്തലയിലെ ജോയിന്റെ ആര്‍.ടി.ഓഫീസിലില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ആവശ്യമായ കമ്പ്യൂട്ടറുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ചേര്‍ത്തല ജോയിന്റ് ആര്‍.ടി ഓഫീസില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

502

മൊഫ്യൂസില്‍ സ്റാന്‍ഡിലെ ട്രിപ്പു മുടക്കുന്ന ബസ്സുകള്‍


ശ്രീ. കെ. ദാസന്‍

() കോഴിക്കോട് മൊഫ്യുസില്‍ ബസ്സ് സ്റാന്റില്‍ നിന്നും രാത്രി 9.00 മണിക്ക് ശേഷം വടകര, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേയ്ക്ക് പോകുന്ന സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ഏതെല്ലാം; പ്രസ്തുത ബസ്സ് റൂട്ടുകള്‍ കോഴിക്കോട് സ്റാന്റില്‍ നിന്ന് പുറപ്പെടേണ്ട സമയം എപ്പോഴാണെന്ന് വ്യക്തമാക്കുമോ; ബസ്സിന്റെ പേരും നമ്പരും വ്യക്തമാക്കുമോ;

(ബി) രാത്രികാലങ്ങളില്‍ കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ രാത്രി സമയത്ത് ട്രിപ്പ് മുടക്കുന്നതും, ട്രിപ്പ് എടുക്കാതിരിക്കുന്നതും കാരണം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുടമകള്‍ക്കെതിരെ നിയമപരമായി സ്വീകരിക്കാവുന്ന നടപടികള്‍ എന്തെല്ലാം; പൊതുജനങ്ങളില്‍ നിന്നോ പൊതുപ്രവര്‍ത്തകരില്‍ നിന്നോ ഇത്തരം പരാതി ലഭിച്ചാല്‍ പരാതിയിന്മേല്‍ എത്ര ദിവസത്തിനകം മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) കോഴിക്കോട് ബസ് സ്റാന്റില്‍ ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുകളെ സംബന്ധിച്ച് മിന്നല്‍ പരിശോധന നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

() പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ട്രാഫിക് പോലീസിന് നിയമപരമായി എന്തെങ്കിലും അധികാരങ്ങളുണ്ടോയെന്നും വ്യക്തമാക്കുമോ?

503

ബസ്സിന്റെ വാതില്‍ തുറന്ന്കിടന്ന് ബസ്സോടിയ്ക്കുന്നതുമൂലമുള്ള അപകടങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസ്സിന്റെ വാതില്‍ തുറന്നുകിടന്നതു കാരണം റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

504

ചേര്‍ത്തല ജോയിന്റ് ആര്‍.റ്റി. ഓഫീസില്‍ജീവനക്കാരുടെ കുറവ

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല ജോയിന്റ് ആര്‍.റ്റി ഓഫീസില്‍ ജീവനക്കാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ അനുവദിക്കപ്പെട്ട ഒഴിവുകള്‍ ചേര്‍ത്തലയിലുണ്ടോ എന്നു പറയാമോ; എന്തുകൊണ്ടാണ് പ്രസ്തുത ഒഴിവുകളില്‍ നിയമനം നടക്കാത്തത് എന്നു പറയാമോ;

(ബി) ജില്ലയില്‍ ആര്‍.റ്റി.ഒ ഓഫീസുകള്‍ വിഭജിക്കപ്പെട്ടപ്പോള്‍ അധികം വന്ന ജീവനക്കാരെ ജോലിഭാരം കൂടതലുളള ആര്‍.റ്റി.ഒ ഓഫീസുകളിലേയ്ക്ക് വിന്യസിക്കാതിരുന്നത് എന്തുകൊണ്ടന്ന് വ്യക്തമാക്കുമോ?

505

ട്രാന്‍സ്പോര്‍ട്ട് കമ്മ്യൂണിക്കേഷന്‍ സെക്ടറിന്റ്െബജറ്റ് വിഹിതം

ശ്രീ. വി. ശശി

() ട്രാന്‍സ്പോര്‍ട്ട് കമ്മ്യൂണിക്കേഷന്‍ സെക്ടറിനുവേണ്ടി 2011-12 ലെ സംസ്ഥാന ബജറ്റില്‍ വകകൊള്ളിച്ചിരുന്ന തുക എത്രയായിരുന്നു; അതില്‍ എത്ര തുക ചെലവഴിച്ചു;

(ബി) ഇതില്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന് വേണ്ടി മാത്രം എത്ര തുക നീക്കിവെച്ചിരുന്നു; അതില്‍ എത്ര തുക ചെലവഴിച്ചു;

(സി) വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിനുവേണ്ടി നീക്കിവെച്ച തുക പൂര്‍ണ്ണമായി ചെലവഴിക്കാനായില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

506

ഔദ്യോഗിക വാഹനങ്ങളിലെ ബോര്‍ഡുകള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() സര്‍ക്കാര്‍ വകുപ്പുകളുടേതല്ലാത്ത ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന നിറത്തില്‍ 'കേരള സര്‍ക്കാര്‍' എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിന് അനുവാദം ഇല്ലെന്നിരിക്കെ, അത് ലംഘിച്ച ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എതിരെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത നിയമലംഘനങ്ങള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതോ വൈകുന്നതോ ആണ് ചില സ്വകാര്യ സ്ഥാപനങ്ങളും, മതസംഘടനകളും ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കാരണമായതെന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത നിയമലംഘനങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കുമോ?

507

കോണ്‍ട്രക്റ്റ് ക്യാരേജുകള്‍’

ശ്രീ. എം. ഉമ്മര്‍

() കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും ദിനം പ്രതി നിരവധി 'കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍' വ്യക്തിഗത അഡ്വാന്‍സ് റിസര്‍വേഷന്‍ സൌകര്യം നല്‍കി സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇത്തരം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത സര്‍വ്വീസുകള്‍ തിരക്കുള്ള ദിവസങ്ങളില്‍ അമിത തുക ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ വേഗതാ പരിധി പാലിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

() രാത്രികാലങ്ങളില്‍ പ്രസ്തുത വാഹനങ്ങളുടെ വേഗതാപരിധി പരിശോധിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?

508

ലോഫ്ളോര്‍ എ.സി - നോണ്‍ -.സി ബസ്സുകള്‍

ശ്രീ. പി. ഉബൈദുള്ള

() ജെ.എന്‍.എന്‍.യു.ആര്‍. എം പദ്ധതി പ്രകാരമുള്ള ലോഫ്ളോര്‍

.സി, നോണ്‍ -.സി ബസ്സുകളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിദിന ശരാശരി കളക്ഷന്‍ ഒരോ ജില്ലയിലും എത്രവീതമെന്ന് അറിയിക്കുമോ;

(ബി) അതിന്റെ കളക്ഷന്‍ പരിശോധിച്ച്, റൂട്ടുകളിലും ടൈംടേബിളിലും മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഈ ബസുകളില്‍ സൌജന്യപാസ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാമെന്ന് വെളിപ്പെടുത്തുമോ?

509

മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-ഗവേണന്‍സ്

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹിദ്

,, റ്റി. എന്‍. പ്രതാപന്‍

,, പി. . മാധവന്‍

() മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-ഗവേണന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഇ-ഗവേണന്‍സ് മുഖേന ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇ-ഗവേര്‍ണന്‍സ് നടപ്പാക്കുന്നത് എന്നറിയിക്കുമോ ?

510

മോട്ടോര്‍ വാഹന വകുപ്പില്‍ പ്രത്യേകഎന്‍ഫോഴ്സ്മെന്റ് വിഭാഗം

ശ്രീ. വി.ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() മോട്ടോര്‍ വാഹന വകുപ്പില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത വിഭാഗത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സംസ്ഥാനത്ത് എവിടെയൊക്കെ പ്രസ്തുത വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്; വിശദമാക്കുമോ;

(ഡി) പ്രസ്തുത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ആരുടെയെല്ലാം സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.