STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

301

അഗ്നിരക്ഷാസേന നവീകരണം

ശ്രീ. അന്‍വര്‍ സാദത്ത്

,, പാലോട് രവി

'' .പി. അബ്ദുള്ളക്കുട്ടി

'' .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അഗ്നി രക്ഷാസേനയുടെ നവീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രദേശിക തലത്തിലുള്ളവരെ ഉള്‍പ്പെടുത്തി അഗ്നിരക്ഷാസേനയുടെ നവീകരണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം വ്യക്തമാക്കുക;

(സി)ഇത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

302

കെ.എസ്.ബി.ബി. പദ്ധതികളിലൂടെ പരമ്പരാഗത കാര്‍ഷിക പുരോഗതി

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പരമ്പരാഗത കൃഷികള്‍ പുനരുദ്ധരിക്കാന്‍ കെ.എസ്.ബി.ബി.ക്ക് എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പശ്ചിമഘട്ടങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ ലോക ഹെറിറ്റേജ് സൈറ്റ് സ്റാറ്റസ് നല്‍കിയതുവഴി പ്രസ്തുത മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക സഹായത്തിനായി 'യു'നസ്ക്കോയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

 
303

വനാതിര്‍ത്തികള്‍ക്ക് കമ്പിവേലി സംരക്ഷണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനാതിര്‍ത്തികള്‍ റവന്യൂഭൂമിയില്‍ നിന്ന് വേര്‍തിരിച്ച് നിറുത്തുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്;

(ബി)കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ക്കും മനുഷ്യര്‍ക്കും ഹാനി വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വന്യമൃഗങ്ങളില്‍ നിന്നുള്ള ഇത്തരം ആക്രമണങ്ങള്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഉണ്ടാകാതിരിക്കാന്‍ എല്ലാ വനാതിര്‍ത്തികളും കമ്പിവേലി കെട്ടി തിരിച്ച് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

304

റിയല്‍ എസ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തികത്തട്ടിപ്പുകളും, ഗുണ്ടാ പ്രവര്‍ത്തനങ്ങളും

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റിയല്‍ എസ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടു നടക്കുന്ന വന്‍ സാമ്പത്തികത്തട്ടിപ്പുകളും, ഗുണ്ടാ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന കൊലപാതകങ്ങളും അക്രമ സംഭവങ്ങളും ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുന്ന കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(സി)ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിയമനിര്‍മ്മാണം നടത്തേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദ വിവരം നല്‍കാമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുമായി ബന്ധപ്പെട്ട് എത്ര കൊലപാതകങ്ങളും ഗുരുതര കുറ്റകൃത്യങ്ങളുമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

305

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും വനഭൂമികളും

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പാട്ടക്കാലാവധി കഴിഞ്ഞതും, കരാര്‍ ലംഘനം നടന്നിട്ടുളളതുമായ തോട്ടങ്ങളുടെയും വനഭൂമിയുടെയും കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)ഭീമമായ പാട്ടക്കുടിശ്ശികയുളളവ നിയമാനുസൃത നടപടികളിലൂടെ തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)തോട്ടഭൂമികള്‍ പാട്ടത്തിനു നല്‍കിയപ്പോള്‍ രേഖപ്പെടുത്തിയ വിസ്തൃതിയുടെകൂടി അടിസ്ഥാനത്തില്‍ റീസര്‍വ്വെ നടത്തി കൈയ്യേറ്റ ഭൂമിയുടെ അളവ് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ; കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ?

306

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭിച്ച വ്യാജസത്യവാങ്മൂലങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, . പ്രദീപ്കുമാര്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് വ്യാജസത്യവാങ്മൂലങ്ങള്‍ നല്‍കിയിട്ടുള്ളതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ ഏതൊക്കെയാണ്; പരാതികളിന്മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

307

നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് കെ.എസ്.ബി.ബി. പദ്ധതി

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി കെ.എസ്.ബി.ബി. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)നഗരങ്ങളിലെ ജലസ്രോതസ്സുകളും, ജൈവവൈവിദ്ധ്യവ്യവസ്ഥകളും സംരക്ഷിക്കുന്നതന് എന്തെല്ലാമാണ് പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)റെസിഡന്റ് അസോസിയേഷനുകളെയും എന്‍.ജി..കളെയും പ്രസ്തുതപദ്ധതിയുമായി സഹകരിപ്പിക്കുന്നതു പരിഗണന യിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

308

ഫിഷിംഗ് ഹാര്‍ബര്‍ നവീകരണ പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഫിഷിംഗ് ഹാര്‍ബറുകള്‍ നവീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് എന്തെല്ലാം കേന്ദ്ര ധനസഹായമാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ ?

309

കാണാതാകുന്നവരെക്കുറിച്ച് അന്വേഷണം

ശ്രീ. സി.മോയിന്‍കുട്ടി

,, പി.ബി.അബ്ദുള്‍ റസാക്

,, കെ.എം.ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിവിധ കാരണങ്ങളാല്‍ വീടുവിട്ടു പോകുന്നവരുടെയും, ദുരൂഹ സാഹചര്യങ്ങളില്‍ കാണാതാകുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഈ വിഷയത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികള്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി)2012-ല്‍ ഇതേവരെ എത്ര മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതില്‍ എത്ര പേരെ കണ്ടെത്താനായിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ?

310

സൂര്യനെല്ലി കേസിന്റെ അന്വേഷണം

ശ്രീ. പി. കെ. ഗുരുദാസന്‍

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തന്നെ പീഡിപ്പിച്ച ശ്രീ. പി. ജെ. കുര്യനെതിരെ തുടരന്വേഷണം നടത്തണം എന്ന സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യം പരിശോധിക്കുകയുണ്ടായോ ;

(ബി)രാഷ്ട്രപതി അംഗീകാരം നല്‍കിയ സ്ത്രീപീഡന വിരുദ്ധ ഓര്‍ഡിനന്‍സിന്റെയും സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധിയുടെയും പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി)തുടര്‍ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവന്നതിനും കുറ്റവാളി ശിക്ഷിക്കപ്പെടുന്നതിനും ആഗ്രഹിക്കുന്നുന്നുണ്ടോ;

(ഡി)എങ്കില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള ആവശ്യം നിഷേധിക്കുന്നുണ്ടോ; എങ്കില്‍ എന്തു കൊണ്ട്;

()ഇരയുടെ പരാതിയിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടുകയുണ്ടായോ; എങ്കില്‍ ആരില്‍ നിന്ന്; ഉപദേശം സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; പരാതിയില്‍ ആക്ഷേപിക്കപ്പെട്ടയാളും നിയമോപദേശം നല്കിയയാളും ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കന്മാരാണ് ?

311

പൈതൃക വിജ്ഞാനങ്ങളുടെ സംരക്ഷണം

ശ്രീ. പി. കെ. ബഷീര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ തനത് പൈതൃകവിജ്ഞാനങ്ങളുടെ സംരക്ഷണാര്‍ത്ഥം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)നമ്മുടേതായ പൈതൃക വിജ്ഞാനങ്ങള്‍ മോഷ്ടിച്ചെടുത്ത് അന്യനാടുകളില്‍ പേറ്റന്റ് നേടിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(സി)ദേശീയ ട്രഡീഷണല്‍ നോളഡ്ജ് ഡിജിറ്റല്‍ ലൈബ്രറിയുടെ സേവനം ഉപയോഗപ്പെടുത്തി സംസ്ഥാനം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; ലൈബ്രറിയില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളില്‍ സംസ്ഥാനത്തിന്റെ സംഭാവന എത്രത്തോളമെന്ന് വ്യക്തമാക്കുമോ ?

312

കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുന്ന സംഘങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കുമോ; ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എത്രപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്;

(സി)പോലീസുകാര്‍തന്നെ പണം പലിശയ്ക്ക് നല്‍കിയതായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ;

(ഡി)കൊളളപ്പലിശ വാങ്ങിയവരെക്കുറിച്ചുള്ള പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും ഇതിനായി ഉപയോഗിക്കപ്പെടുന്ന ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?

313

ഹൌസ്ബോട്ട് മേഖലയെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൌസ്ബോട്ട് മേഖലയെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ ;

(സി)ഹൌസ്ബോട്ടുകളെ നിയന്ത്രിക്കുവാനും സുരക്ഷ, പരിസ്ഥിതി എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

314

കടലാസ് രഹിത ഫയല്‍ സംവിധാനം

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ ലെസ് ഓഫീസ് സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യവും നേട്ടങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനം നടപ്പാക്കാന്‍ സഹകരിക്കുന്നത് ?

315

ചെക്ക് ഡാമുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി. ഈഡന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വന്യമൃഗങ്ങള്‍ക്കുള്ള കുടിവെള്ളത്തിനായി വനങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ; ആയതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

316

മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അവലോകനം

ഡോ. എന്‍. ജയരാജ്

ശ്രീ എം.വി.ശ്രേയാംസ് കുമാര്‍

,, പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()മുഖ്യമന്ത്രി ജില്ലകള്‍തോറും നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടി എത്രത്തോളം വിജയകരമായിരുന്നു; കെട്ടിക്കിടന്ന എത്ര ഫയലുകളില്‍ തീര്‍പ്പു കല്പിക്കാന്‍ സാധിച്ചു; വിശദാംശങ്ങള്‍ നല്കുമോ;

(ബി)ഇപ്രകാരം രണ്ടാംഘട്ട പൊതുജന സമ്പര്‍ക്ക പരിപാടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ എന്നുമുതല്‍ വിശദാംശങ്ങള്‍ നല്കുമോ;

(സി)മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ വെളിച്ചത്തില്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍, അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കുന്നതിനുളള നടപടി ക്രമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് കരുതുന്നുവോ; എങ്കില്‍ ആയതിലേക്ക് എന്തെല്ലാം പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്കുമോ?

317

കൃത്രിമ കള്ള്

ശ്രീ. എം. ഉമ്മര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് തെങ്ങ് ചെത്തി ശേഖരിക്കുന്ന കള്ളിന്റെ അളവും ഷാപ്പുകളിലൂടെ വില്പന നടത്തുന്ന കള്ളിന്റെ അളവും തമ്മിലുള്ള താരതമ്യപരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)കൃത്രിമ കള്ള് ഉല്പാദിപ്പിക്കാനും വിപണനം നടത്താനും ആര്‍ക്കെങ്കിലും അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)കള്ളിലെ കൃത്രിമം കണ്ടെത്താന്‍ നടത്തുന്ന ലബോറട്ടറി പരിശോധനകളുടെ വിശദവിവരം നല്‍കാമോ;

(ഡി)പരിശോധനയ്ക്കായുള്ള അംഗീകൃത ലബോറട്ടറികള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കുമോ ?

318

ശാസ്ത്ര സാങ്കേതിക നയം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഒരു ശാസ്ത്രസാങ്കേതിക നയത്തിന് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ ലഭിക്കുന്ന വസ്തുതകള്‍ പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതിന്റെ കരട് രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത നയം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തുന്ന കാര്യം പരിഗണിക്കുമോ?

319

പുതിയ മത്സ്യബന്ധന നിയമം

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യ ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് പുതിയ മത്സ്യബന്ധന നിയമം നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധി രൂക്ഷമാക്കുമെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയായി പുതിയ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന 12 നോട്ടിക്കല്‍ മൈല്‍ (23 കിലോമീറ്റര്‍) കഴിഞ്ഞുളള 200 നോട്ടിക്കല്‍ മൈല്‍ വരെയുളള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പുതിയ മത്സ്യബന്ധന നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധി സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

320

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വികസനോന്മുഖമായ പരിശീലന പരിപാടി

ശ്രീ. കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വികസനോന്മുഖമായ പരിശീലന പരിപാടിക്ക് എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത ലക്ഷ്യം നേടുന്നതിനായി സംസ്ഥാന പരിശീലന നയം പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

T 321

ഭൂമിസംബന്ധമായ കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള കോടതികള്‍

ശ്രീ. കെ.രാധാകൃഷ്ണന്‍

,, .പി.ജയരാജന്‍

,, കെ.ദാസന്‍

,, കെ.കെ.ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഭൂമി സംബന്ധമായ കേസ്സുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംബന്ധിച്ച കേസ്സുകള്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഭൂമി സംബന്ധമായ കേസ്സുകളില്‍ സര്‍ക്കാര്‍ ഭാഗം വാദം ഫലപ്രദമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഭൂമി സംബന്ധമായി സംസ്ഥാനത്തെ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസ്സുകളെക്കുറിച്ചുളള കണക്കുകള്‍ വിശദമാക്കാമോ?

322

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ

ശ്രീ. കെ.അജിത്

,, .ചന്ദ്രശേഖരന്‍

,, പി.തിലോത്തമന്‍

,, ജി.എസ്.ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടല്‍ ബോട്ട്, ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആവശ്യത്തിന്‍മേല്‍ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നെന്ന് വ്യക്തമാക്കുമോ?

323

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാലോചിതമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പരിശീലനം നല്‍കുന്നതിലേയ്ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)പരിശീലനത്തിനായി പുതിയ മോഡ്യൂള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

324

നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ സംവിധാനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, റ്റി. . അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പരിശോധനാ സംവിധാനം കാര്യക്ഷമമല്ലെന്നും ക്യാമറകളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ന്യൂനതകളുണ്ടെന്നുമുള്ള പരാതി പരിശോധിച്ചിട്ടുണ്ടോ;

(സി)ക്യാമറാദൃശ്യങ്ങളുടെ തത്സമയ നിരീക്ഷണവും അനുബന്ധ നടപടികളും കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

325

ജനപ്രതിനിധികളോടുള്ള അവഗണന

ശ്രീ. എസ്. രാജേന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. ദാസന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനപദ്ധതികളുടെയും പരിപാടികളുടെയും ഉദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ അവഗണിക്കപ്പെടുന്നതും, പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നതുമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനപദ്ധതികളുടെ ഉദ്ഘാടനപരിപാടിയില്‍ സംസ്ഥാനത്തു നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍..മാര്‍ക്കും പ്രോട്ടോക്കോളില്‍ മുഖ്യപരിഗണനയുണ്ടോ; ഉറപ്പാക്കപ്പെടുന്നുണ്ടോ;

(സി)കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന സംസ്ഥാനപദ്ധതി ഉദ്ഘാടന വേളയില്‍ സ്ഥലം എം.എല്‍.. അവഗണിക്കപ്പെടുന്നതായ സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സംസ്ഥാനപദ്ധതികളുടെയും പരിപാടികളുടെയും കാര്യത്തില്‍ സ്ഥലം എം.എല്‍..യ്ക്കും, കേന്ദ്രപദ്ധതിയുടെ കാര്യത്തില്‍ സ്ഥലം എം.പി.ക്കും മുഖ്യപരിഗണന നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ?

326

മത്സ്യസമ്പത്ത്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി ഇപ്പോള്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികളിലൂടെ മത്സ്യസമ്പത്ത് എത്രയായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ?

327

2012-ലെ നയപ്രഖ്യാപന പ്രസംഗത്തിലെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()2012-ല്‍ ബഹു. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ നിര്‍ദ്ദേശങ്ങള്‍ എല്ലാം നടപ്പിലാക്കുകയുണ്ടായോ; സര്‍ക്കാര്‍ ഇക്കാര്യം അവലോകനം ചെയ്തിട്ടുണ്ടായിരുന്നുവോ; പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എത്ര; പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാതെ പോയവ ഏതൊക്കെയായിരുന്നു ;

(ബി)സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നിര്‍വ്വഹണം നടന്നിട്ടില്ലാത്തവ ഏതൊക്കെയായിരുന്നു ;

(സി)പ്രഖ്യാപിച്ച ഏതെല്ലാം നയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയുണ്ടായി;

(ഡി)പ്രഖ്യാപനവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം അവലോകനം ചെയ്യുകയുണ്ടായോ ?

328

പോലീസ് സ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം

ശ്രീ. സി.കെ. സദാശിവന്‍

'' പുരുഷന്‍ കടലുണ്ടി

'' പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പോലീസ് സ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ തീര്‍പ്പാക്കാന്‍ നിഷ്കര്‍ഷിച്ച സമയപരിധി പാലിക്കപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍, കാലതാമസം വരുത്തുന്ന കേസുകളില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടോ;

(ബി)സമയപരിധി സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ; പ്രസ്തുത വ്യവസ്ഥകള്‍ ലംഘനം നടത്തിയവര്‍ക്കെതിരെ ഇതിനകം സ്വീകരിച്ച പിഴ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(സി)പരാതി സ്വീകരിച്ചതിന്റെ രസീതും എഫ്..ആറിന്റെ പകര്‍പ്പും നല്‍കാത്ത എത്ര കേസുകളില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി;

(ഡി)സംസ്ഥാനത്ത് പോലീസ് സ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍ 2013 ഫെബ്രുവരി 10 വരെ തീര്‍പ്പാക്കാന്‍ ബാക്കി നില്‍പ്പുള്ളവയെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാമോ?

329

പി.എസ്.സി. നിയമന ശുപാര്‍ശകള്‍

ശ്രീ. പി.റ്റി.. റഹീം

,, കെ. ദാസന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()നിയമന ശുപാര്‍ശകള്‍ നല്‍കുന്ന നടപടിക്രമങ്ങളില്‍ പി.എസ്.സി. എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിക്കുന്നുണ്ടോ ; ഇത് ഉറപ്പാക്കാനുള്ള സംവിധാനം എന്താണ് ; വ്യക്തമാക്കുമോ ;

(സി)നിയമന ശുപാര്‍ശകള്‍ നല്കുന്നതില്‍ പി.എസ്.സി.യില്‍ ഇപ്പോള്‍ കാലതാമസം വരാനിടയായിട്ടുണ്ടോ ;

(ഡി)ഒഴിവുകളില്‍ കൃത്യമായി ശുപാര്‍ശ നടത്തുന്നതില്‍ പി.എസ്.സി. വീഴ്ചവരുത്തുന്നതു മൂലം ഉദ്യോഗാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ?

330

എക്സൈസ് വകുപ്പില്‍ വയര്‍ലെസ് സംവിധാനം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എക്സൈസ് വകുപ്പില്‍ വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തിപ്പെടുത്തുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ എക്സൈസ്-റെയ്ഞ്ച്-സര്‍ക്കിള്‍ ആഫീസുകള്‍ വയര്‍ലെസ് സംവിധാനം വഴി ബന്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ഡി)പ്രസ്തുത നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ വകുപ്പില്‍ പ്രത്യേകവിഭാഗം രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 

Short Notice Question

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.