Q.
No |
Questions
|
220
|
വിസില്‍
ബ്ളോവര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
അന്‍വര്‍
സാദത്ത്
,,
വി. റ്റി.
ബല്‍റാം
,,
വി. പി.
സജീന്ദ്രന്‍
(എ)
വിസില്‍
ബ്ളോവര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അഴിമതിക്കെതിരെ
സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
റിപ്പോര്‍ട്ട്,
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്ന്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ? |
221 |
ക്രമസമാധാന
നില
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച
നടപടികള്‍
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
,,
ഇ. ചന്ദ്രശേഖരന്‍
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ
ഗോപി
(എ)
ഈ
ഗവണ്‍മെന്റ്
അധികാരമേറ്റതിനുശേഷം
ക്രമസമാധാനനില
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍,
സ്ത്രീ
പീഡനങ്ങള്‍,
കൊലപാതകങ്ങള്‍,
കവര്‍ച്ചകള്‍,
മോഷണങ്ങള്‍,
ഭവന
ഭേദനങ്ങള്‍,
പിടിച്ചുപറി,
കുട്ടികള്‍ക്കുനേരെയുളള
അതിക്രമങ്ങള്‍
എന്നിവ
എത്രവീതം
നടന്നിട്ടുണ്ട്;
(സി)
ഇവ
ഓരോന്നിലും
എത്ര
പ്രതികളെ
വീതം
അറസ്റ്
ചെയ്തു;
(ഡി)
ഓരോന്നിലും
ഇനി എത്ര
പ്രതികളെ
വീതം
പിടികിട്ടാനുണ്ട്;
(ഇ)
പ്രസ്തുത
കാലയളവില്‍,
സംസ്ഥാനത്ത്
ട്രെയിന്‍
യാത്രക്കാര്‍ക്കുനേരെ
എത്ര
അതിക്രമങ്ങള്‍
നടന്നിട്ടുണ്ട്,
വിശദാംശം
ലഭ്യമാക്കുമോ? |
222 |
ജനസൌഹൃദ
പോലീസ്
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
''
റ്റി.യു.
കുരുവിള
''
സി.എഫ്.തോമസ്
''
മോന്‍സ്
ജോസഫ്
(എ)
ജനസൌഹൃദ
പോലീസ്
നയം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
ജനങ്ങളോട്
മോശമായി
പെരുമാറുകയും
വിവിധ
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുകയും
ചെയ്യുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
ഓരോ
പോലീസ്
സ്റേഷനിലേയും
പോലീസ്
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും
കുറ്റക്കാരായ
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ
ശിക്ഷണ
നടപടികള്‍
കാലതാമസം
കൂടാതെ
സ്വീകരിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ? |
223 |
കമ്മ്യൂണിറ്റി
പോലീസിങ്ങ്
ശ്രീ.
സി.കെ.
നാണു
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി
തോമസ്
,,
ജോസ്
തെറ്റയില്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കമ്മ്യൂണിറ്റി
പോലീസിങ്ങിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടൂണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
സ്റേഷന്‍
അതിര്‍ത്തിയിലാണ്,
കമ്മ്യൂണിറ്റി
പോലീസിങ്ങ്
നിലവിലുള്ളത്;
(സി)
സ്റേഷന്‍
ഡ്യൂട്ടിയിലുള്ള
പോലീസുകാരെ,
ബീറ്റ്
ഓഫീസറന്‍മാരാക്കികൊണ്ട്,
കമ്മ്യൂണിറ്റി
പോലീസിങ്ങ്
ഫലപ്രദമാക്കാന്‍
കഴിയുന്നില്ലെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തിനുമാത്രമായി
കൂടുതല്‍
സേനാംഗങ്ങളെ
സ്റേഷന്‍
അതിര്‍ത്തിക്കുള്ളില്‍
വിന്യസിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
224 |
പോലീസിലെ
കുറ്റവാളികള്‍
ശ്രീ.
സി. പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സണ്ണി
ജോസഫ്
,,
പാലോട്
രവി
(എ)
ഗുരുതരമായ
സ്വഭാവദൂഷ്യത്തിന്
അടിമപ്പെട്ട
പോലീസ്
സേനാംഗങ്ങള്‍ക്കെതിരെ
കര്‍ശന
നടപടിക്ക്
പോലീസ്
ഉന്നതതല
സമിതി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ശുപാര്‍ശകളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
സ്വഭാവദൂഷ്യങ്ങളാണ്
ശുപാര്‍ശയില്‍
നിര്‍വചിച്ചിട്ടുളളത്;
വിശദമാക്കുമോ
(ഡി)
ഇവര്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷണ
നടപടികളാണ്
ശുപാര്‍ശ
ചെയ്തിട്ടുളളത്,
വിശദാംശങ്ങള്‍
നല്‍കുമോ? |
225 |
മര്‍ദ്ദനം
ശ്രീ.
എളമരം
കരീം
,,
വി. ചെന്താമരാക്ഷന്‍
,,
കെ. ദാസന്‍
,,
ജെയിംസ്
മാത്യു
(എ)
പോലീസ്
കസ്റഡിയിലെടുത്ത
ആളുകള്‍
മര്‍ദ്ദനമേറ്റു
മരണപ്പെടുന്നതും,
ഗുരുതരമായ
പരിക്കുകളോടെ
ചികിത്സയില്‍
കഴിയുന്നതുമായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചോദ്യം
ചെയ്യുന്നതിനായി
കസ്റഡിയിലെടുക്കുന്നവരെ
പോലീസ്
പലതരത്തില്‍
പീഡിപ്പിച്ച്,
തങ്ങള്‍
മുന്‍കൂട്ടി
തയ്യാറാക്കിയ
മൊഴികള്‍
പറയിപ്പിച്ചു
രേഖപ്പെടുത്തുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നടപടി
നിയമാനുസൃതമാണോ?
(സി)
ക്രിമിനല്‍
കേസ്
അന്വേഷണങ്ങളില്‍
അന്വേഷണ
ഉദ്യോഗസ്ഥന്മാരില്‍
ചിലര്‍, നിയമവിരുദ്ധപ്രവര്‍ത്തനം
നടത്തുന്നതു
തടയാന്‍
നടപടി
സ്വീകരിക്കുമോ? |
226 |
രാഷ്ട്രീയ
പ്രതിയോഗികളുടെ
കൊലപാതകത്തെ
പറ്റിയുളള
വെളിപ്പെടുത്തല്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്‍
,,
ഷാഫി
പറമ്പില്‍
(എ)
ഇടുക്കി
ജില്ലയിലെ
രാഷ്ടീയ
പ്രതിയോഗികളുടെ
പട്ടിക
തയ്യാറാക്കി
കൊലപ്പെടുത്തിയെന്ന
വെളിപ്പെടുത്തിലിന്റെ
അടിസ്ഥാനത്തില്‍,
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
കേസുകള്‍
പുന: പരിശോധിക്കുകയും
നടപടി
എടുക്കുകയും
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇത്തരം
കേസുകളില്‍,
ആരെയെല്ലാം
അറസ്റ്
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
കൊലപ്പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളള
ജീവിച്ചിരിക്കുന്നവര്‍ക്ക്
പോലീസ്
സംരക്ഷണം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ?
|
227 |
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
ബന്ധുക്കള്‍ക്കും
എതിരെയുള്ള
അതിക്രമങ്ങള്‍
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
''
എ. പി.
അബ്ദുള്ളക്കുട്ടി
''
വി. റ്റി.
ബല്‍റാം
''
വി. പി.
സജീന്ദ്രന്‍
(എ)
കൃത്യനിര്‍വ്വഹണത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
അവരുടെ
ബന്ധുക്കള്‍ക്കും
എതിരെയുള്ള
അതിക്രമങ്ങള്‍
നേരിടുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി,
പുതിയ
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
നിര്‍ദ്ദിഷ്ട
നിയമത്തില്‍
എന്തെല്ലാം
കുറ്റങ്ങളും
ശിക്ഷകളും
ആണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(ഡി)
ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ? |
228 |
പോലീസ്
സേനയിലെ
ക്രിമിനല്‍വല്‍ക്കരണം
ശ്രീ.
സി. ദിവാകരന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പോലീസ്
സേയിലെ
ക്രിമിനല്‍വല്‍ക്കരണം
അവസാനിപ്പിക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
ഐ.
പി. എസ്.
റാങ്കിലുള്ള
ഏതെല്ലാം
ഉദ്യോഗസ്ഥരാണ്
ക്രിമിനല്‍
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദാംശം
അറിയിക്കുമോ? |
229 |
പോലീസിലെ
എ. ആര്‍,
ലോക്കല്‍ലയനം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
ലോക്കല്‍
പോലീസ്
സംവിധാനം
കാര്യക്ഷമമാക്കാന്‍
വേണ്ടി
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
തുടങ്ങിവെച്ച
എ.ആര്‍,
ലോക്കല്‍
ലയനം
പൂര്‍ത്തീകരിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
2012 -ല്‍
ലോക്കല്‍
സ്റേഷനുകളിലേക്ക്
പോകാതെഎ.ആര്‍.
ക്യാമ്പുകളില്‍
നില്‍ക്കുവാന്‍
പോലീസുകാര്‍ക്ക്
ജില്ലാ
പോലീസ്
മേധാവികള്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇവര്‍ക്ക്
എത്ര
കാലത്ത്േക്കാണ്
എ. ആര്‍.
ക്യാമ്പില്‍
നിലനില്‍ക്കുവാന്‍
അനുമതി
നല്‍കിയിട്ടുള്ളത്;
ഇവരുടെ
ലോക്കല്‍
ട്രാന്‍സ്ഫര്‍
എങ്ങനെയാണ്
നടപ്പിലാക്കുന്നതെന്നും
വിശദമാക്കുമോ? |
230 |
സംസ്ഥാന
പോലീസിനെ
ശുദ്ധീകരിക്കുന്നതിന്
നടപടികള്‍
ശ്രീ.
കെ. ദാസന്‍
(എ)
സംസ്ഥാന
പോലീസിനെ
ശുദ്ധീകരിക്കുന്നതിന്
നടപ്പാക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ശുദ്ധീകരണ
നടപടികളുടെ
ഭാഗമായി
ആഭ്യന്തരമന്ത്രിതന്നെ
പറഞ്ഞിട്ടുള്ള
പോലീസിലെ
ക്രിമിനല്‍
സ്വഭാവമുള്ളതും
ക്രിമിനല്‍
കേസില്‍
പ്രതിയായിട്ടുള്ളതുമായ
പോലീസുകാരുടെ
കാര്യത്തില്‍,
എന്ത്
നടപടികളാണ്
സ്വീകരിക്കുക;
വിശദമാക്കുമോ;
(സി)
നടപ്പാക്കാനുദ്ദേശിക്കുന്ന
ശുദ്ധീകരണ
നടപടികളുടെ
ഭാഗമായി
പോലീസ്
സ്റേഷനുകളില്‍
നടമാടുന്ന
ലോക്കപ്പിലെ
മൂന്നാംമുറ
പ്രയോഗവും
കസ്റഡിയിലുള്ള
പ്രതികളെ,
വിസര്‍ജ്യം
തീറ്റിക്കുന്ന
സംഭവങ്ങളും
ലോക്കപ്പിലെ
മരണവും
സദാചാര
പോലീസുകളുടെ
അഴിഞ്ഞാട്ടവും
പൂര്‍ണ്ണമായി
ഇല്ലാതാക്കാന്‍
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസിലെ
സാക്ഷികളെ
അന്വേഷണ
ഉദ്യോഗസ്ഥരായ
പോലീസും
അഡീഷണല്‍
സ്പെഷ്യല്‍
പ്രോസിക്യൂട്ടറും
സാക്ഷിപറയുന്നതിന്
പ്രത്യേകം
പരിശീലനം
നല്‍കിയതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരം
നടപടികള്‍
ഇല്ലാതാക്കുന്ന
പരിഷ്ക്കരണ
നടപടി
സ്വീകരിക്കുമോ? |
231 |
സൈബര്‍
സെല്‍
കാര്യക്ഷമമാക്കാന്‍
നടപടി
ശ്രീ.
എ. എ.
അസീസ്
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷം
രജിസ്റര്‍
ചെയ്ത
സൈബര്‍
കേസുകളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
സൈബര്‍
സെല്‍
സാങ്കേതികമായി
കൂടുതല്‍
ശക്തിയാര്‍ജ്ജിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
232 |
സൈബര്‍
കുറ്റകൃത്യങ്ങള്‍
ശ്രീ.
പി.കെ.ബഷീര്‍
(എ)
വിവര
സാങ്കേതിക
വിദ്യയുടെ
വളര്‍ച്ചയ്ക്കനുസരിച്ച്
സംസ്ഥാനത്ത്,
സൈബര്‍
കുറ്റ
കൃത്യങ്ങളും
വര്‍ദ്ധിച്ചു
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത്തരം
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
മറ്റുമായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ? |
233 |
ക്രിമിനല്‍
കേസുകളിലെ
സാക്ഷികളുടെ
മൊഴികള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
ശ്രീ.
എം. ഹംസ
ശ്രീ.
എ. എം.
ആരിഫ്
ശ്രീ.
എളമരം
കരീം
(എ)
ക്രിമിനല്‍
കേസുകളില്‍
സാക്ഷികളായി
കണ്ടെത്തുന്നവര്‍ക്ക്
അന്വേഷണ
ഉദ്യോഗസ്ഥന്മാര്‍
മൊഴികള്‍
സംബന്ധിച്ച
ക്ളാസും
റിഹേഴ്സലും
നടത്തുന്നത്
നിയമാനുസൃതമാണോ;
എങ്കില്‍,
അത്സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
വിശദമാക്കുമോ;
(ബി)
ഏതെങ്കിലും
ക്രിമിനല്‍
കേസില്‍
സംഭവം
സംബന്ധിച്ച്
അറിവില്ലാത്തവരെ
സാക്ഷികളായി
നിയോഗിച്ചതും
അവരെ
സംഭവസ്ഥലത്തു
കൊണ്ടുപോയതും
മൊഴിയും
സംഭവവും
സംബന്ധിച്ച്
പഠിപ്പിച്ചതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കളള
തെളിവുകളും
സാക്ഷികളെയും
ഉണ്ടാക്കി,
അവ
സാക്ഷികളുടെ
മൊഴികളിലൂടെ
കോടതിയില്‍
എത്തിക്കാന്‍,
ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസ്
അന്വേഷണ
സംഘം
ശ്രമിച്ചിരിക്കുന്നതായ
ആക്ഷേപങ്ങള്‍
അന്വേഷിക്കുമോ? |
234 |
ലാവ്ലിന്‍
കേസ്
അന്വേഷണം
ശ്രീ.
ഹൈബി
ഈഡന്‍
,,
പി.എ.
മാധവന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
ജോസഫ്
വാഴക്കന്‍
(എ)
ലാവ്ലിന്‍
കേസ്
അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിപ്പട്ടികയില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഈ
കേസ്
സംബന്ധിച്ച
വിചാരണ
തുടങ്ങിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം
? |
235 |
മന്ത്രിമാരും
എം.എല്‍.എ.മാരും
പ്രതിചേര്‍ക്കപ്പെട്ട
കേസ്സുകള്‍
ശ്രീ.
കെ. വി.
വിജയദാസ്
ഈ
സര്‍ക്കാര്‍
അധികാരമേറിശേഷം
സംസ്ഥാന
മന്ത്രിമാരും
എം.എല്‍.എ.മാരും
പ്രതിചേര്‍ക്കപ്പെട്ടിരുന്ന
എത്ര
കേസ്സുകള്‍
പിന്‍വലിച്ചു;
ഏതൊക്കെ
കേസ്സുകളാണ്
പിന്‍വലിച്ചത്;
വ്യക്തമാക്കുമോ? |
236 |
കൈക്കൂലി
കേസുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൈക്കൂലി
കേസില്‍
എത്ര സര്‍ക്കാര്‍
ഉദ്യോഗസ്ഥരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വകുപ്പ്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)
ഇതില്‍
സര്‍വ്വീസില്‍
നിന്നും
സസ്പെന്റ്
ചെയ്യപ്പെട്ടവര്‍
എത്ര ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലത്ത്
അഴിമതി
കേസില്‍
സര്‍വ്വീസില്‍
നിന്ന്
സസ്പെന്റ്
ചെയ്യപ്പെട്ടവരില്‍
എത്ര
പേരെ
തിരിച്ചെടുക്കുകയുണ്ടായി
? |
237 |
കള്ളനോട്ട്
കേസുകള്‍
ശ്രീ.
സാജു
പോള്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
കള്ളനോട്ട്
പിടികൂടിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
;
(ബി)
എത്ര
കേസുകളില്‍
കള്ള
നോട്ടിന്റെ
ഉറവിടം
കണ്ടെത്താനായി
; വിശദമാക്കുമോ
? |
238 |
മണിചെയിന്‍
കേസുകള്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)
സംസ്ഥാനത്തുണ്ടായ
മണിചെയിന്‍
കേസുകളിലും
അതേ
മാതൃകയിലുളള
മറ്റ്
കേസുകളിലുംപെട്ട
എത്ര
പേരെ, ഇനിയും
അറസ്റ്
ചെയ്യാന്‍
ബാക്കി
നില്‍പ്പുണ്ട്;
(ബി)
നിലവിലുളള
കേസുകള്‍
എത്രയാണ്;
(സി)
പ്രതികളെ
കണ്ടുപിടിച്ച്
അറസ്റ്
ചെയ്യുന്നതില്‍
പോലീസിന്റെ
ഭാഗത്തുണ്ടായ
വീഴ്ചകള്‍
പരിശോധിക്കപ്പെട്ടിട്ടുണ്ടോ? |
239 |
മള്‍ട്ടിലെവല്‍
മാര്‍ക്കറ്റിംഗ്
നിക്ഷേപത്തട്ടിപ്പ്
സംബന്ധിച്ച
കേസുകള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
കാസര്‍കോട്
ജില്ലയില്‍,
മള്‍ട്ടിലെവല്‍
മാര്‍ക്കറ്റിങ്ങിന്റെ
പേര്
പറഞ്ഞ്
നിക്ഷേപത്തട്ടിപ്പ്
നടത്തിയ
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെയാണ്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുള്ളതെന്നും
എത്ര
പേരെ
അറസ്റ്
ചെയ്തുവെന്നും
അറിയിക്കാമോ;
(സി)
ഈ
കേസുകളുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ? |
240 |
വിവിധതരം
കേസുകളിലെ
പ്രതികള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
നടന്ന
കവര്‍ച്ച,
മോഷണം,
ഭവനഭേദനം,
ദേവാലയ
കവര്‍ച്ചകള്‍
എന്നീ
കേസുകളില്‍,
എത്രകേസുകളില്‍,
എത്ര
വീതം
പ്രതികളെ
ഇനിയും
പിടികൂടാനുണ്ടെന്ന്
വിശദമാക്കുമോ?
|
241 |
രജിസ്റര്‍
ചെയ്ത
കേസ്സുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം
സംസ്ഥാനത്ത്
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
ഭവനഭേദനങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
ഈ
കാലയളവില്‍
എത്ര
മോഷണക്കേസ്സുകളും
കവര്‍ച്ചക്കേസ്സുകളും
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കാമോ;
(സി)
2012, ഡിസംബര്‍
22 മുതല്‍
2013, ജനുവരി
22 വരെ
സംസ്ഥാനത്ത്
എത്ര
വീതം
കവര്‍ച്ച,
മോഷണം,
ഭവനഭേദനം
എന്നിവ
നടന്നെന്ന്
ജില്ലതിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
കാലയളവില്‍
ഭവനഭേദനം,
കവര്‍ച്ച,
മോഷണം
എന്നിവയ്ക്കിടയില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ? |
242 |
പകല്‍സമയത്ത്
നടന്ന
കവര്‍ച്ചാ-ഭവനഭേദനക്കേസ്സുകള്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
പകല്‍സമയത്ത്
നടന്ന
കവര്‍ച്ചാ-ഭവനഭേദനക്കേസ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതേ
കാലയളവില്‍
പൊതുസ്ഥലത്തുവച്ചുണ്ടായ
പിടിച്ചുപറി
സംഭവങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍,
എത്രകേസ്സുകളില്‍
പ്രതികളെ
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കുമോ
? |
243 |
കൊലപാതക
കേസ്സുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്,
നാളിതുവരെ
എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍
രാഷ്ട്രീയ
കാരണങ്ങളാല്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍,
കൊല്ലപ്പെട്ടവരുടെയും,
പ്രതികളുടെയും
രാഷ്ട്രീയകക്ഷിബന്ധം
വിശദമാക്കാമോ
? |
244 |
ഗുണ്ടാ
നിയമം
ശ്രീ.
പി. സി.
വിഷ്ണുനാഥ്
''
പി.എ.
മാധവന്‍
''
പാലോട്
രവി
''
എം. എ.
വാഹീദ്
(എ)
ഗുണ്ടാനിയമം
ഭേദഗതിചെയ്യാനിദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലം
ഭേദഗതികളാണ്
നിയമത്തില്‍
വരുത്താനുദ്ദേശിക്കുന്നത്;
(സി)
ഏതെല്ലാം
കുറ്റങ്ങളിലും
ശിക്ഷകളിലുമാണ്
ഭേദഗതി
വരുത്താനുദ്ദേശിക്കുന്നത്;
(ഡി)
നിയമം
ഭേദഗതി
ചെയ്യുന്നതിന്
അംഗീകാരമായിട്ടുണ്ടോ;
(ഇ)
ഇതിനുള്ള
നിയമനിര്‍മ്മാണ
പ്രക്രീയ
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ? |
245 |
ക്വട്ടേഷന്‍
സംഘം
നടത്തിയ
ആക്രമണങ്ങള്‍
ഡോ.
ടി. എം.
തോമസ്
ഐസക്
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്വട്ടേഷന്‍
സംഘം
നടത്തിയ
ആക്രമണ
കേസുകളില്‍
എത്രയെണ്ണം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
;
(ബി)
പ്രസ്തുത
കേസുകളില്‍,
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്
;
(സി)
കൊല്ലപ്പെട്ടവരുടെ
പേരുവിവരവും
സ്ഥലവും
വെളിപ്പെടുത്താമോ
;
(ഡി)
ക്വട്ടേഷന്‍
ആക്രമണക്കേസുകളില്‍
പ്രതികളായ
എത്രപേരെ
ഇതിനകം
അറസ്റ്
ചെയ്തിട്ടുണ്ടെന്നും,
എത്ര
പ്രതികള്‍
അറസ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ടെന്നും
വെളിപ്പെടുത്താമോ
? |
246 |
ഒറ്റയ്ക്ക്
താമസിക്കുന്നവരുടെ
കൊലപാതകം
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
വീട്ടില്‍
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍
കൊല
ചെയ്യപ്പെട്ട
എത്ര
കേസ്സുകള്‍
കഴിഞ്ഞ
രണ്ട്
വര്‍ഷം
സംസ്ഥാനത്തുണ്ടായിട്ടുണ്ട്
;
(ബി)
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍
മോഷണങ്ങള്‍ക്കും,
ആക്രമണങ്ങള്‍ക്കും
വിധേയമായ
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
? |
247 |
അന്യസംസ്ഥാനത്തൊഴിലാളികള്‍,
വൃദ്ധദമ്പതികളെആക്രമിച്ച
സംഭവം
ശ്രീ.
മാത്യു
റ്റി. തോമസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
തിരുവല്ല
നിയോജക
മണ്ഡലത്തിലെ
ആനിക്കാട്,
അന്യസംസ്ഥാനത്തൊഴിലാളികള്‍,
വൃദ്ധദമ്പതികളെ
ആക്രമിച്ച്
ഭാര്യയെ
കൊലപ്പെടുത്തിയ
സംഭവത്തില്‍
അന്വേഷണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
കേസില്‍
കുറ്റവാളികളെ
അറസ്റു
ചെയ്യുവാന്‍
സാധിച്ചിട്ടുണ്ടോ? |
248 |
പോലീസ്
കസ്റഡിയില്‍
മരണപ്പെട്ട
റിമാന്റ്
പ്രതികള്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം
കോടതി
റിമാന്റ്
ചെയ്ത
എത്ര
പ്രതികള്‍,
പോലീസ്
കസ്റഡിയില്‍
മരണപ്പെടുകയുണ്ടായി;
(ബി)
അവര്‍
ആരൊക്കെയാണ്;
(സി)
ഏതെല്ലാം
സ്ഥലത്ത്
വെച്ച്
മരിക്കുകയുണ്ടായി;
വിശദാംശം
ലഭ്യമാക്കുമോ
? |
249 |
പൊതുസ്ഥലത്ത്
മാലിന്യം
വലിച്ചെറിഞ്ഞവര്‍ക്കെതിരെ
രജിസ്റര്‍
ചെയ്ത
കേസുകള്‍
ഡോ.
കെ. ടി.
ജലീല്‍
സംസ്ഥാനത്ത്,
പൊതുസ്ഥലത്ത്,
മാലിന്യം
വലിച്ചെറിഞ്ഞ
എത്രപേര്‍ക്കെതിരെ
പോലീസ്
കേസ്
എടുക്കുകയുണ്ടായി;
ജില്ല
തിരിച്ച്
വിശദമാക്കുമോ? |
250 |
കുറ്റകൃത്യങ്ങളുടെയും
രജിസ്റര്‍
ചെയ്ത
കേസുകളുടെയും
വിശദാംശങ്ങള്‍
ഡോ.കെ.ടി.
ജലീല്‍
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടയില്‍,
ആത്മഹത്യ
ചെയ്തവരെത്ര;
അതില്‍,
സ്ത്രീകളും
കുട്ടികളും
എത്ര; സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുണ്ടായ
വിവിധ
തരത്തിലുള്ള
ക്രൈമുകളില്‍
എടുത്ത
ആകെ
കേസുകള്‍
എത്ര; ഈ
കേസുകളില്‍
ആകെ
എത്രപേരെ
അറസ്റ്
ചെയ്യുകയുണ്ടായി;
അറസ്റ്
ചെയ്യപ്പെട്ടവരില്‍
സ്റേഷന്‍
ജാമ്യത്തില്‍
വിട്ടയക്കപ്പെട്ടവര്‍
എത്ര; റിമാന്റ്
ചെയ്യപ്പെട്ടവരെത്ര;
ഇനി
അറസ്റ്
ചെയ്യാന്‍
ബാക്കിയുള്ളവര്‍
എത്ര; വ്യക്തമാക്കുമോ;
(ബി)
മൊത്തം
കേസുകളില്‍
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുള്ളവ
എത്ര; അന്വേഷണം
പൂര്‍ത്തിയായിട്ടില്ലാത്തവ
എത്ര;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസുകളില്‍
ബലാത്സംഗ
കേസുകള്‍,
കൊലപാതക
കേസുകള്‍,
ലൈംഗിക
അതിക്രമ
കേസുകള്‍
എന്നിവ
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
? |
251 |
കെ.
സുധാകരന്‍
എം. പി.
പ്രതിയായിട്ടുണ്ടായിരുന്ന
കൊലപാതക
കേസുകളുടെ
പുനരന്വേഷണം
ശ്രീ.
സി. കൃഷ്ണന്‍
(എ)
കെ.
സുധാകരന്‍,
എം. പി.
പ്രതിയായിട്ടുണ്ടായിരുന്ന
കൊലപാതക
കേസുകള്‍
പുനരന്വേഷിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
കണ്ണൂര്‍
സേവറി
ഹോട്ടലില്‍
കൊല്ലപ്പെട്ട
നാണുവിന്റെ
ഭാര്യ
ഭാര്‍ഗ്ഗവിയും
നല്പാടി
വാസുവിന്റെ
സഹോദരനും
ആഭ്യന്തര
വകുപ്പുമന്ത്രിയ്ക്ക്
18.12.2012-ല്‍
സമര്‍പ്പിച്ച
നിവേദനം
പരിശോധിക്കുകയുണ്ടായോ;
(ബി)
ഹര്‍ജിയിലെ
ആവശ്യത്തിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ? |
252 |
ശ്രീ.
കെ. സുധാകരന്‍
എം.പി.ക്കെതിരായ
കേസ്സിന്റെ
വിശദാംശങ്ങള്
ശ്രീ.
ജെയിംസ്
മാത്യു
(എ)
അനധികൃത
ബാര്‍
ലൈസന്‍സ്
നല്‍കുന്നതില്‍
ബഹു: സുപ്രീം
കോടതി
ജഡ്ജി
സാമ്പത്തികാഴിമതി
നടത്തുന്നതിന്
താന്‍
സാക്ഷിയാണെന്ന്
ശ്രീ. കെ.
സുധാകരന്‍
എം.പി.
പൊതുയോഗത്തില്‍
പ്രസംഗിച്ചതു
സംബന്ധിച്ച്
തിരുവനന്തപുരം
മ്യൂസിയം
പോലീസ്
രജിസ്റര്‍
ചെയ്ത
കേസ്സിന്റെ
അന്വേഷണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)
കേസ്
അന്വേഷിക്കുന്ന
ക്രൈം
ഡിറ്റാച്ച്മെന്റ്
അസിസ്റന്റ്
കമ്മീഷണര്‍
പ്രസംഗം
നടത്തിയ
ആളിനെ
ചോദ്യം
ചെയ്യുകയുണ്ടായോ;
എങ്കില്‍,
എപ്പോള്‍;
എവിടെ
വെച്ച്; വിശദാംശം
നല്‍കുമോ;
(സി)
അന്വേഷണറിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ? |
253 |
റോഡപകടങ്ങള്‍
ശ്രീ.
റോഷി
അഗസ്റിന്‍
,,
പി. സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)
സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
2012-13 കാലയളവില്‍
രജിസ്റര്‍
ചെയ്യപ്പെട്ട
റോഡപകടങ്ങളില്‍,
എത്രപേര്‍
പരിക്കേല്‍ക്കുകയും
മരണപ്പെടുകയും
ചെയ്തത്
എത്രപേര്‍
അറിയിക്കുമോ;
(ബി)
അപകടത്തില്‍
പരിക്കേറ്റ്
റോഡരികിലും
മറ്റും
കിടക്കുന്നവരെ
യഥാസമയം
ആശുപത്രിയിലെത്തിക്കാന്‍
പൊതുജനങ്ങള്‍ക്ക്
വൈമനസ്യം
ഉണ്ടാക്കുന്ന
പ്രധാനപ്പെട്ട
ഘടകങ്ങള്‍
എന്തെല്ലാമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇപ്രകാരം
പരിക്കേറ്റവരെ
ആശുപത്രിയില്‍
എത്തിക്കാന്‍
വൈകുന്നത്
വഴി
യഥാസമയം
ചികിത്സ
ലഭിക്കാതെ
മരണപ്പെടുന്ന
സംഭവങ്ങള്‍
ഇല്ലാതാക്കാന്‍
ഉതകുന്ന
തരത്തില്‍
പൊതുജനങ്ങള്‍ക്ക്
മാര്‍ഗ്ഗ
നിര്‍ദ്ദേശം
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തിര
സഹായം
നല്‍കാന്‍
തയ്യാറാകുന്നവര്‍
നേരിടേണ്ടി
വരുന്ന
നിയമപ്രശ്നങ്ങള്‍
എപ്രകാരം
ലഘൂകരിക്കാനാണ്
ഉദ്ദേശിക്കുന്നത്? |
254 |
പോലീസ്
കേസുകള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
,,
പുരുഷന്‍
കടലുണ്ടി
,,
കെ.വി.
വിജയദാസ്
,,
ബി.ഡി.
ദേവസ്സി
(എ)
പോലീസ്
രജിസ്റര്‍
ചെയ്ത്
അന്വേഷണം
നടത്തി
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ച
കേസുകളില്‍,
അന്വേഷണ
ഉദ്യോഗസ്ഥരും
പബ്ളിക്
പ്രോസിക്യൂട്ടറും
സാക്ഷികളെ
മൊഴി
പഠിപ്പിക്കേണ്ടി
വരുന്നത്
എന്തുകൊണ്ടാണ്;
ഇത്
നിയമാനുസൃതമാണോ;
ഇതു
സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസ്
വിചാരണ
ആരംഭിക്കുന്നതിന്
മുന്‍പായി
കുറ്റപത്രത്തില്‍
പോലീസ്
എടുത്ത
നിലപാടിനനുസരിച്ച്
സാക്ഷികളെ
കള്ളമൊഴി
പഠിപ്പിക്കാനായി
അന്വേഷണ
ഉദ്യോഗസ്ഥരും
പബ്ളിക്
പ്രോസിക്യൂട്ടറും
ഏതാനും
സാക്ഷികളും
സംഭവ
സ്ഥലത്തെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ചിത്രീകരിക്കാന്‍
ശ്രമിച്ചയാളിന്റെ
മൊബൈല്‍
ഫോണ്‍, പോലീസ്
തട്ടിയെടുക്കുകയുണ്ടായോ;
(ഡി)
പ്രസ്തുത
ഫോണ്‍
കണ്ടെത്തുന്നതിന്
വടകര
ഒന്നാം
ക്ളാസ്
മജിസ്ട്രേറ്റ്
പുറപ്പെടുവിച്ച
ഉത്തരവ്
നടപ്പിലാക്കുകയുണ്ടായോ;
ഇല്ലെങ്കില്‍,
എന്തുകൊണ്ട്
എന്ന്
വിശദമാക്കുമോ
? |
255 |
കേരള
പോലീസ്
രജിസ്റര്‍
ചെയ്തിട്ടുള്ള
കേസുകളും
പോലീസിനെതിരെയുള്ള
കേസുകളും
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
രജിസ്റര്‍
ചെയ്തിട്ടുള്ള
കൊലപാതകങ്ങള്‍
ബലാല്‍സംഗങ്ങള്‍,
മറ്റു
ലൈംഗിക
പീഡനങ്ങള്‍,
മോഷണങ്ങള്‍,
എന്നിവയുടെകണക്ക്
പ്രത്യേകംലഭ്യമാക്കുമോ;
(ബി)
ഇതില്‍,
എത്ര
കേസുകളില്‍,
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
കാലയളവില്‍
പോലീസ്
അതിക്രമങ്ങളില്‍
പോലീസിനെതിരെ
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
അതിനെതിരെ
എടുത്ത
നടപടികള്‍
വിശദമാക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട്,
ഏതെല്ലാം
പോലീസ്
ഉദ്യോഗസ്ഥരെ
സസ്പെന്റ്
ചെയ്തിട്ടുണ്ട്;
(എഫ്)
എങ്കില്‍,
അതിന്റെ
കാരണങ്ങള്‍
പ്രത്യേകം
ലഭ്യമാക്കുമോ? |
256 |
രജിസ്റര്‍
ചെയ്ത
അക്രമസ്വഭാവ
കേസുകള്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അക്രമസ്വഭാവത്തിലുള്ള
എത്ര
കേസുകള്‍
പോലീസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍,
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ
നടന്ന
അക്രമങ്ങളുടെ
എത്ര
കേസുകളുണ്ടെന്ന്,
ജില്ല
തിരിച്ച്
വിശദമാക്കാമോ? |
257 |
പൊതുയോഗങ്ങളിലെ
പരാമര്‍ശങ്ങളുടെ
പേരിലെ
കേസുകള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെ
പൊതുയോഗത്തിലെ
പരാമര്‍ശങ്ങളുടെ
പേരില്‍
പോലീസ്
കേസ്
രജിസ്റര്‍
ചെയ്ത്
അറസ്റ്
ചെയ്ത്
ജയിലില്‍
അടക്കപ്പെട്ടവര്‍
എത്ര ; ആര്‍ക്കെല്ലാം
എതിരെ
എത്ര
കേസുകള്‍
എടുത്തിട്ടുണ്ട്
;
(ബി)
പൊതുപ്രവര്‍ത്തകരുടെ
പ്രസംഗങ്ങള്‍
നിരീക്ഷിക്കാന്‍
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
? |
258 |
എം.എല്‍.എ.യെ
അപമാനിക്കുന്ന
തരത്തിലുള്ള
പ്രസംഗം
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
കേരള
ഗസറ്റഡ്
ഓഫീസേഴ്സ്
യൂണിയന്‍
സമ്മേളനം
ഉദ്ഘാടനം
ചെയ്ത്
ആഭ്യന്തര
വകുപ്പുമന്ത്രി
നടത്തിയ
പ്രസംഗത്തില്‍,
ശ്രീമതി.
കെ. കെ.
ലതിക,
എം.എല്‍.എ.യെ
അപമാനിക്കുന്ന
തരത്തില്‍
നടത്തിയ
പരാമര്‍ശങ്ങള്‍ക്കെതിരെ
പോലീസ്
സ്വമേധയാ
കേസെടുത്തിട്ടുണ്ടോ;
(ബി)
ഹാളിനുള്ളില്‍
വച്ചുള്ള
സമ്മേളനങ്ങളില്‍
നടത്തുന്ന
പ്രസംഗങ്ങളിലെ
പരാമര്‍ശങ്ങളിന്മേലും
തുറന്ന
സ്ഥലത്തുള്ള
സമ്മേളനങ്ങളിലെ
പ്രസംഗങ്ങളിലെ
പരാമര്‍ശങ്ങളിന്മേലും
കേസെടുക്കുന്നതിന്,
നിയമപരമായി
എന്തെങ്കിലും
വ്യത്യാസങ്ങളുണ്ടോ;
എങ്കില്‍,
വ്യക്തമാക്കുമോ
? |
259 |
പ്രസംഗത്തിന്റെ
പേരിലുളള
കേസ്സുകള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിനു
ശേഷം
പ്രസംഗത്തിന്റെ
പേരില്‍
ഏതെല്ലാം
എം.എല്‍.എ.മാര്‍ക്കും
ഏതെല്ലാം
എം.പി
മാര്‍ക്കുമെതിരെയാണ്,
കേസ്സ്
രജിസ്റര്‍
ചെയ്തിട്ടുളളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കേസ്സുകളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഇതില്‍,
ഏതെങ്കിലും
കേസ്സ്
പിന്‍വലിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍,
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ? |
260 |
കുറ്റകൃത്യങ്ങള്‍
ശ്രീ.എസ്.
രാജേന്ദ്രന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
സംസ്ഥാനത്ത്
എത്ര
ആരാധനാലയങ്ങളില്‍
നാളിതുവരെ
മോഷണം
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
എത്ര വര്‍ഗ്ഗീയ
സംഘര്‍ഷങ്ങളും
വര്‍ഗ്ഗീയ
ചേരിതിരിവുകളുടെ
അടിസ്ഥാനത്തിലുള്ള
അടിപിടികളും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍,
എത്ര
ലാത്തിച്ചാര്‍ജുകള്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
<<back |
next page>>
|