UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

511

ബഡ്ജറ്റ് വിഹിതം ചെലവഴിക്കല്‍

ശ്രീ. പി. റ്റി.. റഹീം

() സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പ് മന്ത്രി ചുമതല വഹിക്കുന്ന ഓരോ വകുപ്പിനും 2012-2013 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ അനുവദിച്ച തുകയെയും ഇതുവരെ ഓരോ വകുപ്പും ചെലവഴിച്ച തുകയെയും സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുമോ ;

(ബി) ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതികളിലും പരിപാടികളിലും പ്രസ്തുത വകുപ്പുകള്‍ നടപ്പിലാക്കിയിട്ടില്ലാത്തവ ഏതെല്ലാം ; ഭരണാനുമതി നല്കാത്തവ ഏതെല്ലാം ; ഭരണാ നുമതി നല്കിയെങ്കിലും പദ്ധതി നിര്‍വ്വഹണം നടന്നിട്ടില്ലാത്തവ ഏതെല്ലാം ; വിശദമാക്കുമോ ;

(സി) ഓരോ വകുപ്പിന്റെയും ഓരോ ഹെഡിലും വകയിരുത്തിയ തുകയും ചെലവഴിച്ചിട്ടുള്ള തുകയും സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുമോ ?

512

വിലക്കയറ്റം തടയുന്നതിനായി പദ്ധതികള്‍

ശ്രീ. എം. ഹംസ

() വിലക്കയറ്റം നേരിടുന്നതിനായി സഹകരണ വകുപ്പ് എന്തെല്ലാം നൂതനപദ്ധതികള്‍ ആവിഷ്ക്കരിച്ചുവെന്ന് വിശദീകരിക്കാമോ ;

(ബി) പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടഞ്ഞുനിറുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര രൂപയാണ് നീക്കിവെച്ചത് ; 2012-13 സാമ്പത്തിക വര്‍ഷത്തില്‍ എന്ത് തുക ചെലവഴിച്ചു ; എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ചെലവഴിച്ചത്; വിശദാംശം ലഭ്യമാക്കാമോ ;

(സി) വില നിയന്ത്രിക്കുന്നതിനായി പ്രാഥമികസഹകരണസംഘങ്ങള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത് ; അതിനായി എന്ത്ധനസഹായം നല്‍കി ; വിശദാംശം ലഭ്യമാക്കുമോ ?

513

സഹകരണ നിക്ഷേപ സമാഹരണ യജ്ഞം

ശ്രീ. കെ. മുരളീധരന്‍

'' കെ. ശിവദാസന്‍ നായര്‍

'' എം. . വാഹീദ്

'' സി. പി. മുഹമ്മദ്

() സഹകരണ നിക്ഷേപ സമാഹരണ യജ്ഞം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത യജ്ഞത്തില്‍ ഏതെല്ലാം ബാങ്കുകളേയും സഹകരണസംഘങ്ങളെയും ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ആരുടെ നേതൃത്വത്തിലാണ് യജ്ഞം നടത്തുന്നത്;

(ഡി) എത്ര കോടി രൂപയുടെ അധിക നിക്ഷേപം സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ?

514

നിക്ഷേപ സുരക്ഷാ പദ്ധതി 

ശ്രീ. സി. പി മുഹമ്മദ്

,, പാലോട് രവി

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

() സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി) നിക്ഷേപകര്‍ക്ക് എന്തെല്ലാം നിക്ഷേപ സുരക്ഷകളാണ് പദ്ധതി വഴി ലഭിക്കുന്നത് ;

(ഡി) ഏതെല്ലാം തരം സഹകരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത് ;

() മാരക രോഗം വന്ന് കഷ്ടപ്പെടുന്ന രോഗികളുടെ കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ?

515

സഹകരണമേഖലയില്‍ ക്ളിനിക്കല്‍ ലാബോറട്ടറികളും ഡയാലിസിസ് യൂണിറ്റുകളും

ശ്രീ. ജി. സുധാകരന്‍

() 2012-13 സാമ്പത്തിക വര്‍ഷം സഹകരണമേഖലയില്‍ പുതുതായി എത്ര ക്ളിനിക്കല്‍ ലബോറട്ടറികള്‍ സ്ഥാപിച്ചു ; വിശദമാക്കാമോ ;

(ബി) 2012-13 സാമ്പത്തികവര്‍ഷത്തില്‍ സഹകരണമേഖലയില്‍ എത്ര ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചു ; വിശദാംശം നല്‍കുമോ ;

(സി) സഹകരണസംഘങ്ങള്‍ക്ക് കീഴില്‍ ഒരോ ബ്ളോക്കിലും ഓരോ കര്‍ഷകസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര കര്‍ഷകസേവനകേന്ദ്രങ്ങള്‍ ഏതെല്ലാം ബ്ളോക്കുകളില്‍സ്ഥാപിച്ചുവെന്ന് അറിയിക്കുമോ ;

(ഡി) കര്‍ഷകസേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു ; ഇതില്‍ എന്ത് തുക ഇതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

() കര്‍ഷകസേവനകേന്ദ്രങ്ങള്‍ മുഖാന്തിരം എന്തെല്ലാം സേവന പ്രവര്‍ത്തനങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നതെന്ന് വിശദമാക്കുമോ ?

516

സഹകരണസംഘങ്ങളുടെ വികസന പുനരുദ്ധാരണ പദ്ധതി 

ശ്രീ. എം. ഹംസ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ വികസനത്തിനും, പുനരുദ്ധാരണത്തിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ; എന്ത് തുക നീക്കിവച്ചു ; വിശദമാക്കുമോ ;

(ബി) എത്ര പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയുടെ ഗുണം ലഭിച്ചു ; വിശദാംശം ലഭ്യമാക്കുമോ ;

(സി) സംസ്ഥാനത്ത് പ്രവര്‍ത്തനരഹിതമായ പ്രാഥമിക സഹകരണസംഘങ്ങള്‍ എത്രയുണ്ടെന്ന് കണക്കെടുത്തിട്ടുണ്ടോ ;

(ഡി) പ്രവര്‍ത്തനക്ഷമമല്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി എന്തെല്ലാം പാക്കേജുകള്‍ ആണ് നടപ്പിലാക്കുന്നത് ;

() ഒറ്റപ്പാലം അസംബ്ളിമണ്ഡലത്തിലെ പ്രവര്‍ത്തനരഹിതമായ പ്രാഥമിക സഹകരണസംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

517

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നികുതി 

ശ്രീ. കെ.വി. വിജയദാസ്

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുകവഴി സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്നത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

518

ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്തെ ക്രെഡിറ്റ് സഹകരണ സംഘങ്ങളിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മ്മാണ വായ്പ നല്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) കൃഷി ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്രെഡിറ്റ് സഹകരണ സംഘങ്ങളിലൂടെ നല്കുന്ന കാര്‍ഷിക വായ്പാ പരിധി വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

519

കോര്‍ ബാങ്കിംഗ്

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

() സഹകരണ ബാങ്കുകള്‍ക്ക് സമ്പൂര്‍ണ്ണ കോര്‍ ബാങ്കിംഗ് പാക്കേജ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഏത് ഏജന്‍സി വഴിയാണ് ഇത് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി) സഹകരണ ബാങ്കുകളില്‍ എ.ടി.എം. സ്ഥാപിക്കുന്ന കാര്യം പാക്കേജില്‍ ഉള്‍പ്പെടുത്തുമോ?

520

ജില്ലാ സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പ്

ശ്രീ. എളമരം കരീം

() സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള അംഗസംഘങ്ങളുടെ എണ്ണം ഓരോ ജില്ലാ സഹകരണ ബാങ്കിലും എത്രയാണെന്ന് വിശദമാക്കാമോ ;

(ബി) ഓരോ ജില്ലാ ബാങ്കിലും വോട്ടവകാശമുള്ള വായ്പാ സഹകരണ ബാങ്കുകളും ഇതര സംഘങ്ങളും എത്ര വീതമെന്നും വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഓരോ ജില്ലാ സഹകരണ ബാങ്കിലും വോട്ടവകാശം ലഭിച്ച വായ്പാ സഹകരണ സംഘങ്ങളല്ലാത്ത ഇതര സഹകരണ സംഘങ്ങള്‍ എത്ര വീതമാണ് ; വിശദമാക്കുമോ ?

521

സഹകരണ കോണ്‍ഗ്രസ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, . പി. അബ്ദുളളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് സഹകരണ കോണ്‍ഗ്രസ് നടത്തുകയുണ്ടായോ; വിശദമാക്കുമോ;

(ബി) സമ്മേളനത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്തിട്ടുളളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി സംസ്ഥാന സഹകരണ നിയമത്തില്‍ മാറ്റം വരുത്തുവാന്‍ ആലോചിക്കുമോ;

(ഡി) മാറ്റം വരുത്തുന്നതിന് മുന്‍പ് എല്ലാവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമോ?

522

കോ-ഓപ്പറ്റേറീവ് ഓംബുഡ്സുമാന്‍

ശ്രീ. കെ. ദാസന്‍

കേരള കോ-ഓപ്പറേറ്റീവ് ഓംബുഡ്സ്മാന്റെ ഘടനയും പ്രവര്‍ത്തനവും അധികാരങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

523

കാര്‍ഷിക വായ്പ

ശ്രീ. എം. പി. വിന്‍സെന്റ്

() സഹകരണ ബാങ്കുകള്‍ മുഖാന്തിരം ഭക്ഷ്യ ഉല്പന്ന കൃഷിയ്ക്ക് കൂടുതല്‍ സബ്സിഡിയോടെ വായ്പ അനുവദിക്കുമോ ;

(ബി) നിലവില്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പയുടെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ ?

524

സഹകരണ വായ്പകള്‍

ശ്രീ. കെ. രാജു

() സഹകരണ മേഖലയില്‍ നിക്ഷേപ വര്‍ദ്ധനവിന് ആനുപാതികമായി വായ്പാവിതരണ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) വിദ്യാഭ്യാസ-കാര്‍ഷിക-ഭവന നിര്‍മ്മാണ വായ്പകള്‍ നല്‍കുന്നതില്‍ ചില സഹകരണ സ്ഥാപനങ്ങള്‍ വിമുഖത കാട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

525

പരിയാരം സഹകരണ മെഡിക്കല്‍ കൊളേജിലെ 1500 മെമ്പര്‍ഷിപ്പ് റദ്ദാക്കല്‍

ശ്രീ. കെ. കെ. നാരായണന്‍

() പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ 1500 മെമ്പര്‍ഷിപ്പ് റദ്ദാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(സി) 1500 മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യുന്നത് എന്ത് കാരണത്താലാണ്; ഇത് ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണ്; വ്യക്തമാക്കുമോ?

526

ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

ശ്രീ. സി.കെ. നാണു

() കഴിഞ്ഞ വര്‍ഷത്തെ ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ ഒരേ ജില്ലകളിലും എത്ര ബാങ്കുകള്‍ വോട്ട് ചെയ്തു, ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ നടക്കുവാന്‍ പോകുന്ന ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലയിലും എത്ര സഹകരണ ബാങ്കുകള്‍ക്ക് വോട്ട് അവകാശമുണ്ട്;

(സി) കഴിഞ്ഞവര്‍ഷം നടന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉള്ളതിനെക്കാള്‍ ഈ വര്‍ഷം വര്‍ദ്ധനവുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

527

സഹകരണ റിസ്ക് ഫണ്ട്

ശ്രീമതി കെ. കെ. ലതിക

() മരണപ്പെട്ട വായ്പക്കാരായ അംഗങ്ങള്‍ക്ക് സഹകരണ റിസ്ക് ഫണ്ടില്‍ നിന്നും, ധനസഹായം ലഭ്യമാക്കുന്നതിന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിലേയ്ക്ക് സഹകരണ സ്ഥാപനങ്ങള്‍ എന്തെങ്കിലും സബ് റൂളിന് അംഗീകാരം വാങ്ങേണ്ടതുണ്ടോ; വ്യക്തമാക്കുമോ;

(സി) സബ് റൂള്‍ അംഗീകാരം വാങ്ങാതെ വായ്പക്കാരില്‍ നിന്നും പ്രീമിയം വാങ്ങിയ സഹകരണ ബാങ്കുകള്‍ക്ക് വായ്പക്കാരന്‍ മരണപ്പെട്ടാല്‍ ധനസഹായം വായ്പക്കാരന്റെ കുടുംബത്തിന് ലഭ്യമാക്കുവാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും; വ്യക്തമാക്കുമോ?

528

സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പിരിച്ചുവിട്ടിട്ടുണ്ട്;

(ബി) അവ ഏതൊക്കെയാണ്; പിരിച്ചുവിടാന്‍ അവലംബിച്ച മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ ?

529

ഉത്പാദനമേഖലകളില്‍ പുതിയ സംരംഭങ്ങള്‍

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ മുഖേന ഉത്പാദനമേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി) പ്രസ്തുത സംരംഭങ്ങള്‍ക്ക് ദീര്‍ഘകാല സംരംഭക വായ്പ നല്‍കുന്നുണ്ടോ; വിശദമാക്കുമോ ;

(ഡി) ഏതെല്ലാം ഉത്പാദക മേഖലകളിലാണ് പുതിയ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ; വിശദമാക്കുമോ ?

530

തിരുവല്ല താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി

ശ്രീ. രാജു എബ്രഹാം

() തിരുവല്ല താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ക്ളിപ്തം നമ്പര്‍.253 എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത് ; ഇതിനോടനുബന്ധിച്ചുള്ള ലാറ്റക്സ് ഫാക്റ്ററിയുടെ പ്രവര്‍ത്തനം എന്നാരംഭിച്ചു ; തുടക്കത്തില്‍ എത്ര ജീവനക്കാരാണുണ്ടായിരുന്നത്; ഇപ്പോള്‍ എത്ര ജീവനക്കാര്‍ ഉണ്ട് ;

(ബി) പ്രസ്തുത ഫാക്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ എന്നു മുതലാണ് സ്ഥിരമായി പ്രവര്‍ത്തിക്കാതായത് ; കാരണമെന്ത് ;

(സി) പ്രസ്തുത ഫാക്ടറിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇ.പി.എഫ്. തുക ഏതുമാസം വരെ പിടിച്ചിരുന്നു ; ഈ തുക ഇ.പി.എഫില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) ഇതിനോടകം എത്ര ജീവനക്കാരാണ് ഇവിടെ നിന്നും വിരമിച്ചിട്ടുള്ളത് ; ഇവരുടെ ഇ.പി.എഫ്. ആനുകൂ ല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തു കൊണ്ട് ; ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം ശമ്പളത്തിന്‍ നിന്നും പിടിച്ചിട്ടും ഇ.പി.എഫില്‍ അടയ്ക്കാതിരുന്നതിന്റെ കാരണം വിശദമാക്കാമോ ; ആരാണ് ഇതിനുത്തരവാദികള്‍ ;

() പണാപഹരണം നടത്തിയതു സംബന്ധിച്ച് കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെറ്റിലെ അസിസ്റന്റ് രജിസ്ട്രാര്‍ മുതലായവര്‍ക്ക് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നത് എന്തുകൊണ്ട് ; ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക തിരികെ ഇവര്‍ക്ക് നല്‍കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ; പണാപഹരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നത് ;

(എഫ്) ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം പൊതുയോഗ തീരുമാനമോ മതിയായ രീതിയിര്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്യാതെ ദീര്‍ഘകാല വിളകള്‍ക്ക് കൃഷി ചെയ്യാന്‍ കൊടുത്തതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ അസിസ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മല്ലപ്പള്ളി, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പത്തനംതിട്ട എന്നിവര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; പ്രസ്തുത സ്ഥലം ജീവനക്കാര്‍ക്ക് കൃഷി ചെയ്യാന്‍ കൊടുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

531

കൊല്ലം ജില്ലയിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളുടെ പേരില്‍ തൊഴിലാളികള്‍ അല്ലാത്തവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ട് മരാമത്ത് പണികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

(ബി) സഹകരണ വകുപ്പിലെ നം. 35883/എം.റ്റി/12 ഫയലില്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

(സി) തൊഴിലാളികള്‍ അല്ലാത്തവരുടെ പേരുള്‍പ്പെടുത്തി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ കൊല്ലം ജില്ലയില്‍ രജിസ്റര്‍ ചെയ്യുകയും വിവിധ വകുപ്പുകളിലെ കരാര്‍ പണികള്‍ ഏറ്റെടുക്കുകയും കമ്മീഷന്‍ പറ്റി പ്രസ്തുത കരാര്‍ പണികള്‍ സബ് കോണ്‍ട്രാക്ടേഴ്സിന് നല്‍കി സാമ്പത്തികലാഭം നേടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത വിഷയത്തില്‍ ഉചിതമായ അന്വേഷണം നടത്തുമോയെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തുമോ?

532

കണ്‍സ്യൂമര്‍ ഫെഡ് വഴി നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, ശ്രീ. പാലോട് രവി

() അവശ്യനിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാന്‍ കണ്‍സ്യൂമര്‍ ഫെഡ് എന്തെല്ലാം നടപടികളാണ് ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) ഏതെല്ലാം അവശ്യനിത്യോപയോഗ സാധനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഇവ വിതരണം ചെയ്യുന്നതിന് എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

533

കണ്‍സ്യൂമര്‍ ഫെഡിന്റെ കര്‍മ്മപദ്ധതികള്‍

ശ്രീ. പി. . മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() പൊതുവിപണിയില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇതിനായി പുതിയതായി ഏതെല്ലാം തരത്തിലുള്ള സ്റോറുകളാണ് ആരംഭിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ

(സി) ഇവ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

534

കോഴിക്കോട് ജില്ലയിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള് ‍

ശ്രീ. കെ. ദാസന്‍

() കോഴിക്കോട് ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജില്ലയില്‍ പുതുതായി എവിടെയെങ്കിലും സ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ;

(സി) പുതുതായി സ്റോറുകള്‍ അനുവദിക്കുന്നതിന് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖയും വ്യക്തമാക്കാമോ?

535

തൂണേരിയില്‍ നീതി മെഡിക്കല്‍ സ്റോര്‍

ശ്രീ. . കെ. വിജയന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ പുതുതായി എത്ര നീതി മെഡിക്കല്‍ സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി) ഇരിങ്ങണ്ണൂര്‍ സഹകരണ ബോര്‍ഡിന് കീഴില്‍ തൂണേരിയില്‍ നീതി മെഡിക്കല്‍ സ്റോര്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(സി) നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നീതി മെഡിക്കല്‍ സ്റോര്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

536

അങ്കമാലി വ്യവസായ മേഖലയിലെ മാലിന്യനിര്‍മ്മാര്‍ജനം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി വ്യവസായമേഖലയിലെ വ്യവസായ സ്ഥാപനങ്ങളിലെയും സിഡ്ക്കോയിലേയും മാലിന്യങ്ങള്‍ മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി) വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ പാടശേഖരങ്ങളിലേക്ക് പുറന്തള്ളുന്നത് തടയുവാന്‍ അതാത് സ്ഥാപനങ്ങളില്‍ തന്നെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

537

സഹകരണ വായ്പാ തിരിച്ചടവ്

ശ്രീ. റ്റി.യു. കുരുവിള

() കുടിശ്ശികക്കാര്‍ക്ക് തവണകള്‍ അടയ്ക്കുന്നതില്‍ നിലവലുള്ള നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി സാവകാശം അനുവദിക്കാത്ത സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) തവണകള്‍ അനുവദിക്കുന്നതിലും മറ്റും സഹകരണ മേഖലയില്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കത്തക്ക നിലയില്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തുന്നതിന് നീക്കം ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

538

മാവേലിക്കര മണ്ഡലത്തിലെ നന്മ സ്റോറുകളുടെ ഉദ്ഘാടനം

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ എത്ര നന്മ സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് ; പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമായ വിവരം ലഭ്യമാക്കുമോ ;

(ബി) ഇതില്‍ എത്ര നന്മ സ്റോറുകളുടെ ഉദ്ഘാടനം നടത്തിയിട്ടുണ്ട് ; ഉദ്ഘാടനം എം.എല്‍.. അടക്കമുള്ള ജനപ്രതിനിധികളെ അറിയിക്കുന്നില്ല എന്ന പരാതി പരിശോധിച്ചിട്ടണ്ടോ; ഇത് അവസാനിപ്പിക്കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമോ ;

(സി) താമരക്കുളം ചത്തിയറ നന്മ സ്റോര്‍ ഉദ്ഘാടത്തില്‍ എം.എല്‍.. അടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ ?

539

മാവേലിക്കര മണ്ഡലത്തിലെ നന്മ സ്റോറുകള്‍

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തില്‍ നന്മ സ്റോറുകള്‍ ആരംഭിക്കുന്നതില്‍ ലഭിച്ച അപേക്ഷകളില്‍ മുന്‍ഗണനാക്രമം പാലിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) മാവേലിക്കര പട്ടണത്തില്‍ ത്രിവേണി ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

540

ഖാദി വ്യവസായ സംരക്ഷണം

ശ്രീമതി ഗീതാ ഗോപി

() ഖാദിഗ്രാമവ്യവസായ സംരക്ഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദിവസ്ത്രം ധരിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഏതു ദിവസമാണ്; പ്രസ്തുത നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുന്നുണ്ടോ;

(ബി) പ്രസ്തുത നിബന്ധന ഖാദി വ്യവസായത്തിന് നേട്ടമുണ്ടാക്കിയോ; എങ്കില്‍ വില്പനയില്‍ എത്ര ശതമാനം വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടായെന്ന് വ്യക്തമാക്കുമോ;

(സി) ഖാദി വ്യവസായ സംരക്ഷണത്തിന് മറ്റെന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?

541

ഖാദി തൊഴിലാളികളെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമംകൂലി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി) ഖാദി തൊഴിലാളികളെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(സി) തൊഴിലുറപ്പുപദ്ധതിയില്‍ നിന്ന് മഹാത്മജി തന്നെ വിഭാവനം ചെയ്ത ഖാദി പ്രസ്ഥാനത്തെ ഒഴിവാക്കിയത് ഉചിതമല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ?

542

പുന്നപ്രയിലെ ഖാദി യൂണിറ്റ്

ശ്രീ. ജി. സുധാകരന്‍

() പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഖാദിയൂണിറ്റിന്റെ നൂല്‍നൂല്‍പ്പ് യൂണിറ്റ് യന്ത്രവത്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഇവിടെ ആധുനിക യൂണിറ്റ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) എത്ര തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു; അവരുടെ സേവന വേതന വ്യവസ്ഥകള്‍ വ്യക്തമാക്കുമോ;

(ഡി) തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

543

പേരാമ്പ്രയിലെയും, കനകമലയിലെയും ഖാദിയൂണിറ്റുകളുടെ നവീകരണം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പേരാമ്പ്ര, കനകമല എന്നിവിടങ്ങളിലെ ഖാദി യൂണിറ്റുകളുടെ നവീകരണം സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടോ ;

(ബി) ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ?

544

-വേസ്റ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

,, എന്‍..നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

() സംസ്ഥാനത്ത് ഇ-വേസ്റ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2011-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാസ്സാക്കിയ ഇ-വേസ്റ് മാനേജ്മെന്റ് & ഹാന്‍ഡിലിംഗ് റൂള്‍സ് നടപ്പിലാക്കുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇ-വേസ്റ് 'സെക്കന്റ്സ്' എന്ന പേരില്‍ സംസ്ഥാനത്ത് കൊണ്ടു വരാനുള്ള നടപടികള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) -വേസ്റ് ഭീഷണിക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

545

മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() മലിനീകരണ നിയന്ത്രണ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ; നിലവിലുള്ള മലിനീകരണ നിയന്ത്രണാധികാരങ്ങള്‍ പര്യാപ്തമാണോ ;

(ബി) വ്യാപകമായികൊണ്ടിരിക്കുന്ന പൊതുനിരത്തുകളിലെ മാലിന്യ നിക്ഷേപങ്ങള്‍ തടയുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയും ;

(സി) വ്യവസായങ്ങള്‍ വഴിയുള്ള മാലിന്യവല്‍ക്കരണം ഫലപ്രദമായി തടയുവാന്‍ കഴിയുമോയെന്നറിയിക്കുമോ ?

546

കോഴിക്കോട് ജില്ലയിലെ മലിനീകരണ നിയന്ത്രണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എത്ര പരാതികള്‍, ആരില്‍ നിന്നെല്ലാം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പരാതികളിന്മേല്‍ ഓരോന്നിലും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഏതെങ്കിലും പരാതിയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഏതെല്ലാം പരാതികളിന്മേലാണ് നടപടികള്‍ സ്വീകരിക്കാത്തതെന്നും അതിനുള്ള കാരണവും വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.