STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*121

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണവും നിര്‍വ്വഹണവും

ശ്രീ. എസ്. രാജേന്ദ്രന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, ജി. സുധാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2012-13 വര്‍ഷത്തെ പദ്ധതി രൂപീകരണവും നിര്‍വ്വഹണവും സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഈ വര്‍ഷം മുതല്‍ സാങ്കേതിക ഉപദേശക ഗ്രൂപ്പുകളെ പിരിച്ചുവിട്ടതുമൂലം പദ്ധതി രൂപീകരണത്തിനും അംഗീകാരത്തിനും ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പദ്ധതി രൂപീകരണ മാര്‍ഗ്ഗരേഖയില്‍ നിഷ്കര്‍ഷിച്ചിരുന്ന സമയക്രമം പിന്നിട്ടിട്ടും പദ്ധതി രൂപീകരണം എങ്ങുമെത്താതിരുന്നത് പദ്ധതി നിര്‍വ്വഹണത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*122

വിഷന്‍ 2020 പദ്ധതിയുടെ-വിലയിരുത്തല്‍

ശ്രീ. ലൂഡി ലൂയിസ്

,, സണ്ണിജോസഫ്

,, പാലോട് രവി

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()വിഷന്‍ 2020 പദ്ധതിയുടെ പുരോഗതി പ്ളാനിംഗ് ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)വിലയിരുത്തലുകളുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ് ; വിവരിക്കുമോ ;

(ഡി)ഇതിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

*123

ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതികള്‍

ശ്രീ. ജെയിംസ് മാത്യു

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ഗ്രാമവികസന വകുപ്പ് മുഖാന്തിരം സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ ഭവന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)2012-'13 ല്‍ പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ എന്ത് ഭൌതിക നേട്ടം ഉദ്ദേശിക്കുന്നു; ഇതില്‍ എത്രമാത്രം നേടാനായി; ആ നിലയിലേക്കുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2012-'13 ല്‍ അര്‍ഹതപ്പെട്ട വിഹിതം കൈമാറിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കുമോ?

*124

കാലിത്തീറ്റയും ലഭ്യതക്കുറവും വിലവര്‍ദ്ധനവും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, പി. കെ. ഗുരുദാസന്‍

,, സാജു പോള്‍

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും

നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കാലിത്തീറ്റയുടെ ലഭ്യതകുറവും വിലവര്‍ദ്ധനയും മൂലം പാലുല്പാദനത്തില്‍ ഉണ്ടായിട്ടുളള പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)ക്ഷീരസംഘങ്ങളില്‍ മില്‍മ കാലിത്തീറ്റ ലഭിക്കാതിരിക്കുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ അറിയിക്കുമോ;

(സി)ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുളള ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;

(ഡി)സംസ്ഥാനത്തെ പാലുല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ആനുകൂല്യങ്ങള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?

*125

പ്രവാസി മലയാളികള്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പ്രവാസി മലയാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി എന്തെല്ലാം പുതിയ ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ;

(ബി)പ്രവാസി മലയാളികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ കൂടുതലായി തുടങ്ങുന്നതിന് പുതിയ സാമ്പത്തിക മേഖലകള്‍ (സെസ്സ്)പ്രഖ്യാപിക്കുന്നതിന് വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?

*126

മാലിന്യ പ്രശ്ന പരിഹാരത്തിന് നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പി. റ്റി.. റഹീം

,, കെ. വി. വിജയദാസ്

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി)പ്രസ്തുത പരിപാടികള്‍ ഓരോന്നിന്റേയും പ്രവര്‍ത്തനത്തെ സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നറിയിക്കാമോ ?

*127

കിസാന്‍ കാര്‍ഡുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കിസാന്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ?

(ബി)കിസാന്‍ കാര്‍ഡുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം?

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്;

(ഡി)എന്തെല്ലാം വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്?

*128

സ്ത്രീ ശാക്തീകരണം

ശ്രീ. കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സ്ത്രീ ശാക്തീകരണത്തിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)വനിതകള്‍ക്ക്, വിവിധ തരത്തിലുള്ള ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ആദ്യഘട്ടത്തില്‍ ഇതിനായി ഏതെല്ലാം ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

*129

കാര്‍ഷിക വായ്പാ ജാമ്യ പ്രമാണങ്ങള്‍ തിരികെ നല്‍കാന്‍ നടപടി

ശ്രീ... അസീസ്

,,കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും

അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കര്‍ഷക കടാശ്വാസ കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് കടാശ്വാസം അനുവദിച്ചിട്ടുള്ള കര്‍ഷകര്‍ ബാങ്കുകള്‍ക്കുള്ള വിഹിതം കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം അടച്ച് തീര്‍ത്തിട്ടും വസ്തുവിന്റെ ആധാരമുള്‍പ്പെടെയുള്ള ജാമ്യ പ്രമാണങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇത്തരം പരാതി പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

*130

നഗരങ്ങള്‍ നേരിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് നടപടി

ശ്രീ.. പ്രദീപ്കുമാര്‍

,, എസ് ശര്‍മ്മ

,, വി. ശിവന്‍കുട്ടി

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഏത് തരം മാലിന്യ സംസ്ക്കരണ രീതിയാണ് അഭികാമ്യം; കാരണം വ്യക്തമാക്കുമോ;

(ബി)മാലിന്യ സംസ്ക്കരണത്തിന് രൂപീകരിച്ചിട്ടുള്ള കമ്പനി ഏത് രീതിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ വിവിധ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റുകള്‍/രീതികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) തുടര്‍ന്നുവരുന്ന രീതികളില്‍ പോരായ്മകള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

*131

പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍

ശ്രീ. .പി. ജയരാജന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും

നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പ്രവാസി മലയാളികള്‍ ഗള്‍ഫ്നാടുകളില്‍ തൊഴില്‍ രംഗത്ത് അനുഭവിക്കുന്ന പുതിയ പ്രശ്നങ്ങള്‍ കേന്ദ്ര പ്രവാസി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ;

(ബി)റസിഡന്റ് പെര്‍മിറ്റ്, എക്സ്പാട്രിയറ്റ് ഫീ,സ്വദേശീവല്ക്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് വിശദമാക്കുമോ;

(സി)സംസ്ഥാനത്തു നടന്ന പ്രവാസി ഭാരതീയ ദിവസ്-ല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായോ; എങ്കില്‍ എന്ത് പരിഹാര നിര്‍ദ്ദേശങ്ങളാണിവിടെ ഉണ്ടായിട്ടുളളത് വ്യക്തമാക്കുമോ?

*132

പച്ചത്തേങ്ങ സംഭരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ജോസഫ് വാഴക്കന്‍

'' വി. പി. സജീന്ദ്രന്‍

'' ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പച്ചത്തേങ്ങ സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

*133

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് നിലവില്‍ വന്നിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏതെല്ലാം സാഹചര്യങ്ങളിലാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമോ ?

*134

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍

ശ്രീ. കെ.എം. ഷാജി

,, കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തു നിന്നുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, സൈനിക വിഭാഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)മത്സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ ന്യൂനപക്ഷ വിഭാഗക്കാരെ സജ്ജരാക്കുന്നതിന് പരിശീലനം നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ ?

*135

കമ്മോഡിറ്റി സേഫ്റ്റി നെറ്റ് പദ്ധതി

ശ്രീ. ബി.ഡി. ദേവസ്സി

,, എം.. ബേബി

,, എം. ചന്ദ്രന്‍

ഡോ. കെ.ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കമ്മോഡിറ്റി സേഫ്റ്റി നെറ്റ് പദ്ധതിയെ സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)ഏതെല്ലാം നാണ്യവിളകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(സി)നാണ്യവിളകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ഡി)വിലയിടിവ് നേരിടുന്ന നാണ്യവിളകള്‍ ഏതെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

()ഇത്തരം നാണ്യവിളകളെ കമ്മോഡിറ്റി സേഫ്റ്റി നെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

*136

വരള്‍ച്ച മൂലമുള്ള കൃഷിനാശം

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

ശ്രീമതി. . എസ്. ബിജിമോള്‍

,, ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ വരള്‍ച്ചയെത്തുടര്‍ന്ന് മൊത്തം എത്ര രൂപയുടെ കൃഷി നാശം വന്നതായിട്ടാണ് കൃഷി വകുപ്പ് കണക്കാക്കിയിട്ടുള്ളത്; ഓരോ ജില്ലയിലും എത്ര വീതം; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം ഇനം കൃഷികള്‍ക്കാണ് നാശം സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)കൃഷി നാശത്തിന് നല്‍കാനുദ്ദേശിക്കുന്ന സഹായം എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)കൃഷി നാശത്തിന് തുല്യമായ തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

*137

'നീര' ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സ്

ശ്രീ. കെ. അജിത്

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()നാളികേര വിലയിടിവുകൊണ്ട് നട്ടം തിരിയുന്ന കേരകര്‍ഷകരെ സഹായിക്കുന്നതിനായി നീര ഉല്‍പാദിപ്പിക്കുന്നതിന് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ലൈസന്‍സ് നല്‍കുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ എക്സൈസ് വകുപ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അറിയാമോ; ഈ വകുപ്പില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

*138

വൃദ്ധജന പരിപാലനം

ശ്രീ. സി. മോയിന്‍കുട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സമൂഹത്തില്‍ വൃദ്ധജനങ്ങളുടെ അനുപാതം വര്‍ദ്ധിച്ചുവരുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ; അവ പരിഹരിക്കാനായി എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)വൃദ്ധജനപരിപാലനവും ശുശ്രൂഷയും ഭാവിയില്‍ കൂടുതലായി വേണ്ടിവരുമെന്നത് കണക്കിലെടുത്ത് അതനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)വൃദ്ധജനപരിപാലനത്തിനുള്ള പരിശീലന സ്ഥാപനങ്ങളേതെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെ കീഴില്‍ ഇതിനായി ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

*139

കൊപ്രയുടെ താങ്ങുവില

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . പി. ജയരാജന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()2013 സീസണിലേക്ക് കൊപ്രയുടെ താങ്ങുവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര കാര്‍ഷിക വിലനിര്‍ണ്ണയ കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നുവോ;

(ബി)എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ മുമ്പാകെ വച്ചിട്ടുള്ളത് എന്നറിയിക്കാമോ;

(സി)കഴിഞ്ഞ വര്‍ഷം സംഭരണ നടപടികളില്‍ ഉണ്ടായിട്ടുള്ള വീഴ്ചകളുടെ പശ്ചാത്തലത്തില്‍ 2013 സീസണിലെ കൊപ്രാസംഭരണ നടപടികളില്‍ എന്തെല്ലാം ഗുണപരമായ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?

*140

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി

ശ്രീ. ബാബു എം. പാലിശ്ശേരി

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എന്തെല്ലാം ഭേദഗതികള്‍; ഇതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്;

(ബി)നിലവിലുള്ള ചട്ടങ്ങള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പരാതികള്‍ എന്തായിരുന്നു;

(സി)ഭേദഗതിയുടെ ഭാഗമായി പിഴ ചുമത്തി അനധികൃത നിര്‍മ്മാണത്തിന് സാധൂകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത നയത്തിനുള്ള കാരണം എന്താണെന്ന് അറിയിക്കാമോ?

*141

നിര്‍ഭയ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

,, എം. . വാഹീദ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()നിര്‍ഭയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഇത് ഏതെല്ലാം വകിപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്;

(സി)നിരാലംബരായ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുവാന്‍, എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം തലത്തിലുളള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*142

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തയ്യാറാക്കല്‍

ശ്രീ. വി. ശിവന്‍കുട്ടി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. റ്റി. വി. രാജേഷ്

,, എളമരം കരീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സുതാര്യവും ജനകീയവും ശാസ്ത്രീയവുമായ രീതിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തയ്യാറാക്കല്‍ ഈ വര്‍ഷം അട്ടിമറിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവലോകനം ചെയ്യുകയുണ്ടായോ;

(ബി)മൊത്തം പദ്ധതി അടങ്കലിന്റെ എത്ര ശതമാനം ഇപ്പോഴും ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമോ;

(സി)ഈ വര്‍ഷം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പദ്ധതി രേഖ തയ്യാറാക്കാന്‍ കഴിയാതെ പോയതിന്റെ കാരണം എന്തായിരുന്നു;

(ഡി)സര്‍ക്കാര്‍ അലോക്കേഷനു അനുസൃതമായിട്ടാണോ പദ്ധതികള്‍ക്ക് രൂപം നല്‍കപ്പെട്ടത്; എങ്കില്‍ അടങ്കലും, വൈകി ലഭിച്ച പദ്ധതികളുടെ ആകെ തുകയും വിശദമാക്കാമോ;

()പദ്ധതി രേഖകളുടെ പരിശോധന ഏത് ഘട്ടത്തിലാണ് നടന്നതെന്ന് വിശദമാക്കാമോ; മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടു എന്നുറപ്പുണ്ടോ?

*143

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍

ശ്രീ. വി.ഡി.സതീശന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും

വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തൊക്കെ സൌകര്യങ്ങളാണ് സേവന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്?

*144

കാര്‍ഷിക യന്ത്രവത്ക്കരണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് നീക്കിവച്ച തുക എത്രയാണ്;

(സി)പ്രസ്തുത തുകയില്‍നിന്ന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ ?

*145

കാലിസമ്പത്തില്‍ കുറവ്

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പാലിന്റെ ആവശ്യകത ഏറുമ്പോള്‍ സംസ്ഥാനത്തെ കാലിസമ്പത്തില്‍ കുറവു വരുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്ന ഗുരുതരപ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ; അവ വിലയിരുത്തിട്ടുണ്ടോ;

(സി)ഇവ കണക്കിലെടുത്ത് ആവശ്യമായ പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കുമോ ?

*146

സമഗ്ര നാളികേര വികസനപദ്ധതി

ശ്രീ. പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സമഗ്ര നാളികേര വികസന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)നാളികേര ഉല്‍പാദനം, മൂല്യവര്‍ധിത വിപണി എന്നിവ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്; വ്യക്തമാക്കുമോ;

(സി)നാളികേരത്തിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

*147

വരള്‍ച്ചമൂലം ഉണ്ടായിട്ടുള്ള കൃഷി നാശം

ശ്രീ. എം.ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

'' രാജൂ എബ്രഹാം

'' കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വരള്‍ച്ചമൂലം ഉണ്ടായിട്ടുള്ള കൃഷി നാശത്തെ സംബന്ധിച്ച് കൃഷി വകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)കൃഷി നാശം സംസ്ഥാനത്തിന്റെ കാര്‍ഷികോല്പാദനത്തെ എത്തരത്തില്‍ ബാധിച്ചിട്ടുണ്ട് എന്നറിയിക്കുമോ;

(സി)ഉല്പന്നത്തിന്റെ വിലയിടിവും വര്‍ദ്ധിച്ച കൃഷി ചെലവും കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്ക് കൃഷിനാശം മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം നികത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളെ പ്രത്യേക ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു കര്‍ഷക കടശ്വാസ കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

()വെള്ളം ലഭിക്കാത്തതുമൂലം കൃഷി ഇറക്കാന്‍ കഴിയാതെ പോയ സ്ഥലങ്ങളുടെയും ഇറക്കിയ കൃഷി കരിഞ്ഞുപോയ സ്ഥലങ്ങളുടെയും സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാണോ; വിശദമാക്കുമോ?

*148

കര്‍ഷക രജിസ്ട്രേഷന്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വേണ്ടത്ര പ്രചാരണം നടത്താതെ കര്‍ഷക രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ 10 ലക്ഷത്തോളം കര്‍ഷകര്‍ ഇതില്‍ ഉള്‍പ്പെടാതെ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(ബി)കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് എത്ര കര്‍ഷകരുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)അതില്‍ എത്ര കര്‍ഷകര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ഡി)വിട്ടുപോയ കര്‍ഷകരെ അക്ഷയ വഴി അല്ലാതെ കൃഷി ഭവന്‍ വഴി ഇനിയും രജിസ്റര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

*149

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍

ഡോ: കെ. ടി. ജലീല്‍

,, ടി. എം. തോമസ് ഐസക്

ശ്രീ. . പ്രദീപ്കുമാര്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിലെ വീഴ്ചകള്‍ പദ്ധതി നിര്‍വ്വഹണത്തിലുണ്ടാകാതിരിക്കാനുളള കരുതല്‍ നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(ബി)ഈ സാഹചര്യത്തില്‍ അടങ്കല്‍ തുകയുടെ ഭൂരിഭാഗവും മാര്‍ച്ചിന് മുമ്പായി നിര്‍വഹിക്കാന്‍ സാദ്ധ്യമാകില്ലെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)പദ്ധതികളുടെ കാലാവധി നീട്ടിക്കൊടുത്ത്, ചിട്ടയായ മോണിറ്ററിംഗ് സംവിധാനത്തോടുകൂടി പദ്ധതി നിര്‍വ്വഹിക്കപ്പെടാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)നിര്‍വ്വഹണഘട്ടത്തിലെങ്കിലും പദ്ധതി രേഖ പരിശോധിപ്പിച്ച് അംഗീകരിപ്പിക്കാന്‍ നടപടി ഉണ്ടാകുമോ?

*150

വരള്‍ച്ചമൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. ആര്‍. രാജേഷ്

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മഴക്കുറവും അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതും മൂലം നെല്ലുല്‍പ്പാദനത്തില്‍ സംഭവിച്ചിട്ടുള്ള കുറവിനെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിവരങ്ങള്‍ നല്‍കുമോ ;

(ബി)നെല്ലുല്‍പാദന മേഖലയിലെ കര്‍ഷകര്‍ വരള്‍ച്ചയെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)കൃഷിനാശത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിനുതകുന്ന തരത്തില്‍ പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ ;

(ഡി)വെള്ളം ഉണ്ടായിരുന്ന ഘട്ടത്തില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ കൃഷി ഇറക്കാന്‍ കഴിയാതെ പോയ സാഹചര്യം ഉണ്ടായിരുന്നുവോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.