Q.
No |
Questions
|
181
|
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളും
ചെലവഴിച്ച
തുകയും
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രിയുടെ
ചുമതലയിലുള്ള
ഓരോ
വകുപ്പുകളിലും
2012-13 സാമ്പത്തിക
വര്‍ഷം
ബഡ്ജറ്റില്‍
വകയിരുത്തിയ
തുകയുടെയും
അതില്‍
ഇതിനകം
ചെലവഴിച്ച
തുകയുടെയും
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ
വകുപ്പ്
മുഖേനയും
നടപ്പിലാക്കുന്നതിന്
2012-13 വര്‍ഷത്തെ
ബഡ്ജറ്റ്
വിഹിതമായും
അല്ലാതെയും
പ്രഖ്യാപിച്ച
പദ്ധതികളും
പരിപാടികളും
പൂര്‍ണ്ണമായും
നടപ്പാക്കിയിട്ടുണ്ടോ;
ഇനിയും
നടപ്പിലാക്കാത്തവ
ഏതൊക്കെ;
ഭരണാനുമതി
നല്‍കിയെങ്കിലും
നിര്‍വ്വഹണം
ആരംഭിച്ചിട്ടില്ലാത്തവ
ഏതെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഓരോ
വകുപ്പിനും
ബഡ്ജറ്റില്‍
അനുവദിച്ച
തുകയും
ഇതിനകം
ചെലവഴിക്കാതെ
ബാക്കിയുള്ള
തുകയും
എത്രയെന്ന്
വിശദമാക്കുമോ
? |
182 |
വനശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
വി.പി.
സജീന്ദ്രന്‍
,,
പാലോട്
രവി
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സണ്ണി
ജോസഫ്
(എ)
വനശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
വനവിഭവങ്ങള്‍
മൂല്യവര്‍ദ്ധന
വരുത്തി
വിപണിയിലെത്തിക്കുന്നതിന്
നടപടി
എടുക്കുമോ;
വിശദമാക്കുമോ;
(സി)
ഇതിനായി
വനങ്ങളില്‍
താമസിക്കുന്ന
ആദിവാസികള്‍ക്ക്
വേണ്ട
പ്രയോഗിക
പരിശീലനം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)
വനശ്രീയുടെ
മൊബൈല്‍
യൂണിറ്റ്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ? |
183 |
വനാവകാശ
നിയമം
ശ്രീ.
പി. ഉബൈദുള്ള
(എ)
സംസ്ഥാനത്ത്
വനാവകാശ
നിയമം
പരിപൂര്‍ണ്ണമായും
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള
കാലതാമസത്തിനുള്ള
കാരണം
വ്യക്തമാക്കാമോ? |
184 |
വനപ്രദേശങ്ങളിലെ
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. അജിത്
(എ)
സംസ്ഥാനത്തെ
വന
പ്രദേശങ്ങളില്‍
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ വാര്‍ത്തകളുമായി
ബന്ധപ്പെട്ട്
വനം
വകുപ്പിന്റേതുമാത്രമായോ
മറ്റു
വകുപ്പുകളുമായി
സംയുക്തമായോ
പരിശോധനകള്‍
നടത്തി
വാര്‍ത്തയിലെ
യാഥാര്‍ത്ഥ്യം
കണ്ടെത്തിയിട്ടുണ്ടോ
;
(സി)
വന
പ്രദേശങ്ങളിലെ
തീവ്രവാദ
പ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
;
(ഡി)
സംസ്ഥാനത്ത്
ഏതെല്ലാം
പ്രദേശങ്ങളിലാണ്
തീവ്രവാദ
പ്രവര്‍ത്തന
വാര്‍ത്തയുമായി
ബന്ധപ്പെട്ട്
പരിശോധന
നടത്തിയിട്ടുള്ളത്
; വ്യക്തമാക്കുമോ
? |
185 |
സൈലന്റ്
വാലിയിലെ
സ്വകാര്യ
മിനറല്‍
വാട്ടര്‍
പ്ളാന്റ്
ശ്രീ.കെ.
അജിത്
(എ)
സൈലന്റ്
വാലിയിലെ
സ്വകാര്യ
മിനറല്‍
വാട്ടര്‍
പ്ളാന്റിന്
ഹൈക്കോടതി
ഉത്തരവിലൂടെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
വനം
വകുപ്പ്
നിഷേധിച്ച
അനുമതി
ഹൈക്കോടതി
വഴി
നേടാന്‍
ഉണ്ടായ
സാഹചര്യം
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ഇത്തരമൊരു
പ്ളാന്റ്
വനമേഖലയില്‍
വന്നാലുണ്ടാകാവുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
നല്‍കിയ
അനുമതി
നടപ്പിലാക്കുന്നത്
തടയുവാനും
വനം
വകുപ്പിന്
അനുകൂല
ഉത്തരവ്ു
നേടാനും
എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ
? |
186 |
കാവ്
സംരക്ഷണം
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
കാവ്
സംരക്ഷണത്തിനു
വേണ്ടി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
തലക്കുളത്തൂര്‍
പഞ്ചായത്തിലെ
വളളിക്കാട്
കാവ്സംരക്ഷണത്തിനായി
സര്‍ക്കാരില്‍
നിന്നും
സാമ്പത്തിക
സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
187 |
കാട്ടുതീ
നിയന്ത്രിക്കുന്നതിന്
സംവിധാനങ്ങള്‍
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വനപ്രദേശങ്ങളിലാണ്
നിരന്തരമായി
കാട്ടുതീയുണ്ടാകുന്നത്;
വിശദമാക്കുമോ;
(ബി)
കാട്ടുതീ
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വെളിപ്പെടുത്തുമോ;
(സി)
കൂടുതലായി
കാട്ടുതീ
കാണപ്പെടുന്ന
വനമേഖലകള്‍
കേന്ദ്രീകരിച്ച്
ഫയര്‍
ഫോഴ്സ്
യൂണിറ്റ്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
188 |
കണ്ടല്‍ക്കാടുകള്‍
ഏറ്റെടുക്കല്‍
പദ്ധതി
ശ്രീ.
എം. ഉമ്മര്‍
(എ)
കണ്ടല്‍ക്കാടുകള്‍
സ്വകാര്യ
വ്യക്തികളില്‍
നിന്നും
ഏറ്റെടുക്കുന്ന
പദ്ധതി
പരിഗണനയിലുണ്ടോ;
വിശദാംശം
നല്‍കുമോ
;
(ബി)
ഇത്തരത്തില്‍
എത്ര
ഹെക്ടര്‍
പ്രദേശം
ഏറ്റെടുത്തിട്ടുണ്ട്;
വിശദാംശം
നല്‍കുമോ
;
(സി)
ഈ
പദ്ധതിയില്‍
കൂടുതല്‍
കണ്ടല്‍ക്കാടുകള്‍
സൃഷ്ടിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ
? |
189 |
ആദിവാസികള്‍ക്ക്
ഭൂമി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
വാച്ചുമരം
ആദിവാസി
കോളനിയിലെ
ഭൂരഹിതരായ
ആദിവാസി
കുടുംബങ്ങള്‍ക്ക്
താമസത്തിനും,
കൃഷിക്കും
വേണ്ടി
വനാവകാശനിയമപ്രകാരം
ഭൂമി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടികള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ? |
190 |
ശബരിമല
വികസനത്തിനായി
വിട്ടുനല്‍കിയ
വനഭൂമി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
ശബരിമലയുടെ
വികസനത്തിനായി
എത്ര
വിസ്തൃതിയില്‍
വനഭൂമി
ഇതിനകം
വിട്ടുനല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇനിയും
വനഭൂമി
വിട്ടുനല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
വിട്ടുനല്‍കിയ
വനഭൂമിക്കുപകരം
വനം
വച്ചുപിടിപ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ
? |
191 |
എന്റെ
മരം
പദ്ധതി
ശ്രീ.
സണ്ണി
ജോസഫ്
,,
അന്‍വര്‍
സാദത്ത്
,,
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
(എ)
എന്റെ
മരം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി
എവിടെയൊക്കെയാണ്
നടപ്പാക്കുന്നത്;
വിശദമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതി
പ്രകാരം
വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര
വൃക്ഷ
തൈകള്‍
വിതരണം
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ
;
(ഡി)
എല്ലാ
സ്കൂളുകളിലേയ്ക്കും
ഈ പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
192 |
വീയപുരം
സര്‍ക്കാര്‍
തടി
ഡിപ്പോയുടെ
വികസനം
ശ്രീ.
തോമസ്
ചാണ്ടി
(എ)
ആലപ്പുഴ
ജില്ലയിലെ
ഏക സര്‍ക്കാര്‍
തടി
ഡിപ്പോ
ആയ വീയപുരം
ഡിപ്പോയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
18 ഏക്കര്‍
വരുന്ന
പ്രസ്തുത
ഡിപ്പോയോട്
ചേര്‍ന്ന്
ഇക്കോടൂറിസം
/റിസര്‍വ്ഡ്
വനം
പദ്ധതികള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ? |
193 |
കാസര്‍ഗോഡ്
ഡിവിഷനില്‍
ഫോറസ്റ്
സ്റേഷന്‍
സ്ഥാപിക്കുന്ന
നടപടി
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
കാസര്‍ഗോഡ്
വനം
ഡിവിഷനില്‍
ഫോറസ്റ്
സ്റേഷന്‍
സ്ഥാപിക്കുവാന്‍
പരിപാടിയുണ്ടോ;
എങ്കില്‍
അതിനുവേണ്ടി
ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
ബി)
കാസര്‍ഗോഡ്
ഡിവിഷണല്‍
ഫോറസ്റ്
ഓഫീസില്‍
ഏതെല്ലാം
തസ്തികകളില്‍
ഒഴിവുണ്ട്;
വിശദമാക്കുമോ;
(സി)
കൃഷി
നശിപ്പിക്കുന്ന
കാട്ടാനകള്‍
പോലുള്ള
മൃഗങ്ങളില്‍
നിന്നുള്ള
ശല്യം
തടയുന്നതിനുവേണ്ടി
കാസര്‍ഗോഡ്
ജില്ലയില്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
194 |
സ്വകാര്യ
വനവല്‍ക്കരണ
പദ്ധതി
ശ്രീ.
വര്‍ക്കല
കഹാര്‍
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
ഷാഫി
പറമ്പില്‍
,,
എ. റ്റി.
ജോര്‍ജ്
(എ)
സ്വകാര്യ
വനവല്‍ക്കരണ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
;
(ബി)
ഈ
പദ്ധതിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പദ്ധതി
നടപ്പാക്കുന്നത്
;
(ഡി)
എന്തെല്ലാം
ധനസഹായങ്ങളാണ്
ഈ പദ്ധതി
വഴി നല്‍കുന്നത്
; വിശദാംശം
അറിയിക്കുമോ
?
|
195 |
അച്ചന്‍കോവില്‍-കറവൂര്‍
റോഡിന്റെ
അറ്റകുറ്റപ്പണികള്‍
ശ്രീ.
കെ. രാജു
(എ)
അച്ചന്‍കോവില്‍-കറവൂര്‍
റോഡില്‍
അച്ചന്‍കോവില്‍
ക്ഷേത്രസമീപത്തുനിന്നും
ആരംഭിച്ച്
ഉദ്ദേശം 10
കിലോമീറ്റര്‍
വനമേഖലയിലുള്‍പ്പെടുന്ന
റോഡ്
തകര്‍ന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗതാഗതയോഗ്യമല്ലാതായി
പ്രസ്തുതഭാഗത്ത്
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്
എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ? |
196 |
കഴുതുരുട്ടി-പ്രിയ
എസ്റേറ്റ്-അച്ചന്‍കോവില്‍
ക്ഷേത്രംറോഡ്
നിര്‍മ്മാണം
ശ്രീ.
കെ. രാജു
(എ)
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
കഴുതുരുട്ടി-പ്രിയ
എസ്റേറ്റ്-അച്ചന്‍കോവില്‍
ക്ഷേത്രം
റോഡില്‍
വനമേഖലയില്‍
വരുന്ന
ഉദ്ദേശം 9
കി.മീ.
റോഡ്
വാഹനഗതാഗതയോഗ്യമാക്കുവാന്‍
പദ്ധതി
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
197 |
കിളികുടുക്കിയില്‍
ഏറുമാടം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
ബാലുശ്ശേരി
നിയമസഭാ
മണ്ഡലത്തിലെ
'കിളിക്കുടുക്കി'
പ്രദേശത്ത്
ഒരു 'ഏറുമാടം'
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച
നടപടികളുടെ
പുരോഗതി
അറിയിക്കാമോ;
(സി)
പരിഗണനയില്‍
ഇല്ലെങ്കില്‍
പ്രസ്തുത
പ്രദേശത്ത്
വിനോദ
സഞ്ചാരികള്‍ക്കും
വനപാലകര്‍ക്കും
ഒരുപോലെ
പ്രയോജനപ്പെടുന്ന
ഇക്കാര്യം
പരിഗണിക്കുമോ? |
198 |
വന്യജീവി
സങ്കേതങ്ങളിലെ
ഫോട്ടോഗ്രാഫി
നിരോധനം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
വന്യജീവി
സങ്കേതങ്ങളില്‍
ഫോട്ടോഗ്രാഫിക്ക്
നിരോധനം
ഏര്‍പ്പെടുത്തി
ചീഫ്
വൈല്‍ഡ്
ലൈഫ്
വാര്‍ഡന്റെ
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഫോട്ടോഗ്രാഫിക്ക്
നിരോധനം
ഏര്‍പ്പെടുത്തുവാനുളള
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ? |
199 |
പാമ്പുകടിയേറ്റ്
മരിക്കുന്നവരുടെകുടുംബത്തിനുള്ള
സഹായം
ശ്രീ.
എ. എം.
ആരിഫ്
(എ)
വീടിലും
പരിസരപ്രദേശങ്ങളിലും
മറ്റും
പാമ്പ്
കടിയേറ്റ്
മരിക്കുന്നവരുടെ
കുടുംബത്തിന്
വനം
വകുപ്പ്
നല്‍കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ആയതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
അപേക്ഷാ
ഫാറങ്ങളുടെ
പകര്‍പ്പുകള്‍
നല്‍കുമോ? |
200 |
കാട്ടാനകളുടെ
ആക്രമണം
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
ഹൈബി
ഈഡന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
പി. സി.
വിഷ്ണുനാഥ്
(എ)
കൃഷിഭൂമിയിലും
മനുഷ്യരുടെ
വാസസ്ഥലങ്ങളിലും
ഇറങ്ങുന്ന
കാട്ടാനകളെ
തുരത്തുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഒരു
സ്ഥിരം
ടാസ്ക്
ഫോഴ്സ്
ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ടാസ്ക്
ഫോഴ്സിന്റെ
പ്രവര്‍ത്തന
രീതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
എവിടെയെല്ലാം
ഇവയുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നു;
വിശദമാക്കുമോ? |
201 |
വന്യമൃഗ
സങ്കേതങ്ങള്‍ക്ക്
ചുറ്റുമുള്ള
പരിസ്ഥിതി
പ്രാധാന്യമേഖലകളുടെ
നിര്‍ണ്ണയം
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
''
പി.റ്റി.എ.റഹീം
''
കെ. കുഞ്ഞമ്മത്
മാസ്റര്‍
''
എസ്. രാജേന്ദ്രന്‍
(എ)
വന്യമൃഗ
സങ്കേതങ്ങള്‍ക്ക്
ചുറ്റും
പരിസ്ഥിതി
പ്രാധാന്യമേഖലകള്‍
നിര്‍ണ്ണയിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി
കമ്മിറ്റിയെ
നിയോഗിക്കുകയുണ്ടായോ;
നിയോഗിക്കപ്പെട്ടവര്‍
ആരൊക്കെ;
വിശദാംശം
നല്‍കുമോ;
(ബി)
ഉദ്യോഗസ്ഥര്‍ക്ക്
പുറമെ
ഭരണകക്ഷിയില്‍പ്പെട്ടവരെ
മാത്രം
ഉള്‍പ്പെടുത്തിക്കൊണ്ടാണോ
കമ്മിറ്റി
രൂപീകരിച്ചത്;
വിശദമാക്കുമോ;
(സി)
പ്രതിപക്ഷത്തുനിന്നുള്ള
പ്രാതിനിധ്യം
വേണ്ടെന്നുവെച്ചതിന്റെ
ഉദ്ദേശ്യം
വ്യക്തമാക്കാമോ;
(ഡി)
വനം-വന്യജീവി
സംരക്ഷണപ്രശ്നത്തില്‍
സര്‍ക്കാരിന്റെത്
ഏകപക്ഷീയമായ
നിലപാടാണെന്ന
ആരോപണം
ഉന്നയിച്ച്
ജനങ്ങള്‍
പ്രതിക്ഷേധിച്ചതായി
അറിയാമോ;
എങ്കില്‍
നിലപാട്
തിരുത്താന്‍
തയ്യാറാകുമോ? |
202 |
നാട്ടിലിറങ്ങിയ
വന്യമൃഗങ്ങള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങി
പരിഭ്രാന്തി
പരത്തിയ
എത്ര
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
കേസുകളില്‍
നാട്ടിലിറങ്ങിയ
എത്ര
വന്യമൃഗങ്ങളെ
പിടികൂടി
കാട്ടില്‍
വിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
വന്യമൃഗങ്ങള്‍
കൊല്ലപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ? |
203 |
അപൂര്‍വ്വമായ
വന്യജീവികള്‍
ആക്രമിക്കപ്പെടുന്ന
സംഭവം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
അപൂര്‍വ്വമായ
വന്യജീവികള്‍,
മനുഷ്യരുമായുള്ള
ഏറ്റുമുട്ടലുകളിലും,
മറ്റു
പലവിധകാരണങ്ങളാലും
ആക്രമിക്കപ്പെട്ട്
ജീവന്‍
നഷ്ടപ്പെട്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിദഗ്ദ്ധരെക്കൊണ്ട്
ഒരു പഠനം
നടത്തി, ഇവയെ
സംരക്ഷിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ? |
204 |
കാട്ടുപന്നികള്‍
കൃഷി
നശിപ്പിക്കുന്നതിന്
നഷ്ടപരിഹാരം
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കാട്ടുപന്നികള്‍
കൃഷി
നശിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
ഇതുവരെ
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
എന്തെങ്കിലും
നഷ്ടപരിഹാരം
നല്‍കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്തെല്ലാം;
വിശദാംശം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
നഷ്ടപരിഹാരം
നല്‍കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ |
205 |
കായിക
വകുപ്പിന്റെ
കീഴില്‍
എലീറ്റ്
അക്കാഡമി
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
എ. പി.
അബ്ദുളളക്കുട്ടി
,,
ആര്‍.സെല്‍വരാജ്
,,
സി. പി.
മുഹമ്മദ്
(എ)
സംസ്ഥാനത്ത്
കായിക
വകുപ്പിന്റെ
കീഴില്‍
എലീറ്റ്
അക്കാഡമി
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അക്കാഡമി
സ്ഥാപിക്കുന്നതിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
മികച്ച
പരിശീലനസൌകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയിക്കുമോ |
206 |
ദേശീയ
ഗെയിംസ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ദേശീയ
ഗെയിംസ്
കേരളത്തില്‍
നടത്തുന്നതിനായി
നാളിതു
വരെ
ആസൂത്രണം
ചെയ്ത
മുന്നൊരുക്കങ്ങളും
തയ്യാറെടുപ്പുകളും
എന്തൊക്കെയാണെന്നു
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
ഗെയിംസ്
നടത്തുന്നതിലേക്കായി
സംസ്ഥാന
സര്‍ക്കാര്‍
ചെലവഴിക്കാനുദ്ദേശിക്കുന്ന
തുക
എത്രയാണെന്നു
വ്യക്തമാക്കുമോ
? |
207 |
ആറ്റിങ്ങല്‍
ശ്രീപാദം
സ്റേഡിയം
നിര്‍മ്മാണം
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റേഡിയത്തില്‍
നാഷണല്‍
ഗെയിംസിന്റെ
ഭാഗമായി
നടന്നുവരുന്ന
നിര്‍മ്മാണം
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
അനന്തമായി
നീണ്ടു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നൂറാം
വാര്‍ഷികമാഘോഷിക്കുന്ന
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയുടെ
വികസന
പദ്ധതികളിലുള്‍പ്പെടുത്തി
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ? |
208 |
ദേശീയ
ഗെയിംസിനുള്ള
തയ്യാറെടുപ്പുകള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
സി.പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)
ദേശീയ
ഗെയിംസ്
നടത്തുവാന്‍
എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
നടത്തിയിട്ടുളളത്;
(ബി)
എന്ന്
മുതലാണ്
ദേശീയ
ഗെയിംസ്
തുടങ്ങുന്നത്;
(സി)
ഗെയിംസ്
നടത്തുന്ന
വേദികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എത്ര
എണ്ണം
പൂര്‍ത്തിയായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
വേദികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ? |
209 |
കായിക
മേളകളില്‍
മികവ്
പുലര്‍ത്തുന്ന
സ്ക്കൂളുകള്‍ക്ക്കൂടുതല്‍
സൌകര്യങ്ങള്
ശ്രീ.
റ്റി.യു.
കുരുവിള
(എ)
സംസ്ഥാന-ദേശീയ
കായിക
മേളകളില്‍
മികവ്
പുലര്‍ത്തുന്ന
സ്ക്കൂളുകള്‍ക്കും
മറ്റ്
സ്ഥാപനങ്ങള്‍ക്കും
പ്രത്യേക
പാക്കേജിലൂടെ
കൂടുതല്‍
സൌകര്യങ്ങള്‍
നല്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ;
(ബി)
മികവ്
പുലര്‍ത്തുന്ന
സ്ക്കൂളുകള്‍ക്കും
താരങ്ങള്‍ക്കും
കോച്ചുമാര്‍ക്കും
നല്കി
വരുന്ന
പ്രോത്സാഹന
ക്യാഷ്പ്രൈസുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ? |
210 |
കായിക
വികസന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എം. എ.
വാഹിദ്
,,
വി. റ്റി.
ബല്‍റാം
,,
എ. റ്റി.
ജോര്‍ജ്
,,
വി.ഡി.
സതീശന്‍
(എ)
കായിക
വികസന
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിന്
സഹായകരമായി
ഹാന്‍ഡ്ബുക്ക്
തയ്യാറാക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
കായിക
വികസനത്തില്‍
നിര്‍ണ്ണായക
മാറ്റങ്ങള്‍
വരുത്തുവാന്‍
കഴിയുന്ന
എന്തെല്ലാം
കാര്യങ്ങളാണ്
ഹാന്‍ഡ്ബുക്കില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
211 |
സ്കൂള്‍
കുട്ടികള്‍ക്ക്
നീന്തല്‍
പരിശീലനം
ശ്രീ.
എ.എ.
അസീസ്:
(എ)
സ്കൂള്‍
തലത്തിലെ
കുട്ടികളെ
നീന്തല്‍
പഠിപ്പിക്കുന്നതിനുള്ള
സംവിധാനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മുഴുവന്‍
കുട്ടികളേയും
നീന്തല്‍
പരിശീലിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ? |
212 |
കായികവിനോദങ്ങളുടെ
വികസനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
ക്രിക്കറ്റിന്റെ
പ്രചാരം
ഏറിയ
സാഹചര്യത്തില്‍
കേരളത്തില്‍
സജീവമായിരുന്ന
വോളിബോള്‍,
ഫുട്ബോള്‍
തുടങ്ങിയ
കായികവിനോദങ്ങള്‍ക്കിന്നുണ്ടായിട്ടുളള
പ്രാധാന്യക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
കായിക
ഇനങ്ങള്‍ക്ക്
വേണ്ടത്ര
പ്രാധാന്യം
നല്‍കുന്നതിനായി
കോച്ചിംഗ്
ക്യാമ്പുകളും,
സ്കൂള്‍തലം
മുതല്‍
പ്രത്യേക
പരിശീലന
പരിപാടികളും
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
213 |
ഗ്രാമീണ
സ്റേഡിയങ്ങളുടെ
ആധുനികവല്‍ക്കരണം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
ബാലുശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
ഉള്ള്യേരി
ഗ്രാമപഞ്ചായത്ത്
സ്റേഡിയം
നവീകരണം
സംബന്ധിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഗ്രാമീണ
സ്റേഡിയങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്
പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതി
പ്രകാരം
കളിസ്ഥലങ്ങള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡമെന്താണെന്നറിയിക്കുമോ? |
214 |
നീലേശ്വരം
ഇ.എം.എസ്.
സ്മാരക
സ്റേഡിയം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)
നീലേശ്വരത്ത്
ഇ.എം.എസ്.
സ്മാരക
സ്റേഡിയം
നിര്‍മ്മിക്കുന്നതിന്
കഴിഞ്ഞവര്‍ഷത്തെ
ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടും
ഭരണാനുമതി
നല്‍കാന്‍
കഴിയാതെ
വന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റേഡിയം
എപ്പോള്‍
നിര്‍മ്മിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
215 |
കുറുവിലങ്ങാട്
ദേവമാതാ
കോളേജില്‍
നീന്തല്‍ക്കുളം
ശ്രീ.
മോന്‍സ്
ജോസഫ്
(എ)
കടുത്തുരുത്തി
നിയോജക
മണ്ഡലത്തില്‍പ്പെട്ട
കുറുവിലങ്ങാട്
ദേവമാതാ
കോളേജില്‍
നീന്തല്‍ക്കുളം
നിര്‍മ്മിക്കുന്നതിനുവേണ്ടി
നല്‍കിയിരുന്ന
നിവേദനത്തിന്റെ
പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
നീന്തല്‍ക്കുളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്കായി
സ്പോര്‍ട്സ്
വകുപ്പ്
ഡയറക്ടര്‍ക്ക്
നല്‍കിയിരിക്കുന്ന
ഫയല്‍
നമ്പര്‍
വ്യക്തമാക്കാമോ;
ഈ
ഫയലില്‍
എന്ത്
നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(സി)
ഈ
ഫയലില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
തുടര്‍
നടപടികള്‍
വെളിപ്പെടുത്താമോ? |
216 |
മൂവിംഗ്
തീയറ്ററുകളുടെ
പ്രവര്‍ത്തനം
ശ്രീ.
വി. ഡി.
സതീശന്‍
,,
പി. സി.
വിഷ്ണുനാഥ്
,,
സി. പി.
മുഹമ്മദ്
,,
ജോസഫ്
വാഴക്കന്‍
(എ)
സംസ്ഥാനത്ത്
മൂവിംഗ്
തീയറ്ററുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
എവിടെയൊക്കെയാണ്
ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാനുദ്ദേശിക്കുന്നത്,
വിശദമാക്കുമോ;
(ഡി)
ക്ളാസ്സിക്ക്
സിനിമകള്‍
ഈ
തീയറ്ററുകളില്‍
കൂടി
പ്രദര്‍ശിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
|
217 |
സിനിമാ
തിയേറ്ററുകളിലെ
ഇ - ടിക്കറ്റ്
സംവിധാനം
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
ലൂഡി
ലൂയിസ്
,,
ഷാഫി
പറമ്പില്‍
,,
പാലോട്
രവി
(എ)
സംസ്ഥാനത്തെ
സിനിമാ
തിയേറ്ററുകളില്‍
ഇ-ടിക്കറ്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുകൊണ്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെ;
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(സി)
നികുതി
വെട്ടിപ്പ്
തടയാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
സംവിധാനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഈ
സംവിധാനം
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഇതിനായി
നിയമനിര്‍മ്മാണം
നടത്തുന്ന
കാര്യം
പരിഗണിക്കുമോ? |
218 |
മലയാള
സിനിമാ
വെബ്
മാഗസിന്
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
ശ്രീ.
കെ. അച്ചുതന്‍
,,
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
,,
ശ്രീ.
എ. റ്റി.
ജോര്‍ജ്
(എ)
മലയാള
സിനിമയെ
അന്താരാഷ്ട്ര
തലത്തില്‍
എത്തിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
എടുക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സിനിമാ
വെബ്
മാഗസിന്‍
തുടങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഭാഷകളിലാണ്
വെബ്
മാഗസിന്‍
തുടങ്ങാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മാഗസിന്‍
എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുതെന്നറിയിക്കുമോ? |
219 |
മലയാള
സിനിമകള്‍ക്ക്
സബ്സിഡി
ശ്രീ.
പി.കെ.ബഷീര്‍
(എ)
മലയാള
സിനിമാവ്യവസായത്തെ
സംരക്ഷിക്കുന്നതിനായി
സര്‍ക്കാര്‍
തലത്തില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
മലയാള
ഭാഷാ
ചിത്രങ്ങള്‍ക്ക്
നിലവില്‍
എന്തെങ്കിലും
സബ്സിഡി
നല്‍കുന്നുണ്ടോ;
ഇല്ലെങ്കില്‍
സബ്സിഡി
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
ചിത്രാഞ്ജലി
സ്റുഡിയോയില്‍
വര്‍ക്കുകള്‍
പൂര്‍ത്തിയാക്കുന്ന
മലയാള
ചിത്രങ്ങള്‍ക്ക്
ചെലവാകുന്ന
തുകയുടെ
എത്ര
ശതമാനം / എന്ത്
തുക
സബ്സിഡിയായി
നല്‍കുന്നുണ്ട്;
വ്യക്തമാക്കുമോ?
|
<<back |
|